Friday, February 3, 2017
Thursday, February 2, 2017
ഇതാ, പെണ്‍പോരാട്ടത്തിന്റെ ചരിത്രഗാഥകള്‍
കൊച്ചി > സമരങ്ങളുടെ തീച്ചൂടുള്ള പെണ്‍കഥകളുണ്ട് ചരിത്രവഴികളില്‍. അപമാനപ്പെടുത്തലില്‍ തകര്‍ന്നുപോകാതെ പ്രതിഷേധത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയവരുടെ വിജയകഥ. മാന്യമായി വസ്ത്രംധരിക്കാന്‍, പെണ്ണുടലിന് കരം ചോദിച്ചവരെ ധിക്കരിക്കാന്‍, പഠിക്കാന്‍, പണിയെടുക്കാന്‍, വെള്ളംകുടിക്കാന്‍വരെ സമരങ്ങള്‍ നയിച്ച പെണ്ണുങ്ങളുടെ മണ്ണ്. ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനനഗരിയിലെ ചരിത്രപ്രദര്‍ശനത്തിലേക്ക് വരിക. പെണ്‍പോരാട്ടങ്ങളുടെ പഴയ ഗാഥകളില്‍നിന്ന് പുതുസമരങ്ങള്‍ക്ക് ഊര്‍ജം നിറയ്ക്കാം.
പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തെ അടക്കിവാണ ജാതി-ജന്മിത്വ വാഴ്ചയുടെ, അവയ്ക്കെതിരെ നടന്ന ശക്തമായ പ്രതിഷേധങ്ങളുടെ ഓര്‍മപ്പെടുത്തലുണ്ട് ചരിത്രപ്രദര്‍ശനത്തില്‍. ദിവസങ്ങളോ മാസങ്ങളോ അല്ല, 30 വര്‍ഷം നീണ്ട പോരാട്ടചരിത്രമുണ്ട് മാറുമറയ്ക്കല്‍ സമരത്തിന്. 1829ല്‍ അയ്യാ വൈകുണ്ഠം നേതൃത്വംനല്‍കിയ സമരം വിജയംകണ്ടത് 1859ല്‍. വിളംബരത്തില്‍ തുല്യംചാര്‍ത്തിയ മാര്‍ത്താണ്ഡവര്‍മ ക്രിസ്ത്യാനികളെയോ മുക്കുവത്തികളെയോപോലെ മേല്‍വസ്ത്രം ധരിക്കാന്‍ അവര്‍ണ സ്ത്രീകള്‍ക്ക് അവകാശം നല്‍കിയപ്പോള്‍ അതൊരിക്കലും ഉയര്‍ന്ന ജാതിക്കാരുടേതുപോലെയാകരുതെന്നു പറയാനും മറന്നില്ല. പൌരാവകാശ പോരാട്ടത്തിന്റെ ആദ്യ വിജയമായിരുന്നു അതെന്ന് പ്രദര്‍ശനം അടിവരയിടുന്നു.
അവര്‍ണസ്ത്രീകള്‍ നല്‍കേണ്ട മുലക്കരത്തില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥന് മുലയറുത്തുകൊടുത്ത ചേര്‍ത്തലയിലെ ഈഴവ യുവതി നങ്ങേലിയുടെ കഥയുണ്ട് ഈ ചരിത്രച്ചുവരില്‍. പന്തളം ചന്തയില്‍ മൂക്കുത്തി ധരിച്ചെത്തിയ ഈഴവയുവതിയുടെ മൂക്കറുത്ത ജന്മികള്‍ക്കെതിരെ മൂക്കുത്തി ധരിച്ച സ്ത്രീകളെ ചന്തയില്‍ കൊണ്ടുവന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെയും ഇവിടെ കാണാം. കണങ്കാല്‍വരെ നീളുന്ന അച്ചിപ്പുടവ ധരിച്ച കായംകുളത്തെ ഈഴവ യുവതിയുടെ പുടവ പരസ്യമായി ഊരിയെറിഞ്ഞപ്പോള്‍ കേരളം ആദ്യ സ്ത്രീജാഥ കണ്ടു.
രേഖപ്പെടുത്തിയതും അല്ലാത്തതുമായ പ്രതിഷേധങ്ങളുടെയും പ്രതികരണങ്ങളുടെയും ആകെത്തുകയാണ് ഇന്നത്തെ കേരളമെന്ന് പ്രദര്‍ശനം വ്യക്തമാക്കുന്നു.
http://www.deshabhimani.com/special/dyfi/621094

കേരളത്തിന് നിരാശ
റെയില്‍ ബജറ്റുകൂടി ഉള്‍ച്ചേര്‍ത്തുള്ള ആദ്യ പൊതുബജറ്റ് കേരളത്തിന് സമ്മാനിക്കുന്നത് നിരാശമാത്രം. എയിംസ്അനുവദിക്കണമെന്ന ആവശ്യം മോഡി സര്‍ക്കാര്‍ തള്ളി. എയിംസ് അനുവദിച്ചത് ഗുജറാത്തിനും ജാര്‍ഖണ്ഡിനും. കഞ്ചിക്കോട് റെയില്‍കോച്ച് ഫാക്ടറിയും അവഗണിക്കപ്പെട്ടു. ഫാക്ടുപോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പണം അനുവദിച്ചിട്ടില്ല. റബര്‍ ഉള്‍പ്പെടെ നാണ്യവിളകള്‍ക്കായുള്ള വിലസ്ഥിരതാ നിധിയിലേക്ക് ഒന്നും വകയിരുത്തിയില്ല.
വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മറ്റുമായി കഴിഞ്ഞ ബജറ്റില്‍ 2300 കോടി അനുവദിച്ചപ്പോള്‍ ഈ വര്‍ഷം 1450 കോടിമാത്രമാണ്. ഇതില്‍ ടീബോര്‍ഡിനുള്ള 160 കോടിയും കോഫീബോര്‍ഡിനുള്ള 140 കോടിയും ഉള്‍പ്പെടും. കൊച്ചി മെട്രോ ഉള്‍പ്പെടെ 14 മെട്രോ പദ്ധതികള്‍ക്കായി 18,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൊച്ചി മെട്രോയ്ക്ക് എത്ര തുകയെന്ന് തരംതിരിച്ച് വ്യക്തമാക്കുന്നില്ല. വിദേശ വായ്പയിനത്തില്‍ കൊച്ചി മെട്രോയ്ക്ക് 2017-18 വര്‍ഷത്തില്‍ 238 കോടി രൂപവരെ ലഭിക്കാമെന്നു പറയുന്നു. ഫ്രഞ്ച് എഎഫ്ഡി വായ്പയാണിത്.
ഫാക്ടിന് ഈവര്‍ഷം ആറുകോടി രൂപ അനുവദിച്ചിരുന്നു. 2017-18 വര്‍ഷത്തിലേക്ക് പണം അനുവദിച്ചിട്ടില്ല. മത്സ്യബന്ധന വികസനബോര്‍ഡിനുള്ള വിഹിതം 192.12 കോടിയില്‍നിന്ന് ഒമ്പതാക്കി. 183 കോടി വെട്ടിക്കുറച്ചു. സമുദ്രോല്‍പ്പന്ന കയറ്റുതി വികസന അതോറിറ്റിയുടെ വിഹിതം 97 കോടിയില്‍നിന്ന് 105 കോടിയാക്കി.
ടീബോര്‍ഡിന്റെ വിഹിതം 152.15 കോടിയില്‍നിന്ന് 160 ആക്കി. കോഫീബോര്‍ഡിന്റേത് 141.54 കോടിയില്‍നിന്ന് 140.10 കോടിയായി. റബര്‍ ബോര്‍ഡിന്റെ വിഹിതമാകട്ടെ 148.75 കോടിയില്‍നിന്ന് 142.60 ആയി കുറച്ചു. സ്പൈസസ് ബോര്‍ഡിന്റെ വിഹിതം 80.35 കോടിയില്‍നിന്ന് 82.10ലേക്ക് ഉയര്‍ന്നു. കശുവണ്ടി കയറ്റുമതി പ്രോത്സാഹന ബോര്‍ഡിന്റെ വിഹിതം ആറുകോടിയില്‍നിന്ന് നാലായി.
കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റിന്റെ വിഹിതം 33.99 കോടിയില്‍നിന്ന് 37.28 ആയി. ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട്ട്രസ്റ്റിന്റെ വിഹിതം 562 കോടിയില്‍നിന്ന് 1850 കോടിയിലേക്കാണ് ഉയര്‍ത്തിയത്. കാണ്ട്ല പോര്‍ട്ട്രസ്റ്റിനാകട്ടെ വിഹിതം 130 കോടിയില്‍നിന്ന് 393 കോടിയായി. കൊച്ചിന്‍ ഷിപ്യാര്‍ഡിന് 507 കോടി രൂപ അനുവദിച്ചു. മുന്‍വര്‍ഷം 116 കോടിയായിരുന്നു.
