നിലമ്പൂര്‍: കോണ്‍ഗ്രസ് ബ്ലോക്കോഫീസില്‍ കൊലചെയ്യപ്പെട്ട തുപ്പുകാരി രാധയുടെ വീട്ടിലെത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദിന് നേരെ കരിങ്കൊടി കാണിച്ച നാട്ടുകാരെ മര്‍ദിച്ചു. കരിങ്കൊടി കാണിച്ച ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരടക്കമുള്ളവരെയാണ് മര്‍ദ്ദിച്ചത്. മന്ത്രിക്ക് അകമ്പടിയായെത്തിയ പൊലീസുകാരാണ് പ്രതിഷേധവുമായെത്തിയ സ്ത്രീകളെ മര്‍ദിച്ചത്.
പ്രതിഷേധക്കാരില്‍നിന്ന് കരിങ്കൊടി പിടിച്ചു വാങ്ങിയത് യൂണിഫോമിലില്ലാത്ത പൊലീസുകാരനായിരുന്നു. വനിതാപൊലീസുകാരാരും സംഭവ സ്ഥലത്തുണ്ടായിരുന്നില്ല. സ്ത്രീകളെ മതിലിനരികിലേക്ക് ബലമായി പിടിച്ചു നിര്‍ത്തിയാണ് മര്‍ദിച്ചത്. യൂണിഫോമിലില്ലാത്ത പൊലീസുകാരന്‍ പ്രതിഷേധക്കാരെ ചവിട്ടാനും ശ്രമിക്കുന്നുണ്ടായിരുന്നു. അതേ സമയം ആര്യാടന്‍ സന്ദര്‍ശിക്കുന്ന സമയത്ത് രാധയുടെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
വീട്ടുകാരെയോ മറ്റോ അറിയിക്കാതെയാണ്് ആര്യാടന്‍ രാധയുടെ വീട്ടിലെത്തിയത്. രാധ കൊല്ലപ്പെട്ട ശേഷം ആദ്യമായാണ് ആര്യാടന്‍ അവരുടെ വീട്ടിലെത്തുന്നത്. കൊലപാതകത്തില്‍ പിടിയിലായിരിക്കുന്ന ഒരു പ്രതി ആര്യാടന്റെ പേഴ്സണല്‍ സ്റ്റാഫംഗമാണ്.കൂടാതെ രാഷ്ട്രീയ രംഗത്തെ ചില പ്രമാണിമാര്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി സംശയമുണ്ടെന്ന് രാധയുടെ സഹോദരര്‍ ഭാസ്ക്കരനും വെളിപ്പെടുത്തിയിരുന്നു.
deshabhimani



No comments:
Post a Comment