Saturday, March 6, 2010

തീണ്ടിക്കൂടായ്മയുടെ മറ്റൊരു മതില്‍കൂടി പൊളിച്ചടുക്കി

സിപിഐ എമ്മിന്റെ നേതൃത്വത്തലുള്ള അസ്പൃശ്യതാ നിര്‍മ്മാര്‍ജ്ജന മുന്നണിയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലിനെ തുടര്‍ന്ന് തീണ്ടിക്കൂടായ്മയുടെ ഒരു മതിലുകൂടി പൊളിച്ചമാറ്റാന്‍ അധികാരികള്‍ നിര്‍ബന്ധിതരായി. ദളിതര്‍ക്ക് പ്രവേശനവും വഴിനടക്കാനുള്ള സ്വാതന്ത്യ്രവും നിഷേധിച്ചുകൊണ്ട് പടുത്തുയര്‍ത്തപ്പെട്ട മതില്‍ റവന്യു അധികാരികളും പൊലീസും കോയമ്പത്തൂര്‍ നഗരസഭാധികൃതരും ചേര്‍ന്നാണ് പൊളിച്ചുമാറ്റിയത്.

വ്യവസായനഗരമായ കോയമ്പത്തൂരിലെ സിംഗനല്ലൂര്‍ ടൌണിലെ തന്തൈ പെരിയോര്‍ നഗറില്‍ അരുന്ധതിയാര്‍ സമുദായത്തില്‍പ്പെട്ട 60 ഓളം കുടുംബങ്ങളാണുള്ളത്. കാമരാജ് റോഡിനു സമീപമുള്ള സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് ഹോസ്പിറ്റലിനുസമീപം കോര്‍പ്പറേഷന്റെ 10-ാം വാര്‍ഡിലാണ് ഈ കോളനി സ്ഥിതിചെയ്യുന്നത്.

"1990ല്‍ നിര്‍മിക്കപ്പെട്ട ഈ മതില്‍ വിവേചനവും അസ്പൃശ്യതയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്.''- അസ്പൃശ്യതാ നിര്‍മ്മാര്‍ജ്ജന സമിതിയുടെ ജില്ലാ കണ്‍വീനര്‍ യു കെ ശിവജ്ഞാനം പറഞ്ഞു. മതില്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് അധികാരികള്‍ക്ക് മുന്നണി പരാതി നല്‍കിയിരുന്നു. 1989ല്‍ ദളിത കോളനിക്കായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുകയും വീടുവെയ്ക്കാനുള്ള സ്ഥലത്തിന് പട്ടയം വിതരണംചെയ്യുകയും ചെയ്തിരുന്നതായി പെരിയാര്‍ നഗറിലെ ദളിതര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേതുടര്‍ന്ന് സമീപത്തുള്ള ജീവറോഡിലെ താമസക്കാരായ സവര്‍ണ ഹിന്ദുക്കള്‍ ചെറിയ ഒരു ഷെഡ്ഡുണ്ടാക്കി ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ചു. തുടര്‍ന്ന് അതിനുപിന്നിലായി ദളിത കോളനി ആരംഭിക്കുന്ന സ്ഥലത്ത് മതില്‍കെട്ടി. സവര്‍ണര്‍ താമസിക്കുന്ന ജീവാറോഡില്‍ ദളിതര്‍ പ്രവേശിക്കാതിരിക്കുന്നതിനുള്ള മറ ആയാണ് അമ്പലം ഉപയോഗിച്ചത്. ദളിതര്‍ക്ക് പ്രധാന റോഡായ കാമരാജ് റോഡിലെത്താന്‍ ഏറ്റവും സൌകര്യം ജീവാ റോഡിലൂടെ പോകുന്നതായിരുന്നു. എന്നാല്‍ ഈ മതില്‍ നിര്‍മിക്കപ്പെട്ടതോടെ പ്രധാന റോഡിലെത്താന്‍ ദളിതര്‍ക്ക ് മറ്റു മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കേണ്ടിവന്നു. വര്‍ഷങ്ങളോളം അവര്‍ മറ്റുവഴികളിലൂടെയാണ് യാത്രചെയ്തത്. എന്നാല്‍ സമീപത്തുള്ള സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ വന്നതോടെ വളരെ ഇടുങ്ങിയ വഴി മാത്രമേ ദളിതര്‍ക്ക് സഞ്ചരിക്കാനുണ്ടായിരുന്നുള്ളു.

