പോപ്പുലര്‍ ഫ്രണ്ടിനെ പറയുമ്പോള്‍ യുഡിഎഫിന് പൊള്ളുന്നതെന്തേ
പോപ്പുലര്‍ ഫ്രണ്ടിന്റെ വിധ്വംസകപ്രവര്‍ത്തനങ്ങളെപ്പറ്റി പറയുമ്പോള്‍ യുഡിഎഫിനും കൂട്ടര്‍ക്കും പൊള്ളുന്നതെന്തേയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ചോദിച്ചു. കോഗ്രസിലെ കെ ബാബുവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.പോപ്പുലര്‍ഫ്രണ്ടിനെ വിമര്‍ശിച്ചതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ദുരുദ്ദേശ്യപരമാണ്. താന്‍ മുസ്ളിം സമുദായത്തെ ആക്ഷേപിക്കുന്നതാണെന്ന വ്യാഖ്യാനം തെറ്റിധാരണ പരത്തുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിക്കുന്ന യുഡിഎഫ് നിലപാട് തീക്കൊള്ളികൊണ്ട് തലചൊറിയലാണ്. എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസാരിച്ചത്. ആര്‍എസ്എസ്, ബജ്രംഗ്ദള്‍ തുടങ്ങിയ വര്‍ഗീയ തീവ്രവാദശക്തികളുടെ ഹിന്ദുരാഷ്ട്രപ്രചാരണത്തിന് ബദല്‍ പ്രചാരണവും വികാരവും സൃഷ്ടിക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ളവരുടെ ശ്രമം. ഇത്തരം സംഘടനകളെ വിമര്‍ശിക്കുന്നതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് വര്‍ഗീയ ലക്ഷ്യത്തോടെയാണ്. ആര്‍എസ്എസിനെ മഹാഭൂരിപക്ഷം ഹിന്ദുക്കള്‍ എതിര്‍ക്കുന്നപോലെ പോപ്പുലര്‍ ഫ്രണ്ടിനെയും മഹാഭൂരിപക്ഷം മുസ്ളിങ്ങളും എതിര്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് മുസ്ളിങ്ങളുടെ വക്താക്കളല്ല: മുഖ്യമന്ത്രി
പോപ്പുലര്‍ ഫ്രണ്ടിനെ മുസ്ളിം സമുദായത്തിന്റെ വക്താക്കളായോ സമുദായത്തെ പ്രതിനിധാനംചെയ്യുന്ന സംഘടനയായോ കാണാനാവില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. വര്‍ഗീയത ഇളക്കിവിടാനും മതസൌഹാര്‍ദവും സമാധാനാന്തരീക്ഷവും തകര്‍ക്കാനും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ജനദ്രോഹ പ്രസ്ഥാനങ്ങളാണിവ. മതത്തിന്റെ പേരുപയോഗിച്ച് വൈകാരിക പ്രചാരണം നടത്തി പ്രശ്നങ്ങളുണ്ടാക്കുന്ന അവര്‍ അങ്ങേയറ്റം അപകടകാരികളാണ്. ഇത്തരം ഹീനപ്രവര്‍ത്തനങ്ങളെയാണ് താന്‍ തുറന്നു കാട്ടിയത്. അധ്യാപകന്റെ കൈവെട്ടിയ സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ ചില ലഘുലേഖകള്‍ മതവിദ്വേഷം വളര്‍ത്തുന്നതും ജനാധിപത്യ സംവിധാനത്തെ നിരാകരിക്കാനും നശിപ്പിക്കാനുമുള്ള ആഹ്വാനമുള്ളവയുമായിരുന്നു. പോപ്പുലര്‍ഫ്രണ്ടിനെയും അവരുടെ പ്രചാരണത്തെയും തള്ളിപ്പറയുന്നതിനു പകരം അവര്‍ക്ക് പരോക്ഷ പിന്തുണ നല്‍കുകയാണ് ലീഗുള്‍പ്പെടെയുള്ള കക്ഷികള്‍. ഇവര്‍ തന്റെ പ്രസ്താവനയെ ആക്ഷേപിക്കുന്നതിനു പിന്നില്‍ ദുഷ്ടലാക്കാണുള്ളത്. പോപ്പുലര്‍ഫ്രണ്ടിനെ തള്ളിപ്പറയാന്‍ യുഡിഎഫ് തയ്യാറാകാത്തത് ഇതുമായി കൂട്ടിവായിക്കണം.
