ഹിമാചലില്‍ വിദ്യാര്‍ഥിസമരത്തിന് നേതൃത്വം നല്‍കുന്ന വിക്രംസിങ്, ഫാല്‍മ ചൗഹാന്‍ എന്നിവര്‍ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസനൊപ്പം
സമര്‍ മുഖര്‍ജി നഗര്‍ > ഹിമാചല്‍പ്രദേശിലെ പുരോഗമന വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ ദീര്‍ഘനാളത്തെ പോരാട്ടചരിത്രത്തില്‍ ഏറ്റവും രക്തപങ്കിലമായ ദിനം- മാര്‍ച്ച് 18. വീരഭദ്രസിങ് നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികളാകെ തെരുവിലിറങ്ങിയ ദിവസം. തൂവെള്ളക്കൊടി കൈയിലേന്തി വിപ്ലവമുദ്രാവാക്യങ്ങളുയര്‍ത്തി ഷിംലയിലെ നിയമസഭാമന്ദിരത്തിലേക്ക് മാര്‍ച്ച് ചെയ്ത നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അധികാരകേന്ദ്രങ്ങളെ വിറകൊള്ളിച്ചു.
വിദ്യാര്‍ഥിമുന്നേറ്റത്തില്‍ അസ്വസ്ഥനായ വീരഭദ്രസിങ് ഏതുവിധേനയും സമരത്തെ അടിച്ചമര്‍ത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി. മുമ്പെങ്ങുമില്ലാത്തവിധം ക്രൂരമായ വിദ്യാര്‍ഥിവേട്ടയ്ക്ക് ഷിംല നഗരം വേദിയായി. പൊലീസ് മര്‍ദനത്തിന്റെ അടയാളമുദ്രകള്‍ ശരീരത്തില്‍ ഏറ്റുവാങ്ങിയ വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ അടുത്തദിവസം ദേശീയ മാധ്യമങ്ങളില്‍പ്പോലും നിറഞ്ഞു. മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി.
ഉജ്വലമായ വിദ്യാര്‍ഥിപ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ കഴിഞ്ഞ ഒരുമാസമായി ഇരുമ്പഴിക്കുള്ളിലാണ്. പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസന്‍ സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധിയായി സമര്‍ മുഖര്‍ജി നഗറിലുണ്ട്. വിദ്യാര്‍ഥിസമരത്തിന് എല്ലാ സഹായവും ഒരുക്കിയ എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ഫാല്‍മ ചൗഹാനും വിദ്യാര്‍ഥിനേതാവ് വിക്രംസിങ്ങും ശിവദാസനൊപ്പം സമരാനുഭവങ്ങള്‍ പങ്കുവച്ചു. മാര്‍ച്ച് 18ലെ വിദ്യാര്‍ഥിമുന്നേറ്റത്തെ അടിച്ചമര്‍ത്താന്‍ പൊലീസ് സ്വീകരിച്ച മനുഷ്യത്വരഹിതമായ മര്‍ദനമുറകള്‍ വിശദീകരിക്കുമ്പോള്‍ ഫാല്‍മയ്ക്ക് പലപ്പോഴും വാക്കുകള്‍ മുറിഞ്ഞു.
വിദ്യാര്‍ഥികള്‍ മുഖ്യമായും മൂന്ന് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചിരുന്നത്. ഒന്ന്, ഉന്നതവിദ്യാഭ്യാസരംഗത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന റൂസ സംവിധാനം പിന്‍വലിക്കുക. രണ്ട്, അന്യായമായ ഫീസ് വര്‍ധന അവസാനിപ്പിക്കുക. മൂന്ന്, കലാലയങ്ങളിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുക. റൂസ നടപ്പായതിലൂടെ നിലവില്‍വന്ന പ്രധാന പരിഷ്കാരം സെമസ്റ്റര്‍ സമ്പ്രദായമാണ്.
എന്നാല്‍, ഒരു ഗൃഹപാഠവുമില്ലാതെ സെമസ്റ്റര്‍ സംവിധാനം നടപ്പാക്കുകവഴി ഉന്നതവിദ്യാഭ്യാസമാകെ അലങ്കോലപ്പെട്ടു. ആവശ്യത്തിന് അധ്യാപകരില്ലാത്തതിനാല്‍ സെമസ്റ്ററുകള്‍ പലപ്പോഴും നീണ്ടു. കൃത്യസമയത്ത് പരീക്ഷ നടക്കില്ല. പരീക്ഷകള്‍ നടന്നാല്‍തന്നെ ഫലം വരുന്നത് മാസങ്ങള്‍ക്കുശേഷം. മൂന്നുവര്‍ഷംകൊണ്ട് തീരേണ്ട ബിരുദകോഴ്സുകള്‍ അഞ്ചുവര്‍ഷംവരെ നീണ്ടു. യുജിസിവഴി എത്തിയിരുന്ന കേന്ദ്രഫണ്ടുകള്‍ റൂസയിലേക്ക് മാറിയതോടെ ഉന്നതരുടെ പോക്കറ്റുകളിലേക്ക് പോയിത്തുടങ്ങി.
ഒരുവര്‍ഷംമുമ്പ് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാതരത്തിലുള്ള ഫീസുകളും പലമടങ്ങ് വര്‍ധിപ്പിച്ചു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിലക്കി. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി എസ്എഫ്ഐ ജയിക്കുന്നതാണ് കോണ്‍ഗ്രസിന് പ്രകോപനമായത്. എന്‍എസ്യുവും എബിവിപിയും സഖ്യത്തില്‍ മത്സരിച്ചിട്ടും വിദ്യാര്‍ഥികള്‍ വിശ്വാസമര്‍പ്പിച്ചത് എസ്എഫ്ഐയില്‍.
നിയമസഭാമാര്‍ച്ചില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. മാര്‍ച്ച് ഉദ്ഘാടനംചെയ്തത് ശിവദാസന്‍. ഒരു പ്രകോപനവുമില്ലാതെ പൊലീസ് ലാത്തി വീശി. കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചുടുകട്ടകള്‍കൊണ്ട് എറിഞ്ഞുവീഴ്ത്തിയ ശേഷമായിരുന്നു മര്‍ദനം. സിപിഐ എം ഓഫീസില്‍ അതിക്രമിച്ചുകയറിയാണ് ശിവദാസന്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റുചെയ്തതും ലോക്കപ്പിലടച്ച് ക്രൂരമായി മര്‍ദിച്ചതും. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പുനിത് ഝണ്ഡ, സെക്രട്ടറി സുരേഷ് സര്‍വാള്‍ എന്നിവരടക്കം ആറുപേര്‍ ഇപ്പോഴും ജാമ്യം കിട്ടാതെ ജയിലിലാണ്- ഫാല്‍മ പറഞ്ഞു.
