ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് വീണ്ടും ഐഎസ്ആര്‍ഒയുടെ കുതിപ്പ്. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതികവിദ്യയില്‍ ജിഎസ്എല്‍വി ഡി-5ന്റെ വിക്ഷേപണം ചരിത്രവിജയം. അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-14 നെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.
ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് ഞായറാഴ്ച വൈകിട്ട് 4.18 നായിരുന്നു വിക്ഷേപണം. തുടര്‍ന്ന് പതിനെട്ടാം മിനിറ്റില്‍ ജിഎസ്എല്‍വി ദൗത്യം പൂര്‍ത്തിയാക്കി. ഇതോടെ ക്രയോജനിക് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ. ചൈന, റഷ്യ, അമേരിക്ക, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ജപ്പാന്‍ എന്നിവയാണ് ഈ പട്ടികയിലുള്ളത്. മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം എല്ലാ പഴുതുകളും അടച്ചുള്ള വിക്ഷേപണമാണ് ഞായറാഴ്ച നടന്നത്. ഉച്ചയോടെ ക്രയോഘട്ടത്തില്‍ ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കി. 29 മണിക്കൂര്‍ കൗണ്ട് ഡൗണിന്റെ അവസാന മിനിറ്റുകളില്‍ വിക്ഷേപണ ചുമതല പൂര്‍ണമായും കംപ്യൂട്ടര്‍ സംവിധാനം ഏറ്റെടുത്തു.
റോക്കറ്റിന്റെ ആദ്യഘട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പന്ത്രണ്ടാം മിനിറ്റില്‍ ഏറ്റവും സങ്കീര്‍ണമായ ക്രയോജനിക് ഘട്ടവും ആശങ്കയില്ലാതെ ജ്വലിച്ചു. ഇതോടെ ശ്രീഹരിക്കോട്ടയില്‍ ആഹ്ലാദം നിറഞ്ഞു. തുടര്‍ന്ന് ജിസാറ്റ്-14 ഉപഗ്രഹം 35,000 കിലോമീറ്റര്‍ ദൂരത്തെ ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് നീങ്ങി. എല്ലാം നേരത്തെ നിശ്ചയിച്ചപോലെ തന്നെ. ആദ്യചൊവ്വാ ദൗത്യ പേടകം സങ്കീര്‍ണമായ യാത്ര ലക്ഷ്യത്തിലേക്ക് തുടരുന്നതിനിടെയാണ് ജിഎസ്എല്‍വി ഡി-5 നേട്ടമെന്നതും പ്രത്യേകതയാണ്. കാലാവധി പൂര്‍ത്തിയായ എഡ്യൂസാറ്റിന്റെ പകരക്കാരനാണ് ജിസാറ്റ്-14. ഉപഗ്രഹത്തില്‍നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.
ഇന്റര്‍നെറ്റ്, ടെലിവിഷന്‍, ടെലിമെഡിസിന്‍, വിദ്യാഭ്യാസം തുടങ്ങി ആശയവിനിമയ മേഖലയില്‍ പുതിയ സാധ്യതകള്‍ ഉപഗ്രഹം തുറക്കും. 12 വര്‍ഷമാണ് പ്രവര്‍ത്തനകാലാവധി. പൂര്‍ണമായി ഐഎസ്ആര്‍ഒയാണ് ഉപഗ്രഹം വികസിപ്പിച്ചത്. ജിഎസ്എല്‍വി രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതും തിരുവനന്തപുരം വിഎസ്എസ്സിയിലാണ്. ക്രയോഎന്‍ജിന്‍ വികസിപ്പിച്ചത് വലിയമല എല്‍പിഎസ്സിയിലും മഹേന്ദ്രഗിരിയിലും. 300 കോടിയാണ് വിക്ഷേപണച്ചെലവ്.
ഐഎസ്ആര്‍ഒ ഡയറക്ടര്‍ കെ രാധാകൃഷ്ണന്‍, വിഎസ്സി ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍, വലിയമല എല്‍പിഎസ്സി ഡയറക്ടര്‍ എം സി ദത്തന്‍, സതീഷ്ധവാന്‍ സ്പേസ് സെന്റര്‍ ഡയറക്ടര്‍ എം വൈ എസ് പ്രസാദ്, ഐസാക് ഡയറക്ടര്‍ എസ്കെ ശിവകുമാര്‍, ഡോ. യശ്പാല്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വിക്ഷേപണത്തിന് സാക്ഷിയാകാന്‍ ശ്രീഹരിക്കോട്ടയിലുണ്ടായിരുന്നു.
ഐഎസ്ആര്‍ഒ കുതിച്ചു; തോറ്റത് യുഎസ് ഉപരോധം
അമേരിക്കന്‍ ഉപരോധത്തെ പ്രതിരോധിച്ച കരുത്തില്‍ ഐഎസ്ആര്‍ഒക്ക് ചരിത്രവിജയം. രണ്ട് ദശാബ്ദം നീണ്ട ഗവേഷങ്ങള്‍ക്കൊടുവില്‍ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്ക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ജിഎസ്എല്‍വി ഡി-5 റോക്കറ്റിന്റെ വിക്ഷേപണ വിജയം ബഹിരാകാശ ഗവേഷണരംഗത്ത് വഴിത്തിരിവാകും. നാലായിരം കിലോ വരെയുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ കൃത്യതയോടെ എത്തിക്കാനുള്ള ശേഷി ഇതു വഴി ഐഎസ്ആര്‍ഒക്ക് സ്വന്തമാകും. ഈ നേട്ടം ഗോളാന്തര പര്യവേഷണങ്ങളിലടക്കം വന്‍കുതിപ്പിന് വഴിതുറക്കുകയും വാണിജ്യ വിക്ഷേപണ രംഗത്ത് ഐഎസ്ആര്‍ഒയുടെ മത്സരക്ഷമത കുതിച്ചുയരുകയും ചെയ്യും.
അമേരിക്കന്‍ ഉപരോധത്തെതുടര്‍ന്നാണ് ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമായി വികസിപ്പിക്കാന്‍ ഐഎസ്ആര്‍ഒ ശ്രമമാരംഭിച്ചത്. സാങ്കേതിക വിദ്യ ഐഎസ്ആര്‍ഒക്ക് കൈമാറരുതെന്ന് റഷ്യയോട് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തു. പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമെന്നായിരുന്നു ഇതിന് ന്യായമായി ഉന്നയിച്ചത്. അമേരിക്കന്‍ സമ്മര്‍ദ്ദത്താല്‍ സാങ്കേതികവിദ്യ കൈമാറുന്ന 1990ലെ കരാറില്‍നിന്ന് റഷ്യ പിന്മാറി. കഠിനാധ്വാനത്തിന്റേയും ആത്മവിശ്വാസത്തിന്റേയും കരുത്തുമായാണ് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രലോകം ഈ പ്രതിസന്ധി നേരിട്ടത്. അമേരിക്കന്‍ വിധേയത്വം പുലര്‍ത്തുന്ന ഭരണാധികാരികള്‍ക്ക് മുന്നില്‍ ശാസ്ത്രലോകത്തിന്റെ വേറിട്ട വഴിയായിരുന്നു ഇതെന്ന പ്രത്യേകത കൂടിയുണ്ട്. ഐഎസ്ആര്‍ഒ ചാരക്കേസ് ഇടക്ക് പദ്ധതിയുടെ താളം തെറ്റിച്ചെങ്കിലും ശ്രമം തുടര്‍ന്നു. ജിഎസ്എല്‍വിയുടെ തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ ഈ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. സ്വന്തമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച് 2010 ഏപ്രില്‍ 15ന് നടത്തിയ ജിഎസ്എല്‍വി വിക്ഷേപണം പരാജയമായി. ഉപഗ്രഹവുമായി കുതിച്ച റോക്കറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിയമര്‍ന്നു. ഡിസംബര്‍ 25ന് റഷ്യന്‍ ക്രയോ എന്‍ജിന്‍ ഉപയോഗിച്ചുള്ള രണ്ടാം വിക്ഷേപണവും വിജയമായില്ല. ഫ്യൂവല്‍ ബൂസ്റ്റര്‍ ടര്‍ബോ പമ്പിന്റെ തകരാര്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ പരാജയങ്ങള്‍ക്ക് കാരണമായി. ആഗസ്റ്റ് 19ന് ഇന്ധനചോര്‍ച്ച കാരണം ജിഎസ്എല്‍വി ഡി -5 ന്റെ വിക്ഷേപണം അവസാന മണിക്കൂറില്‍ മാറ്റിയിരുന്നു.
പഴുതടച്ച നിരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഒടുവിലാണ് ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിച്ചത്. റഷ്യയുടെതിനേക്കാള്‍ മികവുള്ള എന്‍ജിനെന്ന ലക്ഷ്യത്തിനായി ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 35ലധികം ഗ്രൗണ്ട് ടെസ്റ്റുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചാണ് ക്രയോ എഞ്ചിന് പച്ചക്കൊടി ലഭിച്ചത്. ഇപ്പോഴത്തെ വിക്ഷേപണവാഹനമായ പിഎസ്എല്‍വി റോക്കറ്റുകള്‍ ഉപയോഗിച്ച് 1.8 ടണ്‍ വരെയുള്ള ഉപഗ്രഹങ്ങള്‍മാത്രമേ വിക്ഷേപിക്കാനാവൂ. ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമായതോടെ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഐഎസ്ആര്‍ഒയുടെ പദ്ധതികള്‍ക്കും ഇത് ഗുണകരമാകും. മറ്റുരാജ്യങ്ങളുടെതടക്കം ഭാരം കൂടിയ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുക വഴി വിക്ഷേപണ വിപണിയില്‍ ഐഎസ്ആര്‍ഒക്ക് വന്‍ സാധ്യതകള്‍ തെളിയും.
(ദിലീപ് മലയാലപ്പുഴ)
deshabhimani
Showing posts with label ശാസ്ത്രം. Show all posts
Showing posts with label ശാസ്ത്രം. Show all posts
Monday, January 6, 2014
Friday, October 4, 2013
ഐഎസ്ആര്‍ഒ ചൊവ്വയിലേക്ക്; വിക്ഷേപണം 28 ന്
ചൊവ്വയില്‍ ജീവന്റെ തുടിപ്പു തേടി ഐഎസ്ആര്‍ഒയുടെ ഉപഗ്രഹം ഈ മാസം അവസാനം യാത്ര തുടങ്ങും. ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയ ചന്ദ്രയാന്‍-ഒന്നിന്റെ വിക്ഷേപണ വിജയത്തിനുശേഷമുള്ള ചൊവ്വാ ദൗത്യത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ചൊവ്വാ ദൗത്യപേടകമായ "മംഗല്‍യാന്‍" വ്യാഴാഴ്ച വൈകിട്ട് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ എത്തി. മംഗല്‍യാന്‍ വിക്ഷേപണം 28 ന് നടക്കും. കാലവസ്ഥയടക്കമുള്ള കാര്യങ്ങള്‍ അനുകൂലമെങ്കില്‍ അന്നു പകല്‍ 4.14 ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ വിക്ഷേപണത്തറയില്‍നിന്ന് പേടകവുമായി പിഎസ്എല്‍വി സി-25 കുതിച്ചുയരും. ഐഎസ്ആര്‍ഒയുടെ എക്സല്‍ ശ്രേണിയിലുള്ള കരുത്തേറിയ റോക്കറ്റാണിത്.
