സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തലസ്ഥാനത്ത് എത്തുന്ന കര്‍ഷകര്‍ക്ക് അന്തിയുറങ്ങാന്‍ അതിഥിമന്ദിരമായി. രാജ്യത്ത് ആദ്യമായി പണിത കര്‍ഷകഭവനം ഞായറാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തുറന്നുകൊടുക്കും. ആനയറ വെണ്‍പാലവട്ടത്തുള്ള കാര്‍ഷിക മൊത്തവ്യാപാര വിപണി കേന്ദ്രത്തിലാണ് 26,000 സ്ക്വയര്‍ഫീറ്റില്‍ കര്‍ഷകഭവനം പണിതിട്ടുള്ളത്. പരിസ്ഥിതിസൌഹൃദ രീതിയില്‍ പണിത ഭവനത്തില്‍ കര്‍ഷകര്‍ക്ക് താമസിക്കാന്‍ 26 മുറി നിര്‍മിച്ചിട്ടുണ്ട്. കാര്‍ഷികമേഖലയെക്കുറിച്ച് കൂടുതല്‍ അറിവുപകരാന്‍ വിശാലമായ ലൈബ്രറിയും കാര്‍ഷിക മ്യൂസിയവും ഒരുക്കിയിട്ടുണ്ട്. കര്‍ഷകഭവനില്‍ കൃഷി അനുബന്ധ മേഖലകളില്‍ പരിശീലനവും നല്‍കും. ഇതിനായി നാല് ട്രെയ്നിങ് ഹാളും ഒരു കോണ്‍ഫറന്‍സ് ഹാളും ഉണ്ട്. കെട്ടിടവളപ്പില്‍ ഫലവൃക്ഷങ്ങളുടെ മ്യൂസിയവും ഒരുക്കി. കര്‍ഷകഭവനം നിര്‍മിച്ചത് കോസ്റ്ഫോര്‍ഡാണ്. കൃഷിവകുപ്പിന്റ കീഴിലുള്ള സമേതി 3.67 കോടി രൂപ ചെലവഴിച്ചാണ് ഭവനം പണിതത്. സംസ്ഥാനസര്‍ക്കാര്‍ കര്‍ഷകക്ഷേമം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളില്‍ ഒന്നാണിത്.
deshabhimani 121210
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തലസ്ഥാനത്ത് എത്തുന്ന കര്‍ഷകര്‍ക്ക് അന്തിയുറങ്ങാന്‍ അതിഥിമന്ദിരമായി. രാജ്യത്ത് ആദ്യമായി പണിത കര്‍ഷകഭവനം ഞായറാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തുറന്നുകൊടുക്കും. ആനയറ വെണ്‍പാലവട്ടത്തുള്ള കാര്‍ഷിക മൊത്തവ്യാപാര വിപണി കേന്ദ്രത്തിലാണ് 26,000 സ്ക്വയര്‍ഫീറ്റില്‍ കര്‍ഷകഭവനം പണിതിട്ടുള്ളത്. പരിസ്ഥിതിസൌഹൃദ രീതിയില്‍ പണിത ഭവനത്തില്‍ കര്‍ഷകര്‍ക്ക് താമസിക്കാന്‍ 26 മുറി നിര്‍മിച്ചിട്ടുണ്ട്. കാര്‍ഷികമേഖലയെക്കുറിച്ച് കൂടുതല്‍ അറിവുപകരാന്‍ വിശാലമായ ലൈബ്രറിയും കാര്‍ഷിക മ്യൂസിയവും ഒരുക്കിയിട്ടുണ്ട്
ReplyDeleteകേരളത്തിലെ എല്ലാ കർക്ഷകർക്കും അന്തിയുറങ്ങാൻ തിരുവനന്തപുരത്ത് ഭവനം, 26 മുറികൾ ... 3.67 കോടി സ്വാഹ...
ReplyDeleteആ പണം മുടക്കി ഒരു ജലസേചന പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്ങിൽ എത്ര നന്നായിരുന്നു...
അല്ലാ... ശരിക്കും ഒരു സംശയം... ഈ കർക്ഷകരെന്തിനാ തിരുവനന്തപുരത്ത് തമ്പടിക്കുന്നെ...
ഇത്തരം കമന്റ് പ്രതീക്ഷിച്ചു. കര്‍ഷകനൊക്കെ വല്ല പ്ലാറ്റ്ഫോമിലും കിടന്നാല്‍ മതി എന്ന് പറയാതിരുന്നതിനു നന്ദി. അത് പറയാന്‍ ആരെങ്കിലും വരുമായിരിക്കും.ഇല്ലേ?
ReplyDeleteഎന്തിനാ കർക്ഷകർ തിരുവനന്തപുരത്ത് വന്ന് ഫ്ലാറ്റ്ഫോമിൽ കിടക്കുന്നെ... അതാണ് കാക്കരയുടെ സംശയം...
