Friday, November 20, 2009

ലോക കമ്യൂണിസ്റ്റ് സമ്മേളനത്തിന് ഇന്നു തുടക്കം

കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ പതിനൊന്നാമത് ലോക സമ്മേളനത്തിന് വെള്ളിയാഴ്ച ഡല്‍ഹിയില്‍ തുടക്കമാകും. റമദ പ്ളാസ ഹോട്ടലില്‍ പകല്‍ പതിനൊന്നിന് സാര്‍വദേശീയ ഗാനാലാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 48 രാജ്യത്തുനിന്നായി 56 പാര്‍ടികളെ പ്രതിനിധാനംചെയ്ത് 89 പേര്‍ പങ്കെടുക്കും. മൂന്നുദിവസത്തെ സമ്മേളനത്തിന് സിപിഐ എമ്മും സിപിഐയും സംയുക്തമായാണ് ആതിഥ്യം വഹിക്കുന്നത്. സിപിഐ സാര്‍വദേശീയവിഭാഗം തലവന്‍ പല്ലഭ്സെന്‍ ഗുപ്ത സ്വാഗതം പറയും. സിപിഐ എം സാര്‍വദേശീയവിഭാഗം തലവന്‍ സീതാറാം യെച്ചൂരി ഡല്‍ഹി പ്രഖ്യാപനത്തിന്റെ കരട് അവതരിപ്പിക്കും. വ്യാഴാഴ്ച വൈകിട്ട് ചേര്‍ന്ന പതിനൊന്നംഗ പ്രവര്‍ത്തകസമിതി പ്രഖ്യാപനത്തിന്റെ കരട് അംഗീകരിച്ചു. പതിനൊന്ന് പാര്‍ടികളുടെ പ്രതിനിധികള്‍ പ്രവര്‍ത്തകസമിതിയില്‍ പങ്കെടുത്തു.

പ്രധാനമായും മൂന്ന് സെഷനുകളായാണ് സമ്മേളനം. ഡല്‍ഹിപ്രഖ്യാപനം അവതരിപ്പിക്കുന്നതാണ് ആദ്യ സെഷന്‍. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ എന്നിവരും വേദിയിലുണ്ടാകും. ഉച്ചയ്ക്കുശേഷം രണ്ടാം സെഷന്‍ ആരംഭിക്കും. പ്രത്യേക പ്രസീഡിയത്തിന്റെ നിയന്ത്രണത്തിലായിരിക്കും ഈ സെഷന്‍. ഇംഗ്ളീഷ് അക്ഷരമാലാക്രമത്തില്‍ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അറബിക്, സ്പാനിഷ്, റഷ്യന്‍, ഇംഗ്ളീഷ് എന്നീ ഭാഷകളില്‍ ഒരേസമയം തര്‍ജമയുണ്ടാകും. ശനിയാഴ്ച മുഴുവന്‍ ചര്‍ച്ച തുടരും. ചര്‍ച്ചയില്‍ ഉയരുന്ന പ്രധാന ഭേദഗതികള്‍ അംഗീകരിച്ചുകൊണ്ട് മൂന്നാംദിവസം രാവിലെ സീതാറാം യെച്ചൂരി മറുപടി പറയും. അതിനുശേഷം സമ്മേളനം അംഗീകരിച്ച ഡല്‍ഹി പ്രഖ്യാപനം നടത്തും. സമാപനസമ്മേളനമാണ് മൂന്നാമത്തെ സെഷന്‍. ഇന്ത്യയിലെ നാല് ഇടതുപക്ഷ പാര്‍ടികളുടെ നേതാക്കളും സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രതിനിധികളും പൊതുപരിപാടിയില്‍ പ്രസംഗിക്കും.

ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി റോബര്‍ട്ട് ഗ്രിഫിത്ത്, യുഗോസ്ളാവ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി ബ്രാനിസ്ളാവ് കിതാനോവിക്ക്, ബ്രസീല്‍ കമ്യൂണിസ്റ്റ് പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗവും സാര്‍വദേശീയവിഭാഗം ചെയര്‍മാനുമായ ജോസ് റിനാള്‍ഡോ കവാല്‍ഹോ, ലാവോസ് ഡെമോക്രാറ്റിക് പാര്‍ടി പ്രതിനിധി ഡോ. ലാട്ടാനതവോന്‍സോങ്ക എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 55 പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. ചൈന, വിയത്നാം, വടക്കന്‍ കൊറിയ, റഷ്യ, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍നിന്നെല്ലാം പ്രതിനിധികള്‍ എത്തി. പാകിസ്ഥാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വെളളിയാഴ്ച രാവിലെ എത്തും. സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിവിധ രാജ്യങ്ങളില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ടി പത്രങ്ങളുടെ ലേഖകരും എത്തുന്നുണ്ട്. സമ്മേളനത്തില്‍ സിപിഐ എമ്മില്‍നിന്ന് അഞ്ച് പ്രതിനിധികള്‍ക്ക് പുറമെ എട്ട് നിരീക്ഷകരും പങ്കെടുക്കും. ഹരിസിങ് കാങ്, ഹേമലത, അരുകുമാര്‍, സുധ സുന്ദര്‍രാമന്‍, ജൊഗീന്ദര്‍ ശര്‍മ, എസ് പുണ്യവതി, നിലോത്പല്‍ ബസു, ശ്രീനിവാസറാവു എന്നിവരാണ് നിരീക്ഷകര്‍.

വി ബി പരമേശ്വരന്‍ ദേശാഭിമാനി ദിനപ്പത്രം 201109

6 comments:

  1. കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ പതിനൊന്നാമത് ലോക സമ്മേളനത്തിന് വെള്ളിയാഴ്ച ഡല്‍ഹിയില്‍ തുടക്കമാകും. റമദ പ്ളാസ ഹോട്ടലില്‍ പകല്‍ പതിനൊന്നിന് സാര്‍വദേശീയ ഗാനാലാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 48 രാജ്യത്തുനിന്നായി 56 പാര്‍ടികളെ പ്രതിനിധാനംചെയ്ത് 89 പേര്‍ പങ്കെടുക്കും. മൂന്നുദിവസത്തെ സമ്മേളനത്തിന് സിപിഐ എമ്മും സിപിഐയും സംയുക്തമായാണ് ആതിഥ്യം വഹിക്കുന്നത്. സിപിഐ സാര്‍വദേശീയവിഭാഗം തലവന്‍ പല്ലഭ്സെന്‍ ഗുപ്ത സ്വാഗതം പറയും. സിപിഐ എം സാര്‍വദേശീയവിഭാഗം തലവന്‍ സീതാറാം യെച്ചൂരി ഡല്‍ഹി പ്രഖ്യാപനത്തിന്റെ കരട് അവതരിപ്പിക്കും. വ്യാഴാഴ്ച വൈകിട്ട് ചേര്‍ന്ന പതിനൊന്നംഗ പ്രവര്‍ത്തകസമിതി പ്രഖ്യാപനത്തിന്റെ കരട് അംഗീകരിച്ചു. പതിനൊന്ന് പാര്‍ടികളുടെ പ്രതിനിധികള്‍ പ്രവര്‍ത്തകസമിതിയില്‍ പങ്കെടുത്തു

    ReplyDelete
  2. കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ പതിനൊന്നാമത് ലോക സമ്മേളനത്തിന് വെള്ളിയാഴ്ച ഡല്‍ഹിയില്‍ തുടക്കമാകും. റമദ പ്ളാസ ഹോട്ടലില്‍ പകല്‍ പതിനൊന്നിന് സാര്‍വദേശീയ ഗാനാലാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 48 രാജ്യത്തുനിന്നായി 56 പാര്‍ടികളെ പ്രതിനിധാനംചെയ്ത് 89 പേര്‍ പങ്കെടുക്കും. മൂന്നുദിവസത്തെ സമ്മേളനത്തിന് സിപിഐ എമ്മും സിപിഐയും സംയുക്തമായാണ് ആതിഥ്യം വഹിക്കുന്നത്. സിപിഐ സാര്‍വദേശീയവിഭാഗം തലവന്‍ പല്ലഭ്സെന്‍ ഗുപ്ത സ്വാഗതം പറയും. സിപിഐ എം സാര്‍വദേശീയവിഭാഗം തലവന്‍ സീതാറാം യെച്ചൂരി ഡല്‍ഹി പ്രഖ്യാപനത്തിന്റെ കരട് അവതരിപ്പിക്കും. വ്യാഴാഴ്ച വൈകിട്ട് ചേര്‍ന്ന പതിനൊന്നംഗ പ്രവര്‍ത്തകസമിതി പ്രഖ്യാപനത്തിന്റെ കരട് അംഗീകരിച്ചു. പതിനൊന്ന് പാര്‍ടികളുടെ പ്രതിനിധികള്‍ പ്രവര്‍ത്തകസമിതിയില്‍ പങ്കെടുത്തു

