സത്യാനന്തരകാലത്തെ രാഷ്‌ട്രീയവും മാധ്യമപ്രവർത്തനവും ഏതു രീതിയിലാണെന്ന് പ്രതീതിനിർമാണവുമായി ബന്ധപ്പെട്ട ലേഖനത്തിൽ മാസങ്ങൾക്കുമുമ്പ് എഴുതിയത് പൂർണമായും ശരിവയ്ക്കുന്ന കാഴ്‌ചകൾക്കാണ് നാം സാക്ഷ്യംവഹിക്കുന്നത്. വസ്തുതകളേക്കാൾ വ്യക്തിപരമായ വിശ്വാസവും വൈകാരിതയും പൊതുബോധനിർമാണം നടത്തുന്ന കാലമാണ് സത്യാനന്തരകാലമെന്ന് നിഘണ്ടു നിർവചനം. വസ്‌തുതയും അതുവഴി യാഥാർഥ്യവും വായനക്കാരനെയും കേൾവിക്കാരനെയും കാഴ്ചക്കാരനെയും അറിയിക്കാതിരിക്കുകയാണ് ഈ കാലത്തെ മാധ്യമങ്ങളുടെ പ്രാഥമികദൗത്യം. അതിനുപകരം പ്രതീതികൾ നിർമിക്കും. വൈകാരികമായി കാര്യങ്ങൾ അവതരിപ്പിക്കും. ഇക്കിളിപ്പെടുത്താൻ ശ്രമിക്കും. അതുവഴി അവരുടെ സങ്കുചിത താൽപ്പര്യങ്ങൾക്ക് ആവശ്യമായ പൊതുജനാഭിപ്രായം രൂപപ്പെടുത്താൻ കഠിനപ്രവർത്തനം നടത്തും.
സ്വർണക്കടത്ത് സംബന്ധിച്ച എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിൽ നിർത്താനായി ഒരേ അടുക്കളയിൽനിന്ന് ചുട്ടെടുക്കുന്ന വാർത്തകളുടെ പൊള്ളത്തരം കഴിഞ്ഞ ലേഖനങ്ങളിൽ ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ ചാനലുകളിലും മാധ്യമങ്ങളിലും പ്രധാനവാർത്തകളിൽ ഒന്ന് പ്രതിയായ സ്വപ്‌ന മന്ത്രി കെ ടി ജലീലിനെയും സ്റ്റാഫിനെയും വിളിച്ചിരുന്നുവെന്നാണ്. യുഎഇ കോൺസുൽ ജനറൽ തനിക്ക് അയച്ച വാട്‌സാപ് സന്ദേശം ഉൾപ്പെടെ മന്ത്രി മാധ്യമങ്ങൾക്ക് നൽകി അതിന്റെ വസ്‌തുത വ്യക്തമാക്കി. അദ്ദേഹത്തിന്റെ സ്‌റ്റാഫ് നടത്തിയ ടെലിഫോൺ സന്ദേശം കൈരളിചാനൽ അതേപോലെ സംപ്രേഷണം ചെയ്തു. അതോടെ ഒരുവാർത്ത സാധ്യത ഇല്ലാതായെങ്കിലും മലയാളമനോരമ അത് ലീഡായിത്തന്നെ നൽകി. ‘ഇന്ത്യയിലെ പത്ര വിപ്‌ളവം’എന്ന പുസ്തകത്തിൽ റോബിൻ ജെഫ്രി, കോഴിക്കോട് എഡിഷൻ തുടങ്ങിയ മനോരമ, മാതൃഭൂമിയെ പിന്നിലാക്കുന്നതിനായി പുൽപ്പള്ളി കേസിനെയും അജിതയുടെ ചിത്രത്തെയും എങ്ങനെയൊക്കെയാണ് അവതരിപ്പിച്ചതെന്ന് വിശദീകരിക്കുന്നു. ഫോട്ടോഗ്രാഫർ നാരായണൻ എടുത്ത അജിതയുടെ ചിത്രം മനോരമ എങ്ങനെയാണ് ഉപയോഗിച്ചതെന്നും ജെഫ്രി ഈ പുസ്‌തകത്തിൽ വിശദീകരിക്കുന്നുണ്ട്. സത്യാനന്തരകാലത്ത് അന്നത്തെ രീതിയുടെ പാരമ്യത്തിലാണ് ആ പത്രം നിൽക്കുന്നത്.
എന്നാൽ, മന്ത്രി ജലീലിന്റെ വാട്‌സാപ് സന്ദേശത്തിൽ ഗൗരവമായി കാണേണ്ട ഒരു പ്രശ്നമുണ്ട്. അത് മെയ് 27ന് കോൺസുൽ ജനറൽ മന്ത്രിയോട് റമദാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സ്വപ്‌ന വിളിക്കുമെന്ന് അറിയിക്കുന്നു. ക്രമക്കേടിന്റെ പേരിൽ കോൺസുലേറ്റ് പിരിച്ചുവിട്ടെന്ന് മാധ്യമങ്ങൾ പറയുന്ന അതേ വ്യക്തിയെ സംസ്ഥാനത്തെ മന്ത്രിയുമായി ബന്ധപ്പെടുത്തുന്നതിന് കോൺസുലേറ്റ് ജനറൽതന്നെ ചുമതലപ്പെടുത്തുന്നു. ഇതിനെ മറ്റൊന്നുമായി ചേർത്തുവച്ച് വായിക്കാം. കള്ളക്കടത്ത് സ്വർണ്ണം നയതന്ത്ര പരിരക്ഷയിൽ കടത്തിയതിനും മറ്റും പുറകിൽ ആഗോള ബന്ധങ്ങളുണ്ടോ?. നയതന്ത്ര ബാഗേജല്ലെന്ന തന്റെ പ്രഖ്യാപനത്തിന് പിൻബലം കിട്ടാനായി വിദേശകാര്യമന്ത്രാലയത്തെയല്ല കേന്ദ്രസഹമന്ത്രി ആശ്രയിക്കുന്നത്, യുഎഇ കോൺസുലേറ്റിനെയാണ്. അയച്ചവരും വാങ്ങേണ്ടവരും അവരെ ചുമതലപ്പെടുത്തിയവരും എല്ലാം ഉൾക്കൊള്ളുന്ന വൻറാക്കറ്റിലേക്ക് സാധാരണഗതിയിൽ വെളിച്ചം വീശേണ്ട ഈ വിവരങ്ങൾ കണ്ണിൽപ്പെടാതെ എങ്ങനെ പോകുന്നു. ഇത്രമാത്രം പ്രാധാന്യമുള്ള, സ്വർണക്കടത്തുമായി ബന്ധപ്പെട്ട രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച രാജ്യദ്രോഹ കേസിന്റെ അന്വേഷണഉത്തരവിൽ അതീവഗൗരവമായ തെറ്റ് എങ്ങനെ സംഭവിച്ചു. ആരെ രക്ഷപ്പെടുത്തുന്നതിനാണ് പതിനാലു യാത്രക്കാർ എന്ന നുണ ഉൾപ്പെടുത്തിയത്. ഇതൊന്നും അന്വേഷിക്കുന്നതു പോയിട്ട് റിപ്പോർട്ട് ചെയ്യാൻപോലും തയ്യാറാകാത്ത മാധ്യമങ്ങളുടെ അജൻഡ വ്യക്തം. ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കരൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ കടുത്ത നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും മാധ്യമങ്ങളും പ്രതിപക്ഷവും ആക്രമണദിശ മാറ്റാത്തതെന്തുകൊണ്ടാണ്?
ഉത്തരം ഒന്നേയുള്ളു. അവരുടെ ലക്ഷ്യം പിണറായി വിജയൻ എന്ന തങ്ങൾക്ക് വിധേയനാകാത്ത മുഖ്യമന്ത്രിയും ഇടതുപക്ഷവുമാണ്. കോൺഗ്രസിന് രാജ്യത്തെ ഭരണാധികാരം നഷ്ടപ്പെട്ടിട്ട് ആറുവർഷവും സംസ്ഥാനഭരണം നഷ്ടപ്പെട്ടിട്ട് നാലുവർഷവും പൂർത്തീകരിച്ചിരിക്കുന്നു. തദ്ദേശ ഭരണസ്ഥാപനങ്ങളിൽ ഭൂരിപക്ഷത്തും പ്രതിപക്ഷത്താണ്. ഒരിടത്തും അധികാരമില്ലാതെ തുടരാൻ പറ്റാത്തതും അധികാരത്തിനായി ഏതറ്റംവരെയും പോകാൻ മടിയില്ലാത്തതുമായ പാർടിയാണ് ഇന്നത്തെ കോൺഗ്രസ്. പുതുജീവൻ നൽകാൻ രൂപീകരിച്ച രാഹുൽ ബ്രിഗേഡ് ഒന്നിനുപുറകെ ഒന്നായി ബിജെപിയിലേക്ക് ഒഴുകുകയാണ്. സംസ്ഥാനത്തെ അധികാര പ്രതീക്ഷ മാത്രമാണ് കേരള ബ്രിഗേഡിനെ തൽക്കാലത്തേക്കെങ്കിലും പിടിച്ചുനിർത്തുന്നത്.
ഓരോ ദിവസവും ജനപിന്തുണ വർധിച്ചുകൊണ്ടിരുന്ന, ലോകത്തിന്റെ അംഗീകാരംതന്നെ നേടിയെടുത്ത എൽഡിഎഫ് സർക്കാർ ഇവരുടെ ഉറക്കം കെടുത്തുന്നു. സർക്കാരിനെതിരെ നടത്തിയ പ്രയോഗങ്ങളും പ്രതിഷേധങ്ങളും ജനങ്ങളുടെ മുമ്പിൽ അവരെ അപഹാസ്യരാക്കി. മനുഷ്യർക്ക് കോവിഡ് പകർത്തിയിട്ടായാലും സർക്കാരിന് അവമതിപ്പുണ്ടാക്കാൻ കഴിയുമോ എന്നതായിരുന്നു ശ്രമം. ആരോഗ്യപ്രവർത്തകരെവരെ അപകടത്തിലാക്കുന്ന പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് നേതാക്കൾവരെ നേതൃത്വം നൽകി. എന്നാൽ, ഇക്കൂട്ടരെ ജനങ്ങൾ ഒറ്റപ്പെടുത്തി. ഇപ്പോൾ ഹൈക്കോടതിയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന സമരങ്ങൾ നിരോധിച്ചിരിക്കുന്നു. അപ്പോഴാണ് സ്വർണക്കടത്ത് വിവാദത്തെ ഉപയോഗിച്ച് ഒരു വെടിക്ക് മൂന്നുപക്ഷിക്കായി ശ്രമിച്ചത്. ഒന്ന്, അപവാദപ്രചാരവേല വഴി സർക്കാരിന്റെ ജനപിന്തുണ ദുർബലപ്പെടുത്തുക. രണ്ട്, ഇതുസംബന്ധിച്ച കാര്യങ്ങളിൽ സർക്കാരിനെ കുരുക്കിയിട്ട് കോവിഡ് പ്രതിരോധത്തെ തകർത്ത് രോഗനിരക്കും മരണനിരക്കും നിയന്ത്രണാതീതമാക്കുക. അതോടൊപ്പം യഥാർഥപ്രതികളെ രക്ഷപ്പെടുത്തുക. ഇതുവഴി നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതുവിധേനയും ജയിച്ച് കേരളത്തിലെ കോൺഗ്രസെങ്കിലുമായി തുടരാനായി മനുഷ്യന്റെ ജീവൻവച്ചുള്ള കളിയാണ് കോൺഗ്രസിന്റേത്.