ഹിമാചലിലെ വിദ്യാര്‍ഥിപ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചാണ് ശിവദാസന് പറയാനുണ്ടായിരുന്നത്. 30 വര്‍ഷംവരെ അകത്തുകിടക്കാന്‍ വഴിയൊരുക്കുംവിധം വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്ന പൊലീസിന്റെ ഭീഷണിക്കുമുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പതറിയില്ല. രക്തം തരും ജീവന്‍ തരും ഇല്ലാ ഞങ്ങള്‍ പിന്നോട്ട് എന്ന ആവേശകരമായ മുദ്രാവാക്യങ്ങള്‍ക്കുമുന്നില്‍ പൊലീസ് പത്തിതാഴ്ത്തിയെന്ന് ശിവദാസന്‍ പറഞ്ഞു. സമരം അവസാനിച്ചിട്ടില്ല. ഇപ്പോള്‍ പരീക്ഷക്കാലമാണ്. അതിനുശേഷം കൂടുതല്‍ ഊര്‍ജിതമായി പ്രക്ഷോഭങ്ങള്‍ തുടരും- ഫാല്‍മ വ്യക്തമാക്കി.
എം പ്രശാന്ത്
Friday, April 17, 2015
ലളിതം മനോഹരം ആര്‍ട്ട് ബൈ രമണ
സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > ലളിതസുന്ദരമായ കലാരൂപങ്ങളാല്‍ അണിയിച്ചൊരുക്കിയ പാര്‍ടി കോണ്‍ഗ്രസിന്റെ കവാടവും വേദിയും മുഖ്യ ആകര്‍ഷണമാണ്. മനോഹരമായ കവാടം തയ്യാറാക്കിയത്&ാറമവെ; ശേഖര്‍ കപൂര്‍ അടക്കമുള്ള അന്താരാഷ്ട്ര പ്രശസ്തി നേടിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന പി എം വി രമണ. 20 വര്‍ഷംമുമ്പുവരെ ഈ പട്ടണത്തില്‍ സമരവും ജാഥയും നടത്തിയ പഴയ എസ്എഫ്ഐക്കാരന്‍ ഇന്ന് ബോളിവുഡിലെയും ഹോളിവുഡിലെയും തിരക്കേറിയ അനിമേറ്ററാണ്. ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയാണ് തന്റെ പാര്‍ടിക്കുവേണ്ടി ഇതെല്ലാം സജ്ജീകരിച്ചത്.
‘വിശാഖപട്ടണത്ത് പഠിക്കുമ്പോള്‍ ഞാന്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു. അന്ന് സിഐടിയുവിന്റെയും ഡിവൈഎഫ്ഐയുടെയുമൊക്കെ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ സംഘാടകസമിതിയുടെ ഭാഗമായി ഞാനും സഖാക്കളുമൊക്കെയാണ് വേദി തയ്യാറാക്കിയതും പ്രചാരണപ്രവര്‍ത്തനം നടത്തിയിരുന്നതും. ഓട്ടോറിക്ഷയില്‍ ചായവും ബ്രഷുമൊക്കെയായി ഒരു കറക്കമാണ്. സഹായിക്കാന്‍ ഒന്നോ രണ്ടോ സഖാക്കളും. നഗരത്തിലെ പ്രചാരണവും വേദിയുടെയും കവാടത്തിന്റെയും നിര്‍മാണവുമൊക്കെ എന്റെ ചുമതലയാണ്.‘
1996ല്‍ സിന്‍ക്രിയേറ്റീവ് ആര്‍ട്ട് എന്ന മുംബൈയിലെ സ്ഥാപനത്തില്‍ അനിമേഷന്‍ പഠിച്ച രമണയിലെ കലാകാരനെ കണ്ടെത്തിയത് ശേഖര്‍ കപൂറാണ്. എലിസബത്ത് എന്ന സിനിമയ്ക്കുവേണ്ടി ചെയ്ത പ്രീവിഷ്വലൈസേഷന്‍ ശേഖര്‍ജിക്ക് നന്നേ ബോധിച്ചു. പിന്നെ ശേഖര്‍ കപൂറിന്റെ എല്ലാ സിനിമയിലും പ്രീവിഷ്വലൈസേഷന്റെ ചുമതല രമണയ്ക്കാണ്. എ ആര്‍ റഹ്മാനൊപ്പവും സഹകരിക്കാറുണ്ട്. ദേശീയ അവാര്‍ഡ് കിട്ടിയ മലയാളി സംവിധായകന്‍ രാജേഷ് ടച്ച്റിവര്‍ മലയാളമടക്കമുള്ള വിവിധ ഭാഷകളില്‍ സംവിധാനംചെയ്യുന്ന പുതിയ സിനിമയുടെ പ്രവര്‍ത്തനത്തിലാണ് രാജേഷിന്റെ സഹപാഠികൂടിയായ രമണ.
പാര്‍ടി കോണ്‍ഗ്രസിന്റെ വേദി ഒരുക്കിയതില്‍ അഭിമാനമുണ്ടെന്ന് രമണ പറഞ്ഞു. രാഘവുലു ആവശ്യപ്പെട്ടപ്പോള്‍ പിന്നെ മുംബൈയില്‍ നില്‍ക്കാന്‍ തോന്നിയില്ല. 500 സഖാക്കളുടെ സഹായത്തോടെ മൂന്നു ദിവസംകൊണ്ടാണ് ഇത്രയും ചെയ്തത്. ചുവപ്പിന്റെ ഭിന്നരാശികള്‍ ഉപയോഗിച്ചാണ് ഇവിടെ വര്‍ക്ക് ചെയ്തത്. കവാടത്തിന് മണ്ണിന്റെ ചുവപ്പ്. കൊടിമരം നാട്ടിയത് ചുരുട്ടിയ മുഷ്ടിയില്‍ അവസാനിക്കുന്ന തിരമാലകളുടെ ഇന്‍സ്റ്റലേഷനുമേല്‍. വേദിയില്‍ വിശാഖപട്ടണത്തെ നല്ല മലയില്‍ ചുവന്ന സൂര്യനുദിക്കുന്ന ആശയമാണ് പ്രാവര്‍ത്തികമാക്കിയത്. ഇതിനെല്ലാം എത്ര പണം ചെലവായെന്ന് ചോദിച്ചാല്‍ രമണ പറയും ഒന്നും ചെലവായില്ലെന്ന്. പഴയ തുണിയും കടലാസും വയ്ക്കോലും പഴയ കാളവണ്ടിച്ചക്രങ്ങളും റാന്തലും മറ്റു പാഴ്വസ്തുക്കളും മാത്രം. കേരളത്തിലെ പാര്‍ടി സമ്മേളനങ്ങള്‍ക്ക് വേദിയൊരുക്കാന്‍ ആഗ്രഹമുണ്ട്. വിളിച്ചാല്‍ മതി പറന്നെത്തും- രമണ പറഞ്ഞു.

