Sunday, February 16, 2014

വിഷം ചീറ്റി വീണ്ടും തൊഗാഡിയ; മുസ്ലീങ്ങള്‍ ഗുജറാത്ത് മറക്കരുതെന്ന്

ആലപ്പുഴ: മലബാറില്‍ പ്രത്യേക സംസ്ഥാനം വേണമെന്ന് പറയുന്നവര്‍ മുസാഫര്‍നഗറും ഗുജറാത്തും ഓര്‍ക്കണമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ ഭീഷണി. ആലപ്പുഴയില്‍ ഹിന്ദു സ്വാഭിമാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തൊഗാഡിയ.

ഇനിയൊരു ജിന്നയെ രാജ്യത്തിന് വേണ്ട. പ്രത്യേക സംസ്ഥാനം വേണമെന്ന് പറയുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകുന്നതാണ് നല്ലത്. പ്രത്യേക സംസ്ഥാനം രൂപീകരിക്കാന്‍ ശ്രമിക്കുന്നവര്‍ മഹാത്മ ഗാന്ധിയോടല്ല പ്രവീണ്‍ തൊഗാഡിയയോട് മറുപടി പറയണം. രാഷ്ട്രീയ പാര്‍ടികള്‍ മുസ്ലീങ്ങളെയും ക്രൈസ്തവരെയും പ്രീണിപ്പിക്കുകയാണ്. ലീഗിന്റെ രാഷ്ട്രീയ പാര്‍ടി പദവി എടുത്തുകളയണം. ജനസംഖ്യാവര്‍ധനവിന് കാരണം മുസ്ലീങ്ങളാണ് ഇങ്ങനെ പോയി തൊഗാഡിയയുടെ പ്രസംഗം. ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. റിട്ട. മേജര്‍ ധനപാലന്‍ അധ്യക്ഷനായി.

No comments:

Post a Comment