എച്ച്എംടിക്ക് 0.01 കോടിമാത്രം ലഭിച്ചപ്പോള്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് വിഹിതമില്ല. കയര്‍ സംരംഭകപദ്ധതിക്ക് 15 കോടി ലഭിച്ചത് 10 കോടിയായി. കയര്‍ വികസനപദ്ധതിയുടെ വിഹിതം 50.75 കോടിയില്‍നിന്ന് 50 കോടിയിലേക്ക് കുറഞ്ഞു. വൈദഗ്ധ്യ വികസന പദ്ധതിക്കായി എഡിബിയില്‍നിന്ന് വായ്പയിനത്തില്‍ 150 കോടി രൂപ ലഭിക്കും. ഗ്രാമീണ ജലവിതരണ- ശുചിത്വ പദ്ധതിക്കായി ലോകബാങ്കില്‍നിന്ന് 282 കോടിയും ലഭിക്കും. ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് 202 കോടി രൂപയും രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിക്ക് 64.40 കോടി രൂപയും ലഭിക്കും.
എം പ്രശാന്ത്
(http://www.deshabhimani.com/news/national/union-budget-2017/621026)

പ്രതിസന്ധികളെ അഭിമുഖീകരിക്കാതെ കേന്ദ്ര ബജറ്റ്
പാര്‍ലമെന്റിലെ ഒരു മുതിര്‍ന്ന അംഗം മരിച്ചിട്ടും ഒരുദിനംപോലും മാറ്റിവയ്ക്കാന്‍ കഴിയില്ലെന്ന വാശിയോടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബുധനാഴ്ച അവതരിപ്പിച്ച അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ഥചിത്രം പൂര്‍ണമായും അവഗണിച്ചുകൊണ്ടുള്ളതാണ്. നോട്ട് അസാധുവാക്കിയ നടപടിയെ ധീരമെന്ന് വിശേഷിപ്പിച്ച ബജറ്റ് നോട്ട് നിരോധത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് എന്തു സംഭവിച്ചെന്ന് വസ്തുതാപരമായി പരിശോധിക്കാന്‍പോലും മിനക്കെട്ടില്ല. ലോകസാഹചര്യങ്ങള്‍ അനിശ്ചിതത്വം നിറഞ്ഞതാണെങ്കിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നില ഭദ്രമാണെന്നവകാശപ്പെട്ട ജെയ്റ്റ്ലി 'നവ ലിബറല്‍' അജന്‍ഡയില്‍ ഉറച്ചുനിന്നുകൊണ്ടുള്ള സാമ്പത്തികപരിഷ്കാരങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഒരടിപോലും പിന്നോട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ജനകോടികള്‍ ഒരുനേരത്തെ ആഹാരത്തിന് വഴിയില്ലാതെ വലയുമ്പോഴും കോടിക്കണക്കിനാളുകള്‍ക്ക് ബാങ്ക് അക്കൌണ്ടില്ലെങ്കിലും 'കറന്‍സിരഹിത' സമ്പദ്വ്യവസ്ഥയിലേക്കും 'ഡിജിറ്റല്‍' സമ്പദ്വ്യവസ്ഥയിലേക്കും മുന്നേറുമെന്ന് പ്രഖ്യാപനമുണ്ട്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയടക്കമുള്ള സാമൂഹ്യമേഖലയ്ക്കും വിഹിതം വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ധനകമ്മി ചുരുക്കാന്‍ സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിക്കുമ്പോള്‍ ഇതെങ്ങനെ സാധിക്കുമെന്ന് വ്യക്തമല്ല. നോട്ട് അസാധുവാക്കിയത് കള്ളപ്പണത്തിനും അഴിമതിക്കും എതിരായ നടപടിയെന്ന് അവകാശപ്പെടുമ്പോള്‍ രണ്ടിന്റെയും ഉറവിടം തൊടാത്തതിനെക്കുറിച്ച് മൌനം. ധനകമ്മി 3.2 ശതമാനമായി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം.
ബജറ്റ് കേരളത്തെ പൂര്‍ണമായി അവഗണിച്ചു. കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. നോട്ടുനിരോധത്തെത്തുടര്‍ന്ന് നികുതിവരുമാനം കുറഞ്ഞ സാഹചര്യത്തില്‍ വായ്പാപരിധി വര്‍ധിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അത് പരിഗണിച്ചില്ല. ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ട് വേണമെന്ന് കേരളം നിരന്തരമായി ആവശ്യപ്പെടുന്നതാണ്. അത് അനുവദിച്ചത് ഗുജറാത്തിനും ജാര്‍ഖണ്ഡിനും.
എന്താണ് ഇപ്പോള്‍ ഇന്ത്യന്‍സമ്പദ് വ്യവസ്ഥയുടെ സ്ഥിതിയെന്ന് ഈ ബജറ്റ് പരിഗണിച്ചുപോലുമില്ല. മുതല്‍മുടക്കില്ല, ഉല്‍പ്പാദനം കുറഞ്ഞു, തൊഴിലില്ല, വരുമാനം കുറഞ്ഞു, സാധനങ്ങള്‍ക്ക് ഡിമാന്‍ഡില്ലാതായി. നോട്ട് നിരോധത്തിനുമുന്നേതന്നെ ഈയൊരു സാഹചര്യമായിരുന്നു. നോട്ടുനിരോധത്തോടെ സ്ഥിതി കൂടുതല്‍ വഷളായി. നോട്ടുനിരോധത്തിന്റെ പ്രത്യാഘാതം വിലയിരുത്താതെതന്നെ മൊത്തം ആഭ്യന്തരോല്‍പ്പാദനവളര്‍ച്ച ആറരശതമാനമായി കുറയുമെന്ന് ധനമന്ത്രാലയമടക്കം സമ്മതിച്ചുകഴിഞ്ഞു. തുടര്‍ന്നുള്ള സാഹചര്യംകൂടി പരിഗണിക്കുമ്പോള്‍ തകര്‍ച്ച വളരെ വലുതായിരിക്കും. സാമ്പത്തികപ്രവര്‍ത്തനങ്ങളാകെ മരവിച്ചു. എവിടെയും മാന്ദ്യം പിടിമുറുക്കി. ഈയൊരു സാഹചര്യത്തില്‍ അവതരിപ്പിക്കുന്ന ബജറ്റ് മുതല്‍മുടക്കും വരുമാനവും തൊഴിലും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാകണം. അതിന് സര്‍ക്കാരിന്റെ മുതല്‍മുടക്കും ചെലവും വര്‍ധിപ്പിക്കണം. ധനമന്ത്രി പ്രതീക്ഷിക്കുന്നത് ബാങ്കുകളിലെത്തുന്ന സ്വകാര്യനിക്ഷേപമാണ്. അതിനെ മുന്‍നിര്‍ത്തിയാണ് പലിശനിരക്ക് കുറയുമെന്നും വായ്പ കൂടുമെന്നുമൊക്കെ പറയുന്നത്. പക്ഷേ, സാമൂഹ്യക്ഷേമച്ചെലവുകളും പൊതുമുതല്‍മുടക്കും വര്‍ധിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍തന്നെ പണം ചെലവാക്കണം.
ഇന്ത്യയെ മാറ്റിമറിക്കാനും ശുദ്ധീകരിക്കാനും കരുത്തുറ്റതാക്കാനും ലക്ഷ്യമിട്ടെന്ന അവകാശവാദത്തോടെ ബജറ്റില്‍ ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ട്. ഇതിനാവശ്യമായ വരുമാനം കണ്ടെത്തുന്നത് എങ്ങനെയെന്ന് വ്യക്തമല്ല. തൊഴിലുറപ്പ് പദ്ധതിയില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക പരിഗണിക്കുമ്പോള്‍ വര്‍ധിപ്പിച്ച തുക ഒന്നുമില്ല. റെയില്‍ബജറ്റും പൊതുബജറ്റിനൊപ്പമാക്കിയ ഇത്തവണത്തെ ബജറ്റില്‍ റെയില്‍വേ വികസനത്തിനായി മൊത്തം 1,31,000 കോടി രൂപയുടെ വികസന-മൂലധനച്ചെലവ് വകയിരുത്തിയിട്ടുള്ളതില്‍ സര്‍ക്കാരിന്റേത് 55,000കോടി മാത്രം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ക്കാണ് ഊന്നല്‍. വ്യാപകമായ സ്വകാര്യവല്‍ക്കരണമാണ് ലക്ഷ്യം. റെയില്‍ബജറ്റിന്റെ വിശദാംശങ്ങള്‍ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. യാത്രക്കാരുടെ സുരക്ഷ, ശുചീകരണം, വികസനം എന്നിവയെ മുന്‍നിര്‍ത്തി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളില്‍ കേരളത്തിന് കാര്യമായൊന്നുമില്ല.
