Wednesday, September 9, 2009

കൊലയാളികളുടെ രക്ഷകരായി മാധ്യമങ്ങള്‍

മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസിന്റെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമിയാദി മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണത്തിന് കനത്ത തിരിച്ചടി. കേസന്വേഷണം സിബിഐക്ക് വിടാനുള്ള ഹര്‍ജി തള്ളിയ ഹൈക്കോടതി, ഒരുവിഭാഗം മാധ്യമങ്ങളുടെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചത് വലതുപക്ഷ മാധ്യമസഖ്യത്തിന് പ്രഹരമായി. പോള്‍ ജോര്‍ജിന്റെ കൂട്ടുകാരായ രണ്ടു കുപ്രസിദ്ധ ഗുണ്ടകള്‍ നിയമത്തിനുമുന്നില്‍ കീഴടങ്ങിയത്, അവരെ കേന്ദ്രീകരിച്ച് ഇടതുപക്ഷത്തിനെതിരെ കെട്ടിയുയര്‍ത്തിയ നുണക്കോട്ടകളെ തവിടുപൊടിയാക്കി. ആഭ്യന്തരമന്ത്രിയുടെ മക്കളുടെ പിന്തുണയോടെ ഗുണ്ടാത്തലവന്മാരായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍ എത്തിയെന്നും അവര്‍ ഒളിവില്‍ പാര്‍ക്കുന്ന ഹോട്ടലിനുമുന്നില്‍നിന്ന് എക്സ്ക്ളൂസിവായി ഈ കാര്യം റിപ്പോര്‍ട്ടുചെയ്യുന്നുവെന്നുമായിരുന്നു ഏഷ്യാനെറ്റിന്റെ അവകാശവാദം. ഇതര വലതുപക്ഷചാനലുകളും പത്രങ്ങളും ഇതിന് കൂടുതല്‍ നിറം നല്‍കി. എന്നാല്‍, കേരള പൊലീസിന്റെ വല ശക്തമായതിനാല്‍ രാജ്യം വിടാന്‍ കഴിയാതിരുന്ന ഗുണ്ടകള്‍ തിരുനെല്‍വേലിയില്‍ കീഴടങ്ങിയപ്പോള്‍, നവ മാധ്യമസിന്‍ഡിക്കറ്റിന്റെ വിശ്വാസ്യതയാണ് തകര്‍ന്നത്.

കോണ്‍ഗ്രസ്- ബിജെപി ചേരിയുടെ രാഷ്ട്രീയനേട്ടത്തിനായി കൊടും ക്രിമിനലുകളെയും ക്വട്ടേഷന്‍സംഘങ്ങളെയും മാഫിയകളെയും വെള്ളപൂശുകയും അവര്‍ക്കായി നുണ പ്രചരിപ്പിക്കുകയുമാണ് മാധ്യമങ്ങള്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ മുഖ്യ ഓഹരിക്കാരന്‍ ബംഗളൂരു വ്യവസായിയാണെങ്കിലും ദൈനംദിന നടത്തിപ്പുകാരന്‍ മുംബൈയിലെ സ്റ്റോക്ക് എക്സ്ചേഞ്ച് ബ്രോക്കറാണ്. ഇദ്ദേഹത്തിനെതിരെ ഒരുഘട്ടത്തില്‍ സിബിഐ അന്വേഷണമുണ്ടായിരുന്നു. അതിപ്പോഴും ഡെമോക്ളസിന്റെ വാളുപോലെ തൂങ്ങുന്നുണ്ട്. അതുകൊണ്ട് കേന്ദ്ര ഭരണകക്ഷിയെ സുഖിപ്പിക്കാന്‍ അവരുടെ കേരളത്തിലെ നേതാക്കളുടെ ചരടുവലിക്കൊത്ത് ആടുന്ന പാവയാക്കി ചാനലിനെ അധഃപതിപ്പിച്ചു.