Wednesday, April 15, 2015
പുതിയ ഇന്ത്യ, പുതിയ കേരളം
വിശാഖപട്ടണം അക്ഷരാര്‍ഥത്തില്‍ വിപ്ലവനഗരിയായി. പോര്‍ട്ട് ട്രസ്റ്റ് സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള കലാവാണി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക്, സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ രാവിലെ എത്തുമ്പോള്‍ ജീവിതത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ളവരുടെ ചെറുസംഘങ്ങള്‍ അഭിവാദ്യമേകിയത് ആവേശകരമായ അനുഭവമായി. പോര്‍ട്ട് തൊഴിലാളികള്‍ അവരുടെ പണിശാലവേഷത്തിലായിരുന്നു. മത്സ്യത്തൊഴിലാളികള്‍ വള്ളവും വലയുമായി നിന്നു. അങ്കണവാടിക്കാരും വിദ്യാര്‍ഥികളും മഹിളകളും കര്‍ഷകരുമെല്ലാം ചെറുസംഘങ്ങളായി മുദ്രാവാക്യം മുഴക്കി അഭിവാദ്യമേകി.
എസ്എഫ്ഐയുടെ നേതാവായിരിക്കെ ഞാന്‍ ആന്ധ്രയിലും വിശാഖപട്ടണത്തും വന്നിട്ടുണ്ട്. നിസാമിന്റെ വാഴ്ചയ്ക്കെതിരായ ധീരോദാത്തപോരാട്ടം, ഭൂമി അധികാരത്തിനുവേണ്ടിയുള്ള തെലങ്കാനസമരം- അതിന്റെയെല്ലാം ചുടുനിണം വീണ മണ്ണിലാണ് ഇപ്പോള്‍ പാര്‍ടി കോണ്‍ഗ്രസ്്. പി സുന്ദരയ്യ, എം ബസവപുന്നയ്യ എന്നീ സമുന്നതനേതാക്കളുടെ സ്മരണതുടിക്കുന്നു. 749 പ്രതിനിധികള്‍ പങ്കെടുക്കുന്ന പാര്‍ടി കോണ്‍ഗ്രസില്‍ മൂന്നു നിരീക്ഷകരും 175 പ്രതിനിധികളുമാണ് കേരളത്തില്‍നിന്ന് പങ്കെടുക്കുന്നത്. രാജ്യത്തെ എല്ലാ ഇടതുപക്ഷപ്രസ്ഥാനങ്ങളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും ഒരേവേദിയില്‍ അണിനിരത്തുകയെന്ന വിശാലമായ കാഴ്ചപ്പാടാണ് പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനസമ്മേളനം അവതരിപ്പിച്ചത്. ഒരു കമ്യൂണിസ്റ്റ് പാര്‍ടിയെ സംബന്ധിച്ചിടത്തോളം ഒരു പാര്‍ടി കോണ്‍ഗ്രസ് മൂന്നുവര്‍ഷത്തിനുള്ളില്‍ നടക്കുന്ന ഒരു പതിവ് നടപടിക്രമമായി പരിമിതപ്പെടുന്നതല്ല. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പാര്‍ടിയാകെ പങ്കെടുക്കുന്ന ഗൗരവമായ ഈ സമ്മേളനം രാജ്യത്തെ മുന്നോട്ടുനയിക്കാന്‍ സുപ്രധാന പങ്കുവഹിക്കുന്നതാണ്. നരേന്ദ്രമോഡി സര്‍ക്കാരിന്റെ വാഴ്ച ഇന്ത്യയെ വര്‍ഗീയതയുടെയും നവ ഉദാരവല്‍ക്കരണത്തിന്റെയും ആപല്‍ക്കരമായ ഘട്ടത്തില്‍ എത്തിച്ചിരിക്കുകയാണ്. ഈ വിപത്ത് തടയാന്‍ ജനവിശ്വാസം നഷ്ടപ്പെടുകയും ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയും ചെയ്ത കോണ്‍ഗ്രസിനെക്കൊണ്ട് കഴിയില്ല. കോണ്‍ഗ്രസിന്റെ അഴിമതിവാഴ്ചയും അതിന്റെ ഭരണനയവും തുറന്നുകാട്ടണം. ബിജെപി- ആര്‍എസ്എസ് ഭരണവിപത്തിനെ തടയുകയും വേണം. ഇതിന് ഇടതുപക്ഷഐക്യം മുമ്പൊരുകാലത്തും ഉണ്ടാകാത്തവിധം ശക്തിപ്പെടുത്തേണ്ടതുണ്ട്. അതുപോലെ മതനിരപേക്ഷപ്രസ്ഥാനങ്ങളെ ഈ ചേരിയില്‍ അണിനിരത്തേണ്ടതുമുണ്ട്. ഈ കടമ നിറവേറ്റുന്നതിനുള്ള അതീവഗൗരവമായ ചര്‍ച്ചയും തീരുമാനങ്ങളുമാണ് അഞ്ചു ദിവസങ്ങളിലായി നടക്കുക.
നാലു കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ചചെയ്യുന്നത്. 1. രാഷ്ട്രീയ അടവുനയത്തിന്റെ അവലോകനം 2. പുതിയ രാഷ്ട്രീയ അടവുനയം 3. ഉദാരവല്‍ക്കരണനയം ആരംഭിച്ചത് മുതലിങ്ങോട്ട് വിവിധ വര്‍ഗങ്ങളിലും സമൂഹത്തിലുമുണ്ടായ പ്രത്യാഘാതവും അതിനോടുള്ള സിപിഐ എം നിലപാടുകളും സംബന്ധിച്ച അവലോകനം 4. പാര്‍ടിയുടെയും ബഹുജനമുന്നണിയുടെയും പ്രവര്‍ത്തനം. ഇതാണ് പാര്‍ടി കോണ്‍ഗ്രസിന്റെ മുഖ്യ അജന്‍ഡ. എന്നാല്‍, ഇത് മറച്ചുവച്ച് പാര്‍ടി സമ്മേളനമെന്നാല്‍ ജനറല്‍ സെക്രട്ടറി ആര് എന്നതിനെ കേന്ദ്രീകരിച്ചാണ് മാധ്യമങ്ങളില്‍ ഒരുപങ്ക് പ്രചാരണം നടത്തുന്നത്. ഇത് അസംബന്ധമാണ്. ഇടതുപക്ഷത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്ന മുദ്രാവാക്യം പാര്‍ടി കോണ്‍ഗ്രസ് ഉയര്‍ത്തുമ്പോള്‍, ഇതുമായി ബന്ധപ്പെടുത്തി കേരള ആര്‍എസ്പിയെ വെള്ളപൂശുന്ന ശൈലി ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍നിന്ന് ആര്‍എസ്പി പൊടുന്നനവെ പിന്മാറി യുഡിഎഫ്പാളയത്തിലെത്തിയത് വഞ്ചനാപരമാണ്. ആര്‍എസ്പിയുടെ പിന്മാറ്റം എല്‍ഡിഎഫ് വിജയത്തെ പ്രതികൂലമായി ബാധിച്ചിരുന്നുവെന്ന് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. അതിനപ്പുറമുള്ള വിലയിരുത്തലൊന്നും ഈ കാര്യത്തിലുണ്ടായിരുന്നില്ല.