ഐആര്‍സിടിസി വഴി ഇ-ടിക്കറ്റ് ബുക്കിങ്ങിന് സര്‍വീസ് ചാര്‍ജ് റദ്ദാക്കിയിട്ടുണ്ട്. ഇതാകട്ടെ ഡീമോണിറ്റെസേഷനെ തുടര്‍ന്ന്് ഇപ്പോള്‍ത്തന്നെ നിലവിലുള്ളതാണ്. വ്യോമയാന മേഖലയിലും സ്വകാര്യവല്‍ക്കരണത്തിനാണ് ഊന്നല്‍. സ്വകാര്യ വിമാനത്താവളങ്ങളുടെ എണ്ണം കൂടും. ബാങ്കിങ്-ധനമേഖലയില്‍ വന്‍തോതില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന പ്രഖ്യാപനങ്ങളില്‍ അപകടങ്ങള്‍ ഒരുപാട് ഒളിഞ്ഞിരിപ്പുണ്ട്. ധനമൂലധനത്തെ പ്രീണിപ്പിക്കലാണ് ലക്ഷ്യം. വിദേശമൂലധനത്തെ വഴിവിട്ട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പ്രത്യക്ഷത്തിലുള്ളതിന് പുറമെയും ബജറ്റില്‍ ഒളിഞ്ഞിരിപ്പുണ്ട്. വിദേശനിക്ഷേപ പ്രോത്സാഹന സമിതി (എഫ്ഐപിബി) പിരിച്ചുവിടുമെന്നാണ് ബജറ്റില്‍ പറഞ്ഞിട്ടുള്ളത്. കേട്ടാല്‍ ഇതെന്തോ നല്ല കാര്യമാണെന്ന് തോന്നും. വരുന്ന വിദേശ മുതല്‍മുടക്ക് പരിശോധിച്ച് അനുമതി നല്‍കുന്നതിനുള്ളതാണ് ഈ സമിതി. ഫലത്തില്‍ ഇപ്പോഴുള്ള പരിശോധനയും നിയന്ത്രണവുംകൂടി ഇല്ലാതാകും.
ആദായനികുതി നിരക്കുകളില്‍ മാറ്റംവരുത്തിയത് ശമ്പളക്കാര്‍ക്ക് ഗുണകരമാകും. സര്‍ക്കാരിന്റെ നികുതിവരുമാനം വര്‍ധിപ്പിക്കുന്നതിന് കോര്‍പറേറ്റ് മേഖലയെ തൊടാന്‍ ജെയ്റ്റ്ലി മുതിര്‍ന്നില്ല. കോര്‍പറേറ്റ് മേഖലയ്ക്ക് ഇളവുകള്‍ നല്‍കുകയുംചെയ്തു. പ്രതിവര്‍ഷം 50 കോടിയില്‍ കൂടുതല്‍ വിറ്റുവരവുള്ള കമ്പനികളുടെ നികുതി 30 ശതമാനത്തില്‍നിന്ന് 25 ശതമാനമായി കുറച്ചത് കോര്‍പറേറ്റുകള്‍ കൈക്കലാക്കും. കുടിശ്ശികയായിക്കിടക്കുന്ന നികുതി പിരിച്ചെടുക്കാനും കാര്യമായ ഒരു നടപടിയുമില്ല. ചുരുക്കിപ്പറഞ്ഞാല്‍, കമ്പോളത്തെയും കോര്‍പറേറ്റ് മേഖലയേയും വിദേശമൂലധനത്തെയും സഹായിക്കുന്ന ജെയ്റ്റ്ലി രാജ്യത്തെ സാധാരണ ജനങ്ങളെയും തൊഴിലാളികളെയും പൂര്‍ണമായി അവഗണിച്ചിരിക്കുന്നു
deshabhimani editorial Thursday Feb 2, 2017
(http://www.deshabhimani.com/editorial/news-editorial-02-02-2017/620916)

കള്ളക്കണക്കുകള്‍
കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മികച്ച വാഗ്മിയാണ്. പ്രസംഗകലയിലുള്ള അദ്ദേഹത്തിന്റെ പാടവം വിളിച്ചറിയിക്കുന്നതായിരുന്നു അദ്ദേഹം ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയ ബജറ്റ് പ്രസംഗം. ഒരു കഥാകാരന്‍ വാക്കുകളിലൂടെ മായികപ്രപഞ്ചം സൃഷ്ടിക്കുന്നതുപോലെ ഒരു മായാലോകമാണ് അദ്ദേഹം വരച്ചുകാട്ടിയത്. സാമ്പത്തികവളര്‍ച്ചയുടെ പാതയില്‍ കുതിക്കുന്ന ഭാരതം. കര്‍ഷകരും ഗ്രാമീണരുമെല്ലാം ക്ഷേമൈശ്വര്യങ്ങളില്‍ ആറാടുന്ന പുതിയ സാമ്പത്തികവര്‍ഷം. ഇതൊക്കെയാണ് അദ്ദേഹം വാക്കുകള്‍കൊണ്ടു തീര്‍ത്തത്.
എന്നാല്‍, യാഥാര്‍ഥ്യം അത്തരത്തില്‍ പ്രസാദമധുരമല്ല. മറിച്ച്, നന്നേ കയ്പേറിയതാണ്. അതു മനസ്സിലാക്കാന്‍ ജെയ്റ്റ്ലി മറച്ചുവച്ചതും പറയാതെ പോയതുമായ കണക്കുകളും പറഞ്ഞ കള്ളക്കണക്കുകളും മാത്രം മതി. അദ്ദേഹം അവതരിപ്പിച്ച 2017-18 സാമ്പത്തികവര്‍ഷത്തെ ബജറ്റ് ഉയര്‍ത്തുന്ന ഏറ്റവും വലിയ ആശങ്ക അത് യാഥാര്‍ഥ്യങ്ങളില്‍ അധിഷ്ഠിതമല്ല എന്നതാണ്.
ഇന്ത്യ നോട്ടുനിരോധനം മൂലം ഉണ്ടാകുന്ന സാമ്പത്തിക മുരടിപ്പിലാണ് എന്നും അതു രണ്ടുശതമാനമോ അതിലേറെയോ ആകാം എന്നും രണ്ടുവര്‍ഷമെങ്കിലും അതു തുടരും എന്നും ദേശീയ സാര്‍വദേശീയ തലങ്ങളിലുള്ള എല്ലാ സാമ്പത്തിക, വികസന ഏജന്‍സികളും പ്രവചിച്ചിരിക്കെ, ഇന്ത്യ 7.1 ശതമാനം നിരക്കില്‍ വളരും എന്ന കാവ്യകല്‍പ്പനയിന്മേലാണ് അദ്ദേഹം ബജറ്റ് പടുത്തുയര്‍ത്തിയിരിക്കുന്നത്. നോട്ട് നിരോധനം താല്‍ക്കാലിമായ ചില പ്രശ്നങ്ങളേ ഉണ്ടാക്കിയിട്ടുള്ളൂ എന്ന പ്രധാനമന്ത്രിയുടെ ആഖ്യാനത്തിന് ചൂട്ടുപിടിക്കാനുള്ള ശ്രമമാണ് ബജറ്റില്‍ ഉടനീളം ജയ്റ്റ്ലി നടത്തുന്നത്. അതിനായി തനിക്ക് അനുകൂലമായ കണക്കുകള്‍ തപ്പിയെടുത്തു നിരത്തുകയും ചെയ്യുകയായിരുന്നു പ്രസംഗത്തിന്റെ പ്രാരംഭഭാഗത്താകെ.
റദ്ദാക്കിയ നോട്ടിനു തുല്യമായ തുക പുതിയ ബജറ്റ് നടപ്പാക്കിത്തുടങ്ങുമ്പോഴേക്ക് വിപണിയില്‍ തിരിച്ചെത്തുമെന്നും അതോടെ എല്ലാ പ്രശ്നവും തീരുമെന്നുമുള്ള ആശയം പ്രചരിപ്പിച്ച് മുഖം രക്ഷിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിനുള്ള ഒത്താശയാണ് ജെയ്റ്റ്ലി ചെയ്യുന്നത്. എന്നാല്‍, പൂട്ടിയ ചെറുകിട വ്യവസായങ്ങളും വേണ്ടരീതില്‍ പരിപാലിക്കപ്പെടാത്തതുമൂലം പരാജയമാകാന്‍ പോകുന്ന റാബി വിളയുമൊക്കെ കറന്‍സി തിരികെ വന്നെന്നു കരുതി തിരിച്ചുവരുമോ? മരിച്ച നൂറില്‍പ്പരംപേര്‍ തിരികെ വരുമോ?
2016-17ലെ സാമ്പത്തിക വളര്‍ച്ച ജെയ്റ്റ്ലി പറയുന്ന 7.1 ശതമാനം അല്ല. അത് നോട്ട് നിരോധനത്തിനു മുമ്പുള്ള രണ്ടു പാദങ്ങളിലെ വളര്‍ച്ചയാണ്. യഥാര്‍ഥത്തില്‍ നടപ്പുവര്‍ഷത്തെ വളര്‍ച്ച ആറിനും 6.5നും ഇടയിലായിരിക്കുമെന്നാണ് യാഥാര്‍ഥ്യബോധത്തോടെയുള്ള വിശകലനം കാണിക്കുന്നത്. അടുത്ത വര്‍ഷമാകട്ടെ സാമ്പത്തിക വളര്‍ച്ച 6.5 ശതമാനം വരെ താഴാമെന്ന് ഇക്കണോമിക് സര്‍വേതന്നെ സമ്മതിച്ചിട്ടുമുണ്ട്. ഇത്തരമൊരു മാന്ദ്യകാലത്തെ പ്രതിരോധിക്കുന്ന ബജറ്റല്ല ജെയ്റ്റ്ലിയുടേത്. ഇത് സമ്പദ്ഘടനയ്ക്ക് ധനപരമായ ഒരു ഉത്തേജനവും നല്‍കുന്നില്ല. മറിച്ച്, ധനകമ്മി 3.2 ശതമാനമായി താഴ്ത്തിനിര്‍ത്തിയതില്‍ കേന്ദ്രധനമന്ത്രി ഊറ്റം കൊള്ളുകയാണ്. ഈ സമീപനം സാമ്പത്തിക മുരടിപ്പ് രൂക്ഷമാക്കും.
