മൈക്രോഫൈനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ നടപ്പു പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി പറഞ്ഞു. ഇതോടെ ഇത്തരം സ്ഥാപനങ്ങളുടെ പലിശയടക്കമുള്ള ലോണുകള്‍ക്ക് മേല്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു നിയന്ത്രണവും മേലില്‍ ഉണ്ടാകില്ല. എന്തിന് രാജ്യത്തെ പരമോന്നത ബാങ്കായ റിസര്‍വ് ബാങ്കിന് പോലും ഇവയുടെ മേല്‍ നിയന്ത്രണങ്ങളുണ്ടായിരിക്കുന്നതല്ല.
ആന്ധ്രയില്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പണം കടമെടുത്ത കര്‍ഷകരും ചെറുകിട കച്ചവടക്കാരും കൊള്ളപ്പലിശയും കൃഷിയിലെ നഷ്ടവും കാരണം തിരിച്ചടവ് നടത്താനാകാതെ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കെയാണ് ഇത്തരമൊരു സംരക്ഷണനിയമം മൈക്രോഫൈനാന്‍സുകാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ താങ്ങുവിലയോ മാര്‍ക്കറ്റോ അനുവദിക്കാതെ ഇറക്കുമതി പ്രോത്സാഹിപ്പിച്ച്, രാസവളം അടക്കമുള്ള കാര്‍ഷിക വൃത്തിക്കാവശ്യമായ എല്ലാത്തിനും വിലകൂട്ടി പൊതുസംഭരണംപോലും നടപ്പാക്കാതെ കര്‍ഷകരെ കടക്കെണിയിലാക്കിയ സര്‍ക്കാര്‍ തന്നെ അവരുടെ ചോര ഊറ്റിക്കുടിക്കുന്ന മൈക്രോഫൈനാന്‍സ് ഭീമന്മാരെ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുന്ന വിരോധാഭാസമാണ് നടക്കുന്നത്.
janayugom 190312

ReplyDelete