ഇടതുപക്ഷഐക്യത്തിന്റെ പ്രാധാന്യമാണ് ആര്‍എസ്പിയുടെ സമുന്നതനേതാവ് അബനി റോയി പാര്‍ടി കോണ്‍ഗ്രസിനെ അഭിവാദ്യംചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഊന്നിയത്. അബനി റോയിയുടെ നിലപാട് അംഗീകരിച്ച്, അഴിമതിയില്‍ മുങ്ങിത്താഴ്ന്ന യുഡിഎഫ് സര്‍ക്കാരില്‍നിന്ന് പുറത്തുവരാന്‍ കേരള ആര്‍എസ്പി തയ്യാറാകുമോ എന്നതാണ് നാട് നോക്കുന്നത്. പക്ഷേ എംപി, ഡെപ്യൂട്ടി സ്പീക്കര്‍, മന്ത്രി തുടങ്ങിയ സ്ഥാനങ്ങളുടെ വാലില്‍ തൂങ്ങി പ്രബുദ്ധരാഷ്ട്രീയം വിഴുങ്ങുകയാണ് അസീസിന്റെ നേതൃത്വത്തിലുള്ള കേരള ആര്‍എസ്പി. തങ്ങള്‍ എല്‍ഡിഎഫിലുണ്ടായിരുന്ന കാലത്ത് കെ എം മാണിയെ മുഖ്യമന്ത്രിയാക്കുന്നതിന് സിപിഐ എം തീരുമാനം എടുത്തിരുന്നുവെന്ന് അസീസ് യുഡിഎഫ് യോഗത്തില്‍ പറഞ്ഞിരുന്നുവെന്ന യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ അഭിപ്രായം ഇതിനിടെ മാധ്യമങ്ങളില്‍ വന്നതായി കാണുന്നു. മാണിയെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള ഒരു തീരുമാനവും ഈ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ സിപിഐ എമ്മിന്റെ ഒരു ഘടകവും കൈക്കൊണ്ടിട്ടില്ല. വസ്തുത ഇതാണെന്നിരിക്കെ അസീസിനെ ഉദ്ധരിച്ച് തങ്കച്ചന്‍ നടത്തിയ അഭിപ്രായം അസത്യമാണ്. നവഉദാരവല്‍ക്കരണത്തെയുംമുതലാളിത്തത്തെയും ഹിന്ദുത്വഭരണ വര്‍ഗീയതയെയും തോല്‍പ്പിച്ച് രാജ്യത്തെ രക്ഷിക്കാന്‍ ഇടതുപക്ഷ മതനിരപേക്ഷ ബദലിനേ കഴിയൂ. ഈ സന്ദേശം അടിവരയിടുന്ന 21-ാം പാര്‍ടി കോണ്‍ഗ്രസ് പുതിയ ഇന്ത്യക്കും പുതിയ കേരളത്തിനും വഴിയൊരുക്കുന്നതാണ്
കോടിയേരി ബാലകൃഷ്ണന്‍

ആദിവാസികളും ന്യൂനപക്ഷങ്ങളും അരക്ഷിതര്‍: കവിത കൃഷ്ണന്‍
സമര്‍ മുഖര്‍ജി നഗര്‍ > രാജ്യത്ത് ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗം അരക്ഷിതരാണെന്ന് സിപിഐ എംഎല്‍ പൊളിറ്റ്ബ്യൂറോ അംഗം കവിത കൃഷ്ണന്‍ പറഞ്ഞു.
ഭരണകൂടത്തിന് ഈ വിഭാഗങ്ങളോടുള്ള സമീപനമാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്. ആന്ധ്രയില്‍ ആദിവാസികളായ 20 പേരെ പൊലീസ് വെടിവച്ചുകൊന്നതും തെലങ്കാനയില്‍ വിചാരണത്തടവുകാരായ അഞ്ചുപേരെ കൊലപ്പെടുത്തിയതും നാടിനാകെ നാണക്കേടായി. കൊല ചെയ്യുകമാത്രമല്ല അതിനെ ന്യായീകരിക്കുകയുമാണ് സര്‍ക്കാരുകള്‍. മോഡിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ ഗുജറാത്തില്‍ നടപ്പാക്കിയ വ്യാജ ഏറ്റുമുട്ടലാണ് ഇപ്പോള്‍ രാജ്യവ്യാപകമാകുന്നത്. നല്ല നാളുകള്‍ വരുന്നുവെന്ന മോഡിയുടെ വാക്കുകള്‍ കോര്‍പറേറ്റുകളെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് ബോധ്യമായി. കോര്‍പറേറ്റുകള്‍ക്ക് കര്‍ഷകരുടെ ഭൂമി വന്‍തോതില്‍ കവര്‍ന്നെടുക്കാന്‍ എല്ലാ സൗകര്യവും ചെയ്തുകൊടുക്കുകയാണ്്.
തെരഞ്ഞെടുപ്പിലെ പരാജയം മുന്‍നിര്‍ത്തി രാജ്യത്തെ ഇടതുപക്ഷത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടുവെന്നാണ് കോര്‍പറേറ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഇടതുപക്ഷം തകര്‍ന്നുവെന്നും തിരിച്ചുവരില്ലെന്നും പറഞ്ഞു. എന്നാല്‍, അതിന്റേതായ രീതിയില്‍ ഇടതുപക്ഷത്തിന് തിരിച്ചുവരാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു

ദളിത് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെണ്ട് സമ്മേളനം ചേരണം
സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > ഡോ. ബി ആര്‍ അംബേദ്കറുടെ നൂറ്റിയിരുപത്തിയഞ്ചാം ജന്മവാര്‍ഷികം ആചരിക്കുന്ന വേളയില്‍ രാജ്യത്തെ പട്ടികവിഭാഗ സമൂഹങ്ങളുടെ പദവിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെണ്ടിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.തൊട്ടകൂടായ്മയും പട്ടികവിഭാഗ സമുദായങ്ങള്‍ക്കെതിരായ അക്രമങ്ങളും തുടരുമ്പോഴും ഇത്തരം കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
പട്ടിക വിഭാഗക്കാര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്ന നിയമം ശക്തിപ്പെടുത്തുകയും പൂര്‍ണ്ണമായി നടപ്പാക്കുകയും വേണം. ഇന്ത്യയിലെ ഭൂരിപക്ഷം ഗ്രാമീണ ദളിതരും ഭൂരഹിത തൊഴിലാളികളാണ്. അവര്‍ക്ക് ഒരു സ്വത്തുമില്ല. സംവരണ വിഭാഗങ്ങള്‍ക്കുള്ള ഒഴിവുകള്‍ നികത്തുന്നതില്‍ കാലങ്ങളായി കുറവുവരുന്നു. ദളിത് ക്രിസ്ത്യാനികള്‍ക്കും ദളിത് മുസ്ലീങ്ങള്‍ക്കും പട്ടികജാതി പദവി നിഷേധിക്കപ്പെടുന്നു.അവര്‍ക്ക് ആനുകൂല്ല്യങ്ങള്‍ കിട്ടുന്നില്ല.ഈ വിഷയങ്ങളൊക്കെ പാര്‍ലമെണ്ട് പ്രത്യേകം ചര്‍ച്ച ചെയ്ത് പ്രമേയം പാസാക്കേണ്ടതുണ്ട്. പാര്‍ലമെണ്ടിന്റെ പ്രത്യേക സമ്മേളനം വിളിച്ച് രാജ്യത്തിന്റെയാകെ ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരണം. ജന്മത്തിന്റെയും പിന്തുടര്‍ച്ചയുടെയും പേരില്‍ നിലനില്‍ക്കുന്ന നാണംകെട്ട ഈ വിപത്തിലേക്കും അത് ഇല്ലാതാക്കാനായി അടിയന്തരമായി സമഗ്രവും ശക്തവുമായ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ജനശ്രദ്ധ കൊണ്ടുവരാന്‍ കഴിയണം.