ഇപ്പോള്‍ത്തന്നെ, സ്ഥിരമൂലധന നിക്ഷേപത്തോത് 2011-12ല്‍ 34.3 ശതമാനം ആയിരുന്നത് 2016-17ല്‍ 29.1 ശതമാനമായി താണിരിക്കുന്നു. ബാങ്ക് വായ്പയുടെ വളര്‍ച്ച 2011-12ല്‍ 17.8 ശതമാനം ആയിരുന്നത് ഈ ഡിസംബര്‍ അവസാനം 4.7 ശതമാനമായി താണിരിക്കുന്നു. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിലെ കയറ്റുമതിയുടെ അനുപാതം 2011-12ലെ 24.5 ശതമാനത്തില്‍നിന്ന് കുത്തനെ ഇടിയാന്‍ തുടങ്ങിയത് 18.8 ശതമാനത്തില്‍ എത്തുമെന്നാണു കണക്കാക്കുന്നത്. 'കെയര്‍ റേറ്റിങ് ഏജന്‍സി'യുടെ കണക്കു പ്രകാരം ശേഷിവിനിയോഗം 70-72 ശതമാനം മാത്രമാണ്. ഇതെല്ലാം ഉല്‍പ്പാദനമാന്ദ്യത്തിന്റെ സൂചകങ്ങളാണ്. ഇത്തരം സാഹചര്യത്തില്‍ ഏതു ബജറ്റിന്റെയും സ്ഥൂലസാമ്പത്തിക ധര്‍മം ചെലവു വര്‍ധിപ്പിക്കുക എന്നതും വിപണിചോദന ഉത്തേജിപ്പിക്കുകയുമാണ്. എന്നാല്‍, ഇതല്ല ഈ ബജറ്റിലെ സമീപനം.
യഥാര്‍ഥത്തില്‍ സര്‍ക്കാരിന്റെ മൊത്തം ചെലവ് 2016-17 ലെ പുതുക്കിയ കണക്ക് പ്രകാരം 20.1 ലക്ഷം കോടി രൂപയാണ്. ഇപ്പോഴത്തെ ബജറ്റില്‍ അത് 21.5 ലക്ഷം കോടി രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്. വര്‍ധന കേവലം 6.5 ശതമാനം മാത്രമാണ്. 2016-17ല്‍ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 13.54 ശതമാനം ഉണ്ടായിരുന്ന കേന്ദ്രബജറ്റ് ഇക്കുറി ജിഡിപിയുടെ 12.7 ശതമാനമായി കുറയുകയാണ് ഫലത്തില്‍ ചെയ്തിരിക്കുന്നത്. അപ്പോഴാണ് ധനകമ്മി 3.2 ശതമാനത്തില്‍ പിടിച്ചുനിര്‍ത്തി എന്നു വീമ്പുപറയുന്നത്! എഫ്ആര്‍ബിഎം കമ്മിറ്റിതന്നെ 'ആകസ്മികമായ ധന ആഘാതങ്ങളോടൊപ്പം ദൂരവ്യാപകഫലമുള്ള ഘടനാപരമായ പുനഃസംഘാടനം' ഉണ്ടാകുമ്പോള്‍ 3.5 ശതമാനംവരെ വ്യതിയാനം ശുപാര്‍ശ ചെയ്തിട്ടുള്ളതാണ്.
ബജറ്റിലെ സംഖ്യാപരമായ ചെറിയ വളര്‍ച്ചതന്നെ നികുതി വരുമാനം 12.6 ശതമാനം വളരുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കാണ്. മാന്ദ്യകാലത്ത് ഏതു നികുതിയാണ് വളരാന്‍ പോകുന്നത്? അതില്ലാഞ്ഞിട്ടുതന്നെ ഏതു നികുതിയാണ് വളര്‍ന്നത്? അതുകൊണ്ടുതന്നെയാണ് ആദായനികുതി ഒഴിച്ച് ഒന്നിനെക്കുറിച്ചും അദ്ദേഹം മിണ്ടാഞ്ഞത്. ആദായനികുതിയില്‍ അദ്ദേഹം കേമത്തംപോലെ പറയുന്ന വളര്‍ച്ചയാകട്ടെ, ആംനസ്റ്റി സ്കീമില്‍ സ്വത്തു വെളിപ്പെടുത്തിയവരുടെ നികുതിയും അവര്‍ക്കുമേല്‍ ചുമത്തിയ 50 ശതമാനം പിഴയും ചേര്‍ന്നതാണ്.
ജെയ്റ്റ്ലിയുടെ ഏറ്റവും പ്രധാന വിഭവസമാഹരണ വര്‍ധന പൊതുമേഖലാ ഓഹരികളുടെ വില്‍പ്പനയിലാണ്. പുതുക്കിയ കണക്ക് പ്രകാരം 2016-17ല്‍ 45,500 കോടി രൂപയാണ് ഇതുവഴി സമാഹരിക്കാന്‍ കഴിഞ്ഞത്. എന്നാല്‍, അടുത്ത വര്‍ഷം 72,500 കോടി രൂപയാണ് ഓഹരികളും പൊതുസ്വത്തുക്കളും വിറ്റ് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ തുടരുന്ന ഈ വിത്തെടുത്തു കുത്തല്‍നയം അനിയന്ത്രിതമായി വളരുന്നതാണ് ഈ പ്രഖ്യാപനത്തില്‍ കാണുന്നത്.
ബജറ്റിലെ എല്ലാത്തരം ജനവിരുദ്ധതകളെയും കള്ളക്കണക്കുകള്‍ നിരത്തിയും വാക്ചാതുരികൊണ്ട് ദുര്‍വ്യാഖ്യാനിച്ചും നീതീകരിക്കുകയാണ് കേന്ദ്ര ധനമന്ത്രി. ഉത്തര്‍പ്രദേശിലെയും മറ്റും തെരഞ്ഞെടുപ്പിന്റെ മുപ്പത്തെട്ടാം മണിക്കൂറില്‍ തിരക്കുപിടിച്ച് ബജറ്റ് അവതരിപ്പിച്ചപ്പോള്‍ എല്ലാവരും കരുതിയത് ഗ്രാമീണ-കാര്‍ഷിക മേഖലകളില്‍ വന്‍തോതിലുള്ള ധനവിനിയോഗവും ക്ഷേമപദ്ധതികളുടെ വ്യാപനവും ഒക്കെ ഉണ്ടാകും എന്നാണ്. എന്നാല്‍, എന്തോ വലിയകാര്യങ്ങള്‍ ചെയ്തു എന്ന മട്ടില്‍ പ്രസംഗിച്ച് ജനങ്ങളുടെ കണ്ണില്‍ മണ്ണിടുകയാണ് ജെയ്റ്റ്ലി ചെയ്തത്.
ധനയാഥാസ്ഥിതിക സമീപനം സാമൂഹികക്ഷേമ ചെലവുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തൊഴിലുറപ്പുപദ്ധതിയിലെ 48,000 കോടി രൂപയുടെ റെക്കോഡ് വകയിരുത്തല്‍ ധനമന്ത്രി അവകാശപ്പെടുകയുണ്ടായി. 2016-17 ലെ ബജറ്റിനെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം പല തുകയിലും വലിയ വര്‍ധന അവകാശപ്പെടുന്നത്. എന്നാല്‍, ഈ താരതമ്യത്തിന് അടിസ്ഥാനമാക്കേണ്ടത് യഥാര്‍ഥ ചെലവുകളുടെ അടിസ്ഥാനത്തില്‍ പുതുക്കുന്ന ബജറ്റ് എസ്റ്റിമേറ്റുകളാകണം. അപ്പോള്‍ നാം കാണുന്നത് പലതിലും നാമമാത്ര വര്‍ധനയോ കുറവോ ആണ്.
2016-17ലെ പുതുക്കിയ കണക്കുപ്രകാരം തൊഴിലുറപ്പു പദ്ധതിയുടെ ചെലവ് 47,499 കോടി രൂപയാണ്. അതായത് 501 കോടി രൂപയാണ് തൊഴിലുറപ്പില്‍ കൂടുതലായി വകയിരുത്തിയിരിക്കുന്നത്. ഈ തുകയാകട്ടെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ശരാശരി 45 ദിവസത്തെ തൊഴില്‍ദിനങ്ങള്‍ നല്‍കാനേ തികയൂ. 100 ദിവസത്തെ തൊഴില്‍ നല്‍കുമെന്ന കേന്ദ്രധനമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്.