ബംഗളൂരുവിലെ ഐഎസ്ആര്‍ഒ സാറ്റലെറ്റ് സെന്ററില്‍നിന്ന് എത്തിച്ച ഉപഗ്രഹം വരുംദിവസങ്ങളില്‍ അന്തിമ പരിശോധനകള്‍ക്ക് വിധേയമാക്കും. 16 ന് ഉപഗ്രഹത്തെ വിക്ഷേപണത്തറയിലെത്തിച്ച് റോക്കറ്റിലുറപ്പിക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട് ഡൗണ്‍ 25 ന് ആരംഭിക്കും. വിക്ഷേപണത്തിന്റെ ഇരുപതാം മിനിറ്റില്‍ പിഎസ്എല്‍വി റോക്കറ്റ് മംഗല്‍യാന്‍ പേടകത്തെ ഭൂമിയോടടുത്ത ഭ്രമണപഥത്തിലെത്തിക്കും. തുടര്‍ന്ന് 20-25 ദിവസം ഭൂമിയെ വലംവയ്ക്കുന്ന പേടകത്തെ ഘട്ടം ഘട്ടമായി ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം. 200-300 ദിവസം നീളുന്ന യാത്രയാണിത്. അടുത്ത സെപ്തംബര്‍ പകുതിയോടെ ചൊവ്വയുടെ പരിധിയില്‍ എത്തുന്ന പേടകത്തിലെ പരീക്ഷണ ഉപഗ്രഹങ്ങള്‍ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കും. ചൊവ്വയുടെ 375 കിലോമീറ്റര്‍ അടുത്തെത്തി മംഗല്‍യാന്‍ ചൊവ്വയെ അപഗ്രഥിച്ച് വിവരങ്ങള്‍ ഭൂമിയിലേക്ക് അയക്കും. ചൊവ്വയില്‍ ജീവന്റെ തുടിപ്പുണ്ടോയെന്ന് കണ്ടെത്തുന്നതിനുളള മാര്‍സ് മീഥൈന്‍ സെന്‍സര്‍(എംഎസ്എം) ആണ് ഇവയില്‍ പ്രധാനം. ചൊവ്വയുടെ രാസഘടന, അന്തരീക്ഷം, ഗുരുത്വാകര്‍ഷണം, ജലസാന്നിധ്യം, ലോഹസാന്നിധ്യം തുടങ്ങിവയില്‍ ഒട്ടേറെ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ ദൗത്യത്തിനാവുമെന്ന് ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ പറഞ്ഞു. ആറു മാസമാണ് ഉപഗ്രഹത്തിന്റെ കാലാവധി. 450 കോടിയാണ് ചൊവ്വ പര്യവേക്ഷണ പദ്ധതിയുടെ ചെലവ്. ഇതില്‍ 150 കോടി ഉപഗ്രഹത്തിനാണ്. വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ രൂപകല്‍പ്പനയും സാങ്കേതികവിദ്യയുമെല്ലാം വികസിപ്പിച്ചത് തിരുവനന്തപുരം വിഎസ്എസ്സിയും എല്‍പിഎസ്സിയുമാണ്.

Sunday, March 24, 2013
വോയേജര്‍ സൗരയൂഥ പരിധിക്ക് പുറത്ത്: നാസ
കേപ് കനാവെറല്‍: സൗരയൂഥങ്ങളെയും ഗ്രഹങ്ങളെയും നിരീക്ഷിക്കാന്‍ വിക്ഷേപിച്ച ബഹിരാകാശ പേടകം വോയേജര്‍ ഒന്ന് പരിധിക്കപ്പുറം കടന്നതായി നാസ. വിക്ഷേപണം മുതല്‍ ദൂരത്തേക്ക് അകന്നു കൊണ്ടിരുന്ന പേടകം സൗരയുഥത്തിന്റെ പരിധിക്കു പുറത്തേക്കു പോയതായാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചത്. 1977ലാണ് പേടകം വിക്ഷേപിച്ചത്.
ഇതുസംബന്ധിച്ച വിവരങ്ങള്‍ പേടകത്തില്‍ നിന്നുമാണ് ലഭിച്ചത്. 2012 ഓഗസ്റ്റില്‍ വോയേജറില്‍ നിന്നു ലഭിച്ച രശ്മികള്‍ സൗരയൂഥത്തിന്റെ അതിരായ കിയോപോസില്‍ നിന്നാണ് . എന്നാല്‍ വിവരം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണെന്നും നാസ അറിയിച്ചിട്ടുണ്ട്.
ഊര്‍ജം കൂടിയ കണങ്ങളും കോസ്മിക് രശ്മികളും സൗരയുഥ പരിധിക്കു പുറത്തു നിന്നുള്ളതാണെന്നു ശാസ്ത്രജ്ഞര്‍. ഭൂമിയില്‍ നിന്ന് 1,800 കോടി കിലോമീറ്ററുകള്‍ക്ക് അപ്പുറമാണു വോയേജര്‍ സ്ഥിതി ചെയ്യുന്നത്. ശനി, വ്യാഴം, യുറാനസ്, നെപ്ട്യൂണ്‍ തുടങ്ങിയ ഗ്രഹങ്ങളെപ്പറ്റി പഠിക്കാണു വോയേജര്‍1, വോയേജര്‍2 പേടകങ്ങള്‍ വിക്ഷേപിച്ചത്.
janayugom
Saturday, October 20, 2012
"ന്യൂട്രിനോ പരീക്ഷണത്തില്‍ അമേരിക്കയ്ക്ക് താല്‍പ്പര്യം"
തമിഴ്നാട്ടിലെ തേനിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഭാരതീയ ന്യൂട്രിനോ നിരീക്ഷണാലയം (ഇന്ത്യന്‍ ന്യൂട്രിനോ ഒബ്സര്‍വേറ്ററി) പദ്ധതിയുമായി അമേരിക്കയിലെ ഫെര്‍മി ലാബിന് ബന്ധമില്ലെന്ന് അതിന്റെ വക്താവായ പ്രൊഫ. നബ കെ മണ്ഡല്‍ പറഞ്ഞു. എന്നാല്‍, പദ്ധതിയില്‍ ഫെര്‍മി ലാബ് താല്‍പ്പര്യം കാണിച്ചിട്ടുണ്ട്-മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ സീനിയര്‍ പ്രൊഫസര്‍ കൂടിയായ അദ്ദേഹം വ്യക്തമാക്കി. മഹാരാജാസ് കോളേജ് ഫിസിക്സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ "ന്യൂട്രിനോ- പ്രപഞ്ചത്തിലേക്ക് ഒരു പുതിയ ജാലകം" എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരീക്ഷണാലയത്തിന്റെ സഹായത്തോടെ അമേരിക്കയ്ക്ക് നമ്മുടെ നാട്ടിലെ ആണവനിലയങ്ങളെ നിരീക്ഷിക്കാമെന്ന വാദത്തിനും കഴമ്പില്ല. ആണവനിലയത്തിന്റെ 30 മീറ്റര്‍ അടുത്ത് ഇത്തരമൊരു നിരീക്ഷണശാല സ്ഥാപിച്ചാല്‍ മാത്രമേ അതിനു കഴിയൂ. രണ്ടുകിലോമീറ്റര്‍ നീളത്തില്‍ ഭൂഗര്‍ഭ തുരങ്കവും പരീക്ഷണശാലയുമുള്ള നിരീക്ഷണാലയത്തില്‍ ഒരു റേഡിയോ ആക്ടീവ് വസ്തുവും പരീക്ഷണത്തിന് ഉപയോഗിക്കുന്നില്ല. നിരീക്ഷണാലയം ന്യൂട്രിനോകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ഡിറ്റക്ടര്‍ സാങ്കേതികതയുടെ വികസനത്തിനും അതിന്റെ വന്‍കിട ഉപയോഗത്തിനും വഴിവയ്ക്കും. ആരോഗ്യ പരിപാലനരംഗത്ത് ഉപയോഗിക്കുന്ന മെഡിക്കല്‍ ഇമേജിങ്ങിനും ഇതു സഹായിക്കും. ഭൂഗര്‍ഭ ഭൂമിശാസ്ത്ര, ജീവശാസ്ത്ര പഠനങ്ങളെയും ഇതു സഹായിക്കും. പൂര്‍ണമായും ഇന്ത്യന്‍ സര്‍ക്കാരിന്റെ പദ്ധതിയാണ് ഇത്. പദ്ധതിക്ക് പൂര്‍ണ ധനസഹായം നല്‍കുന്നത് കേന്ദ്ര ആണവോര്‍ജ-ശാസ്ത്ര സാങ്കേതിക വകുപ്പുകള്‍ ചേര്‍ന്നാണ്. ഇന്ത്യയിലെ ഏകദേശം 26 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള നൂറോളം ശാസ്ത്രജ്ഞര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രാന്‍സും ഇറ്റലിയും പദ്ധതിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അന്തരീക്ഷത്തില്‍നിന്നുള്ള ന്യൂട്രിനോകളെ ഇരുമ്പ് കലോറി മീറ്റര്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് (അയണ്‍ കലോറിമീറ്റര്‍ ഡിറ്റക്ടര്‍) പഠിക്കുകയാണ് നിരീക്ഷണാലയം ചെയ്യുന്നത്. പ്രകാശകണങ്ങള്‍ (ഫോട്ടോണ്‍) കഴിഞ്ഞാല്‍ പ്രപഞ്ചത്തില്‍ ധാരാളം കാണപ്പെടുന്നതും പിണ്ഡമുള്ള കണങ്ങളില്‍ ഏറ്റവും സുലഭമായത് ന്യൂട്രിനോയാണ്. സൂര്യനില്‍ നിന്നു സൃഷ്ടിക്കുന്ന ന്യൂട്രിനോകള്‍ നമ്മുടെ ശരീരത്തില്‍ക്കൂടി ദിവസവും കടന്നുപോകുന്നുണ്ട്. അതിനാല്‍ അവ നമുക്ക് തീരെ ഹാനികരമല്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജ് ഫിസിക്സ് വിഭാഗം മേധാവി കൃഷ്ണന്‍ നായര്‍, ഡോ. എം ഷാജി എന്നിവരും സംസാരിച്ചു.
deshabhimani 191012
Monday, September 10, 2012
ഐഎസ്ആര്‍ഒയുടെ നൂറാംദൗത്യം; പിഎസ്എല്‍വി സി-21 വിജയം
ശ്രീഹരിക്കോട്ട: രണ്ട് വിദേശ ഉപഗ്രഹങ്ങളെ കൃത്യതയോടെ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ നൂറാമത് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് ഞായറാഴ്ച രാവിലെ 9.53നാണ് പിഎസ്എല്‍വി സി-21 കുതിച്ചത്. വിക്ഷേപണത്തിന്റെ ഇരുപതാം മിനിറ്റില്‍ വിക്ഷേപണ വാഹനത്തില്‍നിന്നു വേര്‍പെട്ട് ഇരു ഉപഗ്രഹങ്ങളും നിശ്ചിത ഭ്രമണപഥത്തിലെത്തി. ഫ്രാന്‍സിന്റെ റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ സ്പോട്ട്-6, ജാപ്പനീസ് ഉപഗ്രഹമായ പ്രോയിട്ടേഴ്സ് എന്നിവയെയാണ് 659.6 കിലോമീറ്ററിന് മുകളിലുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ഉടന്‍തന്നെ ഉപഗ്രഹങ്ങളില്‍നിന്നുള്ള സന്ദേശങ്ങള്‍ ഭൂമിയില്‍ എത്തുകയും ചെയ്തു.