പോള്‍ ജോര്‍ജ് വധക്കേസില്‍ മാധ്യമസദാചാരത്തിന്റെ എല്ലാ പരിധിയും ഒരുവിഭാഗം മാധ്യമങ്ങള്‍ കാറ്റില്‍പ്പറത്തിയിരിക്കുകയാണ്. പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് നുണക്കഥകള്‍ സൃഷ്ടിക്കുന്നതില്‍ ഏഷ്യാനെറ്റാണ് മുന്നില്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പോള്‍ ജോര്‍ജ് കേസിലെ മുഖ്യപ്രതി കാരി സതീശന്റെയും ക്വട്ടേഷന്‍സംഘത്തിന്റെയും അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നു. അതില്‍ കാരി സതീശന്റെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്ത 'എസ്' കത്തി ആലപ്പുഴയിലെ കൊല്ലന്റെ ആലയില്‍ പൊലീസ് പണിയിച്ചതാണെന്ന് അഭിപ്രായപ്പെടുന്നു. അതേകാര്യം വൈകുന്നേരം ഏഷ്യാനെറ്റിന്റെ കണ്ടുപിടിത്തമായി അവതരിപ്പിക്കുന്നു. കൊലയാളികളെ രക്ഷിക്കാനാണ് ജുഗുപ്സാവഹമായ കെട്ടുകഥകള്‍ ചമയ്ക്കുന്നത്. ഇതില്‍ തൂങ്ങി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം നിയമസഭ കലക്കിയപ്പോള്‍ പുറത്തുവന്നത് ഏഷ്യാനെറ്റിന്റെ ദുഷ്ടരാഷ്ട്രീയലാക്കാണ്. ഇതിനുള്ള പ്രഹരമാണ് ഹൈക്കോടതി നല്‍കിയത്. കൊലയാളികളായ ക്വട്ടേഷന്‍സംഘത്തെ രക്ഷിക്കുക, എല്‍ഡിഎഫ് സര്‍ക്കാരിനെ കരിവാരിത്തേക്കുക- ഇതാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ഇപ്പോഴത്തെ അജന്‍ഡ.

ആര്‍ എസ് ബാബു ദേശാഭിമാനി 09 സെപ്തംബര്‍ 2009

തമാശക്കഷണം:

തിരുവനന്തപുരത്തുനിന്ന് ഏറ്റവും കുറഞ്ഞത് നാല് മണിക്കൂറെങ്കിലും വേണം തിരുനെല്‍വേലിയിലെത്താന്‍. എന്നാല്‍ രണ്ട് മണിക്കൂര്‍കൊണ്ട് പാളയങ്കോട്ടയിലുള്ള കോടതി അങ്കണത്തില്‍ കേരള പോലീസ് എത്തിയത് സംശയങ്ങള്‍ക്കിടയാക്കി. - മാതൃഭൂമി

തമിഴ്‌നാട്‌ പോലീസ്‌ വിളിച്ചപ്പോള്‍ മാത്രമാണ്‌ അയല്‍ജില്ലയായ തിരുനല്‍വേലിയില്‍ ഗുണ്ടകള്‍ കീഴടങ്ങിയ കാര്യം കേരള പോലീസ്‌ അറിയുന്നത്‌.- മംഗളം

ഒന്നില്‍ പോലീസ് നേരത്തെ അറിഞ്ഞ് നാലുമണിക്കൂര്‍ കൊണ്ട് എത്തേണ്ട തിരുനെല്‍‌വേലിയില്‍ രണ്ട് മണിക്കൂര്‍ കൊണ്ട് എത്തിയെന്ന്. മറ്റൊന്നില്‍ പോലീസ് അറിഞ്ഞിരുന്നേ ഇല്ലെന്ന്.

എങ്ങനുണ്ട്? ‘അരമണിക്കൂര്‍ മുന്‍പേ പുറപ്പെട്ട‘ സിനിമാ തമാശ ഇതിനു മുന്നില്‍ ഒന്നുമല്ല.