ഈ പശ്ചാത്തലത്തിലാണ് സിപിഐ (എം) നേതൃത്വത്തിലുള്ള അസ്പൃശ്യതാ നിര്‍മാര്‍ജ്ജനസമിതി പ്രശ്നം ഏറ്റെടുത്തത്. പാര്‍ടി മുഖപത്രമായ തീക്കതിര്‍ ജനുവരി 30ന് ഒന്നാംപേജ് സ്റ്റോറിയായി ഈ പ്രശ്നം അവതരിപ്പിക്കയും ചെയ്തു. ഈ വാര്‍ത്ത രാവിലെ പത്രത്തില്‍ വായിച്ച ഉടനെതന്നെ മുഖ്യമന്ത്രി എം കരുണാനിധി, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തിന് ഉത്തരവ് നല്‍കി.

ജില്ലാ ഭരണകൂടം റിക്കാര്‍ഡുകള്‍ പരിശോധിച്ചു. ദളിത കോളനിക്കായുള്ള പദ്ധതി റോഡ് കയ്യേറിയാണ് അമ്പലവും മതിലും നിര്‍മിക്കപ്പെട്ടതെന്ന് കണ്ടെത്തി. ഈ മതില്‍ തീണ്ടിക്കൂടായ്മാ മതിലാണെന്നും അവര്‍ക്ക് അന്വേഷണത്തില്‍ വ്യക്തമായി. മതില്‍ പൊളിക്കാനുള്ള ജെസിബി എത്തിയപ്പോള്‍ സവര്‍ണഹിന്ദുക്കള്‍ തടിച്ചുകൂടി പൊളിക്കുന്നതു തടയാന്‍ ശ്രമിച്ചു. ജെസിബി ഉപയോഗിച്ച് മതില്‍ പൊളിക്കാന്‍ ആരംഭിച്ചതോടെ ദളിത് ജനത അത്യാവേശപൂര്‍വമുള്ള ആര്‍പ്പുവിളികളോടെയാണ് അതിനെ സ്വീകരിച്ചത്. കോര്‍പ്പറേഷനിലെ തൊഴിലാളികള്‍, പൊളിഞ്ഞമതിലിന്റെ അവശിഷ്ടങ്ങള്‍ പെറുക്കിമാറ്റവേ, അമ്പലം പൊളിക്കരുതെന്ന ആക്രോശവുമായി ഒരു വിഭാഗം സവര്‍ണ ഹിന്ദുക്കള്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

അമ്പലത്തിന് തങ്ങള്‍ എതിരല്ല. അതിന്റെ സ്ഥാനമാണ് പ്രശ്നം എന്ന് ദളിതര്‍ ചൂണ്ടിക്കാട്ടി. മതിലുപൊളിച്ച അധികാരികളെ തമിഴ്നാട് അസ്പൃശ്യതാ നിര്‍മ്മാര്‍ജ്ജന മുന്നണിയുടെ സംസ്ഥാന കണ്‍വീനര്‍ പി സമ്പത്ത് അനുമോദിച്ചു. ഇരുകൂട്ടര്‍ക്കും സമ്മതമായ ഒരു സ്ഥലത്ത് അമ്പലം സ്ഥാപിക്കാവുന്നതാണെന്ന്. അദ്ദേഹം നിര്‍ദ്ദേശിച്ചു.

അസ്പൃശ്യതയുടെ മറ്റൊരു മതിലുകൂടി പൊളിഞ്ഞതില്‍ ജനാധിപത്യ-മതനിരപേക്ഷവാദികള്‍ ഏറെ സന്തോഷിക്കയും ആശ്വസിക്കയും ചെയ്യുന്നു.

