Thursday, March 24, 2011

വഴികാട്ടുന്നു തലശേരി

തലശേരി: തലശ്ശേരിയുടെ മനസ്സില്‍ ഒരിക്കലും ചാഞ്ചാട്ടങ്ങളില്ല; കമ്യൂണിസ്റുകാരെ ഇരുകൈയും നീട്ടി സ്വീകരിച്ച പാരമ്പര്യം മാത്രം. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ അങ്കത്തിനിറങ്ങിയതോടെ മണ്ഡലത്തില്‍ ആവേശം ഇരമ്പുകയാണ്. എന്നും ചെങ്കൊടി പാറിച്ച മണ്ഡലത്തിലെ ജനവിധിയെക്കുറിച്ച് ആര്‍ക്കും സംശയമില്ല. ഭൂരിപക്ഷത്തിന്റെ റെക്കോഡു മാത്രമേ അറിയേണ്ടതുള്ളൂ. സംസ്ഥാനത്ത് അലയടിക്കുന്ന എല്‍ഡിഎഫ് തരംഗത്തിന്റെ വ്യക്തമായ സൂചനകള്‍ ഇവിടെനിന്നുയരുന്നു. കൂത്തുപറമ്പ് വെടിവയ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെയും സംഗീതാചാര്യന്‍ കെ രാഘവന്‍മാഷെയും കണ്ട് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ കോടിയേരിക്ക് മണ്ഡലത്തില്‍ മുഖവുര ആവശ്യമില്ല. ഓരോ വീട്ടുകാരെയും പേര്പറഞ്ഞുവിളിക്കാനുള്ള ബന്ധം. മീനത്തിലെ കൊടുംചൂടിനെ വകവയ്ക്കാതെ രണ്ടുദിവസം തലശേരി ടൌണിലൂടെ കോടിയേരി നടന്നപ്പോള്‍ വിജയാശംസ നേരാന്‍ നാടാകെ ഒഴുകിയെത്തി. ജന്മനാടിന്റെ സ്നേഹവായ്പിനുമുന്നില്‍ കേരള രാഷ്ട്രീയത്തിലെ സൌമ്യസാന്നിധ്യമായ കോടിയേരി കൂടുതല്‍ വിനയാന്വിതനാകുന്നു.

