Sunday, January 10, 2010

ഐ ടി മേഖലയിലെ തൊഴില്‍ ചൂഷണം അവസാനിപ്പിക്കുക

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയം

കേരളത്തില്‍ ഐ ടി മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. സി-ഡിററ്, സി-ഡാക്, കെല്‍ട്രോണ്‍, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക് എന്നീ നിരവധി സങ്കേതങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആറായിരത്തോളം സ്ഥാപനങ്ങളില്‍ ഏകദേശം എണ്‍പതിനായിരം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ അദ്ധ്വാനശക്തിയും, സാങ്കേതികവൈദഗ്ധ്യവും പരമാവധി ചൂഷണം ചെയ്യുന്ന സ്വകാര്യകമ്പനികള്‍ കൊള്ളലാഭം കൊയ്യുന്ന സ്ഥിതിയാണുള്ളത്. അനവധി സ്‌മോള്‍സ്‌കെയില്‍ ഇന്‍ഡസ്ട്രികളുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന ഇവര്‍ക്ക് മതിയായ സേവന-വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചിട്ടില്ല. ഈ അസംഘടിത രംഗത്തേയ്ക്ക് കടന്നുവരുന്നവരുടെ അദ്ധ്വാനഭാരം വിവരണാതീതമാണ്. ദിവസേന 12 മണി മുതല്‍ 20 മണിക്കൂര്‍ വരെ വിശ്രമരഹിതമായി ജോലിചെയ്യാന്‍ നിര്‍ബ്ബന്ധിതമാകുന്നു. ഇവര്‍ക്ക് ദിവസക്കൂലി അല്ലാതെ പി എഫ് ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല. പലപ്പോഴും നിരവധി ശാരീരിക-ആരോഗ്യപ്രശ്‌നങ്ങള്‍മൂലം വ്യക്തിജീവിതത്തില്‍ വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരുന്നു. ഐ ടി മേഖലയില്‍ വിവാഹമോചിതരാവുന്നവരുടെ എണ്ണം സമീപകാലത്ത് വര്‍ദ്ധിച്ചുവരികയാണ്. യാതൊരു തൊഴില്‍ സുരക്ഷിതത്വവും ഇല്ലാതെ ജോലി ചെയ്യേണ്ടിവരുന്ന ഇവര്‍ക്ക് കടുത്ത മാനസികസമ്മര്‍ദ്ദങ്ങളും ശാരീരിക വൈകല്യങ്ങളും അനുഭവിക്കേണ്ടിവരുന്നു. ഇതുമൂലം പൊതുവെ ഇവരില്‍ ലഹരിയോടുള്ള ഭ്രമം വര്‍ദ്ധിക്കുന്നതായി കാണുന്നു. ഏതുസമയത്തും പിരിച്ചുവിടല്‍ഭീഷണി നേരിടുന്ന ഇവര്‍ക്ക് അവധി എടുക്കുവാനോ, സാലറി സ്റ്റേറ്റ്‌മെന്റ് കിട്ടാത്തതിനാല്‍ ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുക്കുവാനോ കഴിയില്ല. വര്‍ഷങ്ങളായി ജോലി എടുക്കുന്ന സീനിയര്‍ ജീവനക്കാരെ പിരിച്ചുവിടാനും പുതിയവരെ പ്രമോട്ട് ചെയ്യുവാനും വ്യഗ്രത പ്രകടിപ്പിക്കുന്ന സ്ഥാപന ഉടമകളുടെ ചൂഷണത്തിനിരകളാവുന്ന പതിനായിരങ്ങള്‍ വരുന്ന ഐ ടി മേഖലാ ജീവനക്കാര്‍ അവഗണിക്കപ്പെടുകയാണ്. പ്രൊപ്പറേറ്ററി സോഫ്റ്റ്‌വെയര്‍ രംഗത്തുള്ള പരിമിതികളും, അസ്വാതന്ത്ര്യവും ഈ മേഖല നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. അതിനാല്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമീപനം സ്വീകരിക്കേണ്ടതുണ്ട്.