ഹിന്ദുരാഷ്ട്രവാദമുയര്‍ത്തുന്ന ആര്‍്എസ്എസിനെയും അവരുടെ വര്‍ഗീയ പ്രചാരണത്തെയും നഖശിഖാന്തം എതിര്‍ക്കുന്നവരാണ് സിപിഐ എമ്മും ഇടതുപക്ഷപ്രസ്ഥാനങ്ങളും. എന്നാല്‍, ആര്‍എസ്എസിനെ എതിര്‍ക്കുന്നതുകൊണ്ട് ഹിന്ദുമതത്തെയോ ഹിന്ദുക്കളെയോ എതിര്‍ക്കുന്നു എന്ന് ആര്‍ക്കെങ്കിലും വ്യാഖ്യാനിക്കാന്‍ കഴിയുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. സമുദായത്തിന്റെ പേര് പറഞ്ഞ് ചെറിയൊരു വിധ്വംസക ഗ്രൂപ്പ് നടത്തുന്ന ആപല്‍ക്കരമായ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടുമ്പോള്‍ യുഡിഎഫിനും ലീഗിനും പൊള്ളുന്നതെന്തിനാണ്. ഇനിയെങ്കിലും ഈ നിലപാട് തിരുത്താന്‍ യുഡിഎഫ് തയ്യാറാകണം. ഗുജറാത്തിലെ മതന്യൂനപക്ഷത്തെ ഇല്ലാതാക്കാനായി സംഘപരിവാര്‍ നടത്തിയ കൊടുംക്രൂരതകള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. തീവ്രവാദിയെന്ന് മുദ്രകുത്തി സെറാബുദീനെയും ഭാര്യയെയും കൊന്ന കേസില്‍ അവിടത്തെ മന്ത്രിതന്നെ അറസ്റിലായിരിക്കുന്നു. രാജ്യത്ത് സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് എന്‍ഡിഎഫും അതിന്റെ പുതുരൂപമായ പോപ്പുലര്‍ ഫ്രണ്ടും ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെ വേരോടെ പിഴുതെറിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ തിരിയുന്നത് എന്‍ഡിഎഫ് ബന്ധം മറയ്ക്കാന്‍: പിണറായി
എന്‍ഡിഎഫ്- യുഡിഎഫ് ബന്ധം മറയ്ക്കാനാണ് മുഖ്യമന്ത്രിക്കും സിപിഐ എമ്മിനുമെതിരെ ലീഗുകാര്‍ ആരോപണമുന്നയിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്‍ജിഒ യൂണിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിയപ്പെടുന്ന കൊലയാളികളെ ന്യായീകരിക്കുകയാണ് കുഞ്ഞാലിക്കുട്ടി. ഇത്തരം കൊലയാളികളെ മുസ്ളിം എന്ന മറയിട്ട് സംരക്ഷിക്കാന്‍ ആരും മുന്നോട്ട് വരേണ്ട. പോപ്പുലര്‍ ഫ്രണ്ടിനെതിരെ പറയുമ്പോള്‍ യുഡിഎഫ് നേതാക്കള്‍ നിരനിരയായാണ് രംഗത്തിറങ്ങുന്നത്. ലീഗാണ് ഇവരുടെ പ്രധാന സംരക്ഷകര്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ലീഗിലൂടെയായിരുന്നു എന്‍ഡിഎഫിന്റെ യുഡിഎഫ് ബന്ധം. സമൂഹത്തില്‍ ചെറുവിഭാഗം മാത്രമാണ് തീവ്രവാദം പ്രചരിപ്പിക്കുന്നത്. അതില്‍ത്തന്നെ ഒരുകൂട്ടര്‍ തനിഭീകരരാണ്. 'നഞ്ഞെന്തിനാ നാനാഴി'യെന്ന പഴഞ്ചൊല്ലാണ് ഇവരുടെ കാര്യത്തില്‍ പ്രസക്തം. ഇവര്‍ നഞ്ചാണ്, കൊടുംവിഷമാണ്.
എല്ലാ വര്‍ഗീയശക്തികളോടും സിപിഐ എമ്മിന് ഒരൊറ്റ നിലപാട് മാത്രമേയുള്ളൂ. കേരളത്തില്‍ 21പേരെയാണ് എന്‍ഡിഎഫ് കൊലപ്പെടുത്തിയത്. അതില്‍ ആറ് പേര്‍ സിപിഐ എം പ്രവര്‍ത്തകരാണ്. കൈ വെട്ടുന്നത് സിപിഐ എമ്മിന്റെ പാരമ്പര്യമാണെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. ഒരനുഭവമെങ്കിലും ചൂണ്ടിക്കാട്ടാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിയുമോ. തീവ്രവാദരാഷ്ട്രീയത്തിനെതിരെ ലീഗിനകത്ത് ഉയരുന്ന എതിര്‍പ്പുകളെ മറികടക്കാന്‍ എന്ത് നെറികേടും വിളിച്ചുപറയുകയാണ്. ഇത് ലീഗ് അണികള്‍ പോലും വിശ്വസിക്കില്ല. പണ്ട് ഞങ്ങളെക്കുറിച്ച് നിങ്ങളെന്ത് പറഞ്ഞാലും അവര്‍ വിശ്വസിക്കുമായിരുന്നു. ഇപ്പോള്‍ ഞങ്ങളെ അവര്‍ ശരിക്കും തിരിച്ചറിഞ്ഞിട്ടുണ്ട്.
ബാബറി മസ്ജിദ് തകര്‍ത്തശേഷം ഇന്ത്യയിലാകെ പ്രതിഷേധത്തിന്റെ തീക്കാറ്റുയരുമ്പോള്‍ അതില്‍ പങ്കെടുക്കാതെ നാല് മന്ത്രിസ്ഥാനം രക്ഷിക്കാന്‍ നിങ്ങള്‍ ചടഞ്ഞിരുന്നതും അണികള്‍ തിരിച്ചറിഞ്ഞ കാര്യം മറക്കരുത്. ആര്‍എസ്എസിന്റെ അതേ രീതിയിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെയും പ്രവര്‍ത്തനം. വിവിധ സംഘപരിവാറുകളുണ്ടെങ്കിലും അവരുടെ നേതൃത്വം ആര്‍എസ്എസിന് ആകുന്നതുപോലെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെയും രീതി. പരിശീലനം, ആയുധം, ആവശ്യംപോലെ പണം ഇതെല്ലാം പോപ്പുലര്‍ ഫ്രണ്ടിനുണ്ട്. വിവിധ പള്ളി കമ്മിറ്റികളിലും മറ്റും വിശ്വാസികളെപ്പോലെയാണ് ഇവര്‍ നുഴഞ്ഞുകയറുന്നത്. കുട്ടികള്‍ യഥാര്‍ഥ വിശ്വാസികളാണെന്ന് തെറ്റിദ്ധരിച്ച് പ്രായമായവര്‍ സദുദ്ദേശ്യത്തോടെ മാറിനില്‍ക്കുന്നു. ഈ സൌകര്യം ഉപയോഗിച്ച് ആരാധനാലയങ്ങള്‍ ആയുധപ്പുരകളാക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍. ഇത് വിശ്വാസികളാകെ തിരിച്ചറിയണമെന്നും പിണറായി അഭ്യര്‍ഥിച്ചു.
