Thursday, November 18, 2010

കോടികള്‍ പൊടിച്ച് മധുരയില്‍ വിവാഹമാമാങ്കം

ടെലികോം അഴിമതിയും രാജയുടെ രാജിയുമൊന്നും ഡിഎംകെ നേതാവായ കേന്ദ്രമന്ത്രി എം കെ അഴഗിരിയെ അലട്ടുന്നില്ല. മകന്‍ ദുരൈ ദയാനിധിയുടെ വിവാഹം മഹാസംഭവമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രമന്ത്രി. കോടികള്‍ ചെലവഴിച്ച് നടത്തുന്ന വിവാഹമാമാങ്കം വ്യാഴാഴ്ചയാണ് ക്ഷേത്രനഗരിയായ മധുരയില്‍ അരങ്ങേറുന്നത്. പത്തു ലക്ഷംപേര്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ചെന്നൈയിലെ അഭിഭാഷകന്റെ മകള്‍ അനുഷ സീതാരാമനാണ് വധു.

ഡിഎംകെ നേതാക്കളുടെ കട്ടൌട്ടുകളും അലങ്കാരദീപങ്ങളുമായി നഗരം 15 ദിവസം മുന്നേ വിവാഹത്തിനായി ഒരുങ്ങി. പ്രശസ്ത ചലച്ചിത്ര കലാസംവിധായകന്‍ തൊട്ടാത്തരണിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് കലാകാരന്മാരാണ് കല്യാണവേദിയായ തമുക്കം മൈതാനം ഒരുക്കിയത്. തിരുമല നായ്ക്കര്‍ കൊട്ടാരത്തിന്റെ പകര്‍പ്പാണ് വേദി. സംസ്ഥാനമന്ത്രിമാരുടെ മേല്‍നോട്ടത്തിലാണ് ഒരുക്കങ്ങള്‍. ധനമന്ത്രി കെ അന്‍പഴകന്റെ കാര്‍മികത്വത്തിലായിരിക്കും വിവാഹച്ചടങ്ങ്. അഴഗിരിയുടെ പിതാവും മുഖ്യമന്ത്രിയുമായ കരുണാനിധി വധൂവരന്മാരെ അനുഗ്രഹിക്കും. കേന്ദ്രമന്ത്രിമാരായ പി ചിദംബരം, പ്രഫുല്‍ പട്ടേല്‍, ജി കെ വാസന്‍, ഗുലാംനബി ആസാദ്, ദയാനിധി മാരന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കമല്‍ഹാസന്‍, രജനീകാന്ത് ഉള്‍പ്പെടെയുള്ള മുന്‍നിര ചലച്ചിത്രതാരങ്ങളും ചടങ്ങിനെത്തും. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വിവാഹത്തിന്റെ ഭാഗമായി നഗരത്തില്‍ ഒരുക്കുന്നത്.

ദേശാഭിമാനി 181110

6 comments:

  1. ടെലികോം അഴിമതിയും രാജയുടെ രാജിയുമൊന്നും ഡിഎംകെ നേതാവായ കേന്ദ്രമന്ത്രി എം കെ അഴഗിരിയെ അലട്ടുന്നില്ല. മകന്‍ ദുരൈ ദയാനിധിയുടെ വിവാഹം മഹാസംഭവമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രമന്ത്രി. കോടികള്‍ ചെലവഴിച്ച് നടത്തുന്ന വിവാഹമാമാങ്കം വ്യാഴാഴ്ചയാണ് ക്ഷേത്രനഗരിയായ മധുരയില്‍ അരങ്ങേറുന്നത്. പത്തു ലക്ഷംപേര്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

    ReplyDelete
  2. ഇതൊന്നും അവര്‍ക്ക് വലിയ കാര്യമൊന്നുമല്ലന്നെ

    ReplyDelete
  3. സ്റ്റാലിന്‍ എം കെ വരുമോ

    ReplyDelete
  4. ഒരു പാടു വിമര്‍ശിക്കേണ്ട, ചിലപ്പോ മൂന്നാം മുന്നണി ഉണ്ടാക്കാന്‍ വീണ്ടും കാലുപിടിക്കേണ്ടി വരും. പിന്നെ ബീഹാറില് പണ്ടു ചില വിവാഹ മാമാങ്കം ഉണ്ടായിരുന്നു. ഓര്മ കാണില്ല അറിയാം.

    ReplyDelete
  5. എന്താ മഞ്ഞുതോട്ടക്കാര ഇങ്ങനെ? സ്വന്തം കുറ്റം ആരേലും വാരിവിളമ്പോ? നമ്മളെപ്പോഷും അന്യന്റെ കുറ്റമന്വേഷിച്ചിറങ്ങും കാലത്തെ.. ഇന്ന് അഴകിരിക്കിരിക്കട്ടേന്ന്

    ReplyDelete
  6. ഇതിനെക്കുറിച്ചൊന്നും പറയാനില്ലേ?

    ReplyDelete