7 comments:

  1. തമാശക്കഷണം:

    തിരുവനന്തപുരത്തുനിന്ന് ഏറ്റവും കുറഞ്ഞത് നാല് മണിക്കൂറെങ്കിലും വേണം തിരുനെല്‍വേലിയിലെത്താന്‍. എന്നാല്‍ രണ്ട് മണിക്കൂര്‍കൊണ്ട് പാളയങ്കോട്ടയിലുള്ള കോടതി അങ്കണത്തില്‍ കേരള പോലീസ് എത്തിയത് സംശയങ്ങള്‍ക്കിടയാക്കി. - മാതൃഭൂമി

    തമിഴ്‌നാട്‌ പോലീസ്‌ വിളിച്ചപ്പോള്‍ മാത്രമാണ്‌ അയല്‍ജില്ലയായ തിരുനല്‍വേലിയില്‍ ഗുണ്ടകള്‍ കീഴടങ്ങിയ കാര്യം കേരള പോലീസ്‌ അറിയുന്നത്‌.- മംഗളം

    ഒന്നില്‍ പോലീസ് നേരത്തെ അറിഞ്ഞ് നാലുമണിക്കൂര്‍ കൊണ്ട് എത്തേണ്ട തിരുനെല്‍‌വേലിയില്‍ രണ്ട് മണിക്കൂര്‍ കൊണ്ട് എത്തിയെന്ന്. മറ്റൊന്നില്‍ പോലീസ് അറിഞ്ഞിരുന്നേ ഇല്ലെന്ന്.

    എങ്ങനുണ്ട്? ‘അരമണിക്കൂര്‍ മുന്‍പേ പുറപ്പെട്ട‘ സിനിമാ തമാശ ഇതിനു മുന്നില്‍ ഒന്നുമല്ല.

    ReplyDelete
  2. മാധ്യമങ്ങള്‍ എങ്ങിനെ ഒരേ വിഷയം പല വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നതിന്‍റെ ശരിയായ ഉദാഹരണമാണ്‍ ഈ പോസ്റ്റിനാധാരമായ ദേശാഭിമാനി റിപ്പോര്‍ട്ടും. മാധ്യമ നിലപാടുകളെ കോടതി വിമര്‍ശിച്ചിരുന്നു, എന്നാല്‍ അതിനേക്കാള്‍ രൂക്ഷമായ ഭാഷയിലാണ്‍ പോലീസിനെ കോടതി വിമര്‍ശിച്ചത്. കേസിന്‍റെ പ്രാരംഭ ഘട്ടത്തില്‍ ഐ ജി വിന്‍സന്‍ എം പോള്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടതും പ്രതികളെ മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിച്ചതും കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടികാട്ടുകയുണ്ടായി. പോള്‍ വധക്കേസ് സി ബി ഐ അന്വാഷികണമെന്ന ഒന്നാം പ്രതി കാരി സതീശന്‍റെ അമ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി തള്ളാനുള്ള പ്രധാന കാരണമായി പറഞ്ഞത് കേസ് ശരിയായ രീതിയിലാണ്‍ നടക്കുന്നത് എന്നതല്ല, മറിച്ച്, കേസന്വാഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ബോധിപ്പിച്ച സാഹചര്യം മാത്രമാണ്. ഹര്‍ജി തള്ളാനുള്ള കാരണമെന്നത് ഹര്‍ജിക്കാരിയുടേയോ പോലീസിന്‍റെയോ വാദം ശരിവെക്കുന്നതല്ല മറിച്ച് സ്വാഭാവികമായ് സമയം അനുവദിക്കലാണ്, അതുകൊണ്ട് തന്നെയാണ്‍ കോടതി മറ്റൊരു പ്രധാനപ്പെട്ട വാചകം കൂടി കൂട്ടിചേര്‍ത്തത് കേസന്വാഷണത്തിന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ ആവശ്യമായി വരികയാണെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാം എന്നത്. അങ്ങനെ ഒരവസരം വരികയാണെങ്കില്‍ ഇന്നത്തെ ഈ തള്ളല്‍ ഒരു സപ്പോര്‍ട്ടിംഗ് ഫയലായി അവതരിക്കപ്പെടും.