deshabhimani 27072010
പോപ്പുലര്‍ ഫ്രണ്ടിന്റെ വിധ്വംസകപ്രവര്‍ത്തനങ്ങളെപ്പറ്റി പറയുമ്പോള്‍ യുഡിഎഫിനും കൂട്ടര്‍ക്കും പൊള്ളുന്നതെന്തേയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ചോദിച്ചു. കോഗ്രസിലെ കെ ബാബുവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.പോപ്പുലര്‍ഫ്രണ്ടിനെ വിമര്‍ശിച്ചതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ദുരുദ്ദേശ്യപരമാണ്. താന്‍ മുസ്ളിം സമുദായത്തെ ആക്ഷേപിക്കുന്നതാണെന്ന വ്യാഖ്യാനം തെറ്റിധാരണ പരത്തുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിക്കുന്ന യുഡിഎഫ് നിലപാട് തീക്കൊള്ളികൊണ്ട് തലചൊറിയലാണ്. എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസാരിച്ചത്. ആര്‍എസ്എസ്, ബജ്രംഗ്ദള്‍ തുടങ്ങിയ വര്‍ഗീയ തീവ്രവാദശക്തികളുടെ ഹിന്ദുരാഷ്ട്രപ്രചാരണത്തിന് ബദല്‍ പ്രചാരണവും വികാരവും സൃഷ്ടിക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ളവരുടെ ശ്രമം. ഇത്തരം സംഘടനകളെ വിമര്‍ശിക്കുന്നതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് വര്‍ഗീയ ലക്ഷ്യത്തോടെയാണ്. ആര്‍എസ്എസിനെ മഹാഭൂരിപക്ഷം ഹിന്ദുക്കള്‍ എതിര്‍ക്കുന്നപോലെ പോപ്പുലര്‍ ഫ്രണ്ടിനെയും മഹാഭൂരിപക്ഷം മുസ്ളിങ്ങളും എതിര്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ReplyDeleteസി.പി.എം വോട്ടുബാങ്ക് ലക്ഷ്യമിട്ട് മൃദുഹിന്ദുത്വത്തെ തലോലിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് എന്ന ധാരണനാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരികയാണ് ന്യൂനപക്ഷങ്ങളുടെ മനസ്സില്‍. പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ മുസ്‌ലിംകളുടെ പുര്‍ണ പിന്തുണ നല്‍കപ്പെട്ടതാണ്. ഈ വിധ്വംസക വിഭാഗത്തിലാരുടെയെങ്കിലും പുസ്തകത്തിലെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഒരു സത്യം പോലെയെന്നവണ്ണം / അത് ബോധ്യപ്പെട്ട പോലെ കേരളീയ സമൂഹത്തെ മുഴുവന്‍ അവഹേളിക്കുന്ന വിധത്തിലായി മുഖ്യമന്ത്രിയുടെ പ്രസ്താവന എന്ന് ആര് നിഷേധിച്ചാലും സത്യമാണ്. ഇതിലൂടെ തീവ്രവാദികളെ ഒറ്റപ്പെടുത്താനും പിടികൂടാനുമുള്ള ശ്രമത്തിന് തടസ്സം വലിച്ചിടുകയാണ് വി.എസ് ചെയ്തത്. ഞാനൊന്നു ചോദിക്കട്ടെ പോപ്പുലര്‍ ഫ്രണ്ടിന്റെ 'പെണ്ണും പണവും ഓഫര്‍' കാത്തിരിക്കുകയാണോ കേരളത്തിലെ മതവിശ്വാസികള്‍ ഇസ്‌ലാമിലേക്ക് മതം മാറാന്‍ . ലജ്ജയില്ലെങ്കില്‍ മനുഷ്യന്‍ എന്തു വഹിച്ചുകൊള്ളും എന്നതിന്റെ തെളിവല്ലേ, ഈ പ്രസ്താവനയെ ന്യായീകരിക്കുന്നത്.
ReplyDeleteസി.പി.എം ന് വര്‍ഗീയ ഹിന്ദുത്വമനസ്സിന്റെ വികാരം മാത്രം അറിഞ്ഞാല്‍ പോരാ. അതിലണിചേര്‍ന്ന കുറവല്ലാത്ത ന്യൂനപക്ഷവിശ്വാസികളുടെ വികാരം കൂടി മനസ്സിലാക്കാന്‍ കഴിവാര്‍ജിക്കണം. അല്ലെങ്കില്‍ അതിന് നഷ്ടപ്പെടുന്നത് മതേതര പാര്‍ട്ടി എന്ന് പ്രതിഛായയായിരിക്കും. എന്തുകൊണ്ട് കമ്മ്യൂണിസത്തിന് മതവിശ്വാസികളുടെ കാര്യത്തില്‍ ഒരു സന്തുലിത നിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല?. കാപട്യമുള്ള മൃദു ഹിന്ദുത്വം പയറ്റിവരൊക്കെ തകര്‍ന്നടിഞ്ഞ ചരിത്രമാണ് ഇന്ത്യക്കുള്ളത്. പാര്‍ട്ടി കരുതുന്നത് പോലെ ചാനലുകളും പത്രങ്ങളും പ്രചരിപ്പിക്കുന്നത് പോലെയും കേരളീയ മനസ്സ് വര്‍ഗീയതക്കും തീവ്രവാദത്തിനും എതിരാണ്. ശബ്ദമുള്ളത് ന്യൂനപക്ഷം വരുന്ന വര്‍ഗീയതക്കാണെങ്കിലും ശരി.
