Tuesday, February 28, 2012
നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് മുസ്ലിംലീഗിന്റെ രാഷ്ട്രീയ മുതലെടുപ്പ്
കുമളി ടൗണ്‍ മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് മുസ്ലിംലീഗും യുഡിഎഫും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. വാട്ടര്‍ അതോറിട്ടി മെയിന്റനന്‍സ് കരാറുകാരനും പമ്പ് ഓപ്പറേറ്റര്‍മാരും ഉള്‍പ്പെട്ട സംഘത്തിന്റെ സഹായത്തോടെയാണ് മുതലെടുപ്പ്. കരാറുകാരനും പമ്പ് ഓപ്പറേറ്റര്‍മാരും ലീഗിന്റെ സജീവ പ്രവര്‍ത്തകരാണ്. കുടിവെള്ള വിതരണ ലൈനില്‍ തടസം സൃഷ്ടിക്കല്‍ ഇവര്‍ പതിവാക്കിയിരിക്കുകയാണ്.
അടുത്തിടെ ആഴ്ചകളായി കുമളി ടൗണിന്റെ സമീപപ്രദേശങ്ങളായ റോസാപ്പൂക്കണ്ടം, കിഴക്ക്മേട്, താമരക്കണ്ടം, തേക്കടി, ലബ്ബക്കണ്ടം മേഖലകളില്‍ കുടിവെള്ളം എത്തിയില്ല. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമരം നടത്തുമെന്ന് പ്രഖ്യപിച്ചപ്പോള്‍ സമരം പൊളിക്കാന്‍ ദിവസങ്ങളോളം വെള്ളം തുറന്നുവിട്ടു. എന്നാല്‍ മുസ്ലിംലീഗ് പമ്പ് ഹൗസ് മാര്‍ച്ച് 27 ന് നടത്തുമെന്ന് പ്രഖ്യാപിച്ച് പോസ്റ്റര്‍ ഇറക്കിയതുമുതല്‍ ദിവസങ്ങളായി വെള്ളം തുറന്നുവിട്ടില്ല. ഇതേ സമീപനമാണ് തെരഞ്ഞെടുപ്പ് വേളയിലും തുടര്‍ച്ചയായി സ്വീകരിച്ചത്. യുഡിഎഫ് രാഷ്ട്രീയലക്ഷ്യ പൂര്‍ത്തീകരണത്തിന് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ട്. മാസങ്ങളായി ടൗണിന്റെ സമീപ പ്രദേശങ്ങളിലൊന്നും ശുദ്ധജലമെത്തുന്നില്ല. തകരാറുകള്‍ യഥാസമയം പരിഹരിക്കാറില്ല. തകരാറിന്റെ പേരില്‍ കരാറുകാരന്‍ വര്‍ഷവും ലക്ഷങ്ങളാണ് തട്ടിയെടുക്കുന്നത്. മെയിന്റനന്‍സ് നടത്തുന്നത് നാട്ടുകാരില്‍ നിന്ന് വന്‍തുക പിരിച്ചാണ്.
കുമളിയിലെ വന്‍കിട റിസോര്‍ട്ടുകളിലേക്കും ഹോട്ടലുകളിലേക്കും അനധികൃത കണക്ഷനുകള്‍ നല്‍കിയും പണം വാങ്ങുന്നു. നിയമവിരുദ്ധമായി പമ്പിങ്ലൈനില്‍നിന്ന് കണക്ഷന്‍ നല്‍കിയിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് സമയങ്ങളിലെല്ലാം മാസങ്ങളോളം കുടിവെള്ളം മുട്ടിച്ച് നാട്ടുകാരെ എല്‍ഡിഎഫിനെതിരെ തിരിച്ചുവിടാനുള്ള ഇവരുടെ നീക്കം വിജയിക്കുകയും ചെയ്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ടൗണിന്റെ സമീപപ്രദേശങ്ങളില്‍ രണ്ട് മാസം ശുദ്ധജലമെത്തിയില്ല. കുടിവെള്ളം എത്താത്തതിന് എല്‍ഡിഎഫ് ഭരണസമിതിയാണ് കാരണമെന്നാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത്. പി ടി തോമസ് വിജയിച്ചാല്‍ വെള്ളമെത്തുമെന്നും പ്രചരിപ്പിച്ചു. കൊടും വേനലിലെ തെരഞ്ഞെടുപ്പില്‍ കുടിവെള്ളം കിട്ടാഞ്ഞ ജനം യുഡിഎഫ് പ്രചാരണത്തില്‍ വീണു. പി ടി തോമസ് വിജയിച്ചതായി പ്രഖ്യാപിച്ചയുടന്‍ വെള്ളം തുറന്നുവിടുകയും ചെയ്തു. അതേ തന്ത്രം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പയറ്റി.