    മാധ്യമങ്ങള്‍ക്ക് അവരുടേതായ നിലപാടുകളും ഉദ്ദേശങ്ങളുമുണ്ട്, അത് നല്ല നിലയിലല്ല എങ്കില്‍ വിമര്‍ശിക്കപ്പെടേണ്ടതു തന്നെയാണ്, എന്നാല്‍ അത് തങ്ങള്‍ക്ക് പ്രതികൂലമായി വരുമ്പോള്‍ മാത്രം സിന്‍ഡികേറ്റും അല്ലെങ്കില്‍ പത്ര ധര്‍മ്മവും ആവുന്നതും തങ്ങളെ അനുകൂലിക്കുന്ന പത്രങ്ങളോ ചാനലുകളോ മാത്രമാണ്‍ ശരിയായ റിപോര്‍ട്ടിംഗ് നടത്തുന്നതെന്ന മിഥ്യാ ധാരണയും വിമര്‍ശിക്കപ്പെടേണ്ടതാണ്. കുഞ്ഞാലികുട്ടി സംഭവം ഏതു രീതിയിലാണ്‍ മാധ്യമങ്ങള്‍ മാസങ്ങളോളം കൊണ്ടാടിയതെന്ന മികച്ച ഉദാഹരണം നമുക്ക് മുമ്പിലിരിക്കുമ്പോള്‍ ആഴച്ചകളുടെ ആയുസ്സില്ലാത്ത, അല്ലെങ്കില്‍ ജനശക്തിയുടെ സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍ ഏക് ദിന്‍ക ന്യൂസ് വെറും തൃണം മാത്രം. മാധ്യമങ്ങള്‍ കേസന്വാഷിക്കേണ്ട എന്ന അഭ്യന്തര മന്ത്രിയുടെ വാചകം കേട്ട് മാധ്യമങ്ങള്‍ ഇരുന്നിരുന്നെങ്കില്‍ ഐ ജി പറഞ്ഞ 'എസ്' വാള്‍ കഥ അറ്റസ്റ്റഡ് കോപ്പിയായി ചരിത്ര താളുകളില്‍ ഇടം പിടിച്ച് പോകുമായിരുന്നില്ലേ? മാധ്യമങ്ങള്‍ എന്തും പറയട്ടെ, നമ്മുടെ പോലീസിന്‍ സത്യം പുറത്തുകൊണ്ട്വരാനുള്ള ത്രാണിയുണ്ട്, ശുഭപ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം

    ReplyDelete
  3. കൊച്ചി: മുത്തൂറ്റ് പോള്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയവിഷം കലര്‍ന്നതാണെന്ന് കോടതി നിരീക്ഷിച്ചു. മുഖ്യപ്രതി കാരി സതീശന്റെ അമ്മ വിലാസിനി, രാജു പുഴങ്കര എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ജസ്റിസ് എം ശശിധരന്‍ നമ്പ്യാരാണ് ഈ പരാമര്‍ശം നടത്തിയത്. കേസില്‍ മാധ്യമങ്ങളുടെ ഇടപെടലിനെ കോടതി നിശിതമായി വിമര്‍ശിച്ചു. മാധ്യമവിചാരണയാണ് കേസില്‍ ഇപ്പോള്‍ നടക്കുന്നത്. പ്രതികളുടെ വിശദാംശങ്ങളും സാക്ഷിമൊഴികളും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രവണത ശരിയല്ല. ഇത് കേസന്വേഷണത്തെ ബാധിക്കും. അഭിഭാഷകര്‍പോലും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു. പിന്നീട് ചാനല്‍തന്നെ വിധിപറയുന്ന സ്ഥിതിയാണ്. ഇത് കൊടുംപാതകമാണ്. കേസുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയ പൊലീസിനെയും കോടതി വിമര്‍ശിച്ചു. സിബിഐ എല്ലാകാര്യത്തിനുമുള്ള ഒറ്റമൂലിയാണെന്നു കരുതുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. ഏത് ഏജന്‍സി അന്വേഷിച്ചാലും ഒരമ്മയ്ക്ക് മകന്‍ കുറ്റക്കാരനാണെന്നു ബോധ്യപ്പെടാന്‍ പ്രയാസമാണ്. കേസ് കോടതിയുടെ പരിഗണനയില്‍ നിലനിര്‍ത്തില്ലെന്നും കോടതി പറഞ്ഞു. കേസന്വേഷണം ശരിയായ ദിശയിലാണെന്നും അന്വേഷണത്തില്‍ ബാഹ്യഇടപെടല്‍ ഇല്ലെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വി ജി ഗോവിന്ദന്‍നായര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിനുള്ള ആവശ്യം കോടതി തള്ളിയത്. അന്വേഷണത്തിന്റെ പ്രാരംഭദിശയില്‍ പൊലീസിന് ഉത്തരവുകള്‍ ഒന്നും നല്‍കാന്‍ കഴിയില്ല. ആവശ്യമെങ്കില്‍ പിന്നീടുള്ള ഘട്ടങ്ങളില്‍ സമീപിക്കാം. കേസന്വേഷണം നടക്കുന്നതിനിടെ പ്രതികളെ മാധ്യമങ്ങള്‍ക്കുമുമ്പില്‍ ഹാജരാക്കരുതായിരുന്നെന്ന് കോടതി പറഞ്ഞു. ഐജി പത്രസമ്മേളനം നടത്തിയത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ പൊലീസിന് പ്രത്യേക നിര്‍ദേശം നല്‍കിയതായി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ബോധിപ്പിച്ചു. കേസില്‍ വാദം കേള്‍ക്കവെയാണ് കോടതി വാക്കാല്‍ പരാമര്‍ശങ്ങള്‍ നടത്തിയത്.