ഇതിനിടെ, വിക്ഷേപണ പാതയിലെ ബഹിരാകാശ മാലിന്യം ആശങ്ക സൃഷ്ടിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്ന പിഎസ്എല്‍വി റോക്കറ്റിന്റെ ഭാഗവും മാഡ്രിഡ് യൂണിവേഴ്സിറ്റിയുടെ പരീക്ഷണ ഉപഗ്രഹവുമാണ് ആശങ്കയുണ്ടാക്കിയത്. പിഎസ്എല്‍വിയുടെ വിക്ഷേപണ പാതയുടെ അവസാന ഘട്ടത്തില്‍ ഇവ രണ്ടുമെത്തുമെന്നും അത് അപകടകരമാകുമെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഐഎസ്ആര്‍ഒയുടെ സ്പെയ്സ് ഡെബ്രീസ് പഠന വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം വിക്ഷേപണം രണ്ടു മിനിറ്റ് വൈകി 9.53ലേക്ക് മാറ്റി. ഇതോടെയാണ് ശ്രീഹരിക്കോട്ടയിലെ പിരിമുറുക്കത്തിന് പരിഹാരമായത്.
712 കിലോഗ്രാം വരുന്ന ഫ്രഞ്ച് ഉപഗ്രഹം ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വിദേശപേടകമാണ്. പ്രോയിട്ടേഴ്സിന് 15 കിലോഗ്രാമാണ് ഭാരം. പിഎസ്എല്‍വി വിക്ഷേപിക്കുന്ന ഇരുപത്തെട്ടാമത് വിദേശ ഉപഗ്രഹമാണ് സ്പോട്ട്-6. വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ രൂപകല്‍പ്പന തിരുവനന്തപുരം വിഎസ്എസ്സിയും എല്‍പിഎസ്്സിയുമാണ് നിര്‍വഹിച്ചത്. ആദ്യ ദൗത്യത്തിന്റെ 37-ാം വര്‍ഷത്തില്‍ നൂറാം ദൗത്യ വിജയത്തിലൂടെ സുവര്‍ണനേട്ടം കൈവരിച്ചിരിക്കയാണ് ഐഎസ്ആര്‍ഒ. സ്വയം വികസിപ്പിച്ച 38 വിക്ഷേപണ വാഹനങ്ങളും അറുപത്തിരണ്ട് ഉപഗ്രഹങ്ങളും ഇതുവരെ ഐഎസ്ആര്‍ഒ വിക്ഷേപിച്ചു.
1975 ഏപ്രില്‍ 19ന് ആദ്യ ദൗത്യമായ ആര്യഭട്ടയുടേതടക്കം പിന്നീടുള്ള വിക്ഷേപണങ്ങളില്‍ ഏറിയ പങ്കും വിജയകരമായിരുന്നു. ചന്ദ്രനിലെ ജലസാന്നിധ്യം ആദ്യമായി കണ്ടെത്തിയ ചാന്ദ്രയാന്‍-ഒന്നിന്റെ വിക്ഷേപണ വിജയവും ഇതില്‍പ്പെടും. ഐഎസ്ആര്‍ഒയുടെ ചിരിത്രത്തിലെ നാഴികക്കല്ലാണ് പിഎസ്എല്‍വി സി-21ന്റെ വിക്ഷേപണ വിജയമെന്ന് നൂറാമത് ദൗത്യത്തിന് സാക്ഷിയാകാന്‍ ശ്രീഹരിക്കോട്ടയിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. ഐഎസ്ആഒയിലെ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു. ഭാവിദൗത്യങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഈ വിജയമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി നാരായണമൂര്‍ത്തി, സതീഷ്ധവാന്‍ സ്പെയ്സ് സെന്റര്‍ ഡയറക്ടര്‍ എം സി ദത്തന്‍, വി എസ്എസ്സി ഡയറക്ടര്‍ പി എസ് വീരരാഘവന്‍, എല്‍പിഎസ്സി ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍, ഐസാക് ഡയറക്ടര്‍ എസ് കെ ശിവകുമാര്‍, മിഷന്‍ ഡയറക്ടര്‍ പി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പിഎസ്എല്‍വി സി-21 വിക്ഷേപണം വൈകി; ആശങ്ക സൃഷ്ടിച്ചത് ബഹിരാകാശ മാലിന്യം
ഐസ്ആര്‍ഒയുടെ നൂറാമത് ദൗത്യത്തിന് "വഴിമുടക്കി"യായി ബഹിരാകാശ മാലിന്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്ന പിഎസ്എല്‍വി റോക്കറ്റിന്റെ ഭാഗവും മാഡ്രിഡ് യൂണിവേഴ്സിറ്റിയുടെ പരീക്ഷണ ഉപഗ്രഹവുമാണ് ആശങ്ക സൃഷ്ടിച്ചത്. പിഎസ്എല്‍വിയുടെ വിക്ഷേപണപാതയുടെ അവസാനഘട്ടത്തില്‍ ഇവ രണ്ടുമെത്തുമെന്നും അത് അപകടകരമാകുമെന്നും കണ്ടെത്തുകയായിരുന്നു. എന്നാല്‍, ശാസ്ത്രജ്ഞരുടെ മുന്‍കരുതല്‍ പിഎസ്എല്‍വി സി-21ന്റെ വിക്ഷേപണവിജയം ഉറപ്പാക്കി. ശ്രീഹരിക്കോട്ടയില്‍നിന്ന് രണ്ട് വിദേശ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വിയുടെ വിക്ഷേപണം ഞായറാഴ്ച രാവിലെ 9.51 നാണ് നിശ്ചയിച്ചിരുന്നത്. ഐഎസ്ആര്‍ഒയുടെ സ്പെയ്സ് ഡെബ്രീസ് പഠനവിഭാഗത്തിന്റെ നിര്‍ദേശപ്രകാരം വിക്ഷേപണം രണ്ടു മിനിറ്റ് വൈകി 9.53ലേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് ശ്രീഹരിക്കോട്ടയില്‍ പിരിമുറുക്കം സൃഷ്ടിച്ച പ്രശ്നത്തിന് പരിഹാരമായത്.
പഴയ റോക്കറ്റിന്റെ ഭാഗവും പിഎസ്എല്‍വി വിക്ഷേപിക്കുന്ന ഇരു ഉപഗ്രഹവും ഒരേ ഭ്രമണപഥത്തില്‍ ഒരേ സമയത്തെത്തുന്നത് വന്‍ കൂട്ടിയിടിക്ക് വഴിവയ്ക്കുമായിരുന്നു. ഇത് ഒഴിവാക്കാന്‍ വിക്ഷേപണസമയം നീട്ടുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. അതിനെത്തുടര്‍ന്നാണ് അടിയന്തര ഉന്നതതലയോഗം ചേര്‍ന്ന് വിക്ഷേപണസമയം രണ്ട് മിനിറ്റ് നീട്ടിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്ന പിഎസ്എല്‍വി റോക്കറ്റിന്റെ നൂറിലേറെ ഭാഗങ്ങള്‍ ബഹിരാകാശ മാലിന്യമായി ഭ്രമണംചെയ്യുന്നുണ്ട്. പ്രവര്‍ത്തനരഹിതമായ ഉപഗ്രഹങ്ങള്‍, തകര്‍ന്ന വിക്ഷേപണ വാഹനങ്ങളുടെയും ഉപഗ്രഹങ്ങളുടെയും ഭാഗങ്ങള്‍ തുടങ്ങിയവയടക്കം ചെറുതും വലുതുമായ അഞ്ചു ലക്ഷത്തിലേറെ ബഹിരാകാശ മാലിന്യങ്ങള്‍ ഭൂമിയെ വലംവയ്ക്കുന്നുണ്ടെന്നാണ് കണക്ക്. ഇവയില്‍ പലതും മണിക്കൂറില്‍ 17,500 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം.
(ദിലീപ് മലയാലപ്പുഴ)
100-ാം ദൗത്യത്തിലും കരുത്ത് തെളിയിച്ചു
ഫ്രാന്‍സിന്റെയും ജപ്പാന്റെയും ഉപഗ്രഹങ്ങള്‍ കൃത്യതയോടെ ലക്ഷ്യത്തിലെത്തിച്ച് പിഎസ്എല്‍വി വീണ്ടും കരുത്ത് തെളിയിച്ചു. ഐഎസ്ആര്‍ഒയുടെ നൂറാമത് ദൗത്യം ഭാവിദൗത്യങ്ങള്‍ക്കും കരുത്തായി. ഏറ്റവും വിശ്വസനീയമെന്ന് അംഗീകരിക്കപ്പെട്ട പിഎസ്എല്‍വിയുടെ ഇരുപതാമത് ദൗത്യമാണ് ശനിയാഴ്ച ശ്രീഹരിക്കോട്ടയില്‍ വിജയം കണ്ടത്. രണ്ട് ജിഎസ്എല്‍വി പരാജയങ്ങള്‍ക്കു ശേഷം സ്വന്തം വിക്ഷേപണവാഹനത്തില്‍ ജിസാറ്റ്-12 ഉപഗ്രഹത്തെ സമീപകാലത്ത് പിഎസ്എല്‍വി ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിച്ചിരുന്നു. അതിനുപിന്നാലെ പിഎസ്എല്‍വി സി 18, 19 എന്നിവയുടെ വിജയത്തിനുശേഷം ഇപ്പോഴത്തെ വിക്ഷേപണം ലക്ഷ്യംകണ്ടത് ശാസ്ത്രജ്ഞരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. നേരത്തെ നടക്കേണ്ടിയിരുന്ന പിഎസ്എല്‍വി സി-20 യുടെ വിക്ഷേപണം ഡിസംബറില്‍ നടക്കും.
ഐഎസ്ആര്‍ഒ സ്വന്തമായി വികസിപ്പിച്ച പിഎസ്എല്‍വി 1993 സെപ്തംബര്‍ മുതലാണ് വിക്ഷേപണവാഹനമായി ഉപയോഗിച്ചു തുടങ്ങിയത്. ആദ്യ ദൗത്യം പരാജയമായിരുന്നു. എന്നാല്‍, പിന്നീട് തുടര്‍ച്ചയായ വിജയക്കുതിപ്പും. നാല്‍പ്പതിലധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചു. 29 വിദേശ ഉപഗ്രഹങ്ങളും ഇതില്‍പ്പെടും. ചാന്ദ്രമണ്ഡലത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ചാന്ദ്രയാന്‍ ഒന്നിന്റെ വിജയവും പിഎസ്എല്‍വിയുടേതായിരുന്നു. ഒന്നിനുപിറകെ ഒന്നെന്ന രീതിയില്‍ തുടര്‍ച്ചയായി പത്തോളം ഉപഗ്രഹങ്ങളെ വിക്ഷേപിച്ചും പിഎസ്എല്‍വി ശേഷി തെളിയിച്ചു. ആയിരം കിലോഗ്രാമിനു മുകളില്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൗമസ്ഥിര ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള ശേഷിയും ഐഎസ്ആര്‍ഒ നേടി. പിഎസ്എല്‍വി സി-21ന്റെ വിജയത്തോടെ വിക്ഷേപണരംഗത്ത് ഐഎസ്ആര്‍ഒയുടെ വാണിജ്യസാധ്യത വിപുലമാകുകയാണ്. ഞായറാഴ്ച വിക്ഷേപിച്ച പിഎസ്എല്‍വി സി-21ന്റെ ചെലവ് 75 കോടിയാണ്. പിഎസ്എല്‍വി വികസിപ്പിച്ചതും രൂപകല്‍പ്പന ചെയ്തതും തിരുവനന്തപുരം വിക്രംസാരാഭായ് സ്പേസ് സെന്ററാണ.് എല്‍പിഎസ്സിയും ഐഐഎസ്യുവും യന്ത്രഭാഗങ്ങളുടെ നിര്‍മാണത്തിന് പ്രമുഖ പങ്ക് വഹിച്ചു. വിക്ഷേപണവാഹനത്തിലെ രണ്ടും മൂന്നും ഭാഗങ്ങളിലുള്ള ദ്രവ എന്‍ജിനുകള്‍ എല്‍പിഎസ്സിയാണ് വികസിപ്പിച്ചത്.
deshabhimani 100912
Monday, August 6, 2012
ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങി
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പര്യവേക്ഷണവാഹനമായ "ക്യൂരിയോസിറ്റി" തിങ്കളാഴ്ച ചൊവ്വയിലെ ഗെയില്‍ ഗര്‍ത്തത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം രാവിലെ പതിനൊന്നോടെയാണ് ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയത്. ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയ ദൃശ്യം 14 മിനിറ്റ് കഴിഞ്ഞശേഷം ഭൂമിയിലെത്തി. ചൊവ്വയില്‍ സൂക്ഷ്മാണുക്കള്‍ക്ക് ജീവിക്കാനുള്ള സാഹചര്യമുണ്ടോയെന്ന നിര്‍ണ്ണായകമായ ഗവേഷണമാണ് "ക്യൂരിയോസിറ്റി" നടത്തുക. എട്ടരമാസത്തെ യാത്രയ്ക്കുശേഷമാണ് പേടകം വിജയകരമായി ചൊവ്വയിലെത്തിയത്.
