കശ്മീരിലെ സംഘര്‍ഷാവസ്ഥയ്ക്ക് രാഷ്ട്രീയ പരിഹാരം കാണാനുള്ള നീക്കത്തിന് കനത്ത തിരിച്ചടിയായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിയമിച്ച മധ്യവര്‍ത്തികള്‍. മാധ്യമ പ്രവര്‍ത്തകനായ ദിലീപ് പദ്ഗാവ്ങ്കര്‍, ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ എം എം അന്‍സാരി, ഡല്‍ഹി ജാമിയ മിലിയ ഇസ്ളാമിയ സര്‍വകലാശാലയിലെ പ്രൊഫ. രാധാകുമാര്‍ എന്നിവരെയാണ് പ്രധാനമന്ത്രി മധ്യവര്‍ത്തികളായി നിയമിച്ചത്. ഒരൊറ്റ രാഷ്ട്രീയ നേതാവിനെപ്പോലും നിയമിക്കാന്‍ കഴിയാത്ത യുപിഎ സര്‍ക്കാരിന്റെ പാപ്പരത്തമാണ് ഇതിലൂടെ തെളിഞ്ഞത്. കശ്മീരിലെ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സിപിഐ എം ഉള്‍പ്പെടെയുള്ള കക്ഷികള്‍ നിരന്തരമായി ആവശ്യപ്പെടുന്നതാണ് . ഇതിനായി കശ്മീരിലെ എല്ലാ വിഭാഗം ജനങ്ങളും നേതാക്കളുമായി ചര്‍ച്ച വേണമെന്നും ആവശ്യമുയര്‍ന്നു. ഇതിന്റെ ഫലമായാണ് സെപ്തംബറില്‍ സര്‍വകക്ഷി പാര്‍ലമെന്ററി സംഘം കശ്മീര്‍ സന്ദര്‍ശിച്ചത്. ഡല്‍ഹിയിലെ രാഷ്ട്രീയനേതൃത്വത്തിന് കശ്മീരിലെ സംഭവവികാസങ്ങളില്‍ ഉല്‍ക്കണ്ഠയുണ്ടെന്നും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ദേശീയ രാഷ്ട്രീയ നേതൃത്വത്തിന് താല്‍പ്പര്യമുണ്ടെന്നും കശ്മീരിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ നീക്കം സഹായകമായി. തങ്ങളുടെ പ്രശ്നങ്ങള്‍ കേവലം സര്‍ക്കാരിന് പകരം പാര്‍ലമെന്റ് തന്നെ കൈകാര്യംചെയ്യുന്നുവെന്ന വികാരം കശ്മീരിലെ ജനങ്ങളില്‍ ഉളവാക്കാനും സഹായിച്ചു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇടതുപക്ഷ പാര്‍ടികള്‍ സര്‍വകക്ഷി സംഘത്തെ കശ്മീരിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കശ്മീരിലെ രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടെ അതിനെ സ്വാഗതം ചെയ്തതാണ്. എന്നാല്‍, വൈകിമാത്രമാണ് ഇത്തരമൊരു സംഘത്തെ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തില്‍ അയക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തയ്യാറായത്. എന്നാല്‍, ഈ സന്ദര്‍ശനവും അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സെപ്തംബര്‍ 25ന് പ്രഖ്യാപിച്ച എട്ടിന പദ്ധതിയും കശ്മീരിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് സഹായകമായി എന്ന് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചു.
എന്നാല്‍, ഇതിന്റെ തുടര്‍ച്ചയെന്നോണം പ്രമുഖ രാഷ്ട്രീയകക്ഷി നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള ഒരു മധ്യവര്‍ത്തിസംഘത്തെ നിയമിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. എട്ടിന പാക്കേജ് പ്രഖ്യാപിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് സര്‍ക്കാര്‍ മധ്യവര്‍ത്തികളെ പ്രഖ്യാപിച്ചത്. ഈ കാലവിളംബം സര്‍ക്കാരിന്റെ ആസൂത്രണത്തിലെ പാളിച്ചയാണ് വെളിവാക്കുന്നത്. മധ്യവര്‍ത്തികളില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിങ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, പ്രധാനമന്ത്രിക്ക് ഇവരെ ജോലിയേറ്റെടുപ്പിക്കാന്‍ നിര്‍ബന്ധിക്കാനായില്ല. ഇതിന് പ്രധാന കാരണം കശ്മീര്‍ സംഭവങ്ങള്‍ കൈകാര്യംചെയ്യുന്ന മന്ത്രാലയം ചിദംബരം നേതൃത്വം നല്‍കുന്ന ആഭ്യന്തരമന്ത്രാലയമാണ് എന്നതിനാലാണത്രെ. നിയമിക്കപ്പെടുന്ന മധ്യവര്‍ത്തി ആഭ്യന്തരമന്ത്രാലയത്തോട് റിപ്പോര്‍ട്ട് ചെയ്യാന്‍ ബാധ്യസ്ഥനാണ്. ക്യാബിനറ്റ് പദവിയുള്ള മധ്യവര്‍ത്തി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന് പകരം മറ്റൊരു ക്യാബിനറ്റ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിലെ അപാകതയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഈ സ്ഥാനം ഏറ്റെടുക്കുന്നതില്‍ വിമുഖത കാട്ടാന്‍ കാരണമത്രെ.
ഇത്തരം സാങ്കേതികമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍പോലും യുപിഎ സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്നര്‍ഥം. കശ്മീര്‍ പ്രശ്നത്തോടുള്ള സര്‍ക്കാരിന്റെ സമീപനം ഗൌരവപൂര്‍ണമല്ലെന്ന സന്ദേശമാണ് ഇത് നല്‍കിയത്. സര്‍ക്കാരുമായി സഹകരിക്കാന്‍ സന്നദ്ധത കാട്ടിയ കശ്മീരിലെ നേതാക്കള്‍ പോലും മധ്യവര്‍ത്തികളുമായി ചര്‍ച്ചചെയ്യാന്‍ തയ്യാറാവില്ലെന്ന സൂചനയാണ് താഴ്വരയില്‍നിന്ന് ലഭിക്കുന്നത്. കേന്ദ്രത്തിന്റെ തമാശയായാണ് കശ്മീരിലെ പലരും ഈ നടപടിയെ വിശേഷിപ്പിച്ചത്. ചില 'സര്‍ക്കാര്‍ ജീവനക്കാര്‍' മാത്രമുള്ള മധ്യവര്‍ത്തി പാനല്‍ വ്യക്തമാക്കുന്നത് കേന്ദ്രത്തിന്റെ ഗൌരവമില്ലായ്മയാണെന്നും വിമര്‍ശമുയര്‍ന്നു.
വി പി സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് കശ്മീര്‍ കാര്യത്തിനായി പ്രത്യേക മന്ത്രിയെ ചുമതലപ്പെടുത്തിയത്. അന്ന് ജോര്‍ജ് ഫെര്‍ണാണ്ടസിനായിരുന്നു കശ്മീരിന്റെ ചുമതല. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് രാജേഷ് പൈലറ്റിനു കശ്മീരിന്റെ പ്രത്യേക ചുമതല നല്‍കി. പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് ഒരുവേള ലാല്‍ബഹാദൂര്‍ ശാസ്ത്രിയെ കശ്മീര്‍ വിഷയങ്ങള്‍ കൈകാര്യംചെയ്യാന്‍ നിയോഗിച്ചിരുന്നു. 1963ല്‍. ശാസ്ത്രിയെ സഹായിക്കാന്‍ ഐബി മേധാവി ബി എന്‍ മല്ലിക്കിനെയും നിയോഗിച്ചു. എന്തുകൊണ്ട് മന്‍മോഹന്‍സിങ്ങിനും അത്തരമൊരു മന്ത്രിയെ നിയോഗിച്ചുകൂടാ എന്ന ചോദ്യം പലകോണില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയക്കാരല്ലാത്തവരെ മധ്യവര്‍ത്തികളായി നേരത്തെയും നിശ്ചയിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന ചരിത്ര സത്യത്തില്‍നിന്ന് സര്‍ക്കാര്‍ ഒരു പാഠവും ഉള്‍ക്കൊണ്ടിട്ടില്ല.
