'സിപിഐ എമ്മില്‍ നിന്നും മാറിയില്ലെങ്കില്‍ കൊല്ലുമെന്നവര്‍ ഭീഷണിപ്പെടുത്തി'; മിഥിലാജ് സുഹൃത്തിനോട് നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്
തിരുവനന്തപുരം > വെഞ്ഞാറമൂട്ടില്‍ കോണ്‍ഗ്രസ് അക്രമികള്‍ കൊലപ്പെടുത്തിയ മിഥിലാജ് നിരന്തരം
ഭീഷണി നേരിട്ടിരുന്നുവെന്ന് വ്യക്തമാകുന്ന ഫോണ്‍ സംഭാഷണം പുറത്ത്. സിപിഐ എമ്മില്‍ നിന്ന് പുറത്ത് പോയില്ലെങ്കില്‍ ഇല്ലാതാക്കുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും ഉണ്ണി ഭീഷണിപ്പെടുത്തിയതായി
മിഥിലാജ് സുഹൃത്തിനോട് പറയുന്ന സംഭാഷണമാണ് പുറത്തുവന്നത്.
ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമായ മദപുരം ഉണ്ണി തന്നെ ഭീഷണിപ്പെടുത്തിയെന്ന് സുഹൃത്തായ ഹാഷിറിനോട് മിഥിലാജ് പറയുന്ന ഫോണ്‍ സംഭാഷണമാണിത്.
കൊടിമരമെടുത്ത കേസില്‍ വരെ ഉള്‍പെടുത്തുമെന്നും പാര്‍ട്ടി വിട്ട് വന്ന് ഒരാളെ പോയി കാണണമന്നും ഉണ്ണി പറഞ്ഞിരുന്നുവെന്നും മിഥിലാജ് പറയുന്നു. അങ്ങനെ ഭയന്ന് പോകാന്‍ താന്‍ തയ്യാറല്ലെന്ന് മിഥിലാജ് സുഹൃത്തിനോട് പറയുന്നതും സംഭാഷണത്തിലുണ്ട്.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പെരുന്നാള്‍ തലേന്ന് നടന്ന ഫൈസല്‍ വധക്കേസിന് പിന്നാലെ ഉണ്ണി വിളിച്ച് ഭീഷണിപെടുത്തിയ കാര്യമാണ് മിഥിലാജ് സുഹൃത്തിനോട് പറയുന്നത്. അന്വേഷണ സംഘത്തിന് സഹായകരമാകുന്ന നിര്‍ണായക തെളിവ് കൂടിയാണിത്
ഇരട്ടക്കൊലപാതകത്തെ പ്രതിരോധിക്കാന്‍ നിരവധി കള്ളക്കഥകള്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതിനിടെയാണ് നിര്‍ണായകമായ ഫോണ്‍ സംഭാഷണം പുറത്തുവന്നിരിക്കുന്നത്
No comments:
Post a Comment