Thursday, December 16, 2010

വിക്കിപീഡിയക്ക് ബദലായി ക്യൂബയുടെ എക്യുറെഡ്

ഹവാന: ലോകത്തെയും ചരിത്രത്തെയും സംബന്ധിച്ച് സാമ്രാജ്യത്വം പ്രചരിപ്പിക്കുന്ന കാഴ്ചപ്പാടിന് വിരുദ്ധമായ സമീപനത്തോടെ ക്യൂബ ഓണ്‍ലൈന്‍ വിജ്ഞാനകോശം ആരംഭിച്ചു. 'എക്യുറെഡ്' എന്ന് പേരിട്ട വിജ്ഞാനകോശം പ്രവര്‍ത്തനത്തില്‍ വിക്കിപീഡിയക്ക് സമാനമാണ്. എന്നാല്‍, ഉള്ളടക്കത്തില്‍ അധിനിവേശവിരുദ്ധസമീപനവും. 19,000 എന്‍ട്രിയുമായാണ് എക്യുറെഡിന്റെ തുടക്കം. ഉപയോക്താക്കള്‍ക്ക് എക്യുറെഡില്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാം. എന്നാല്‍, മേല്‍നോട്ടസമിതി പരിശോധിച്ചശേഷമേ പ്രസിദ്ധീകരിക്കൂ. ക്യൂബയിലെയും ലോകത്തെ മറ്റ് ഭാഗങ്ങളിലെയും അറിവിന്റെ സഞ്ചയവും വികസനവും ജനാധിപത്യവല്‍ക്കരിക്കുകയും ലാഭേച്ഛയില്ലാതെ ഇത് കൈകാര്യംചെയ്യുകയും എന്നതാണ് എക്യുറെഡിന്റെ അടിസ്ഥാനപ്രമാണമെന്ന് വെബ്സൈറ്റ് വ്യക്തമാക്കി. ചരിത്രപരമായിത്തന്നെ മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ ബലംപ്രയോഗിച്ച് കയറി പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുകയും അവ കുത്തകകള്‍ക്ക് കൈമാറുകയുംചെയ്യുന്ന രാജ്യം എന്നാണ് അമേരിക്കയെ എക്യുറെഡില്‍ വിശേഷിപ്പിക്കുന്നത്. "തങ്ങളുടെ കരങ്ങളില്‍ പതിക്കുമെന്ന് മോഹിക്കുന്ന സുന്ദരമായ ഫലം'' എന്നാണ് 18-ാം നൂറ്റാണ്ട് മുതല്‍ അമേരിക്കന്‍ ഭരണാധികാരികള്‍ ക്യൂബയെ കരുതിവരുന്നതെന്നും എക്യുറെഡില്‍ വിവരിക്കുന്നു.

ദേശാഭിമാനി 161210
ലിങ്ക്

6 comments:

  1. ലോകത്തെയും ചരിത്രത്തെയും സംബന്ധിച്ച് സാമ്രാജ്യത്വം പ്രചരിപ്പിക്കുന്ന കാഴ്ചപ്പാടിന് വിരുദ്ധമായ സമീപനത്തോടെ ക്യൂബ ഓണ്‍ലൈന്‍ വിജ്ഞാനകോശം ആരംഭിച്ചു. 'എക്യുറെഡ്' എന്ന് പേരിട്ട വിജ്ഞാനകോശം പ്രവര്‍ത്തനത്തില്‍ വിക്കിപീഡിയക്ക് സമാനമാണ്. എന്നാല്‍, ഉള്ളടക്കത്തില്‍ അധിനിവേശവിരുദ്ധസമീപനവും. 19,000 എന്‍ട്രിയുമായാണ് എക്യുറെഡിന്റെ തുടക്കം. ഉപയോക്താക്കള്‍ക്ക് എക്യുറെഡില്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാം. എന്നാല്‍, മേല്‍നോട്ടസമിതി പരിശോധിച്ചശേഷമേ പ്രസിദ്ധീകരിക്കൂ. ക്യൂബയിലെയും ലോകത്തെ മറ്റ് ഭാഗങ്ങളിലെയും അറിവിന്റെ സഞ്ചയവും വികസനവും ജനാധിപത്യവല്‍ക്കരിക്കുകയും ലാഭേച്ഛയില്ലാതെ ഇത് കൈകാര്യംചെയ്യുകയും എന്നതാണ് എക്യുറെഡിന്റെ അടിസ്ഥാനപ്രമാണമെന്ന് വെബ്സൈറ്റ് വ്യക്തമാക്കി

    ReplyDelete
  2. "ഉപയോക്താക്കള്‍ക്ക് എക്യുറെഡില്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാം. എന്നാല്‍, മേല്‍നോട്ടസമിതി പരിശോധിച്ചശേഷമേ പ്രസിദ്ധീകരിക്കൂ"

    പക്ഷെ "...വിജ്ഞാനകോശം പ്രവര്‍ത്തനത്തില്‍ വിക്കിപീഡിയക്ക് സമാനമാണ്."

