Thursday, July 1, 2010

പ്രാകൃത യുഗത്തിലേക്കോ

അഭിമാനം സംരക്ഷിക്കാനെന്ന പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങള്‍ എത്രമാത്രം അപരിഷ്കൃതമായ യുഗത്തിലാണ് ഇന്ത്യ ഇപ്പോഴും ജീവിക്കുന്നെതെന്ന പാഠമാണ് നല്‍കുന്നത്. കുലത്തിന്റെ അഭിമാനം നശിപ്പിക്കുന്ന വിവാഹം ഒരുതരത്തിലും അനുവദിക്കാന്‍ കഴിയില്ലെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. അതു വകവയ്ക്കാതെ വിവാഹം കഴിക്കുന്നവരെ എങ്ങനെയും കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് ബന്ധുക്കള്‍തന്നെയാണ്. മാതാപിതാക്കള്‍ക്ക് മക്കളെ കൊല്ലുന്നതിന് ഒരു മടിയുമില്ല. സഹോദരന്മാര്‍ കൂട്ടുകാരോടൊപ്പം ചേര്‍ന്ന് പെണ്‍കുട്ടികളെ പ്രാകൃതമായ രീതിയില്‍ കൊലപ്പെടുത്തുന്നു. പ്രണയിച്ചതിന്റെ പേരില്‍ പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത കുട്ടികളെ കൊലപ്പെടുത്തുന്നത് അപ്പൂപ്പനും അമ്മൂമ്മയുമാണ്. ഇത്തരം നടപടികളെ മറ്റു ബന്ധുക്കളും പിന്തുണയ്ക്കുന്നു. നേരെത്ത ഹരിയാനയിലും മറ്റു ചില സംസ്ഥാനങ്ങളിലും ജാതി പഞ്ചായത്തുകളാണ് അഭിമാനഹത്യയെന്ന് പേരിട്ട പ്രാകൃത നടപടിക്ക് തുനിഞ്ഞതെങ്കില്‍ ഇപ്പോള്‍ നഗരങ്ങളിലേക്ക് ഇതും വ്യാപിച്ചിരിക്കുന്നു. വിദ്യാസമ്പന്നരിലും ഇത്തരം രീതികള്‍ വ്യാപിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്.

പുതിയ കാലത്തിലേക്ക് കുതിക്കുന്നെന്ന് അവകാശപ്പെടുന്ന ഭരണാധികാരികള്‍ ഇതൊന്നും കണ്ട മട്ട് നടിക്കുന്നില്ല. കഴുത്തറുപ്പന്‍ മത്സരത്തിന്റെ കാലം ജാതി, മത ചിന്തകളെ ശക്തിപ്പെടുത്തുന്ന പരിസരം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം വിഭജനങ്ങളെ മൂലധനശക്തികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അങ്ങേയറ്റം പ്രാകൃതമായ ഇത്തരം നടപടികളെ പിന്തുണയ്ക്കുന്ന യുവ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരസ്യപ്രസ്താവനകള്‍ ഗൌരവത്തോടെ കാണണം. താല്‍ക്കാലിക വോട്ട് ബാങ്കുകള്‍ക്കായി ചില രാഷ്ട്രീയ പാര്‍ടികള്‍ ഏതറ്റംവരെയും പോകാന്‍ തയ്യാറാണന്ന സൂചനയും ഇത്തരം നടപടികള്‍ നല്‍കുന്നുണ്ട്. മാനവ സംസ്കാരത്തിനും ആധുനിക ഇന്ത്യക്കും ഒരുതരത്തിലും വച്ചുപൊറുപ്പിക്കാന്‍ കഴിയാത്ത ഈ കാട്ടാളത്തത്തിനെതിരെ ജനമനസ്സ് ഉണരേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 01072010

1 comment:

  1. അഭിമാനം സംരക്ഷിക്കാനെന്ന പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങള്‍ എത്രമാത്രം അപരിഷ്കൃതമായ യുഗത്തിലാണ് ഇന്ത്യ ഇപ്പോഴും ജീവിക്കുന്നെതെന്ന പാഠമാണ് നല്‍കുന്നത്. കുലത്തിന്റെ അഭിമാനം നശിപ്പിക്കുന്ന വിവാഹം ഒരുതരത്തിലും അനുവദിക്കാന്‍ കഴിയില്ലെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. അതു വകവയ്ക്കാതെ വിവാഹം കഴിക്കുന്നവരെ എങ്ങനെയും കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് ബന്ധുക്കള്‍തന്നെയാണ്. മാതാപിതാക്കള്‍ക്ക് മക്കളെ കൊല്ലുന്നതിന് ഒരു മടിയുമില്ല. സഹോദരന്മാര്‍ കൂട്ടുകാരോടൊപ്പം ചേര്‍ന്ന് പെണ്‍കുട്ടികളെ പ്രാകൃതമായ രീതിയില്‍ കൊലപ്പെടുത്തുന്നു. പ്രണയിച്ചതിന്റെ പേരില്‍ പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത കുട്ടികളെ കൊലപ്പെടുത്തുന്നത് അപ്പൂപ്പനും അമ്മൂമ്മയുമാണ്. ഇത്തരം നടപടികളെ മറ്റു ബന്ധുക്കളും പിന്തുണയ്ക്കുന്നു. നേരെത്ത ഹരിയാനയിലും മറ്റു ചില സംസ്ഥാനങ്ങളിലും ജാതി പഞ്ചായത്തുകളാണ് അഭിമാനഹത്യയെന്ന് പേരിട്ട പ്രാകൃത നടപടിക്ക് തുനിഞ്ഞതെങ്കില്‍ ഇപ്പോള്‍ നഗരങ്ങളിലേക്ക് ഇതും വ്യാപിച്ചിരിക്കുന്നു. വിദ്യാസമ്പന്നരിലും ഇത്തരം രീതികള്‍ വ്യാപിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്.

    ReplyDelete