വര്‍ഗ്ഗസമരത്തിനൊപ്പം സാമൂഹ്യ-ജാതിവിവേചനങ്ങള്‍ക്കെതിരെയും ദളിതരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയും ഇല്ലാതാക്കാനും മിശ്രവിവാഹങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനും പാര്‍ട്ടി ഒന്നടങ്കം പോരാടണം. ജനാധിപത്യ മുന്നേറ്റങ്ങളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും ദളിതരെ അകറ്റാനുള്ള നീക്കങ്ങള്‍ ചെറുക്കുകയും വേണം- പ്രമേയത്തില്‍ പറയുന്നു.

ഇടത് ജനാധിപത്യബദല്‍ അനിവാര്യം: കാരാട്ട്
സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > സിപിഐ എമ്മിനെ ശക്തിപ്പെടുത്തി വിശാല ഇടതുപക്ഷഐക്യം കെട്ടിപ്പടുക്കാനും അതുവഴി ഇടതുപക്ഷ- ജനാധിപത്യ ബദലിനുവേണ്ടി പൊരുതാനും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആഹ്വാനംചെയ്തു. വലതുപക്ഷ കടന്നാക്രമണം ചെറുക്കാന്‍ ഇടതുപക്ഷഐക്യം വിപുലമാക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതും അനിവാര്യമാണെന്ന് വിശാഖപട്ടണത്തെ സമര്‍ മുഖര്‍ജി നഗറില്‍ (പോര്‍ട്ട് കലാവാണി ഓഡിറ്റോറിയം) സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസ് ഉദ്ഘാടനംചെയ്ത് കാരാട്ട് പറഞ്ഞു.
എല്ലാ ഇടതുപക്ഷപാര്‍ടികളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും വിശാലമായ ഇടതുപക്ഷവേദിയില്‍ അണിനിരത്തണം. ഇടതുപക്ഷപാര്‍ടികളുടെ നേതൃത്വത്തിലുള്ള ബഹുജനസംഘടനകളുടെ ഏകോപനത്തിന് നടപടിയുണ്ടാകണം. ശക്തമായ ഇടതുപക്ഷഐക്യം സാധ്യമായാലേ ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപീകരിക്കാനുതകുംവിധം മറ്റു ജനാധിപത്യപാര്‍ടികളെ അണിനിരത്താനാകൂ. ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി എന്നിവയ്ക്കുവേണ്ടിയും ഇടതുപക്ഷ- ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനും ജനങ്ങളെ അണിനിരത്താന്‍ സജ്ജമാക്കുംവിധം സിപിഐ എമ്മിന് ഒരു പുതിയ ദിശ നല്‍കുന്നതില്‍ 21-ാം പാര്‍ടി കോണ്‍ഗ്രസ് നാഴികക്കല്ലാകുമെന്ന് കാരാട്ട് പറഞ്ഞു.
ഇന്നത്തെ സാഹചര്യത്തില്‍ സിപിഐ എമ്മും ഇടതുപക്ഷവും സ്വതന്ത്രമായി ശക്തിപ്പെടേണ്ടതും ഐക്യം വിപുലമാക്കേണ്ടതും അങ്ങേയറ്റം നിര്‍ണായകമായ കാര്യമാണ്.വലതുപക്ഷ കടന്നാക്രമണം ചെറുക്കാനായി തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മറ്റ് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെയും നിരന്തരസമരങ്ങള്‍ എങ്ങനെ സംഘടിപ്പിക്കണമെന്നതിലായിരിക്കും പാര്‍ടി കോണ്‍ഗ്രസ് പ്രധാനമായും ഊന്നുക. പ്രാദേശികസമരങ്ങള്‍ ഏറ്റെടുത്ത് നവലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള വിശാലസമരങ്ങളുമായി കണ്ണിചേര്‍ക്കണം. സാമൂഹികപ്രശ്നങ്ങളില്‍ പാര്‍ടി സജീവമായി ഇടപെടുകയും സ്ത്രീകള്‍, ആദിവാസികള്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗങ്ങളുടെ അവകാശത്തിനായി പോരാടുകയും ചെയ്യും.
ആര്‍എസ്എസിന്റെ രാഷ്ട്രീയരൂപമായ ബിജെപിയുടെ ഭരണത്തില്‍ രൂക്ഷമായ വലതുപക്ഷ കടന്നാക്രമണത്തിനാണ് രാജ്യത്തെ സാമ്പത്തിക- രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക മേഖലകളാകെ സാക്ഷ്യംവഹിക്കുന്നത്. വന്‍കിട ബൂര്‍ഷ്വാസികളുടെയും കോര്‍പറേറ്റുകളുടെയും ഹിന്ദുത്വശക്തികളുടെയും പിന്തുണയോടെയാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും സംയുക്തസംരംഭമായ ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത്. മുമ്പത്തെ ഒരു സര്‍ക്കാരും ചെയ്യാത്തതരത്തിലാണ് രാജ്യത്തിന്റെ വിഭവസമ്പത്ത് വന്‍കിട കോര്‍പറേറ്റുകള്‍ക്കും വിദേശമൂലധനത്തിനും ഈ സര്‍ക്കാര്‍ കൈമാറുന്നത്. ധാതു-കല്‍ക്കരി സമ്പത്തും ഇന്‍ഷുറന്‍സ്, റെയില്‍വേ മേഖലകളും രാജ്യത്തെയും വിദേശത്തെയും കുത്തകകള്‍ക്ക് തുറന്നുകൊടുത്തു. കോര്‍പറേറ്റ് നികുതി അഞ്ചുശതമാനം കുറച്ച കേന്ദ്ര ബജറ്റ് സ്വത്തുനികുതിയും എടുത്തുകളഞ്ഞു. ഗൗതം അദാനിയുടെ സ്വത്ത് 2013നും 2014നുമിടയ്ക്ക് 25,000 കോടി രൂപയാണ്് വര്‍ധിച്ചത്. മോഡിയുടെ "നല്ല നാളുകള്‍' ആര്‍ക്കാണ് ഗുണം ചെയ്യുന്നതെന്ന് ഇതില്‍നിന്ന് വ്യക്തം.