പിഎംജിഎസ്വൈയ്ക്ക് പുതുക്കിയ കണക്കില്‍ 19,000 കോടി രൂപയാണ് 2016-17ലെ ചെലവ്. ഈ തുക മാത്രമേ 2017-18ലും വകയിരുത്തിയിട്ടുള്ളൂ. സര്‍വശിക്ഷാ അഭിയാന് ഇപ്രകാരം 1300 കോടി രൂപയും ഉച്ചഭക്ഷണത്തിന് 300 കോടി രൂപയും ദേശീയ കുടിവെള്ളപദ്ധതിക്ക് 50 കോടി രൂപയും മാത്രമേ അധികമായി വകയിരുത്താന്‍ തയ്യാറായിട്ടുള്ളൂ. സാമൂഹിക പെന്‍ഷനുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ 9500 കോടി രൂപ മാത്രമേ ഈ വര്‍ഷവും ഉള്ളൂ. കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് കൃഷി മന്ത്രാലയത്തിനുള്ള വകയിരുത്തല്‍ 48,072 കോടി രൂപയില്‍നിന്ന് 51,026 കോടി രൂപയായി ഉയര്‍ത്താനേ തയ്യാറായുള്ളൂ. വെറും 3000 കോടി രൂപയുടെ വര്‍ധന. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയ്ക്കുള്ള തുക 13,240 കോടി രൂപയില്‍നിന്ന് 9000 കോടി രൂപയായി കുറയ്ക്കുകയും ചെയ്തു. ഗ്രാമവികസനത്തിനും 3000 കോടിയുടെ വര്‍ധനയേ ഉള്ളൂ. നഗരമേഖലയിലെ അമൃത് പരിപാടിയുടെ അടങ്കലാകട്ടെ 9559 കോടി രൂപയില്‍നിന്ന് 9000 കോടി രൂപയായി കുറയ്ക്കുകയാണ് ചെയ്തത്.
സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതത്തില്‍ ഗണ്യമായ വര്‍ധന ആവശ്യപ്പെട്ടിട്ടും നാമമാത്രമായേ ഉയര്‍ത്തിയിട്ടുള്ളൂ. 9,90,311 കോടി രൂപയില്‍നിന്ന് 10,85,074 കോടി രൂപയിലേക്ക്. വര്‍ധന 94,763 കോടി രൂപ മാത്രം. യഥാര്‍ഥത്തില്‍ സംസ്ഥാനങ്ങളിലേക്കുള്ള വിഭവകൈമാറ്റം ദേശീയവരുമാനത്തിന്റെ 6.5 ശതമാനം ആയിരുന്നത് 6.4 ശതമാനമായി കുറയുകയാണ് ചെയ്തിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് വായ്പയില്‍ 0.5 ശതമാനം വര്‍ധന അനുവദിക്കാനും കേന്ദ്രധനമന്ത്രി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനവും ചെലവുചുരുക്കാന്‍ നിര്‍ബന്ധിതമാകും.കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് നിരാശ മാത്രം സമ്മാനിക്കുന്നതാണ് കേന്ദ്രബജറ്റ്. നാണ്യവിളകള്‍ക്കു നാം ഇന്‍ഷുറന്‍സ് ആവശ്യപ്പെട്ടത് തന്നില്ല എന്നുമാത്രമല്ല വിള ഇന്‍ഷുറന്‍സുതന്നെ വെട്ടിക്കുറച്ചു. പ്രാഥമിക സഹകരണ ബാങ്കുകള്‍ സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ അജന്‍ഡ നടപ്പാക്കാന്‍ സമ്മര്‍ദത്തിലാക്കുക എന്നതാണ് അക്കാര്യത്തിലെ ബജറ്റ് സമീപനം. കേരളത്തോടുള്ള അവഗണനകള്‍ പത്രങ്ങളെല്ലാം ഹൈലൈറ്റ് ചെയ്തുതന്നെ പ്രസിദ്ധീകരിക്കും എന്നതിനാല്‍ ആ ഭാഗത്തേക്കു കടക്കുന്നില്ല. പൊതുവില്‍ നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണ് 2017-18ലെ കേന്ദ്രബജറ്റ്
*
ഡോ. ടി എം തോമസ് ഐസക്
Thursday Feb 2, 2017
(http://www.deshabhimani.com/articles/union-budget-2017/620925)

Wednesday, February 1, 2017
ലോ അക്കാദമിയിലെ എസ്എഫ്ഐ വിജയം ആഘോഷിക്കുക തന്നെവേണം, എന്തുകൊണ്ടെന്നാൽ?
ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ നീക്കിയതിലൂടെ വിദ്യാര്‍ഥികള്‍ നേടിയത് വന്‍ വിജയമാണ്. ഫാക്കല്‍റ്റി എന്ന നിലയില്‍പോലും കോളേജില്‍ തുടരില്ല എന്ന രേഖാമൂലമുള്ള ഉറപ്പും എസ്എഫ്ഐക്ക് മാനേജ്മെന്റില്‍നിന്ന് നേടിയെടുക്കാനായി. ഇന്റേണല്‍മാര്‍ക്കിന്റെയും അറ്റന്‍ഡന്‍സിന്റെയും പേരില്‍നടക്കുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കാനും വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും എസ്എഫ്ഐ നടത്തിയ ചര്‍ച്ചയില്‍ ധാരണ ഉണ്ടാക്കി. ഉന്നയിച്ച 17 ആവശ്യങ്ങളും നേടിയശേഷമാണ് എസ്എഫ്ഐ സമരം അവസാനിപ്പിച്ചത്.
വിദ്യാര്‍ഥികള്‍ നേടിയ വിജയത്തെ അപഹസിക്കാനും നിരവധിപേര്‍ രംഗത്തെത്തി. വിദ്യാര്‍ഥി സമരത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ ചിലര്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. വിജയത്തിലെത്തിയ വിദ്യാര്‍ഥിസമരത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളനിരവധിപേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ ചിലത് ചുവടെ:-
Saneesh Elayadath
പഠിക്കുന്നവര്‍ സമരം നടത്തിയത് ലക്ഷ്മി നായര്‍ക്കെതിരെയാണ്. അവര്‍ വിദ്യാര്‍ഥിപീഡകയാണ്, തോന്ന്യാസിയാണ് .അവര്‍ രാജി വെയ്ക്കണം എന്നതായിരുന്നല്ലോ ആവശ്യം. ലോ അക്കാദമിയിലെ സ്ഥിതിയനുസരിച്ച് രാജി വെയ്പ്പിക്കാന്‍ സാങ്കേതികതടസ്സമുണ്ട് എന്നാണ് ഇത് വരെയുള്ള വായനയും കേള്‍വിയും വെച്ച് എനിക്ക് മനസ്സിലായിട്ടുള്ളത്. അപ്പോള്‍ അവര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് തുടരാതിരിക്കുക എന്ന ആവശ്യമേ പ്രാക്ടിക്കലി ശരിയാകൂ. ആ ആവശ്യം ഈ സമരക്കാര്‍ നേടിയെടുത്തിട്ടുണ്ട്. വിദ്യാര്‍ഥി പീഡകയും തോന്ന്യാസിയും ആയ ലക്ഷ്മി നായര്‍ ഇനി മുതല്‍ ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍ അല്ല. എന്ന് മാത്രമല്ല അവിടത്തെ അധ്യാപികയും അല്ല.അത് എസ്സെഫൈക്കാരുടെ അവകാശവാദമായി മാത്രമല്ല നമ്മുടെ മുന്നിലുള്ളത്. മാനേജ്‌മെന്റിന്റെ വാര്‍ത്താസമ്മേളനത്തിലൂടെ ,അവരുടെ സ്വന്തം വാക്കുകളിലൂടെ തന്നെയാണ്. ഞാന്‍ രാജി വെയ്ക്കില്ല എന്ന് നല്ല ധാര്‍ഷ്ട്യത്തോടെ പറഞ്ഞ ലക്ഷ്മി പി നായരെ ഈ മട്ടില്‍ അധികാരരഹിതയാക്കിയത് വിജയമോ പരാജയമോ. ഞാളെ ചെറ്യേ ബുദ്ധീല് അതൊരു വിജയമാണ് എന്നാണ് തോന്നുന്നത്.
പിന്നെ ഇതൊരു ഒത്ത് തീര്‍പ്പല്ലേ എന്നത്. ആണ്. തെരുവുകളില്‍ രക്തം ചിന്തി കുറേ ചെറുപ്പക്കാര്‍ സംഘടിതമായി നീങ്ങി , അധികാരത്തിന്റെ കൊത്തളങ്ങള്‍ പിടിച്ചെടുത്ത് അവരുടെ പതാക നാട്ടുന്നത് നല്ല രസമുള്ള കാഴ്ചയൊക്കെയായിരിക്കും. നമ്മുടേത് പോലൊരു ജനാധിപത്യസംവിധാനത്തിനകത്ത് അതല്ലാതെയുള്ള പരിഹാരരീതികള്‍ അവലംബിക്കുന്നതാണ് നല്ലതെന്നാണ് ചെറ്യേ ബുദ്ധിയില്‍.