ബിജെപിക്കാണെങ്കിൽ കേരളത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് നേടാമെന്ന ആഗ്രഹംപോലും കഠിനമാണെന്ന് അറിയാം. അവരുടെ പ്രധാനലക്ഷ്യം സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും പരാജയപ്പെടുത്തലാണ്. ചെറിയ സംസ്ഥാനമായ ത്രിപുരയിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞ ആഹ്ലാദത്തിൽ പ്രധാനമന്ത്രി മോഡി പ്രത്യയശാസ്ത്രപരമായ വിജയമാണെന്നാണ് പ്രഖ്യാപിച്ചത്. കേരളത്തിൽ അവരുടെ വളർച്ചയ്‌ക്ക് തടസ്സം ഇടതുപക്ഷമാണ്. മതനിരപേക്ഷ അവബോധമുള്ള സംസ്ഥാനമായി കേരളം തുടരുന്നതിൽ ഇടതുപക്ഷം വഹിക്കുന്ന പങ്ക് നിസ്തുലമാണ്. എൽഡിഎഫ് സർക്കാർ സൃഷ്ടിക്കുന്ന ബദൽ മാതൃക മോഡി സർക്കാരിന്റെ ജനവിരുദ്ധതയെ തുറന്നുകാണിക്കുന്നുണ്ട്. കേരളത്തിലെ സർക്കാരിന്റെ പ്രവർത്തനംവഴി ഇടതുപക്ഷത്തിന് ലോക അംഗീകാരംകൂടി ലഭിക്കുന്നത് ഇക്കൂട്ടരുടെയും സമനില തെറ്റിച്ചു. കേരളത്തിൽ സിപിഐ എമ്മിനെ പരാജയപ്പെടുത്താനായി കോൺഗ്രസിനെ സഹായിക്കാനും ബിജെപി തയ്യാറാണ്. അവരെ അധികാരത്തിലേറ്റിയാൽ അത് ബിജെപി ഭാവിയിൽ അധികാരത്തിൽ വരുന്നതിനു തുല്യമാണെന്ന് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പരീക്ഷണ വിജയ അനുഭവാടിസ്ഥാനത്തിൽ അവർക്ക് അറിയാം.
ഇരുകൂട്ടർക്കുമായി അജൻഡ നിർമാണം നടത്തുന്ന മാധ്യമങ്ങൾക്ക് തങ്ങളുടേതായ താൽപ്പര്യങ്ങളുമുണ്ട്. ഇത്രയും ദൈർഘ്യമേറിയ മാധ്യമവേട്ടയ്‌ക്ക് ഇരയായിട്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിയ പിണറായിയോടുള്ള അടങ്ങാത്ത പകയും ഇടതുപക്ഷ വിരുദ്ധതയുമാണത്. ഇതിനായി എല്ലാം കണക്കാണെന്ന് സ്ഥാപിക്കാനായി ശ്രമിക്കുന്നു. അന്ന് സരിതയെങ്കിൽ ഇന്ന് സ്വപ്ന എന്ന പൊതുബോധം നിർമിക്കുന്നു. അന്നത്തേത് ഒരു സ്ത്രീ തനിക്ക് നേരിട്ട പീഡനവും അതിന്റെ ഭാഗമായ അധികാര ദുർവിനിയോഗവും സംബന്ധിച്ച് നൽകിയ പരാതിയായിരുന്നു. ഇപ്പോൾ ഒരു ഐഎഎസുകാരനുമായിമാത്രം ബന്ധപ്പെടുന്ന ഒരു കേസിൽ ഭാവനയും മോർഫിങ് ചിത്രങ്ങളും ഉപയോഗിച്ച് നടത്തുന്ന ഗൂഢാലോചനയുടെ പ്രയോഗമാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ തങ്ങൾക്ക് ആവശ്യമായ പൊതുബോധ നിർമാണത്തിനായി ചർച്ചകളിൽ തങ്ങൾക്ക് ഇഷ്ടമുള്ള വിവരങ്ങളും തങ്ങൾ നിർമിക്കുന്ന നുണകളും ഈ മൂവർ സംഘം വിളമ്പുന്നു.
ഇതിനെയാണ് ഇപ്പോൾ പലരും ഇന്റർനെറ്റിൽ പരതുന്ന സോഹനറിസം എന്നുവിളിക്കുന്നത്. എല്ലാവരും ഉപയോഗിക്കുന്ന വെള്ളത്തെ ഡൈഹൈഡ്രജൻ മോണോക്സൈഡ് എന്ന പേരിൽ ഒരുകുട്ടി അവതരിപ്പിച്ചു. അത് ഇരുമ്പിൽ വീണാൽ തുരുമ്പ് പിടിക്കുമെന്നുകൂടി പറഞ്ഞു. രണ്ടും നുണയാണെന്ന് പറയാനാകില്ല. യഥാർഥത്തിൽ രണ്ടു ഹൈഡ്രജനും ഒരു ഓക്‌സിജനുമുള്ള വെള്ളത്തെ അങ്ങനെ വിളിക്കുന്നതിൽ തെറ്റു പറയാനാകില്ല. വെള്ളം തുരുമ്പു പിടിപ്പിക്കുന്നതുമാണ്. ഈ ചെറിയ പ്രശ്നത്തെ പർവതീകരിച്ച് ഒരുഭാഗംമാത്രം സഹപാഠികളുടെ മുമ്പിൽ അവതരിപ്പിച്ചപ്പോൾ അതിനെ നിരോധിക്കണമെന്ന് മഹാഭൂരിപക്ഷവും ആവശ്യപ്പെട്ടു. പിന്നീട് പലമാധ്യമങ്ങളും ഈ രീതി പ്രയോഗിക്കുന്നതിന്റെ ചരിത്രം ഗൂഗിളിൽ തെരഞ്ഞാൽ കിട്ടും. എല്ലാം കഴിയുമ്പോഴാണ് തങ്ങൾ ജീവൻ നിലനിർത്തുന്ന കുടിവെള്ളം നിരോധിക്കാനാണല്ലോ ആവശ്യപ്പെട്ടതെന്ന് അവർ തിരിച്ചറിയുന്നത്.
വിശ്രമരഹിതമായി പ്രവർത്തിച്ച് മലയാളിയുടെ ജീവൻ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെതിരായ ഇപ്പോഴത്തെ പ്രചാരവേല സോഹനറിസവും മോർഫിങ്ങിസവും കള്ളക്കഥകളും ഇഴുകിച്ചേരുന്ന കേരളപതിപ്പാണ്. ഒരുതെറ്റിനെയും സംരക്ഷിക്കാത്ത, മലയാളിക്ക് അഭിമാനമായി മാറിയ ഒരു സർക്കാരിനെ ഒരു ഉദ്യോഗസ്ഥന് കള്ളക്കടത്ത് കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്നവരുടെ സങ്കുചിതവും മനുഷ്യത്വരഹിതവുമായ താൽപ്പര്യം തുറന്നുകാണിക്കാൻ പൊതുസമൂഹം നിർബന്ധിതമാകും.
അധികാരമോഹത്തിന്റെ വഴികൾ അടയുമെന്നറിയുന്ന നിരാശ ബാധിതരുടെ അധമവേലയെ മലയാളിസമൂഹം തള്ളിക്കളയുകതന്നെ ചെയ്യും. മതനിരപേക്ഷ ജനാധിപത്യ കേരളത്തെ അരാജകത്വത്തിലേക്കും വർഗീയതയിലേക്കും തള്ളിയിടാനുള്ള ശ്രമത്തിന് ആയുധം മൂർച്ചകൂട്ടലാണിത്. സോഹനറിസവും നുണക്കഥയുംവഴി ജീവൻപോലും കവർന്നെടുക്കാൻ ശ്രമിക്കുന്നവരെയല്ല മറിച്ച്, ജീവനും ജീവിതവും സംരക്ഷിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളെയാണ് മലയാളി സമൂഹം നെഞ്ചോടുചേർക്കുന്നത്.
പി രാജീവ്
Thursday, July 16, 2020
Wednesday, July 15, 2020
ഞങ്ങളല്ല; മറുപടി പറയേണ്ടത് നിങ്ങളാണ്
സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെ മുഖ്യമന്ത്രിയെയും എൽഡിഎഫ് സർക്കാരിനെയും സമൂഹത്തിൽ ഇകഴ്‌ത്തിക്കെട്ടാൻ വൃഥാശ്രമിച്ചവർ ഇപ്പോൾ ബൂമറാങ്ങുപോലെ തിരിച്ചുവരുന്ന ചോദ്യങ്ങളാൽ തുറന്നുകാട്ടപ്പെടുകയാണ്. എൻഐഎ കോടതിയിൽ സമർപ്പിച്ച എഫ്ഐആറിന്റെ രണ്ടാമത്തെ വാചകം ഇങ്ങനെയാണ്. “വിയന്ന കൺവൻഷൻ പ്രകാരം പരിശോധനകളിൽനിന്ന് ഒഴിവാക്കപ്പെട്ട, യുഎഇയിൽനിന്നുള്ള നയതന്ത്രബാഗേജിനകത്താണ് 30 കിലോ സ്വർണം ഒളിപ്പിച്ചുകൊണ്ടുവന്നത്.’’ എൻഐഎയെ അന്വേഷണം ഏൽപ്പിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിന്റെ കോപ്പിയും എഫ്ഐആറിന്റെ ഒപ്പമുണ്ട്. അതിന്റെ രണ്ടാമത്തെ ഖണ്ഡികയിലും വിയന്ന കൺവൻഷൻ പ്രകാരം പരിശോധനയിൽനിന്ന് ഒഴിവാക്കപ്പെട്ട നയതന്ത്ര ബാഗേജിനകത്താണ് സ്വർണം ഒളിപ്പിച്ചുകടത്തിയതെന്ന് വ്യക്തമാക്കുന്നു.