മുഖ്യമന്ത്രിയടക്കം നാലു മന്ത്രിമാരെ സൃഷ്ടിച്ച മണ്ഡലമാണിത്. 1957ലെ പ്രഥമതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ് പാര്‍ടി സ്വതന്ത്രനായ വി ആര്‍ കൃഷ്ണയ്യരെയാണ് തലശേരി വിജയിപ്പിച്ചത്. കോടതി കയറിയ 60ലെ തെരഞ്ഞെടുപ്പില്‍ പത്തു വോട്ടിന് കൃഷ്ണയ്യരെ വിജയിയായി പ്രഖ്യാപിച്ചതും ചരിത്രം. 1965ല്‍ കല്‍ത്തുറുങ്കില്‍നിന്ന് ജനവിധി തേടിയ പാട്യം ഗോപാലനെ ത്രസിപ്പിക്കുന്ന ഭൂരിപക്ഷത്തോടെയാണ് തലശേരി നെഞ്ചേറ്റിയത്. അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിലും പാട്യം ജയിച്ചുകയറി. 1967ല്‍ മോറാഴ സമരനായകന്‍ കെ പി ആര്‍ ഗോപാലനെ നിയമസഭയിലെത്തിച്ചു. 1970ല്‍ എന്‍ ഇ ബാലറാമിന്റെ ഊഴമായിരുന്നു. 1979ലെ ഉപതെരഞ്ഞെടുപ്പില്‍ എം വി രാജഗോപാലന്‍ മാസ്റര്‍തെരഞ്ഞെടുക്കപ്പെട്ടു. 80ലും രാജഗോപാലന്‍ മാസ്റര്‍തന്നെയാണ് വിജയിച്ചത്. 1991ലും 96ലും കെ പി മമ്മുമാസ്റര്‍ നിയമസഭയിലെത്തി. 1996ലെ ഉപതെരഞ്ഞെടുപ്പില്‍ ഇ കെ നായനാരെ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു. 1982ലാണ് കോടിയേരി ആദ്യമായി അങ്കത്തിനിറങ്ങുന്നത്. 87, 2001, 2006 വര്‍ഷങ്ങളിലും അദ്ദേഹം തന്നെ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ രാജ്മോഹന്‍ ഉണ്ണിത്താനെ 10,055 വോട്ടിനാണ് കോടിയേരി തറപറ്റിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന ക്ഷേമ- വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മണ്ഡലത്തിലെ അഭൂതപൂര്‍വ വികസനവും കോടിയേരിക്ക് കരുത്താകുന്നു. അടിസ്ഥാനമേഖലയിലുള്‍പ്പെടെ 261 കോടിയിലേറെ രൂപയുടെ പദ്ധതികളാണ് അഞ്ചുവര്‍ഷംക്കൊണ്ട് മണ്ഡലത്തില്‍ നടപ്പാക്കിയത്. 399 കോടിയുടെ പുതിയപദ്ധതികള്‍ വേറെ. പൈതൃകടൂറിസം പദ്ധതിയിലൂടെ ലോകടൂറിസം ഭൂപടത്തിലേക്ക് തലശേരിയെ ഉയര്‍ത്തി. പൊലീസിന് ജനമൈത്രിയുടെ മുഖം നല്‍കിയ, ഉത്തരവാദിത്ത ടൂറിസത്തിന് പുതുരൂപവും ഭാവവും നല്‍കിയ കോടിയേരിയെ മണ്ഡലം ഹൃദയത്തോട് ചേര്‍ക്കുന്നത് സ്വാഭാവികം. അഞ്ചാംഅങ്കത്തിന് കോടിയേരി എത്തുമ്പോള്‍ വീണ്ടും ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ് പൈതൃകഭൂമി. മത്സരിച്ച് നാണംകെടാനില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസിലെ പ്രമുഖര്‍ പിന്മാറിയപ്പോള്‍ ചാവേറാവാന്‍ നിയോഗം കെഎസ്യു നേതാവ് റിജില്‍ മാക്കുറ്റിക്ക്. തലശേരി നഗരസഭയും ചൊക്ളി, പന്ന്യന്നൂര്‍, ന്യൂമാഹി, എരഞ്ഞോളി, കതിരൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് മണ്ഡലം. പുനര്‍നിര്‍ണയത്തോടെ കൂടുതല്‍ ഇടത്തോട്ട് നീങ്ങിയ തലശേരിയില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 27,663 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.
(പി ദിനേശന്‍)

deshabhimani 240311

1 comment:

  1. തലശ്ശേരിയുടെ മനസ്സില്‍ ഒരിക്കലും ചാഞ്ചാട്ടങ്ങളില്ല; കമ്യൂണിസ്റുകാരെ ഇരുകൈയും നീട്ടി സ്വീകരിച്ച പാരമ്പര്യം മാത്രം. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ അങ്കത്തിനിറങ്ങിയതോടെ മണ്ഡലത്തില്‍ ആവേശം ഇരമ്പുകയാണ്. എന്നും ചെങ്കൊടി പാറിച്ച മണ്ഡലത്തിലെ ജനവിധിയെക്കുറിച്ച് ആര്‍ക്കും സംശയമില്ല. ഭൂരിപക്ഷത്തിന്റെ റെക്കോഡു മാത്രമേ അറിയേണ്ടതുള്ളൂ. സംസ്ഥാനത്ത് അലയടിക്കുന്ന എല്‍ഡിഎഫ് തരംഗത്തിന്റെ വ്യക്തമായ സൂചനകള്‍ ഇവിടെനിന്നുയരുന്നു. കൂത്തുപറമ്പ് വെടിവയ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെയും സംഗീതാചാര്യന്‍ കെ രാഘവന്‍മാഷെയും കണ്ട് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ കോടിയേരിക്ക് മണ്ഡലത്തില്‍ മുഖവുര ആവശ്യമില്ല. ഓരോ വീട്ടുകാരെയും പേര്പറഞ്ഞുവിളിക്കാനുള്ള ബന്ധം. മീനത്തിലെ കൊടുംചൂടിനെ വകവയ്ക്കാതെ രണ്ടുദിവസം തലശേരി ടൌണിലൂടെ കോടിയേരി നടന്നപ്പോള്‍ വിജയാശംസ നേരാന്‍ നാടാകെ ഒഴുകിയെത്തി. ജന്മനാടിന്റെ സ്നേഹവായ്പിനുമുന്നില്‍ കേരള രാഷ്ട്രീയത്തിലെ സൌമ്യസാന്നിധ്യമായ കോടിയേരി കൂടുതല്‍ വിനയാന്വിതനാകുന്നു.

    ReplyDelete