സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം അമേരിക്ക മുന്നോട്ടുവയ്ക്കുകയും നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഏകധ്രുവ ലോക സങ്കല്‍പ്പം ഭരണകൂടങ്ങളെയും രാജ്യാന്തര സംഘടനകളെയും എത്രമാത്രം സ്വാധീനിച്ചെന്നും കീഴടക്കിയെന്നും വ്യക്തമാക്കുന്നതാണ്, വിക്കി ലീക്ക്‌സ് വെളിപ്പെടുത്തലുകളും അതിനോടുള്ള പ്രതികരണങ്ങളും. സാമന്തരും സഖ്യകക്ഷികളും ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും നയതന്ത്ര പ്രതിനിധികളെ ഉപയോഗിച്ച് അമേരിക്ക ചാരവൃത്തി നടത്തിയതിന്റെ കഥകളാണ് പുറത്തുവന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയെപ്പോലും ഈ രഹസ്യാന്വേഷണത്തില്‍നിന്ന് അമേരിക്ക മാറ്റിനിര്‍ത്തിയില്ല. എല്ലാ നയതന്ത്ര മര്യാദകളും ലംഘിച്ച് ഒരു രാഷ്ട്രം നടത്തിയ
ചാരപ്രവര്‍ത്തനത്തനത്തിന്റെ കഥകള്‍ പുറത്തുവന്നിട്ടും വിവിധ ഭരണകൂടങ്ങള്‍ നടത്തിയ പ്രതികരണങ്ങളാവട്ടെ, സമകാലത്തു ജീവിക്കുന്ന ആരെയും ലജ്ജിപ്പിക്കേണ്ടതാണ്. അമേരിക്കന്‍ നടപടി തെറ്റെന്നുപറയാനോ അതിനെ അപലപിക്കാനോ ആരും തയ്യാറായില്ല. ഒരുറച്ച ശബ്ദം പോലും എവിടെനിന്നും ഉയര്‍ന്നുകേട്ടില്ല. ചിലരാവട്ടെ, രഹസ്യ രേഖകള്‍ പുറത്തുവിട്ട വിക്കി ലീക്ക്‌സിനെതിരെ രംഗത്തുവരുകയും ചെയ്തു. സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്കും അതിനെ നയിക്കുന്ന മൂലധനാധിപത്യത്തിനും വശംവദരായ ഭരണകൂടങ്ങള്‍ ശബ്ദമില്ലാത്തവരായിരിപ്പോയിരിക്കുന്നുവെന്നതിന് ഇതില്‍പ്പരം എന്തു തെളിവാണ് വേണ്ടത്?
വിവിധ രാഷ്ട്രങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളെ ഉപയോഗിച്ച് ആ രാഷ്ട്രങ്ങളെയും രാഷ്ട്ര നേതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുകയാണ് അമേരിക്ക ചെയ്തത്. രാഷ്ട്ര നേതാക്കളുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരെ ഇങ്ങനെ ചോര്‍ത്തിയിട്ടുണ്ട്. സാധാരണ ഗതിയില്‍ ചാര സംഘടനകളെ ഉപയോഗിച്ച് ചെയ്യുന്ന വിവര ശേഖരണം നയതന്ത്ര പ്രതിനിധികളിലൂടെ നടത്തുകയാണ് അമേരിക്കന്‍ ഭരണകൂടം ചെയ്തത്. ഐക്യരാഷ്ട്ര സംഘടനയെ ചാരവൃത്തിയില്‍ നിന്ന് ഒഴിവാക്കണമെന്ന പൊതു ധാരണ ലംഘിച്ച്, അതിന്റെ സെക്രട്ടറി ജനറലിനെപ്പോലും രഹസ്യാന്വേഷണത്തിനു വിധേയമാക്കി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നയതന്ത്ര ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമെന്ന് വിക്കി ലീക്ക്‌സ് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
തന്ത്രപരമായ പങ്കാളിയെന്ന് തരം കിട്ടുമ്പോഴെല്ലാം ഇന്ത്യയെ വിശേഷിപ്പിക്കുന്ന അമേരിക്ക, ഏതു വിധത്തിലാണ് ഇന്ത്യയെ കാണുന്നതെന്നതിന് പുറത്തുവന്ന രേഖകള്‍ സാക്ഷ്യം നില്‍ക്കുന്നുണ്ട്. ഐക്യരാഷ്ട്ര രക്ഷാസമിതി സ്ഥിരാംഗത്വത്തിന് ഇന്ത്യയെ പിന്തുണയ്ക്കുമെന്നായിരുന്നു കഴിഞ്ഞ മാസം ആദ്യം ഇന്ത്യയില്‍ വന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചത്. എന്നാല്‍ നയതന്ത്ര രേഖകളില്‍ ഒബാമയുടെ വിദേശകാര്യ സെക്രട്ടറി ഇന്ത്യയെ വിശേഷിപ്പിക്കുന്നതാവട്ടെ, രക്ഷാസമിതിയിലേയ്ക്കുള്ള സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥിയെന്നും. സ്ഥിരാംഗത്വത്തിന് ശ്രമം നടത്തുന്ന ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളെ നിരീക്ഷിക്കാനും യു എന്നിലെ അമേരിക്കന്‍ നയതന്ത്രജ്ഞരെ ചുമതലപ്പെടുത്തിയിരുന്നു, അവര്‍. ഇരട്ടത്താപ്പു നിറഞ്ഞ, മര്യാദ കെട്ട അമേരിക്കന്‍ നയം വ്യക്തമായിട്ടും അവരുമായുള്ള പങ്കാളിത്തത്തെ 'ആഘോഷിക്കുകയാണ്' കേന്ദ്രത്തിലെ ഭരണാധികാരികള്‍. അമേരിക്കന്‍ ഭരണകൂടത്തിന്റെ സ്വകാര്യ രേഖകളാണ് വിക്കി ലീക്ക്‌സ് പുറത്തുവിട്ടിരിക്കുന്നതെന്നും അതിനോട് പ്രതികരിക്കുന്നില്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. 'സ്വകാര്യ രേഖകളില്‍' എന്താണുള്ളതെന്നും എങ്ങനെയാണ് ആ രേഖകള്‍ ശേഖരിച്ചത് എന്നതും കേന്ദ്ര സര്‍ക്കാരിന് പ്രശ്‌നമേയല്ല. വിധേയന്റെ വിഡ്ഢിവേഷമല്ലാതെ മറ്റെന്താണിത്?
ജനയുഗം മുഖപ്രസംഗം 021210
Thursday, December 2, 2010
വിക്കിലീക്ക്‌സ് : അസാഞ്ചേയ്ക്കായി ഇന്റര്‍പോള്‍ വലവിരിച്ചു
സ്റ്റോക്ക് ഹോം: അമേരിക്കന്‍ ഭരണകൂടത്തിന്റെ നയതന്ത്ര രഹസ്യങ്ങള്‍ പുറത്തുവിട്ട വിക്കിലീക്ക്‌സ് ഉടമ ജൂലിയന്‍ അസാഞ്ചേയ്‌ക്കെതിരെ അന്താരാഷ്ട്ര അന്വേഷണ സംഘമായ ഇന്റര്‍പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
സ്വീഡനില്‍ നടന്ന ലൈംഗിക പീഡനക്കേസിലുള്‍പ്പെടുത്തിയാണ് ഇന്റര്‍പോള്‍ അസാഞ്ചേയെ റെഡ്‌ലിസ്റ്റിലുള്‍പ്പെടുത്തിയത്. ഏറ്റവും പെട്ടെന്ന് പിടികൂടേണ്ട കുറ്റവാളികളുടെ പട്ടികയാണ് റെഡ്‌ലിസ്റ്റ്.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ അഫ്ഗാന്‍ യുദ്ധരഹസ്യരേഖകള്‍ പ്രസിദ്ധീകരിക്കുന്നതിനായി സ്വീഡനിലെത്തിയ സമയത്ത് അസാഞ്ചേ തങ്ങളെ പീഡിപ്പിച്ചതായി രണ്ട് യുവതികള്‍ കൊടുത്ത പരാതിയിന്‍മേലാണ് നടപടി. ഓസ്‌ട്രേലിയന്‍ വംശജനായ അസാഞ്ചേ സ്വീഡന്‍ പൗരത്വം സ്വീകരിച്ചശേഷം സ്വീഡന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരികയായിരുന്നു. തനിക്കെതിരെയുളളത് കളളക്കേസാണെന്നും രേഖകള്‍ പുറത്തുവിട്ടതിനെതിരെയുളള പ്രതികാര നടപടിയാണെന്നും അസാഞ്ചേ നേരത്തേ തന്നെ അഭിപ്രായപ്പെട്ടിരുന്നു.
വിക്കിലീക്ക്‌സ് ജീവനുകള്‍ നഷ്ടപ്പെടുത്തുമെന്ന് ബില്‍ ക്‌ളിന്റണ്‍
വാഷിംഗ്ടണ്‍: അമേരിക്കയുടെ അന്താരാഷ്ട്രതലത്തിലുളള നയതന്ത്രരേഖകള്‍ ചോര്‍ന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്‌ളിന്റണ്‍ വിലയിരുത്തി. ഇതിന്റെ ഫലമായുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ ഒട്ടനവധി ജീവനുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രേഖകളുടെ ചോര്‍ച്ച ഒട്ടേറെപേരുടെ സ്ഥാനനഷ്ടത്തിന് കാരണമാകുമെന്നും നോര്‍ത്ത് കരോലിനയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടു.