അപ്പോൾ ഗൗരവമായ ചോദ്യത്തിന് മറുപടി പറയേണ്ടത് കേന്ദ്രവിദേശ സഹമന്ത്രി വി മുരളീധരനാണ്. അദ്ദേഹമാണ് നയതന്ത്ര ബാഗേജായിരുന്നില്ലെന്നും അതുകൊണ്ട് പ്രത്യേക പരിരക്ഷയുണ്ടായിരുന്നില്ലെന്നും മാധ്യമങ്ങളോട് പരസ്യപ്പെടുത്തിയത്. വിദേശമന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നയതന്ത്ര പരിരക്ഷകളുടെ മേൽനോട്ടം. സാമ്പത്തിക കുറ്റകൃത്യ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടു മുമ്പാകെ കസ്റ്റംസ് റിമാൻഡ് അപേക്ഷയുടെ മൂന്നാമത്തെ ഖണ്ഡികയിൽ വിദേശമന്ത്രാലയം വഴി ഇന്ത്യയിലെ യുഎഇ അംബാസഡറിൽനിന്ന് എൻഒസി ലഭിച്ചതിനുശേഷമാണ് ബാഗേജ് തുറന്നതെന്ന് വ്യക്തമാക്കുന്നു. ഈ വിദേശമന്ത്രാലയത്തിൽത്തന്നെയല്ലേ ഇദ്ദേഹം സഹമന്ത്രിയായിരിക്കുന്നത്? അപ്പോൾ ആരെ രക്ഷിക്കുന്നതിനാണ് മന്ത്രി തിടുക്കത്തിൽ സ്വയം വിളിച്ചുചേർത്ത മാധ്യമപ്രതിനിധികളോട് ഈ പ്രതികരണം നടത്തിയത്? ഈ ചോദ്യത്തിന് ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇപ്പോൾ എൻഐഎ സമർപ്പിച്ച എഫ്ഐആറിൽ ആധികാരികമായി പ്രഖ്യാപിച്ചുകഴിഞ്ഞ സ്ഥിതിക്ക് വഴിതെറ്റിച്ച് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചവരെ ചോദ്യം ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ ആദ്യം അദ്ദേഹത്തോടുതന്നെ ചോദിക്കേണ്ടിവരും.
എഫ്ഐആർ വായിക്കുകയാണെങ്കിൽ പ്രധാനപ്പെട്ട ഒരു ചോദ്യം ഉയർന്നുവരുന്നു. അതിനോടൊപ്പമുള്ള കേസ് അന്വേഷിക്കുന്നതിനായി എൻഐഎയെ ചുമതലപ്പെടുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിന്റെ കോപ്പിയുടെ ആദ്യത്തെ ഖണ്ഡിക ഇങ്ങനെയാണ്. ‘‘2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിൽ 14 യാത്രക്കാരിൽനിന്ന് 24 കാരറ്റിന്റെ 14.82 കോടി രൂപയുടെ 30 കിലോ സ്വർണം പിടിച്ചെടുത്തത് സംബന്ധിച്ച് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമീഷണറേറ്റ് ഒ ആർ നമ്പർ 07/2020ൽ കേസ് രജിസ്റ്റർ ചെയ്ത വിവരം കേന്ദ്രസർക്കാരിന് ലഭിച്ചു. വിയന്ന കൺവൻഷൻ പ്രകാരം പരിശോധനകളിൽനിന്ന് ഒഴിവാക്കപ്പെട്ട നയതന്ത്രബാഗേജിനകത്താണ് മേൽപ്പറഞ്ഞ സ്വർണം ഒളിപ്പിച്ചിരുന്നത്.” ഇതുവരെ മാധ്യമങ്ങളിലൊന്നും റിപ്പോർട്ട് ചെയ്യാത്തതും എൻഐഎ സമർപ്പിച്ച എഫ്ഐആറിലും കസ്റ്റംസ് സമർപ്പിച്ച റിമാൻഡ് അപേക്ഷയിലും പരമാർശിച്ചു കാണാത്തതുമായ 14 യാത്രക്കാരിൽനിന്നുമാണ് സ്വർണം പിടിച്ചെടുത്തതെന്ന ‘കാര്യം’ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിൽ അടിസ്ഥാന കാരണമായി പ്രഖ്യാപിച്ചിട്ടുള്ളത് ആരെ രക്ഷപ്പെടുത്താനായിരിക്കും. അങ്ങനയല്ലെങ്കിൽ ഈ 14 യാത്രക്കാർ ആരാണ്? കസ്റ്റംസിന്റെ റിപ്പോർട്ടിൽ ഉണ്ടെന്നു പറയുന്ന ഇവരെ കസ്റ്റംസുതന്നെ അറസ്റ്റ് ചെയ്യാതിരുന്നത് എന്തുകൊണ്ട്. ഈ വിവരത്തിന്റെകൂടി അടിസ്ഥാനത്തിൽ കേസ് ഏൽപ്പിക്കപ്പെട്ട എൻഐഎയുടെ പ്രതിലിസ്റ്റിൽ ഇവർ എന്തുകൊണ്ട് ഉൾപ്പെടുത്തപ്പെട്ടില്ല? ഇതിനെക്കുറിച്ച് പരാമർശംപോലും എഫ്ഐആറിൽ എന്തുകൊണ്ട് കാണുന്നില്ല? അപ്പോൾ എൻഐഎ ശരിയായ രൂപത്തിൽ അന്വേഷിച്ചാലും പ്രതികൾക്ക് പിന്നീട് ഉപയോഗിക്കാൻ കഴിയുന്ന ഒരു വഴി കേന്ദ്രത്തിൽ ആരായിരിക്കും ഒരുക്കിയിട്ടുണ്ടാവുക എന്നതിലേക്കാണ് ഈ ചോദ്യം വിരൽചൂണ്ടുന്നത്. എന്തായാലും എൻഐഎ ശരിയായ രൂപത്തിൽ അന്വേഷണം നടത്തുന്ന ഘട്ടത്തിൽ ഇതും വ്യക്തമാകുമെന്ന് പ്രതീക്ഷിക്കാം.
നടപടി എടുക്കേണ്ടത് ആര്
ഇനി നിങ്ങൾ മറുപടി പറയേണ്ട അടുത്ത ചോദ്യത്തിലേക്ക് വരാം. എന്തുകൊണ്ട് ശിവശങ്കറിനെ സസ്പെൻഡ് ചെയ്യുന്നില്ലെന്ന് ബിജെപിയും കോൺഗ്രസും ചില മാധ്യമങ്ങളും തുടർച്ചയായി ചോദിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ അദ്ദേഹത്തിന് ഇത്രയും സമയമെന്തിനാണെന്ന അനുബന്ധ ചോദ്യവും വരും. ഈ ചോദ്യകർത്താക്കൾ വസ്തുത ബോധപൂർവം മറച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുള്ള ആരെങ്കിലും ഇത്തരമൊരു ആരോപണത്തിന് വിധേയരായിരുന്നെങ്കിൽ അവർ ഒരു നിമിഷംപോലും ആ സ്റ്റാഫിലുണ്ടായിരിക്കുകയില്ല. മന്ത്രിമാർക്കെതിരെ ആരോപണം വന്ന ഘട്ടത്തിൽപ്പോലും മുഖ്യമന്ത്രി എടുത്ത സമീപനത്തിന്റെ കാർക്കശ്യം കേരളം കണ്ടതാണ്. എന്നാൽ, ഇവിടെ ശിവശങ്കർ കേന്ദ്ര സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. ശിവശങ്കർ എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ഗൂഗിളിൽ തിരയുകയാണെങ്കിൽ 1995 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന് ആദ്യം കാണാൻ കഴിയും. സിവിൽ സർവീസിൽനിന്ന് മികച്ചതെന്ന് അതുവരെ കണ്ടിരുന്ന ഒരാളെ മുഖ്യമന്ത്രി ചുമതല ഏൽപ്പിച്ചു. ആക്ഷേപം ഉയർന്ന ഘട്ടത്തിൽത്തന്നെ ആ സ്ഥാനത്തുനിന്ന് പുറത്താക്കുകയും ചെയ്തു.
അദ്ദേഹത്തെ പിരിച്ചുവിടുന്നതിനുള്ള അധികാരം ഭരണഘടന അനുസരിച്ച് ഇന്ത്യൻ പ്രസിഡന്റിനാണ്. സസ്പെൻഡ് ചെയ്യുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ 1969ലെ ചട്ടങ്ങൾ 2015ൽ മോഡി സർക്കാർ പുതുക്കിയിട്ടുണ്ട്. അതിലെ മൂന്നാംവകുപ്പിന്റെ ഒമ്പത് എ ഉപവകുപ്പും പത്ത് ഉപവകുപ്പും പ്രകാരം സസ്പെൻഡ് ചെയ്താൽ 48 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ കേന്ദ്രസർക്കാരിനെ അറിയിച്ചിരിക്കണം.
സർക്കാരിന്റെ മുമ്പിൽ ആദ്യംവന്ന പ്രശ്നം സ്വർണക്കടത്തിലെ പ്രതികളിലൊരാളുമായി പ്രിൻസിപ്പൽ സെക്രട്ടറിക്ക് അടുത്ത ബന്ധമുണ്ടെന്നതായിരുന്നു. അന്വേഷണംപോലും നടത്താതെ ആ സ്ഥാനത്തുനിന്ന് ഒഴിവാക്കി. പിന്നീട് പ്രതിയായ വ്യക്തിയുടെ നിയമനത്തെ സംബന്ധിച്ചുള്ള ആരോപണം ഉയർന്നു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള സംഘത്തെ അന്വേഷിക്കാൻ ചുമതലപ്പെടുത്തി. അന്വേഷണത്തിൽ ഗൗരവമായി എന്തെങ്കിലും കണ്ടെത്തിയാൽ ഒരു നിമിഷം പോലും നടപടിക്ക് വൈകില്ലെന്ന് മുഖ്യമന്ത്രി ഇന്നലെയും വ്യക്‌തമാക്കിയിട്ടുണ്ട്.