    തമാശ പറഞ്ഞ് പറഞ്ഞ് ഇങ്ങനെ ചിരിപ്പിക്കല്ലേ!!!!

    ReplyDelete
  3. അതെന്നാ രാജേ ചിരിക്കാന്‍

    'പ്രവര്‍ത്തനത്തില്‍ സമാനം' എന്നു പറഞ്ഞത്‌ കമ്പ്യൂട്ടറില്‍ കൂടി കാണും അതില്‍ എഴുതും അതില്‍ വായിക്കും

    എന്നായിരിക്കും അല്ലേ ജാഗ്രതേ?
    എന്തു വായിക്കണം എന്നുള്ളത്‌ ഞങ്ങള്‍ തീരുമാനിക്കും
    അതു വെളിയില്‍ പറയണ്ടാ :)

    ReplyDelete
  4. എന്തു വായിക്കണം എന്നുള്ളത്‌ ഞങ്ങള്‍ തീരുമാനിക്കും
    അതു വെളിയില്‍ പറയണ്ടാ :)

    അറിയാതെയാണെങ്കിലും താങ്കളുടെ കാര്യത്തില്‍ സത്യം പറഞ്ഞുപോയല്ലോ ഹെറിറ്റേജ് സര്‍..മുകളില്‍ എഴുതിയത് വായിച്ചില്ലേ “സാമ്രാജ്യത്വം പ്രചരിപ്പിക്കുന്ന കാഴ്ചപ്പാടിന്“ എന്ന്. താങ്കളൊക്കെ നിഷ്പക്ഷമെന്ന് വിശ്വസിച്ചിരിക്കുന്ന പലവിവരങ്ങളും കോട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന തരത്തിലുള്ള പ്രചരണമാണെന്ന് മനസ്സിലാ‍കുമ്പോള്‍ ഈ പരിഹാസം താനെ നില്‍ക്കും സര്‍.

    ReplyDelete
  5. മനോരമയും മാത്രുഭൂമിയും ദേശാഭിമാനിയും ജന്മഭൂമിയും ഹിന്ദുവും ഇന്ത്യന്‍ എക്സ്പ്രസ്സും എല്ലാ വായിച്ചിരുന്നു. ഇപ്പോള്‍ 1994 നു ശേഷം എല്ലാം നിര്‍ത്തി. തമാശകള്‍ കുറെ ഏറെ കണ്ടു ഇനി കാണണം എന്നില്ല.

    ഇപ്പോള്‍ ബ്ലോഗിലെ തമാശകള്‍ ആസ്വദിക്കുന്നു.

    വിക്കിക്കു സമാനം എന്നു പറഞ്ഞിട്ട്‌ ഞങ്ങള്‍ പരിശോധിച്ചശേഷം പ്രസിദ്ധീകരിക്കും എന്നു പറയുന്ന ഉളുപ്പില്ലായ്കയെ സൂചിപ്പിക്കാനാണ്‌ താങ്കള്‍ ക്വോട്‌ ചെയ്ത എന്റെ വാചകം എഴുതിയത്‌.

    അല്ലാതെ സാമ്രാജ്യത്വത്തെ ന്യായീകരിക്കാനല്ല

    ReplyDelete
  6. തങ്ങള്‍ എന്ന് ഒരിടത്തും പറയുന്നില്ല. മേല്‍നോട്ട സമിതി എന്നാണ് വാക്ക്. അഡ്മിന്‍ എന്ന് കരുതാമല്ലോ. ബാക്കി വിശദീകരണങ്ങള്‍ക്ക് നന്ദി. വാര്‍ത്തകളിലും വിവരങ്ങളിലും കൃത്യമായ രാഷ്ട്രീയവും പക്ഷപാതവും ഉണ്ടെന്ന് സൂചിപ്പിച്ചെന്നേ ഉള്ളൂ.

    ReplyDelete