വിക്കിലീക്ക്‌സ് ഉടമ ജൂലിയന്‍ അസാഞ്ചേയെ അമേരിക്കന്‍ കോടതിയ്ക്ക് മുന്‍പില്‍ കൊണ്ടുവരുമെന്ന ഭാര്യയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലാരി ക്‌ളിന്റന്റെ അഭിപ്രായത്തെ അദ്ദേഹം സാധൂകരിച്ചു.
വിക്കിലീക്ക്‌സ് വെളിപ്പെടുത്തലുകള്‍ സൗദി നിഷേധിച്ചു
ദുബായ്: സൗദി അറേബ്യയുമായി ബന്ധപ്പെടുത്തി വിക്കിലീക്ക്‌സ് വെബ്‌സൈറ്റ് പുറത്തുവിട്ട രേഖകള്‍ വ്യാജമാണെന്ന് വിദേശമന്ത്രാലയം. ഇറാനെ ആക്രമിക്കാന്‍ തയ്യാറാകണമെന്ന് അമേരിക്കയോട് സൗദി രാജാവ് അബ്ദുളള ആവശ്യപ്പെട്ടതായി വിക്കിലീക്ക്‌സ് വെളിപ്പെടുത്തിയിരുന്നു. വിക്കിലീക്ക്‌സ് പുറത്തുവിട്ട രേഖകളുടെ വിശ്വാസ്യതയെക്കുറിച്ചോ ആരാണ് ഇത് പുറത്തുവിട്ടതെന്നോ സൗദി ഭരണകൂടം ആശങ്കപ്പെടുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ഒസാമ അല്‍ നഖ്‌ലി മാധ്യമങ്ങളോട് വ്യക്തമാക്കി.
റിയാദിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തില്‍ നിന്നും ചോര്‍ന്നതെന്നവകാശപ്പെട്ട് വിക്കിലീക്ക്‌സ് പുറത്തുവിട്ട കേബിളില്‍ ഇറാന്റെ ആണവപദ്ധതികള്‍ക്ക് അവസാനം കാണാന്‍ ഇറാനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം മേഖലയിലെ സമാധാനാന്തരീക്ഷം തകരുമെന്നും കിംഗ് അബ്ദുളള അമേരിക്കയോടാവശ്യപ്പെട്ടതായി പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉപയോഗിക്കുന്നതിന് സൗദി അറേബ്യ എതിരല്ലെന്നും മധ്യേഷ്യയെ യുദ്ധഭൂമിയാക്കുന്ന തരത്തില്‍ ആണവായുധങ്ങള്‍ ശേഖരിച്ച് കൂട്ടുന്ന ശക്തികള്‍ക്കെതിരെ സൗദി അറേബ്യ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ വ്യക്തമാക്കി. മധ്യേഷ്യയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നാണ് സൗദിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ അറബ് മേഖലയിലെ തങ്ങളുടെ പ്രധാനശത്രു ഇസ്രായേലാണെന്നും ഇറാനല്ലെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ വ്യക്തമാക്കി.
വധിക്കപ്പെടുമെന്ന് സര്‍ദാരി കണക്കുകൂട്ടിയിരുന്നു
ലണ്ടന്‍/വാഷിംഗ്ടണ്‍: പാകിസ്ഥാനില്‍ പട്ടാള അട്ടിമറിയുണ്ടാകുമെന്നും താന്‍ വധിക്കപ്പെടുമെന്നും പാകിസ്ഥാന്‍ പ്രസിഡന്റ് അസിഫ് അലി സര്‍ദാരി ഭയന്നിരുന്നതായി വിക്കിലീക്ക്‌സ് വെളിപ്പെടുത്തല്‍. കരസേനാ മേധാവി ജനറല്‍ അഷ്ഫാഖ് പര്‍വേസ് ഖയാനിയുമായി അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ബന്ധത്തെത്തുടര്‍ന്നാണ് തന്റെ ചില മുന്‍ഗാമികള്‍ക്കുണ്ടായ വിധി തനിക്കുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സര്‍ദാരി വിലയിരുത്തിയത്.
വിക്കിലീക്ക്‌സ് പുറത്തുവിട്ട അമേരിക്കന്‍ നയതന്ത്ര കേബിളുകളില്‍ പാകിസ്ഥാനിലെ അമേരിക്കന്‍ സ്ഥാനപതി ആനി പാറ്റേഴ്‌സണുമായി സര്‍ദാരി ഇക്കാര്യം വിശദമായി സംസാരിക്കുന്നുണ്ട്. താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ തന്റെ സഹോദരി ഫര്‍യാല്‍ താല്‍പ്പൂരിനെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിര്‍ദേശിക്കണമെന്ന് തന്റെ മകന്‍ ബിലാവലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ദാരി പാറ്റേഴ്‌സണോട് വെളിപ്പെടുത്തുന്നു. പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വവും സൈനിക നേതൃത്വവും എത്രത്തോളം അകന്നുവെന്നതിന്റെ തെളിവാണ് ഈ വെളിപ്പെടുത്തലുകള്‍.
മാര്‍ച്ച് 2009 ല്‍ അമേരിക്കന്‍ സ്ഥാനപതിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സര്‍ദാരി രാജിവയ്ക്കുന്നതാണ് നല്ലതെന്ന് ഖയാനി അഭിപ്രായപ്പെടുകയും പകരം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അവാമി നാഷണല്‍ പാര്‍ട്ടിയിലെ അസ്ഫന്‍ഡിയാര്‍ വാലിഖാനെ പിന്തുണയ്ക്കുമെന്ന് പറയുകയും ചെയ്തതായി കേബിളുകള്‍ വ്യക്തമാക്കുന്നു. നവാസ് ഷെരീഫ് നേതൃസ്ഥാനത്ത് വരാന്‍ അനുവദിക്കില്ലെന്നും ഖയാനി അഭിപ്രായപ്പെട്ടു. സര്‍ദാരിയെ എതിര്‍ക്കുന്നതോടൊപ്പം തന്നെ ഷെരീഫിനെ ഖയാനി അവിശ്വസിക്കുകയും ചെയ്യുന്നതായി പാറ്റേഴ്‌സണ്‍ വൈറ്റ്ഹൗസിലേയ്ക്കയച്ച സന്ദേശത്തില്‍ പറയുന്നു. ഖയാനി തന്നെ പുറത്താക്കുമെന്ന ആശങ്കയോടൊപ്പം തന്നെ താലിബാനെതിരെ യാതൊരു തരത്തിലും വിജയം കൈവരിക്കാനാകില്ലെന്ന് സര്‍ദാരി പറഞ്ഞതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബിദന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണിനോട് നടത്തുന്ന സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.
ഇസ്രായേലിന് അത്യന്താധുനിക ആയുധങ്ങള്‍ അമേരിക്ക നല്‍കി
ജെറൂസലെം: അറബ് ലോകത്തെ സഖ്യകക്ഷികള്‍ക്ക് അമേരിക്ക നല്‍കുന്ന ആയുധ സഹായത്തിനെതിരെ ഉറ്റസഖ്യകക്ഷിയായ ഇസ്രായേല്‍ പ്രതിഷേധിച്ചപ്പോള്‍ അത്യാധുനിക ആയുധങ്ങള്‍ നല്‍കി അമേരിക്ക അവരെ മയപ്പെടുത്തിയതായി വിക്കിലീക്ക്‌സ് പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നു. ഇറാനെന്ന പൊതുശത്രുവിനെതിരായാണ് അറബ് സഖ്യകക്ഷികളെ സഹായിക്കുന്നതെന്നും ഇസ്രായേലിന് നല്‍കുന്നതിനേക്കാള്‍ താരതമ്യേന ശേഷി കുറഞ്ഞ ആയുധങ്ങളാകും ഇവര്‍ക്ക് നല്‍കുന്നതെന്നും അമേരിക്ക ഇസ്രായേലിന് വാഗ്ദാനം നല്‍കിയതായി വിക്കിലീക്ക്‌സ് കേബിളുകള്‍ വ്യക്തമാക്കുന്നു.
സൗദി അറേബ്യ ഉള്‍പ്പെടെയുളള സുന്നി അറബ് രാജ്യങ്ങള്‍ക്കാണ് അമേരിക്ക ആയുധങ്ങള്‍ ലഭ്യമാക്കിയത്. ഇറാനെതിരെ അറബ് ലോകത്ത് പ്രതിരോധനിര വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യമായിരുന്നു അമേരിക്കയുടേത്. എഫ്-15 വിമാനങ്ങളും മിസൈലുകളും സൗദിക്ക് നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ച ഇസ്രായേലിനോട് ഇറാനെ പൊതു ശത്രുവായി കണ്ടുകൊണ്ടുളള തീരുമാനമാണിതെന്നും അതിനാല്‍ അംഗീകരിക്കണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ആന്‍ഡ്രൂ ഷാപിറോ ഇസ്രായേലിനോടഭ്യര്‍ഥിക്കുകയും ഇസ്രായേലിന് ഗുണകരമായ തീരുമാനമാണിതെന്ന് വിശദീകരിക്കുകയും ചെയ്യുന്നു.