ഇപ്പോൾത്തന്നെ സസ്പെൻഡ് ചെയ്യാൻ കഴിയില്ല. കഴിയണമെങ്കിൽ നിലപാട് സ്വീകരിക്കേണ്ടത് സ്വർണക്കടത്തിൽ അന്വേഷണം നടത്തുന്ന ഏജൻസികളാണ്. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട കേസിൽ ഏതെങ്കിലും തരത്തിൽ ഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ചാൽ ഒരു നിമിഷംപോലും എടുക്കാതെ സംസ്ഥാന സർക്കാരിന് സാധ്യമായ നടപടി സ്വീകരിക്കാൻ കഴിയും. അപ്പോൾ എന്തുകൊണ്ടാണ് കേന്ദ്രഏജൻസികൾ സർക്കാരിനെ അറിയിക്കാതിരിക്കുന്നത് എന്ന് മറുപടി പറയേണ്ടത് കേന്ദ്രം ഭരിക്കുന്നവരാണ്. എന്നാൽ, അവരും പ്രവർത്തിക്കുന്നത് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിന് അന്വേഷണം ആവശ്യമാണ്. അതുതന്നെയാണ് മുഖ്യമന്ത്രിയും വ്യക്തമാക്കിയത്.
മുഖ്യമന്ത്രിക്ക് ഈ ഉദ്യോഗസ്ഥനെ സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയിട്ടും നടപടിയെടുത്തില്ല എന്നും ചിലർ വാദിക്കുന്നുണ്ട്. ഒരു റിപ്പോർട്ടും കിട്ടാതെതന്നെ ആരോപണം ഉയർന്ന ഘട്ടത്തിൽ നടപടി സ്വീകരിക്കുന്ന മുഖ്യമന്ത്രി റിപ്പോർട്ടിന്റെ മുമ്പിൽ അടയിരിക്കുമെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ, കള്ളക്കടത്തുകാരുമായി ബന്ധമുണ്ടായിരുന്നത് ശരിയാണെങ്കിൽ ചോദ്യം നിങ്ങളോടുതന്നെയാണ്. വിമാനത്താവളങ്ങളും അവിടെ നടക്കുന്ന കാര്യങ്ങളും കേന്ദ്രസർവീസിലെ ഐഎഎസുകാർ ഉൾപ്പെടെയുള്ളവരെ സംബന്ധിച്ചും കേന്ദ്ര ഇന്റലിജൻസ് അറിയാതെ പോയതെന്തുകൊണ്ട്? അതോ അവർ അറിയിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്നതാണോ? ഇതിനും മറുപടി കേന്ദ്രം ഭരിക്കുന്നവർക്കുമാത്രമേ നൽകാൻ കഴിയൂ.
പ്രതികളുടെ രാഷ്‌ട്രീയബന്ധം
എന്നാൽ, ഈ കേസിൽ ഇതുവരെ പ്രതിയാക്കപ്പെട്ടവരുടെ രാഷ്ട്രീയബന്ധങ്ങളും കുടുംബബന്ധങ്ങളും സംബന്ധിച്ച വാർത്തകൾ കാണുകയാണെങ്കിൽ ആരാണ് അതിന് മറുപടി പറയേണ്ടത്? അത് ബിജെപിയും മുസ്ലിംലീഗുമാണ്. ഈ പ്രതികളുടെ സാമൂഹ്യമാധ്യമ പേജുകൾതന്നെ അവരുടെ ബന്ധങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നു.
ഇതിൽ ഒരു പ്രതിയായിരുന്ന സന്ദീപ് 2014ൽ കള്ളക്കടത്ത് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെന്ന് അമ്മതന്നെ വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ കോൺഗ്രസ് പ്രതിനിധി ടി സിദ്ദിഖ് അത് ആധികാരികമായി പറയുകയും ചെയ്തു. എങ്കിൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന ഘട്ടത്തിൽ, കേന്ദ്രത്തിൽ മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തിൽ നടന്ന ഈ കള്ളക്കടത്തിൽ പ്രതികളെ രക്ഷപ്പെടുത്തിയത് ആരായിരിക്കും? ഇപ്പോൾ മാധ്യമങ്ങളിൽ കാണുന്ന അന്നത്തെ ചില ചിത്രങ്ങൾക്ക് കഥകൾ പറയാനുണ്ടായിരിക്കുമോ?
ഇതിന്റെ തുടർച്ചയിൽ മറ്റൊരു കാര്യംകൂടി ചില മാധ്യമങ്ങൾതന്നെ പുറത്തുകൊണ്ടുവന്നിരുന്നു. നയതന്ത്രവഴികളിലൂടെ സ്വർണക്കടത്ത് നടക്കുന്നുവെന്ന് സംസ്ഥാന ഇന്റലിജൻസിന് കിട്ടിയ വിവരം കേന്ദ്രത്തിന് നൽകിയെന്ന് മലയാളമനോരമതന്നെ റിപ്പോർട്ട് ചെയ്തു. അങ്ങനെയാണെങ്കിൽ ഈ റിപ്പോർട്ടിന്റെ പുറത്ത് അടയിരുന്നത് ആരാണ് സാർ?
കേസിലെ പ്രതിയെ ഐടിവകുപ്പുമായി ബന്ധപ്പെട്ട കൺസൾട്ടൻസി ചുമതലപ്പെടുത്തിയവർ താൽക്കാലികജോലിക്ക് റിക്രൂട്ട് ചെയ്‌തതു സംബന്ധിച്ച അന്വേഷണത്തിൽ പിഡബ്ല്യുസി കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ അവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ, ഈ ഏജൻസിയെ കരിമ്പട്ടികയിൽ പെടുത്തിയതാണെന്ന ആക്ഷേപം ബിജെപിയും കോൺഗ്രസും ആവർത്തിക്കുന്നു. സെബി കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നത് ഈ സ്ഥാപനത്തെയല്ലെന്നും അത് പിഡബ്ല്യുസി ഓഡിറ്റ് എന്ന മറ്റൊരു സ്വതന്ത്രസ്ഥാപനമാണെന്നും സർക്കാർ വ്യക്തമാക്കിയിരിക്കുന്നു. പക്ഷേ, കഴിഞ്ഞദിവസം എല്ലാ സാമ്പത്തിക മാധ്യമങ്ങളിലും വന്ന ഒരു പ്രധാന വാർത്ത ശ്രദ്ധേയമാണ്. രാജ്യത്തിന്റെ പ്രധാന നയരൂപീകരണ നിർവഹണ, ഐടി സംബന്ധിയായ കാര്യങ്ങളുടെ കൺസൾട്ടൻസിയായി കേന്ദ്രസർക്കാർ പാനൽചെയ്തതിൽ പ്രധാനം ഇതേ സ്ഥാപനംതന്നെയാണ്. ഇത് ഏത് താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യത്തിനും ആര് മറുപടി തരും?
രാജ്യത്ത് ദീർഘകാലം ഭരിച്ചത് കോൺഗ്രസായിരുന്നു. ഇപ്പോൾ അധികാരത്തിൽ ബിജെപിയാണ്. ഇന്ത്യയിലേക്കുള്ള കള്ളക്കടത്തിന്റെ 98 ശതമാനവും പിടിക്കപ്പെടുന്നില്ലെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾതന്നെ പറയുന്നു. കോൺഗ്രസ് ഭരിക്കുമ്പോൾ ചിദംബരം വർധിപ്പിച്ച നികുതിയാണ് കള്ളക്കടത്ത് ശക്തിപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ. അത് കൂടുതൽ വർധിപ്പിച്ച് കള്ളക്കടത്ത് വ്യാപിപ്പിച്ചത് നിർമല സീതാരാമന്റെ ബജറ്റാണെന്നും പറയുന്നു. അപ്പോൾ ഈ ചോദ്യത്തിനുള്ള ഉത്തരം സംയുക്തമായി നൽകാവുന്നതാണ്. നിങ്ങൾ രണ്ടുകൂട്ടരുംതന്നെയാണ് ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത്.
പി രാജീവ് courtesy: deshabhimani

സുവ്യക്തവും ധീരവുമായ നിലപാട്
‘‘സ്വർണക്കടത്ത് കേസിൽ ഏതെല്ലാം വമ്പന്മാരും കൊമ്പന്മാരുമുണ്ടോ അവരെല്ലാം പുറത്തുവരട്ടെ. അതിൽ ചിലർക്ക് വല്ലാത്ത നെഞ്ചിടിപ്പുണ്ട്. അത് ശമിപ്പിക്കാൻ നിങ്ങൾ സഹായിക്കരുതെന്നാണ് അഭ്യർഥന’. തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രിയുടെ ഈ പ്രതികരണത്തെ കേരളത്തിലെ ജനങ്ങളാകെ സ്വാഗതം ചെയ്തിരിക്കുന്നു. കേസ് അന്വേഷിച്ച് കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ ദേശീയ അന്വേഷണ ഏജൻസിക്ക് അവസരം നൽകണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
സത്യം എന്തോ അത് അന്വേഷണ ഏജൻസി പുറത്തുകൊണ്ടുവരട്ടെ. സർക്കാരിന് ഒരു ഭയവുമില്ല. മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ. കേസിന്റെ തുടക്കംമുതൽ യുക്തിഭദ്രമായ ഭാഷയിൽ സുവ്യക്തമായി മുഖ്യമന്ത്രി ഇക്കാര്യം പറയുന്നുണ്ട്. എന്നാൽ, സത്യം പുറത്തുവരുന്നതിൽ ചിലർക്കൊക്കെ നെഞ്ചിടിപ്പ് കൂടുകയാണ്. പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും പരിഭ്രാന്തിയും അങ്കലാപ്പും അത് വെളിവാക്കുന്നു. അന്വേഷണം വഴിതിരിച്ചുവിടാൻ ലക്ഷ്യമിട്ട് പ്രതിപക്ഷവും ബിജെപിയും ഒരുവിഭാഗം മാധ്യമങ്ങളും കിണഞ്ഞു ശ്രമിക്കുന്നത് ഈ വെപ്രാളത്തിന്റെ ഭാഗമായി കാണാം.