വാജ്പേയിയുടെ കാലത്താണ് 2001 ല്‍ മുന്‍ കേന്ദ്രമന്ത്രി കെ സി പന്തിനെ കശ്മീര്‍ മധ്യവര്‍ത്തിയായി നിയമിച്ചത്. എന്നാല്‍, ഷബീര്‍ഷായും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി സയ്യദ് മിര്‍ കാസീമും മാത്രമാണ് പന്തിനെ കാണാന്‍ തയ്യാറായത്. ആദ്യത്തെ കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷംതന്നെ കെ സി പന്ത് രാജിവച്ചു. അതിന് ശേഷമാണ് പ്രസിദ്ധ അഭിഭാഷകന്‍ രാംജത്മലാനിയുടെ നേതൃത്വത്തില്‍ കശ്മീര്‍ പാനലിന് രൂപം നല്‍കിയത്. അതും അകാലചരമമടഞ്ഞു. തുടര്‍ന്നാണ് 2003 ല്‍ പ്രധാനമന്ത്രി വാജ്പേയിയുടെ പ്രതിനിധിയായി മുന്‍ ആഭ്യന്തര സെക്രട്ടറി എന്‍ എന്‍ വോറയെ നിയമിക്കുന്നത്. ക്ഷമയോടെ കാത്തിരുന്നെങ്കിലും കശ്മീരിലെ ഒരു പ്രധാന വിഭാഗവുമായി ചര്‍ച്ച നടത്തുന്നതില്‍ വോറയും പരാജയപ്പെട്ടു. അവസാനം വോറയെ വാജ്പേയി സംസ്ഥാനത്തെ ഗവര്‍ണറായും നിയമിച്ചു. കശ്മീരിനെ പിടിച്ചുലച്ച അമര്‍നാഥ് പ്രതിസന്ധിക്ക് തിരികൊളുത്തിയാണ് വോറ പടിയിറങ്ങിയത്.
യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കശ്മീരിലെ വിവിധ വിഭാഗങ്ങളുമായി വട്ടമേശസമ്മേളനങ്ങള്‍ക്ക് തുടക്കമിട്ടത്. 2006 ല്‍ ഹുറിയത്തുമായി ചര്‍ച്ച നടക്കുകയും ചെയ്തു. എന്നാല്‍, ഈ സംഭാഷണങ്ങളോ അന്ന് രൂപീകരിച്ച അഞ്ച് പ്രവര്‍ത്തക സമിതികളോ ഒരു ഫലവും ഉണ്ടാക്കിയില്ല. അതിന് ശേഷം നടന്ന രാഷ്ട്രീയ നീക്കമായിരുന്നു സര്‍വകക്ഷി സംഘത്തിന്റെ രണ്ടു ദിവസത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനം. ഇത് മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടിരിക്കുകയാണ് ഇപ്പോള്‍. സ്വാഭാവികമായും സയ്യദ് അലി ഷാ ഗിലാനിയെ പോലുള്ള ഹുറിയത്തിലെ തീവ്രവാദി നേതാക്കള്‍ ഈ അവസരം ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് ശക്തമായി ഉപയോഗിക്കും. സര്‍ക്കാരുമായി ചര്‍ച്ചയ്ക്കും മറ്റും സന്നദ്ധത പ്രകടിപ്പിക്കുന്ന ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക്കും ഹുറിയത്തിലെ മിതവാദി നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖും കൂടുതല്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടാനും സര്‍ക്കാരിന്റെ ഈ അലംഭാവം കാരണമാകും. മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപിയും മറ്റം വീണ്ടും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് മൂര്‍ച്ച കൂട്ടുകയുംചെയ്യും. അതായത് ശരിയായ നീക്കം നടത്തുന്നതിലെ കേന്ദ്രസര്‍ക്കാരിന്റെ പരാജയം കശ്മീര്‍ പ്രശ്നം വീണ്ടും വഷളാക്കാനേ സഹായിക്കൂ.
വി ബി പരമേശ്വരന്‍ ദേശാഭിമാനി 251010
Monday, October 25, 2010
കണ്ണൂരിലെ ബൂത്ത് കയ്യേറ്റം യുഡിഎഫ് ഗൂഢാലോചന: പിണറായി
കണ്ണൂരിലെ ബൂത്ത് കയ്യേറ്റവും അക്രമവും കോണ്‍ഗ്രസും മുസ്ളിം ലീഗും ചേര്‍ന്നു നടത്തിയ ആസൂത്രിത ഗൂഢാലോചനയുടെ ഫലമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യം അട്ടിമറിക്കാനുള്ള ഈ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി, കണ്ണൂരിലെ എംപി കെ സുധാകരന്‍ എന്നിവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന് മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍ തന്നെ തെളിവാണെന്ന് പിണറായി പറഞ്ഞു.
കോണ്‍ഗ്രസിനും ലീഗിനും സ്വാധീനമുള്ള ബൂത്തുകളിലായിരുന്നു അക്രമവും ബൂത്ത് കയ്യേറ്റവും. എല്‍ഡിഎഫ് ഒരിടത്തും പ്രശ്നമുണ്ടാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളിയെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. അതുകൊണ്ടാണ് തനിക്കു കിട്ടിയ വിവരം അദ്ദേഹം സംസ്ഥാനത്തെ അറിയിക്കാതിരുന്നത്. കണ്ണൂരില്‍ അര്‍ധസൈനിക വിഭാഗത്തെ അയക്കണമെന്ന് വയലാര്‍ രവി തന്നോട് പറഞ്ഞെന്നാണ് മുല്ലപ്പള്ളി പറയുന്നത്. അക്രമം സംബന്ധിച്ച് എന്തെങ്കിലും വിവരം കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം സംസ്ഥാനത്തെ അറിയിക്കണമായിരുന്നു. അറിയിക്കാന്‍ കഴിയാത്ത കാര്യമായതിനാലായിരിക്കും അങ്ങനെ ചെയ്യാതിരുന്നത്. യുഡിഎഫ് അക്രമം നടത്തുമെന്ന് വയലാര്‍ രവിക്കും മുല്ലപ്പള്ളിക്കും നേരത്തേ അറിയാമായിരുന്നെന്നാണ് ഇത് തെളിയിക്കുന്നത്.
അടിയന്തരാവസ്ഥയെ തുടര്‍ന്നാണ് രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താന്‍ വടിവാളും തോക്കും കോണ്‍ഗ്രസ് ഉപയോഗിച്ച് തുടങ്ങിയത്. ബൂത്ത് കയ്യേറ്റവും തെരഞ്ഞെടുപ്പ് സാമഗ്രികള്‍ നശിപ്പിക്കലും പുതിയ സമ്പ്രദായമാണ്. ഇത് കേരളത്തിന് അപമാനമാണ്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന തിരിച്ചറിവാണ് ഈ അങ്കലാപ്പിനു പിന്നില്‍. തെരഞ്ഞെടുപ്പില്‍ ജയമായാലും തോല്‍വിയായാലും അത് അംഗീകരിച്ച് മുന്നോട്ടുപോകുന്നതാണ് എല്‍ഡിഎഫ് നയം. ജനവിധിയെ മറികടക്കുകയല്ല ഞങ്ങളുടെ രീതി. എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നുവെന്ന് കണ്ടപ്പോഴാണ് യുഡിഎഫ് ഇത്തരം സമീപനം സ്വീകരിച്ചത്.