എല്‍ഡിഎഫ് നേതൃത്വത്തിലുള്ള മുന്‍ ഭരണസമിതിയാണ് കുമളി ടൗണിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ 18 ലക്ഷം രൂപ ചെലവഴിക്കുകയും പുതിയ വിതരണലൈന്‍ സ്ഥാപിക്കുകയും ചെയ്തത്. കുമളി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലേക്കും വെള്ളം എത്തിക്കുന്നതിന് 12.5 കോടിയുടെ പദ്ധതി മുന്‍ ഭരണസമിതി നടപ്പാക്കി. യുഡിഎഫ് വന്നതോടെ അതും അട്ടിമറിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുമളി സ്വദേശി കരാറുകാരനാണ് കുടിവെള്ളം മുട്ടിക്കുന്നതിന് പിന്നില്‍ . കുമളി ചോറ്റുപാറ സ്കൂളില്‍ മദ്യലഹരിയില്‍ അധ്യാപികമാരോട് മോശമായി പെരുമാറുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്. കുടിവെള്ള പ്രശ്നമുയര്‍ത്തി രംഗത്ത് വരുന്നവരുടെ പേരില്‍ കള്ളപ്പരാതികള്‍ നല്‍കുന്നതും ഇയാളുടെ പതിവാണ്.

deshabhimani 280212
വര്‍ഗീയതക്കെതിരെ ജനമുന്നേറ്റമായി സെമിനാര്‍
മാനവസ്നേഹത്തിനും മതേതരത്വത്തിനും ഐക്യദാര്‍ഢ്യവുമായി "വര്‍ഗീയതയുടെ സാമൂഹ്യവിപത്ത്" സെമിനാര്‍ മലയോരജനതക്ക് ആവേശമായി. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കുറ്റ്യാടിയില്‍ നടന്ന കുന്നുമ്മല്‍ ഏരിയാസെമിനാര്‍ വര്‍ഗീയവാദികള്‍ക്കുള്ള ശക്തമായ ചെറുത്തുനില്‍പ്പായി. ജാതി-മത ഭേദമന്യേ ആയിരങ്ങളാണ് സെമിനാറിലേക്ക് ഒഴുകിയെത്തിയത്.
ദേശീയ മതനിരപേക്ഷവാദികളുടെ ഈറ്റില്ലമായ കുറ്റ്യാടിയെ വീണ്ടും കുരുതിക്കളമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അണിനിരക്കുമെന്ന് സെമിനാര്‍ ആഹ്വാനംചെയ്തു. ജന്മി-നാടുവാഴിത്തത്തിനും ജാതീയതക്കുമെതിരെ ധീരമായ പോരാട്ടങ്ങള്‍ നടന്ന മണ്ണിന്റെ പാരമ്പര്യം എന്തുവിലകൊടുത്തും കാത്തുസൂക്ഷിക്കുമെന്ന സെമിനാര്‍ പ്രഖ്യാപനം ജനത നെഞ്ചേറ്റുന്ന കാഴ്ചക്കും കുറ്റ്യാടി നഗരം സാക്ഷിയായി. തങ്ങളുടെ പൂര്‍വികര്‍ പോരടിച്ചുനേടിയ അവകാശങ്ങള്‍ സംരക്ഷിച്ച് സാഹോദര്യം കാത്തുസൂക്ഷിക്കുമെന്ന് ധ്വനിപ്പിക്കുന്ന ആവേശവുമായാണ് ജനങ്ങള്‍ സെമിനാറിനെത്തിയത്. ചെങ്കൊടിയും തോരണങ്ങളും വിതാനിച്ച വഴികളില്‍ മുദ്രാവാക്യവുമായാണ് അവര്‍ നേതാക്കളെ സ്വീകരിച്ചത്. നാടന്‍പാട്ടും പടപ്പാട്ടുമായി ഉണര്‍ന്ന വേദിയില്‍ വര്‍ഗീയതക്കും ജന്മിത്വത്തിനും എതിരായ കാഹളം നാടന്‍ശീലുകളായി പെയ്തിറങ്ങി. ജനസംസ്കൃതി ഗായകസംഘമാണ് നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചത്. സെമിനാര്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം ടി കെ ഹംസ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനന്‍ അധ്യക്ഷനായി. കെ ടി ജലീല്‍ എംഎല്‍എ, ഡോ. ഫസല്‍ ഗഫൂര്‍ , ഡോ. ഹുസൈന്‍ രണ്ടത്താണി എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി കെ കൃഷ്ണന്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ ടി കെ മോഹന്‍ദാസ് നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പി കുഞ്ഞമ്മദ്കുട്ടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ ലതിക എംഎല്‍എ, കെ ടി കുഞ്ഞിക്കണ്ണന്‍ , കെ കെ ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു.