കെ രാമഭദ്രന്‍ ചിന്ത വാരിക 260210

14 comments:

 1. സിപിഐ എമ്മിന്റെ നേതൃത്വത്തലുള്ള അസ്പൃശ്യതാ നിര്‍മ്മാര്‍ജ്ജന മുന്നണിയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലിനെ തുടര്‍ന്ന് തീണ്ടിക്കൂടായ്മയുടെ ഒരു മതിലുകൂടി പൊളിച്ചമാറ്റാന്‍ അധികാരികള്‍ നിര്‍ബന്ധിതരായി. ദളിതര്‍ക്ക് പ്രവേശനവും വഴിനടക്കാനുള്ള സ്വാതന്ത്യ്രവും നിഷേധിച്ചുകൊണ്ട് പടുത്തുയര്‍ത്തപ്പെട്ട മതില്‍ റവന്യു അധികാരികളും പൊലീസും കോയമ്പത്തൂര്‍ നഗരസഭാധികൃതരും ചേര്‍ന്നാണ് പൊളിച്ചുമാറ്റിയത്.

  ReplyDelete
 2. ഇതിനെക്കുറിച്ച് വല്ലതും പറഞ്ഞിട്ട് പോകൂ..അതല്ലേ അതിന്റെ ഒരു ശരി..

  വായിച്ചിട്ടില്ലെങ്കില്‍ ഇത് വായിക്കുക..

  പയ്യന്നൂര്‍: പയ്യന്നൂരിലെ ഓട്ടോഡ്രൈവര്‍മാര്‍ ചേര്‍ന്ന് മര്‍ദിച്ചതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഓട്ടോ സംയുക്ത കോഓഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 137 സാഹിത്യകാരന്‍മാര്‍ എഴുതി ഒപ്പിട്ട പ്രസ്താവനയായി കഴിഞ്ഞ മാസം 29ന് 'മാധ്യമം' പ്രസിദ്ധീകരിച്ച വാര്‍ത്ത ഓട്ടോഡ്രൈവര്‍മാര്‍ക്ക് അവമതിപ്പുണ്ടാക്കുന്നതാണ്.
  പയ്യന്നൂരിലെ നാട്ടുകാരോട് അന്വേഷിച്ചുവേണം ഇത്തരം പ്രസ്താവനകളിറക്കാന്‍. ചിത്രലേഖയെ മര്‍ദിച്ചതായും ഓട്ടോ പാര്‍ക്കുചെയ്യാന്‍ അനുവദിക്കാതിരുന്നതായുമുള്ള പ്രചാരണം തെറ്റാണ്. ഈ സംഭവത്തില്‍ ഏതന്വേഷണവും നേരിടാന്‍ തയാറാണ്. ട്രാക്കില്‍ വണ്ടിവെച്ച് ഡ്രൈവര്‍ ഇറങ്ങിപ്പോകുമ്പോള്‍ അല്‍പമൊന്ന് മാറ്റിനിര്‍ത്താന്‍ മാത്രമാണ് ആവശ്യപ്പെട്ടത്. ഇതുകേട്ട് മദ്യപിച്ച ഓട്ടോഡ്രൈവറും ഭാര്യയായ ചിത്രലേഖയും ബഹളംവെക്കുകയായിരുന്നു. ഈ പ്രശ്നത്തിനിടയിലാണ് പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയത്^ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പി.വി. കുഞ്ഞപ്പന്‍, യു.വി. രാമചന്ദ്രന്‍, പി. രാമകൃഷ്ണന്‍, കെ.വി. ചന്ദ്രന്‍, മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  http://madhyamam.com/story/ചിത്രലേഖ-സംഭവം-ഏതന്വേഷണവും-നേരിടാന്‍-തയാര്‍-ഓട്ടോ-സംയുക്ത-കോഓഡിനേഷന്‍-കമ്മ

  ബോള്‍ഡ് ആക്കിയ ഭാഗം ശരിക്ക് നോക്കുക. പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍ തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങളും പരാതികളും തീര്‍ക്കാന്‍ ഒരു ഓട്ടോ കോടതി നടത്തുന്നുണ്ട് എന്നതും അത് മറ്റുള്ളവര്‍ക്കും മാതൃകയാണ് എന്നതുമൊക്കെ വാര്‍ത്തയായി വന്നിരുന്നു. തപ്പിയെടുത്ത് വായിക്കുക.