തിരുവനന്തപുരം കാഞ്ഞിരംകുളത്ത് തപാല്‍ ബാലറ്റ് തട്ടിയെടുക്കല്‍ കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഭര്‍ത്താവും ചേര്‍ന്ന് തട്ടിയെടുത്ത 44 ബാലറ്റ് കോവളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റാണ് തിരിച്ചുകൊടുത്തത്. കണ്ണൂരില്‍ അക്രമം നടന്ന ബൂത്തുകളെല്ലാം യുഡിഎഫ് മേധാവിത്വമുള്ളതാണ്. വോട്ടിങ് യന്ത്രം എറിഞ്ഞുതകര്‍ത്ത പയ്യന്നൂരിലെ അന്നൂര്‍ സൌത്ത് വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റാണ് സ്ഥാനാര്‍ഥി. കെ സുധാകരന്റെ അക്രമിസംഘത്തിലെ പ്രധാനിയായിരുന്നു ഇവിടെ ചീഫ് ഏജന്റ്. പട്ടുവം, മാട്ടൂല്‍, ഇരിക്കൂര്‍, തില്ലങ്കേരി എന്നിവിടങ്ങളില്‍ ലീഗിനാണ് സ്വാധീനം. തില്ലങ്കേരിയില്‍ ക്യൂ നിന്നവരെ ലീഗുകാരും എസ്ഡിപിഐക്കാരും ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ചു. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സിപിഐ എമ്മിന് ഒരു മണ്ഡലം പോലും കിട്ടില്ലെന്നാണ് മുല്ലപ്പള്ളി പറയുന്നത്. എല്ലാ തെരഞ്ഞെടുപ്പും സ്വതന്ത്രമായാണ് നടക്കുന്നത്. എത്ര പൊലീസ് വന്നാലും നാട്ടുകാരാണ് വോട്ടു ചെയ്യുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പു സമവാക്യങ്ങളുമായി ബന്ധപ്പെട്ട് കെ സുധാകരനെ സംരക്ഷിക്കാനാണ് ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. കേന്ദ്രസേനയെ നിയോഗിക്കാന്‍ തക്കവിധത്തിലുള്ള ഒരു പ്രശ്നവും കണ്ണൂരില്‍ ഉണ്ടായിട്ടില്ല. കേന്ദ്രസേന ഇല്ലാത്തതിനാലാണ് പ്രശ്നം ഉണ്ടായതെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് പിണറായി പറഞ്ഞു.
മുല്ലപ്പള്ളി സ്വയം ചികിത്സിക്കണം: പിണറായി
സിപിഐ എമ്മിലെ ജീര്‍ണതയെക്കുറിച്ച് വ്യാകുലപ്പെടുന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അതിനുമുമ്പ് സ്വയം ചികിത്സിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ജീര്‍ണത കാരണം ഡല്‍ഹിയില്‍ മൂക്ക് പൊത്താതെ നടക്കാന്‍ കഴിയില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിവസവും പുറത്തുവരുന്നത്. സ്വന്തം പാര്‍ടിയിലെ ജീര്‍ണത ആദ്യം ചികിത്സിച്ച് ഭേദമാക്കിയതിന് ശേഷം മതി സിപിഐ എമ്മിനെ കുറിച്ചുള്ള വ്യാകുലത. ഞങ്ങളുടെ ഏതെങ്കിലും സഖാവിന് ജീര്‍ണത ബാധിച്ചാല്‍ അത് ശരിയായ രീതിയില്‍ കൈകാര്യംചെയ്യാന്‍ ആര്‍ജവമുള്ള പാര്‍ടിയാണ് സിപിഐ എം. എന്നാല്‍, കോണ്‍ഗ്രസ് അങ്ങനെയുള്ള പാര്‍ടിയാണോയെന്ന് പിണറായി ചോദിച്ചു. പാര്‍ടിഗ്രാമങ്ങളില്‍ കൊഴിഞ്ഞുപോക്ക് അനുഭവപ്പെടുന്നതായാണ് മുല്ലപ്പള്ളിയുടെ വാദം. കണ്ണൂര്‍ ജില്ലയില്‍ അങ്ങനെ ഉള്ളതായി ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടില്ല. മുല്ലപ്പള്ളിയുടെ പാര്‍ടിക്ക് നാട്ടില്‍ ആളില്ലാത്തതിന് വേറെ ന്യായം പറഞ്ഞിട്ട് കാര്യമില്ല.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് കൂടുതല്‍ കുഴപ്പത്തിലാകും. കരിമണ്ണൂരില്‍ മാണി ഗ്രൂപ്പും കോണ്‍ഗ്രസും പരസ്യമായാണ് ഏറ്റുമുട്ടിയത്. കാസര്‍കോട്ട് മാണി വിഭാഗത്തിലെ വനിതാ നേതാവിനെ കോണ്‍ഗ്രസ് സംഘം പരസ്യമായി തല്ലി. കോണ്‍ഗ്രസ് അക്രമം നടത്തിയത് കോടിയേരിയുടെ ഇടപെടല്‍ മൂലമാണെന്നാണ് മുല്ലപ്പള്ളി പറയുന്നത്. കോണ്‍ഗ്രസിനുള്ളില്‍ ഇടപെടാന്‍ തക്ക സ്വാധീനം ഞങ്ങള്‍ക്കില്ല. തെരഞ്ഞെടുപ്പ് നടന്ന ഏഴു ജില്ലകളിലും എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുകയാണ്. കള്ള വോട്ട് ഒരു തരത്തിലും അനുവദിക്കരുതെന്നുതന്നെയാണ് സിപിഐ എം നിലപാടെന്ന് പിണറായി പറഞ്ഞു.
മുല്ലപ്പള്ളി തെളിവ് പരസ്യമാക്കണം: കോടിയേരി
കണ്ണൂരിലെ അക്രമങ്ങളില്‍ തനിക്ക് പങ്കുണ്ടെങ്കില്‍ തെളിയിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തയ്യാറാകണമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. തെളിവ് പരസ്യപ്പെടുത്താന്‍ മുല്ലപ്പള്ളിയെ വെല്ലുവിളിക്കുകയാണ്. ഉണ്ടയില്ലാ വെടി പൊട്ടിക്കുന്ന ശീലം മുല്ലപ്പള്ളി മതിയാക്കണം. തെരഞ്ഞെടുപ്പില്‍ കുഴപ്പം നടക്കുമെന്ന് മുല്ലപ്പള്ളിക്ക് മുന്‍കൂട്ടി വിവരം കിട്ടിയിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറാമായിരുന്നുവെന്നും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിര്‍ഭയമായി വോട്ടുചെയ്യാന്‍ സാഹചര്യമില്ലെന്ന പ്രസ്താവനയോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി പ്രതിക്കൂട്ടിലായി. ഇതില്‍നിന്നും ശ്രദ്ധതിരിക്കാനാണ് സംസ്ഥാന ആഭ്യന്തരമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നത്. തെരഞ്ഞെടുപ്പു ദിവസം രാവിലെ ഒമ്പതിന് മുല്ലപ്പള്ളിയുടെ പ്രസ്താവന പുറത്തുവന്നതോടെയാണ് കണ്ണൂരില്‍ യുഡിഎഫുകാര്‍ വ്യാപകമായി ബൂത്തുകൈയേറ്റവും അക്രമവും നടത്തിയത്. യുഡിഎഫിലെ ഉന്നതര്‍ ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ് അക്രമങ്ങള്‍. അഞ്ചുവാര്‍ഡുകളിലായി എട്ടു ബൂത്തുകളിലാണ് റീപോളിങ്ങിന് ഉത്തരവിട്ടത്. യുഡിഎഫിന്റെ സ്വാധീന പ്രദേശങ്ങളായ ഇരിക്കൂര്‍, പട്ടുവം, മാട്ടൂല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അക്രമം. ഇവിടെയൊക്കെ അക്രമം നടത്തിയത് യുഡിഎഫും ഐഎന്‍എല്ലുമാണെന്ന് മലയാളമനോരമ പോലും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. നിര്‍ഭയമായി വോട്ടുചെയ്യാന്‍ സര്‍ക്കാര്‍ സാഹചര്യം ഒരുക്കിയതിനാലാണ് വോട്ടിങ് ശതമാനം ഗണ്യമായി വര്‍ധിച്ചത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യുഡിഎഫ് നടത്തിയ അക്രമം മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എല്‍ഡിഎഫിനെതിരായ ആരോപണങ്ങള്‍. കേന്ദ്രസേനയെ വിന്യസിക്കണോയെന്നൊക്കെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമീഷനാണ്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തോറ്റപ്പോഴെല്ലാം കള്ളവോട്ടാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. ഒഞ്ചിയത്ത് ബൂത്ത് പിടിച്ചെടുക്കാന്‍ പദ്ധതിയിട്ടു നടന്നില്ല എന്നാണ് ഇപ്പോള്‍ പറയുന്നത്. ജില്ലയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വ്യാപകമായി ബോംബേറുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് മുല്ലപ്പള്ളി ഒന്നും പറയുന്നുമില്ല. അക്രമങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ എല്ലാ രാഷ്ട്രീയപാര്‍ടികളുടെയും സഹകരണത്തോടെ സമാധാനം പുനഃസ്ഥാപിക്കും. പൊലീസ് ശക്തമായ നടപടിയെടുക്കുമെന്ന് കോടിയേരി പറഞ്ഞു.