അനുനയ തന്ത്രങ്ങളുമായി അമേരിക്ക
ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ നടത്തിയ ചാരവൃത്തി പുറം ലോകമറിഞ്ഞതിനു തൊട്ടുപിറകെ അനുനയ തന്ത്രങ്ങളുമായി അമേരിക്ക രംഗത്ത്. വിക്കി ലീക്‌സ് എന്ന വെബ്‌സൈറ്റാണ്, ഐക്യരാഷ്ട്ര സമിതിയില്‍ സ്ഥിരാംഗത്വത്തിനായി ശ്രമിക്കുന്നവരെ നിരീക്ഷിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ യു എസ് ഉദ്യോഗസ്ഥര്‍ക്ക് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ നിര്‍ദേശം നല്‍കി എന്ന വാര്‍ത്ത പുറത്തുവിട്ടത്. രക്ഷാസമിതിയിലേയ്ക്ക് ഇന്ത്യ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയാണെന്നാണ് ഹിലാരി വിക്കി ലീക്ക്‌സ് രേഖകളില്‍ പറയുന്നത്. ലോകത്തിലെ തന്നെ പ്രധാന ശക്തിയായി ഇന്ത്യ വളര്‍ന്നു വരുന്നതിനെ അമേരിക്ക സ്വാഗതം ചെയ്യുന്നുണ്ടെന്നാണ്, അനുനയ തന്ത്രങ്ങളുമായി എത്തിയ അമേരിക്കന്‍ അംബാസഡര്‍ തിമോത്തി ജെ റോമര്‍ ഇന്നലെ അഭിപ്രായപ്പെട്ടത്. ജനാധിപത്യമടക്കം പല കാര്യങ്ങളിലും ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ ഉയര്‍ന്നതാണെന്നും തിമോത്തി പറഞ്ഞു.
രാജ്യത്തിന്റെ ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ അനൗദ്യോഗികമായ വിവരങ്ങള്‍ പുറത്തുവന്നതില്‍ ഖേദിക്കുന്നതായി തിമോത്തി ജെ റോമര്‍ പറഞ്ഞു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വിടുകവഴി മനുഷ്യാവകാശ ലംഘനമാണ് വിക്കി ലീക്ക്‌സ് നടത്തിയത്. വ്യക്തി സ്വാതന്ത്രത്തിനു നേരെയുള്ള കടന്നു കയറ്റമാണിത്. ഇതിനെ നിയമ പരമായി നേരിടുമെന്നും തിമോത്തി പറഞ്ഞു.
ഈ മാസം തുടക്കത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായി പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിക്കി ലീക്ക്‌സ് രേഖകള്‍ പുറത്തുവന്നത്.
ജനയുഗം 021210

നീതിന്യായ വ്യവസ്ഥയെ കളങ്കിതമാക്കുന്നവര്‍
ജനാധിപത്യ വ്യവസ്ഥയുടെ മൂന്ന് നെടുംതൂണുകളില്‍ ഒന്നാണ് ജുഡീഷ്യറി. ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും വെല്ലുവിളി നേരിടുന്ന ഘട്ടങ്ങളില്‍ കാത്തുരക്ഷിക്കുന്നതിലും നീതിന്യായ സംവിധാനത്തിന് മുഖ്യമായ സംഭാവന നല്‍കുവാന്‍ കഴിയും. ജനങ്ങള്‍ പ്രതീക്ഷയോടെയാണ് എക്കാലവും ജുഡീഷ്യറിയെ കാണുന്നത്. ലെജിസ്ലേറ്റീവ്, എക്‌സിക്യുട്ടീവ് എന്നീ തലങ്ങളില്‍ അപചയം കടന്നുകൂടിയാലും ജുഡീഷ്യറിയെ അതും തെല്ലും ബാധിക്കില്ലെന്ന ദൃഢവിശ്വാസമാണ് ജനതയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ആ വിശ്വാസത്തിന്റെ അടിത്തറ ഇളക്കുന്ന അനുഭവങ്ങളാണ് സമീപകാലത്തുണ്ടായികൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ നവംബര്‍ 26 ന് അലഹബാദ് ഹൈക്കോടതിയിലെ ചില ന്യായാധിപരെക്കുറിച്ച് സുപ്രിംകോടതി ഡിവിഷന്‍ ബഞ്ച് നടത്തിയ അതിരൂക്ഷമായ വിമര്‍ശനം ഈ വസ്തുതയ്ക്ക് അടിവരയിടുന്നതാണ്.
അലഹബാദ് ഹൈക്കോടതിയിലെ പല ജഡ്ജിമാരുടെയും സത്യസന്ധതയില്‍ കടുത്ത സംശയം ഉണ്ടെന്നാണ് ജസ്റ്റിസുമാരായ മാര്‍ക്കണ്‌ഠേയ കട്ജുവും ജ്ഞാന്‍സുധാമിശ്രയും ഉള്‍പ്പെട്ട സുപ്രിംകോടതി ഡിവിഷന്‍ ബഞ്ച് പ്രസ്താവിച്ചത്. അവിടെ അമാന്തമില്ലാതെ ശുദ്ധീകരണപ്രക്രിയ നടത്തണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അതിനു മുന്‍കൈയെടുക്കണമെന്നും ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. വഖഫ് ബോര്‍ഡിന്റെ ഭൂമി സര്‍ക്കസ് മേളയ്ക്കായി വിട്ടുകൊടുക്കണമെന്ന അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള വിധിയിലാണ് സുപ്രിംകോടതി ഡിവിഷന്‍ ബഞ്ച് കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. ധാര്‍മികത ലംഘിക്കുന്നതും ഭയാശങ്ക വളര്‍ത്തുന്നതുമായ ഇത്തരം വിധികള്‍ കോടതികളില്‍ സാധാരണക്കാര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിച്ച ഡിവിഷന്‍ ബഞ്ച് അലഹബാദ് ഹൈക്കോടതിയിലെ ചില ജഡ്ജിമാരുടെ ധാര്‍മികതയെയും സത്യസന്ധതയെയും ചോദ്യം ചെയ്തുകൊണ്ട് നിരവധി പരാതികള്‍ ലഭിച്ച കാര്യവും എടുത്തു പറയുകയുണ്ടായി. അയോധ്യ തര്‍ക്കഭൂമിയെ സംബന്ധിച്ച കേസില്‍ വിധി പ്രസ്താവം നടത്തിയ അലഹബാദ് ഹൈക്കോടതിയെകുറിച്ചാണ് ഈ വിമര്‍ശനമെന്നത് ഇത്തരമൊരു സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാണ്.
ജഡ്ജിമാരും ബന്ധുക്കളും പരിചയക്കാരുമായ അഭിഭാഷകരും ഒത്തുകളിക്കുന്നു, പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കുന്നു, ബന്ധുക്കളും സുഹൃത്തുക്കളും വാദിക്കുന്ന കേസുകളില്‍ ജഡ്ജിമാര്‍ തുടര്‍ച്ചയായി അനുകൂല വിധി സമ്മാനിക്കുന്നു എന്നെല്ലാം ചൂണ്ടിക്കാട്ടിയ കട്ജുവും സുധമിശ്രയും അഭിഭാഷകവൃത്തി തുടങ്ങി വളരെക്കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ചില ന്യായാധിപരുടെ മക്കളും ബന്ധുക്കളും വന്‍ തുകയുടെ ബാങ്ക് നിക്ഷേപത്തിന്റെയും ആഡംബരകാറുകളുടെയും വന്‍ ബംഗ്ലാവുകളുടെയും ഉടമകളാവുകയും ചെയ്തതില്‍ ആശ്ചര്യപ്പെടുകയും ചെയ്തു.
