Sunday, April 6, 2014

മോഡി അധികാരമേറുന്നത് തടയാന്‍ വിധിയെഴുതുക: സാംസ്കാരികനായകര്‍

വര്‍ഗീയശക്തികളുടെയും കോര്‍പറേറ്റ് മൂലധനത്തിന്റെയും സംയുക്തപ്രതിനിധിയായ നരേന്ദ്രമോഡി അധികാരത്തില്‍ എത്തുന്നത് തടയാനുള്ള ജനവിധിക്ക് തയ്യാറാകണമെന്ന് അക്കാദമിക് പണ്ഡിതരും കലാകാരന്മാരും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

ശശികുമാര്‍, വിവാന്‍ സുന്ദരം, ജയതി ഘോഷ്, പ്രഭാത് പട്നായിക്, ഇര്‍ഫാന്‍ ഹബീബ്, ജാനകി നായര്‍, കാളിദാസ്, നളിനി തനേജ, ശിവജി പണിക്കര്‍, വെങ്കിടേഷ് ആത്രേയ, കമല മേനോന്‍, സൗമ്യ ദത്ത, സേവ്യര്‍ ഡയസ്, വിദ്യ അറോറ, ലക്ഷ്മി കൃഷ്ണമൂര്‍ത്തി, റിമ്ലി ഭട്ടാചാര്യ, ആനി കോശി, ജയ്ദീപ് ചാറ്റര്‍ജി, ശ്രുതി ബാല, കുമാര്‍ സാഹ്നി, അനില്‍ ഭാട്ടി, അര്‍ച്ചന പ്രസാദ് തുടങ്ങിയവരാണ് സംയുക്തപ്രസ്താവനയില്‍ ഒപ്പുവച്ചത്.

No comments:

Post a Comment