കോടഞ്ചേരിയില്‍ നാളെ സെമിനാര്‍
മുക്കം: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ അനുബന്ധമായി ബുധനാഴ്ച കോടഞ്ചേരിയില്‍ "മലബാര്‍ കുടിയേറ്റം: ചരിത്രവും വര്‍ത്തമാനവും" സെമിനാര്‍ നടക്കും. വൈകിട്ട് മൂന്നരക്ക് കോടഞ്ചേരി അങ്ങാടിയില്‍ നടക്കുന്ന സെമിനാര്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കെ വരദരാജന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ സര്‍വകലാശാലാ മുന്‍ വൈസ്ചാന്‍സലര്‍ ഡോ. പി കെ തരകന്‍ , സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യന്‍ മൊകേരി, സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി കെ ജെ തോമസ്, ഡോ. ജോസ് ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. സെമിനാറിനോടനുബന്ധിച്ച് ആദ്യകാല കുടിയേറ്റ കര്‍ഷകരെ ആദരിക്കല്‍ , ചരിത്രത്തിലേക്കൊരു എത്തിനോട്ടം, അനുഭവങ്ങള്‍ പങ്കിടല്‍ , സ്നേഹവിരുന്ന് എന്നിവ നടക്കും. ജീരകപ്പാറ സമരനായകനും ഏരിയയിലെ സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജോസ് വര്‍ഗീസ് രചിച്ച "ഒരു കുടിയേറ്റക്കാരന്റെ ഓര്‍മക്കുറിപ്പുകള്‍" പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോര്‍ജ് എം തോമസ് ചെയര്‍മാനും ഏരിയാ സെക്രട്ടറി ടി വിശ്വനാഥന്‍ കണ്‍വീനറും കെ പി ചാക്കോച്ചന്‍ ട്രഷററുമായ സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ സെമിനാറിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മോണോ റെയില്‍ : ഇനി വേണ്ടത് നടപ്പാക്കാനുള്ള ഇച്ഛാശക്തി
കോഴിക്കോട് മോണോ റെയില്‍ ചര്‍ച്ചയ്ക്കും നിര്‍മാണത്തിനുമിടയില്‍ എത്രവര്‍ഷം കാത്തിരിക്കണമെന്നാണ് ഇനിയുള്ള ചോദ്യം. വെറും മൂന്നരവര്‍ഷമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ എംഡി ഇ ശ്രീധരന്‍ . രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പദ്ധതിപ്രദേശം കാണുകയും മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തശേഷം അറിയിച്ചതാണിത്. കൊങ്കണ്‍ റെയില്‍ പാതയും ഡല്‍ഹി മെട്രോ റെയിലും കൈവരിച്ച വിജയം നമ്മുടെ മുമ്പിലുണ്ട്-ശ്രീധരന്റെ വാക്കുകളെ വിശ്വസിക്കാം. പക്ഷേ പദ്ധതി നടപ്പാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം.
