Tuesday, November 17, 2020

സ്‌കൂളുകളെല്ലാം ഫൈവ്‌സ്‌റ്റാർ

 സ്‌കൂളുകളെല്ലാം ഫൈവ്‌സ്‌റ്റാർ

ഫൈവ് സ്റ്റാർ ഹോട്ടൽ അല്ലിത്‌... പാലാ മഹാത്മാഗാന്ധി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ മന്ദിരം‌. കിഫ്‌ബി സഹായത്തോടെ ജില്ലയിൽ നിർമാണം പൂർത്തിയാക്കിയ, അഞ്ച്‌ കോടി പദ്ധതിയിലെ സർക്കാർ സ്കൂളുകളിൽ ഒന്നാണിത്‌.   

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ജില്ലയിലെ എല്ലാ സർക്കാർ –- എയ്‌ഡഡ്‌ സ്കൂളുകളുടെയും ഭൗതിക സൗകര്യം വർധിപ്പിച്ചത്. ജില്ലയിൽ ഒന്നാംഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌ത മൂന്ന്‌ സ്‌കൂളുകളിൽ ഒന്നാണ്‌ ആധുനിക രീതിയിൽ നിർമിച്ച തൃക്കൊടിത്താനം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം. സംസ്ഥാന സർക്കാരിന്റെ അഞ്ച്‌ കോടിയും സി എഫ്‌ തോമസ് എംഎൽഎയുടെ ഒരുകോടി രൂപയും ചേർത്താണ് നിർമാണം പൂർത്തിയാക്കിയത്. പൊൻകുന്നം  ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും നിർമാണത്തിൽ ആധുനിക നിലവാരം പുലർത്തുന്ന സ്‌കൂളാണ്‌.  ഇവിടെ ഹൈസ്‌കൂൾ ബ്ലോക്കിന്റെ നിർമാണം പുരോഗമിക്കുന്നു. ചെലവഴിച്ച തുക സർക്കാർ അഞ്ച്‌ കോടി, പ്രൊഫ. എൻ ജയരാജ്‌ എംഎൽഎ 1.8 കോടി,  ആകെ 6.8 കോടി രൂപ.  ജില്ലയിലെ മറ്റ് നിയോജക മണ്ഡലങ്ങളിലും സ്കൂളുകളുടെ നിർമാണം നടന്നുവരുന്നു. 

No comments:

Post a Comment