പരിമിതമായ വിഭവങ്ങൾ, തുടരുന്ന കേന്ദ്ര അവഗണന... പക്ഷേ, കരഞ്ഞിരിക്കാൻ സമയമില്ലായിരുന്നു. അവിടെനിന്നാണ് കിഫ്‌ബിയുടെ തുടക്കം. കേരളം അടിമുടി മാറിയ നാലരവർഷം. രണ്ട് മഹാപ്രളയത്തെയും കോവിഡിനെയും മറികടന്ന്, എല്ലാ മാന്ദ്യങ്ങളെയും മലർത്തിയടിച്ച് അടിസ്ഥാന വികസനങ്ങളിൽ കേരളം മുന്നേറിയത് ഈ കരുത്തിന്റെ പിന്തുണയിലാണ്. കണ്ണും മൂക്കും പൊത്തിയിരുന്ന ആശുപത്രികൾ ഫോട്ടോ ഷൂട്ടുകൾക്ക് സെറ്റുകളായി, സ്‌കൂളുകൾ സിനിമാ ചിത്രീകരണവേദിയായി. തീരങ്ങളിൽ, മലയോരങ്ങളിൽ, ഇടനാട്ടിലെല്ലാം റോഡായും പാലമായും സ്‌റ്റേഡിയങ്ങളായും വികസനത്തിന്റെ പച്ചത്തുരുത്തുകൾ രൂപപ്പെട്ടു. ചരിത്രമായത് പഴയ കണക്കുകളാണ്
പണമില്ലെന്നുപറഞ്ഞ് കൈയുംകെട്ടി നിന്ന്, കടലാസുപണികൾക്കു മാത്രം വർഷങ്ങൾ എടുത്തിരുന്ന ചരിത്രം.
കിഫ്‌ബിയിലാണ് ഇനി കേരളത്തിന്റെ ഭാവി, പ്രതീക്ഷ.. ആ പ്രതീക്ഷയാണ് കേവല രാഷ്‌ട്രീയ താൽപ്പര്യത്തിനായി വിവാദത്തിലാക്കി തകർക്കാൻ നോക്കുന്നത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയെപ്പോലെ.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കാനുള്ള 719 കോടിയുടെ മാസ്റ്റർ പ്ലാൻ പദ്ധതി, 135 കോടിയുടെ ശ്രീകാര്യം ഫ്ലൈഓവർ പദ്ധതി, 435 കോടിയുടെ വഴയില– --പഴകുറ്റി-–- നെടുമങ്ങാട് നാലുവരിപാത പദ്ധതി എന്നിവയാണ് തലസ്ഥാനത്തെ പദ്ധതികൾ.
കൊല്ലത്ത് 4539 കോടിയുടെ വികസന പദ്ധതി. ഞാങ്കടവ് കുടിവെള്ള പദ്ധതി (235 കോടി) കൊല്ലം, ഇരവിപുരം, കുണ്ടറ മണ്ഡലത്തിൽ ഗുണകരമാകും. പെരുമൺ പാലം നിർമാണം തുടങ്ങി. ശ്രീനാരായണഗുരു നവോത്ഥാന സാംസ്‌കാരിക സമുച്ചയം (45 കോടി), പുനലൂർ താലൂക്ക് ആശുപത്രി (68 കോടി) രൂപയുടെ വികസനം നടക്കുന്നു.
പത്തനംതിട്ടയിൽ കൊടുമൺ ഇഎംഎസ് സ്‌റ്റേഡിയം (14.10 കോടി), കോഴഞ്ചേരി–- മണ്ണാരകുളഞ്ഞി–- ശബരിമല റോഡ് (19.5 കോടി), ആറന്മുള ഗവ. എൻജിനിയറിങ് കോളേജ് കെട്ടിടം (18.5 കോടി), സരസകവി മൂലൂരിന്റെ സ്‌മാരകം നവീകരണം (40 ലക്ഷം) എന്നിവ പുരോഗമിക്കുന്നു
കോട്ടയത്ത് 564 കോടി രൂപയുടെ വൻ വികസനപദ്ധതികൾ. സർജിക്കൽ ബ്ലോക്കിനും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനും പ്രാരംഭം കുറിച്ചു. കോട്ടയം ജില്ലാ ജനറൽ ആശുപത്രിക്ക് 219 കോടി രൂപയുടെ വികസനം. 10 നിലയുള്ള കെട്ടിടം നിർമിക്കും.