യുഡിഎഫ് ആക്രമണങ്ങള്‍ പ്രതിരോധത്തിനു വേണ്ടി: മുല്ലപ്പള്ളി
ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ കണ്ണൂരില്‍ യുഡിഎഫുകാര്‍ നടത്തിയ ആക്രമണങ്ങള്‍ പ്രതിരോധത്തിനു വേണ്ടിയുള്ളതായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്രമം നടത്തിയവരില്‍ 99 ശതമാനവും സിപിഐ എം പ്രവര്‍ത്തകരാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിരോധത്തിനായുള്ള ആക്രമങ്ങള്‍ മാത്രമാണ് യുഡിഎഫ് നടത്തിയത്. സിപിഐ എം നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഫലമാണ് കണ്ണൂരില അക്രമമെന്നും അതില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് പങ്കുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. തെരഞ്ഞെടുപ്പ് ആക്രമണങ്ങളില്‍ കോടിയേരിക്കുള്ള പങ്കിനെപ്പറ്റി തന്റെ കൈവശം വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ മാത്രം അക്രമങ്ങള്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ നേരത്തേ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പര്യടനത്തിന് ശേഷം കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയും ഇക്കാര്യം പറഞ്ഞു. ഈ വിവരം സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍, വേണ്ടത്ര മുന്‍കരുതല്‍ എടുക്കാന്‍ സംസ്ഥാന സര്‍ക്കാരോ പൊലീസോ തയ്യാറായില്ലെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കണ്ണൂരിലും മറ്റും പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കേന്ദ്രസേനയെ അയക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു.
ദേശാഭിമാനി 251010

നിര്‍ഭയരായി വോട്ടവകാശം വിനിയോഗിക്കുക
രണ്ടാംഘട്ട വോട്ടെടുപ്പ്: നിര്‍ഭയരായി വോട്ടവകാശം വിനിയോഗിക്കുക
സംസ്ഥാനത്തെ ഏഴുജില്ലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ 1.23 കോടി വോട്ടര്‍മാരാണ് തിങ്കളാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 12,374 വാര്‍ഡിലേക്കാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്. കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകള്‍കൂടി ഉള്‍പ്പെടുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ എല്‍ഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഒരുമാസം നീണ്ട പരസ്യപ്രചാരണവും ഒരുദിവസത്തെ നിശബ്ദ പ്രചാരണവും പിന്നിടുമ്പോള്‍ എല്‍ഡിഎഫിന് വ്യക്തമായ ആധിപത്യം.
രണ്ടാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ്. 23.25ലക്ഷം. കുറവ് ഇടുക്കിയിലും. 8.24ലക്ഷം. തെരഞ്ഞെടുപ്പില്‍ ഗ്രാമ, ബ്ളോക്ക്, ജില്ലാപഞ്ചായത്തുകളിലേക്ക് ബാലറ്റുപേപ്പറുകളും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രവുമാണ്. ഗ്രാമപഞ്ചായത്തില്‍ വെള്ള, ബ്ളോക്കില്‍ പിങ്ക്, ജില്ലാപഞ്ചായത്തില്‍ നീല നിറങ്ങളിലാണ് ബാലറ്റ്. രണ്ടാംഘട്ടവോട്ടെടുപ്പില്‍ 20,843 ബൂത്താണ് സജ്ജീകരിച്ചിട്ടുള്ളത്. 896 ബൂത്തുകള്‍ പ്രശ്നസാധ്യതയുള്ളവയാണ്. ഈ ബൂത്തുകളില്‍ അധികസുരക്ഷ ഏര്‍പ്പെടുത്തി. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പോളിങ്. വൈകിട്ട് അഞ്ചിനും ക്യൂവിലുള്ളവര്‍ക്ക് ടോക്ക നല്‍കി വോട്ടുചെയ്യാന്‍ അവസരമൊരുക്കും.
വോട്ടുചെയ്യാന്‍ തിരിച്ചറിയല്‍കാര്‍ഡ് നിര്‍ബന്ധമില്ല. എന്നാല്‍, പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടായാല്‍ തിരിച്ചറിയല്‍രേഖ ആവശ്യപ്പെടാം. ഇതിനായി കേന്ദ്ര തെരഞ്ഞെടുപ്പുകമീഷന്‍ നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, ഒരുവര്‍ഷം മുന്‍പ് തുടങ്ങിയതും ഇപ്പോള്‍ നിലവിലുള്ളതുമായ പ്രാഥമിക സഹകരണസംഘങ്ങള്‍ ഒഴികെയുള്ള ബാങ്കുകളുടെ ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവ ഉപയോഗിക്കാം.
സംസ്ഥാനത്തെ ഏഴുജില്ലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ 1.23 കോടി വോട്ടര്‍മാരാണ് തിങ്കളാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 12,374 വാര്‍ഡിലേക്കാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്. കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകള്‍കൂടി ഉള്‍പ്പെടുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ എല്‍ഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഒരുമാസം നീണ്ട പരസ്യപ്രചാരണവും ഒരുദിവസത്തെ നിശബ്ദ പ്രചാരണവും പിന്നിടുമ്പോള്‍ എല്‍ഡിഎഫിന് വ്യക്തമായ ആധിപത്യം.
വോട്ടുചെയ്യാന്‍ തിരിച്ചറിയല്‍കാര്‍ഡ് നിര്‍ബന്ധമില്ല. എന്നാല്‍, പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടായാല്‍ തിരിച്ചറിയല്‍രേഖ ആവശ്യപ്പെടാം. ഇതിനായി കേന്ദ്ര തെരഞ്ഞെടുപ്പുകമീഷന്‍ നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, ഒരുവര്‍ഷം മുന്‍പ് തുടങ്ങിയതും ഇപ്പോള്‍ നിലവിലുള്ളതുമായ പ്രാഥമിക സഹകരണസംഘങ്ങള്‍ ഒഴികെയുള്ള ബാങ്കുകളുടെ ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവ ഉപയോഗിക്കാം.
ദേശാഭിമാനി 251010
Sunday, October 24, 2010
പൊറുക്കാനാവാത്ത ഗൂഢാലോചന
തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലെ ആദ്യഘട്ടം താരതമ്യേന സമാധാനപരമായാണ് അവസാനിച്ചത്. എന്നാല്‍, കണ്ണൂര്‍ ജില്ലയില്‍ ചില അക്രമസംഭവങ്ങളുണ്ടായി. ഉത്തരേന്ത്യന്‍ മാതൃകയില്‍ ബൂത്തുപിടിത്തം നടന്നു. യുഡിഎഫ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബൂത്ത് കൈയേറുകയും ബാലറ്റ്പേപ്പറുകള്‍ നശിപ്പിക്കുകയും ചെയ്തതിനാല്‍ ഏഴു ബൂത്തില്‍ തെരഞ്ഞെടുപ്പ് കമീഷന് റീപോളിങ്ങിന് ഉത്തരവിടേണ്ടിവന്നു. നാലിടത്ത് ബിജെപിക്കാര്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വാശിയേറിയ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍, ചില ചില വാക്കേറ്റങ്ങളും പ്രകോപനങ്ങളും ഉണ്ടാകാറുണ്ട്. അതിലുമുപരിയായി, വോട്ടെടുപ്പു സമയത്ത് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ് ഒരു പെണ്‍കുട്ടിയുടെ കാല്‍ തകര്‍ത്ത സംഭവം പത്തുവര്‍ഷം മുമ്പ് കണ്ണൂരിലെ ചെറുവാഞ്ചേരിയിലാണുണ്ടായത്. അത്തരം ചില പ്രത്യേക സംഭവങ്ങളൊഴിച്ചാല്‍ ബൂത്തുപിടിത്തം കേരളത്തില്‍ പതിവുള്ളതല്ല. ഇത്തവണ, കണ്ണൂര്‍ ജില്ലയില്‍ മുസ്ളിം ലീഗ്, ബിജെപി ശക്തികേന്ദ്രങ്ങളില്‍ എല്ലാം തികഞ്ഞ ബൂത്തുപിടിത്തമുണ്ടായി എന്നത് ഗൌരവമുള്ള സൂചനയാണ്. യുഡിഎഫിനുവേണ്ടി പുറത്തിറങ്ങുന്ന പത്രങ്ങള്‍ക്കുപോലും അക്രമത്തിന്റെ വാര്‍ത്തകള്‍ പൂര്‍ണമായി തമസ്കരിക്കാന്‍ കഴിഞ്ഞിട്ടില്ല.
