Monday, November 9, 2009

അല്പം അമേരിക്കന്‍ വര്‍ത്തമാനം

അമേരിക്കയില്‍ ഈ വര്‍ഷം തകര്‍ന്നത് 120 ബാങ്ക്

സാമ്പത്തികമാന്ദ്യത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ കഴിഞ്ഞാഴ്ച അഞ്ചു ബാങ്കുകൂടി തകര്‍ന്നതോടെ അമേരിക്കയില്‍ ഈ വര്‍ഷം തകര്‍ന്ന ബാങ്കുകളുടെ എണ്ണം 120 ആയി. അമേരിക്കയില്‍ ഒരുമാസം ശരാശരി പത്തു ബാങ്ക് തകരുന്നെന്നാണ് കണക്ക്. 2008 ലെ ബാങ്ക് തകര്‍ച്ചയുടെ അഞ്ചിരട്ടിയാണ് ഈ വര്‍ഷമുണ്ടായത്. 2008ല്‍ 25 ബാങ്കാണ് തകര്‍ന്നത്. യുണൈറ്റഡ് സെക്യൂരിറ്റി ബാങ്ക്, ഹോം ഫെഡറല്‍ സേവിങ്സ് ബാങ്ക്, പ്രോസ്പരന്‍ ബാങ്ക്, ഗേറ്റ്വേ ബാങ്ക്, യുണൈറ്റഡ് കമേഴ്സ്യല്‍ ബാങ്ക് എന്നിവയാണ് കഴിഞ്ഞാഴ്ച തകര്‍ന്നത്. അഞ്ചു ബാങ്കിനുമായി ബാങ്ക് നിക്ഷേപം ഇന്‍ഷുര്‍ചെയ്യുന്ന ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍(എഫ്ഡിഐസി) 150 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവന്നു. ബാങ്ക് പ്രതിസന്ധിയെത്തുടര്‍ന്ന് എഫ്ഡിഐസിക്ക് ഈ വര്‍ഷം ഇതുവരെ 2500 കോടി ഡോളര്‍ നഷ്ടമായി. 2013 ആകുമ്പോള്‍ ഈ വകയില്‍ എഫ്ഡിഐസിക്ക് പതിനായിരം കോടി ഡോളര്‍ നഷ്ടമാകുമെന്ന് കണക്കാക്കുന്നു. ജൂലൈയിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ബാങ്കുകള്‍ തകര്‍ന്നത്- 24 എണ്ണം. കഴിഞ്ഞമാസം ഇരുപതും. ഒക്ടോബര്‍ അവസാനവാരം ഒമ്പത് ബാങ്ക് തകര്‍ന്നു. അമേരിക്കയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനാല്‍ വായ്പ തിരിച്ചടവുകള്‍ വ്യാപകമായി മുടങ്ങുന്നു. ചെറുകിട ബാങ്കുകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കഴിഞ്ഞദിവസം തൊഴില്‍വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം അമേരിക്കയില്‍ തൊഴിലില്ലായ്മ 10.2 ശതമാനമാണ്. കഴിഞ്ഞ 26 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കാണിത്.

അമേരിക്കയില്‍ തൊഴിലില്ലായ്മ 10 ശതമാനം കടന്നു

മാന്ദ്യത്തില്‍നിന്നു കരകയറിത്തുടങ്ങിയെന്ന പ്രചാരണത്തിനിടെ അമേരിക്കയില്‍ തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമാകുന്നു. പുതിയ കണക്കു പ്രകാരം അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് 10.2 ശതമാനമായി. 1983നു ശേഷം രാജ്യത്ത് ഇത്രയേറെ തൊഴില്‍രഹിതരുണ്ടാകുന്നത് ആദ്യമാണ്. ഇത് ഉയരുമെന്നാണ് വിദഗ്ധാഭിപ്രായം. സാമ്പത്തികപ്രതിസന്ധിയുടെ കെടുതികള്‍ അവസാനിക്കുന്നില്ലെന്ന് ബ്രിട്ടനില്‍നിന്നുള്ള വാര്‍ത്തയും വ്യക്തമാക്കുന്നു. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ കനത്തനഷ്ടം നേരിട്ട ലോകത്തെ പ്രമുഖ വിമാന കമ്പനിയായ ബ്രിട്ടീഷ് എയര്‍വെയ്സ് 1200 പേരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. മാന്ദ്യത്തില്‍നിന്നു കരകയറാന്‍ ഉത്തേജക നടപടി തുടരണമെന്ന് ബ്രിട്ടന്‍ ജി 20 ധനമന്ത്രിമാരുടെ യോഗത്തോട് ആവശ്യപ്പെട്ടു. അമേരിക്കയില്‍ 1.60 കോടി ആളുകള്‍ തൊഴിലില്ലാതെ അലയുന്നതായാണ് പുതിയ കണക്ക് വ്യക്തമാക്കുന്നത്. താല്‍ക്കാലിക ജോലിക്കാരെയും തൊഴില്‍ അന്വേഷണം അവസാനിപ്പിച്ചവരെയും ഒഴിവാക്കിയുള്ള കണക്കാണിത്. അവരെക്കൂടി ഉള്‍പ്പെടുത്തിയാല്‍ തൊഴിലില്ലായ്മ നിരക്ക് 17.5 ശതമാനമാകും. സെപ്തംബറില്‍ 9.8 ശതമാനമായിരുന്നു തൊഴിലില്ലായ്മ. ഒക്ടോബറില്‍ 1,900,00 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി തൊഴില്‍വകുപ്പ് പറയുന്നു. സാമ്പത്തികവിദഗ്ധര്‍ കണക്കാക്കിയതിനേക്കാള്‍ വളരെ കൂടുതലാണിത്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ കഴിഞ്ഞ 22 മാസം തുടര്‍ച്ചയായി തൊഴില്‍നഷ്ടം രേഖപ്പെടുത്തി. 70 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയേറെ നാള്‍ തുടര്‍ച്ചയായി തൊഴില്‍നഷ്ടമുണ്ടാകുന്നത്. സമ്പദ്വ്യവസ്ഥ ജൂലൈ- സെപ്തംബര്‍ പാദത്തില്‍ 3.5 ശതമാനം വളര്‍ച്ച നേടിയെന്ന് ഒബാമ സര്‍ക്കാര്‍ പറഞ്ഞതിനു പിന്നാലെയാണ് തൊഴിലില്ലായ്മ ഉയരുന്നുവെന്ന് വ്യക്തമായത്. സര്‍ക്കാരിന്റെ ഉത്തേജന പാക്കേജുകള്‍ വേണ്ടത്ര ഫലം കാണാത്തതിനാല്‍ സാമ്പത്തികനിലയില്‍ വലിയ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. പ്രതിസന്ധി നേരിടാന്‍ അമേരിക്കന്‍ കോഗ്രസ് തൊഴില്‍രഹിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഈയാഴ്ചതന്നെ വര്‍ധിപ്പിക്കും. 2007 ഡിസംബറില്‍ മാന്ദ്യം തുടങ്ങിയശേഷം നാലാംതവണയാണ് ഈ വര്‍ധന. മാന്ദ്യത്തിനുമുമ്പ് 4.9 ശതമാനമായിരുന്നു തൊഴിലില്ലായ്മ