പദ്ധതിയുടെ സാധ്യതയും അനുകൂല സാഹചര്യവും കോഴിക്കോടിനുണ്ടെന്ന് ശ്രീധരന്‍ പറഞ്ഞിട്ടുണ്ട്. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ക്യാമ്പ് ഓഫീസും തുറക്കും. മെഡിക്കല്‍ കോളേജ് മുതല്‍ രാമനാട്ടുകര വരെയുള്ള പദ്ധതിപ്രദേശമാണ് ശ്രീധരനും റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചത്. പദ്ധതിക്ക് മൂന്നു ഘട്ടമാണുള്ളത്. മൊത്തം 38.5 കിലോമീറ്ററാണ് മോണോ റെയിലിന് ഉണ്ടാവുക. ഇതില്‍ മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെയും സിവില്‍ സ്റ്റേഷന്‍ -മലാപ്പറമ്പ് വരെയുമാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തില്‍ മീഞ്ചന്ത മുതല്‍ രാമനാട്ടുകര വരെയും മൂന്നാംഘട്ടത്തില്‍ രാമനാട്ടുകര മുതല്‍ കരിപ്പൂര്‍ വിമാനത്താവളം വരെയുമാണ് നിര്‍ദിഷ്ട പദ്ധതി. റോഡിന്റെ മധ്യഭാഗത്ത് തൂണുകളില്‍ കൂടി നിര്‍മിക്കുന്ന മേല്‍പ്പാലത്തിലൂടെയാണ് ട്രെയിന്‍ ഓടുക. മൂന്നു ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്ക് ഏറ്റെടുക്കേണ്ടത്. മെഡിക്കല്‍ കോളേജ്, ചേവായൂര്‍ , തൊണ്ടയാട്, കോട്ടൂളി, മൊഫ്യൂസില്‍ ബസ്സ്റ്റാന്റ്, മാനാഞ്ചിറ, പാളയം, ലിങ്ക് റോഡ്, പന്നിയങ്കര, കല്ലായ്, വട്ടക്കിണര്‍ , മീഞ്ചന്ത തുടങ്ങിയ ആദ്യഘട്ടത്തില്‍ 13 സ്റ്റേഷനുകളുണ്ടാകും. ഇതിനുപുറമെ മാനാഞ്ചിറ നിന്ന് സിവില്‍സ്റ്റേഷന്‍ -മലാപ്പറമ്പ് ഭാഗത്തേക്കുകൂടി സര്‍വീസ് നീട്ടുകയാണെങ്കില്‍ അധികമായി മൂന്നു സ്റ്റോപ്പ് കൂടി ഉണ്ടാകും. സിവില്‍ സ്റ്റേഷന്‍ - മലാപ്പറമ്പ് പാതയിലായിരിക്കും ഇവ. റെയില്‍വേ സ്റ്റേഷനുമുമ്പിലും സ്റ്റേഷന്‍ നിര്‍മിക്കും. അങ്ങനെ ആകെ 17 സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.
നാല് ബോഗികളോട് കൂടിയ ട്രെയിനില്‍ ചുരുങ്ങിയത് 500 പേര്‍ക്ക് ഒരു ഭാഗത്തേക്ക് യാത്ര ചെയ്യാം. ഇരട്ടപ്പാതയാണ് നിര്‍മിക്കുന്നത്. ഇതിലൂടെ കൂടുതല്‍ സര്‍വീസുകള്‍ ഒരേസമയം നടത്താന്‍ കഴിയും. വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കും. തുടര്‍ന്ന് സര്‍ക്കാര്‍ അനുകൂല നടപടികള്‍ സ്വീകരിച്ചാല്‍ പ്രവൃത്തി വൈകില്ല. ഇഴഞ്ഞുനീങ്ങുന്ന കൊച്ചി മെട്രോ റെയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. ഗതാഗതക്കുരുക്കില്‍പ്പെട്ട് മണിക്കൂറുകള്‍ റോഡില്‍ പാഴാവുന്നതില്‍നിന്നുള്ള മോചനമാണ് ഏവരുടെയും പ്രതീക്ഷ. ഇ ശ്രീധരന്‍ , കലക്ടര്‍ പി ബി സലീം, റോഡ്ഫണ്ട് ബോര്‍ഡ് സിഇഒ പി സി ഹരികേശ്, ജനറല്‍ മാനേജര്‍ സുദര്‍ശന്‍ പിള്ള, പിഡബ്ല്യുഡി ചീഫ് എന്‍ജിനിയര്‍ ടി ബാബുരാജ് എന്നിവരുമായി തിങ്കളാഴ്ച വിശദമായ ചര്‍ച്ച ഗസ്റ്റ് ഹൗസില്‍ നടത്തിയിട്ടുണ്ട്. തുടര്‍ന്നാണ് പദ്ധതിയുടെ നേതൃസ്ഥാനം ശ്രീധരനെ ഏല്‍പ്പിക്കാന്‍ മന്ത്രി തയ്യാറായത്. പിഡബ്ല്യുഡിയുടെ കീഴിലാണ് പദ്ധതി നടപ്പാക്കാന്‍ പോകുന്നത്. മറ്റു കാര്യങ്ങളില്‍ മന്ത്രിസഭായോഗ തീരുമാനമുണ്ടാകണം.