പയ്യന്നൂര്‍ നഗരസഭയിലെ അന്നൂര്‍ സൌത്ത് വാര്‍ഡിലെ ഒരു ബൂത്ത്, പട്ടുവം പഞ്ചായത്തിലെ അരിയില്‍ ഈസ്റ്റ്, മാട്ടൂല്‍ പഞ്ചായത്തിലെ തങ്ങളെപള്ളിച്ചാല്‍ എന്നീ വാര്‍ഡുകളിലെ രണ്ടുവീതം ബൂത്ത്, ഇരിക്കൂര്‍ പഞ്ചായത്തിലെ നിലാമുറ്റം, തില്ലങ്കേരി പഞ്ചായത്തിലെ വഞ്ഞേരി വാര്‍ഡില്‍ ഒന്നാംബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടക്കുന്നത്.
അക്രമ രാഷ്ട്രീയത്തിന് കണ്ണൂര്‍ എന്നും സിപിഐ എം എന്നും സമവാക്യങ്ങള്‍ ചമയ്ക്കുന്നവര്‍ ശ്രദ്ധിക്കേണ്ട വിവരമാണിത്. ഇപ്പറഞ്ഞതില്‍ ഒന്നില്‍പോലും സിപിഐ എമ്മോ എല്‍ഡിഎഫിലെ ഇതര കക്ഷികളോ പ്രതിസ്ഥാനത്തല്ല.
തളിപ്പറമ്പ് പട്ടുവം ഏഴാം വാര്‍ഡിലെ അരിയില്‍ എല്‍പി സ്കൂളിലെ ഒന്നും രണ്ടും ബൂത്തില്‍ മുസ്ളിംലീഗുകാരാണ് ഉദ്യോഗസ്ഥരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബാലറ്റ് പേപ്പറുകള്‍ തട്ടിയെടുത്ത് കീറി നശിപ്പിച്ചത്. പയ്യന്നൂര്‍ നഗരസഭയിലെ അന്നൂര്‍ സൌത്തില്‍ യുഡിഎഫ് ഏജന്റാണ് വോട്ടിങ് യന്ത്രം എറിഞ്ഞു തകര്‍ത്തത്. മാങ്ങാട്ടിടം പഞ്ചായത്തിലെ മെരുവമ്പായി വാര്‍ഡിലെ രണ്ടു ബൂത്ത് എസ്ഡിപിഐക്കാരാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരെ അടിച്ചോടിച്ചശേഷം കൈയേറിയത്.
ചെറുകുന്ന് പഞ്ചായത്ത് 13-ാം വാര്‍ഡിലെ ബൂത്ത് പരിസരത്ത് യുഡിഎഫുകാര്‍ വനിതാ സ്ഥാനാര്‍ഥിയെ തല്ലിച്ചതച്ചു. മാട്ടൂല്‍ ഒലിയങ്കര മദ്രസയിലെ രണ്ടു ബൂത്തില്‍ ബാലറ്റ് പെട്ടിയും ബാലറ്റ് പേപ്പറുകളും തട്ടിയെടുത്ത് നശിപ്പിച്ചത് ലീഗാണ്. തില്ലങ്കേരിയില്‍ വഞ്ഞേരി വാര്‍ഡിലെ ഒന്നാംബൂത്തില്‍ ക്യൂ നില്‍ക്കുന്ന വോട്ടര്‍മാരെ വെട്ടി പരിക്കേല്‍പ്പിച്ചശേഷം ലീഗുകാര്‍ ബാലറ്റ്പെട്ടി പുറത്തെടുത്ത് നശിപ്പിച്ചു.
വളരെ പ്രകടമായിത്തന്നെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പക്രമം നടത്തിയത്. റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് സംശയമില്ലാതെ പറയാന്‍ കഴിഞ്ഞിട്ടുണ്ട്, അക്രമികള്‍ യുഡിഎഫുകാരാണെന്ന്. ആസൂത്രിതമായിരുന്നു ഈ അക്രമങ്ങളെന്ന് തെളിയിക്കുന്ന നിരവധി സൂചനകള്‍ വന്നുകഴിഞ്ഞു. വോട്ടെടുപ്പു ഘട്ടംവരെ മൌനിയായിരുന്ന കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍ അവസാന നിമിഷം രംഗത്തുവന്ന് കണ്ണൂരില്‍ കള്ളവോട്ട് നടക്കും എന്ന് ആക്ഷേപമുന്നയിച്ചു. അതിനു പിന്നാലെ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ 'സംസ്ഥാനത്തൊരിടത്തും നിര്‍ഭയം വോട്ട്ചെയ്യാനുള്ള സാഹചര്യമില്ലെന്ന' പ്രഖ്യാപനം നടത്തി. കണ്ണൂര്‍ ജില്ലയിലും കോഴിക്കോട്ടെ ഒഞ്ചിയം ഉള്‍പ്പെടുന്ന ചില മേഖലകളിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് തനിക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
കേരളത്തിലെ ജനങ്ങള്‍ നിര്‍ഭയം പോളിങ് ബൂത്തിലേക്ക് കടന്നുചെന്നതും പോളിങ് കുതിച്ചുയര്‍ന്നതും മുല്ലപ്പള്ളിക്കുള്ള മറുപടിയായി എന്നത് ഒരുകാര്യം. അതിനുമപ്പുറം, പ്രശ്ന സാധ്യതാ മുന്നറിയിപ്പ് തനിക്ക് ആരില്‍നിന്ന് ലഭിച്ചു, അത് ആര്‍ക്ക് കൈമാറി എന്ന് വിശദീകരിക്കാനുള്ള ബാധ്യത മുല്ലപ്പള്ളിക്കുണ്ട്. കേന്ദ്രസേനയെ അയക്കണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി തന്നോട് നേരത്തെതന്നെ പറഞ്ഞിരുന്നു എന്നാണ് മുല്ലപ്പള്ളി വീണ്ടും വിശദീകരിച്ചത്. വയലാര്‍ രവിയും സുധാകരനും മുല്ലപ്പള്ളിയുമാണ് ആ നിലയ്ക്ക് കണ്ണൂരില്‍ അക്രമമുണ്ടാകുമെന്ന് നേരത്തെ അറിഞ്ഞത്. അക്രമം നടത്തിയത് യുഡിഎഫുകാരും ബിജെപിക്കാരുമാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയല്ലാതെ മറ്റെന്താണിത്?