  ReplyDelete
 3. "137 സാഹിത്യകാരന്‍മാര്‍ എഴുതി ഒപ്പിട്ട പ്രസ്താവനയായി കഴിഞ്ഞ മാസം 29ന് 'മാധ്യമം' പ്രസിദ്ധീകരിച്ച വാര്‍ത്ത ഓട്ടോഡ്രൈവര്‍മാര്‍ക്ക് അവമതിപ്പുണ്ടാക്കുന്നതാണ്. പയ്യന്നൂരിലെ നാട്ടുകാരോട് അന്വേഷിച്ചുവേണം ഇത്തരം പ്രസ്താവനകളിറക്കാന്‍. ചിത്രലേഖയെ മര്‍ദിച്ചതായും ഓട്ടോ പാര്‍ക്കുചെയ്യാന്‍ അനുവദിക്കാതിരുന്നതായുമുള്ള പ്രചാരണം തെറ്റാണ്."

  137 സാഹിത്യകാരന്മാർ മന്ദബുദ്ധികളും ബോധമില്ലാത്തവരും മാർക്സിസ്റ്റ്വിരോധികളും അതുകൊണ്ടുതന്നെ പാർട്ടിക്കെതിരെ എന്തും പറയാൻ മടിക്കാത്ത കാപാലികരുമാണ്.

  ചിത്രലേഖയെ മർദ്ദിക്കുകയോ അവരുടെ ആദ്യത്തെ ഓട്ടോയുടെ ചില്ലുപൊട്ടിക്കുകയോ ചെയ്തിട്ടില്ല. 2005-ൽ റെക്സിൻ കുത്തിക്കീറിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ചിത്രലേഖ പോലീസിൽ പരാതി കൊടുത്തിട്ടില്ല. പോലീസ് സ്റ്റേഷനിൽ പഞ്ചായത്തു മെമ്പറുകൂടിയായ യൂണിയൻ സെക്രട്ടറിയുൾപ്പെടെ ഓട്ടോ തൊഴിലാളികൾ ചിത്രലേഖ മദ്യപാനിയും വേശ്യയുമാണെന്ന് (അങ്ങിനെ ആണെങ്കിലും) പൊതുപരാതി ഒപ്പിട്ട് കൊടുത്തിട്ടില്ല. അടുത്തദിവസം അവരെ ഓട്ടോയിൽ നിന്നും ഇറക്കി മർദ്ദിച്ചിട്ടില്ല. രമേശൻ എന്നയാൾ ഓട്ടോ ഇടിപ്പിക്കാൻ ശ്രമിക്കുകയോ അവരുടെ കാലിനും കൈക്കും പരിക്കേറ്റ് ആശുപത്രിയിലാകുകയോ ഇതുമായി ബന്ധപ്പെട്ട കേസിൽ രമേശനെ 25000 രൂപായ്ക്ക് ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. ആളു തെറ്റി ശ്രീഷ്ക്കാന്തിനു പകരം ചിത്രലേഖയുടെ അനിയനെ വെട്ടിയിട്ടില്ല. 2005 ഡിസംബർ 30 രാത്രിയിൽ അവരുടെ വണ്ടി കത്തിച്ചിട്ടില്ല. സംഭവിച്ചത് ഇത്രമാത്രമാണ്: 2010 ജനുവരിയിൽ ഭാര്യയും ഭർത്താവും അടിച്ചു പൂസായി മെഡിക്കൽ ഷോപ്പിനുമുന്നിൽ വണ്ടിയിട്ട് ബഹളം വെച്ചു. പോലീസ് കൊണ്ടു പോയി. അത്ര തന്നെ ! പക്ഷെ അവരെ പോലീസോ ഓട്ടോക്കാരൊ തൊടുക പോലും ചെയ്തിട്ടില്ല. മദ്യപിച്ചിട്ടുണ്ടെന്നു തെളിയിക്കാൻ ശ്രീഷ്ക്കാന്തിനെ പോലീസുകാർ ആശുപത്രിയിൽ കൊണ്ടുപോയി. സാമ്രാജ്യത്തശക്തികളും സി.ഐ.എ യും ഇടപെട്ട് മെഡിക്കൽ റിപ്പോർട്ട് തിരുത്തിച്ച് ഈ അലവലാതികളെ രക്ഷപെടുത്തി. നാളിതുവരെ സി.ഐ.റ്റി.യു ചിത്രലേഖക്കെതിരെ ഒറ്റപ്പൊതുയോഗം പോലും നടത്തിട്ടില്ല. ഒരു സംഭവങ്ങളും നടക്കാഞ്ഞതു കൊണ്ട് ‘ബ്രിണ്ടാകാരറ്റോ’ ‘ശ്രീമതിടീച്ചർസായിപ്പോ’ ഇതുവരെ ഇടപെട്ടിട്ടില്ല. അങ്ങനെ നടത്താത്ത പൊതുയോഗത്തിൽ ചിത്രലേഖ എന്റെ സഹോദരിയാണെന്നും അവർക്ക് ഇനി ഒരു ഉപദ്രവവും ഉണ്ടാകില്ലെന്നു ശ്രീമതിടീച്ചർ പ്രസംഗിച്ചിട്ടില്ല. ചിത്രലേഖ വേശ്യയും മദ്യപാനിയും ഭ്രാന്തിയും കൂടിയാണ്. അതുകൊണ്ടാണ് പയ്യന്നൂരുകാരെ അധിക്ഷേപിക്കാൻ മേൽ കഥകളെല്ലാം കെട്ടിച്ചമച്ചത്. ഐ.എന്‍.ടി.യു.സി, ബി.എം.എസ് എന്നിവർ
  സി.ഐ.ടി.യു വിന്റെ കൂടെ നിൽക്കുന്നതിൽ നിന്നും കാര്യങ്ങൾ സത്യമാണെന്നു തെളിഞ്ഞില്ലേ ?