ഈ അഭിപ്രായങ്ങളോട് വര്‍ഗീയമായി പ്രതികരിക്കില്ല എന്ന് എന്ന് പ്രതീക്ഷിക്കാമോ?
This comment has been removed by the author.
ReplyDeleteപോപ്പുലര്‍ ഫ്രണ്ട്കാര്‍ പെണ്ണും പണവും ഉപയോഗിച്ച് മതവല്‍ക്കരണം നടത്തില്ല എന്ന് ലതീഫിനും കുഞ്ഞാലിക്കുട്ടിക്കും ഉമ്മന്‍ ചാണ്ടിക്കും നല്ല ബോധ്യമുണ്ടാല്ലേ? അപ്പൊ കൈ വെട്ടിയത് അവരല്ല എന്നും ബോധ്യമുണ്ടോ?
ReplyDeleteഅതേ അതേ, മുഖ്യമന്ത്രി പറഞ്ഞത് സത്യം!! ഇവിടത്തെ ഇതര മതവിശ്വാസികള്‍ പോപ്പുലര്‍ ഫ്രണ്ടിണ്റ്റെ പണവും പൊന്നും കാത്തിരിക്കയാണു ഒന്ന് 'മതം മാറാന്‍'! കാരണം അവരുടെ മതത്തില്‍ അവര്‍ക്ക് അശേഷം വിശ്വാസമില്ല! ഇതുവരെ പോപ്പുലര്‍ ഫ്രണ്ടിണ്റ്റെ പണവും പൊന്നും സ്വീകരിച്ചവര്‍ക്ക് ഒരു സ്വീകരണം സി പി എം തന്നെ എര്‍പ്പാടാക്കണം. (മഅദനിയെ സ്വീകരിച്ച അത്രക്ക് കൊഴുപ്പ് വേണ്ടാട്ടൊ!). കാലാവധി കഴിഞ്ഞാല്‍ ഭരണം കിട്ടാ കനിയാണെന്ന് ബോധ്യമായപ്പോള്‍ ഉണ്ടാക്കുന്ന ഒാരോ കുതന്ത്രങ്ങളെ! അല്ലേലും 'ആഭ്യന്തരനു' കിട്ടാത്ത എന്ത് തെളിവാണു 'കടലാസ്' മുഖ്യനായ അച്യുതാനന്ദനു കിട്ടിയത്?!
ReplyDeleteഈ കഴിഞ്ഞ ദിവസങ്ങളായി നെറ്റില്‍ തന്നെ വന്ന ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാവുന്ന ഒന്നുണ്ട് പോപ്പുലര്‍ ഫ്രണ്ടിനെതിരായി വരുന്ന വാര്‍ത്തകളോടുള്ള അസഹിഷ്ണുത. മുഖ്യമന്തി പറഞ്ഞത് പോപ്പുലര്‍ ഫ്രണ്ട് മുസ്ലീം രാഷ്ട്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നാണ്. മുസ്ലീങ്ങള്‍ മുസ്ലീം രാഷ്ട്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നെങ്കില്‍ അതിനെതിരായ പ്രതികരണങ്ങള്‍ ബോദ്ധ്യപ്പെടുമായിരുന്നു. ഇതിപ്പോള്‍ മുഖ്യമന്ത്രി മുസ്ലീം സമുദയത്തിനെതിരെയാണ് പ്രസ്ഥാവന നടത്തിതെന്ന പ്രചാരണമാണ് നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് = മുസ്ലീം എന്ന ബോധപൂര്‍വ്വമല്ലാത്ത പ്രചരണമാണിതെന്ന് പറയുന്നവര്‍ അറിയുന്നില്ല.
ReplyDeleteആര്‍ എസ്സ് എസ്സ് ഹിന്ദു രാഷ്ട്രം നിര്‍മ്മിക്ക്‍ാന്‍ ശ്രമിക്കുന്നു എന്ന് പലകോണില്‍ നിന്നും പ്രസ്ഥാവന വരുന്നതിനെതിരെ ഹിന്ദുക്കള്‍ വാളെടുക്കുന്നില്ല എന്നത് ആരും ശ്രദ്ധിക്കുന്നില്ലെ?
ആര്‍ എസ്സ് എസ്സിനെതിരെ പറഞ്ഞാല്‍ ഭൂരിപക്ഷം ഹിന്ദു സമുദായക്കാരും അത് കണ്ടതായിപ്പോലും നടിക്കുന്നില്ല.
സമാന വിഷയത്തിലൊരു പോസ്റ്റ് :)
ReplyDeleteഅനില്‍ പറഞ്ഞത് പോലെ ഇവിടെ പോപ്പുലര്‍ ഫ്രണ്ടിനു അനുകൂലമായി സംസാരിക്കുന്ന പലരും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നുണ്ട്. ഈ ബ്ലോഗര്‍മാര്‍ക്കിടയില്‍ തന്നെ പോപ്പുലര്‍ ഫ്രണ്ടു കാരുണ്ട് എന്നത് ആദ്യത്തെ കമന്റുകള്‍ സൂചിപ്പിക്കുന്നു. ...