നമ്മുടെ നീതിന്യായ വ്യവസ്ഥ അഭിമുഖീകരിക്കുന്ന കനത്ത വെല്ലുവിളിയാണ് ഇത് തെളിയിക്കുന്നത്. ന്യായാധിപന്മാരില്‍ മഹാഭൂരിപക്ഷവും ഈ ഗണത്തില്‍പ്പെടുന്നില്ലെന്നത് തീര്‍ച്ച തന്നെ. എന്നാല്‍ നിഷ്പക്ഷതയുടെ ഉന്നത മാതൃകയായിരിക്കേണ്ട ന്യായാധിപരില്‍ ചിലരെങ്കിലും ഇത്തരം വഴിപിഴച്ച പ്രവൃത്തിയിലേര്‍പ്പെടുന്നത് ജുഡീഷ്യറിക്ക് ആകെ കളങ്കമാണ്; പാലില്‍ ഒരു തുള്ളി വിഷം കലരുന്നതുപോലെ. ഒരു തുള്ളിയല്ല എന്നത് കടുത്ത ആശങ്ക ജനിപ്പിക്കുന്നുണ്ട്. ന്യായാധിപസമൂഹത്തില്‍ 20 ശതമാനത്തിലേറെപ്പേര്‍ അഴിമതിക്കാരാണെന്ന് പരസ്യപ്രസ്താവന നടത്തിയത് സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന ബറൂച്ചയാണ്. നീതിന്യായ വ്യവസ്ഥയുടെ അപചയത്തെക്കുറിച്ച് ചീഫ് ജസ്റ്റിസായിരുന്ന പി എന്‍ ഭഗവതിയും കെ ജി ബാലകൃഷ്ണനും ആശങ്കപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് സൗമിത്ര സെന്‍ കോടതി നിശ്ചയിച്ച റിസീവറായിരിക്കെ അനധികൃതമായി പണം കൈപ്പറ്റിയതിന്റെ പേരില്‍ ഇംപീച്ച് ചെയ്യപ്പെടാന്‍ പോകുന്നു. അനധികൃതമായി ഭൂമി സമ്പാദിച്ചുകൂട്ടിയതിന്റെ പേരില്‍ കര്‍ണാടക ചീഫ് ജസ്റ്റിസായിരുന്ന ദിനകരന്‍ ആക്ഷേപത്തിന്റെ മുള്‍മുനയില്‍ കഴിയുന്നു. ഉത്തര്‍പ്രദേശിലെ പ്രോവിഡന്റ് ഫണ്ട് കുംഭകോണത്തില്‍ സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ന്യായാധിപര്‍ സംശയത്തിന്റെ നിഴലിലാണ്.
ജുഡീഷ്യറിയില്‍ കളങ്കിതര്‍ കടന്നുകൂടിയാല്‍ ജനാധിപത്യവ്യവസ്ഥയെ അത് ദുര്‍ബലപ്പെടുത്തും. അതുകൊണ്ടുതന്നെ ഇക്കാര്യം അത്യധികം ഗൗരവത്തോടെ പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ജഡ്ജിമാരുടെ നിയമനത്തിന്റെ മാനദണ്ഡങ്ങളില്‍ പൊളിച്ചെഴുത്ത് ആവശ്യമാണോ? അവരെ നിരന്തരം നിരീക്ഷിക്കുന്ന കാര്യക്ഷമമായ സംവിധാനങ്ങള്‍ ആവശ്യമാണോ എന്നതൊക്കെ ഗൗരവമായി ചിന്തിക്കേണ്ട വിഷയങ്ങളാണ്. തങ്ങള്‍ ദന്തഗോപുരങ്ങളില്‍ വസിക്കുന്നവരും തങ്ങളുടേതാണ് അവസാന വാക്കെന്നുമുള്ള ധാര്‍ഷ്ട്യത്തില്‍ നിന്ന് ന്യായാധിപന്‍മാര്‍ മോചിതരാകുകയും വേണം. തങ്ങളുടെ സ്വത്തുവിവരം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലെന്ന ബാലിശം ജഡ്ജിമാര്‍ക്കുണ്ടാകുന്നത് ഇത്തരം ധാര്‍ഷ്ട്യത്തില്‍ നിന്നാണ്.
കളങ്കിതരെ കര്‍ശന ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കിയും അനിവാര്യമായ പരിഷ്‌കരണ നടപടികള്‍ സ്വീകരിച്ചും നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കുവാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ ഉത്തരവാദപ്പെട്ടവര്‍ മുന്നോട്ടുവരണം.
ജനയുഗം മുഖപ്രസംഗം 011210

അഴിമതി: യുപിഎ സര്‍ക്കാരിനെ വെള്ളപൂശാന്‍ മാതൃഭൂമി
സ്പെക്ട്രം അഴിമതിയില്‍ മുങ്ങി കൈകാലിട്ടടിക്കുന്ന യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും വെള്ള പൂശാന്‍ 'മാതൃഭൂമി'യുടെ വൃഥാശ്രമം. അഴിമതി നടത്തിയ മന്ത്രി രാജയെയും അദ്ദേഹത്തിന് സംരക്ഷണം നല്‍കിയ പ്രധാനമന്ത്രിയെയും തുറന്നുകാണിക്കുന്നതിനേക്കാള്‍ പത്രത്തിന് താല്‍പ്പര്യം സ്പെക്ട്രം അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ മുഖ്യപങ്ക് വഹിച്ച സിപിഐ എമ്മിനെ കരിതേക്കാനാണ്. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ ദേശീയമാധ്യമങ്ങള്‍ പോലും പറയാത്ത കാര്യങ്ങളാണ് ഈ പത്രം വിളമ്പുന്നത്. നീര റാഡിയ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റ് ഇടനിലക്കാര്‍ സിപിഐ എം നേതാക്കളുമായി ബന്ധപ്പെട്ടു എന്നാണ് പത്രത്തിന്റെ ആരോപണം. എന്നാല്‍, ഇടനിലക്കാര്‍ ഇടപെട്ടതിന്റെ ഭാഗമായി എന്ത് സൌജന്യമാണ് വ്യവസായികള്‍ക്ക് ലഭിച്ചതെന്ന് വാര്‍ത്തകളിലില്ല. സിപിഐ എം ഒരു ദേശീയകക്ഷിയാണ്. മൂന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഗവണ്‍മെന്റ് എന്ന നിലയില്‍ പല വ്യവസായികളുമായും അവരുടെ പ്രചാരണം നടത്തുന്ന ഇടനിലക്കാരുമായും ബന്ധപ്പെടുക സ്വാഭാവികം. എന്നാല്‍, ഇടനിലക്കാര്‍ ഇടപെട്ടതിന്റെ ഫലമായി സിപിഐ എം നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ അവിഹിതമായോ നിയമവിരുദ്ധമായോ എന്ത് കാര്യമാണ് ചെയ്തതെന്ന കാര്യം വാര്‍ത്തയിലില്ല. അത്തരമൊരു ആക്ഷേപം ഉയര്‍ന്നുവന്നിട്ടുമില്ല.
യഥാര്‍ഥ പ്രശ്നം രണ്ടാം യുപിഎ സര്‍ക്കാരില്‍ ആര് മന്ത്രിമാരാകണം, ആര് ആകരുത് എന്ന് കോര്‍പറേറ്റ് ഇടനിലക്കാര്‍ നിശ്ചയിക്കുന്നിടത്താണ്. ദയാനിധി മാരനെ മന്ത്രിയാക്കരുതെന്ന ടാറ്റയുടെ ആവശ്യമാണ് നീര റാഡിയ എന്ന ഇടനിലക്കാരി നേടിയെടുക്കുന്നത്. അവര്‍ക്ക് താല്‍പ്പര്യമുള്ള രാജ മന്ത്രിയാകുന്നു. യുപിഎ സര്‍ക്കാരിന്റെ മന്ത്രിമാരെ പോലും നിശ്ചയിക്കുംവിധം ഇടനിലക്കാരുടെ സ്വാധീനം വര്‍ധിക്കുന്നു. ഇതുവഴി അവരുടെ ബിസിനസ് താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്. ഈ പ്രശ്നം അവതരിപ്പിക്കുന്നതിനുപകരം നിയമവിരുദ്ധമായോ അവിഹിതമായോ ഇടനിലക്കാര്‍ക്കുവേണ്ടി ഒന്നും ചെയ്യാത്ത സിപിഐ എമ്മിനെയും പാര്‍ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളെയും കരിതേച്ചുകാണിക്കാനാണ് മാതൃഭൂമിയുടെ ശ്രമം.
നീര റാഡിയയുടെ വൈഷ്ണവി കമ്യൂണിക്കേഷന്‍സ് എന്ന പബ്ളിക് റിലേഷന്‍ സ്ഥാപനത്തെ സ്വന്തം പ്രചാരണത്തിനായി നിശ്ചയിച്ചത് പശ്ചിമ ബംഗാള്‍ വ്യവസായവികസന കോര്‍പറേഷനാണ്. ഇത് സംസ്ഥാന പൊതുമേഖലാസ്ഥാപനമാണ്. ആ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രചാരണപ്രവര്‍ത്തനങ്ങളാണ് സ്വകാര്യ ഏജന്‍സിയെ അവര്‍ ഉപയോഗിച്ചത്. ഇതിന് സിപിഐ എമ്മുമായി ബന്ധമില്ല. ഹാല്‍ദിയ പെട്രോകെമിക്കല്‍സ് ഫാക്ടറി മുകേഷ് അംബാനിക്ക് നല്‍കാന്‍ റാഡിയ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ചരടുവലിച്ചു എന്നാണ് മറ്റൊരു ആരോപണം. എന്നാല്‍, ഹാല്‍ദിയ പെട്രോകെമിക്കല്‍സ് ഇടനിലക്കാരുടെ സമ്മര്‍ദത്തിന് വിധേയമായി മുകേഷ് അംബാനിക്ക് കൈമാറിയോ എന്നതാണ് പ്രസക്തമായ ചോദ്യം. എന്നാല്‍, അതുണ്ടായില്ലെന്നത് ഈ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയില്ലെന്നതിന്റെ തെളിവാണ്-സിപിഐ എം വൃത്തങ്ങള്‍ പറഞ്ഞു.