ചൊവ്വയുടെ മുകളിലെത്തുമ്പോള്‍ മണിക്കൂറില്‍ 21,000 കിലോമീറ്ററായിരിക്കും "ക്യൂരിയോസിറ്റി"യുടെ വേഗത. തുടര്‍ന്ന് ശബ്ദാതിവേഗ പാരച്യൂട്ട് ഉപയോഗിച്ച് പേടകത്തിന്റെ വേഗത മണിക്കൂറില്‍ 320 കിലോമീറ്ററായി കുറയ്ക്കും. തുടര്‍ന്ന് റോക്കറ്റുകള്‍ ഉപയോഗിച്ച് മണിക്കൂറില്‍ 3.2 കിലോമീറ്ററായി വീണ്ടും കുറച്ചശേഷം "ആകാശ ക്രെയിന്‍" മുഖേന "ക്യൂരിയോസിറ്റി" ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കിയത്. ഏഴു മിനിറ്റോളമാണ് "ക്യൂരിയോസിറ്റി" താഴെ ഉറപ്പിക്കാന്‍ വേണ്ടിവരികയെന്ന് ബഹിരാകാശ എന്‍ജിനിയര്‍മാര്‍ പറഞ്ഞു. "ആകാശ ക്രെയിന്‍" ഉപയോഗിച്ച് പര്യവേക്ഷണപേടകം ഇറക്കുന്നത് ആദ്യമായിട്ടാണെങ്കിലും ചൊവ്വയുടെ പ്രതലത്തില്‍ പേടകം ഇറക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗമാണ് ഇതെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. ഒരു ടണ്ണോളം ഭാരമുള്ള "ക്യൂരിയോസിറ്റി"ക്ക് ചെറുകാറിന്റെ വലുപ്പമാണത്. പേടകത്തില്‍ പത്ത് പ്രധാന ശാസ്ത്രസാങ്കേതിക ഉപകരണങ്ങളാണ് ഉള്ളത്. ഗെയില്‍ ഗര്‍ത്തത്തില്‍ അഞ്ചു കിലോമീറ്റര്‍ ഉയരമുള്ള ഷാര്‍പ് പര്‍വതത്തിലായിരിക്കും പേടകം ഗവേഷണത്തിനായി ആദ്യഘട്ടത്തില്‍ കൂടുതല്‍ സമയം ചെലവിടുക. പര്‍വതത്തില്‍ കളിമണ്ണിന്റെയും സള്‍ഫേറ്റിന്റെയും സാന്നിധ്യമുണ്ടെന്ന കണക്കുകൂട്ടലിലാണിത്.
2011 നവംബറില്‍ ഫ്ളോറിഡയില്‍ നിന്നാണ് പേടകം യാത്ര തിരിച്ചത്. ഇപ്പോള്‍ ചൊവ്വയിലുള്ള മാര്‍സ് ഒഡിസി, മാര്‍സ് റികണിസന്‍സ് ഒര്‍ബിറ്റര്‍ എന്നീ പര്യവേക്ഷണപേടകങ്ങള്‍ ക്യൂരോസിറ്റിയുടെ ഇറക്കം അവിടെ നിന്ന് നിരീക്ഷിക്കും. പേടകം ഇറക്കത്തിന്റെ വിവിധഘട്ടങ്ങള്‍ വിവരിച്ച് നാസ ഇന്റര്‍നെറ്റ് വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. "ഭീകരമായ ഏഴുനിമിഷങ്ങള്‍" എന്നാണ് ഈ വീഡിയോക്ക് "നാസ"യിട്ട പേര്.
deshabhimani
Thursday, July 5, 2012
ആദികണം കണ്‍മുന്നില്‍
ജനീവ: പ്രപഞ്ചോല്‍പ്പത്തിയില്‍ പ്രധാന പങ്ക് വഹിച്ച ആദികണം(ഹിഗ്സ് ബോസോണ്‍ കണിക) കണ്ടെത്താനുള്ള ഗവേഷകരുടെ അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍. ഹിഗ്സ് ബോസോണിനോട് 99 ശതമാനത്തിലധികം സാമ്യമുള്ള കണങ്ങളെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ശാസ്ത്രലോകത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് ആദികണം കണ്‍മുന്നിലെന്ന് കാണിക്കുന്ന പ്രഖ്യാപനം.
യൂറോപ്യന്‍ ആണവ ഗവേഷണ കേന്ദ്രമാണ് (സേണ്‍) പ്രഖ്യാപനം നടത്തിയത്. എന്നാല്‍,കണ്ടെത്തിയത് "ദൈവകണം" എന്നുവിളിപ്പേരുള്ള ഹിഗ്സ് ബോസോണ്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ ഇനിയും ദീര്‍ഘമായ ഗവേഷണം ആവശ്യമാണ്. സ്വിറ്റ്സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ജനീവയ്ക്ക് സമീപം ഭൂമിക്കടിയില്‍ 70 മീറ്റര്‍ താഴെ 27 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തില്‍ സ്ഥാപിച്ച ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ സിഎംഎസ്, അറ്റ്ലസ് എന്നീ രണ്ടുപരീക്ഷണസംഘങ്ങള്‍ നടത്തുന്ന ഗവേഷണങ്ങളുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. സിഎംഎസ് സംഘത്തില്‍ 2,100 ഗവേഷകരും അറ്റ്ലസില്‍ 3,000 പേരുമാണ് പ്രവര്‍ത്തിക്കുന്നത്. 1,25,126 ജിഗാ ഇലക്ട്രോണ്‍ വോള്‍ട്ട് പിണ്ഡം വരുന്ന പുതിയ കണത്തെ സിഗ്മ അഞ്ച് തലത്തിലാണ്(അതായത് 99.977 ശതമാനം ഉറപ്പ്) കണ്ടെത്തിയതെന്ന് അറ്റ്ലസ് പരീക്ഷണസംഘത്തിന്റെ വക്താവ് ഫാബിയോള ജിയാനട്ടി പറഞ്ഞു(ഒരു പ്രോട്ടോണ്‍ ഭാരത്തിന്റെ 130 മടങ്ങാണ് ഒരു ജിഗാ ഇലക്ട്രോണ്‍ വോള്‍ട്ട്). അര നൂറ്റാണ്ടായി തുടരുന്ന അന്വേഷണത്തിനൊടുവിലാണ് പ്രപഞ്ച പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം(കേവലാര്‍ഥത്തില്‍ ഭാരം) നല്‍കു ന്ന സൂക്ഷ്മകണത്തോട് പൊരുത്തമുള്ള കണങ്ങളെ കണ്ടെത്തിയത്. പ്രപഞ്ചോല്‍പ്പത്തിയ്ക്ക് ഇടയാക്കിയ മഹാ വിസ്ഫോടനത്തിനുശേഷം നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും ജന്മമേകിയത് ഹിഗ്സ് ബോസോണ്‍ കണമാണെന്നാണ് ശാസ്ത്രലോകം അനുമാനിക്കുന്നത്. "പ്രപഞ്ചത്തെ മനസ്സിലാക്കുന്നതില്‍ നമ്മള്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്"- സേണ്‍ ഡയറക്ടര്‍ റോള്‍ഫ് ഹോയര്‍ പറഞ്ഞു. ഹിഗ്സ് ബോസോണുമായി സാമ്യമുള്ള കണത്തെ കണ്ടെത്തിയതോടെ ഗവേഷണം അടുത്ത ഘട്ടത്തിലേക്ക് പുരോഗമിക്കും. കണ്ടെത്തിയ കണങ്ങളുടെ സ്വഭാവത്തെക്കുറിച്ചുള്ള വിശദമായ പഠനങ്ങളായിരിക്കും ഇനി നടക്കുകയെന്നും ഹോയര്‍ കൂട്ടിച്ചേര്‍ത്തു.
മഹത്തായ കണ്ടുപിടിത്തങ്ങള്‍ക്ക് അവശ്യം വേണ്ട ഉറപ്പ് ഇപ്പോള്‍ ലഭിച്ച വിവരങ്ങള്‍ക്കുണ്ടെന്ന് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ വക്താവ് ജോയ് ഇന്‍കാന്‍ഡെല സേണില്‍ ഒത്തുകൂടിയ ശാസ്ത്രജ്ഞന്മാരോട് പറഞ്ഞു. 1964ല്‍ ആറ് ഭൗതിക ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്നാണ് ഹിഗ്സ് ബോസോണ്‍ എന്ന സങ്കല്‍പം മുന്നോട്ടുവച്ചത്. സംഘത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സിന്റെ പേരിലെ "ഹിഗ്സും", ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സഹപ്രവര്‍ത്തകനായിരുന്ന ഇന്ത്യന്‍ ഭൗതിക ശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ് ബോസിന്റെ പേരില്‍നിന്നും "ബോസും" ചേര്‍ത്താണ് ആദികണത്തിന് "ഹിഗ്സ് ബോസോണ്‍" എന്ന് പേരിട്ടത്. "ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഹിഗ്സ് ബോസോണിനെ കണ്ടെത്താന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല"- 83 കാരനായ പീറ്റര്‍ ഹിഗ്സ് മാധ്യമങ്ങളോട് പറഞ്ഞു. 1400 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് മഹാ വിസ്ഫോടനം സൃഷ്ടിച്ച അദൃശ്യപ്രതലത്തിലാണ് ഹിഗ്സ് ബോസോണ്‍ ഉള്ളതെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു. ഹിഗ്സ് ബോസോണുമായി കൂട്ടിയിടിക്കുന്ന കണങ്ങളുടെ വേഗം കുറയുകയും അവയ്ക്ക് പിണ്ഡം ലഭിക്കുകയും ചെയ്യുന്നു. ലോകത്തെ ഏറ്റവും വലിയ യന്ത്രമാണ് കണികാപരീക്ഷണം നടക്കുന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍.