വന്‍കിട ബിസിനസുകാര്‍ക്കും ധനാഢ്യന്മാര്‍ക്കും അനുകൂലമായ നയങ്ങള്‍ തുടരുമ്പോള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. കര്‍ഷകര്‍ രാജ്യത്തെങ്ങും വിളകള്‍ക്ക് വില കിട്ടാത്തതുമൂലം പ്രതിസന്ധിയിലാണ്. കൃഷിക്കും ജലസേചനത്തിനുമുള്ള പൊതുനിക്ഷേപം കുറയ്ക്കുമ്പോള്‍ കൃഷിച്ചെലവ് വര്‍ധിക്കുന്നു. അസമയത്ത് പെയ്ത കാലവര്‍ഷം ദുരിതം ഇരട്ടിയാക്കി. ഇത് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നു. കര്‍ഷകത്തൊഴിലാളികള്‍ക്കും ഗ്രാമങ്ങളിലെ ദരിദ്രര്‍ക്കുമുള്ള തൊഴിലവസരങ്ങള്‍ കുറഞ്ഞു. കുതിച്ചുയരുന്ന വിലക്കയറ്റത്തില്‍നിന്ന് സാധാരണക്കാര്‍ക്ക് ഒരു ആശ്വാസവും ലഭിക്കുന്നില്ല. തൊഴില്‍നിയമങ്ങളില്‍ നിര്‍ദേശിച്ച ഭേദഗതികളിലൂടെ തൊഴിലാളികളുടെ അവകാശം കവര്‍ന്നെടുക്കുകയാണ്. പുതിയ ഖന, ധാതു നിയമത്തിന്റെപേരില്‍ ആദിവാസികളെ കുടിയിറക്കുകയാണ് സര്‍ക്കാര്‍. ഇത്തരം കടന്നാക്രമണങ്ങളെ ഇടതുപക്ഷ- ജനാധിപത്യശക്തികള്‍ കൂട്ടായി ചെറുക്കേണ്ടതുണ്ട്.
ഉപജീവനവും അവകാശവും കവരുന്നതിനെതിരെ വിവിധ വിഭാഗം തൊഴിലാളികള്‍ സമരരംഗത്താണ്. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ രാജ്യവ്യാപകമായ മുന്നേറ്റം ഉയര്‍ന്നു. തൊഴില്‍ നിയമഭേദഗതിയെ എല്ലാ ട്രേഡ് യൂണിയനുകളും ഒരുമിച്ചെതിര്‍ക്കുന്നു. കല്‍ക്കരിബില്ലിനെതിരെ ഖനിത്തൊഴിലാളികള്‍ രണ്ടുദിവസം പണിമുടക്കി. എഫ്ഡിഐ വര്‍ധനയ്ക്കെതിരെ ഇന്‍ഷുറന്‍സ് തൊഴിലാളികളും പണിമുടക്കി. ആശ, അങ്കണവാടി തുടങ്ങിയ പദ്ധതികളിലെ തൊഴിലാളികളും സമരരംഗത്താണ്. വരുംനാളുകളില്‍ അതിശക്തമായ സമരങ്ങളാണ് വരാനിരിക്കുന്നത്- കാരാട്ട് പറഞ്ഞു.
എന്‍ എസ് സജിത് on 14-April-2015

അമേരിക്കയ്ക്ക് കീഴടങ്ങിയ ഭരണം: കാരാട്ട്
ബംഗാളിന് ഐക്യദാര്‍ഢ്യം
സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണങ്ങളെ ധീരമായി ചെറുക്കുന്ന പാര്‍ടിയുടെയും ഇടതുപക്ഷത്തിന്റെയും പ്രവര്‍ത്തകരെയും 21-ാം പാര്‍ടി കോണ്‍ഗ്രസ് അഭിവാദ്യംചെയ്തു. ഉദ്ഘാടനപ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ബംഗാളിലെ പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചത്. മൂന്നുവര്‍ഷത്തിനുള്ളില്‍ 99 സിപിഐ എം പ്രവര്‍ത്തകരാണ് രക്തസാക്ഷികളായതെന്ന് കാരാട്ട് പറഞ്ഞു. ജനങ്ങളുടെ പിന്തുണയോടെ അവിടെ തിരിച്ചുവരാനാകുമെന്ന് ഉറപ്പുണ്ട്. കൊല്‍ക്കത്ത കോര്‍പറേഷനുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പ് കാരണം പല പ്രതിനിധികള്‍ക്കും വരാനായിട്ടില്ല. പകരക്കാരായ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഈ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന നേതാക്കളായ സുഭാഷ് മുഖോപാധ്യായ, മാനസ് മുഖര്‍ജി എന്നിവരെ പ്രചാരണത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. ഗുരുതരമായ പരിക്കുകളോടെ ഇവര്‍ ആശുപത്രിയിലാണ്.
അംബേദ്കറിന് ആദരം
സമര്‍ മുഖര്‍ജി നഗര്‍ > ഭരണഘടനാ ശില്‍പ്പി എന്നനിലയില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ഉയര്‍ത്തിപ്പിടിച്ച മതേതരമൂല്യങ്ങള്‍ ഏതുവിധേനയും അട്ടിമറിക്കാനാണ് നരേന്ദ്രമോഡി സര്‍ക്കാരും സംഘപരിവാറും ശ്രമിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വിശാഖപട്ടണത്തെ ദാബാഗാര്‍ഡനില്‍ അംബേദ്കര്‍പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിബി അംഗങ്ങളും മറ്റ് നേതാക്കളും അംബേദ്കര്‍പ്രതിമയില്‍ മാലചാര്‍ത്തി. അംബേദ്കറിന്റെ ജന്മവാര്‍ഷികദിനം മുന്‍നിര്‍ത്തിയായിരുന്നു ആദരവ്. രാജ്യത്തെ ദളിതര്‍ക്കും അവഗണിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും വേണ്ടി നിലകൊണ്ട വ്യക്തിത്വമാണ് അംബേദ്കര്‍. അവരുടെ അവകാശങ്ങള്‍ക്കും ജീവിതപുരോഗതിക്കുമായി അദ്ദേഹം ശബ്ദമുയര്‍ത്തി. സ്വാതന്ത്ര്യം, മതേതരത്വം, സോഷ്യലിസം എന്നീ ആശയങ്ങളെ അടിത്തറയാക്കിയുള്ള ഭരണഘടനയാണ് അംബേദ്കര്‍ വിഭാവനംചെയ്തത്. എന്നാല്‍, അംബേദ്കര്‍ എന്തിനെല്ലാംവേണ്ടി നിലകൊണ്ടോ അതെല്ലാം അട്ടിമറിക്കാനാണ് മോഡിസര്‍ക്കാരിന്റെ ശ്രമം. ഈ സാഹചര്യത്തില്‍ മതേതരസംരക്ഷണമെന്ന ദൗത്യത്തിന് പ്രസക്തിയേറുകയാണ്- കാരാട്ട് പറഞ്ഞു.