രാജ്യത്തെ തകർക്കാനുള്ള തീവ്രവാദ പ്രവർത്തനങ്ങളെ സഹായിക്കാനായിരുന്നു സ്വർണക്കടത്തെന്നാണ് അന്വേഷണ ഏജൻസി തിങ്കളാഴ്ച കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞത്. ഇപ്പോൾ പിടിയിലായ സംഘം 2019 മുതൽ സ്വർണക്കടത്ത് നടത്തുന്നതായും എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും നാലാംപ്രതി സന്ദീപ് നായരെയും കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് സമർപ്പിച്ച അപേക്ഷയ്‌ക്കൊപ്പം എൻഐഎ പറഞ്ഞ ഈ കാര്യങ്ങൾ സുപ്രധാനമാണ്. അപ്പോൾ, ഇവർക്കു പിന്നിലെ വമ്പൻ കണ്ണികൾ ഏതൊക്കെ കേന്ദ്രങ്ങളെന്ന് കണ്ടെത്തേണ്ടതുണ്ട്. മുൻ കടത്തുകളെല്ലാം അന്വേഷിക്കണം.
കാതലായ ഈ പ്രശ്നത്തിൽ കേരളത്തിലെ പ്രതിപക്ഷത്തിനോ ബിജെപിക്കോ ഒരു താൽപ്പര്യവുമില്ല. അവർ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും സ്പീക്കർക്കെതിരെയുമെല്ലാം അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ നിരന്തരം ഉന്നയിക്കുകയാണ്. അത് കൃത്യമായ രാഷ്ട്രീയ അജൻഡ. സർക്കാരിനും സ്പീക്കർക്കുമെതിരെ അവിശ്വാസ പ്രമേയ നീക്കവുമൊക്കെ ഇതിന്റെ ഭാഗം.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിവശങ്കറിന് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന വാർത്തകളെ മുൻനിർത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ആ സ്ത്രീയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തു വന്നയുടനെ ശിവശങ്കറിനെ സർക്കാർ മാറ്റി. ശിവശങ്കറിന്റെ ഫോൺ ബന്ധത്തെ കുറിച്ച് ചൊവ്വാഴ്ച പുറത്തു വന്ന വിവരങ്ങൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഐ ടി വകുപ്പിന് കീഴിൽ സ്പെയ്സ് മാർക്കറ്റിങ്ങിന് ചുമതലപ്പെടുത്തിയ കൺസർട്ടൻസിക്ക് ജീവനക്കാരെ സപ്ലെ ചെയ്യുന്ന സ്ഥാപനത്തിൽ സ്വപ്‌ന സുരേഷിന് ആറു മാസം കരാർജോലി ലഭിച്ചതിനെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ചീഫ് സെക്രട്ടറിയുടെ സമിതി തന്നെയാണ് അതും അന്വേഷിക്കുന്നത്. മറ്റെന്തെങ്കിലും കാര്യമുണ്ടെങ്കിൽ അത് അന്വേഷണത്തിൽ തെളിയണം. അങ്ങനെ എന്തെങ്കിലും കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
സ്പീക്കർക്കെതിരെയും പ്രതിപക്ഷം ഉയർത്തുന്നത് അനാവശ്യ വിവാദം. സ്പീക്കർ നേരത്തെ പങ്കെടുത്ത ഒരു പരിപാടിയുമായി ബന്ധപ്പെടുത്തിയാണ് ആക്ഷേപം. അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുന്ന സമയത്ത് ഈ വിവാദങ്ങളോ പ്രശ്നങ്ങളോ ഇല്ല. അതിന്റെ പേരിൽ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നതിൽ എന്ത് യുക്തി. ഒരു യുക്തിയുമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ നീക്കം.
പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഓരോ വിഷയത്തിലും സർക്കാർ സ്വീകരിച്ച നിലപാട് ജനങ്ങൾക്ക് ബോധ്യമുള്ളതാണ്. ഏതു കാര്യത്തിലും കളങ്കമറ്റ ആദർശ ധീരതയും അഭിപ്രായധീരതയും ഈ സർക്കാരിന്റെ മുഖമുദ്രയാണ്. ഒരു സംഭവത്തിലും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് ഈ സർക്കാർ സ്വീകരിച്ചിട്ടില്ല. ഏതന്വേഷണത്തിലും വിട്ടുവീഴ്ചയില്ലാത്ത നിഷ്പക്ഷത സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഈ ഭരണനേതൃനിരയെക്കുറിച്ച് ജനങ്ങൾക്ക് നല്ല വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ, ഇപ്പോൾ സർക്കാർ സ്വീകരിച്ച നിലപാടിലും ജനങ്ങൾക്ക് അവിശ്വാസമില്ല. എന്നാൽ, സർക്കാരിനെതിരെ പെരുംനുണകളുടെ വിവാദങ്ങളുണ്ടാക്കാനാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും തുടർച്ചയായി ശ്രമിച്ചത്. ഇപ്പോൾ നടക്കുന്നതും അതുതന്നെ.
ഈയൊരു സാഹചര്യത്തിൽ കേരളത്തിലെ ചില മാധ്യമങ്ങൾ സ്വീകരിക്കുന്ന രീതിയെക്കുറിച്ചും പറയാതെ വയ്യ. സത്യമെന്ന് മലയാളത്തിലും ട്രൂത്ത് എന്ന് ഇംഗ്ലീഷിലും പറയുന്ന വാക്ക് വളരെ ലളിതമാണെങ്കിലും അതിന് മൂല്യമേറെയുണ്ട്. ശ്രമകരമായ അന്വേഷണത്തിലൂടെമാത്രമേ സത്യത്തിലേക്ക് എത്താൻ കഴിയൂ. ആരെങ്കിലും പറയുന്നത് കേൾക്കാൻ അന്വേഷണത്തിന്റെ ആവശ്യമില്ല. അത് തനിയെ വന്ന് ചേർന്നുകൊള്ളും. സംസ്ഥാനത്തെ ഒരു വിഭാഗം മാധ്യമങ്ങൾ സത്യത്തെ അന്വേഷിക്കാൻ മെനക്കെടാതെ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയക്കളിക്ക് കൂട്ടുനിൽക്കുകയാണ്. സത്യാന്വേഷണമായിരിക്കണം മാധ്യമ പ്രവർത്തനമെന്നത് പലരും മറന്നുപോകുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എത്രയോ നുണകൾ മാധ്യമങ്ങൾ എഴുതി, പറഞ്ഞു. പിടിയിലായ പ്രതി ബിജെപിക്കാരനായിട്ടും സിപിഐ എമ്മുകാരനാണെന്നുവരെ വ്യാജ വാർത്ത നൽകി. പലരും അതിനിയും തിരുത്തി പറഞ്ഞില്ല. അതുപോലെ, വസ്തുതാപരമായ എത്രയോ വിവരങ്ങൾ മറച്ചുവയ്‌ക്കുന്നു. അതെല്ലാം ഞങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളതിനാൽ വിശദീകരിക്കുന്നില്ല. നുണക്കഥകൾ നിർമിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ജനങ്ങൾ തിരിച്ചറിയുമെന്നുമാത്രം പറയട്ടെ.
ഇത്തിരിപ്പോന്ന ഒരു വൈറസിനു മുന്നിൽ പകച്ചുനിൽക്കുകയാണ് നമ്മുടെ നാടും ലോകമാകെയും. കോവിഡിനെതിരായ ഒറ്റക്കെട്ടായ പ്രതിരോധമാണ് ഇപ്പോൾ ആവശ്യം. സ്വർണക്കടത്ത് ഉചിതമായ ദേശീയ ഏജൻസി അന്വേഷിക്കുകയാണ്. അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന പ്രശ്നം അവർ ഗൗരവമായിത്തന്നെ അന്വേഷിക്കുമെന്ന് പ്രതീക്ഷിക്കാം. ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടതുതന്നെ സംസ്ഥാന സർക്കാരാണ്. എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. സത്യം പുറത്തുവരട്ടെ.
deshabhimani editorial 15072020

Tuesday, July 14, 2020
സ്വർണക്കടത്ത് കേസിലെ മാധ്യമങ്ങളുടെ വ്യാജ വാർത്തകളും മാപ്പ് പറച്ചിലും
സ്വർണക്കടത്ത് കേസിലെ മാധ്യമങ്ങളുടെ വ്യാജ വാർത്തകളും മാപ്പ് പറച്ചിലും; കെട്ടിച്ചമച്ച്, പൊളിഞ്ഞുവീണ നുണവാർത്തകൾ
കൊച്ചി > തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗ്ഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ പുതിയ വഴിത്തിരിവുകൾ ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സാധാരണ സ്വർണക്കടത്ത് കേസുകളിൽ ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധയും അന്വേഷണവും ഈ കേസിൽ നടക്കുന്നു. തീവ്രവാദ ബന്ധംവരെ സംശയക്കുന്ന നിലയിലാണ് എൻഐഎ അന്വേഷണത്തിന്റെ വഴി. ഇതിനൊപ്പം ഓരോ ദിവസവും പൊളിഞ്ഞുവീഴുന്ന മാധ്യമ നുണകളുണ്ട്. ആദ്യത്തെ ദിവസങ്ങളിൽ എന്താണോ മലയാളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്, അതൊന്നും തന്നെ വീണ്ടും ആവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് അവർക്ക്. വസ്‌തുതകളുടെ അടിസ്ഥാനത്തിൽ ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത ഒരു വാർത്ത പോലുമുണ്ടായിരുന്നില്ല എന്ന് അവരുടെതന്നെ ഇപ്പോഴത്തെ വാർത്തകൾ വ്യക്തമാക്കുന്നു.
മാധ്യമങ്ങൾ കെട്ടിച്ചമച്ച്, പൊളിഞ്ഞുവീണ നുണവാർത്തകൾ:
സ്വപ്‌ന രക്ഷപ്പെട്ടത് പൊലീസ് ഒത്താശയിൽ:
തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച ശേഷം അത് മറികടന്നാണ് സ്വപ്‌ന ഒളിവിൽ പോയത് എന്നാണ് മലയാള മനോരമ ജൂലൈ 12ന് ഒന്നാം പേജിലെ വാർത്തയിൽ പറഞ്ഞിരുന്നത്. എന്നാൽ ജൂലൈ അഞ്ചിന് വൈകീട്ടാണ് സ്വർണക്കടത്ത് കണ്ടെത്തുന്നതെന്നും അന്നുതന്നെ ഉച്ചയ്‌ക്ക് ശേഷം 3.15 ന് സ്വപ്‌നയുടെ ഫോൺ ഓഫായിരുന്നതായും ഒമ്പതാം പേജിലെ "റൂട്ട് മാപ്പി' ൽ പറയുന്നു.
ജൂലൈ ആറ് മുതലാണ് തിരുവനന്തപുരം നഗരത്തിൽ ഏഴ് ദിവസത്തേക്ക് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നത്. ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പേതന്നെ സ്വപ്‌ന നഗരത്തിൽനിന്ന് കടന്നെന്ന് ഇതിൽനിന്ന് തന്നെ മനോരമയ്‌ക്ക് വ്യക്തമാണ്.