  മുൻ കൂർ ജാമ്യം : മാർച്ച് 12 ന്, നടക്കാത്ത സംഭവങ്ങളുടെ പേരിൽ പയ്യന്നൂർ ടൌണിൽ വെച്ച് ഇവറ്റകൾ നടത്തുവാൻ പോകുന്ന പൊതുയോഗത്തിൽ ഇവരെ ആരെങ്കിലും കൈവെച്ചാൽ അതും സി.ഐ.ടി.യു വിന്റെ തലയിൽ വെയ്ക്കരുതെന്ന് മുന്നറിയിപ്പു തന്നുകൊള്ളുന്നു. സി.പി.എമ്മിനെ തകർക്കാനുള്ള അന്താരാഷ്ട്രശക്തികളുടെ ഗൂഢാലോചനയുടെ ഫലമാണ് മേൽപ്പറഞ്ഞ കഥകൾ എന്ന് ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു.

  ReplyDelete
 4. ദളിതരോടുള്ള അസ്പർശ്യമനോഭാവവും അയിത്തവും ഇന്ത്യയിലെ പൊതുമനോഭവമാണ്. കേരളത്തിലും അത് ഒട്ടും
  കുറവല്ലെന്ന് പയ്യന്നൂരിലെ സംഭവം തെളിയിക്കുന്നു. അതിൽ
  ട്രേഡുയൂണിയൻ-രാഷ്ട്രീയകക്ഷി ഭേദമില്ല. അതുകൊണ്ടാണ്
  സംഭവത്തെ നിഷേധിച്ച് സി.ഐ.ടി.യു,ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംഘടനാ പ്രതിനിധികള്‍ പ്രസ്ഥാവനകളുമായി മുന്നോട്ടു വരുന്നത്. ഇങ്ങനെ നിഷേധിക്കേണ്ടത് പയ്യന്നൂരുകാരുടെയും പ്രത്യേകിച്ച് സി.ഐ.റ്റി.യുവിന്റെയും സി.പി.എമ്മിന്റെയും പ്രത്യേക ആവശ്യംകൂടിയാണ്. കാരണം മറ്റുള്ളവരെക്കാൾ പ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തിൽ, അതും പ്രബുദ്ധത കൂടിയ കക്ഷിയായ സി.പി.മ്മിൽനിന്നും ഇങ്ങനെയൊരു പീഢനമുണ്ടാകുന്നത് അന്താരാഷ്ട്രനാണക്കേടാണ്. അതുകൊണ്ടാണ് യാതൊരു ലജ്ജയുമില്ലാതെ കാര്യങ്ങൾ തുടർന്നും നിഷേധിക്കുന്നത്.
  യഥാർത്ഥത്തിൽ ദുരഭിമാനം വെടിഞ്ഞ്, പറ്റിപ്പോയ തെറ്റു
  സമ്മതിച്ച്, അതു തിരുത്താനുള്ള നടപടികൾ നീക്കുകയാണ് കമ്മ്യൂണിസ്റ്റുകാർ മനുഷ്യസ്നേഹികളാണെങ്കിൽ ചെയ്യേണ്ടത്. ഇപ്പോഴുണ്ടായ പീഢത്തിന് സി.പി.എമ്മിനെ മാത്രമായി ആരും കുറ്റം പറയില്ല. കാരണം ജാതിബോധം