ദേശാഭിമാനി 021210

ജനങ്ങള്‍ക്കു സ്വീകാര്യമല്ലാത്തത് തിരുത്തും : പിണറായി
ജനങ്ങള്‍ക്ക് സ്വീകാര്യമല്ലാത്തതെല്ലാം പാര്‍ടിയും എല്‍ഡിഎഫും സര്‍ക്കാരും തിരുത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. തെറ്റുകള്‍ തിരുത്തി ജനവിശ്വാസം ആര്‍ജിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു ദിവസമായി നടന്ന പാര്‍ടി സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ എല്‍ഡിഎഫ് വിരുദ്ധതരംഗം മറികടക്കാന്‍ തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ കഴിഞ്ഞിട്ടില്ലെന്നാണ് പാര്‍ടിയുടെ വിലയിരുത്തല്‍. സംസ്ഥാനത്ത് എല്‍ഡിഎഫ് പൊതുവില്‍ യോജിച്ചാണ് പ്രവര്‍ത്തിച്ചത്. എടുത്തുപറയത്തക്ക തര്‍ക്കം ഉണ്ടായില്ല. എന്നാല്‍, ചുരുക്കം ചിലയിടങ്ങളില്‍ തര്‍ക്കമുണ്ടായി. അതുകാരണം സീറ്റും തദ്ദേശഭരണവും നഷ്ടമാകുന്ന നിലയുണ്ടായി. ചില പ്രത്യേക സ്ഥലങ്ങളില്‍ എന്തുകൊണ്ട് യോജിപ്പുണ്ടായില്ല എന്ന പരിശോധന വേണം. ബന്ധപ്പെട്ട എല്ലാ പാര്‍ടികളും ആ പരിശോധന നടത്തി തിരുത്തണം. സിപിഐ എം ആ പ്രക്രിയയിലേക്ക് കടക്കുകയാണ്. ചിലയിടങ്ങളില്‍ റിബല്‍ സ്ഥാനാര്‍ഥികളുണ്ടായി. സംസ്ഥാനമൊട്ടാകെ എടുക്കുമ്പോള്‍ ഒറ്റപ്പെട്ടതാണെങ്കിലും അത് അതീവ ഗൌരവമണ്. അത് പാര്‍ടിയുടെയും മുന്നണിയുടെയും കെട്ടുറപ്പിനെയും വിശ്വാസ്യതയെയും ബാധിക്കും. വ്യക്തിയോ വ്യക്തികളോ വഴിതെറ്റി സ്വീകരിക്കുന്ന നിലപാട് പാര്‍ടിയുടെയും മുന്നണിയുടെയും യശസ്സിനെ ബാധിക്കും. അത്തരം തെറ്റുകള്‍ ആവര്‍ത്തിച്ചുകൂടാ. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അതിരുകവിഞ്ഞ ആത്മവിശ്വാസമുണ്ടായത് ദോഷംചെയ്തു. വിപുലമായ പ്രചാരണമായിരുന്നു ആസൂത്രണംചെയ്തിരുന്നത്. അതില്‍ പോരായ്മയുണ്ടായി. വാര്‍ഡുതല പൊതുയോഗങ്ങളടക്കം ഉദ്ദേശിച്ച തരത്തില്‍ നടന്നില്ല. യുഡിഎഫിന് പ്രത്യേക പ്രവര്‍ത്തനമില്ലെങ്കിലും അവരുടെ പ്രചാരണം വീടുകളില്‍ എത്തിക്കുന്നതിന് ഒരുവിഭാഗം മാധ്യമങ്ങളുണ്ട്.
പ്രാദേശിക തലത്തിലെടുത്താല്‍ വീടുകളുമായി പൊതുവില്‍ നല്ല ബന്ധം എല്‍ഡിഎഫിനുണ്ട്. എന്നാല്‍, വിശദമായ പരിശോധനയില്‍ കണ്ടത് പലേടത്തും വീടുകളുമായുള്ള ബന്ധത്തില്‍ കുറവ് വന്നുവെന്നാണ്. അത് പരിഹരിക്കണം. പ്രാദേശിക സ്ഥാപനങ്ങളിലെ ഭരണം തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രധാനമായും വിലയിരുത്തും. എല്‍ഡിഎഫ് നേതൃത്വത്തിലുള്ള പ്രാദേശിക സ്ഥാപനങ്ങള്‍ പൊതുവില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, ചിലയിടങ്ങളില്‍ പ്രവര്‍ത്തനം ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. ചിലയിടങ്ങളില്‍ അവമതിപ്പുമുണ്ടായി. അതും പ്രതികൂലമായി ബാധിച്ചു. ഗ്രാമപഞ്ചായത്ത്, നഗരസഭാതലങ്ങളില്‍ ഒട്ടേറെ അധികാരങ്ങള്‍ പുതുതായി കിട്ടിയിട്ടുണ്ട്. പണവും അധികാരവുമില്ലാതിരുന്ന കാലത്ത് വലിയതോതില്‍ അഴിമതി ഉണ്ടായിരുന്നില്ല. എന്നാല്‍, അധികാരവും പണവും കിട്ടിയപ്പോള്‍ പഞ്ചായത്ത് ഓഫീസുകളുമായി ബന്ധപ്പെട്ട പലര്‍ക്കും അഴിമതിയുടെ തിക്താനുഭവമുണ്ടായി. ഇത് ജനപ്രതിനിധികള്‍ പലേടത്തും കണ്ടില്ലെന്നു നടിച്ചു. അതല്ലെങ്കില്‍, ഇത്തരം പ്രശ്നങ്ങളില്‍ ഇടപെട്ട് തിരുത്താനും നിയന്ത്രിക്കാനും നടപടി സ്വീകരിച്ചില്ല. അത് ജനങ്ങളില്‍ നീരസം സൃഷ്ടിച്ചു. ഇത്തരം ദൌര്‍ബല്യങ്ങളും പരിഹരിക്കണം.
മികച്ചനിലയില്‍ പ്രവര്‍ത്തിച്ച പഞ്ചായത്തുകള്‍ക്ക് പൊതുവില്‍ നല്ല അംഗീകാരം ലഭിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടവയാണെങ്കിലും ജനപ്രതിനിധികളില്‍നിന്ന് ഉദ്യോഗസ്ഥമേധാവിത്വ സമീപനവും ഉണ്ടായിട്ടുണ്ട്. അത്തരം ചില നടപടി ആളുകളില്‍ അപ്രിയമുണ്ടാക്കി. ഒരിടത്തും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമുണ്ടായിട്ടില്ല. എന്നാല്‍, ചില കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് പരാതിയുണ്ടായി. തുടര്‍ച്ചയായ മഴ റോഡിന്റെ തകര്‍ച്ചയ്ക്കും നന്നാക്കാന്‍ വൈകുന്നതിനും കാരണമാണ്. എങ്കിലും റോഡിന്റെ ശോച്യാവസ്ഥ ജനങ്ങളില്‍ നീരസം ഉണ്ടാക്കിയിട്ടുണ്ട്. അത് പെട്ടെന്ന് പരിഹരിക്കും. ഇടത്തരക്കാര്‍, യുവാക്കള്‍ തുടങ്ങിയവരില്‍ കടുത്ത അതൃപ്തി ഉളവാക്കുന്ന ചില പ്രശ്നങ്ങളുണ്ട്. ഇതടക്കമുള്ളവ പരിഹരിക്കാന്‍ നടപടിയുണ്ടാകും. യുഡിഎഫ് വിജയത്തിനു പിന്നില്‍ ജാതി-മത ശക്തികളുടെ ഇടപെടല്‍ പ്രധാനമാണെന്നും പിണറായി പറഞ്ഞു.
സിപിഐയിലെ നേതൃമാറ്റം ബന്ധത്തെ ബാധിക്കില്ല: പിണറായി
സംസ്ഥാന സിപിഐയിലെ നേതൃമാറ്റം സിപിഐ എം-സിപിഐ ബന്ധത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നയത്തിന്റെയും പരിപാടിയുടെയും അടിസ്ഥാനത്തില്‍ കൂട്ടായി തീരുമാനമെടുത്ത് പ്രവര്‍ത്തിക്കുന്നതാണ് കമ്യൂണിസ്റ് പാര്‍ടികളുടെ രീതി. പാര്‍ടി അംഗീകരിച്ച നയത്തില്‍നിന്നും നിലപാടില്‍നിന്നും വ്യത്യസ്തമായ നിലപാടു സ്വീകരിക്കാന്‍ കഴിയില്ല. സിപിഐ സംസ്ഥാന സെക്രട്ടറിയായ ചന്ദ്രപ്പന്‍ ഇക്കാര്യത്തില്‍ കണിശക്കാരനുമാണ്. അതിനാല്‍ ഇരു കമ്യൂണിസ്റ് പാര്‍ടികളും തമ്മിലുള്ള ബന്ധത്തില്‍ ആശങ്കയില്ല.