ആരോഗ്യ രക്ഷാബില്‍ യുഎസ് പ്രതിനിധിസഭ അംഗീകരിച്ചു

കൂടുതല്‍ പൌരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം ലക്ഷ്യമിടുന്ന ആരോഗ്യ രക്ഷാബില്‍ അമേരിക്കന്‍ പ്രതിനിധി സഭ പാസാക്കി. ഭരണത്തിലുള്ള ഡെമോക്രാറ്റിക് പാര്‍ടിയിലെ അംഗങ്ങളില്‍നിന്നു തന്നെ കടുത്ത എതിര്‍പ്പുണ്ടായപ്പോള്‍ നേരിയ ഭൂരിപക്ഷത്തിനാണ് ബില്‍ പാസായത്. 220 പേര്‍ അനുകൂലിച്ചപ്പോള്‍ 215 പേര്‍ എതിര്‍ത്തു. ഇനി ബില്‍ സെനറ്റിനു മുന്നിലെത്തും 100 അംഗ സെനറ്റില്‍ 60 പേരുടെ പിന്തുണയാണ് വേണ്ടത്. മൂന്നരക്കോടിയിലേറെ അമേരിക്കക്കാരെ കൂടി ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരാന്‍ സഹായിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. ഉയര്‍ന്ന പ്രീമിയം ഈടാക്കുന്നതില്‍നിന്നും, നേരത്തെയുള്ള ആരോഗ്യസ്ഥിതിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കുന്നതില്‍നിന്നും ഇന്‍ഷുറന്‍സ് കമ്പനികളെ തടയാന്‍ ബില്‍ സഹായകമാകും.

Deshabhimani

4 comments:

  1. സാമ്പത്തികമാന്ദ്യത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ കഴിഞ്ഞാഴ്ച അഞ്ചു ബാങ്കുകൂടി തകര്‍ന്നതോടെ അമേരിക്കയില്‍ ഈ വര്‍ഷം തകര്‍ന്ന ബാങ്കുകളുടെ എണ്ണം 120 ആയി. അമേരിക്കയില്‍ ഒരുമാസം ശരാശരി പത്തു ബാങ്ക് തകരുന്നെന്നാണ് കണക്ക്. 2008 ലെ ബാങ്ക് തകര്‍ച്ചയുടെ അഞ്ചിരട്ടിയാണ് ഈ വര്‍ഷമുണ്ടായത്. 2008ല്‍ 25 ബാങ്കാണ് തകര്‍ന്നത്.

    ReplyDelete
  2. ബംഗാള്‍ സ്വര്‍ഗമായതു കാരണം ബംഗാളികളെല്ലാം കേരളത്തില്‍!!!

    ReplyDelete
  3. അമേരിക്കയില്‍ 1.60 കോടി ആളുകള്‍ തൊഴിലില്ലാതെ അലയുന്നതായാണ് പുതിയ കണക്ക് വ്യക്തമാക്കുന്നത്. Paavam americakar :-( Probably they dont know that India has tons of jobs to offer them.

    ReplyDelete
  4. ഇത്രയും ബാങ്കുകള്‍ തകര്‍ന്നത് ഓര്‍ക്കുമ്പോള്‍ത്തന്നെ ദു:ഖം വരുന്നു.

    ReplyDelete