'എനിക്ക് എന്റെ പാര്‍ടിയാണ് വലുത്. പാര്‍ടിയുടെയും മുന്നണിയുടെയും വിജയത്തിനുമുന്നില്‍ എന്റെ സ്ഥാനാര്‍ഥിത്വം ഒരു ഘടകമേ അല്ല.'- പറയുന്നത് ഷീലാ രമണി. കാട്ടാക്കട അസംബ്ളി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത് ഷീലാ രമണിയെയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ട് എല്‍ഡിഎഫിനോടൊപ്പംവന്ന ജയാ ഡാളിയെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനം ഷീലാ രമണിയെ അറിയിച്ചപ്പോള്‍ അവര്‍ ഉയര്‍ന്ന സംഘടനാബോധത്തോടെ അതംഗീകരിച്ചു. പരാതിയോ പരിഭവമോ ഇല്ലാതെ.
ചൊവ്വാഴ്ച മലയിന്‍കീഴില്‍ എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ ചേര്‍ന്നപ്പോള്‍ എല്ലാവരും ഉറ്റുനോക്കിയത് ഷീലാ രമണിയെയായിരുന്നു. വേദിയിലെത്തിയ അവര്‍ സ്ഥാനാര്‍ഥിയെ ചുവന്ന ഹാരം അണിയിച്ച് കെട്ടിപ്പിടിച്ചു. തന്റെ പിന്മാറ്റത്തിന്റെ കാരണവും എല്‍ഡിഎഫിനെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ വിശദീകരിച്ചു. ഇത് കേവലം ഒരു ഔപചാരികപ്രകടനം മാത്രമായിരുന്നില്ല. പിന്നീടും പറയാനുണ്ടായിരുന്നത് ഇതേ കാര്യം. 'പാര്‍ടിയാണ് വലുത്, വ്യക്തിയല്ല, സ്ഥാനമല്ല.' ബുധനാഴ്ചയും അവര്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്താണ്.
ദേശാഭിമാനി 240311
എനിക്ക് എന്റെ പാര്‍ടിയാണ് വലുത്. പാര്‍ടിയുടെയും മുന്നണിയുടെയും വിജയത്തിനുമുന്നില്‍ എന്റെ സ്ഥാനാര്‍ഥിത്വം ഒരു ഘടകമേ അല്ല.'- പറയുന്നത് ഷീലാ രമണി. കാട്ടാക്കട അസംബ്ളി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത് ഷീലാ രമണിയെയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ട് എല്‍ഡിഎഫിനോടൊപ്പംവന്ന ജയാ ഡാളിയെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനം ഷീലാ രമണിയെ അറിയിച്ചപ്പോള്‍ അവര്‍ ഉയര്‍ന്ന സംഘടനാബോധത്തോടെ അതംഗീകരിച്ചു. പരാതിയോ പരിഭവമോ ഇല്ലാതെ.
ReplyDeleteഒരു നേര്‍ച്ചക്കോഴിയെക്കിട്ടിയല്ലോ! കഷ്റ്റം തന്നെ.. ഇടതുപക്ഷം ഇതിലും ഭേദമാണെന്നാണു ഞാന്‍ കരുതിയത്... പാര്‍ട്ടിക്ക് വേണ്ടി പീഢനങ്ങള്‍ സഹിച്ച് വര്‍ഷങ്ങളോളം തെരുവിലിറങ്ങിയ സിന്ധുവിനെ എങ്ങിനെ മറന്നൂ? എല്ലാവരും കൊള്ളാം! കുഞ്ഞാലിയെകിട്ടിയാലും പാര്‍ട്ടി ഇത് തന്നെ ചെയ്തേനേ!
ReplyDelete'പാര്‍ടിയാണ് വലുത്, വ്യക്തിയല്ല, സ്ഥാനമല്ല.' വളരെ നല്ലത്!
ReplyDeleteപിന്നെ ഈ ജയാ ഡാലിക്കും, മോഹന്‍ തോമസിനും ഇതൊന്നും ബാധകമല്ലേ?
" 'പാര്‍ടിയാണ് വലുത്, വ്യക്തിയല്ല, സ്ഥാനമല്ല.'' ????????
അവരോട് ചോദിച്ച് നോക്കിക്കൂടേ? അവര്‍ സി.പി.എം അല്ലല്ലോ. പാഞ്ഞിരപാടത്തിന്റെ പാര്‍ട്ടി/മുന്നണിക്കാരല്ലേ?
ReplyDeleteഅതായതെ ഡാളിയുടെ ആസനം താങ്ങുന്നത് പാര്‍ട്ടി വലുതാക്കാനെന്ന് ചുരുക്കം.. അതിനിടയില്‍ ചിലപ്പോള്‍ സിന്ധുവിനെപ്പോലെ കുറെ പേര്‍ ചതഞ്ഞരയും അല്ലേ!
ReplyDeleteഏതു സീറ്റ് മോഹിക്കും സീറ്റ് കൊടുക്കാൻ തയ്യാറായി നിൽക്കുകയല്ലെ..അധികാരം കിട്ടാൻ ഏതറ്റം വരെയും താഴാൻ തയാറാണ്..ആയറാം ഗയേറാം രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാൻ “കമ്മ്യൂണിസ്റ്റ്“ പാർട്ടിയും തയ്യാറാണ്. ഒരു തത്വദീക്ഷയുമില്ലാത്ത രാഷ്ട്രീയം..എതു വിസർജ്യവും ഏറ്റുവാങ്ങാൻ 2 മുന്നണിയും മത്സരിക്കുകയല്ലെ...
ReplyDeleteSindu ottakk nayicchathalla avar sraddhikkappettu ennath valiya karyam
ReplyDeleteC P M il kittatha enthanu sindhuvine congressil kittunnathu ?sindhu UDF inte enthu policy kandittanu angottu poyathu ?
ReplyDeleteപ്രസക്തമായ ചോദ്യം സിജു. ‘എല്ലാം കണക്കാണെന്ന്’ വരുത്തിത്തീര്‍ക്കുന്നവര്‍ സൌകര്യപൂര്‍വം മറക്കുന്ന, ഉത്തരം പറയാന്‍ മടിക്കുന്ന ചോദ്യം. നയങ്ങളെപ്പറ്റി സംസാരിക്കാന്‍ പേടിയാണല്ലോ അവര്‍ക്ക്.
ReplyDelete