കണ്ണൂര്‍ ജില്ലയിലെ ജനവിധി തങ്ങള്‍ക്കെതിരാകും എന്ന ഭീതിയുണ്ടാകുമ്പോഴാണ് 'കള്ളവോട്ട്', 'അക്രമം' തുടങ്ങിയ മുറവിളികളുമായി യുഡിഎഫ് രംഗത്തുവരാറുള്ളത്. കണ്ണൂരില്‍ അക്രമം നടക്കും എന്ന് വിലപിച്ചുകൊണ്ടാണ് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വോട്ടെടുപ്പ് ഏറ്റവും അവസാനത്തേക്ക് മാറ്റിയത്. യുഡിഎഫ് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ സകല സന്നാഹങ്ങളുമായാണ് അന്ന് തെരഞ്ഞെടുപ്പ് നടന്നത്. വിജയം എല്‍ഡിഎഫിനായിരുന്നു. അഴീക്കോട്, കൂത്തുപറമ്പ് ഉപതെരഞ്ഞെടുപ്പുകളിലും വോട്ടര്‍മാരേക്കാള്‍ പൊലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചു. റെക്കോഡ് ജയം നേടിയത് എല്‍ഡിഎഫ്. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ സുധാകരനും വടകരയില്‍ മുല്ലപ്പള്ളിയുമാണ് ജയിച്ചത്. അന്നെന്തേ നാട്ടില്‍ കള്ളവോട്ടുണ്ടായിരുന്നില്ലേ? തങ്ങള്‍ക്കെതിരായ ജനവിധി വന്നാല്‍ കള്ളവോട്ട്; അനുകൂലമായി വന്നാല്‍ ജനാധിപത്യം-ഇതാണ് യുഡിഎഫിന്റെ സിദ്ധാന്തം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ അപ്രതീക്ഷിത മേല്‍ക്കൈ കണ്ണൂരില്‍ കൈവിട്ടുപോകുന്നതിന്റെ വെപ്രാളമാണ് അക്രമത്തിലേക്കു നീങ്ങാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, കണ്ണൂരിലെ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്താനുള്ള മുന്ത്യടവും ഈ ഗൂഢാലോചനയില്‍ തെളിഞ്ഞുകാണാം.
ബൂത്തുപിടിത്തമടക്കമുള്ള തെരഞ്ഞെടുപ്പക്രമങ്ങള്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ ശക്തമായ നടപടി സ്വീകരിക്കണം. ഉന്നത തലത്തില്‍ നടന്ന ഗൂഢാലോചന ജനാധിപത്യത്തിനുതന്നെ തീരാക്കളങ്കമാണ് എന്ന് മനസിലാക്കാന്‍ യുഡിഎഫിനു പിന്നില്‍ അണിനിരന്ന ശുദ്ധാത്മാക്കള്‍ക്കും കഴിയണം.
കേന്ദ്രമന്ത്രി കോണ്‍ഗ്രസ് ബ്ളോക്കുപ്രസിഡന്റിന്റെ നിലവാരത്തിലേക്ക് താണതുമാത്രമല്ല, തെരഞ്ഞെടുപ്പക്രമത്തിന് ആഹ്വാനംചെയ്തു എന്ന അതീവ ഗൌരവമുള്ള പ്രശ്നവും ഇവിടെ ഉയരുന്നുണ്ട്. അക്രമത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും പഴി ഇടതുപക്ഷത്തില്‍ ചാരാനുമുള്ള യുഡിഎഫിന്റെ തന്ത്രം ഇവിടെ വിജയിച്ചിട്ടില്ല. വോട്ടര്‍മാരുടെയും തെരഞ്ഞെടുപ്പധികൃതരുടെയും നേട്ടമാണത്. എന്നാല്‍, കണ്ണൂരിലെ അക്രമം യുഡിഎഫ് അവസാനിപ്പിക്കുമെന്ന് കരുതാനാകില്ല. അവശേഷിക്കുന്ന ഏഴുജില്ലകളിലെ വോട്ടെടുപ്പിനിടയിലും ഇത്തരം അനുഭവങ്ങളുണ്ടാകാം. അത് കരുതിയിരിക്കാനും അക്രമികളെ കര്‍ക്കശമായി കൈകാര്യം ചെയ്യാനും ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണം. വോട്ടെടുപ്പ് അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പാലിക്കേണ്ടതുമുണ്ട്. നിര്‍ഭയമായി ബൂത്തിലേക്ക് കടന്നുചെന്ന് വോട്ടുചെയ്യാനുള്ള സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് തെളിയിച്ചാണ് ഉല്‍ബുദ്ധരായ സമ്മതിദായകര്‍ യുഡിഎഫിന് മറുപടി പറയേണ്ടത്.
ദേശാഭിമാനി മുഖപ്രസംഗം 251010

ഫ്രാന്‍സില്‍ പ്രക്ഷോഭം തുടരുന്നു
ഫ്രാന്‍സില്‍ പ്രക്ഷോഭം തുടരുന്നു; ഇന്ധനശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍
പാരീസ്: പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ക്കെതിരെ ഫ്രാന്‍സില്‍ നടക്കുന്ന പ്രക്ഷോഭം പത്താം ദിവസം പിന്നിട്ടു. അധോസഭ പാസ്സാക്കിയ ബില്‍ സെനറ്റിന്റെ പരിഗണനയിലാണ്. ഇതിനിടെ രാജ്യത്തിന്റെ പ്രധാന ഇന്ധനശാലകള്‍ ബലമായി തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ ഫ്രഞ്ച് പൊലീസ് ശ്രമം തുടങ്ങി. കിഴക്കന്‍ പാരീസിലെ ഗ്രാന്‍ഡ്പ്യൂട്ട്‌സിലെ പ്രധാന ഇന്ധനശാല ബലമായി തുറന്നുപ്രവര്‍ത്തിപ്പിക്കാനുളള പൊലീസിന്റെ ശ്രമത്തിനെ പ്രക്ഷോഭകര്‍ തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. നിരവധി തൊഴിലാളികള്‍ക്ക് പൊലീസ് നടപടിയില്‍ പരിക്കേറ്റു.
ഫ്രാന്‍സില്‍ ആയിരത്തോളം ഇന്ധനശാലകള്‍ സമരത്തെത്തുടര്‍ന്ന് അടച്ചിട്ടതിനാല്‍ ജനജീവിതം പൂര്‍ണമായി സ്തംഭിച്ചു. ഇതേതുടര്‍ന്ന് എത്രയും പെട്ടെന്നുതന്നെ ഇവ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുളള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി് പൊലീസിന് നിര്‍ദേശം നല്‍കി. പെന്‍ഷന്‍ പരിഷ്‌കരണബില്ല് സെനറ്റിനുമുന്നിലെത്തിയപ്പോള്‍ ആയിരത്തോളം ഭേദഗതികളാണ് പ്രതിപക്ഷം കൊണ്ടുവന്നതെങ്കിലും ഇതെല്ലാം തളളിക്കളഞ്ഞു. ഈയാഴ്ചയോടെ പെന്‍ഷന്‍ പരിഷ്‌കരണബില്‍ നിയമമാക്കാനാണ് സര്‍ക്കോസി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
തെക്കന്‍നഗരമായ ടൊളോസില്‍ രണ്ട് ഇന്ധനശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുളള പൊലീസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇരുന്നൂറോളം പ്രകടനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തി.
വടക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഗ്രാന്‍ഡ് ഖ്യുവില്ലേയില്‍ ഈയാഴ്ച രണ്ടാംവട്ടം പ്രകടനക്കാരും പൊലീസും തമ്മില്‍ ഏറ്റുട്ടി. ലിയോണ്‍ നഗരത്തില്‍ കഴിഞ്ഞദിവസമുണ്ടായ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് നഗരത്തിലെങ്ങും പൊലീസ് കാവല്‍ ശക്തിപ്പെടുത്തി.
എന്തുവിലകൊടുത്തും പെന്‍ഷന്‍ പരിഷ്‌കരണ നടപടി നടപ്പിലാക്കുമെന്ന് സര്‍ക്കോസി സര്‍ക്കാരും ജനദ്രോഹപരമായ പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രക്ഷോഭകരും ഉറച്ച നിലപാടിലാണ്.
കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍
ഫ്രാന്‍സില്‍ പ്രക്ഷോഭം ശക്തിപ്പെടുന്നു; സംഘര്‍ഷം രൂക്ഷം
പാരീസ്: സര്‍ക്കോസി സര്‍ക്കാര്‍ പെന്‍ഷന്‍ പരിഷ്‌കരണനടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്നാവശ്യപ്പെട്ട് നടക്കുന്ന ബഹുജന സമരം എട്ടാം ദിനത്തിലേയ്ക്ക് കടന്നതോടെ ഫ്രാന്‍സിലെങ്ങും സംഘര്‍ഷം രൂക്ഷമായി. അധോസഭ അംഗീകരിച്ച ബില്‍ ഇന്നലെ സെനറ്റിനുമുന്നില്‍ അവതരിപ്പിക്കാനിരുന്നതാണെങ്കിലും അവസാന നിമിഷം ബില്ലിന്റെ അവതരണം മാറ്റി വയ്ക്കുകയായിരുന്നു. ഇന്നോ നാളെയോ ബില്‍ സെനറ്റിനു മുന്നിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
പെന്‍ഷന്‍ പ്രായം 60 ല്‍ നിന്ന് 62 ആയി വര്‍ധിപ്പിച്ചതും മുഴുവന്‍ പെന്‍ഷന്‍ ലഭിക്കാനുളള കാലാവധി 65 വയസ്സായി ഉയര്‍ത്തിയതും മറ്റ് സേവന വേതന വ്യവസ്ഥകളില്‍ വരുത്തിയ വെട്ടിക്കുറവുകളും യാതൊരു കാരണവശാലും പിന്‍വലിക്കില്ലെന്ന പ്രസിഡന്റ് സര്‍ക്കോസിയുടെ നിഷേധാത്മക നിലപാടുകളാണ് പ്രക്ഷോഭകരെ കൂടുതല്‍ ചൊടിപ്പിച്ചതും സമരം അക്രമാസക്തമായതും.മാഴ്‌സെലെ വിമാനത്താവളം പ്രക്ഷോഭകര്‍ ഉപരോധിച്ചു. ഫ്രാന്‍സില്‍ നിന്നും മറ്റു രാജ്യങ്ങളിലേയ്ക്കുളള വിമാനസര്‍വീസുകള്‍ നിലച്ചു. ട്രക്ക് തൊഴിലാളികള്‍ ദേശീയപാതയിലുടനീളം വാഹനങ്ങള്‍ നിരത്തിയിട്ടതിനാല്‍ റോഡ് മാര്‍ഗ്ഗമുളള ഗതാഗതവും സ്തംഭിച്ചു. പെട്രോള്‍ പമ്പുകള്‍ തുടര്‍ച്ചയായ മൂന്നാം ദിനവും അടഞ്ഞുകിടന്നു. കഴിഞ്ഞദിവസം പൊലീസ് സഹായത്തോടെ തുറന്നു പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പുകളും പിന്നീട് തുറന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ല. പാചകവാതക ഇന്ധനവിതരണം നിലച്ചതോടെ സര്‍ക്കോസി സര്‍ക്കാരിനെതിരെ ജനരോക്ഷം അലയടിച്ചു. പാരീസില്‍ ഹൈസ്‌കൂളിനുമുന്നില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലിയോണ്‍ നഗരത്തില്‍ അര്‍ധരാത്രിയില്‍ പ്രതിഷേധക്കാരും പൊലീസും പരസ്പരം കല്ലേറ് നടത്തി. ഫ്രാന്‍സിന്റെ വടക്കുഭാഗത്തുളള കലായിസ് മുതല്‍ തെക്ക് ഭാഗത്തുളള പൈറീനസ് വരെയുളള പ്രദേശങ്ങളില്‍ ദേശീയപാതയില്‍ കാറുകളും ട്രക്കുകളും നിരത്തിയിട്ട് ജനങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതിരോധം സൃഷ്ടിച്ചു. പലയിടങ്ങളിലും പ്രക്ഷോഭകര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.
ഫ്രാന്‍സില്‍ കുട്ടികളുടെ സ്‌കൂള്‍ അവധിക്കാലം ഇന്നാരംഭിക്കുന്നതിനാല്‍ പ്രശ്‌നപരിഹാരമുണ്ടാക്കാത്ത സര്‍ക്കാരിന്റെ നടപടി ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. 3,000 പാചകവാതക വിതരണ സ്ഥാപനങ്ങള്‍ ഇന്ധനക്ഷാമം മൂലം അടച്ചുപൂട്ടിയത് കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നും അനുകൂലമായ പ്രതികരണങ്ങളുണ്ടായില്ലെങ്കില്‍ വരും ദിനങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും രാജ്യത്തിന്റെ എല്ലാ മേഖലകളും സമ്പൂര്‍ണമായി നിശ്ചലമാകുമെന്നും തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി അറിയിച്ചു.
(221010)
ഫ്രാന്‍സില്‍ പ്രക്ഷോഭം ഏഴാം ദിവസം പിന്നിട്ടു
പാരീസ്: ഫ്രാന്‍സില്‍ സര്‍ക്കോസി സര്‍ക്കോസി സര്‍ക്കാരിന്റെ പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ക്കെതിരെയുളള ബഹുജനപ്രക്ഷോഭം ഏഴാം ദിവസം പിന്നിട്ടു. ഇന്ധന വിതരണ സംവിധാനങ്ങള്‍ പുനസ്ഥാപിക്കാനുളള പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൂന്ന് പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിച്ചതായി ഫ്രഞ്ച് പൊലീസ് സേനാംഗങ്ങള്‍ അറിയിച്ചു. എന്നാല്‍ ജനങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിനായില്ല. രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്നുളള സര്‍വീസുകള്‍ പ്രക്ഷോഭത്തെത്തുടര്‍ന്ന് പൂര്‍ണമായി നിലച്ചു.
അതിനിടെ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളും സമരത്തില്‍ അണിചേരുന്നതായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ തെക്കന്‍ ഭാഗമായ ട്രാപില്‍ വിമാനസര്‍വീസുകള്‍ക്കാവശ്യമായ ഇന്ധനം നിറയ്ക്കുന്നത് തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തി വയ്‌ക്കേണ്ടി വന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്തു വില കൊടുത്തും പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ നടപ്പാക്കുമെന്ന സര്‍ക്കോസിയുടെ ആവര്‍ത്തിച്ചുളള പ്രഖ്യാപനങ്ങളാണ് പ്രക്ഷോഭകരെ ചൊടിപ്പിച്ചത്. ഡോങ്ങ്‌സ് , ലാ റോഷെല്ലെ, ലെ മാന്‍സ് എന്നീ ഇന്ധന വിതരണശാലകളിലെ വിതരണമാണ് പുനസ്ഥാപിച്ചതെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പാരീസ് നഗരപ്രാന്തത്തിലെ നാന്റെറെയില്‍ യുവജനങ്ങള്‍ നടത്തിയ റാലിക്കിടെ നഗരത്തില്‍ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. പാരീസ് നഗരകേന്ദ്രത്തില്‍ ഫ്രഞ്ച് സെനറ്റിനു മുന്നില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സര്‍ക്കാരിനെതിരെ പ്രതിരോധം സൃഷ്ടിച്ചു. കിഴക്കന്‍ ഫ്രാന്‍സിലെ നഗരങ്ങളില്‍ കാറുകള്‍ നിരത്തിയിട്ട് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് ജനങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു. പാര്‍ലമെന്റിന്റെ അധോസഭയായ നാഷണല്‍ അസംബ്‌ളി പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ക്ക് അംഗീകാരം നല്‍കിയെങ്കിലും സെനറ്റില്‍ പരിഗണനയ്ക്ക് വരുമ്പോള്‍ തളളിക്കളയുക എന്ന ഉദ്ദേശത്തോടെയാണ് പ്രക്ഷോഭകാരികള്‍ സെനറ്റിനു മുന്നിലേയ്ക്ക് പ്രതിഷേധവുമായെത്തിയത്.
പ്രതിഷേധം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കും വ്യാപിച്ചതോടെ വിദ്യാഭ്യാസമേഖലയുടെ പ്രവര്‍ത്തനം സമ്പൂര്‍ണമായി നിലച്ചു. വിദ്യാര്‍ഥികളും പൊലീസും തമ്മിലുളള ഏറ്റുമുട്ടലും കണ്ണീര്‍വാതകപ്രയോഗവും കഴിഞ്ഞ ഏഴു ദിവസമായി ഫ്രാന്‍സില്‍ സര്‍വസാധാരണമായിരിക്കുകയാണ്. ഇതിനിടെ ഫ്രാന്‍സില്‍ പെന്‍ഷന്‍ പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ടുനടന്ന അഭിപ്രായ വോട്ടെടുപ്പുകളില്‍ 71 ശതമാനം പേരും സര്‍ക്കോസി സര്‍ക്കാരിന്റെ പരിഷ്‌കരണ നടപടികളില്‍ വിയോജിപ്പ് രേഖപ്പെടുത്തി. പ്രസിഡന്റ് സര്‍ക്കോസിയുടെ ജനസമ്മതിയിലും കാര്യമായ ഇടിവ് സംഭവിച്ചതായി അഭിപ്രായവോട്ടെടുപ്പുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സര്‍ക്കോസി സര്‍ക്കാരിന് 30 ശതമാനത്തിലേറെ വോട്ട് കുറഞ്ഞതായി സര്‍വെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ സെപ്തംബറിലേതില്‍ നിന്നും വ്യത്യസ്ഥമായി പ്രസിഡന്റ് സര്‍ക്കോസിക്കെതിരായ ജനവികാരം അഞ്ച് ശതമാനത്തിലേറെ വര്‍ധിച്ച് 69 ശതമാനത്തിലെത്തിയതായി സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. പെന്‍ഷന്‍ പരിഷ്‌കരണ നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന സര്‍ക്കോസി സര്‍ക്കാരിന്റെ നിലപാടും ജനദ്രോഹപരമായ പരിഷ്‌കരണനടപടികള്‍ അനുവദിക്കില്ലെന്ന ജനങ്ങളുടെ നിലപാടും ഫ്രാന്‍സിലെ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്.