    ദേശാഭിമാനി വാര്‍ത്ത 09/09/09

    ReplyDelete
  4. """മുഖ്യപ്രതി കാരി സതീശന്റെ അമ്മ വിലാസിനി,രാജു പുഴങ്കര എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ജസ്റിസ് എം ശശിധരന്‍ നമ്പ്യാരാണ് ഈ പരാമര്‍ശം നടത്തിയത്.കേസില്‍ മാധ്യമങ്ങളുടെ ഇടപെടലിനെ കോടതി നിശിതമായി വിമര്‍ശിച്ചു.മാധ്യമവിചാരണയാണ് കേസില്‍ ഇപ്പോള്‍ നടക്കുന്നത്. പ്രതികളുടെ വിശദാംശങ്ങളും സാക്ഷിമൊഴികളും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രവണത ശരിയല്ല. ഇത് കേസന്വേഷണത്തെ ബാധിക്കും. അഭിഭാഷകര്‍പോലും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു. പിന്നീട് ചാനല്‍തന്നെ വിധിപറയുന്ന (??!!)സ്ഥിതിയാണ്. ഇത് കൊടുംപാതകമാണ്. കേസുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയ പൊലീസിനെയും കോടതി വിമര്‍ശിച്ചു"""

    ശിവ ശിവ !! മാധ്യമങ്ങളെ വിമര്ശിക്കയോ കോടതി...'മന്ത്രിപുത്രന്മാരുടെ' സ്വാധീനം എവിടെവരെ എത്തിയെന്ന് നോക്കൂ. ഈ മാഫ്യങ്ങള്‍/മാധ്യങ്ങള്‍ ചൂട്ടും(മലയാളത്തില്‍ ടോര്‍ച്ച് ) പിടിച്ചിരിക്ക്ന്നോണ്ട് ....ശോ അല്ലെങ്കില്‍ നമ്മുടെ നാട് എന്നേ കടല് എടുത്തു പോവായിരുന്നു.