ReplyDeleteകർക്ഷകർ ഫ്ലാറ്റ്ഫോമിൽ കിടക്കാതിരിക്കാനാണ്, 3.67 കോടി രൂപകൊണ്ട് ജലസേചനപദ്ധതിയായിരുന്നുവെങ്ങിൽ നല്ലതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടത്...
ഓ അങ്ങിനെ. തിരുവനന്തപുരത്തെത്തുന്ന കര്‍ഷകര്‍ക്ക് അന്തിയുറങ്ങാന്‍ ഒരിടം ഉണ്ടാക്കിയാല്‍ ആ പൈസ ജലസേചനത്തിനുപയോഗിച്ചുകൂടേ സ്വാഹ എന്നൊക്കെ പരിഹസിക്കുമ്പോള്‍ അതല്ല ഉദ്ദേശിച്ചതെന്നേ മനസ്സിലാകൂ. കര്‍ഷകര്‍ക്ക് വേണ്ടി നിരവധി നടപടികള്‍ ഇടതുസര്‍ക്കാര്‍ എടുത്തിട്ടുണ്ട്. ഈ ബ്ലോഗിലെ കാര്‍ഷികം ലേബലില്‍ കുറെയൊക്കെ ഉണ്ട്. നോക്കുക.
ReplyDeleteകർക്ഷകർക്ക് വേണ്ടി സർക്കാർ നടപ്പിലാക്കുന്ന ഒരു പദ്ധതിയേയും കാക്കര പരിഹസിക്കില്ല... ഇടതോ വലതോ ആരുമാകട്ടെ... അതിഥി മന്ദിരത്തിന് മുടക്കിയ തുക “സ്വാഹ” എന്ന് തന്നെ കരുതുന്നു... കാരണം അതിന്റെ ഗുണം കർക്ഷകനല്ല ലഭിക്കുന്നത്...
ReplyDeleteകർക്ഷകൻ എന്തിനാണ് തിരുവനന്തപുരത്ത് വരുന്നത്... അത് മാത്രം പറഞ്ഞില്ല...
കാക്കരേ,
ReplyDeleteഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ മെംബർഷിപ്പുള്ള ഡോക്ടർമാർക്ക് എല്ലാ ജില്ലകളിലും മുറി മുൻകൂട്ടി ബുക്ക് ചെയ്യാനും ജില്ലകളിലെ ആവശ്യങ്ങൾക്കായി വരുമ്പോൾ ലോഡ്ജിംഗ് സൌകര്യം ഉപയോഗിക്കാനും പറ്റുന്ന ഐ.എം.ഏ ഗസ്റ്റ് ഹൌസുകളുടെ ഒരു നെറ്റ്‌വർക്ക് ഉണ്ട് കേരളമാകെ. മിക്ക രാഷ്ട്രീയ പാർട്ടികൾക്കും ഇങ്ങനെ ജില്ലയിലും ഏര്യാടിസ്ഥാനത്തിലും ആസ്ഥാനങ്ങളുണ്ട്, പ്രവർത്തകർക്കും നേതാക്കൾക്കും വരുമ്പോൾ താമസിക്കാൻ (ഉദാ: ഏ.കെ.ജി ഭവനുകൾ)
അതുപോലെയൊരു കർഷകഭവൻ ശൃംഖലയുടെ ആദ്യ ലോഡ്ജ് ആയിക്കൂടേ ഇത് ? കർഷകൻ മാത്രമല്ല, ഭൂമിമലയാളത്തിൽ സർക്കാരുമായി ഇടപെടുന്ന ഏത് മനുഷ്യനും പല രേഖകൾക്കും, പകർപ്പിനും മറ്റ് രാഷ്ട്രീയ/സാമൂഹിക ആവശ്യങ്ങൾക്കുമായി തിരുവനന്തപുരത്ത് വരേണ്ടി വരും.
സൂരജ്... അറിയാനായിട്ട് ചോദിക്കുകയാണ്... തിരുവനന്തപുരത്ത് നിന്ന് ലഭിക്കേണ്ട എന്ത് രേഖയാണ് കർഷകന് ആവശ്യം... പ്രത്യേകിച്ച് ഒരു ചെറുകിട കർഷകന്... ഇനി അങ്ങനെയൊരു രേഖയുണ്ടെങ്ങിൽ... നാം ചെയ്യേണ്ടത്... അത്തരം രേഖകൾ കൃഷി ആപ്പിസ്സിലോ വില്ലേജാപ്പിസിലോ കൂടിയാൽ താലൂക്കാപ്പിസ്സിലോ കളക്റ്ററാപ്പിസ്സിലോ നൽകുക... അതിനുള്ള ഭരണ നടപടി എടുക്കുകയാണ് അതിഥി മന്ദിരത്തേക്കാൽ നല്ലത്...