ഭാരത്തിന് തെളിവ്
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇതുവരെ ഉണ്ടായതില്‍വച്ച് ഏറ്റവും വലിയ ശാസ്ത്രനേട്ടമാണ് ഹിഗ്സ് ബോസോണ്‍ കണികയുടെ കണ്ടെത്തല്‍. അരനൂറ്റാണ്ടായി ശാസ്ത്രജ്ഞര്‍ ഇതിനുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. ഹിഗ്സ് കണിക ഇതുവരെ ഭൗതികശാസ്ത്രജ്ഞരുടെ മനസ്സില്‍ മാത്രമായിരുന്നു. പരമാണുക്കളും തന്മാത്രകളും ചേര്‍ന്നുണ്ടാകുന്ന വസ്തുക്കള്‍ക്ക് പിണ്ഡം എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് വിശദീകരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. പീറ്റര്‍ ഹിഗ്സ് ഉള്‍പ്പെടെ ആറ് ഭൗതികശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട സംഘമാണ് 1964ല്‍ വസ്തുക്കള്‍ക്ക് പിണ്ഡം നല്‍കുന്ന ഘടകം വിശദീകരിക്കാന്‍ സിദ്ധാന്തം ആവിഷ്കരിച്ചത്. ഇതനുസരിച്ച് ഹിഗ്സ് ഫീല്‍ഡ് എന്ന ഊര്‍ജംകൊണ്ട് പ്രപഞ്ചം നിറഞ്ഞിരിക്കുന്നു. ഈ ഊര്‍ജമണ്ഡലത്തിലൂടെ സഞ്ചരിക്കുന്ന കണങ്ങളുടെ പ്രതിപ്രവര്‍ത്തനഫലമായാണ് അവയ്ക്ക് പിണ്ഡം ലഭിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡ്-ഫ്രാന്‍സ് അതിര്‍ത്തിയില്‍ കണികാ പരീക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണശാലയില്‍നിന്നാണ് ഈ കണങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. കണികയ്ക്ക് പേരിടാന്‍ ബ്രിട്ടനിലെ "ഗാര്‍ഡിയന്‍" പത്രം മത്സരം നടത്തിയിരുന്നു. ആവേശപൂര്‍വം നടത്തിയ മത്സരത്തില്‍നിന്ന് തെരഞ്ഞെടുത്ത പേര് ഇതായിരുന്നു- ഷാംപെയ്ന്‍ ബോട്ടില്‍ ബോസോണ്‍. ഷാംപെയ്ന്‍ ബോട്ടിലിന്റെ അടിഭാഗത്തിന്റെ ആകൃതിയോട് കണങ്ങളുടെ മൂലതത്വങ്ങള്‍ക്ക് സാദൃശ്യം കണ്ടെത്തിയതാണ് കാരണം. ഹിഗ്സ്-ബോസോണ്‍ എന്നതിലെ ബോസോണ്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ ബോസിന്റെ പേരില്‍നിന്നാണ്. ഈ മേഖലയില്‍ ഒട്ടേറെ ഗവേഷണങ്ങള്‍ നടത്തിയ ബോസിന്റെ സംഭാവനകള്‍ മാനിച്ചാണ് അംഗീകാരം. കണികയ്ക്ക് ദൈവകണം എന്ന വിളിപ്പേര് നല്‍കിയത് നൊബേല്‍ സമ്മാനജേതാവായ ഭൗതികശാസ്ത്രജ്ഞന്‍ ലിയോണ്‍ ലെഡര്‍മാനാണ്. എന്നാല്‍, കണികാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഹിഗ്സ് തന്നെ ഈ പേരിനോട് യോജിക്കുന്നില്ല. അദ്ദേഹം പറയുന്നു: ഈ പ്രയോഗം എന്നെ അമ്പരപ്പിക്കുന്നു. കാരണം, ഞാന്‍ തന്നെ വിശ്വാസിയല്ലെങ്കിലും ഇത്തരം പദപ്രയോഗങ്ങള്‍ ദുരുപയോഗമാണ്. എന്നാല്‍, ലെഡര്‍മാന്‍പോലും ഈ പ്രയോഗത്തിന് ഉത്തരവാദിയല്ല. അദ്ദേഹത്തിന്റെ എഡിറ്ററാണ് ഈ പേരുതന്നെ നല്‍കണമെന്ന് നിര്‍ബന്ധംപിടിച്ചത്്.
ആദി കണത്തിലും ഇന്ത്യന്‍ മുദ്ര
ജനീവ: "ആദികണ"ത്തിന്റെ ആദ്യ അടയാളം കണ്ടെത്തിയ ശാസ്ത്രസംഘത്തിലും ഇന്ത്യന്‍ തിളക്കം. പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച അന്വേഷണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച യൂറോപ്യന്‍ ആണവ ഗവേഷണ കേന്ദ്രത്തില്‍ (സേണ്‍) നൂറിലധികം ഇന്ത്യന്‍ ഗവേഷകരാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ നിതാന്തപരിശ്രമത്തിന്റെകൂടി ഫലമായിട്ടാണ് മനുഷ്യന്റെ ശാസ്ത്രാന്വേഷണത്വരയെ പ്രലോഭിപ്പിക്കുന്ന നിഗൂഢതയുടെ ചുരുള്‍നിവരുന്നത്. ഇന്ത്യയിലെ 10 പ്രധാന ശാസ്ത്ര സാങ്കേതിക സ്ഥാപനത്തില്‍നിന്നുള്ള ഗവേഷകര്‍ പദ്ധതിയില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. അലിഗഢ് മുസ്ലിം സര്‍വകലാശാല, ജമ്മു സര്‍വകലാശാല, ഭുവനേശ്വര്‍ ഫിസിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, പഞ്ചാബ്, ഗുവാഹത്തി, രാജസ്ഥാന്‍ സര്‍വകലാശാലകള്‍, കൊല്‍ക്കത്തയിലെ സാഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്സ്, വേരിയബിള്‍ എനര്‍ജി സൈക്ലോട്രോണ്‍ സെന്റര്‍, ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഐഐടി മുംബൈ എന്നിവയാണ് സേണിലെ വിവിധ പദ്ധതികളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.
പ്രശസ്ത ബംഗാളി ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ് ബോസിന്റെ പേരില്‍കൂടിയാണ് ഹിഗ്സ് ബോസോണ്‍ അറിയപ്പെടുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനോടൊപ്പം ബോസ് ക്വാണ്ടം മെക്കാനിക്സ് ശാസ്ത്രമേഖലയില്‍ നടത്തിയ പരീക്ഷണങ്ങളാണ് "ആദികണ"ത്തിലേക്ക് വഴിതുറന്നത്. ഇരുവരുടെയും കണ്ടെത്തലുകളോട് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സ് നടത്തിയ കൂട്ടിച്ചേര്‍ക്കലുകളോടെയാണ് ആദികണം സങ്കല്‍പ്പംമാത്രമല്ലെന്ന് വ്യക്തമായത്. പീറ്റര്‍ ഹിഗ്സിന്റെയും സത്യേന്ദ്രനാഥ ബോസിന്റെയും പേരുകള്‍ ചേര്‍ത്താണ് ആദികണത്തിന് "ഹിഗ്സ് ബോസോണ്‍" എന്ന് പേര് വന്നത്. ""പദ്ധതിയുടെ ചരിത്രപരമായ പിതൃത്വം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്""- സിഇആര്‍എന്‍ വക്താവ് പാവ്ലോ ജിയുബെല്ലിനോ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. സേണ്‍ ഗവേഷണകേന്ദ്രത്തിന്റെ പ്രധാന ഘടകം 8000 ടണ്‍ ഭാരമുള്ള ഭീമന്‍ കാന്തമാണ്. ഈഫല്‍ ഗോപുരത്തേക്കാള്‍ ഭാരമുള്ള ഈ കാന്തം ഇന്ത്യന്‍ ഗവേഷകരുടെ സജീവസഹകരണംകൊണ്ട് നിര്‍മിച്ചതാണ്. ചണ്ഡീഗഢില്‍നിന്ന് നിര്‍മിച്ച ലക്ഷക്കണക്കിന് ഇലക്ട്രോണിക് ചിപ്പുകളും ഭൂമിക്കടിയില്‍ നിര്‍മിച്ച തുരങ്കത്തെ താങ്ങുന്ന ഹൈഡ്രോളിക് സ്റ്റാന്‍ഡുകളും ഇന്ത്യയുടെ സംഭാവനയാണ്. ഇന്ത്യന്‍ ആണവഗവേഷണവകുപ്പും ശാസ്ത്ര-സാങ്കേതികവിദ്യാ വകുപ്പും സേണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
deshabhimani 050712
Tuesday, January 10, 2012
ശാസ്ത്ര ഗവേഷണങ്ങളില്‍ സ്വകാര്യവല്‍ക്കരണമോ?
പുതുവത്സരത്തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ജനുവരി മൂന്നിന് ഭുവനേശ്വറില്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ 99-ാം വാര്‍ഷിക സമ്മേളനത്തെ അഭിവാദ്യംചെയ്തു. രണ്ട് പ്രസംഗങ്ങളിലും മന്‍മോഹന്‍സിങ് വരച്ചുകാട്ടിയ അജന്‍ഡയുടെ മുഖ്യധാര അസ്വസ്ഥത ജനിപ്പിക്കുന്നതാണ്. രാജ്യവും ജനങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഏകമാര്‍ഗമായി പ്രധാനമന്ത്രിയും രണ്ടാം യുപിഎ സര്‍ക്കാരും കാണുന്നത് സ്വകാര്യമേഖലയെ ആണെന്നതിന്റെ വ്യക്തമായ ചിത്രമാണ് പ്രസംഗങ്ങള്‍ നല്‍കുന്നത്.
ഐതിഹാസിക ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമനുജനെയും വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ് ബോസിനെയും അനുസ്മരിച്ച് നടത്തിയ പ്രഭാഷണം പ്രധാനമന്ത്രി ഉപസംഹരിച്ചത് ഐസക് അസിമോവിന്റെ പ്രശസ്തമായ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ്: "എവിടെയും പ്രകാശം പടര്‍ത്താന്‍ ശാസ്ത്രത്തിന്റെ ഏക ദീപനാളമുണ്ട്". ഈ മനോഭാവത്തോടെയെന്ന മട്ടില്‍ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ശാസ്ത്രത്തിന്റെ പങ്ക് എന്തായിരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: "വേഗതയേറിയതും സുസ്ഥിരവും സമഗ്രവുമായ വികസനമെന്ന ദേശീയലക്ഷ്യത്തിന്" പിന്തുണ നല്‍കുന്നതായിരിക്കണം. അതേസമയം, ശാസ്ത്ര ഗവേഷണ-വികസന രംഗത്ത് ഇന്ത്യ ചെലവിടുന്ന തുക കുറഞ്ഞ തോതിലുള്ളതാണെന്ന് പ്രധാനമന്ത്രി സമ്മതിക്കുകയുംചെയ്തു.
ഇപ്പോള്‍ നമ്മുടെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ 0.9 ശതമാനം മാത്രമാണ് ശാസ്ത്ര ഗവേഷണ-വികസന രംഗത്ത് ചെലവിടുന്നത്. ഇക്കാര്യത്തില്‍ ചൈന നമ്മെ ബഹുകാതം പിന്നിലാക്കിയെന്ന് പരിദേവനം മുഴക്കിയ പ്രധാനമന്ത്രി12-ാം പഞ്ചവത്സരപദ്ധതിയുടെ അവസാനമാകുമ്പോഴേക്കും ഇന്ത്യ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ രണ്ട് ശതമാനമെങ്കിലും ശാസ്ത്ര ഗവേഷണ-വികസന രംഗത്ത് ചെലവഴിക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. ചൈന മൊത്തം ആഭ്യന്തര വരുമാനത്തിന്റെ രണ്ട് ശതമാനത്തോളം ശാസ്ത്ര ഗവേഷണ-വികസന രംഗത്ത് ചെലവിടുന്നുണ്ട്. ചൈനയുടെ മൊത്തം ആഭ്യന്തര വരുമാനം ഇന്ത്യയുടെ രണ്ടര ഇരട്ടിയോളമാണ്. ഇന്ത്യയുടെ അഞ്ച് മടങ്ങ് തുകയാണ് ചൈന ശാസ്ത്ര ഗവേഷണ-വികസന രംഗത്ത് വിനിയോഗിക്കുന്നതെന്ന് ചുരുക്കം.