ഇടുക്കിയിൽ 3226 കോടിയുടെ വികസനപ്രവർത്തനം. നെടുങ്കണ്ടം ജില്ലാ ആശുപത്രിക്ക് 147 കോടി അനുവദിച്ചു. ഉടുമ്പൻചോല–- രാജാക്കാട്–-ചിത്തിരപുരം റോഡ് (145.67 കോടി), മലയോര ഹൈവേ (80 കോടി), നെടുങ്കണ്ടം പച്ചടി ഇൻഡോർ സ്‌റ്റേഡിയം(40 കോടി), മൂന്നാർ ഫ്ലൈ ഓവർ (63 കോടി) എന്നിവ യാഥാർഥ്യമാകുകയാണ്.
ഇടുക്കിയിൽ 3226 കോടിയുടെ വികസനപ്രവർത്തനം. നെടുങ്കണ്ടം ജില്ലാ ആശുപത്രിക്ക് 147 കോടി അനുവദിച്ചു. ഉടുമ്പൻചോല–- രാജാക്കാട്–-ചിത്തിരപുരം റോഡ് (145.67 കോടി), മലയോര ഹൈവേ (80 കോടി), നെടുങ്കണ്ടം പച്ചടി ഇൻഡോർ സ്‌റ്റേഡിയം(40 കോടി), മൂന്നാർ ഫ്ലൈ ഓവർ (63 കോടി) എന്നിവ യാഥാർഥ്യമാകുകയാണ്.
ആലപ്പുഴയിൽ അമ്പലപ്പുഴ– -തിരുവല്ല സംസ്ഥാന പാത കിഫ്‌ബിയിൽ പൂർത്തിയായി (142 കോടി). സംസ്ഥാനത്തെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ പെരുമ്പളം പാലം നിർമാണത്തിന് 100 കോടിയാണ് കിഫ്‌ബി അനുവദിച്ചത്. നിർമാണത്തിന‌് ടെൻഡറായി.385 കോടി രൂപ മുടക്കി കൊച്ചി ക്യാൻസർ സെന്ററിൽ മൂന്ന് ബ്ലോക്ക്. 80 ഐസിയുവും 10 ഓപ്പറേഷൻ തിയറ്ററുമുണ്ടാകും. ഗവ. മെഡിക്കൽ കോളേജിൽ 129.64 കോടിയുടെ പദ്ധതി നടപ്പാക്കി. വൈറ്റില (78.37 കോടിരൂപ), കുണ്ടന്നൂർ (74.45 കോടി രൂപ) മേൽപ്പാലം ഉദ്‌ഘാടനത്തിനൊരുങ്ങി.
തൃശ്ശൂർ പുത്തൂരിൽ ലോകോത്തര സുവോളജിക്കൽ പാർക്ക് കിഫ്‌ബിയിൽ പൂർത്തിയാകുന്നു. 270 കോടി കിഫ്ബിയിൽനിന്നുൾപ്പെടെ 360 കോടിയുടേതാണ് ഈ പദ്ധതി. ആദ്യഘട്ടം ഈ വർഷം പൂർത്തിയാകും.
പാലക്കാട് ജില്ലാ ആശുപത്രിക്ക് 127.15 കോടി. ആറുനില കെട്ടിടം ഉയരും. മെഡിക്കൽ സ്‌പെഷ്യാലിറ്റി, സർജിക്കൽ സ്‌പെഷ്യാലിറ്റി എന്നിങ്ങനെ കെട്ടിടത്തിൽ വിപുലമായ സൗകര്യമുണ്ടാകും.
കോഴിക്കോട് ജില്ലയിൽ 5511 കോടിയുടെ വികസന പ്രവർത്തനം. മൊത്തം 196 പദ്ധതി. തിരുവമ്പാടിയിലാണ് കൂടുതൽ പദ്ധതി. പിഡബ്ല്യുഡി റോഡുകൾക്കായി 35 പദ്ധതിയും തദ്ദേശമേഖലയിൽ 24ഉം വിദ്യാഭ്യാസമേഖലയിൽ 89ഉം പദ്ധതിയുണ്ട്. നടുവണ്ണൂർ വോളി അക്കാദമി, വയനാട‌് തുരങ്കപാത, കൊടുവള്ളിയിലെ സിറാജ‌് മേൽപ്പാലം, കോരപ്പുഴ പാലം, വടകര ഇൻഡോർ സ‌്റ്റേഡിയം, കുന്നമംഗലത്തെ 220 കെവി ഗ്യാസ‌് ഇൻസുലേറ്റഡ‌് സബ‌്സ‌്റ്റേഷൻ എന്നിവ പ്രധാനപദ്ധതി.