ഹോപ്കോയുടെ സ്ഥലം വിറ്റുതുലയ്ക്കുന്നു
പനമരം: ജൈവവളം നിര്‍മിച്ച് കര്‍ഷകര്‍ക്ക് വിതരണംചെയ്യുന്ന സ്ഥാപനത്തിന്റെ പേരിലുള്ള ഭൂമി വില്‍ക്കാന്‍ നീക്കം. പനമരത്തെ മലബാര്‍ റീജ്യണല്‍ ഹോട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേര്‍സ് പ്രോസ്സസിങ് ആന്‍ഡ് മാര്‍ക്കറ്റിങ് സൊസൈറ്റി (ഹോപ്കോ)യുടെ പേരിലുള്ള നാല് ഏക്കര്‍ സ്ഥലമാണ് വില്‍ക്കുന്നത്. സഹകരണ സംഘം നിലനിര്‍ത്താനുള്ള നടപടി സ്വീകരിക്കുന്നതിനു പകരം സ്ഥാപനത്തിന്റെ സ്ഥലം വില്‍ക്കാനുള്ള നീക്കത്തില്‍ സഹകരണവകുപ്പും എതിരഭിപ്രായം പ്രകടിപ്പിച്ചതായാണറിയുന്നത്. കേന്ദ്രഗവണ്‍മെന്റിന്റെ കൃഷിവകുപ്പിനു കീഴില്‍ 2003- 04 കാലത്താണ് പനമരത്ത് വിവിധോദ്ദേശ്യസംഘമായി ഹോപ്കോ പ്രവര്‍ത്തനം തുടങ്ങിയത്. തൊട്ടടുത്തവര്‍ഷം തന്നെ സംസ്ഥാനസഹകരണവകുപ്പ് മുഖാന്തിരം എന്‍സിഡിസിയില്‍നിന്ന് 41 ലക്ഷം രൂപ വായ്പ എടുത്തിടുണ്ട്. പതിനാറര ശതമാനമാണ് ഇതിന്റെ പലിശ. ഈയിനത്തില്‍ മുതലും പലിശയുമായി ലക്ഷക്കണക്കിന് രൂപ കുടിശ്ശികയുണ്ട്.
സ്ഥാപനത്തിന് മാനന്തവാടി താലൂക്കില്‍ അഞ്ചുകുന്ന് വില്ലേജില്‍ 218, 220/13 റി സര്‍വേ നമ്പറുകളിലായുള്ള മൂന്ന് ഏക്കര്‍ ഏഴ് സെന്റ് കുനിനിലവും പനമരം വില്ലേജില്‍ 35/5, 35/4 സര്‍വേ നമ്പറുുകളിലായുള്ള ഒരു ഏക്കര്‍ സ്ഥലവുമാണ് വില്‍പ്പനയ്ക്കുവെച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ 20ന്റെ മലയാള പത്രത്തില്‍ ഇതുസംബന്ധിച്ച പരസ്യവും വന്നു. ലേലതുകയുടെ 30 ശതമാനം നേരത്തെ അടക്കണം. എന്നാല്‍ സാധാരണക്കാര്‍ക്ക് ഇത്രയും തുക അടച്ച് ഒരിക്കലും ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ഭൂമി വളഞ്ഞവഴിയിലൂടെ സ്വന്തമാക്കാനുള്ള ചിലരുടെ താല്‍പര്യമാണ് വില്‍പ്പനയ്ക്കു പിന്നിലെന്നാണ് ആരോപണം. കൃഷിഭവനുകളില്‍ മണ്ണിര കമ്പോസ്റ്റ് വളം വിതരണംചെയ്യുന്നതിനാണ് ഹോപ്കോ സ്ഥാപിച്ചത്. എന്നാല്‍ അതിനുമാത്രം ഉല്‍പാദനം ഇവിടെയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരം യൂണിറ്റുകളുണ്ട്. സിഎംപി നേതാവ് ടി മോഹനന്‍ ചെയര്‍മാനായ ഭരണസമിതിയാണ് ഹോപ്കോയുടെ ഭരണം നിര്‍വഹിക്കുന്നത്. യുഡിഎഫിലും ഇത് വിവാദമായിട്ടുണ്ട്. 14 ഏക്കര്‍ സ്ഥലമാണ് ഇപ്പോള്‍ സ്ഥാപനത്തിനുളളത്. 