ReplyDeleteകർക്ഷകന്റെ പേരിൽ മുടക്കുന്ന തുക കൃഷിയുടെ ഉന്നമന്നത്തിനുതകണം... അതാണ് ഒരു ഉദാഹരണം എഴുതിയത്.... നാല് ആദിവാസി കുടുംബം താമസിക്കുന്ന സ്ഥലത്തേക്ക് നാലഞ്ച് എസ്റ്റേറ്റ് ചുറ്റി വഴിയുണ്ടാക്കിയാൽ ആദിവാസിക്ക് വല്ല ഗുണമുണ്ടൊ?
കോടികൾ മുടക്കി കർക്ഷകനേയും ആദിവാസിയേയും സഹായിക്കുന്നു... അതിന്റെ ഗുണം കാണുന്നുമില്ല...
എന്തിനു വേണമെങ്കിലും വരാമല്ലോ കാക്കരേ. ചികിത്സക്ക് വന്നുകൂടേ? ഇത് കൂടി വായിക്കൂ. “കാര്‍ഷികമേഖലയെക്കുറിച്ച് കൂടുതല്‍ അറിവുപകരാന്‍ വിശാലമായ ലൈബ്രറിയും കാര്‍ഷിക മ്യൂസിയവും ഒരുക്കിയിട്ടുണ്ട്. കര്‍ഷകഭവനില്‍ കൃഷി അനുബന്ധ മേഖലകളില്‍ പരിശീലനവും നല്‍കും. ഇതിനായി നാല് ട്രെയ്നിങ് ഹാളും ഒരു കോണ്‍ഫറന്‍സ് ഹാളും ഉണ്ട്. “ താമസം എന്നതില്‍ മാത്രമായി തര്‍ക്കിക്കുന്നത് എന്തിനാണ്?
ReplyDeleteതലസ്ഥാനത്ത് എത്തുന്ന കര്‍ഷകര്‍ക്ക് താമസിക്കാന്‍ കൃഷിവകുപ്പ് നിര്‍മിച്ച അതിഥിമന്ദിരം (കര്‍ഷകഭവനം) മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും നയത്തിനെതിരെ നിലപാട് സ്വീകരിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് വിരുദ്ധമായ നിലപാടാണ് പ്ളാന്റേഷന്‍ കോര്‍പറേഷന്‍ കോടതിയില്‍ സ്വീകരിച്ചത്. എന്‍ഡോസള്‍ഫാന്‍ തളിച്ചാല്‍ കുഴപ്പമൊന്നുമില്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കൃഷിവകുപ്പിലെ മുന്‍ ഉദ്യോഗസ്ഥരാണ്. ഇതുപയോഗിച്ച് പ്ളാന്റേഷന്‍ കോര്‍പറേഷന്റെ ചില മാനേജര്‍മാര്‍ കോടതിയില്‍ കള്ളസത്യവാങ്മൂലം നല്‍കി. ഈ വാദം വീണ്ടും ഉയര്‍ത്തുന്നവര്‍ സൂക്ഷിക്കണം. ജനങ്ങള്‍ ഇവരെ വെറുതെ വിടില്ല. എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ വരുത്തിയ തെറ്റ് തിരുത്താന്‍ നിരവധി പദ്ധതികള്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ആനയറ വെപാലവട്ടം കാര്‍ഷിക മൊത്തവ്യാപാരവിപണി കേന്ദ്രവളപ്പിലാണ് കര്‍ഷകഭവനം സ്ഥാപിച്ചത്. കര്‍ഷകരുടെ താമസസൌകര്യത്തിനായി 26 മുറിയും കര്‍ഷകര്‍ക്ക് വിജ്ഞാന-വ്യാപന പരിശീലനം നല്‍കുന്ന സമിതിയുടെ പരിശീലനകേന്ദ്രവും കര്‍ഷകഭവനിലുണ്ട്. (ദേശാഭിമാനി 131210)
ReplyDeleteജനശക്തി... "കാര്‍ഷികമേഖലയെക്കുറിച്ച് കൂടുതല്‍ അറിവുപകരാന്‍ വിശാലമായ ലൈബ്രറിയും കാര്‍ഷിക മ്യൂസിയവും ഒരുക്കിയിട്ടുണ്ട്. കര്‍ഷകഭവനില്‍ കൃഷി അനുബന്ധ മേഖലകളില്‍ പരിശീലനവും നല്‍കും. ഇതിനായി നാല് ട്രെയ്നിങ് ഹാളും ഒരു കോണ്‍ഫറന്‍സ് ഹാളും ഉണ്ട്. “ താമസം എന്നതില്‍ മാത്രമായി തര്‍ക്കിക്കുന്നത് എന്തിനാണ്?"
ReplyDeleteകർഷകർക്ക് പരിശീലനം കൊടുക്കുന്നതും കാർഷിക സംബദ്ധമായ വായനശാലയൊക്കെ നല്ലതല്ലെ... നല്ല കാര്യത്തിന് കാക്കരയുടെ പിന്തുണയുണ്ട്... അല്ലെങ്ങിൽ വിമർശിക്കും...