കോണ്‍ഗ്രസുമായി ചേര്‍ന്നുവേണം കമ്യൂണിസ്റുകാര്‍ വിപ്ളവം നടത്തേണ്ടതെന്ന് ചന്ദ്രപ്പന്‍ പറഞ്ഞതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം അങ്ങനെ പറയാനിടയില്ല. കാരണം വന്‍കിട ബൂര്‍ഷ്വാസിയുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. സ്വാതന്ത്ര്യം കിട്ടുമ്പോഴുള്ള കാലത്തേക്കാള്‍ വന്‍കിട ബൂര്‍ഷ്വാസി സ്വഭാവത്തിലും ശക്തിയിലും കൂടുതല്‍ വളര്‍ച്ചയിലാണ്. വന്‍കിട ബൂര്‍ഷ്വാസിയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. കമ്യൂണിസ്റുകാര്‍ വിപ്ളവം നടത്തേണ്ടത് അവരുമായി ചേര്‍ന്നാണെന്ന് ചന്ദ്രപ്പന്‍ പറയാനിടയില്ല. ഇക്കാര്യത്തിലെല്ലാം നല്ല അവഗാഹമുള്ള ആളാണ് ചന്ദ്രപ്പന്‍. കോണ്‍ഗ്രസിനൊപ്പം നിന്ന് രാജ്യത്ത് എന്തു വിപ്ളവം നടത്താനാണ്. കോണ്‍ഗ്രസിനെക്കുറിച്ച് നേരത്തേ ഉണ്ടായിരുന്ന ചില തെറ്റിദ്ധാരണകള്‍ കാരണം അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുന്നതില്‍ വരെ സിപിഐ എത്തിയിരുന്നെങ്കിലും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ അതു തിരുത്തി. ഒന്നാം യുപിഎ സര്‍ക്കാരില്‍ ചേരാതിരുന്നത് പിശകായിപ്പോയെന്ന് സിപിഐ എം കരുതുന്നില്ല. ആറുവര്‍ഷം രാജ്യം ഭരിച്ച ബിജെപി ഭരണം പിന്നീടും തുടര്‍ന്നാല്‍ രാജ്യം തകരും. അതൊഴിവാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവമെന്റിന് കമ്യൂണിസ്റുകാര്‍ പിന്തുണ നല്‍കിയത്. സര്‍ക്കാരില്‍ കമ്യൂണിസ്റുകാര്‍ പങ്കാളിത്തം വഹിക്കണമെങ്കില്‍ നയപരമായി ഇടപെടാനുള്ള സ്വാധീനം വേണം. എങ്കിലേ പ്രയോജനമുള്ളൂ. അല്ലെങ്കില്‍ വന്‍കിട ബൂര്‍ഷ്വാസിയുടെയും സാമ്രാജ്യത്വത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും താല്‍പ്പര്യം സംരക്ഷിക്കുന്നതിന് സാക്ഷികളായി നിന്നുകൊടുക്കേണ്ടിവരും. ആദ്യ യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയതും ഭരണത്തില്‍ പങ്കാളിയാകാതിരുന്നതും ശരിയായ നിലപാടു തന്നെയാണ്. പുറത്തുനിന്ന് പിന്തുണച്ചാല്‍ തെറ്റായ കാര്യങ്ങള്‍ വരുമ്പോള്‍ എതിര്‍ക്കാം. മറിച്ചാണെങ്കില്‍ കഴിയില്ല. അതുകൊണ്ട് ഒന്നാം യുപിഎ ഭരണത്തില്‍ കമ്യൂണിസ്റുകാര്‍ പങ്കാളിയാകണമായിരുന്നെന്ന ചന്ദ്രപ്പന്റെ അഭിപ്രായത്തോട് യോജിപ്പില്ല.
എല്‍ഡിഎഫ് വിട്ട വീരേന്ദ്രകുമാറിന്റെ ജനതാദളിനെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷ ചന്ദ്രപ്പന്‍ പ്രകടിപ്പിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, കോണ്‍ഗ്രസിനോട് സ്നേഹം തോന്നിയതുകൊണ്ടാണ് വീരേന്ദ്രകുമാര്‍ വിഭാഗം എല്‍ഡിഎഫ് വിട്ടതെന്ന് പിണറായി മറുപടി നല്‍കി. പഴയ സോഷ്യലിസ്റിന് കോണ്‍ഗ്രസിനോട് സ്നേഹം തോന്നിപ്പോയതാണ് പ്രശ്നം. അന്ന് ജനതാദളിലെ നല്ലൊരു വിഭാഗം പറഞ്ഞു, കോണ്‍ഗ്രസിനോടും യുഡിഎഫിനോടും ഒപ്പം പോകരുതേയെന്ന്. എന്നിട്ടും എല്‍ഡിഎഫ് വിട്ട് യുഡിഎഫ് രാഷ്ട്രീയത്തിലേക്ക് ചേക്കേറുകയായിരുന്നു അവര്‍. എല്‍ഡിഎഫ് വിരുദ്ധ നിലപാടിലാണ് ഇപ്പോഴും അവര്‍. കുറച്ചുനാള്‍ മുമ്പുവരെ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ സംസ്ഥാനത്തെ ഇത്തരം കാര്യങ്ങള്‍ അറിയാത്തതുകൊണ്ടാകാം ചന്ദ്രപ്പന്‍ അങ്ങനെ പ്രതികരിച്ചത്. എല്‍ഡിഎഫ് വിരുദ്ധ നിലപാടു സ്വീകരിച്ചത് തെറ്റാണെന്ന് വീരേന്ദ്രകുമാറിനോടൊപ്പമുള്ള ആരെങ്കിലും ചന്ദ്രപ്പനോടു പറഞ്ഞിട്ടുണ്ടെങ്കില്‍, അദ്ദേഹം അത് എല്‍ഡിഎഫില്‍ ഉന്നയിക്കുകയാണെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്യാമെന്നും പിണറായി പറഞ്ഞു. ഗൌരിയമ്മയുമായി സിപിഐ എം കൂടുതല്‍ അടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതിന് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് പിണറായി മറുപടി നല്‍കി.
ചില മാധ്യമങ്ങളുടേത് യുഡിഎഫ് സ്ക്വാഡ് പ്രവര്‍ത്തനം
കേരളത്തിലെ ഒരുകൂട്ടം മാധ്യമങ്ങള്‍ യുഡിഎഫിനുവേണ്ടി സ്ക്വാഡ് പ്രവര്‍ത്തനം നടത്തുകയാണെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫിനെ എങ്ങനെ അപകീര്‍ത്തിപ്പെടുത്താം, സര്‍ക്കാരിനെ എങ്ങനെ കരിതേയ്ക്കാം എന്ന പരീക്ഷണവും അതിനായി വാര്‍ത്തകള്‍ സൃഷ്ടിക്കുകയുമാണ് ഒരുവിഭാഗം മാധ്യമങ്ങള്‍. പെയ്ഡ് ന്യൂസ് എന്നത് നേരത്തേതന്നെ ദേശീയതലത്തില്‍ ചര്‍ച്ചയായതാണ്. അതില്‍ പണം വാങ്ങി എന്ന ഭാഗം ഒഴിവാക്കിയാല്‍ ഒരുകൂട്ടം മാധ്യമങ്ങള്‍ എല്‍ഡിഎഫിനെതിരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പ് പത്രം എത്തിയാല്‍ ഓരോരുത്തരായി വായിച്ച് വാര്‍ത്തകള്‍ അറിയുന്ന രീതിയായിരുന്നു. എന്നാല്‍, ദൃശ്യമാധ്യമങ്ങളുടെ വരവോടെ വാര്‍ത്തകളുടെയും വിവരണങ്ങളുടെയും പിടിയില്‍നിന്ന് വീട്ടിലുള്ള ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാകാത്ത സ്ഥിതിയാണ്. പാര്‍ടി എന്ന നിലയില്‍ സിപിഐ എമ്മിനും മുന്നണി എന്ന നിലയില്‍ എല്‍ഡിഎഫിനും എതിരായി ഓരോ വീട്ടിലും യുഡിഎഫിനുവേണ്ടിയുള്ള സ്ക്വാഡ് പ്രവര്‍ത്തനമാണ് ഈ മാധ്യമങ്ങള്‍ ചെയ്യുന്നത്. ഇത് കണ്ടുകൊണ്ടുള്ള പ്രചാരണത്തില്‍ ഏര്‍പ്പെടുന്നതിലും വീടുകളിലെത്തി ജനങ്ങളെ കാര്യം പറഞ്ഞ് മനസ്സിലാക്കുന്നതിലും പോരായ്മ സംഭവിച്ചു. അത് മേലില്‍ തിരുത്തും.