പ്രധാനമന്ത്രിയുടെ ലക്ഷ്യം പ്രശംസാര്‍ഹമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ , ഈ ലക്ഷ്യം നേടാന്‍ അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന മാര്‍ഗമാണ് പ്രശ്നം. "ഇന്ത്യയുടെ ഗവേഷണ-വികസന രംഗത്തിന്റെ മൂന്നിലൊന്ന് വരുന്ന വ്യവസായ മേഖല അവരുടെ വിഹിതം ഗണ്യമായി വര്‍ധിപ്പിച്ചാല്‍ മാത്രമേ ഈ ലക്ഷ്യം നേടാന്‍ കഴിയൂ"-എന്നാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് മുന്നോട്ടുവയ്ക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ സ്ഥിരം മന്ത്രമാണ്-പൊതു-സ്വകാര്യ പങ്കാളിത്തം. സ്വകാര്യമേഖലയ്ക്ക് ഗവേഷണ-വികസന രംഗങ്ങളിലുള്ള താല്‍പ്പര്യം കൂടുതല്‍ ലാഭം നേടാനുള്ള വ്യഗ്രതയുമായി നേര്‍ അനുപാതത്തിലാണെന്ന വസ്തുത സാര്‍വത്രികമായി അംഗീകരിച്ചിട്ടുള്ളതാണ്. സമഗ്ര വികസനം നേടാന്‍ പിന്തുണ നല്‍കുകയെന്നതാണ് ശാസ്ത്രത്തിന്റെ പങ്കെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപിത ലക്ഷ്യവുമായി ഇത് പൊരുത്തപ്പെടുന്നില്ല. ലാഭം പരമാവധി വര്‍ധിപ്പിക്കാനുള്ള നയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിലൂടെ സമഗ്രവികസനം നേടാനാവില്ല.
അടിസ്ഥാന ഗവേഷണത്തിനാണ് രാജ്യത്ത് കൂടുതല്‍ പണം വിനിയോഗിക്കുന്നതെന്ന് പ്രധാനമന്ത്രി വിലപിക്കുന്നു. ഈ നിലപാട് വിചിത്രവും അശാസ്ത്രീയവുമാണ്. ഇങ്ങനെ പറയാന്‍ കാരണം രണ്ടാണ്. പൂജ്യം കണ്ടുപിടിച്ചത് അടക്കം മാനവസംസ്കാരത്തിന് ഇന്ത്യ നല്‍കിയ ചരിത്രപരമായ സംഭാവനയില്‍ ഏറിയപങ്കും അടിസ്ഥാന ഗവേഷണ ശാഖകളിലാണ്. രണ്ടാമതായി, അടിസ്ഥാന ഗവേഷണഫലങ്ങള്‍ ഉല്‍പ്പാദനപ്രക്രിയകളിലേക്ക് ഉടന്‍തന്നെ മൊഴിമാറ്റം ചെയ്യപ്പെടാന്‍ പര്യാപ്തമല്ലെങ്കിലും അവ മാനവസംസ്കാരത്തിന്റെ ഉന്നമനത്തില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എഡിസന്റെയും മാര്‍ക്കോണിയുടെയും ഗ്രഹാം ബെല്ലിന്റെയും മറ്റും സംഭാവനകള്‍ ഇല്ലായിരുന്നെങ്കില്‍ ലോകം ഒരിക്കലും ഇന്നത്തെ അവസ്ഥയില്‍ എത്തുമായിരുന്നില്ല. മുന്‍ സോവിയറ്റ് യൂണിയന്‍ തൊടുത്തുവിട്ട സ്പുട്നിക്കില്‍നിന്ന് തിരികൊളുത്തിയ ഗവേഷണങ്ങളാണ് കൃത്രിമ ഉപഗ്രഹയുഗത്തിനും അതിന്റെ ഉല്‍പ്പന്നങ്ങളായ ടെലിവിഷന്‍ ചാനലുകള്‍ , മൊബൈല്‍ ഫോണുകള്‍ , ഇന്റര്‍നെറ്റ് എന്നിവയ്ക്കും വഴിയൊരുക്കിയത്. അടിസ്ഥാന ഗവേഷണരംഗത്ത് വികസനം സാധ്യമാക്കുന്നതിന് പകരം പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇത്തരത്തിലുള്ള ചിന്ത വഴി ആധുനിക ഇന്ത്യയില്‍ രാമാനുജന്മാരെയും ബോസുമാരെയും സൃഷ്ടിക്കാനാവില്ല. പുതുവത്സരത്തലേന്ന് പ്രധാനമന്ത്രി രാജ്യത്തിന് നല്‍കിയ സന്ദേശത്തിലും ഇതേ ചിന്താധാര പ്രകടമാണ്.
അഞ്ചിന അജന്‍ഡയാണ് പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്നത്: ദേശീയ സുരക്ഷ, സാമ്പത്തിക സുരക്ഷ, ഊര്‍ജ സുരക്ഷ, പരിസ്ഥിതി സുരക്ഷ, ജീവിത സുരക്ഷ(ജനങ്ങള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, തൊഴില്‍ എന്നിവ). ദേശീയ സുരക്ഷ ശക്തമാക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ , സ്വകാര്യമേഖലയുടെ ലാഭം വര്‍ധിപ്പിക്കാനുള്ള നയങ്ങള്‍ പിന്തുടര്‍ന്നാല്‍ മറ്റ് ലക്ഷ്യങ്ങള്‍ നേടുക അസാധ്യമാകും.
സാമ്പത്തിക സുരക്ഷയെ രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന ധനകമ്മി കുറയ്ക്കലുമായി പ്രധാനമന്ത്രി തുലനംചെയ്യുന്നു. ഇതിനായി സബ്സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്ന് അദ്ദേഹം പറയുന്നു. സബ്സിഡി ബില്‍ ഒരു ലക്ഷം കോടി രൂപ കവിഞ്ഞതായി ഈയിടെ പാര്‍ലമെന്റില്‍ പ്രസ്താവനയുണ്ടായി. എന്നാല്‍ , പെട്രോളിയം മേഖലയില്‍നിന്ന് മാത്രമായി നികുതിയിനത്തില്‍ 1,30,000 കോടി രൂപ ലഭിച്ചതായി സര്‍ക്കാര്‍ സമ്മതിക്കുന്നു. യഥാര്‍ഥത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില കൊടുക്കുന്ന ജനങ്ങളാണ് സര്‍ക്കാരിന് സബ്സിഡി നല്‍കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ബജറ്റ് രേഖകള്‍പ്രകാരം 14,28,028 കോടി രൂപയുടെ നികുതിയിളവുകളാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതില്‍ 3,63,875 കോടി രൂപയുടെ നികുതിയിളവുകളും ലഭിച്ചത് കോര്‍പറ്റേറുകള്‍ക്കും അതിസമ്പന്നര്‍ക്കുമാണ്. ഇക്കൊല്ലം കണക്കാക്കുന്ന 4,65,000 കോടി രൂപയുടെ ധനകമ്മി ഈ നികുതിയിളവുകളുമായി ചേര്‍ത്തുവായിക്കണം. സമ്പന്നര്‍ക്ക് നല്‍കുന്ന സബ്സിഡികളെ വളര്‍ച്ചയ്ക്കുവേണ്ടിയുള്ളതെന്ന് വ്യാഖ്യാനിക്കുന്നു. രാജ്യത്തെ 80 കോടിയോളം ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ മാത്രം ഉതകുന്ന സബ്സിഡികള്‍ സാമ്പത്തികകഭാരമായും വിശേഷിപ്പിക്കപ്പെടുന്നു.
പ്രധാനമന്ത്രി പ്രകടിപ്പിച്ച ആശങ്കകള്‍ ഇത്തരത്തില്‍ വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്. ജനങ്ങളുടെ ജീവിതസുരക്ഷ ഉറപ്പാക്കാന്‍ സ്വകാര്യ മേഖലയുടെ ലാഭക്കൊതിക്ക് മാത്രം കൂട്ടുനില്‍ക്കുന്ന നവഉദാര സാമ്പത്തികനയങ്ങള്‍ തിരുത്തണം. പുതിയ വര്‍ഷത്തില്‍ സര്‍ക്കാരിനെ നയംമാറ്റത്തിനായി പ്രേരിപ്പിക്കാന്‍ ശക്തമായി ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണം. എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതസുരക്ഷ ഉറപ്പാക്കുന്ന മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കാന്‍ ഇതു മാത്രമാണ് വഴി.
deshabhimani editorial 100112

Wednesday, December 7, 2011
ദൂരെ മറ്റൊരു "ഭൂമി"?
ലണ്ടന്‍ : സൗരയൂഥത്തിന് പുറത്ത് മറ്റൊരു "ഭൂമി" തേടിയുള്ള അന്വേഷണത്തിന് വീണ്ടും പ്രതീക്ഷാജനകമായ ഫലം. ചെറുതും വലുതുമായ നിരവധി ഗ്രഹങ്ങള്‍ മുമ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഭൂമിക്ക് സമാനമായി മണ്ണും വെള്ളവും വായുവുമുള്ള ഗോളത്തിന്റെ സാന്നിധ്യമാണ് പുതിയ പ്രതീക്ഷ നല്‍കുന്നത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് ജീവന്റെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുള്ള ഗ്രഹം കണ്ടെത്തിയത്. കെപ്ലര്‍ 22-ബി എന്ന പേരിട്ട ഗ്രഹത്തെ 2009 മാര്‍ച്ചില്‍ കെപ്ലര്‍ ബഹിരാകാശ ടെലിസ്കോപ് കണ്ടെത്തിയിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചത് തിങ്കളാഴ്ചയാണ്.
ഭൂമിയുടെ 2.4 ഇരട്ടി വലുപ്പമുള്ള കെപ്ലര്‍ 22-ബി ഭൂമിയില്‍നിന്ന് 600 പ്രകാശവര്‍ഷം അകലെയാണ്. 290 ദിവസംകൊണ്ടാണ് കെപ്ലര്‍ അതിന്റെ നക്ഷത്രത്തെ വലംവയ്ക്കുന്നത്. കെപ്ലറിലെ ഊഷ്മാവ് 22 ഡിഗ്രി സെല്‍ഷ്യസ് (72 ഡിഗ്രി ഫാരന്‍ഹീറ്റ്) ആണെന്ന് വ്യക്തമായിട്ടുണ്ട്. ഗ്രഹം നക്ഷത്രത്തില്‍നിന്ന് "ആവാസയോഗ്യമായ" ഭ്രമണപഥത്തിലാണ്. കൂടുതല്‍ അടുത്തിരുന്നാലുള്ള ചൂടോ അകന്നിരുന്നാലുള്ള തണുത്തുറയലോ ഇല്ലാത്തതാണ് ജീവസാന്നിധ്യത്തിന് പ്രതീക്ഷ നല്‍കുന്നത്. ജീവന്റെ നിലനില്‍പ്പിന് യോജിച്ച മണ്ണും അന്തരീക്ഷവും ജലവും ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് കെപ്ലര്‍ ടെലിസ്കോപ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ബില്‍ ബൊറൂകി പറഞ്ഞു.
deshabhimani 071211

Monday, December 5, 2011
ആവര്‍ത്തനപ്പട്ടികയിലേക്ക് രണ്ടു മൂലകം കൂടി
ആവര്‍ത്തനപ്പട്ടികയിലേക്ക് പുതുതായി രണ്ടു മൂലകം കൂടി. ലിവര്‍മോറിയം (എല്‍വി), ഫ്ളെറോവിയം (എഫ്ഐ) എന്നിവ യഥാക്രമം 114, 116 മൂലകങ്ങളായി ആവര്‍ത്തനപ്പട്ടികയില്‍ ഇടംപിടിക്കുമെന്ന് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി സൂചിപ്പിച്ചു. അഞ്ചുമാസം നീളുന്ന ചര്‍ച്ചകളും ഔദ്യോഗിക കടലാസുപണിയും പൂര്‍ത്തിയാകുന്നതോടെ ഇവ ആവര്‍ത്തനപ്പട്ടികയില്‍ ഇടംപിടിക്കും. ആവര്‍ത്തനപ്പട്ടികയില്‍ 110, 111, 112 എന്നീ ക്രമത്തില്‍ മൂന്നു മൂലകത്തെ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രക്രിയ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.