22 തൊഴിലാളികളും ഉണ്ട്. ഇതോടൊനുബന്ധിച്ച് എരുമ വളര്‍ത്തല്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നു. വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ള സ്ഥലങ്ങള്‍ മറ്റു ചിലരുടെ പേരില്‍ വാങ്ങാനാണ് ശ്രമമെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. കര്‍ഷകരുടെ പേരിലുള്ള ഈ സ്ഥാപനം വിറ്റു തുലയ്ക്കുന്നതിനെതിരെ പനമരത്ത് പ്രതിഷേധം ശക്തമാണ്. സ്ഥാപനത്തിന്റെ കടം തീര്‍ക്കുന്നതിനായാണ് വില്‍പ്പനയെന്നാണ് പറയുന്നത്.
(ഒ എന്‍ രാജപ്പന്‍)

വികസനത്തിന് ചെയ്തത് സുധാകരന്‍ തെളിയിക്കണം: പി ജയരാജന്‍
തലശേരി: ലോക്സഭാംഗമെന്ന നിലയില്‍ മൂന്നു വര്‍ഷമായിട്ടും ഒരു വികസനപ്രവര്‍ത്തനവും നടപ്പാക്കാനാവാത്ത കെ സുധാകരന്‍ നിവേദനത്തിന്റെ കോപ്പി പ്രദര്‍ശിപ്പിച്ച് കബളിപ്പിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രഭരണം കൈയാളുന്ന കോണ്‍ഗ്രസിന്റെ പ്രതിനിധിയായിട്ടും മലബാറിന്റെയോ ജില്ലയുടെയോ പൊതുവികസനത്തിന് ഒന്നുംചെയ്യാന്‍ എംപിക്ക് സാധിച്ചിട്ടില്ല. ഇപ്പോള്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി, കത്തയച്ചു എന്നൊക്കെ വാര്‍ത്താസമ്മേളനത്തില്‍ വിളിച്ചുപറയുന്ന സുധാകരന്‍ ജനങ്ങളെ വഞ്ചിക്കുകയാണ്്. ജില്ലയുടെ വികസനത്തിനായി ചെയ്ത ഒരു കാര്യമെങ്കിലും തെളിയിക്കാന്‍ സുധാകരനെ വെല്ലുവിളിക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അതിവേഗത്തിലാണ് സ്ഥലമെടുത്തത്. വിമാനത്താവളത്തിനായി ഏറെ പരിശ്രമിച്ച ക്യാപ്റ്റന്‍ സി പി കൃഷ്ണന്‍നായര്‍ , നടപടി മരവിച്ചതായാണ് വെളിപ്പെടുത്തിയത്. വനം-പരിസ്ഥിതി മന്ത്രാലയം എതിര്‍ത്തെന്ന് പറഞ്ഞ് തലശേരി-മൈസൂരു പാതയുടെ കാര്യത്തില്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണ്. രാഷ്ട്രീയ തീരുമാനമെടുക്കാന്‍ സമ്മര്‍ദംചെലുത്തുന്നതിന് പകരം തങ്ങളുടെ നിസ്സഹായാവസ്ഥ പ്രകടിപ്പിച്ച് മാറിനില്‍ക്കുകയാണ് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കെ സുധാകരന്‍ എംപിയും. ലോക്സഭയില്‍ പങ്കെടുക്കാത്ത ഒരാള്‍ക്ക് നാടിന്റെ വികസനത്തിന് എങ്ങനെ ഇടപെടാനാവുമെന്നും ജയരാജന്‍ ചോദിച്ചു. മലബാറിന്റെ വികസനപിന്നോക്കാവസ്ഥ പരിഹരിക്കാനും പദ്ധതികള്‍ നേടിയെടുക്കാനും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ജയരാജന്‍ പറഞ്ഞു.