ഐ ടി മേഖലയില്‍ നിലനില്‍ക്കുന്ന തൊഴില്‍ചൂഷണം അവസാനിപ്പിക്കുവാനും തൊഴില്‍പരമായ സുരക്ഷിതത്വം ഉറപ്പുവരുത്തുവാനും ഡിവൈഎഫ്‌ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.

6 comments:

  1. കേരളത്തില്‍ ഐ ടി മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. സി-ഡിററ്, സി-ഡാക്, കെല്‍ട്രോണ്‍, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക് എന്നീ നിരവധി സങ്കേതങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആറായിരത്തോളം സ്ഥാപനങ്ങളില്‍ ഏകദേശം എണ്‍പതിനായിരം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ അദ്ധ്വാനശക്തിയും, സാങ്കേതികവൈദഗ്ധ്യവും പരമാവധി ചൂഷണം ചെയ്യുന്ന സ്വകാര്യകമ്പനികള്‍ കൊള്ളലാഭം കൊയ്യുന്ന സ്ഥിതിയാണുള്ളത്. അനവധി സ്‌മോള്‍സ്‌കെയില്‍ ഇന്‍ഡസ്ട്രികളുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന ഇവര്‍ക്ക് മതിയായ സേവന-വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചിട്ടില്ല. ഈ അസംഘടിത രംഗത്തേയ്ക്ക് കടന്നുവരുന്നവരുടെ അദ്ധ്വാനഭാരം വിവരണാതീതമാണ്. ദിവസേന 12 മണി മുതല്‍ 20 മണിക്കൂര്‍ വരെ വിശ്രമരഹിതമായി ജോലിചെയ്യാന്‍ നിര്‍ബ്ബന്ധിതമാകുന്നു. ഇവര്‍ക്ക് ദിവസക്കൂലി അല്ലാതെ പി എഫ് ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല.

    ReplyDelete
  2. ഐ റ്റി മേഖലയില്‍ നിന്നും കനത്ത പിരിവു നടത്തണം എന്നു നേരെ ചൊവ്വെ അങ്ങു പറഞ്ഞാല്‍ പോരേ? കുറെ നാളുകളായി ഐ റ്റി മേഖലയില്‍ ഇടപെടാന്‍ സഖാക്കള്‍ ശ്രമിക്കുന്നുണ്ട്.

    ReplyDelete
  3. ഐ റ്റി മേഖലയില്‍ ആദ്യം നോക്കുകൂലി വെച്ച് ഇത് ഉത്ഘാടനം ചെയ്യാം!

    ഓരോ മ#(*#&(& സിധന്ധം കൊണ്ട് മര്യതിക്ക് ഒരു കമ്പനി പോലും കേരളത്തില്‍ വരുന്നില്ല.. ഇനി ഉള്ളതും കൂടെ പൂട്ടിച്ചേ അടങ്ങു അല്ലെ????

    ReplyDelete
  4. ത@&*(@(*&@^*@^(@&* പോയി ചാകട!

    ReplyDelete
  5. നിങ്ങളെ കാരണം നാട്ടില്‍ ജോലി ചെയ്യാന്‍ പറ്റാതെ ഗള്‍ഫ്‌ നാടുകളില്‍ കഷ്ടപെടുകയും ചൂഷണം ചെയ്യപ്പെടുന്നവര്ക്കും വേണ്ടി എന്തെങ്ങിലും ചെയ്യാന്‍ പറ്റുമോ? ഇല്ലല്ലോ?
    വലിയ വാചകങ്ങള്‍ അടിക്കുന്നു!

    എവിടെങ്കിലും പോയി കഷ്ടപ്പെട്ട് പണി എടുത്തു കൊണ്ട് വരുന്ന ജനങ്ങളുടെ കാശ് പിടുഗ്ന ജോലിയും കൂലിയും ഒന്നും ഇല്ലാത്ത റോഡ്‌ സൈഡ് രവ്ടികള്‍ അല്ലെ നിങ്ങള്‍!

    ReplyDelete
  6. ചുരുക്കത്തിൽ കഞ്ഞികുടിക്കാൻ വേറെ പണി നോക്കിക്കോളാൻ...പെരുത്ത് നന്ഡ്രി

    ReplyDelete