ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രാജിവെച്ചു. ഏറെ വിവാദങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍ ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കാനുള്ള ആം ആദ്മി സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടുതിനെ തുടര്‍ന്നാണ് രാജി. നിയമസഭാ സമ്മേളനം അവസാനിച്ച ശേഷം മന്ത്രിസഭാ യോഗം ചേര്‍ന്നാണ് രാജി തീരുമാനിച്ചത്. പിന്നീട് ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്തെത്തി പ്രവര്‍ത്തകരോട് കെജ്രിവാള് രാജി പ്രഖ്യാപനം നടത്തുകയായിരുന്നു. അഴിമതി തടയാനായി നൂറ് തവണവേണമെങ്കിലും രാജിവെക്കാന്‍ തയ്യാറാണെന്ന് കെ്രിവാള് പ്രഖ്യാപിച്ചിരുന്നു.49 ദിവസത്തെ ഭരണത്തിനു ശേഷമാണു രാജി.‘’ജനഹിതം മാനിച്ചാണു സര്‍ക്കാരുണ്ടാക്കിയത്. ജന്‍ലോക്പാല്‍ ബില്‍ പാസാക്കുമെന്നായിരുന്നു മുഖ്യ വാഗ്ദാനം. അത് നടപ്പാക്കാനാകാത്തതിനാലാണു രാജിവെക്കുന്നത്‘’- കെജ്രിവാള് പറഞ്ഞു. നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
അഴിമതിക്കാരെ സംരക്ഷിക്കാനാണു ബി ജെ പിയും കോണ്‍ഗ്രസും ചേര്‍ന്ന് ബില്‍ അട്ടിമറിച്ചത്. ഭരണം തുടര്‍ന്നിരുന്നെങ്കില്‍ മുകേഷ് അംബാനിയും വീരപ്പ മൊയ്ലിയും ജയിലിലായേനെ. പിന്നാലെ കമല്‍നാഥും കുടുങ്ങിയെനെ. അംബാനിക്കുവേണ്ടിയാണു കോണ്‍ഗ്രസും ബി ജെ പിയും രഹസ്യധാരണയുണ്ടാക്കിയത്. പത്തുകൊല്ലം യു പി എ ഭരണം നിയന്ത്രിച്ചത് അംബാനിയാണ്. നരേന്ദ്രമോഡിക്ക് പിന്നിലും അംബാനിയാണ്- കെജ്രിവാള് പറഞ്ഞു.
നിയമസഭയില്‍ ബില്ലവതരിപ്പിച്ചതായി കെജ്'രിവാള്‍ അവകാശപ്പെട്ടെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല. ബില്ലിനെതിരെ 42 അംഗങ്ങള്‍ എതിര്‍ത്ത് വോട്ടുചെയ്തതോടെയാണ് ഇത്തരം നിലപാട് സ്പീക്കര്‍ക്ക് സ്വീകരിക്കേണ്ടിവന്നത്.
ജന്‍ലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ നിയമപരമായ തടസ്സമുണ്ടെന്ന വ്യക്തമാക്കി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് സപീക്കര്ക്കയച്ച കത്ത് അവഗണിച്ചാണ് മുഖ്യമന്ത്രി അരവിന്ദ്് കെജ്രിവാള് ബില്‍ അവതരിപ്പിക്കാനൊരുങ്ങിയതും മേശപ്പുറത്ത് വെച്ചതും. കേന്ദ്ര സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും അനുമതിയില്ലാത്തതിനാല്‍ നിയമസഭാ സ്പീക്കര്‍ക്കുള്ള പ്രത്യേക അവകാശമുപയോഗിച്ചാണ് ബില്‍ അവതരിപ്പിക്കാനൊരുങ്ങിയത്. ബില്‍ അവതരിപ്പിക്കാനായില്ലെങ്കില്‍ രാജിവെക്കുമെന്നും കെജ്രിവാള് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷമായ ബിജെപിയുടേയും കോണ്‍ഗ്രസ് അംഗങ്ങളുടേയും ബഹളങ്ങള്‍ക്കിടെയാണ് ബില്‍ മേശപ്പുറത്ത് വെച്ചത്. ബില്ലവതരിപ്പിക്കുന്നതിന് മുമ്പ് ആം ആദ്മി അംഗങ്ങള്‍ക്ക് വിപ്പും നല്‍കിയിരുന്നു. 27 ന് എതിരെ 42 വോട്ടുകളാണ് ബില്ലിനെതിരെ ലഭിച്ചത്.
ആംആദ്മി സര്‍ക്കാരിനെ പിന്തുണക്കുന്ന കോണ്‍ഗ്രസ് അംഗങ്ങളും ബിജെപി അംഗങ്ങളും സ്വതന്ത്ര അംഗങ്ങളും എതിര്‍ത്ത് വോട്ടുചെയ്യുകയായിരുന്നു. എന്നാല്‍ ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു സ്വീകരിക്കേണ്ട സാങ്കേതിക നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പാലിച്ചിരുന്നില്ലെന്ന് പറയുന്നു. വെള്ളിയാഴ്ചയിലെ സമ്മേളന നടപടികളെക്കുറിച്ചുള്ള പട്ടികയില്‍ ജനലോക്പാല്‍ അവതരിപ്പിക്കുന്ന കാര്യം പരാമര്‍ശിക്കുന്നുമില്ല. നിയമസഭയുടെ ആദ്യ ദിനത്തില്‍ ജന്‍ലോക്പാല്‍ ബില്‍ അവതരണം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആംആദ്മി മന്ത്രി സോമനാഥ് ഭാരതി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസ് അംഗങ്ങളും ബഹളമുണ്ടാക്കിയതിനാല്‍ ബില്ലവതരിപ്പിക്കാനായില്ല.
ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണു ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കിയത്. ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ് പിന്തുണയോറ്റെയാണു ഭരിച്ചിരുന്നത്.
deshabhimani
No comments:
Post a Comment