    ReplyDelete
  3. സര്‍, റമദ പ്ലാസ ഹോട്ടല്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ്. കോണ്‍ഫറന്‍സ് മുറികളുടെ വാടക ലക്ഷങ്ങളാണ്. മുറികള്‍ ഡീലക്സ് മുറികളാണ്. അതിഥികള്‍ ഇവിടെത്തന്നെയാണോ താമസിക്കുന്നത്? വേറെ വേദികളൊന്നും കിട്ടിയില്ലേ ഇത്തരം ഒരു സമ്മേളനം നടത്താന്‍?

    ReplyDelete
  4. അവരെന്തു ചര്‍ച്ച ചെയ്യുന്നുവെന്നോ എന്ത് തീരുമാനം എടുക്കുന്നുവെന്നോ ഉള്ളതിനേക്കാള്‍ പ്രാധാന്യം ഇപ്പറഞ്ഞ കാര്യങ്ങള്‍ക്ക് കൊടുക്കുന്നത് നന്നായി. അവരെവിടെ താമസിച്ചാല്‍ , എന്ത് ഭക്ഷണം കഴിച്ചാല്‍ സിമിയെ പോലുള്ളവര്‍ ഓക്കെ വെക്കും എന്നും അറിയില്ല.

    Left leaders dismissed the insinuations as “juvenile”. “Do you expect us to put up delegates from around the globe at a dharamshala (religious resthouse)? We have skipped expensive hotels like the Taj or Mauyra. We have chosen the best possible option for comfortable stay of our guests,” CPI national secretary D. Raja told Hindustan Times.

    ReplyDelete
  5. ജനശക്തി: തരൂര്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചു എന്നത് ആഘോഷിച്ച നമ്മള്‍ ഇതില്‍ ചോദ്യം ചോദിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

    ReplyDelete
  6. വളരെ പ്രസക്തിയുള്ള ഒരു സമ്മേളനം നടക്കുമ്പോള്‍ അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിഷയങ്ങളെക്കുറിച്ചൊന്നും പറയാതെ, വേദിയെപ്പറ്റി വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതില്‍ വ്യക്തമായ രാഷ്ട്രീയം ഉണ്ട്. എതിര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ നിസ്സാരവല്‍ക്കരിക്കുകയോ മൂത്രം തളിച്ച ബന്ധം മാത്രം ആരോപിക്കാവുന്ന വിഷയങ്ങളുമായി കൂട്ടിക്കെട്ടി കൊച്ചാക്കുകയോ ചെയ്യുക. ഇത് ആദ്യമായിട്ടും അല്ലല്ലോ.

    എന്തുകൊണ്ട് വേദി തിരഞ്ഞെടുത്തു എന്നു വിശദീകരിക്കപ്പെട്ടിട്ടുണ്ട്. വേദിയെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ലെങ്കില്‍ അവിടെ വെച്ച് ഫ്ലക്സ് ബോര്‍ഡിന്റെ എണ്ണമാവും വിമര്‍ശനത്തിന്റെ ബേസ്. ഒന്നും കിട്ടിയില്ലെങ്കില്‍ ചായയില്‍ പാലൊഴിച്ചു എന്നാവും. ഇതും നാം കുറെ കണ്ടതല്ലേ..

    ReplyDelete