(211010)
ജനയുഗം വാര്‍ത്തകള്‍

അജ്മീര്‍ സ്ഫോടനം : ആര്‍എസ്എസ് നേതാവിന് പങ്കെന്ന് കുറ്റപത്രം
ന്യൂഡല്‍ഹി: അജ്മീര്‍ ദര്‍ഗാ ഷെരീഫ് ബോംബ് സ്ഫോടനക്കേസില്‍ ഉന്നത ആര്‍എസ്എസ് നേതാവിന് പങ്കെന്ന് കുറ്റപത്രം. രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്ക്വാഡ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ്കുമാറിന്റെ പങ്കാളിത്തം വെളിപ്പെടുത്തിയത്. 2007 ലെ സ്ഫോടനം ആസൂത്രണംചെയ്തതില്‍ ഇന്ദ്രേഷ്കുമാറും പങ്കെടുത്തെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്ഫോടനത്തെക്കുറിച്ച് അന്വേഷിച്ച സ്ക്വാഡ് 806 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
ആര്‍എസ്എസ് ദേശീയ നിര്‍വാഹകസമിതി അംഗമായ ഇന്ദ്രേഷ് കുമാര്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ഭഗവതിന്റെ വലംകൈയാണ്. 2008ല്‍ അമര്‍നാഥ് സംഘര്‍ഷത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച ഇന്ദ്രേഷ്കുമാര്‍ ആര്‍എസ്എസിന്റെ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതില്‍ പ്രധാനിയാണ്. അഭിനവഭാരത് എന്ന സംഘടനയാണ് അജ്മീര്‍ സ്ഫോടനത്തിന് പിന്നിലെന്നും കുറ്റപത്രം പറയുന്നു. 2007 ഒക്ടോബര്‍ 11 നാണ് അജ്മീറിലെ ക്വാജ മൊയ്നുദ്ദീന്‍ ചിസ്തി ദര്‍ഗയില്‍ സ്ഫോടനമുണ്ടായത്. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. കേസില്‍ പ്രതികളായ ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍ ലാവെ, സന്ദീപ് ഡാങ്കെ, രാംജി കലസാംഗ്രെ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന, ആരാധനാലയങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇതില്‍ ഗുപ്ത, ശര്‍മ, ലവെ എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. ഡാങ്കെ, കലസാംഗ്രെ എന്നിവര്‍ ഒളിവിലും. മറ്റൊരു പ്രതിയായ സുനില്‍ ജോഷി അന്വേഷണത്തിനിടയില്‍ മരിച്ചു. ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തവരുടെ പല യോഗങ്ങളിലും ഇന്ദ്രേഷ്കുമാര്‍ പങ്കെടുത്തിരുന്നു. ജയ്പുരിലെ ഗുജറാത്ത് ഗസ്റ്റ് ഹൌസില്‍ 2005 ഒക്ടോബര്‍ 31 ന് നടന്ന യോഗത്തില്‍ പങ്കെടുത്തതായാണ് തെളിഞ്ഞത്.
വി ബി പരമേശ്വരന്‍ ദേശാഭിമാനി 241010

സ്ത്രീസമത്വം ഇപ്പോഴും അകലെയെന്ന് ഐക്യരാഷ്ട്രസഭ
ജനീവ: പുരുഷനോടൊപ്പം എല്ലാ മേഖലകളിലും സമത്വം കൈവരിക്കണമെന്ന സ്ത്രീകളുടെ ആഗ്രഹം ഇപ്പോഴും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തി. '2010 ലെ ലോകവനിതകള്‍' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഐക്യരാഷ്ട്രസഭ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ലോകത്താകമാനമുളള ജനസംഖ്യയില്‍ സ്ത്രീകളേക്കാള്‍ 57 ദശലക്ഷം പുരുഷന്‍മാര്‍ അധികമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠനത്തിനായി ചേരുന്ന പെണ്‍കുട്ടികളുടെ എണ്ണം 86 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു. 1999 ല്‍ ഇത് 79 ശതമാനം മാത്രമായിരുന്നു. 52 ശതമാനത്തോളം സ്ത്രീകള്‍ ജോലി ചെയ്തു ജീവിക്കുന്നു. ഇക്കാര്യത്തില്‍ പുരുഷന്‍മാരുടെ അനുപാതം 77 ആണ്.
എന്നാല്‍ നിയമ പരിരക്ഷയുണ്ടെങ്കിലും ഒട്ടേറെ സ്ത്രീകള്‍ക്ക് പ്രസവാവധി പോലും ലഭിക്കാതെ ജോലിയില്‍ നിന്ന് പുറത്താകുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും സുപ്രധാന സ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളെ ഇപ്പോഴും ഒഴിവാക്കി നിര്‍ത്തുന്നതായും ഐക്യരാഷ്ട്രസഭ വിലയിരുത്തി. ലോകത്തെ പ്രധാനപ്പെട്ട അഞ്ഞൂറു കോര്‍പ്പറേഷനുകളില്‍ 13 എണ്ണത്തില്‍ മാത്രമാണ് സ്ത്രീകള്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പദവിയിലുളളത്. പുരുഷന്‍മാരുടേതിനെക്കാള്‍ കൂടുതല്‍ ആയുര്‍നിരക്ക് സ്ത്രീകള്‍ക്കാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീ പുരുഷ സമത്വവുമായി ബന്ധപ്പെട്ട് ബെയ്ജിംഗില്‍ കൂടിയ സമ്മേളനം 15 വര്‍ഷം പിന്നിട്ട വേളയിലാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. അന്ന് സമ്മളനത്തില്‍ പങ്കെടുത്ത 189 രാജ്യങ്ങള്‍ സ്ത്രീ പുരുഷസമത്വത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ലിംഗഭേദവും സ്ത്രീകള്‍ക്കെതിരെയുളള അതിക്രമവും വര്‍ധിച്ചുവരികയാണെന്ന് ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ വിവാഹപ്രായം വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തപ്പെടുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകളുടെ ശരാശരി വിവാഹ പ്രായം 30 ആയി വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ അവികസിത ആഫ്രിക്കന്‍ രാജ്യങ്ങളായ മാലി, നിഗര്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ വിവാഹപ്രായം ഇപ്പോഴും 20 ല്‍ താഴെയാണ്. നിഗറില്‍ കൂടുതല്‍ വിവാഹങ്ങളും 15 വയസിനും താഴെയാണ്. മിക്കവാറും എല്ലാ പ്രദേശങ്ങളിലും 60 വയസിനുമേല്‍ പ്രായമുളളവരില്‍ 50 ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകളാണ്. തെക്കന്‍ ആഫ്രിക്കയില്‍ ഇത് 59 ശതമാനവും കിഴക്കന്‍ യൂറോപ്പില്‍ 63 ശതമാനവുമാണ് 60 നുമേല്‍ പ്രായമുളള സ്ത്രീകള്‍.
പ്രാഥമിക വിദ്യാഭ്യാസരംഗം മുതല്‍ ഉന്നത വിദ്യാഭ്യാസരംഗം വരെയുളള മേഖലകളില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
janayugom news

Subscribe to:
Posts (Atom)