  നിലനിക്കുന്ന ഒരു സമൂഹത്തിലെ സാധാരണ ജനങ്ങളാണ് പീഢകർ. അവരെ ഉദ്ബോധിപ്പിക്കുകയും തെറ്റു മനസ്സിലാക്കിക്കുകയും ചെയ്യുകയാണ് പാർട്ടി നേതൃത്വം ചെയ്യേണ്ടത്. അല്ലെങ്കിൽ ഒരു ഐക്യകക്ഷിയോഗം വിളിച്ച് പ്രശ്ന
  പരിഹാരത്തിന് ശ്രമിക്കണം. സി.പി.എമ്മുകാർ മാത്രമല്ലല്ലോ തെറ്റുകാർ. പൊതുമനോഭാവമല്ലെ മാറേണ്ടത്. ആ കുടുബത്തെ നിർഭയം ജീവിക്കാനനുവദിക്കുക. രണ്ടുപേരെയും തൊഴിൽ ചെയ്തു ജീവിക്കാൻ അനുവദിക്കുക. അവർക്ക് അനുവദിച്ച ഭവനപദ്ധതി പ്രകാരമുള്ള 75000 രൂപയിൽ 15000 കഴിച്ച് ബാക്കി തുക സാങ്കേതിക കാരണം പറഞ്ഞ്
  നിഷേധിക്കാതെ അതുകൊടുത്ത് സഹായിക്കുക. അവരോടുള്ള
  പ്രതികാരബുദ്ധിയും വൈരാഗ്യവും വെടിയാൻ തദ്ദേശീയരെ
  ബോധവത്ക്കരിക്കുക. ഇതൊക്കെയാണ് ഒരു നല്ല പാർട്ടിക്കു ചെയ്യാവുന്നത്.
  പക്ഷേ ആ ദിശയിലേക്കല്ല കാര്യങ്ങൾ പോകുന്നത്. കള്ളങ്ങൾക്ക് മീതെ
  കള്ളങ്ങൾ പറഞ്ഞ് സ്വയം ന്യായീകരീക്കാൻ ലജ്ജയില്ലേ നിങ്ങൾക്ക് ?!

  ReplyDelete
 5. Sandhwanam media

  News Media website ജനശക്തികേരള പത്രം Kerala Newspaper- Facebook.

  https://janayugomonline.com/http://w ww.niyamasabha.org/

  ■http://www.livelaw.in/

  ReplyDelete
 6. പ്രസ് ക്ലബ്, ആലുംമൂട്, നെയ്യാറ്റിൻകര, തിരുവനന്തപുരം - 695121, കേരളം, ഇന്ത്യ

  ReplyDelete
 7. Goods and Services Tax Identification Number: 32CSLPB8386B1ZU

  Annexure B

  SUNIL NB

  Proprietor

  Tax

  Services

  SANTHWANAM CHANNAL

  Designation/Status

  Resident of State

  Name

  SUNIL NB

  Legal Name

  Trade Name, if any

  Details of Proprietor

  1

  ReplyDelete