അമേരിക്കയ്ക്ക് കീഴടങ്ങിയ ഭരണം: കാരാട്ട്
സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > രാജ്യത്ത് വര്‍ഗീയശക്തികള്‍ക്ക് മേല്‍ക്കൈ നേടാനും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷലിപ്തമായ പ്രചാരണത്തിനും മോഡിസര്‍ക്കാര്‍ വഴിയൊരുക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ബീഫ് നിരോധനംപോലുള്ള നടപടികളിലൂടെ ന്യൂനപക്ഷങ്ങളുടെ ഭക്ഷണാവകാശങ്ങളും സാംസ്കാരികാവകാശങ്ങളും ലംഘിക്കുകയാണ്. പുനര്‍മതപരിവര്‍ത്തനവും ക്രിസ്ത്യന്‍ പള്ളികളടക്കമുള്ള ദേവാലയങ്ങള്‍ക്കുനേരെയുള്ള ആക്രമണവും ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികളാണ്്. വിദ്യാഭ്യാസ സംവിധാനത്തിലും ഗവേഷണ, സാംസ്കാരിക സ്ഥാപനങ്ങളിലും ആര്‍എസ്എസിന്റെ അജന്‍ഡയാണ് നടപ്പാക്കുന്നത്. ഹിന്ദുത്വത്തിന്റെ പിന്തിരിപ്പന്‍ പുരുഷാധിപത്യമൂല്യങ്ങള്‍ സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. മോഡിസര്‍ക്കാരിന്റെ വിദേശനയത്തിലും വലതുപക്ഷ അജന്‍ഡ വ്യക്തമാണ്.
ഏഷ്യയിലെ ലക്ഷ്യങ്ങള്‍ നേടാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്കാണ് ഇന്ത്യ അരുനില്‍ക്കുന്നത്. വിദേശമൂലധനത്തിന് ഇന്ത്യന്‍ സമ്പദ്ഘടന തുറന്നിടാനും പേറ്റന്റ്, ബൗദ്ധിക സ്വത്തവകാശങ്ങളില്‍ വെള്ളം ചേര്‍ക്കാനുമുള്ള അമേരിക്കന്‍ സമ്മര്‍ദങ്ങള്‍ക്ക് മോഡിസര്‍ക്കാര്‍ വഴങ്ങിയിരിക്കുന്നു. ഡോ. ബി ആര്‍ അംബേദ്കറിന്റെ 125-ാം ജന്മവാര്‍ഷികദിനത്തില്‍ ആരംഭിച്ച പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പിയെ കാരാട്ട് അനുസ്മരിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയെയാണ് ബിജെപിയും ആര്‍എസ്എസും തകര്‍ക്കുന്നത്. ഗാന്ധിഘാതകന്‍ ഗോഡ്സെയെയാണവര്‍ പ്രകീര്‍ത്തിക്കുന്നത്. തുടര്‍ച്ചയായി പുറപ്പെടുവിക്കുന്ന ഓര്‍ഡിനന്‍സുകളും മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും പക്ഷത്തുള്ള ബുദ്ധിജീവികള്‍ക്കെതിരെയുള്ള അസഹിഷ്ണുതയും ഏകാധിപത്യ ഭരണസംവിധാനത്തിന്റെ സൂചനകളാണ് നല്‍കുന്നത്.
ലോകമുതലാളിത്തത്തിന് 2008ലെ സാമ്പത്തികപ്രതിസന്ധികളില്‍നിന്ന് പൂര്‍ണമായി തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിച്ചുകൊണ്ടാണ് തിരിച്ചടിയെ മറികടക്കാന്‍ ശ്രമിക്കുന്നത്. ചെലവുചുരുക്കലിന്റെ പേരില്‍ വേതനം വെട്ടിക്കുറയ്ക്കുന്ന നയങ്ങള്‍ക്കെതിരെ ഗ്രീസ് ജനത തിരിച്ചടി നല്‍കി. അവിടെ അധികാരത്തില്‍വന്ന പുതിയ സര്‍ക്കാര്‍ ഒരു ബദല്‍പാത വാഗ്ദാനംചെയ്തിട്ടുണ്ട്. നവലിബറല്‍ നയങ്ങള്‍ക്കും ചെലവുചുരുക്കലിനുമെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് ഇത് പുതിയ രാഷ്ട്രീയദിശ നല്‍കിയിരിക്കുന്നു. ലാറ്റിനമേരിക്കയില്‍ സാമ്രാജ്യത്വത്തെ നിരാകരിച്ച് വികസനത്തിന്റെ പുതിയ പാത വെട്ടിത്തുറക്കുകയാണ് ഇടതുപക്ഷസര്‍ക്കാരുകള്‍. അമേരിക്കന്‍ പിന്തുണയുള്ള വലതുപക്ഷശക്തികള്‍ക്കെതിരെ പൊരുതുന്ന വെനസ്വേലയിലെ സര്‍ക്കാരിന് സിപിഐ എം അഭിവാദ്യമര്‍പ്പിക്കുന്നു. ക്യൂബയുമായി നയതന്ത്രബന്ധങ്ങള്‍ പുനഃസ്ഥാപിച്ചിട്ടും സാമ്പത്തിക ഉപരോധം പിന്‍വലിക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ല. അമേരിക്കന്‍ അടിച്ചമര്‍ത്തലിനും മതമൗലികവാദികള്‍ക്കും ഇടയില്‍പ്പെട്ട പലസ്തീനിലെയും പശ്ചിമേഷ്യയിലെയും ജനങ്ങള്‍ക്കും ക്യൂബന്‍ ജനതയ്ക്കും അഭിവാദ്യം അര്‍പ്പിക്കുന്നു. നേപ്പാളിലും ശ്രീലങ്കയിലും പാകിസ്ഥാനിലും ജനാധിപത്യത്തിനുവേണ്ടി പൊരുതുന്ന ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ കക്ഷികള്‍ക്കും ബംഗ്ലാദേശില്‍ മതമൗലികവാദികള്‍ക്കെതിരെ രൂക്ഷസമരത്തിലേര്‍പ്പെട്ട ജനാധിപത്യ മതനിരപേക്ഷ ശക്തികള്‍ക്കും ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നതായി കാരാട്ട് പറഞ്ഞു.
ആശയ അടിത്തറ ശക്തമാക്കും: എസ് ആര്‍ പി
സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > എല്ലാ വിഭാഗം ജനങ്ങളുടെയും അതിശക്തമായ സമരങ്ങള്‍ക്ക് രൂപംനല്‍കുന്നതിന് സിപിഐ എമ്മിനെ കൂടുതല്‍ ചടുലവും തീക്ഷ്ണവുമാക്കുന്നതോടൊപ്പം പാര്‍ടിയുടെ ആശയപരമായ അടിത്തറ ശക്തമാക്കണമെന്ന് പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ടിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനായിരിക്കണം പരമമായ പ്രാധാന്യമെന്ന് 21-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലെ അധ്യക്ഷപ്രസംഗത്തില്‍ എസ് ആര്‍ പി പറഞ്ഞു.