എല്‍ഡിഎഫും യുഡിഎഫും തമ്മിലെ വോട്ടുവ്യത്യാസം ലോക്സഭാതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നന്നായി കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വ്യത്യാസം 3.62 ശതമാനവും എണ്ണത്തില്‍ 6,61,000 വോട്ടുമാണ്. മുമ്പുള്ള തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ എല്‍ഡിഎഫ് പിന്നോട്ടുപോയ അനുഭവമുണ്ട്. എന്നാല്‍, ഗ്രാമപഞ്ചായത്തില്‍ സാധാരണനിലയില്‍ ഇപ്പോഴുണ്ടായതുപോലുള്ള പിറകോട്ടടി ഉണ്ടായിട്ടില്ല. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലുണ്ടായ എല്‍ഡിഎഫ് വിരുദ്ധ തരംഗത്തെ മുറിച്ചുകടക്കാന്‍ ശ്രമിച്ചെങ്കിലും അതു മാറ്റിയെടുക്കാനായില്ല. ഇനിയും വളരെ വിശദമായ പരിശോധന എല്ലാ തലങ്ങളിലും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വീഴ്ചയും ദൌര്‍ബല്യവും കണ്ടെത്തി തിരുത്തി ജനങ്ങളുടെ പിന്തുണ നന്നായി ആര്‍ജിച്ച് എല്‍ഡിഎഫിന് വിജയത്തിലേക്ക് കുതിക്കാനാകും. പ്രാദേശിക തെരഞ്ഞെടുപ്പില്‍ പണത്തിന്റെ കുത്തൊഴുക്കും ഇത്തവണയുണ്ടായി. ഒരു വോട്ടിനുവേണ്ടി പോലും യുഡിഎഫ് വന്‍ തുക നല്‍കി. മദ്യവും വിതരണംചെയ്തു. ഇത്രയൊക്കെയായിട്ടും എല്‍ഡിഎഫ് തകര്‍ന്ന് താഴോട്ട് പോയിട്ടില്ല. പക്ഷേ, തോല്‍വിയെ ഞങ്ങള്‍ ഗൌരവമായി കാണുന്നുവെന്നും പിണറായി പറഞ്ഞു. മഞ്ഞളാംകുഴി അലിയെ കീടമെന്ന് വിശേഷിപ്പിച്ചത് മഹാമേരുവല്ലാത്തതുകൊണ്ടാണെന്ന് പിണറായി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ജമാഅത്തെ ഇസ്ളാമി രാഷ്ട്രീയത്തില്‍ ഇറങ്ങിയതിലുള്ള എതിര്‍പ്പും ഇത്തരം സംഘടനകള്‍ക്ക് മേല്‍ക്കൈ കിട്ടുന്നത് ആപത്താണെന്നുമുള്ള തിരിച്ചറിവാണ് മലപ്പുറത്ത് മുസ്ളിംലീഗിനെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ സഹായിച്ചത്. അല്ലാതെ അലി ഘടകമല്ല. മലപ്പുറത്തെ ലീഗിന്റെ വിജയം സ്ഥായിയാണെന്നുകരുതേണ്ട- അദ്ദേഹം പറഞ്ഞു.

രാജയ്ക്കെതിരെ പ്രഥമദൃഷ്ട്യാ കേസ്: സുപ്രീംകോടതി
സ്പെക്ട്രം ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ മുന്‍ ടെലികോം മന്ത്രി എ രാജയ്ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് സുപ്രിം കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നീതിയുക്തമായും സത്യസന്ധമായും വേണം പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഉന്നതരുമായി കോര്‍പറേറ്റ് ഇടനിലക്കാരി നിര റാഡിയ നടത്തിയ സംഭാഷണങ്ങളുടെ പകര്‍പ്പ് കൈമാറാനും സ്പെക്ട്രം കേസില്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. കേസില്‍ വാദം തുടരുകയാണ്. സ്പെക്ട്രം ഇടപാടിന്റെ ഓരോഘട്ടവും സംശയകരമാണെന്ന് ജസ്റ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. പ്രകടമായി കാണാവുന്നതിനും അപ്പുറം പലതും സ്പെക്ട്രം ഇടപാടില്‍ നടന്നിട്ടുണ്ടെന്നും കോടതി വാദത്തിനിടെ പറഞ്ഞു.
ധന- നിയമ മന്ത്രാലയങ്ങളും പ്രധാനമന്ത്രി കാര്യാലയവുമൊക്കെ സ്പെക്ട്രം വിതരണത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ചതാണ്. ഇതെല്ലാം മറികടന്നാണ് ടെലികോം മന്ത്രാലയം നീങ്ങിയത്. സ്വകാര്യ ബിസിനസ് സ്ഥാപനം പോലെ ടെലികോം മന്ത്രാലയത്തിന് പ്രവര്‍ത്തിക്കാനാകില്ല. ലൈസന്‍സ് കിട്ടാന്‍ സാധ്യതയുള്ള കമ്പനികള്‍ക്ക് രേഖകളും ഡിമാന്റ് ഡ്രാഫ്റ്റുമൊക്കെ സമര്‍പ്പിക്കാന്‍ 45 മിനിറ്റ് മാത്രമാണ് സമയം അനുവദിച്ചത്. 45 മിനിറ്റിനുള്ളില്‍ എല്ലാ അപേക്ഷകരിലും വിവരങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ 'ടെലിപ്പതി' സംവിധാനമാണോ ഉപയോഗിച്ചത്. എങ്ങനെയാണ് 45 മിനിറ്റ് മാത്രം അനുവദിക്കാനാവുക. സ്പെക്ട്രം ഇടപാടിലൂടെ സര്‍ക്കാര്‍ സംവിധാനത്തിന്റെയാകെ പ്രതിച്ഛായ ഇടിഞ്ഞിരിക്കയാണ്. ഒരു സര്‍ക്കാര്‍ വകുപ്പിന്റെ നീതിയുക്തമായ പ്രവര്‍ത്തനമായി സ്പെക്ട്രം ഇടപാടിനെ കാണാനാകുമോയെന്ന് കോടതി ടെലികോം വകുപ്പിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോട് ആരാഞ്ഞു. കോടതിയുടെ വിമര്‍ശനം സോളിസിറ്റര്‍ ജനറലും അംഗീകരിച്ചു. കൂടുതല്‍ സുതാര്യത ആവശ്യമാണെന്നും ഇടപാടില്‍ സംശയങ്ങളുള്ള ആളുകളുണ്ടായിരുന്നെന്നും സുബ്രഹ്മണ്യം പറഞ്ഞു. എന്നാല്‍, സംശയം പ്രകടിപ്പിച്ചവര്‍ സാധാരണ ആളുകളല്ലെന്നും ധനവകുപ്പിന്റെ പ്രതിനിധികളടക്കം ഉണ്ടെന്ന് കോടതിയും പറഞ്ഞു. ഇടപാടിനെ ന്യായീകരിക്കാന്‍ വീണ്ടും സോളിസിറ്റര്‍ ജനറല്‍ ശ്രമിച്ചപ്പോള്‍ കോടതി കൂടുതല്‍ രൂക്ഷമായി പ്രതികരിച്ചു.
"താങ്കളൊരു പ്രധാന സ്ഥാനമാണ് വഹിക്കുന്നതെന്ന് മറക്കരുത്. ഇടപാടിന്റെ ഓരോ ഘട്ടവും നിങ്ങള്‍ സ്വയം വിലയിരുത്തി നോക്കണം. എന്തായിരിക്കും നിങ്ങളുടെ അഭിപ്രായം''- കോടതി ചോദിച്ചു.
സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ എ രാജ കോടതിയില്‍ ചോദ്യംചെയ്തു. 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിന് നഷ്ടം വന്നെന്ന കണ്ടെത്തല്‍ ഊഹാപോഹങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണെന്ന് രാജയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ടി ആര്‍ അന്ത്യാര്‍ജുന വാദിച്ചു. സിഎജി റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ പല മന്ത്രിമാര്‍ക്കെതിരെയും പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി അന്ത്യാര്‍ജുനയുടെ വാദം ഖണ്ഡിച്ചു പറഞ്ഞു. കണ്ടെത്തലുകളെ ഊഹാപോഹമെന്ന് പറഞ്ഞ് തള്ളാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയനേതാക്കള്‍, കോര്‍പറേറ്റ് തലവന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുമായി നിര റാഡിയ നടത്തിയ സംഭാഷണങ്ങളുടെ യഥാര്‍ഥ പകര്‍പ്പുകള്‍ കൈമാറാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ടേപ്പുകള്‍ സുപ്രീംകോടതി രജിസ്ട്രിയില്‍ സൂക്ഷിക്കും. അവശ്യമുള്ളപ്പോള്‍ പരിശോധന നടത്താം- കോടതി അറിയിച്ചു.
(എം പ്രശാന്ത്)

Wednesday, December 1, 2010
കോൺഗ്രസിനെ ഉള്ളംകൈയിലാക്കി റാഡിയ
തലപ്പത്തുനിന്നുയര്‍ന്ന അഴിമതി തരംഗം ഭാഗം 5
ഒന്നാം ഭാഗം കോണ്‍ഗ്രസ് കടയില്‍ വില്പന തകൃതി
രണ്ടാം ഭാഗം അഴിമതിക്ക് പ്രധാനമന്ത്രിയുടെ കൈയൊപ്പ്
മൂന്നാം ഭാഗം വ്യവസ്ഥകള്‍ നോക്കുകുത്തിയായി, മന്മോഹന്‍ കണ്ണടച്ചു
നാലാം ഭാഗം അടിമുടി ചട്ടലംഘനം തടസ്സമില്ലാതെ അഴിമതി
'സോണിയയെ ഇന്ന് കാണണമെന്ന് വിചാരിച്ചതാണ്. പക്ഷേ ഞാന്‍ ജയ്പുരില്‍ കുടുങ്ങി. അടുത്ത ഏതെങ്കിലും ദിവസം കാണാന്‍ നോക്കാം. അഹമ്മദുമായി (സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍) ഒന്ന് ബന്ധപ്പെടട്ടെ'- ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിന്റെ എഡിറ്റോറിയല്‍ ഡയറക്ടറും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ വീര്‍സാങ്‌വി ഫോണിലൂടെ സൃഹൃത്തിന് ഉറപ്പുനല്‍കി. സുഹൃത്ത് മറ്റാരുമല്ല, കോര്‍പറേറ്റ് വൃത്തങ്ങളിലെ അറിയപ്പെടുന്ന ഇടനിലക്കാരി നീര റാഡിയ.