റഷ്യയിലെ ദുമ്നയിലുള്ള ജോയിന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചില്‍ കലിഫോര്‍ണിയ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലാബോറട്ടറിയിലെ അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് ലിവര്‍മോറിയം, ഫ്ളെറോവിയം എന്നിവ കണ്ടെത്തിയത്. 113, 115, 117, 118 എന്നീ മൂലകങ്ങളെയും കണ്ടെത്തിയെന്ന് റഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും അന്താരാഷ്ട്രസമിതി ഇത് അംഗീകരിച്ചിട്ടില്ല. റഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫ്ളെറോവ് ലാബ് സ്ഥാപകന്‍ ജോര്‍ജി ഫ്ളെറോവിന്റെ ബഹുമാനാര്‍ഥമാണ് ഫ്ളെറോവിയത്തിന് ആ പേര് നല്‍കിയത്. പുതുതായി പട്ടികയില്‍ എത്തുന്ന അഞ്ചു മൂലകങ്ങളും സ്ഥിരതയില്ലാത്തതും വലുപ്പം കൂടിയതുമായതിനാല്‍ പരീക്ഷണശാലയില്‍ മാത്രമായിരിക്കും നിര്‍മിക്കാന്‍ കഴിയുക. പ്രകൃതിയില്‍ നേരിട്ട് കാണാന്‍ കഴിയാത്ത ഈ മൂലകങ്ങള്‍ "സൂപ്പര്‍ ഹെവി" അല്ലെങ്കില്‍ "ട്രാന്‍സുറേനിയം" എന്നാണ് അറിയപ്പെടുന്നത്.
deshabhimani -51211

Wednesday, January 5, 2011
ജനിതക സാങ്കേതികവിദ്യ സര്‍ക്കാര്‍ വികസിപ്പിക്കണം: എസ് ആര്‍ പി
കോഴിക്കോട്: കാര്‍ഷിക മേഖലയുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ജനിതക സാങ്കേതികവിദ്യ കുത്തകകള്‍ക്ക് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. സുരക്ഷ ഉറപ്പുവരുത്തി ശാസ്ത്ര-സാങ്കേതിക നേട്ടങ്ങള്‍ രാജ്യപുരോഗതിക്ക് പ്രയോജനപ്പെടുത്തണമെന്നാണ് പാര്‍ടി നിലപാടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ശാസ്ത്ര-സാങ്കേതിക നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താതെ കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കാനാകില്ല. ജനിതക സാങ്കേതികവിദ്യയിലൂടെ അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ ലോകത്തെ കൊള്ളയടിക്കുകയാണ്. കുത്തകകളുടെ കൈയിലാണ് സാങ്കേതികവിദ്യയെങ്കില്‍ ജനങ്ങള്‍ക്കും നാട്ടിനും ഗുണവുമുണ്ടാകില്ല. സ്വകാര്യമേഖലയുടെ ലക്ഷ്യം ലാഭം മാത്രമാണ്. അതിനാല്‍ പൊതുമേഖലയെ പ്രയോജനപ്പെടുത്തി ഈ സാങ്കേതികനേട്ടം നാം ആര്‍ജിക്കേണ്ടതും അതിന് സര്‍ക്കാര്‍ മുതല്‍മുടക്കേണ്ടതുമാണ്. ജനിതകവിത്തുകള്‍ കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യണം. ഇവ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം ഒഴിവാക്കാന്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം. സ്വകാര്യമേഖലയേക്കാള്‍ അതിന് സാധിക്കുക സര്‍ക്കാരിനും പൊതുമേഖലയ്ക്കുമാണ്. സസ്യജാലങ്ങള്‍ക്കോ ജന്തുജാലങ്ങള്‍ക്കോ അപകടവുമുണ്ടാകരുത്. പ്രദേശങ്ങളുടെ വൈവിധ്യത്തിനനുസരിച്ച് കൃഷിചെയ്യാവുന്ന വിത്തിനങ്ങള്‍ കണ്ടെത്തണം.
2005ല്‍ അഖിലേന്ത്യാ കിസാന്‍സഭ ബംഗളൂരുവില്‍ നടത്തിയ ശില്‍പ്പശാല ജനിതകവിത്ത് സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തിയിരുന്നു. സാങ്കേതികവിദ്യയോട് മുഖംതിരിക്കരുത് എന്നാണ് ശില്‍പ്പശാല തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി സാങ്കേതികവിദ്യ കുത്തകകള്‍ക്ക് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ കരസ്ഥമാക്കണമെന്നാണ് ആവശ്യപ്പെട്ടത്. കാര്‍ഷിക മേഖലയില്‍ ജനിതകവിത്ത് ഉപയോഗിക്കരുത് എന്ന് പറയാന്‍ നമുക്കാവില്ല. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇവിടെ പൂര്‍ണമായും ജൈവിക കൃഷിരീതി മാത്രമാണ് ഉണ്ടായിരുന്നത്. അത്രയും പിറകിലേക്ക് നാം പോകണമെന്ന് പറഞ്ഞാല്‍ പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുണ്ടാക്കുന്ന വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് എത്തും. കാര്‍ഷിക കമ്പോളം പിടിക്കാന്‍ അമേരിക്കന്‍, യൂറോപ്യന്‍ ബഹുരാഷ്ട്ര കമ്പനികള്‍ മത്സരിക്കുകയാണ്. അവരുടെ കോര്‍പറേറ്റ് പ്രചാരവേലയില്‍ കുടുങ്ങാതെ വസ്തുനിഷ്ഠമായി വിലയിരുത്തണം. സാങ്കേതികവിദ്യയിലെ കോര്‍പറേറ്റ് മേധാവിത്വം ചെറുക്കണമെങ്കില്‍ നാം അത് കൈവശപ്പെടുത്തണം. ജനിതകവിത്ത് ഉപയോഗപ്പെടുത്തുന്നതോടൊപ്പം ജൈവവൈവിധ്യം സംരക്ഷിക്കുകയും വേണം- എസ് ആര്‍ പി പറഞ്ഞു. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സിപിഐ എം- സിപിഐ സംവാദമല്ല: സി കെ ചന്ദ്രപ്പന്‍
പാലക്കാട്: ജനിതകവിത്ത് സംബന്ധിച്ച് സിപിഐ എം-സിപിഐ സംവാദമല്ല നടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. ഇത് ശാസ്ത്രവിഷയമാണ്. ഇക്കാര്യത്തില്‍ ശാസ്ത്രലോകത്തുനിന്ന് സ്വീകാര്യമായ അഭിപ്രായം വരുന്നതുവരെ ജനിതകവിത്തിനെ അനുകൂലിക്കാന്‍ പറ്റില്ലെന്നാണ് സിപിഐ അഭിപ്രായപ്പെട്ടതെന്ന് പാലക്കാട് പ്രസ് ക്ളബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
സിപിഐ എമ്മും സിപിഐയും ഉള്‍പ്പെടെ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ജനിതകരഹിതസംസ്ഥാനങ്ങളാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫില്‍ ഒരേ അഭിപ്രായമാണ്. ബഹുരാഷ്ട്രക്കമ്പനികള്‍ കൊള്ളലാഭത്തിനും ജൈവവൈവിധ്യ നാശത്തിനും രാജ്യത്തെ വിത്തുവിഭവങ്ങള്‍ ഇല്ലാതാക്കാനുമാണ് ജനിതക വിത്തുകള്‍ ഉപയോഗപ്പെടുത്തുന്നത്. എല്‍ഡിഎഫില്‍നിന്ന് കൂടുതല്‍ കക്ഷികള്‍ വിടുമെന്ന് പ്രത്യാശിക്കുന്ന ഉമ്മന്‍ചാണ്ടി യുഡിഎഫിലെ കക്ഷികള്‍ വിട്ടുപോവാതെ നോക്കുന്നതായിരിക്കും നല്ലത്. പാര്‍ലമെന്റും ജുഡീഷ്യറിയും എക്സിക്യൂട്ടിവും നേരത്തേതന്നെ പണാധിപത്യത്തിനു കീഴടങ്ങി. ഇപ്പോള്‍ മാധ്യമങ്ങളും ഇതില്‍ കുടുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി 050111

Tuesday, January 4, 2011
ബിടി വഴുതന: എതിര്‍പ്പ് തുടരും
ജനിതകമാറ്റം വരുത്തിയ ബിടി വഴുതനയ്ക്കുമേലുള്ള നിരോധനവും എതിര്‍പ്പും മാറ്റുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനിതകവിത്തിനോടുള്ള സമീപനം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള കേരള പഠനകോണ്‍ഗ്രസില്‍ അവതരിപ്പിച്ചതിനെ ചില കേന്ദ്രങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയും അതിന്മേല്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുകയുമാണ്- പഠന കോണ്‍ഗ്രസിന്റെ സമാപനപ്രസംഗത്തില്‍ പിണറായി പറഞ്ഞു.
മനുഷ്യജീവിതം മെച്ചപ്പെടുത്തുന്ന ശാസ്ത്രവളര്‍ച്ചയെ ഒരു ഘട്ടത്തിലും തൊഴിലാളിവര്‍ഗം എതിര്‍ത്തിട്ടില്ല. ജനിതകമാറ്റം സംബന്ധിച്ച ശാസ്ത്രനേട്ടം കോര്‍പറേറ്റുകള്‍ക്കും അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയായ മോസാന്റോപോലുള്ള കമ്പനികള്‍ക്കും തീറെഴുതരുത്. നമ്മുടെ സര്‍വകലാശാലകളും പൊതുമേഖലാ സ്ഥാപനങ്ങളും ഗവേഷണം നടത്തുകയും ശാസ്ത്രനേട്ടങ്ങള്‍ ആര്‍ജിക്കുകയും വേണം. ഈ ദിശയിലേക്ക് നീങ്ങാതെ, ബിടി വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിനു കീഴിലെ കൌസില്‍ അംഗീകാരം നല്‍കിയതാണ് ഇന്ത്യയില്‍ വിവാദവും പ്രശ്നവും സൃഷ്ടിച്ചത്. ഇത് ഇവിടെ പറ്റില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെയും പാര്‍ടിയുടെയും നിലപാടില്‍ മാറ്റമില്ല.
ബിടി വഴുതന കൃഷിചെയ്യുമ്പോള്‍ മറ്റു കൃഷികള്‍ക്കും കൃഷിഭൂമിക്കുമുണ്ടാകുന്ന പാരിസ്ഥിതികപ്രശ്നങ്ങള്‍ പഠിക്കണം. അതുപോലെ ബിടി വഴുതന ഉപയോഗിക്കുമ്പോഴുള്ള ആരോഗ്യപ്രശ്നങ്ങള്‍ മനസ്സിലാക്കണം. ഇതിലെല്ലാം വ്യക്തത വരാതെ ഇതുപയോഗിക്കാനോ കൃഷിചെയ്യാനോ പാടില്ല. ഇതാണ് ഞങ്ങളുടെ നിലപാട് എന്നിരിക്കെ ബിടി വഴുതനയെ എസ് ആര്‍ പി ന്യായീകരിച്ചെന്ന പ്രചാരണം അസംബന്ധമാണ്. ജനിതക സാങ്കേതികവിദ്യയെ പാടെ എതിര്‍ക്കുന്നത് അശാസ്ത്രീയമാണെന്ന എസ് ആര്‍ പിയുടെ നിലപാട് ശരിയാണെന്നും പിണറായി വ്യക്തമാക്കി.