ഗവ. മെഡിക്കൽ കോളേജ് (625 കോടി), തുരങ്കപാത (658 കോടി) എന്നിവയ്‌ക്കു പുറമെ കൽപ്പറ്റ, മാനന്തവാടി മലയോര ഹൈവേ (186.78), മലബാർ കോഫി പാർക്ക് (150 കോടി) എന്നിവയുമുണ്ട്. കൽപ്പറ്റയിൽ രണ്ട് സ്റ്റേഡിയത്തിന് 55.47 കോടിയുമുണ്ട്. നിയോജക മണ്ഡലാടിസ്ഥാനത്തിൽ കൽപ്പറ്റ (536.5 കോടി), മാനന്തവാടി (300 കോടി), ബത്തേരി (271 കോടി) എന്നിങ്ങനെയും തുക വകയിരുത്തി.
മലപ്പുറത്ത് വിദ്യാഭ്യാസമേഖലയിൽ 650 കോടിയുടെ വികസനം. 16 നിയോജകമണ്ഡലത്തിലെ ഓരോ സ്‌കൂളിന് അഞ്ച് കോടിവീതം നൽകി. ഏഴ് സ്‌കൂൾ നിർമാണം പൂർത്തിയാക്കി. മൂന്ന് കോടിവീതം നൽകിയ 86 സ്‌കൂളിൽ 10 എണ്ണം ഉദ്‌ഘാടനം ചെയ്തു. മലയോര ഹൈവേ (157 കോടി), എടപ്പാൾ മേൽപ്പാലം (13.5 കോടി) നിർമാണം പുരോഗമിക്കുന്നു.കണ്ണൂരിൽ മലബാർ ക്യാൻസർ സെന്റർ (643.93 കോടി), കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് (86 കോടി), പിണറായിയിൽ ബയോഡൈവേഴ്‌സിറ്റി പാർക്ക് ( 50 കോടി) എന്നിവയുടെ വികസനം നടക്കുന്നു. 251.36 കോടിയുടെ കുടിവെള്ള പദ്ധതിയിൽ ഭൂരിഭാഗവും പൂർത്തിയായി.
കാസർകോട്ട് 3000 കോടി രൂപയുടെ പദ്ധതികൾ. കാഞ്ഞങ്ങാട് ഫ്ലൈഓവർ (400 കോടി), ടി എസ് തിരുമുമ്പ് സാംസ്‌കാരിക കേന്ദ്രം (36.2 കോടി), ഹൊസ്‌ദുർഗ്–- പാണത്തൂർ റോഡ് (74.7 കോടി) എന്നിവയ്‌ക്ക് ടെൻഡറായി. തെക്കിൽ ആലട്ടി റോഡ് (71.50 കോടി), ബോവിക്കാനം–-- എരിഞ്ഞിപ്പുഴ–-- കുറ്റിക്കോൽ റോഡ് (54.20 കോടി) നവീകരണം എന്നിവ നടക്കുന്നു. കാസർകോട്, ചെമ്മനാട്, മൊഗ്രാൽ–- പുത്തൂർ എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതിയുമുണ്ട് (76 കോടി). ബേഡകം, കുറ്റിക്കോൽ പ്രീമെട്രിക് ബോയ്‌സ് ഹോസ്റ്റൽ തുറന്നു.
എന്തുകൊണ്ട് കിഫ്‌ബി
കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പാക്കാനായി ധനവകുപ്പിനു കീഴിൽ രൂപീകരിച്ച ബോർഡാണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്). 1999ലെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം -അനുസരിച്ച് 1999 നവംബർ 11നാണ് കിഫ്‌ബി രൂപീകൃതമായത്. സർക്കാരിന്റെ അനുമതിക്കും നിബന്ധനകൾക്കും വിധേയമായി ബോണ്ടുകളും കടപ്പത്രങ്ങളുംവഴിയോ, മറ്റു ധന സ്ഥാപനങ്ങളിൽനിന്നോ വായ്‌പകളെടുത്ത് പണം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ധനമന്ത്രി ടി ശിവദാസമേനോന്റെ കാലത്താണ് ഈ ആശയം പ്രവർത്തികമാക്കിയത്. 1999ൽ കിഫ്‌ബി 507 കോടി രൂപ വായ്‌പയെടുത്തു. പിന്നീട് യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2002, 2003 വർഷങ്ങളിലായി 516 കോടി വായ്‌പയെടുത്തു.