സംഭാഷണവിഷയം രണ്ടാം യുപിഎ സര്‍ക്കാരിന്റെ രൂപീകരണമാണ്. റാഡിയക്ക് താല്‍പ്പര്യമുള്ള വ്യക്തിക്ക് ഇഷ്ടമുള്ള വകുപ്പ് കിട്ടണം. ഇതിന് കോൺഗ്രസിന്റെ ഉന്നതങ്ങളില്‍ സാങ്‌വി ഇടപെടണമെന്നാണ് റാഡിയയുടെ അഭ്യര്‍ഥന. കോൺഗ്രസ് നേതാക്കളുമായി റാഡിയക്ക് നല്ല ബന്ധമുണ്ടെങ്കിലും പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍കൂടി ആവശ്യപ്പെട്ടാല്‍ വിഷയത്തിന് ഗൌരവം കൂടും, ലോബിയിങ്ങിന് കുറച്ചുകൂടി ശക്തിയും ലഭിക്കും.
നീര റാഡിയ വിവിധ മാധ്യമപ്രവര്‍ത്തകരുമായും കോര്‍പറേറ്റ് മേധാവികളുമായും രാഷ്ട്രീയ നേതാക്കളുമായും 2008-09ല്‍ നടത്തിയ ടെലിഫോൺ സംഭാഷണങ്ങള്‍ ഓപ്പൺ, ഔട്ട്‌ലുക്ക് തുടങ്ങിയ മാസികകളാണ് പുറത്തുവിട്ടത്. ഭരണനേതൃത്വത്തില്‍ റാഡിയക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് സംഭാഷണം. സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയയുടെ സെക്രട്ടറി അഹമ്മദ് പട്ടേല്‍, മുതിര്‍ന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് തുടങ്ങി പലരും റാഡിയയുടെ സംഭാഷണങ്ങളില്‍ കടന്നുവരുന്നു.
അംബാനിമാര്‍ തമ്മിലുള്ള വാതകതര്‍ക്കം, രണ്ടാം യുപിഎ സര്‍ക്കാരിന്റെ രൂപീകരണം എന്നീ വിഷയങ്ങളാണ് സംഭാഷണങ്ങളില്‍ അധികവും. ഇത് രണ്ടിലും റാഡിയ ആഗ്രഹിച്ചതുനടന്നു. കാര്യങ്ങള്‍ മുകേഷിന് അനുകൂലമാക്കാന്‍ റാഡിയ നടത്തുന്ന ഇടപെടല്‍ സംഭാഷണങ്ങളില്‍ വ്യക്തമാണ്. യുപിഎ സര്‍ക്കാരിന്റെ വകുപ്പുവിഭജന വിഷയത്തില്‍ റാഡിയക്ക് താല്‍പ്പര്യമുള്ള എ രാജ വീണ്ടും ടെലികോം വകുപ്പിലെത്തി.
രാജ്യത്തെ വന്‍കോര്‍പറേറ്റുകളുടെ ഇടനിലക്കാരിയെന്ന നിലയില്‍ ഒന്നര ദശകമായി റാഡിയ ഡല്‍ഹിയില്‍ സജീവമാണ്. ദീര്‍ഘകാലം ലണ്ടനില്‍ കഴിഞ്ഞ റാഡിയ ഇന്ത്യയില്‍ മടങ്ങിയെത്തിയാണ് കോര്‍പറേറ്റ് ലോബിയിങ് പ്രൊഫഷണായി സ്വീകരിച്ചത്. വശ്യമായ സംഭാഷണചാരുതയും ആകര്‍ഷകമായ വ്യക്തിത്വവും റാഡിയക്ക് അനുകൂല ഘടകങ്ങളായി.
കേന്ദ്രഭരണത്തിന്റെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന നോര്‍ത്ത്- സൌത്ത് ബ്ളോക്കുകളില്‍ (ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനകേന്ദ്രം) വലിയ സ്വാധീനമാണ് റാഡിയക്കുള്ളത്. വിവാദ ഫോൺകോളുകളുടെ പശ്ചാത്തലത്തില്‍ റാഡിയയെ ചോദ്യംചെയ്യാന്‍ കഴിഞ്ഞ വര്‍ഷം നീക്കമുണ്ടായിരുന്നെങ്കിലും ഉന്നതങ്ങളിലെ ഇടപെടലാണ് ഇത് തടഞ്ഞത്.
ടെലികോം മേഖല വലിയ ബിസിനസ് മേഖലയായി മാറുകയും ടാറ്റ ഈ രംഗത്തേക്ക് കടന്നുവരികയും ചെയ്തതോടെയാണ് ടെലികോം വകുപ്പും റാഡിയയുടെ സ്വാധീനവലയത്തിലായത്. രാജ ടെലികോം മന്ത്രിയായതോടെ കാര്യങ്ങള്‍ എളുപ്പമാവുകയുംചെയ്തു. 2006 മുതല്‍ റാഡിയക്ക് രാജയുമായി പരിചയമുണ്ട്. കരുണാനിധിയുടെ മകള്‍ കനിമൊഴിയിലൂടെയാണ് റാഡിയ രാജയുമായി പരിചയപ്പെടുന്നത്.
സ്പെക്ട്രം ഇടപാട് രാജ സുഗമമായി മുന്നോട്ടു കൊണ്ടുപോയത് റാഡിയയുടെ സഹായത്താലാണ്. റേസ്‌കോഴ്സ് റോഡിലെ പ്രധാനമന്ത്രി കാര്യാലയത്തിലും പത്ത് ജന്‍പഥിലും (സോണിയയുടെ വസതി) റാഡിയക്കുള്ള സ്വാധീനം തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ വഴിയൊരുക്കി. ധന- നിയമമന്ത്രാലയങ്ങളുടെ എതിര്‍പ്പും പ്രധാനമന്ത്രി കാര്യാലയം തുടക്കത്തില്‍ പ്രകടിപ്പിച്ച സംശയവുമൊക്കെ വളരെ പെട്ടെന്ന് ഇല്ലാതായി. സ്വകാര്യകമ്പനികള്‍ക്ക് കോടികളുടെ ലാഭമൊരുക്കി സ്പെക്ട്രം ഇടപാട് ഭംഗിയായി നടത്തുകയും ചെയ്തു.
യുപിഎ സര്‍ക്കാരിന് ഡിഎംകെയുടെ പിന്തുണ നിര്‍ണായകമായതിനാലാണ് സ്പെക്ട്രം അഴിമതി തടയാനാവാതെ പോയതെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. അഴിമതിക്ക് വ്യക്തമായ തെളിവുകള്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക് നേരത്തെ ലഭിച്ചതുമാണ്. എന്നാല്‍, നടപടിയുണ്ടായില്ലെന്നു മാത്രമല്ല രാജയെ സംരക്ഷിക്കുകയാണ് മന്‍മോഹനും കൂട്ടരും ചെയ്തത്. സമ്മര്‍ദം ഡിഎംകെയില്‍ നിന്നല്ല, ടാറ്റമാരില്‍നിന്നും അംബാനിമാരില്‍നിന്നുമാണെന്ന് വ്യക്തം.
രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ 50 ശതമാനവും കള്ളപ്പണമാണെന്നാണ് ജെഎന്‍യു അധ്യാപകനും സാമ്പത്തികശാസ്ത്രജ്ഞനുമായ അരുൺകുമാറിന്റെ കണ്ടെത്തല്‍. അഴിമതിക്കാരായ നേതാക്കളും ബിസിനസുകാരും ബ്യൂറോക്രസിയുമൊക്കെ ഒത്തുചേര്‍ന്ന് കള്ളപ്പണത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇന്ത്യയിലെ കറുത്ത സമ്പദ്‌വ്യവസ്ഥ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുകൂടിയായ അരുൺകുമാര്‍ പറഞ്ഞു. എൺപതുകളില്‍ ശ്രദ്ധേയമായ അഴിമതികള്‍ എട്ടെണ്ണമാണ് ഉണ്ടായിരുന്നത്. എന്നാല്‍, മന്‍മോഹന്‍സിങ് ധനമന്ത്രിയായപ്പോള്‍ 26 വന്‍അഴിമതികളാണ് രാജ്യത്ത് സംഭവിച്ചത്. അദ്ദേഹം പ്രധാനമന്ത്രിയായതോടെ അഴിമതി ദിവസേനയെന്നോണമായിയെന്നും അരുൺകുമാര്‍ പറഞ്ഞു. (അവസാനിച്ചു)
(എം പ്രശാന്ത്)
ദേശാഭിമാനി 30112010

Subscribe to:
Posts (Atom)