മനോരമ ചാനൽതന്നെ ഒടുവിൽ സ്വപ്‌നയും സന്ദീപും കേരളം വിട്ടത് തമിഴ്‌നാടിന്റെ പാസ് എടുത്തായിരുന്നു എന്ന് വ്യക്തമാക്കുന്നു. റിപ്പോർട്ടർ നിഷാ പുരുഷോത്തമൻ ഉറപ്പിച്ച് പറഞ്ഞകാര്യമാണ് ചാനൽ നിഷേധിച്ചത്.
ശാസ്ത്രഉപദേഷ്‌ടാവിനു സ്വപ്‍നസുരേഷ് ഉപഹാരം കൈമാറുന്ന ഫോട്ടോ:
മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്‌ടാവിനു സ്വപ്‍നസുരേഷ് ഉപഹാരം കൈമാറുന്നു എന്ന അടിക്കുറിപ്പോടെ ഫോട്ടോ പ്രചരിപ്പിച്ചതും മനോരമയാണ്. എം സി ദത്തന് സ്വപ്‌ന ഉപഹാരം നൽകിയിട്ടില്ല എന്ന് വ്യക്തമാക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചയ്‌ക്കിടയിൽ അവതാരകൻ വിനു വി ജോൺ ആണ്. ബഹിരാകാശ ഉച്ചകോടിയിൽ മോഡറേറ്റർ എന്ന നിലയിൽ ഉപഹാരം നൽകാൻ ഏൽപ്പിച്ചിരുന്നത് എം സി ദത്തനെയാണ്. അവർക്ക് കൊടുക്കാനുള്ള ഉപഹാരം ഒരു സ്‌ത്രീ തന്നെ ഏൽപ്പിച്ച ചിത്രമാണ് ക്രോപ്പ് ചെയ്‌ത് പ്രചരിപ്പിച്ചതെന്നും ദത്തൻ വിശദമാക്കിയതായി വിനു ചർച്ചയിൽ പറയുന്നു.
എന്നാൽ നുണയാണെന്ന് അറിഞ്ഞിട്ടും ഇതുവരെ അത് വാർത്തയായി നൽകാൻ ഏഷ്യാനെറ്റ് തയ്യാറായിട്ടുമില്ല.
പ്രതി സന്ദീപ് നായർ സിപിഐ എം അനുഭാവി എന്ന വ്യാജവാർത്ത:
സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ എന്ന സിപിഐ എം അനുഭാവി ആണെന്നുള്ള വ്യാജ വാർത്ത നൽകിയത് ഏഷ്യാനെറ്റ് ന്യൂസും മനോരമ ചാനലും അടക്കമാണ്. സന്ദീപിന്റെ അമ്മ പറഞ്ഞു എന്നുള്ള വീഡിയോ സഹിതമാണ് ഈ നുണവാർത്ത ഏഷ്യാനെറ്റ് നൽകിയത്. കൈരളി ചാനൽ സന്ദീപിന്റെ അമ്മ ഉഷയുടെ വ്യക്തമായ വീഡിയോ അടക്കം പുറത്തുകൊണ്ടുവന്ന് ഈ വ്യാജവാർത്ത പൊളിക്കുകയായിരുന്നു.
ഏഷ്യാനെറ്റ്, മനോരമ ചാനലുകളിൽ സംപ്രേഷണംചെയ്‌ത വീഡിയോയിൽ സന്ദീപിന്റെ അമ്മ അയാൾ സിപിഐ എം അനുഭാവിയാണ് എന്നൊരു വാക്കുപോലും പറഞ്ഞിരുന്നില്ല. ഇതിന് പിന്നീട് ഏഷ്യാനെറ്റിന്റെ എഡിറ്റർ ഇൻ ചീഫ് എം ജി രാധാകൃഷ്‌ണൻ തന്നെ ചാനലിൽവന്ന് മാപ്പ് പറഞ്ഞു.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം മനോരമ ചാനലിലെ ചർച്ചക്കിടയിൽ ഇക്കാര്യം പറഞ്ഞപ്പോൾ ഷാനി പ്രഭാകറും അവരുടെ വാർത്ത വ്യാജമാണെന്ന് സമ്മതിച്ചു.
കേരള പൊലീസ് കസ്‌റ്റംസിനെ സഹായിച്ചില്ല:
സ്വർണ്ണക്കടത്ത് കേസിൽ പ്രതികളെ പിടികൂടാൻ സംസ്ഥാന പൊലീസ് സഹായിച്ചില്ലെന്ന വ്യാജവാർത്തയും പൊളിഞ്ഞത് ചാനൽ ചർച്ചയിലാണ്. ജൂലൈ 12 ഞായറാഴ്‌ച മാതൃഭൂമി ചാനലിൽ നടന്ന ചർച്ചയിൽ മുൻ കസ്റ്റംസ് സൂപ്രണ്ട് സി ജി സുഗുണൻ ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ,ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ് തുടങ്ങിയവർ ഈ ചർച്ചയിൽ പങ്കെടുത്തിരുന്നു.
ഇപ്പോഴത്തെ കേസിൽ പ്രതികളെ എൻഐഎ പിടികൂ ടുന്ന ദിവസം ഉച്ചക്ക് ശേഷമാണ് കസ്റ്റംസ് പൊലീസിനോട് സഹായം ആവശ്യപ്പെട്ടതെന്നും ചർച്ചയിൽ വ്യക്തമാക്കപ്പെട്ടു. അതിനുശേഷവും ചില മാധ്യമങ്ങളും കോൺഗ്രസ് -ബിജെപി നേതാക്കളും നുണ ആവർത്തിക്കുകയാണ്.
പൂന്തുറ സമരത്തിൽ സിപിഐ എം നേതാക്കളും:
പൂന്തുറയിൽ ജനങ്ങളെ ഇളക്കിവിട്ട് നടത്തിയ സമരത്തിന്റെ മുൻനിരയിൽ സിപിഐ എം പ്രവർത്തകരായ ബെയ്‌ലിൻ ദാസും ബേബി മാത്യുവും പങ്കെടുത്തുവെന്നാണ് വ്യാജ ചിത്രം സഹിതം മനോരമ നുണക്കഥ അടിച്ചുവിട്ടത്. അടുത്ത നേരം പുലർന്നതോടെ അത് പൊളിഞ്ഞുവീണു. യഥാർത്ഥത്തിൽ കോൺഗ്രസിന്റെ നുണപ്രചരണത്തിൽ പുറത്തിറങ്ങിയ ജനങ്ങളെ അനുനയിപ്പിച്ച് വീടുകളിലേക്ക് മടക്കാനാണ് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായ ബേബി മാത്യുവും സിപിഐക്കാരനായ ബെയിലിൻ ദാസും, അവിടെ എത്തിയത്. ബെയിലിൻ ദാസ് പള്ളിവികാരിക്കൊപ്പം നിന്ന് ജനങ്ങളോട് സംസാരിക്കുകയാണ് ചെയ്‌തത്. ബേബി മാത്യു ഡിസിപി യോട് ഒപ്പം നിന്നു ജനങ്ങളെ അനുനയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു.
ആ ചിത്രങ്ങളിൽനിന്ന് ഇവരുടെ ഭാഗം മാത്രം വെട്ടിയെടുത്താണ് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മനോരമ നുണക്കഥയെഴുതിയത്. സിപിഐ എം പൂന്തുറ പള്ളി ജങ്‌ഷൻ ബ്രാഞ്ച് സെക്രട്ടറിയാണ് ബേബി മാത്യു. കഴിഞ്ഞ തവണ എൽഡിഎഫ് പാനലിൽ കോർപ്പറേഷനിലേക്ക് മത്സരിച്ച ആളാണ് ബെയ്‌ലിൻ ദാസ്. ഇവരെയാണ് മനോരമ നുണകഥയിൽ ചേർത്ത് വായനക്കാരെ പറ്റിച്ചത്.
സ്വപ്‌ന സർക്കാർ ജീവനക്കാരി, ശമ്പളം നൽകുന്നത് സർക്കാർ:
സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് സർക്കാർ ജീവനക്കാരിയാണെന്ന് ആദ്യം പ്രചരിപ്പിച്ചത് മയലാള മനോരമയാണ്. ചാനലിലും പത്രത്തിലും ഇത് ആവർത്തിച്ചു. ഒരു ചാനൽ ചർച്ചക്കിടയിൽ നിഷാ പുരുഷോത്തമനോട് സിപിഐ എം പ്രതിനിധി ഇക്കാര്യങ്ങൾ വിശദീകരിച്ചെങ്കിലും അത് വകവക്കാതെ വ്യാജവാർത്ത പ്രചാരണം മനോരമ തുടരുകയായിരുന്നു. എന്നാൽ അതേസമയംതന്നെ അത് വ്യാജമാണെന്നും സ്വപ്‌ന വിഷൻ ടെക്‌നോളജീസ് എന്ന സ്ഥാപനം ഏർപ്പെടുത്തിയ കൺസൾട്ടന്റ് ആണെന്നും അവർക്ക് സർക്കാരുമായി ഒരു ബന്ധവുമില്ലെന്ന് ചാനലിൽ സ്‌ക്രോൾ പോകുന്നുണ്ടായിരുന്നു
മനോരമ പത്രത്തിലും ഈ വാർത്ത വന്നു. ദിവസങ്ങൾ നീണ്ട വ്യാജ പ്രചരണങ്ങളാണ് മനോരമ ഉൾപ്പേജിൽ ചെറിയ വാർത്തയിൽ ഒതുക്കിയത്. സ്വപ്‌ന സർക്കാർ ജീവനക്കാരിയല്ലെന്നും, ശമ്പളമടക്കം നൽകുന്നതിൽ യാതൊരു ബന്ധവുമില്ലെന്നും ആരോപണങ്ങൾ വന്ന ദിവസംമുതൽ ഉത്തരവാദിത്തപ്പെട്ടവർ വ്യക്തമാക്കിയതാണ്. എന്നാൽ അതൊന്നും വകവക്കാതെ വ്യാജ പ്രചരണങ്ങളാണ് മനോരമ പത്രവും ചാനലും നടത്തിക്കൊണ്ടിരുന്നത്.