സമാധാനയോഗത്തിനു ശേഷവും മുസ്ലിംലീഗിലെ തീവ്രവാദികള്‍ ഏകപക്ഷീയ അക്രമം തുടരുകയാണ്. സംഘപരിവാര്‍ ശൈലിയിലാണ് ഇവരുടെ ആക്രമണവും. എന്തൊക്കെ പ്രകോപനമുണ്ടായാലും സമാധാനത്തിനായി സിപിഐ എം നിലകൊള്ളും. ജില്ലാ പൊലീസ് മേധാവിതന്നെ ലീഗാണ് അക്രമം ആരംഭിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അക്രമം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ലീഗ് നേതൃത്വം സ്വീകരിക്കുന്നത്. സമാധാനയോഗത്തിന് ശേഷവും തുടരുന്ന ഏകപക്ഷീയ അക്രമം ഇതിന്റെ തെളിവാണ്. മാട്ടൂലില്‍ പൊലീസിനെയടക്കം ആക്രമിച്ചു. വയനാടുനിന്ന് ക്രമസമാധാനപാലനത്തിനെത്തിയ പൊലീസുകാരന്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. അക്രമത്തിനെതിരെ മുസ്ലിംലീഗിലെ സമാധാനകാംക്ഷികള്‍ ഉള്‍പ്പെടെ രംഗത്തുവരണമെന്നും പി ജയരാജന്‍ അഭ്യര്‍ഥിച്ചു.
റെയില്‍ വികസനം: എംപിയുടെ നിലപാട് തട്ടിപ്പ്
കണ്ണൂര്‍ : പലതവണ യാത്രക്കാരും പാസഞ്ചേഴ്സ് അസോസിയേഷനുകളും കേന്ദ്ര റെയില്‍വേമന്ത്രിയടക്കമുള്ളവരുടെ മുന്നില്‍ ഉന്നയിച്ച കാര്യങ്ങള്‍ സ്വന്തം പേരിലാക്കാനുള്ള എംപിയുടെ നീക്കം പരിഹാസ്യമാവുന്നു. റെയില്‍വേ ബജറ്റിന്റെ നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. റെയില്‍വേ ഈ വര്‍ഷം പരിഗണിക്കാന്‍ സാധ്യതയുളള കാര്യങ്ങള്‍ തന്റെ ഇടപെടല്‍ കാരണമാണ് നടപ്പായത് എന്ന് വരുത്താനുള്ള വ്യഗ്രതയാണ് കെ സുധാകരന്‍ എംപി വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമായത്.
സുധാകരന്‍ നിര്‍ദേശിച്ചുവെന്ന് പറയുന്ന പദ്ധതികളില്‍ ഭൂരിപക്ഷവും നേരത്തെതന്നെ റെയില്‍വേ അംഗീകരിച്ചതാണ്. തലശേരി -മൈസുരു പാത സര്‍വേക്ക് കഴിഞ്ഞ ബജറ്റ് അംഗീകാരം നല്‍കിയിരുന്നു. അത് നടപ്പാക്കാനാണ് എംപി ഇടപെടേണ്ടത്. കണ്ണൂര്‍ -മട്ടന്നൂര്‍ റെയില്‍പാത സര്‍വേയുടെ ഒന്നാംഘട്ടവും പൂര്‍ത്തിയായി. കണ്ണൂര്‍ റെയില്‍വേസ്റ്റേഷന്‍ പിറ്റ് ലൈന്‍ , നാലാം നമ്പര്‍ പ്ലാറ്റ്ഫോറം എന്നിവയൊക്കെ നേരത്തെ അനുവദിച്ചതാണ്. ഫണ്ടില്ലെന്ന കാരണത്താലാണ് പ്രവൃത്തി നീളുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ സന്ദര്‍ശിച്ച റെയില്‍വേ പാലക്കാട് ഡിവിഷന്‍ മാനേജര്‍ പ്രവൃത്തി ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഷൊര്‍ണൂര്‍ മംഗളൂരു പാത ഇരട്ടിപ്പിക്കലും അന്തിമഘട്ടത്തിലാണ്. കോഴിക്കോട് എലത്തൂര്‍ ഭാഗത്തും നേത്രാവതി പാലത്തിനടുത്തുമാണ് പണി ബാക്കിയുള്ളത്. ഇത് രണ്ടും ഒരുമാസത്തിനകം പൂര്‍ത്തിയാവുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. റെയില്‍വേ ഓവര്‍ബ്രിഡ്ജും റെയില്‍വേസ്റ്റേഷന്‍ വികസനങ്ങളും നിരവധിതവണ റെയില്‍വേ അധികൃതരുടെ മുന്നില്‍ ഉന്നയിച്ചതാണ്. താന്‍ കൊണ്ടുവരുന്ന പദ്ധതികള്‍ മറ്റുള്ളവര്‍ തട്ടിയെടുക്കുന്നതിനാലാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്ന് പറയുന്ന എംപിയാണ് പാസഞ്ചേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നിരന്തരമായി നടത്തുന്ന സമ്മര്‍ദങ്ങളുടെ ഫലം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.

ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവ് കൃഷിവകുപ്പ് പിന്‍വലിച്ചു
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെച്ചൊല്ലി ആരോഗ്യ-കൃഷിവകുപ്പുകള്‍ തമ്മില്‍ രൂക്ഷ തര്‍ക്കം. തര്‍ക്കത്തെതുടര്‍ന്ന് ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവ് കൃഷിവകുപ്പ് പിന്‍വലിച്ചു. ഇതോടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശം അട്ടിമറിക്കപ്പെട്ടു. മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം രൂപയും ജീവിച്ചിരിക്കുന്ന ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവും സംസ്ഥാനം നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ചിരുന്നു. പ്രദേശം സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെട്ടശേഷമായിരുന്നു കമീഷന്‍ നിര്‍ദേശം. ഇതിന് 120 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നിര്‍ദേശം കിട്ടിയ ഉടന്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നഷ്ടപരിഹാരം നല്‍കണമെന്നു കാണിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ആദ്യഗഡുവായി മൂന്നു ലക്ഷംവീതം നല്‍കുന്നതിന് 48 കോടി രൂപ കോര്‍പറേഷന്‍ നല്‍കണമെന്നായിരുന്നു ഉത്തരവ്.
ആരോഗ്യവകുപ്പിന്റെ ഈ ഉത്തരവിനെതിരെ കോര്‍പറേഷന്‍ ചെയര്‍മാനും സോഷ്യലിസ്റ്റ് ജനതാ നേതാവുമായ വര്‍ഗീസ് ജോര്‍ജ് സ്വന്തം പാര്‍ടിക്കാരനായ കൃഷിമന്ത്രി കെ പി മോഹനന് പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് രണ്ടാഴ്ചമുമ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിച്ച് തിങ്കളാഴ്ച കൃഷിവകുപ്പ് പുതിയ ഉത്തരവിറക്കിയത്. കൃഷിവകുപ്പിന്റെ ഉത്തരവില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നു പറയുന്നു. എന്നാല്‍ , എങ്ങനെ നഷ്ടപരിഹാരം നല്‍കുമെന്നോ ഇതിനുള്ള ഫണ്ട് എങ്ങനെ കണ്ടെത്തുമെന്നോ ഉത്തരവിലില്ല. കൃഷിവകുപ്പിന്റെ ഒരു ഉത്തരവിലൂടെമാത്രം ധനവകുപ്പ് നഷ്ടപരിഹാരത്തിന് തുക അനുവദിക്കില്ല.
സര്‍ക്കാരിന്റെ കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുന്നതിനു പകരം ഓരോ വകുപ്പും തോന്നിയപോലെ ഉത്തരവിറക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചതായി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രഖ്യാപിച്ചിരുന്നു. കാസര്‍കോട്ട് പൊതുപരിപാടിയിലും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികളിലും വാഗ്ദാനങ്ങള്‍ ചൊരിഞ്ഞു. എന്നാല്‍ , എല്‍ഡിഎഫ് നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അന്നത്തെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ അലംഭാവവും കാട്ടി. സര്‍ക്കാര്‍ നിയോഗിച്ച നോഡല്‍ ഓഫീസറെയുള്‍പ്പെടെ പിന്‍വലിച്ച് സഹായ പദ്ധതികള്‍ അട്ടിമറിക്കുകയായിരുന്നു.

Subscribe to:
Posts (Atom)