Sunday, September 30, 2012

ബോ സീലായിയെ സിപിസി പുറത്താക്കി


ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായിരുന്ന ബോ സീലായിയെ പാര്‍ടിയില്‍ നിന്ന് പുറത്താക്കാനും പൊതുസ്ഥാനങ്ങളില്‍ നിന്ന് നീക്കാനും പാര്‍ടി കേന്ദ്ര കമ്മിറ്റിയുടെ പൊളിറ്റിക്കല്‍ ബ്യൂറോ തീരുമാനിച്ചു. ബ്രിട്ടീഷ് ബിസിനസുകാരന്‍ നീല്‍ ഹെയ്വുഡിന്റെ മരണത്തെ തുടര്‍ന്ന് ഏതാനും മാസം മുമ്പ് പിബിയില്‍ നിന്ന് ബോയെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ സിപിസി കേന്ദ്ര കമ്മിറ്റിയുടെ അച്ചടക്കസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ചചെയ്താണ് പുറത്താക്കാന്‍ പിബി തീരുമാനിച്ചത്. ബോയ്ക്കെതിരെ സംശയിക്കപ്പെടുന്ന നിയമലംഘനങ്ങളും പ്രസക്തമായ സൂചനകളും കോടതികള്‍ക്ക് വിടാനും യോഗം തീരുമാനിച്ചു.

ലയോണിങ് പ്രവിശ്യയിലെ ദാലിയാന്‍ നഗരഭരണാധികാരി എന്ന നിലയിലും വാണിജ്യമന്ത്രാലയ മേധാവി എന്ന നിലയിലും സിപിസി പിബി അംഗമെന്ന നിലയിലും ചോങ്കിങ്മുനിസിപ്പാലിറ്റിയിലെ പാര്‍ടി തലവന്‍ എന്ന നിലയിലും ഗുരുതരമായ പാര്‍ടി അച്ചടക്കലംഘനം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും പിബി അറിയിച്ചു. ബോയുടെ ഭാര്യ ബൊഗു കൈലാക്ക് നീല്‍ ഹെയ്വുഡിന്റെ മരണത്തില്‍ പങ്കുള്ളതായി കണ്ട് കോടതി വധശിക്ഷ വിധിച്ചിരുന്നു. സംഭവം മറച്ചുവയ്ക്കുകയും പിന്നീട് കൂറുമാറി വെളിപ്പെടുത്തുകയും ചെയ്ത് ചോങ്കിങ്ങിലെ മുന്‍ വൈസ് മേയര്‍ വാങ് ലീജൂന് കഴിഞ്ഞദിവസം കോടതി 15 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.

deshabhimani 300912

1 comment:

  1. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായിരുന്ന ബോ സീലായിയെ പാര്‍ടിയില്‍ നിന്ന് പുറത്താക്കാനും പൊതുസ്ഥാനങ്ങളില്‍ നിന്ന് നീക്കാനും പാര്‍ടി കേന്ദ്ര കമ്മിറ്റിയുടെ പൊളിറ്റിക്കല്‍ ബ്യൂറോ തീരുമാനിച്ചു. ബ്രിട്ടീഷ് ബിസിനസുകാരന്‍ നീല്‍ ഹെയ്വുഡിന്റെ മരണത്തെ തുടര്‍ന്ന് ഏതാനും മാസം മുമ്പ് പിബിയില്‍ നിന്ന് ബോയെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ സിപിസി കേന്ദ്ര കമ്മിറ്റിയുടെ അച്ചടക്കസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ചചെയ്താണ് പുറത്താക്കാന്‍ പിബി തീരുമാനിച്ചത്. ബോയ്ക്കെതിരെ സംശയിക്കപ്പെടുന്ന നിയമലംഘനങ്ങളും പ്രസക്തമായ സൂചനകളും കോടതികള്‍ക്ക് വിടാനും യോഗം തീരുമാനിച്ചു.

    ReplyDelete