സ്‌പേസ് പാർക്ക് പദ്ധതിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി കൺസൾട്ടന്റിനെ വേണ്ടിവന്നപ്പോൾ പിഡബ്ല്യുസിയോട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിഷൻ ടെക്‌നോളജീസ് സ്വപ്‌ന സുരേഷിനെ പദ്ധതിയുടെ പ്രൊജക്‌ട് മാനോജ്‌മെന്റ് യൂണിറ്റായി അയച്ചത്. അതിന്റെ പൂർണ ഉത്തരവാദിത്തം നിയമിച്ച സ്ഥാപനത്തിനാണ്. സർക്കാരുമായി നേരിട്ട് ഇതിന് ബന്ധമില്ല. ഐടി വകുപ്പ് പ്രസ്‌തുത പ്രവർത്തനങ്ങൾക്കായി പിഡബ്ല്യുസിയുമായാണ് ബന്ധപ്പെടുക. പിഡബ്ല്യുസി വിഷൻ ടെക്‌നോളജിയുമായും. കൺസൾട്ടൻസി എന്താണെന്ന് മനസ്സിലാകുന്നവർക്ക് ഒരു സംശയവും ഉണ്ടാകാൻ ഇടയില്ലാത്ത കാര്യമാണിത്. വിഷൻ ടെക്‌നോളജിയുമായി കെഎസ്‌ഐടിഐഎല്ലിന് നേരിട്ട് ഇടപാടില്ല എന്നും മനോരമ വാർത്തയിൽ വ്യക്തമായുണ്ട്.

"എന്തിനാണ് വേവലാതി, അന്വേഷണം സ്‌പീഡിൽത്തന്നെ നീങ്ങുകയല്ലേ; ഇത് യുഡിഎഫിന് സ്വപ്‌നം കാണാനാകുമോ?': മുഖ്യമന്ത്രി
തിരുവനന്തപുരം > സ്വർണ്ണക്കടത്തു കേസിൽ നല്ല വേഗതയിലാണ് അന്വേഷണം പുരോഗമിക്കുന്നത് എന്നിരിക്കെ എന്തിനാണ് വേവലാതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻഐഎ മികച്ച അന്വേഷണ ഏജൻസിയാണ്. കുറ്റവാളി ആരായാലും സംസ്ഥാന സർക്കാർ സംരക്ഷിക്കില്ല. സ്‌പീക്കറെ അനാവശ്യ വിവാദത്തിൽ ഉൾപ്പെടുത്തുകയാണ്. മാസങ്ങൾക്കു മുമ്പ് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ എന്തിന് അവിശ്വാസം കൊണ്ടുവരണമെന്നും മുഖ്യമന്ത്രി ചോദിച്ചു.
സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഫലപ്രദമായ അന്വേഷണം ഇപ്പോൾ നടക്കുന്നുണ്ട്. ലഭിക്കുന്ന സൂചനകൾവച്ച് കൃത്യമായ രീതീയിലാണ് അന്വേഷണം പോകുന്നത്. ആ അന്വേഷണത്തിൽ ആരൊക്കെയാണോ കുറ്റവാളികളായിട്ടുള്ളത് ആർക്കൊക്കെയാണോ പങ്കുള്ളത് അതൊക്കെ പുറത്തു വരട്ടെ. അതിനെന്തിനാ നമ്മള് വേവലാതിപ്പെടുന്നത്. നല്ല സ്പീഡിൽത്തന്നെ കാര്യങ്ങൾ നീങ്ങുകയല്ലേ. ഓരോ ആളും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണഫലം വരില്ലല്ലോ. ഇവിടെ അന്വേഷണ ഏജൻസി ഏറ്റവും പ്രമുഖ ഏജൻസികളിലൊന്നാണ്. എൻഐഎ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ആര് കുറ്റവാളിയായാലും അവരെ സംസ്ഥാനസർക്കാർ സംരക്ഷിക്കില്ല. അതിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചതാണ്.
സാധാരണ ഗതിയിൽ സ്‌പീക്കർ എന്നത് ഇത്തരം വിവാദങ്ങളിൽ ഉൾപ്പെടുത്തേണ്ട ആളല്ല. സ്‌പീക്കറെ അനാവശ്യമായി വിവാദങ്ങളിൽ പെടുത്തുകയാണ്. മാസങ്ങൾക്ക് മുമ്പ് ഒരു പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിലാണ് ഈ പ്രശ്നം. അന്ന് ഈ കൂട്ടർ ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നവരാണ് എന്ന് ആർക്കും അറിയില്ല. അതിന്‍റെ പേരിൽ അവിശ്വാസം കൊണ്ടുവരുന്നത് ആരെങ്കിലും ചെയ്യുമോ?
എന്‍റെ ഓഫീസുമായി ബന്ധപ്പെട്ട ഒരാൾ, വിവാദവനിതയുമായി ബന്ധപ്പെട്ട ഒരാളെയാണ് മാറ്റി നിർത്തിയത്. ഇത് യുഡിഎഫിന് സ്വപ്‌നം കാണാനാകുമോ? അതിനപ്പുറം കാര്യങ്ങൾ വരുന്നെങ്കിൽ അതുമായി ബന്ധപ്പെട്ട കർശനനടപടിയുണ്ടാകും. അതിൽ സംശയമില്ല. ശിവശങ്കറിന്‍റെ കാര്യത്തിൽ അദ്ദേഹം ഈ സ്ത്രീയുമായി ബന്ധപ്പെട്ടു എന്ന് കണ്ടതിനാലാണ് മാറ്റി നിർത്തിയത്. ഈ സ്ത്രീയെ നിയമിച്ചതു സംബന്ധിച്ച് അന്വേഷിക്കും. അതിന് ചീഫ് സെക്രട്ടറിയെയും ധനകാര്യ എസിഎസ്‌സിനെയും ചുമതലപ്പെടുത്തി. അതിൽ വീഴ്‌ചകൾ ഉണ്ടോ എന്ന് പരിശോധിക്കും. ഓരോരുത്തരുടെയും സങ്കൽപ്പത്തിനനുസരിച്ച് നടപടിയെടുക്കാൻ പറ്റില്ല. സാധാരണഗതിയിൽ ഇത്തരം ഒരു വിവാദസ്ത്രീയുമായി അദ്ദേഹം ബന്ധപ്പെടാൻ പാടില്ലായിരുന്നു. അതുണ്ടായി. അത് കണ്ടെത്തിയപ്പോൾ അദ്ദേഹത്തെ മാറ്റിനിർത്തി. അതല്ലേ ഉണ്ടായത്. അതല്ലേ നമുക്ക് ചെയ്യാനാകുക.
പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് വഴിയുള്ള നിയമനം അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണ്. തെറ്റുണ്ടായാൽ കർക്കശനടപടിയുണ്ടാകും. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാൻ അതിനുള്ള കാര്യങ്ങൾ കണ്ടെത്തണം. അദ്ദേഹം ഒരു സ്ത്രീയുമായി ബന്ധപ്പെട്ടുവെന്ന് നാട്ടിൽ പരാതിയുയർന്നു. മറ്റ് പരാതികളുണ്ടെങ്കിൽ അത് ഒരു അന്വേഷണത്തിന്‍റെ ഭാഗമായി തെളിഞ്ഞ് വരണം. അന്വേഷണത്തെ വഴി തിരിച്ച് വിടണം. അന്വേഷണരീതിയെ വിശ്വസിച്ചുകൂടേ? അതിന്‍റെ ഫലം കാത്തിരുന്നുകൂടേ?
വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിയെടുക്കുക. അദ്ദേഹത്തിന് നേരെ ഇനി നടപടിയെടുക്കാൻ വസ്‌തുതകൾ വേണം. അന്വേഷണത്തിന്‍റെ ഭാഗമായി കണ്ടെത്തണം. അങ്ങനെ വന്നാൽ, ഉറപ്പായി പറയുന്നു, ആരെയും സംരക്ഷിക്കില്ല, കടുത്ത നടപടിയുണ്ടാകും. നയതന്ത്രതലത്തിലെ ഉദ്യോഗസ്ഥ ഇത്തരം നടപടിയുണ്ടാകും എന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നോ? ഇല്ലല്ലോ. ഗുരുതരമായ കേസാണ് പുറത്തുവന്നിരിക്കുന്നത്. തെളിവ് കിട്ടിയാൽ ശക്തമായ നടപടിയുണ്ടാകും.
റമീസ് സ്വർണക്കടത്ത് സംഘങ്ങളിലെ മുഖ്യകണ്ണി; മുസ്ലിംലീഗിലെ ഉന്നതരുമായി ബന്ധം, മാൻവേട്ട കേസുകളിലും പ്രതി
മലപ്പുറം > തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ കസ്‌റ്റഡിയിലെടുത്ത പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി കെ ടി റമീസ് രാജ്യാന്തര സ്വർണക്കടത്ത് സംഘങ്ങളിലെ മുഖ്യകണ്ണി. ഇതിന് മുമ്പും പല കേസുകളിലും ഇയാൾ പ്രതിയാണ്. 2015 മാർച്ചിൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണവുമായി ഇയാളെ പിടികൂടിയിരുന്നു. മാൻവേട്ടയുമായി ബന്ധപ്പെട്ട രണ്ട് കേസുകളും റമീസിന്റെ പേരിലുണ്ട്.
ബംഗളൂരു, മംഗളൂരു, കോയമ്പത്തൂർ, കരിപ്പൂർ, തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താളവങ്ങൾ വഴി കേരളത്തിലേക്ക് സ്വർണം കടത്തുന്ന സംഘങ്ങളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരവും കസ്‌റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്തിൽ ഇയാൾ സാമ്പത്തിക നിക്ഷേപമുണ്ട്.
മുസ്ലിംലീഗിലെ രണ്ട് ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് റമീസ്. ഉന്നത ലീഗ് നേതാക്കളുമായുള്ള അടുത്തബന്ധമാണ് കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾക്ക് സഹായകരമായത്. ഉപ്പയുടെ പേരിലുള്ള തോക്കിന്റെ ലൈസൻസ് സ്വന്തം പേരിലേക്ക് മാറ്റി കിട്ടാൻ റമീസ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ നൽകിയിരുന്നു. ലീഗ് നേതാക്കൾ ഇടപെട്ടിട്ടും ഇതിന് എസ്‌പി വഴങ്ങിയില്ല. തുടർന്ന് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും അപേക്ഷ തള്ളി. നാട്ടിൽ സ്വന്തമായി ജോലിയോ ബിസിനസോ ഇല്ലാത്ത ഇയാൾ ഇടക്കിടെ വിദേശത്തേക്ക് കടക്കാറുണ്ട്. റമീസിനെ കസ്റ്റംസ് സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘത്തിന് കൈമാറിയേക്കും.