ReplyDeleteആര്‍ എസ് എസിനോടുള്ള പോലെ എന്‍ ഡി എഫിനോടും ശക്തമായ വര്‍ഗ്ഗീയ വിരുദ്ധ നിലപാട് എടുക്കുമ്പോള്‍ സമുദായം കടന്നു വരുന്നത് ചികിത്സിക്കേണ്ട ഗുരുതരമായ രോഗമാണ്.
ReplyDeleteമുഖ്യമന്ത്രി പറഞ്ഞതില്‍ എന്താണിത്ര അസഹിഷ്ണുത കാണിക്കുന്നതെന്നു മനസ്സിലാകുന്നില്ല. ഒരു സംസ്ഥാന മുഖ്യമന്ത്രി മനസ്സില്‍ തോന്നിയതങ്ങു പറഞ്ഞെന്നു കരുതുന്നൊ? പ്രസ്ഥാവനക്കു യാതൊരു അടിസ്ഥാനമില്ലെന്നാണോ കരുതുന്നത്?
ReplyDelete2000-ത്തില്‍ ഐ ബിയുടെ റിപ്പോര്‍ട്ട് അന്നത്തെ സംസ്ഥാന ഭരണകൂടത്തിനു കിട്ടിയിട്ടുണ്ട്. അന്നുമുതല്‍ ഇന്നുവരെ കേന്ദ്ര ഏജന്‍സികളുടെ റീപ്പോര്‍ട്ടുകളും അതിനെ സാധൂകരിക്കുന്നതു തന്നെ. സംസ്ഥാനം ഭീരതയുടേയും വര്‍ഗ്ഗീയതയൂടേയും കേന്ദ്രമാകുന്നു, സംസ്ഥാനത്തെ കേന്ദ്രീകരിച്ച് മുസ്ലീം വര്‍ഗ്ഗീയ / ഭീകരവാദ പ്രസ്ഥാനങ്ങളും ഓപ്പറേഷന്‍സും നടക്കുന്നുണ്ട് എന്നായിരുന്നു അത്. അന്നുമുതലിങ്ങോട്ട് കേരള സാമൂഹികാന്തരീക്ഷം നോക്കിക്കാണുന്ന ഏതൊരാള്‍ക്കും അതു മനസ്സിലാകാവുന്നതേ ഉള്ളൂ.
ഓര്‍ക്കുക, മുഖ്യമന്ത്രി പറഞ്ഞത് ഒരു സമുദായത്തെക്കുറിച്ചല്ല, ആ സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് മതത്തിന്റെ പേരിലെന്ന് പുകമറ സൃഷ്ടിച്ച് തീവ്രവാദം വളര്‍ത്തുന്ന ചില സംഘടനകളേക്കുറിച്ചാണ് (അല്ലെങ്കിലും അത് സമുദായത്തിനു നേരെയാണെന്ന് വരുത്തിത്തീര്‍ത്താലല്ലേ കലക്കവെള്ളത്തില്‍ പലര്‍ക്കും മീന്‍ പിടിക്കാന്‍ പറ്റൂ)
"മുഖ്യമന്ത്രി പറഞ്ഞതില്‍ എന്താണിത്ര അസഹിഷ്ണുത കാണിക്കുന്നതെന്നു മനസ്സിലാകുന്നില്ല. ഒരു സംസ്ഥാന മുഖ്യമന്ത്രി മനസ്സില്‍ തോന്നിയതങ്ങു പറഞ്ഞെന്നു കരുതുന്നൊ? പ്രസ്ഥാവനക്കു യാതൊരു അടിസ്ഥാനമില്ലെന്നാണോ കരുതുന്നത്?"
ReplyDeleteif sasi tharoor or manmohan singh had told this, will u ppl say the same thing? will u keep an open mind? he is the CM for gods sake..he has to have the common sense to know what to tell publicly and what not to!!
നിങ്ങടെ ഒക്കെ ഒരു കാര്യം.
ReplyDeleteലവ് ജിഹാദ് പോപ്പുലര്‍ ഫ്രാഡുകള്‍ നടത്തിയാലും മുഖ്യന്‍ അത് വിളിച്ചു പറയാവോ? അവര്‍ മുസ്ലീം രാജ്യം ലക്‌ഷ്യം വച്ചാലും അതൊക്കെ മുഖ്യന്‍ വിളിച്ചു പറയാവോ? ഹിന്തു സംഘടനകള്‍ ഹിന്തുരാഷ്ട്രം ഒണ്ടാക്കാന്‍ പോകുന്നു, മതപരിവര്‍ത്തനം തടയുന്നു, ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍ ലക്‌ഷ്യം വക്കുന്നു എന്നൊക്കെ പറഞ്ഞാപ്പോരെ? അല്ലേലും മുസ്ലീങ്ങള്‍ എണ്ണം കൂട്ടിയാല്‍ കമ്യൂണിസ്റ്റ്കാരന് ഇത്ര ചൊറിച്ചില്‍ എന്തിനാ? ദാണ്ടേ കിടക്കുന്നു സാധനം.
"മുഖ്യമന്ത്രി പറഞ്ഞതില്‍ എന്താണിത്ര അസഹിഷ്ണുത കാണിക്കുന്നതെന്നു മനസ്സിലാകുന്നില്ല. ഒരു സംസ്ഥാന മുഖ്യമന്ത്രി മനസ്സില്‍ തോന്നിയതങ്ങു പറഞ്ഞെന്നു കരുതുന്നൊ? പ്രസ്ഥാവനക്കു യാതൊരു അടിസ്ഥാനമില്ലെന്നാണോ കരുതുന്നത്?"