പിന്നെ എസ്സെഫൈക്കാര് ഇത് ഒറ്റയ്ക്കുള്ള വിജയമാക്കരുതായിരുന്നു എന്ന തോന്നല്‍ എനിക്കുമുണ്ട്. ആദ്യം സമരം നടത്തിയത് കെ എസ് യു ആണ്. ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ നല്ല ആര്‍ജ്ജവത്തോടെ സമരരംഗത്തുണ്ട്.എ ബിവിപിയും ഉണ്ടല്ലോ. വിദ്യാര്‍ഥികളെയെല്ലാവരെയും വിശ്വാസത്തിലെടുത്ത് , അവരുടെ കൂടെ വിജയമായി, അവര്‍ക്കൊപ്പം നിന്ന് വിജയം അവകാശപ്പെടുന്നതായിരുന്നു നല്ലത്. പക്ഷെ അത് അവരുടെ കാര്യം. എസ്സെഫൈ ഇങ്ങനെ ചെയ്യണം എന്ന് പറഞ്ഞ് കൊടുക്കാന്‍ നമ്മളാ സംഘടനയുടെ സുപ്പീരിയര്‍ അഡൈ്വസര്‍ ഒന്നുമല്ലല്ലോ.
പിന്നെ, ആ സ്ത്രീ നടത്തിയ ജാതി, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍. അവയ്‌ക്കെതിരെ കേസ് നടത്തണം. ഇനി ആവര്‍ത്തിക്കാത്ത വിധം അവരെ പാഠം പഠിപ്പിക്കണം.
ഏറ്റവും പ്രധാനപ്പെട്ടത് ആ ഭൂമി. അത് തിരിച്ച് പൊതു ഉടമസ്ഥതയിലേക്ക് പിടിക്കണം. ജാത്യാഹങ്കാരം പോലും കയ്യിലുള്ള തോന്ന്യാസകുടുംബത്തിന് കയ്യില്‍ വെച്ച് പുട്ടടിക്കാനല്ല 1968ല്‍ ആ ഭൂമി നല്‍കിയത് എന്ന് സിപിഐയും സിപിഎമ്മും കോണ്‍ഗ്രസ്സും അടക്കം, ആ ഭൂമി അവരുടെ കൈയിലെത്താന്‍ കാരണക്കാരായ സകലരും കാണിച്ച് കൊടുത്തണം. ലോ അക്കാദമി പൂട്ടിക്കണം എന്നതിനല്ല, 68ല്‍ വിഭാവനം ചെയ്യപ്പെട്ട പോലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിയമകലാലയം എന്ന നിലയിലേക്ക് അതിനെ എത്തിക്കുകയാണ് വേണ്ടത്. സര്‍ക്കാരിും നിയമവിദഗ്ദരും ഉള്‍പ്പെടുന്ന ട്രസ്റ്റ് നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് അവരെ എത്തിക്കണം.
സമര സമിതിയുടെ ബോര്‍ഡ്. എസ്എഫ്ഐയ്ക്ക് മാനെജ്മെന്റ് രേഖാമൂലം എഴുതി നല്‍കിയ കത്തില്‍ ഈ ബോര്‍ഡിലെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്. സമര സമിതിയുടെ ബോര്‍ഡ്. എസ്എഫ്ഐയ്ക്ക് മാനെജ്മെന്റ് രേഖാമൂലം എഴുതി നല്‍കിയ കത്തില്‍ ഈ ബോര്‍ഡിലെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്.
Harshan Poopparakkaran
ലക്ഷ്മി നായര്‍ സ്വമേധയാ രാജിവച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നത് ഹിറ്റ്ലര്‍ മാനസാന്തരപ്പെടണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നതിന് തുല്യമാണ്. ലക്ഷ്മി നായരെ സര്‍ക്കാര്‍ പുറത്താക്കണമെന്ന ആവശ്യം മുത്തൂറ്റിന്‍്റെ ബ്രാഞ്ച് മാനേജരെ സര്‍ക്കാര്‍ പിരിച്ചുവിടണമെന്നതുപോലെയുള്ള ആവശ്യമാണ്.
K J Jacob
മുഖ്യ ആവശ്യങ്ങള്‍ നേടിയെടുത്തുതന്നെ അവസാനിപ്പിക്കാന്‍ സാധിച്ച സമരം. ജാതിവെറിയുമായി ഇനി അവര്‍ നിങ്ങളെ ചവിട്ടിമെതിക്കില്ല. സമരം ചെയ്ത എല്ലാ വിദ്യാര്തഥികള്‍ക്കും സംഘടനകള്‍ക്കും അഭിവാദ്യം. ലോ അക്കാദമി സ്വയം തയ്യാറാക്കി നാട്ടുകാര്‍ക്ക് മുന്‍പില്‍ വച്ച കുറ്റപത്രവും, മറ്റു കേസുകളും വച്ച് ബാക്കി നടപടികള്‍ സര്‍ക്കാരും സര്‍വ്വകലാശാലയും ചെയ്യണം.
Sreechithran Mj
സിമ്പിള്‍. മൂന്നു തരം സമരങ്ങളേയുള്ളൂ.
@ നിലവിലുള്ള ജനാധിപത്യസംവിധാനത്തില്‍ അര്‍ഹിക്കുന്ന നീതി ലഭിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി നടക്കുന്ന സമരങ്ങള്‍
@ നിലവിലുള്ള ജനാധിപത്യസംവിധാനത്തിന്റെ ഘടനയിലോ രീതിശാസ്ത്രത്തിലോ വിയോജിക്കുന്ന സമരങ്ങള്‍
@ പുറമേ മുന്‍പു പറഞ്ഞ രണ്ടുതരം സമരങ്ങളിലേതെങ്കിലും ഒന്നാണെന്ന വ്യാജേന നടക്കുന്ന സമരാഭാസങ്ങള്‍.
ആദ്യം പറഞ്ഞ രണ്ടുതരം സമരങ്ങളിലും പങ്കെടുക്കുന്നവര്‍ക്ക് കരയിലിരുന്ന് കളി കാണുന്നവരുടെ കയ്യടിയെ തൃപ്തിപ്പെടുത്തലല്ല ഉദ്ദേശം. അതുകൊണ്ടുതന്നെ സമരത്തിലെ ലക്ഷ്യങ്ങളെക്കുറിച്ച് അവര്‍ക്ക് അവരുടേതായ തീരുമാനങ്ങള്‍ ഉണ്ടാവും. ഉണ്ടായിരിയ്ക്കുകയും വേണം.
ലോ കോളേജ് വിഷയത്തില്‍ ഒരു പ്രിന്‍സിപ്പാളുടെ രാജിയിലേക്ക് നടന്ന സമരകേന്ദ്രീകരണം തന്നെ എനിയ്ക്ക് അഭിപ്രായമുള്ള കാര്യമല്ല. ഇതിനര്‍ത്ഥം അവരുടെ രാജിയെന്ന ആവശ്യം തെറ്റായിരുന്നു എന്നല്ല. അവര്‍ക്ക് ജാതീയത മുതല്‍ സ്ത്രീവിരുദ്ധത വരെ സകല പ്രാകൃതബോധരാഹിത്യവുമുണ്ടായിരുന്നു, ഉണ്ട്. എന്നാല്‍ അത്തരമാദ്യത്തെ അദ്ധ്യാപികയല്ല ലക്ഷ്മി നായര്‍, അവസാനത്തേതുമല്ല. നിയമം പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ നടക്കുന്ന കടുത്ത മനുഷ്യാവകാശലംഘനങ്ങളുടെ തുറന്നുകാട്ടലായിട്ടാണ് ഈ പ്രശ്നത്തെ മാറ്റിത്തീര്‍ക്കേണ്ടിയിരുന്നത്. അല്ലാതെ ഒരു വ്യക്തിയുടെ നന്മതിന്മയില്‍ അല്ല സമരത്തിന്റെ കേന്ദ്രസ്ഥാനം. നിലവില്‍ അഞ്ചുവര്‍ഷത്തേയ്ക്ക് ഫാക്കല്‍റ്റി ആയിപ്പോലും വരാനാവാത്ത നിലയില്‍ ലക്ഷ്മി നായര്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്. ജാതിപരാമര്‍ശമടക്കമുള്ളവയില്‍ നിയമനടപടികള്‍ നേരിടേണ്ട സാഹചര്യം അവര്‍ക്കു മുന്നിലുണ്ട്.
ഇതിന്റെയൊക്കെ പേരുതന്നെയാണ് സമരവിജയം.
പിന്നെ, എഫ് ബിയില്‍ ടൈപ്പ് ചെയ്തുമാത്രം സമരം ചെയ്യുന്നവര്‍ക്ക് ലക്ഷ്മി നായരെ തൂക്കിക്കൊല്ലണമെന്നോ ലക്ഷ്മി നായര്‍ നേരിട്ട് സമരക്കാര്‍ക്കു മുന്നില്‍ വന്ന് ആത്മഹത്യ ചെയ്യണമെന്നോ ആവശ്യപ്പെട്ട് സമരം തുടരാവുന്നതാണ്. ആ പണി എസ് എഫ് ഐ ഏറ്റെടുക്കണമെന്ന് വാശിപിടിക്കരുത് എന്നേയുള്ളൂ.
എസ്എഫ്ഐയ്ക്ക് മാനെജ്മെന്റ് എഴുതിനല്‍കിയ ഉറപ്പുകള്‍ ഇവിടെ:
Sebin A Jacob
KSU, ABVP, MSF, AISF, AIDSO --സംയുക്ത വിദ്യാര്‍ത്ഥി സമരം തുടരും! കേരളമാകെ പടരും! ഉവ്വുവ്വേ... സ്ഥാനമൊഴിഞ്ഞ പ്രിന്‍സിപ്പലിനെ തിരിച്ചു പ്രിന്‍സിപ്പാളാക്കി രാജി വാങ്ങണമെന്നാണോ? അതോ മുരളീധരനു പറ്റിയ അമളി പരിഹരിക്കാന്‍ ഒരു സര്‍വ്വകക്ഷി കൂട്ടായ്മയോ? ഈ സമരവീര്യമൊന്നും നെഹ്റു കോളജിന്റെ കാര്യത്തിലും ടോംസ് കോളജിന്റെ കാര്യത്തിലും കാണുന്നില്ലല്ലോ...