രാഷ്ട്രീയ അടവുനയത്തിന്റെ അവലോകനം, പുതിയ രാഷ്ട്രീയ അടവുനയം, ആഗോളവല്‍ക്കരണം ആരംഭിച്ചശേഷം വിവിധ വര്‍ഗങ്ങളിലും വിവിധ വിഭാഗം ജനങ്ങളിലുമുണ്ടായ സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളെക്കുറിച്ചുള്ള പഠനം, പാര്‍ടി സംഘടനയുടെയും ബഹുജനമുന്നണിയുടെയും പ്രവര്‍ത്തനങ്ങളുടെ അവലോകനം എന്നീ ദൗത്യങ്ങളാണ് പാര്‍ടി കോണ്‍ഗ്രസിനുള്ളത്. സിപിഐ എമ്മിനെ ശക്തിപ്പെടുത്തുന്നതിനുള്ള ദൗത്യങ്ങള്‍ നിശ്ചയിക്കാന്‍ ഇത് സഹായിക്കും. പാര്‍ടി കോണ്‍ഗ്രസ് ഇതിനുള്ള സുപ്രധാന നാഴികക്കല്ലാകും.
ഇടതുപക്ഷപാര്‍ടികളുടെ ഐക്യം ഇന്നത്തെ സാഹചര്യത്തില്‍ പ്രധാനമാണ്. നവലിബറല്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗത്തെയും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും മധ്യവര്‍ഗത്തെയും കൈവേലക്കാരെയും സമരോത്സുകമാക്കുന്നതില്‍ സിപിഐ എം മുന്നണിയിലുണ്ട്. സാമൂഹികമായ അടിച്ചമര്‍ത്തലിന് ഇരയാകുന്ന ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനുള്ള സമരത്തിലും പാര്‍ടി മുന്നിലുണ്ട്. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കാനും സിപിഐ എം നിരന്തര സമരത്തിലാണ്. തൊഴിലാളിസംഘടനകളുടെ ഐക്യസമരവേദി വളര്‍ത്തിയെടുത്ത് വിജയകരമായ സമരങ്ങള്‍ നടത്തിയതും ഇന്ത്യന്‍ തൊഴിലാളിവര്‍ഗ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ഭൂമി ഏറ്റെടുക്കല്‍പോലുള്ള പ്രശ്നങ്ങളില്‍ ഇതിനുസമാനമായി കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഏകീകൃത സമരങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ മുന്‍കൈയെടുക്കണമെന്നും എസ് ആര്‍ പി പറഞ്ഞു.
പ്രതിസന്ധി മറികടക്കാന്‍ ഇടതുപക്ഷത്തിനാകും: സുധാകര്‍റെഡ്ഡി
സമര്‍ മുഖര്‍ജി നഗര്‍ > രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ ഇടതുപക്ഷം കൂടുതല്‍ കരുത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ടുപോകണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍റെഡ്ഡി പറഞ്ഞു. ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്തുള്ള സമരങ്ങളിലൂടെ ജനങ്ങളുമായി ബന്ധം സ്ഥാപിക്കണം. ഇടതുപാര്‍ടികള്‍ അവരുടെ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തണം. വിശാല ഇടത് ജനാധിപത്യഐക്യത്തിനുള്ള മുന്നുപാധിയാണ് ഇടത് ഐക്യം. ജനങ്ങളില്‍ ആത്മവിശ്വാസം പകരാന്‍ ഇടതുപക്ഷത്തിന് കഴിയണമെന്നും സുധാകര്‍റെഡ്ഡി പറഞ്ഞു.
സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസിനെ അഭിവാദ്യംചെയ്യുകയായിരുന്നു അദ്ദേഹം.നമ്മുടെ എഴുത്തുകാര്‍, ചരിത്രകാരന്മാര്‍, മത- ഭാഷാ ന്യൂനപക്ഷങ്ങള്‍, ദളിതര്‍, ആദിവാസികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളെ സംരക്ഷിക്കാന്‍ ഇടതുപക്ഷംമാത്രമേ ഉള്ളൂ. അവര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതും ഇടതുപക്ഷത്തെയാണ്. ഈ വെല്ലുവിളി ഏറ്റെടുക്കണം. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടികളെ ജനം എഴുതിത്തള്ളിയിട്ടില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ മനംമടുത്ത ജനം ഏക ബദല്‍ എന്ന നിലയിലാണ് ബിജെപിയെ തെരഞ്ഞെടുത്തത്. എന്നാല്‍, രാജ്യത്തിന്റെ മതേതരത്വത്തിനും പരമാധികാരത്തിനും വെല്ലുവിളി നേരിട്ടുതുടങ്ങിയതോടെ ആ പ്രതീക്ഷ അസ്തമിച്ചു. ജനങ്ങളുടെ അമര്‍ഷമാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ജനങ്ങളുടെ വിശ്വാസം നേടിയെടുത്താല്‍ ബിജെപിയെയും വലതുപക്ഷ രാഷ്ട്രീയത്തെയും തടഞ്ഞുനിര്‍ത്താനും തോല്‍പ്പിക്കാനും കഴിയുമെന്ന് ഡല്‍ഹി തെരഞ്ഞെടുപ്പ് തെളിയിച്ചു. ഇതില്‍നിന്ന് ഇടതുപക്ഷം പാഠം ഉള്‍ക്കൊള്ളണമെന്ന് സുധാകര്‍റെഡ്ഡി പറഞ്ഞു.
പോരാട്ടത്തിന് കരുത്തേകും: ദേബബ്രത
സമര്‍ മുഖര്‍ജി നഗര്‍ > വര്‍ഗീയ- മൂലധന ശക്തികള്‍ക്കെതിരായ തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടത്തിന് പുതിയ ഊര്‍ജവും കരുത്തും പകരാന്‍ സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസിന് കഴിയുമെന്ന് ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ് പറഞ്ഞു.
തെരഞ്ഞെടുപ്പിലെ പരാജയം മുന്‍നിര്‍ത്തിമാത്രം ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടെന്ന് പറയാന്‍ കഴിയില്ല. ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അധികാരവര്‍ഗം എങ്ങനെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതെന്ന് നാം കണ്ടതാണ്. സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും ചൂഷണത്തിന് വിധേയരാകുന്ന സാധാരണക്കാര്‍ ബദല്‍ തേടുകയാണ്. രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മതനിരപേക്ഷത തകര്‍ക്കുകയും വര്‍ഗീയ ചേരിതിരിവ് രൂക്ഷമാക്കുകയുമാണ് ചെയ്യുന്നത്. നവലിബറല്‍ സാമ്പത്തികനയം അടിച്ചേല്‍പ്പിച്ച് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. ഇതിനെതിരായ മുന്നേറ്റത്തിന് ഇടതുപക്ഷഐക്യം കൂടുതല്‍ ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Subscribe to:
Posts (Atom)