ReplyDeleteഇതുവായിച്ചാല്‍ കുറച്ചൊക്കെ ആര്‍ക്കും മനസ്സിലാകും എന്ന് കരുതുന്നു.
മുഖ്യമന്ത്രി എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു എന്നാണ് പറയുന്നത്? ഒരു പുസ്തകത്തിലെ ഏതാനും വരികളാണ് ആകെ തെളിവായി ഉദ്ധരിക്കപെട്ടത്. ഇത്തരം വിഡ്ഡി പ്രസ്ഥാവന നടത്താന്‍ മാത്രം അത് പര്യാപ്തമേ അല്ല
ReplyDeleteസാമാന്യ ബുദ്ധിയുപയോഗിക്കുന്ന ആര്‍ക്കും ഇത്തരം വിഡ്ഢിത്തങ്ങള്‍ വിശ്വസിക്കാാനാവില്ല. മാത്രമല്ല ഇപ്പോള്‍ വി എസ് നടത്തിയ പ്രസ്ഥാവന പോപുലര്‍ ഫ്രണ്ടിനാണ് ഏറെ ഗുണം ചെയ്യുക. പിന്നെ ആര്‍ എസ് എസിനും.
പോപുലര്‍ ഫ്രണ്ട് എന്ന പ്രസ്ഥാനത്തെ അംഗീകരിക്കാത്ത ആളുകളാണ് മാഹാ ഭൂരിപക്ഷം വരുന്ന മുസ്ലീങ്ങളും. ഒരു ന്യൂനാല്‍ ന്യൂനപക്ഷം മാത്രമേ അവരെ അംഗീകരിക്ക്ന്നവരായുള്ളൂ. അവരുടെ പ്രധാന ലക്ഷ്യമായി അവര്‍ പ്രചരിപ്പിക്കുന്നത് പ്രധിരോധമാണ്. പ്രബോധനമോ മത പരിവര്‍ത്തനമോ അവരുടെ ലക്ഷ്യമേ അല്ല. ബാബരി മസ്ജിദിന്റെ തകര്‍ച്ചയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് അവരെ നയിച്ചതും. അതില്‍ അവര്‍ക്ക് മാതൃക സിപീഎമും ആര്‍ എസ് എസും അല്ലാതെ മറ്റാരുമല്ല താനും.
ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്മെന്റും നിയമ സംവിധാനങ്ങളും നിലനില്‍ക്കെ പോപുലര്‍ ഫ്രണ്ട് ചെയ്യുന്ന ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളെ അങ്ങേയറ്റം എതിര്‍ക്കപെടേണ്ടത് തന്നെ. അതില്‍ സംശയമേ ഇല്ല.
ഇവിടെ പ്രധാന ചര്‍ച്ച വിഷയാവേണ്ടത്, ആര്‍ എസ് എസിന്റെ വാദങ്ങള്‍ക്ക് ഔദ്യോഗിക ഭാഷ്യം നല്‍കുക വഴി, വി എസും സി പി എംമും ലക്ഷ്യം വെക്കുന്നത് ഹൈന്ദവ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിച്ച് അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്ന ദുഷ്ട ലാക്കോടു കൂടി തന്നെ ആണ് എന്നുള്ളതാണ്.
കേരളത്തില്‍ ഏറ്റവും നരഹത്യ നടത്തിയ പ്രസ്ഥാനങ്ങളില്‍ സി പി എമ്മിന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ അടുത്ത കാലത്തൊന്നും ആര്‍ക്കും കഴിയുമെന്ന് തോന്നില്ല. ഗുണ്ടായിസത്തിലൂടെ പാര്‍ട്ടിയിലേക്ക് ആളെ കൂട്ടുന്ന കാര്യത്തിലും.
ചിന്തകന്‍ പറഞ്ഞതെല്ലാം ഭാഗികമായി ശരിയാണ്. എന്നാല്‍ യാതൊരു തെളിവുമില്ലാതെ കേട്ടുകേഴ്വിയുടെ അടിസ്ഥാനത്തില്‍ മാത്രം മുഖ്യമന്ത്രി ഇങ്ങനെ ഒരു പ്രസ്ഥാവന നടത്തുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. പോപ്പുലര്‍ ഫ്രണ്ട് ആയുധങ്ങള്‍ ശേഖരിക്കുന്നു എന്ന് മുന്നെ ആരോ പറഞ്ഞപ്പോള്‍ അത് ദുഷ്പ്രചരണം എന്ന് ലേബല്‍ ചെയ്യപ്പെട്ടു. എന്നാല്‍ ആരാധനാലയങ്ങളില്‍ നിന്നുപോലും ആയുധങ്ങള്‍ കണ്ടെടുത്ത ഈ കഴിഞ്ഞ തിരച്ചിലോടെ അത് വാസ്തവമെന്ന് തെളിഞ്ഞിരുക്കുന്നു. അതേപോലെ ആയിരിക്കു, തെറ്റാണു പറഞ്ഞതെങ്കില്‍ അത് തിരുത്തുകയും ചെയ്യും.
ReplyDeleteപോപ്പുലര്‍ ഫ്രണ്ട് മതരാഷ്ട്രത്തിനു വേണ്ടി ശ്രമിക്കുന്നു എന്ന് പറഞ്ഞാല്‍ ഉടന്‍ അത് ഹിന്ദുത്വ പ്രീണനമാവുന്നതും ഹൈന്ദവ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതും ആണെന്ന പ്രചരണം ഗുരുതരമായ ഒന്നാണ്.