2016 എൽഡിഎഫ് സർക്കാർ കിഫ്‌ബിയെ അടിമുടി ഉടച്ചുവാർത്ത് സംസ്ഥാനത്തിന്റെ വികസനത്തിന് ബജറ്റിനു പുറത്ത് വിഭവസമാഹരണം നടത്താനുള്ള മുഖ്യ ഉപകരണമാക്കി മാറ്റി. കോൺഗ്രസ് നേതൃത്വത്തിൽ യുപിഎ സർക്കാർ ധനഉത്തരവാദിത്ത നിയമത്തിലൂടെ സംസ്ഥാനങ്ങളുടെ കടമെടുപ്പ് അവകാശത്തിൻമേൽ നടത്തിയ കൈകടത്തലിനെത്തുടർന്ന് കേരളത്തിന്റെ വികസനം സ്‌തംഭിക്കുന്ന അവസ്ഥയിലായി. ഇത് മറികടക്കാൻ കിഫ്‌ബിയെ ഉപാധിയാക്കാനായിരുന്നു തീരുമാനം.
● 208 റോഡ് , 88 പാലം , 49 റെയിൽ മേൽപ്പാലം, 10 മേൽപ്പാലം , ഒരു അടിപ്പാത , മലയോര ഹൈവേ (20 സ്‌ട്രെച്ച്) , തീരദേശ ഹൈവേ (രണ്ട് സ്‌ട്രെച്ച്) , 3 ലൈറ്റ് മെട്രോ
● അക്വാട്ടിക്‌സ് കോംപ്ലക്‌സ് , 44 സ്‌റ്റേഡിയം , 2 കായിക സ്‌കൂളിന് അത്യാധുനിക സൗകര്യം , 6 സിനിമാ തിയറ്റർ സമുച്ചയം , ഫിലിം സിറ്റി നവീകരണം , 7 സാംസ്‌കാരിക സമുച്ചയം , കിഫ്‌ബി -ക്രാഫ്‌റ്റ് വില്ലേജ്
● 36 ആശുപത്രിക്ക് നവീന കെട്ടിടം , 10 കാത്ത് ലാബ് യൂണിറ്റ് , 44 ഡയാലിസിസ് യൂണിറ്റ്
● 8 മത്സ്യമാർക്കറ്റ് നവീകരണം
● തീരദേശ സംരക്ഷണത്തിന് 2 പദ്ധതി
● 2 മത്സ്യബന്ധന തുറമുഖ നവീകരണം
● 56 തീരദേശ സ്‌കൂൾ നവീകരണം
● 6 പുലിമുട്ട് നിർമാണം
● 61 കുടിവെള്ള പദ്ധതി
● 7 തടയണ
● കുടിവെള്ള പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കാൻ 11 പദ്ധതി
● അഞ്ചിടത്ത് പുലിമുട്ട്
● കനാൽ നവീകരണം
● കോളേജ് നവീകരണം
● 48 ആർട്‌സ് കോളേജ്
● 6 എൻജിനിയറിങ് കോളേജ്
● 8 പോളിടെക്‌നിക്
● 4 പൈതൃക കോളേജ്
● 8 തദ്ദേശ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം
● 7 അറവുശാല
● 2 സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്
● വട്ടിയൂർക്കാവ് ജങ്‌ഷൻ വികസനം
● 5 ഘട്ടത്തിലായി ആലപ്പുഴ പൈതൃക പദ്ധതി നവീകരണം
● തലശേരി പൈതൃകപദ്ധതി
●ആക്കുളം കായൽ നവീകരണം
● 2 ബീച്ച് നവീകരണം
● 704 സ്‌കൂളിന് പുതിയ കെട്ടിടം (5 കോടി, 3 കോടി, ഒരു കോടി എന്നിങ്ങനെ തുക)
● 16,052 സ്‌കൂളിന് ഹൈടെക് നവീകരണം
● തൃശൂരിൽ പഴം, തേൻ പാർക്ക്
● ആയുർവേദ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട്
● കൊച്ചിയിൽ സംയോജിത ജലഗതാഗത സംവിധാനം
● ചേരിപരിഷ്‌കരണം
● ശബരിമല സുസ്ഥിരവികസനം–-2 പദ്ധതി
● വനാതിർത്തിയിൽ വൈദ്യുതിവേലി
● കോട്ടൂർ ആനപരിപാലന കേന്ദ്രത്തിന്റെ നവീകരണം
● തൃശൂർ സുവോളജിക്കൽ പാർക്ക്
● 25 ഐടിഐകൾക്ക് അടിസ്ഥാനസൗകര്യം
● സൈബർ പാർക്ക്
● 2 മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ
● കെഎസ്‌ആർടിസിക്ക് 900 ഡീസൽ ബസ്
● ആലപ്പുഴ മൊബിലിറ്റി ഹബ് (2 ഘട്ടം)
● ആലപ്പുഴ കനാലുകളുടെ നവീകരണം
No comments:
Post a Comment