ദേശാഭിമാനി 040111

Tuesday, January 26, 2010
കേരളത്തിലെ ഗൂഗിള്‍ മാപ്പിങ്ങു് പരിപാടി
കേരളത്തിന്റെ സൂക്ഷ്മ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഇന്റര്‍നെറ്റ് ഭൂപടം തയ്യാറാക്കാന്‍ പ്രശസ്‌ത സെര്‍ച്ച് യന്ത്രമായ 'ഗൂഗിള്‍' 'കേരള മാപ്പിങ് പാര്‍ട്ടി' നടത്തുന്നതായും റവന്യൂ വകുപ്പിന്റെ കീഴിലുള്ള 'ഭൂമി കേരളം' പദ്ധതി ഉദ്യോഗസ്ഥരും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫിബ്രവരി അഞ്ചിന് സംഘടിപ്പിച്ചിട്ടുള്ള മാപ്പിങ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതായും സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഗൂഗിള്‍ മാപ്പിങ് പാര്‍ട്ടി നടത്താന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്‌ച സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് ഇന്റലിജന്‍സ് മേധാവി ഡോ സിബി മാത്യൂസ് അറിയിച്ചതായും വാര്‍ത്ത വന്നിരിക്കുന്നു.
ഇക്കാര്യത്തില്‍ മൂന്നു് നിലപാടുകളാണു് ഉയര്‍ന്നു വന്നിട്ടുള്ളത്. ഒന്ന്, ഭൂപട മാപ്പിംഗ് നടത്തുന്നതും അതിലെ വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കും, അതിനാല്‍ ഈ വിവരം സര്‍ക്കാരിന്റെ പ്രതിരോധ-രഹസ്യാന്വേഷണ-സുരക്ഷാ വിഭാഗങ്ങള്‍ക്കു് മാത്രമേ ശേഖരിക്കാനും സംഭരിക്കാനും അനുവദനീയമാകാവൂ, സ്വദേശത്തും വിദേശത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ ഭൂപട മാപ്പിങ്ങു് നടത്തുന്നതും വിവരം കൈവശം വെയ്ക്കുന്നതും അനുവദനീയമല്ല എന്നതാണു്. രണ്ട്, ഗൂഗിള്‍ എന്ന ബഹുരാഷ്ട്ര ഭീമനുമായി ചേര്‍ന്നു് സംയുക്ത ഭൂപട മാപ്പിങ്ങു് നടത്തുന്നതിലൂടെ രാജ്യത്തിനു് ഗുണകരമായ വിവരങ്ങള്‍ ലഭ്യമാക്കാനും സാങ്കേതിക ജ്ഞാനം കൈവരിക്കാനും കഴിയുമെന്നതാണു്. മൂന്നാമത്തെ നിലപാടു്, ഭൂപട മാപ്പിങ്ങില്‍ തെറ്റില്ല, വിവരം സാമൂഹ്യ ഉടമസ്ഥതയിലായിരിക്കണമെന്നും അതു് സമൂഹത്തില്‍ എല്ലാവര്‍ക്കും ഒരേ പോലെ ലഭ്യമായിരിക്കണം എന്നതുമാണു്.
...... ജോസഫു് തോമസു് (കണ്‍വീനര്‍, വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യ വേദി) എഴുതിയ ഈ ലേഖനം പൂര്‍ണ്ണമായി വിവരവിചാരം ബ്ലോഗില്‍ വായിക്കുക. കമന്റുകള്‍ അവിടെ തന്നെ പോസ്റ്റ് ചെയ്യുമല്ലോ.

Saturday, November 14, 2009
ഗലീലിയോ അരങ്ങില്‍
1610 ജനുവരി 10 മാനവചരിത്രത്തിലെ അതിമഹത്തായ ദിവസങ്ങളിലൊന്നാണ്. അന്നാണ് ഗലീലിയോഗലീലി എന്ന മഹാശാസ്ത്രകാരന്‍ തന്റെ ദൂരദര്‍ശിനിയിലൂടെ അനന്തവിഹായസ്സിലെ വിസ്മയങ്ങള്‍ ആദ്യമായി കണ്ടത്. അദ്ദേഹം ചന്ദ്രനിലെ കുഴികളും കുന്നുകളും കണ്ടു. സൂര്യമുഖത്തെ കളങ്കങ്ങള്‍ കണ്ടു. വ്യാഴത്തിനുചുറ്റും കറങ്ങുന്ന നാല് ഉപഗ്രഹത്തെയും ആകാശഗംഗയിലെ അനേകായിരം നക്ഷത്രങ്ങളെയും കണ്ടു. ചന്ദ്രന്റെയും ബുധന്റെയും ശുക്രന്റെയും വൃദ്ധിക്ഷയങ്ങള്‍ മനസ്സിലാക്കി. ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുകയാണെന്നും ഭൂമി അവയിലൊരു ഗ്രഹം മാത്രമാണെന്നും കണ്ടെത്തി. അരനൂറ്റാണ്ടിനുമുമ്പ് കോപ്പര്‍ നിക്കസ് പറഞ്ഞത് തെളിവുകളിലൂടെ അദ്ദേഹം സമര്‍ഥിച്ചു. ഇത് ക്രിസ്തീയ സഭയുടെ പ്രപഞ്ചവീക്ഷണത്തിന് എതിരായിരുന്നു. ദൈവത്തിന്റെ പരമോന്നതസൃഷ്ടികളായ മനുഷ്യനും ഭൂമിയും പ്രപഞ്ചകേന്ദ്രത്തില്‍, സമ്പൂര്‍ണതയുള്ള സ്വര്‍ഗം ആകാശത്തില്‍, നരകം ഭൂമിക്കുള്ളിലും-ഈ സഭാവിശ്വാസത്തെയാണ് ഗലീലിയോ തകര്‍ത്തത്. തന്റെ ചെറുകുഴലിലൂടെ അദ്ദേഹം സ്വര്‍ഗത്തെ ഉന്മൂലനംചെയ്തു. ഗലീലിയോവിന് സമൂഹത്തിലുണ്ടായിരുന്ന വമ്പിച്ച അംഗീകാരവും ആദരവും കാരണം ആദ്യം സഭ മടിച്ചുനിന്നു. ബ്രൂണോയെ ചുട്ടുകൊന്നതിന്റെ പേരുദോഷം അപ്പോഴും സഭയെ പിന്‍തുടരുന്നുണ്ടായിരുന്നു. പക്ഷേ, മതവിചാരണക്കാര്‍ വിട്ടില്ല. അവര്‍ ചോദിച്ചു
"ദൈവരാജ്യം ഇല്ല എന്നാണല്ലോ ഇയാള്‍ പറഞ്ഞു കൊണ്ടുവരുന്നത്. ജനങ്ങള്‍ അത് വിശ്വസിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഈ സഭയ്ക്ക് എന്താണ് പ്രസക്തി. സഭയ്ക്ക് പ്രസക്തിയില്ലെങ്കില്‍ പിന്നെ പുരോഹിതനും മാര്‍പാപ്പയ്ക്കും വത്തിക്കാനും എന്താണ് പ്രസക്തി?''
ഈ ചോദ്യം സഭാധികാരികളെ വിറളി പിടിപ്പിച്ചു. അവര്‍ അദ്ദേഹത്തെ കുറ്റവിചാരണ നടത്തി. ഏകാന്തത്തടവ് വിധിച്ചു. അദ്ദേഹത്തിന്റെ പുസ്തകം നിരോധിച്ചു. മരിച്ചപ്പോള്‍ തെമ്മാടിക്കുഴി വിധിച്ചു.
പതിനേഴാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഈ ശാസ്ത്രജ്ഞന്റെ ജീവിതകഥ 20-ാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ നാടകകൃത്ത് ബെര്‍ത്തോള്‍ട് ബ്രഹ്റ്റ് നാടകരൂപത്തില്‍ ആവിഷ്കരിച്ചു. ആറ് പതിറ്റാണ്ടിന് ശേഷം കേരളത്തിന്റെ വര്‍ത്തമാനകാല പരിസരത്തു നിന്നുകൊണ്ടു കേരളശാസ്ത്രസാഹിത്യ പരിഷത്ത് ഗലീലിയോയുടെ ജീവിതകഥ അരങ്ങിലെത്തിക്കുകയാണ്. ബ്രഹ്റ്റിന്റെ നാടകത്തിന്റെ സ്വതന്ത്രപുനരാവിഷ്കാരം നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത നാടകപ്രവര്‍ത്തകനായ പ്രൊഫ. പി ഗംഗാധരനാണ്. സമൂഹത്തില്‍ ശാസ്ത്രബോധം പ്രചരിപ്പിക്കാനും ശാസ്ത്രസംസ്കാരം വളര്‍ത്താനുംവേണ്ടി ശാസ്ത്രവര്‍ഷത്തില്‍ പരിഷത്ത് നടത്തിവരുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ നാടകയാത്ര.
നാലുനൂറ്റാണ്ടുമുമ്പാണ് ഗലീലിയോ ജീവിച്ചതെങ്കിലും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ക്ക് അത്യന്തം പ്രസക്തി കേരള സമൂഹത്തില്‍ ഇന്നുണ്ട്. ജാതിമതശക്തികളുടെ രാഷ്ട്രീയ ഇടപെടല്‍ ശക്തമാണ്. സമൂഹത്തില്‍ അസഹിഷ്ണുത വര്‍ധിച്ചു വരികയാണ്. കമ്പോളത്തിന്റെ പിന്‍ബലത്തോടെ പുതിയ ആചാരങ്ങളും വിശ്വാസങ്ങളും നാടെങ്ങും പടരുകയാണ്. സാമൂഹ്യ നീതിയും അവസരസമത്വവും എല്ലാ രംഗത്തും തിരസ്കരിക്കപ്പെടുന്നു. കേരളം എന്നും കാത്തു സംരക്ഷിച്ചുപോന്ന മതനിരപേക്ഷതയ്ക്ക് ഭംഗമേല്‍പ്പിക്കുന്ന പ്രസ്താവനകളും ആഹ്വാനങ്ങളും മതപുരോഹിതന്മാര്‍ മത്സരിച്ചു നടത്തുന്നു. സ്വന്തം കഴിവിലുള്ള വിശ്വാസത്തില്‍നിന്ന് അവിശ്വാസത്തിലേക്കും അതില്‍നിന്ന് അന്ധവിശ്വാസത്തിലേക്കും മനുഷ്യര്‍ വഴുതി വീണുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. സമൂഹത്തില്‍ ശുഭാപ്തിവിശ്വാസം പ്രസരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് അത്യാവശ്യമായിട്ടുള്ളത്. അതിന് സഹായകമാണ് അറിവിന്റെ ശാസ്ത്രത്തിന്റെ അന്തിമവിജയത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന ഗലീലിയോഗലീലിയുടെ ജീവിതകഥ. ഈ നാടകയാത്ര ശക്തമായ ഒരു ശാസ്ത്ര പ്രവര്‍ത്തനമാണ്, സാംസ്കാരിക ഇടപെടലാണ്. ഒരു മതനിരപേക്ഷ ജനാധിപത്യ സമൂഹം രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജം പകരും.
ഡോ. കാവുമ്പായി ബാലകൃഷ്ണന്‍

Subscribe to:
Posts (Atom)