പോപ്പുലര്‍ ഫ്രണ്ട് വൈരികള്‍ പോലും ഈ വിഷയത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നത് തന്റെ തലയില്‍ കോഴിത്തൂവല്‍ ഉണ്ടോ എന്ന് തപ്പി നോക്കുന്ന കോഴിക്കള്ളന്മാരുടെ മനോഗതി മൂലമാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.
അനിൽ
ReplyDeleteപോപുലർ ഫ്രണ്ടിന് കൂടുതൽ മൈലേജ് സമ്മാനിക്കുകയാണ് മുഖ്യ മന്ത്രിയുടെ മണ്ടൻ പ്രസ്ഥാവന കൊണ്ടുണ്ടായിരിക്കുന്ന ഏറ്റവും വിപരീതമായ ഫലം. മുസ്ലീങ്ങളിൽ മഹാഭൂരിപക്ഷവും പോപുലർ ഫ്രണ്ടിന് ഒരു മൈലേജുണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരല്ല.
20 വർഷം കഴിഞ്ഞാൽ പോപുലർ ഫ്രണ്ടിന് ഭൂരിപക്ഷമുണ്ടാവുമെന്നല്ല മുഖ്യൻ പറഞ്ഞത്; മുസ്ലീമാക്കുക; മുസ്ലീം പെണ്ണിനെ കല്യാണം കഴിപ്പിക്കുക;ധാരാളം പ്രസവിക്കുക.... ലൌ ജിഹാദും അല്ലാതെയുമായി ബന്ധപെട്ട് ആർ എസ് എസും ബിജെപിയുമൊക്കെ മുസ്ലീങ്ങൾക്കെതിരെ ഉന്നയിച്ച ദുരാരോപണങ്ങൾക്ക് ഔദ്യോഗിക ഭാഷ്യം നൽകുകയാണ് കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളോടും ഉത്തരവാദപെട്ട മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ദേശാഭിമാനി പോലും ഈ പ്രസ്ഥാവനയെ കാര്യമായ പ്രാധാന്യത്തൊടെ പരിഗണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
സെബിന്റെ ലേഖനം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നൽകുന്നത് കൊണ്ട് അതിലേക്കുള്ള ഒരു ലിങ്ക് ഇവിടെ നൽകൂന്നു.
ഹ ഹ!!
ReplyDeleteചിന്തകാ...
അപ്പോള്‍ മുസ്ലീം എന്ന പദമാണു പ്രശ്നം.
ഇത്ര ഹൈപ്പര്‍ സെന്‍സിറ്റീവായ ഒരു പദമായി അതിനെ വളരാന്‍ അനുവദിക്കാതിരിക്കുകയാണ് ജനാധിപത്യത്തിനു നല്ലത്. ജനാധിപത്യത്തില്‍ ചില വിമര്‍ശനമൊക്കെ ഉണ്ടാവും , അതില്‍ ചിലപ്പോള്‍ മുസ്ലീം എന്ന പദം പ്രയോഗിച്ചെന്നും ഇരിക്കും, അതില്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത് ഉചിതമല്ല.ദ്
അനിൽ
ReplyDeleteമുസ്ലീം എന്ന പദം മാത്രമാണ് പ്രശ്നമെന്ന്, താങ്കൾ എന്റെ കമന്റിൽ നിന്ന് മനസ്സിലാക്കിയെങ്കിൽ .... ഞാൻ താങ്കളുടെ കാര്യത്തിൽ നിസ്സഹായനാണ് :)
മുഖ്യമന്ത്രി പോലെ ഉത്തരവാദപെട്ട ഒരാൾ നടത്തുന്ന പ്രസ്ഥാവനയിൽ അസ്ഥാനത്തുള്ള പദപ്രയോഗങ്ങൾ ഗുരുതരമായ വിഭാഗിയത ഉണ്ടാക്കപെടുന്നതിന് കാരണമായേക്കാം.
എല്ലാവര്‍ക്കും പറയാനുള്ളത് മുഖ്യമന്ത്രിക്ക് 'കിട്ടിയ' തെളിവുകളുടെ അടിസ്ഥാനത്തിലാണു പറഞ്ഞതെന്ന്! 'കിട്ടിയ' തെളിവെന്താണെന്ന് ആരെങ്കിലും ചോദിച്ചോ?! തീവ്രവാദ കേസില്‍ പിടിയിലായ എതോ ഒരുത്തന്‍ എഴുതിയ പുസ്തകത്തിലാണെത്രെ ഇരുപത് വര്‍ഷം കൊണ്ട് എല്ലാവരെയും 'മുസ്ളീങ്ങളാക്കണമെന്ന്' പറയുന്നത്. ഇരുപത് വര്‍ഷം പോയിട്ട് മുപ്പതു വര്‍ഷം കൊണ്ട് പോലും എല്ലാ മുസ്ളീങ്ങളെയും പോപ്പുലര്‍ ഫ്രണ്ടാക്കാന്‍ പറ്റില്ല. പിന്നല്ലേ മറ്റു മതവിശ്വാസികളെ 'മുസ്ളിം' ആക്കുന്നത്! ഈ ഒരു മണ്ടന്‍ വരി വായിച്ചിട്ടാണു മുഖ്യന്‍ ഉടനെ തട്ടിവിട്ടത്! അതു കേട്ട് എല്ലാവരും ഞെട്ടി! പ്രസ്താവിച്ചത് തൊഗാഡിയ ആണെന്നാണു ആദ്യം കരുതിയത്! പിന്നീടാണു മുഖ്യനാണെന്നറിഞ്ഞത്. എന്തായാലും എത് വോട്ട് ബാങ്ക് കണ്ടിട്ടാണെങ്കിലും ഇത്തരം ഒരു പ്രസ്താവന മോശമായി പോയി. പോപ്പുലര്‍ ഫ്രണ്ടിനെ പറഞ്ഞാല്‍ ആര്‍ക്കും പൊള്ളീല്ല. അവരെ വെച്ച് മൊത്തം മുസ്ളീങ്ങാളെ പറഞ്ഞാല്‍ പൊള്ളൂക തന്നെ ചെയ്യും. അതുകൊണ്ടാണു ആഭ്യന്തരന്‍ സമാനമായ കാര്യം പറഞ്ഞപ്പോള്‍ ആര്‍ക്കും 'പൊള്ളാതിരുന്നത്'.