(http://www.deshabhimani.com/from-the-net/law-academy-sfi-social-media-response/620856)

ലോ അക്കാദമി സമരം : വിജയിച്ചത് അക്കാദമിക് താല്‍പ്പര്യം
കൊമാലയിലെ വസന്തം, ഞങ്ങള്‍ പൂത്താല്‍ വസന്തം എന്നാണ്’ലോ അക്കാദമിയിലെ വിദ്യാര്‍ഥിപ്രക്ഷോഭത്തിന് വിദ്യാര്‍ഥികള്‍ നല്‍കിയിരുന്ന പേര്. ഈ വിദ്യാര്‍ഥിസമരം
ഐതിഹാസികവിജയത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ആവശ്യങ്ങള്‍ മുഴുവനും അംഗീകരിച്ചുകിട്ടിയ അപൂര്‍വം സമരങ്ങളില്‍ ഒന്നാണിത്. അധികം രക്തംചൊരിയാതെ സര്‍ഗാത്മകമായ സമരവഴികളില്‍ വിദ്യാര്‍ഥികള്‍ തീര്‍ത്ത വസന്തം. വിദ്യാര്‍ഥിസംഘടനകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അന്വേഷിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് ചുമതലപ്പെടുത്തിയ ഉപസമിതിയിലെ ഒരംഗംകൂടിയായിരുന്ന താന്‍ തൊണ്ണൂറിലധികം വിദ്യാര്‍ഥികളെ നേരിട്ട് കേട്ടു. രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയും പ്രിന്‍സിപ്പലിനെയും കേട്ടു. പൂര്‍ണമായും ഇരകളുടെ പക്ഷംചേര്‍ന്നാണ് സര്‍വകലാശാല റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പ്രിന്‍സിപ്പലിനെ മാറ്റാനോ മാറ്റണമെന്ന് നിര്‍ദേശിക്കാനോ ഉള്ള അധികാരം സര്‍വകലാശാലയ്ക്കില്ല. ഈ പരിമിതിമാത്രമായിരുന്നു സര്‍വകലാശാലയുടെ മുന്നിലുണ്ടായിരുന്നത്. എട്ടു തീരുമാനങ്ങളാണ് സര്‍വകലാശാല സിന്‍ഡിക്കറ്റ് ഈ റിപ്പോര്‍ട്ടിന്മേല്‍ അംഗീകരിച്ചത്. ഒരു കാര്യത്തില്‍മാത്രമായിരുന്നു അഭിപ്രായവ്യത്യാസമുണ്ടായിരുന്നത്. സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗീകരിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനും മാനേജ്മെന്റിനും തുടര്‍നടപടികള്‍ക്കായി കൈമാറുന്നു എന്നായിരുന്നു ഇതുസംബന്ധിച്ച പ്രമേയത്തിലെ രണ്ടാമത്തെ നിര്‍ദേശം. ഇതിലെ, തുടര്‍നടപടികള്‍ എന്ന ഭാഗത്ത് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് എഴുതിച്ചേര്‍ക്കണം എന്നതായിരുന്നു ഒരുവിഭാഗം കോണ്‍ഗ്രസുകാരും സിന്‍ഡിക്കറ്റിലെ സിപിഐ പ്രതിനിധിയും ഉയര്‍ത്തിയ വാദം. സിപിഐ എമ്മിലെ സിന്‍ഡിക്കറ്റ് അംഗങ്ങളും യുഡിഎഫിലെ രണ്ടുപേരും ഈ വാദത്തെ എതിര്‍ത്തു. സര്‍വകലാശാല ആക്ടും സ്റ്റാറ്റ്യൂട്ടും പ്രകാരം പ്രിന്‍സിപ്പലിനെ മാറ്റാനോ മാറ്റണമെന്ന് പറയാനോ അധികാരമില്ലെന്നിരിക്കെ, പുറത്താക്കണമെന്ന വാക്ക് കൂട്ടിച്ചേര്‍ക്കുന്നത് അനൌചിത്യമാണ്. മാത്രവുമല്ല, ഇല്ലാത്ത അധികാരം പ്രയോഗിച്ചതിന്റെ പേരില്‍ മാനേജ്മെന്റിനോ പ്രിന്‍സിപ്പലിനോ കോടതിയെ സമീപിച്ച് ഈ റിപ്പോര്‍ട്ടും തീരുമാനങ്ങളും അസാധുവാക്കാന്‍ നിഷ്പ്രയാസം സാധിക്കും. ഈ യാഥാര്‍ഥ്യം ബോധ്യപ്പെട്ടിട്ടും പിന്നെയെന്തിനായിരുന്നു വോട്ടെടുപ്പുനാടകത്തിലേക്ക് നീങ്ങിയത്? ഉത്തരം ലളിതമാണ്, സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യം.
സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉപസമിതിയില്‍ ഒമ്പതുപേരില്‍ ഭൂരിഭാഗവും സിപിഐ എം പ്രതിനിധികള്‍തന്നെയായിരുന്നു.’ഉപസമിതി റിപ്പോര്‍ട്ട് ലക്ഷ്മിനായര്‍ക്കെതിരായ കുറ്റപത്രമെന്നാണ് എല്ലാ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. റിപ്പോര്‍ട്ട് ലളിതവല്‍ക്കരിക്കാനോ മാനേജ്മെന്റിനോട് അനുകൂലമായ സമീപനം പുലര്‍ത്താനോ പൂര്‍വനിശ്ചിതമായ നിലപാട് സിപിഐ എമ്മിന് ഉണ്ടായിരുന്നെങ്കില്‍, റിപ്പോര്‍ട്ട് എങ്ങനെയും ദുര്‍ബലമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ലേ? സിന്‍ഡിക്കറ്റ് യോഗം റിപ്പോര്‍ട്ട് ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു. നടപടികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സിന്‍ഡിക്കറ്റ് യോഗത്തില്‍ അവതരിപ്പിച്ചത് സിപിഐ എം പ്രതിനിധിയും അഫിലിയേഷന്‍ കമ്മിറ്റി കണ്‍വീനറുമായ ഡോ. പി രാജേഷ്കുമാറായിരുന്നു. ലക്ഷ്മിനായരെ അഞ്ചുവര്‍ഷത്തേക്ക് പരീക്ഷാസംബന്ധമായ എല്ലാ പ്രവൃത്തികളില്‍നിന്നും പൂര്‍ണമായും വിലക്കി, അനധികൃതമായി അറ്റന്‍ഡന്‍സ് സമ്പാദിച്ച പ്രിന്‍സിപ്പലിന് ഏറ്റവും വേണ്ടപ്പെട്ട ഒരു വിദ്യാര്‍ഥിനി എഴുതിയ മുഴുവന്‍ പരീക്ഷകളും റദ്ദാക്കുന്നതിനും ആ വിദ്യാര്‍ഥിനിയെ ഇയര്‍ഔട്ടാക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി, ഹോസ്റ്റലിലെ ക്യാമറകള്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാത്തവിധം അഞ്ചുദിവസത്തിനകം മാറ്റിസ്ഥാപിച്ച് സര്‍വകലാശാലയെ അറിയിക്കാന്‍ നിര്‍ദേശിച്ചു, യൂണിവേഴ്സിറ്റി പരീക്ഷാസമയങ്ങളില്‍ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കരുത്, ലോ അക്കാദമിയിലെ ഇന്റേണല്‍ അസസ്മെന്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ അക്കാദമിക് പ്രവര്‍ത്തനങ്ങളും പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റി കണ്‍വീനര്‍, പരീക്ഷാ കണ്‍ട്രോളര്‍, ലോ ഫാക്കല്‍റ്റി ഡീന്‍ എന്നിവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. ഇതിനുപുറമെ എല്‍എല്‍ബി കോഴ്സിലെ ഇന്റേണല്‍ അസസ്മെന്റ് സംവിധാനത്തെ ഉടച്ചുവാര്‍ക്കുന്നതിന് സമഗ്രനിര്‍ദേശം നല്‍കാന്‍ പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. അടുത്ത അക്കാദമിക് കൌണ്‍സില്‍ യോഗത്തില്‍ ഇന്റേണല്‍ സംവിധാനത്തെയാകെ പൊളിച്ചെഴുതും. പൊതുവില്‍ പ്രശംസിക്കപ്പെട്ട റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും തയ്യാറാക്കിയതില്‍ നിര്‍ണായകമായ സ്ഥാനമുണ്ടായിരുന്ന സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ നടന്ന രാഷ്ട്രീയഗൂഢാലോചനയാണ് സിന്‍ഡിക്കറ്റില്‍ നടന്ന വോട്ടെടുപ്പ്.