    ReplyDelete
  5. മാധ്യമങ്ങളെ വിമര്‍ശിച്ച കാര്യം ഒരു കൂട്ടരും പോലീസിനെ വിമര്‍ശിച്ച കാര്യം മറ്റൊരു കൂട്ടരും ഉയര്‍ത്തിക്കാട്ടുമ്പോള്‍ തന്നെ അത് റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തിലേയും വ്യത്യാസങ്ങളാണ്‍ നമ്മള്‍ മേലെ കണ്ടത്. അതോടൊപ്പം തന്നെ മറ്റൊരു കാര്യം എന്നാല്‍ ഏതെണ്ടെല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യാത്തതും ചുരുക്കം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമായ മറ്റൊരു കാര്യം കോടതിയുടെ മറ്റൊരു വിശദീകരണമാണ്..
    "ഇപ്പോള്‍ നടകുന്ന മാധ്യമ വിചാരണക്കു കാരണം പോലീസ് അന്വാഷണത്തിന്‍റെ മുമ്പേ മാധ്യമപ്രവര്‍ത്തകരെ കണ്ട് അവരുടെ അന്വാഷണ സൂചനകള്‍ പങ്കു വെച്ചതാണ്" എന്ന് പറയുന്നുണ്ട്. അതായത് മാധ്യമങ്ങള്‍ കോടതി വിമര്‍ശിക്കുമ്പോള്‍ തന്നെ അതിന്‍റെ ഉത്തരവാദിത്തം മാധ്യമങ്ങളേക്കാള്‍ പോലീസിന്‍റെ തലയില്‍ തന്നെയാണ്‍ വന്നു വീഴുന്നത്. പോലീസിന്‍ ഇതൊരു പെട്ടന്നുണ്ടായ ഒരു പ്രകോപനത്തിന്‍റെ പേരിലുള്ള കൊലയാണെന്ന് സമര്‍ത്ഥിക്കേണ്ട എന്ത് അടിയന്തരാവശ്യമാണുള്ളത്, ഇതിന്‍രെ രാഷ്ട്രീയ പിന്നാങ്കളികള്‍ എന്തൊക്കെയാണുണ്ടായത് എന്നതൊക്കെ ഈ വരികളുടെ വായാന ദീര്‍ഘിപ്പിക്കും

    ReplyDelete
  6. മാധ്യമങ്ങളെ വിമര്‍ശിച്ച കാര്യം പറഞ്ഞ ദേശാഭിമാനിയില്‍ പോലീസിനെ വിമര്‍ശിച്ചതും ഉണ്ട് കടത്തുകാരന്‍. പോലീസ് ചില വിവരങ്ങള്‍ കൈമാറി എന്ന കീഴ്വഴക്കം ഇല്ലാത്ത നടപടി ചെയ്തു എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. മാധ്യമങ്ങളുടെ കാര്യം അങ്ങിനെ ആണോ എന്ന് പരിശോധിക്കുക. ചാനലുകള്‍ തന്നെ വിധി പറയുന്ന അവസ്ഥ എന്നു പറഞ്ഞാല്‍ കോടതിയുടെ അധികാരം പരോക്ഷമായി കവരുന്നു എന്നു തന്നെയാണ് അര്‍ത്ഥം.

    "ഇപ്പോള്‍ നടകുന്ന മാധ്യമ വിചാരണക്കു കാരണം പോലീസ് അന്വാഷണത്തിന്‍റെ മുമ്പേ മാധ്യമപ്രവര്‍ത്തകരെ കണ്ട് അവരുടെ അന്വാഷണ സൂചനകള്‍ പങ്കു വെച്ചതാണ്"

    ഇത് ഏത് പത്രത്തിലെ വാര്‍ത്ത? വിചാരണക്ക് കാരണം ഇതാണെന്ന് കോടതി പറഞ്ഞതായി മനോരമ പോലും പറയുന്നില്ല. ഇതും ഒരു കാരണം എന്നേ മനോരമ പറയുന്നുള്ളൂ. ‘അതിനേക്കാള്‍ രൂക്ഷമായ ഭാഷയില്‍ പോലീസിനെ വിമര്‍ശിച്ചു’ എന്നതൊക്കെ താങ്കള്‍ മാധ്യമങ്ങള്‍ എഴുതിയത് പകര്‍ത്തുന്നു എന്നേ ഉള്ളൂ.

    ReplyDelete
  7. കുളിപ്പിച്ചു കുളിപ്പിച്ചു എല്ലാരും കുട്ടിയെ നശിപ്പിച്ചു,എന്തെല്ലാം ഒപ്പിച്ചു,നാടകമാടി..എന്നിട്ടോ ? മനോരമ ഓണ്‍ ലൈന്‍ കണ്ടോ ?? http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentType=EDITORIAL&contentId=5956309&tabId=14&BV_ID=@@@

    ജാള്യമെങ്കിലും ഇങ്ങനെ വായിക്കാം.

    ""രാജ്യത്തെ ഏറ്റവും മികച്ച ക്രമ സമാധാനം കേരളത്തിലെന്നു ഇന്ത്യാ ടുഡേ സര്‍വ്വേ .അവാര്‍ഡ്‌ സെപ്റ്റ്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി സംമാനിക്കുമ'''

    ReplyDelete