ReplyDeleteക്രൈസ്തവ മൂടുതാങ്ങിയും,സാമ്രാജ്യത്വ ചെരുപ്പുനക്കിയും,ഹൈന്ദവ മൂരാച്ചിയും,
ReplyDeleteദലിത-മുസ്ലീം വിരുദ്ധനും,ജാതിക്കോമരവും,സ്ത്രീപക്ഷ കീചകനും കമ്മ്യൂനിസത്തിന്റെ കരിംങ്കാലിയും,സവര്‍ണ്ണവിരുദ്ധനും,..... സര്‍വ്വോപരി ഒന്നാംതരം വിഢിയുമായ ചിത്രകാരന്റെ പോസ്റ്റ് :കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !
മുഖ്യമന്ത്രിക്ക് പോപുലര്‍ ഫ്രണ്ടിന്റെ തുറന്ന കത്ത്
ReplyDeletevisit: http://grou.ps/thejus/talks/3871654 -
(ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി എസ് അച്യുതാനന്ദന്,മുഖ്യമന്ത്രിയായ താങ്കള്‍ ഡല്‍ഹിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അത്യന്തം പ്രകോപനപരവും വസ്തുതാവിരുദ്ധവുമാണ്. നിയമസഭയില്‍ കെ ബാബു എം.എല്‍.എയുടെ സബ്മിഷനു മറുപടി നല്‍കവെ അതേ പ്രസ്താവനകളെ താങ്കള്‍ ന്യായീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രിപദവിക്കു നിരക്കാത്തതും നിരുത്തരവാദപരവുമായിപ്പോയി താങ്കളുടെ നിലപാട്. മുസ്‌ലിം സമുദായത്തെക്കുറിച്ചു സംഘപരിവാരം കാലങ്ങളായി പ്രചരിപ്പിക്കുന്ന വിദ്വേഷഭരിതമായ ആരോപണങ്ങളുടെ ആവര്‍ത്തനമാണു താങ്കള്‍ നടത്തിയതെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെയാണു മുസ്‌ലിം സംഘടനകളും മതനേതാക്കളും സാമൂഹികപ്രവര്‍ത്തകരും മാത്രമല്ല, മതനിരപേക്ഷതയെ വിലമതിക്കുന്ന മുഴുവന്‍ ആളുകളും അതിനെതിരേ ശക്തമായി രംഗത്തുവന്നത്.----ജനാധിപത്യസംവിധാനത്തിനെതിരായ പരാമര്‍ശങ്ങളടങ്ങിയ പോപുലര്‍ ഫ്രണ്ട് ലഘുലേഖയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു താങ്കളുടെ പ്രസ്താവനയെന്ന ന്യായീകരണം തീര്‍ത്തും തെറ്റാണ്. അതിന് ആധാരമായ രേഖയേതെന്നു വെളിപ്പെടുത്താന്‍ താങ്കള്‍ തയ്യാറുണ്ടോ? അതു തെളിയിക്കാന്‍ ഞങ്ങള്‍ താങ്കളെ വെല്ലുവിളിക്കുന്നു. ഡല്‍ഹിയിലെ പത്രസമ്മേളനത്തില്‍ വച്ച് ഞങ്ങള്‍ തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിലൂടെ ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുന്നതില്‍ അപകടം ദര്‍ശിച്ച താങ്കള്‍, അസംബ്ലി പ്രസ്താവനയിലൂടെ ഞങ്ങളെ ജനാധിപത്യവിരുദ്ധരായി ചിത്രീകരിച്ചതു വിരോധാഭാസമാണ്. മതവിദ്വേഷം വളര്‍ത്തുന്നതോ ഭരണഘടനയ്ക്ക് എതിരായതോ ആയ ഒരു വാക്കെങ്കിലും ഞങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ നിന്നോ പ്രസംഗങ്ങളില്‍ നിന്നോ പ്രചാരണവസ്തുക്കളില്‍ നിന്നോ താങ്കള്‍ക്കു ചൂണ്ടിക്കാട്ടാന്‍ കഴിയില്ല----------പോപുലര്‍ ഫ്രണ്ടിന്റേതെന്നു താങ്കള്‍ പറയുന്ന ലഘുലേഖ പൊതുജനങ്ങള്‍ക്കു മുമ്പില്‍ ഹാജരാക്കാമോ എന്ന വെല്ലുവിളി ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. അതു ഞങ്ങളുടേതല്ലെന്നു തെളിയുന്നപക്ഷം തെറ്റായ പരാമര്‍ശം നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു മാപ്പുപറയാന്‍ തയ്യാറാവുമോ? സത്യസന്ധമായ നിലപാടെടുക്കാന്‍ ഇനിയെങ്കിലും താങ്കള്‍ മുമ്പോട്ടുവരണമെന്ന അഭ്യര്‍ഥനയോടെ.
നാസറുദ്ദീന്‍ എളമരം (പ്രസിഡന്റ്))