പ്രിന്‍സിപ്പലിനെ മാറ്റരുതെന്ന് സിപിഐ എം അംഗങ്ങള്‍ നിലപാടെടുത്തു എന്നാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിയ പ്രചാരണം. ഇത് അടിസ്ഥാനരഹിതമായിരുന്നു. മാറ്റണമെന്ന് പറയാന്‍ അധികാരമില്ലാത്തതുകൊണ്ട് അങ്ങനെയൊരു വാക്ക് എഴുതിച്ചേര്‍ക്കുന്നതില്‍ മാത്രമായിരുന്നു തര്‍ക്കം. ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ആവശ്യപ്പെട്ട് ബോധപൂര്‍വം പ്രതിസന്ധി സൃഷ്ടിക്കാനുള്ള തന്ത്രമാണ് നടന്നത്. യുഡിഎഫിലെ രണ്ടംഗങ്ങള്‍ വിട്ടുനിന്നതും വാര്‍ത്തയായിവന്നു. എന്നാല്‍, കോണ്‍ഗ്രസിലെതന്നെ രണ്ടംഗങ്ങള്‍ വ്യത്യസ്തമായ രണ്ടു പ്രമേയങ്ങള്‍ അവതരിപ്പിച്ചത് ഇതേമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതേയില്ല. കെപിസിസി ട്രഷററും സിന്‍ഡിക്കറ്റ് അംഗവുമായ ജോണ്‍സണ്‍ എബ്രഹാം അവതരിപ്പിച്ച പ്രമേയത്തെ കോണ്‍ഗ്രസിലെ മറ്റൊരംഗവും പിന്തുണച്ചില്ല. കോണ്‍ഗ്രസ് അംഗം ജ്യോതികുമാര്‍ ചാമക്കാല മറ്റൊരു പ്രമേയം അവതരിപ്പിച്ചു. ആ പ്രമേയത്തിന് ജോണ്‍സണ്‍ എബ്രഹാം വോട്ട് രേഖപ്പെടുത്തിയതുമില്ല. ഈ വസ്തുതകള്‍ വാര്‍ത്തയായതേയില്ല.
കൊമാലയിലെ വസന്തം’ചരിത്രപരമായ ഒരു അനിവാര്യതയായിരുന്നു. ഇന്റേണല്‍ അസസ്മെന്റ് സംവിധാനവും സ്വാശ്രയവിദ്യാഭ്യാസവും അരാജകത്വം സൃഷ്ടിക്കുമ്പോള്‍ വിദ്യാര്‍ഥികളില്‍നിന്നുയര്‍ന്ന സ്വാഭാവികമായ പോരാട്ടം. അടുത്ത അക്കാദമിക് കൌണ്‍സില്‍ യോഗത്തില്‍ നിയമവിദ്യാഭ്യാസ മേഖലയിലെ ഇന്റേണല്‍ അസസ്മെന്റ് സംവിധാനം പൊളിച്ചെഴുതുമ്പോള്‍ അത് കൊമാലയിലെ കുട്ടികളുടെ വിജയമാണ്. യുജിസിയും സര്‍വകലാശാലയും ഇന്റേണല്‍ അസസ്മെന്റ് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും എവിടെയും പാലിച്ചുകാണാറില്ല. വിദ്യാര്‍ഥികളുടെ പരാതി പരിഹരിക്കാന്‍ നിര്‍ബന്ധമായി വേണ്ട കോളേജ് ലെവല്‍ മോണിറ്ററിങ് കമ്മിറ്റി ലോ അക്കാദമിയില്‍ ഉണ്ടായിരുന്നില്ല. ഇത് ലോ അക്കാദമിയിലെമാത്രം പ്രശ്നമായി ഞാന്‍ കരുതുന്നില്ല. ഗവണ്‍മെന്റ്- സ്വകാര്യ സ്ഥാപനങ്ങളെന്ന വ്യത്യാസമില്ലാതെ എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ അസസ്മെന്റിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ വേട്ടയാടപ്പെടുന്നു. വിദ്യാര്‍ഥികേന്ദ്രീകൃതമായി വിദ്യാഭ്യാസത്തെ മാറ്റുന്നതിനാണ് ഇന്റേണല്‍സംവിധാനം കൊണ്ടുവന്നതുതന്നെ. എന്നാല്‍, ഇത് കൂടുതല്‍ അധ്യാപകകേന്ദ്രീകൃതമായി ഇന്ന് മാറിയിരിക്കുന്നു. എല്‍എല്‍ബി കോഴ്സുകളിലാകട്ടെ അവസാനത്തെ നാല് സെമസ്റ്ററുകളിലായി പൂര്‍ണമായും നൂറുമാര്‍ക്കിന്റെവീതം ഓരോ ഇന്റേണല്‍ പരീക്ഷകളുണ്ട്. എല്‍എല്‍ബി പരീക്ഷ വിജയിക്കുന്നതിന് ആവശ്യമായ മാര്‍ക്കിന്റെ പകുതിയിലധികവും ഇന്റേണല്‍ മാര്‍ക്കാണ്! അധ്യാപകരുടെ കാരുണ്യമില്ലാതെ ഒരാള്‍ക്കും വിജയിക്കാനാകില്ല. ഈ അധികാരമുപയോഗിച്ചാണ് ലോ അക്കാദമി പ്രിന്‍സിപ്പലിന് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്താന്‍ കഴിഞ്ഞത്. ഈ സമ്പ്രദായം മാറ്റേണ്ട ആവശ്യകതയെക്കുറിച്ച് സര്‍വകലാശാലയെയും അക്കാദമിക സമൂഹത്തെയും ബോധ്യപ്പെടുത്തിയ സമരമായിരുന്നു ലോ അക്കാദമിയിലേത്.
സ്വകാര്യസ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനാവശ്യമായ അധികാരങ്ങള്‍ സര്‍വകലാശാലകള്‍ക്ക് പരിമിതമാണ്. ഇക്കാര്യം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ലോ അക്കാദമി സമരത്തിലൂടെയാണ്. ഉന്നതവിദ്യാഭ്യാസമേഖല സ്വകാര്യസംരംഭകര്‍ക്ക് തീറെഴുതിയവര്‍തന്നെയാണ് ഇന്ന് അവിടങ്ങളില്‍ നടക്കുന്ന ചൂഷണത്തെക്കുറിച്ച് കണ്ണുനീരൊഴുക്കുന്നതെന്ന് ഓര്‍മ വേണം. അടിയന്തരമായി ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ മുതിരണം. സര്‍വകലാശാലകള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. സര്‍വകലാശാലയുടെ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും അധ്യാപകര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിയുംവിധം നിയമനിര്‍മാണമുണ്ടാകണം.
യഥാര്‍ഥ വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ രാഷ്ട്രീയമായി സിപിഐ എമ്മിനെയും സര്‍ക്കാരിനെയും ആക്രമിക്കുന്നതിനുള്ള അവസരമായാണ് കോണ്‍ഗ്രസും ബിജെപിയും ഈ സമരത്തെ ഉപയോഗിക്കാന്‍ ശ്രമിച്ചത്. സര്‍വകലാശാല പൂര്‍ണമായും അക്കാദമിക് താല്‍പ്പര്യംമാത്രം മുന്‍നിര്‍ത്തി വിദ്യാര്‍ഥികളുടെ പരാതികള്‍ക്ക് ഉത്തരം തേടി. അതില്‍ വലിയ വിജയം നേടാനായി.
പ്രിന്‍സിപ്പലിനെ മാറ്റി. സര്‍വകലാശാല ഡീബാര്‍ ചെയ്ത അഞ്ചുവര്‍ഷവും ലോ അക്കാദമിയിലെ അധ്യാപികയായി ഇനി ലക്ഷ്മിനായര്‍ ഉണ്ടാകില്ല. ഈ ഉറപ്പ് ലഭിച്ചിട്ടും ചില കൂട്ടര്‍ വിദ്യാഭ്യാസബന്ദും ഹര്‍ത്താലുമൊക്കെയായി മുന്നോട്ടുപോകുകയാണ്. രാഷ്ട്രീയനാടകത്തിന് വിദ്യാര്‍ഥികളുടെ സമരപ്പന്തലല്ല വേദിയാക്കേണ്ടത്. സര്‍വകലാശാല സിന്‍ഡിക്കറ്റുപോലെ അക്കാദമിക് താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ട ജനാധിപത്യവേദികള്‍ രാഷ്ട്രീയനാടകമാടാനുള്ള വേദികളുമല്ല. ലോ അക്കാദമിയില്‍ എവിടെയും കാണുന്ന ചുവരെഴുത്ത്- കൊമാലയിലെ വസന്തം, ഞങ്ങള്‍ പൂത്താല്‍ വസന്തം എന്നാണ്. ഈ വസന്തം ചരിത്രത്തില്‍ ഇടംപിടിക്കുകതന്നെ ചെയ്യും. എന്നാല്‍, ഈ വസന്തത്തിനിടയില്‍ രാഷ്ട്രീയതാല്‍പ്പര്യത്തിനിറങ്ങിയവര്‍ ചരിത്രത്തില്‍ ഒറ്റുകാരായും അറിയപ്പെടും
എ എം റഹിം Wednesday Feb 1, 2017
(http://www.deshabhimani.com/articles/law-academy-strike/620633)

Subscribe to:
Posts (Atom)