സ്വർണ്ണക്കടത്ത്: പൊലീസ് സഹായിച്ചില്ലെന്ന നുണ പൊളിച്ച് ചാനൽ ചർച്ച; എന്നിട്ടും നിർത്താതെ വ്യാജപ്രചരണം
കൊച്ചി> സ്വർണ്ണക്കടത്ത് കേസിൽ പ്രതികളെ പിടികൂടാൻ സംസ്ഥാന പോലീസ് സഹായിച്ചില്ലെന്ന വ്യാജവാർത്തയും പൊളിയുന്നു.കസ്റ്റംസ് ആവശ്യപ്പെട്ടാൽ മാത്രമേ പൊലീസിനു കേസിൽ ഇടപെടാനാകൂ എന്ന സ്ഥിതി നിലനിൽക്കെയാണ് ഈ നുണ. ഞായറാഴ്ച മാതൃഭൂമി ചാനലിൽ നടന്ന ചർച്ചയിൽ മുൻ കസ്റ്റംസ് സൂപ്രണ്ട് സി ജി സുഗുണൻ ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ,ബിജെപി നേതാവ് പി കെ കൃഷ്‌ണദാസ് തുടങ്ങിയവർ ഈ ചർച്ചയിൽ പങ്കെടുത്തിരുന്നു.
ഇപ്പോഴത്തെ കേസിൽ പ്രതികളെ എൻഐഎ പിടികൂ ടുന്ന ദിവസം ഉച്ചക്ക് ശേഷമാണ് കസ്റ്റംസ് പോലീസിനോട് സഹായം ആവശ്യപ്പെട്ടതെന്നും ചർച്ചയിൽ വ്യക്തമാക്കപ്പെട്ടു. അതിനുശേഷവും ചില മാധ്യമങ്ങളും കോൺഗ്രസ് -ബിജെപി നേതാക്കളും നുണ ആവർത്തിക്കുകയാണ്.
ചർച്ചയിൽ പങ്കെടുത്ത സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് ഇതേപ്പറ്റി ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ്:
എന്തുകൊണ്ട് കേരള പോലീസ് നേരത്തെ തന്നെ സ്വർണ്ണക്കടത്ത് പ്രതികളെ പിടികൂടിയില്ല എന്ന ചോദ്യം ശക്തമായി പലരും ഉന്നയിക്കുന്നുണ്ട്. പ്രതികളെ എൻഐഎ പിടിക്കൂടുന്ന ദിവസം ഉച്ചക്ക് ശേഷമാണ് കസ്റ്റംസ് പോലീസിനോട് സഹായം ആവശ്യപ്പെടുന്നത്.
എന്നാൽ, ഇത്രയും വിവാദമായ വിഷയത്തിൽ കസ്റ്റംസ് ആവശ്യപ്പെടാതെ തന്നെ പോലീസ് പ്രവർത്തിക്കേണ്ടതായിരുന്നു എന്ന് കരുതുന്നവരുമുണ്ട്. എന്താണ് ഇതിൽ രാജ്യത്തെ നിയമം പറയുന്നതെന്ന ചോദ്യം ഇന്നലെ മാതൃഭൂമി ചാനൽ ചർച്ചയിൽ പങ്കെടുത്ത കസ്റ്റംസ് സുപ്രണ്ടായി ദീർഘകാല അനുഭവമുള്ള വ്യക്തിയോട് തന്നെ നേരിൽ ചോദിക്കുകയുണ്ടായി. മറുപടി വളരെ വ്യക്തം. അന്വേഷണ ഏജൻസി ആവശ്യപ്പെടാതെ സംസ്ഥാന പോലീസിന് ഇടപ്പെടാൻ അവകാശമില്ല. വസ്തുതകളെ പൂർണ്ണമായും തമസ്കരിക്കുകയും ഭാവന വാർത്തയായി മാറുകയും ചെയ്യുന്നതിൻ്റെ രാഷ്ട്രീയം വ്യക്തം
സ്വർണം തീവ്രവാദത്തിന് ; ജ്വല്ലറികൾക്കുവേണ്ടിയായിരുന്നില്ല; മുഖ്യ ആസൂത്രണം നടന്നത് യുഎഇയിൽ
കൊച്ചി
രാജ്യത്തെ തകർക്കാനുള്ള തീവ്രവാദപ്രവർത്തനങ്ങളെ സഹായിക്കാനായിരുന്നു സ്വർണക്കടത്തെന്ന് പ്രത്യേക കോടതിയിൽ എൻഐഎ റിപ്പോർട്ട് നൽകി. നയതന്ത്രബാഗേജിൽ സ്വർണം കടത്താനുള്ള മുഖ്യ ആസൂത്രണം നടന്നത് യുഎഇയിലാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന കാര്യമായതിനാൽ അക്കാര്യവും വിശദമായി അന്വേഷിക്കുമെന്നും എൻഐഎ വ്യക്തമാക്കി. രണ്ടാംപ്രതി സ്വപ്‌ന സുരേഷിനെയും നാലാംപ്രതി സന്ദീപ് നായരെയും കസ്‌റ്റഡിയിൽ വാങ്ങാനായി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ജ്വല്ലറികൾക്കുവേണ്ടിയായിരുന്നില്ല സർണക്കടത്ത്. ഇവ തീവ്രവാദ സംഘങ്ങളിലേക്കാണ് പോകുന്നത്.
2019 മുതൽ ഈ സംഘം സ്വർണം കടത്തുന്നുണ്ട്. അടുത്തകാലത്ത് രണ്ടുതവണയായി ഒമ്പതു കിലോയും 18 കിലോയും സ്വർണം നയതന്ത്ര ബാഗേജിൽ കടത്തിയിട്ടുണ്ട്. കോൺസുലേറ്റിന്റെ സീലും എംബ്ലവും വ്യാജമായി ഉണ്ടാക്കിയുഎഇയിൽനിന്ന് സ്വർണം അയക്കാൻ കോൺസുലേറ്റിന്റെ സീലും എംബ്ലവും അവിടെ വ്യാജമായി ഉണ്ടാക്കി. അവ പതിപ്പിച്ച പാഴ്‌സലുകളാണ് പരിശോധനകൾ മറികടന്ന് അയക്കുന്നത്. ഇതിനെല്ലാം നേതൃത്വം നൽകിയത് മൂന്നാംപ്രതി ഫൈസൽ ഫരീദാണ്. യുഎഇ കോൺസുലേറ്റിന്റെ പ്രവർത്തനരീതി അടുത്തറിയാൻമാത്രമാണ് സ്വപ്‌ന ഇവിടെ ജോലി ചെയ്‌തത്. മൂന്നുവർഷത്തോളം കോൺസുലേറ്റ് ജനറൽ ഓഫീസിലെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി പ്രവർത്തിച്ചു.
മുഴുവൻ സ്വർണക്കടത്ത് കേസുകളും അതിനുപിന്നിൽ പ്രവർത്തിച്ചവരെയും വെളിച്ചത്തുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. നേരത്തെ ആഭ്യന്തരമന്ത്രാലയം അന്വേഷിച്ചിരുന്നു. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയതുസംബന്ധിച്ച് യുഎഇയും അന്വേഷിക്കുന്നുണ്ടെന്നുണ്ടെന്നും എൻഐഎ പറഞ്ഞു. സ്വർണക്കടത്തിനെ തീവ്രവാദസംഘങ്ങളുമായി ബന്ധിപ്പിക്കുന്നത് എങ്ങനെയാണെന്ന് പ്രത്യേക കോടതി ജഡ്‌ജി പി കൃഷ്‌ണകുമാർ എൻഐഎ അഭിഭാഷകനോട് ആരാഞ്ഞിരുന്നു. തുടർന്നാണ് എൻഐഎ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
അതിനിടെ കേസിൽ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌ത മറ്റൊരു പ്രതി റമീസിനെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്‌തു.
‘ഡിപ്ലോമാറ്റിക്ക് ബാഗേജ്’ തന്നെ ; വി മുരളീധരനെ തള്ളി എൻഐഎ
എം പ്രശാന്ത‌്
ന്യൂഡൽഹി
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചത് നയതന്ത്ര പരിരക്ഷയുള്ള മാർഗങ്ങളിലൂടെയെന്ന് എൻഐഎ. കേസിന്റെ അന്വേഷണം ഏറ്റെടുത്തതായി അറിയിച്ച് വെള്ളിയാഴ്‌ച ദേശീയ അന്വേഷണഏജൻസി പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലാണ് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വാദങ്ങളുടെ മുനയൊടിച്ചത്.
തിരുവനന്തപുരം സ്വർണക്കടത്ത് ‘ഡിപ്ലോമാറ്റിക്ക് ബാഗേജി’ലല്ല എന്നാണ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വി മുരളീധരൻ അവകാശപ്പെട്ടത്. എന്നാൽ, യുഎഇയിൽ നിന്നുള്ള ഡിപ്ലോമാറ്റിക്ക് ബാഗേജിലാണ് സ്വർണം ഒളിച്ചുകടത്താൻ ശ്രമിച്ചതെന്ന് എൻഐഎ പറഞ്ഞു. വിയന്ന ചട്ടപ്രകാരം പരിശോധനയിൽ നിന്ന് പരിരക്ഷയുള്ളതാണ് ഈ ‘ഡിപ്ലോമാറ്റിക്ക് ബാഗേജ്’ എന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
നിയമവിരുദ്ധ നടപടി നിരോധന നിയമത്തിന്റെ (യുഎപിഎ) 16, 17, 18 വകുപ്പുകൾ പ്രകാരമാണ് സരിത്ത്, സ്വപ്‌ന സുരേഷ്, ഫാസിൽ ഫരീദ്, സന്ദീപ് നായർ എന്നിവർക്കെതിരായി കേസ്. നയതന്ത്ര പരിരക്ഷയുള്ള പാർസൽ ഏറ്റുവാങ്ങാൻ യുഎഇ കോൺസുലേറ്റിൽ പിആർ ആയിരുന്ന പി എസ് സരിത്താണ് എത്തിയത്. നയതന്ത്ര പരിരക്ഷയുള്ള നിരവധി പായ്‌ക്കറ്റുകൾ സരിത്ത് മുമ്പും ഏറ്റുവാങ്ങിയതായി കസ്‌റ്റംസിന്റെ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. സ്വർണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്‌ക്കും ദേശീയസുരക്ഷയ്‌ക്കും ഭീഷണിയായതിനാൽ യുഎപിഎ 15–-ാം വകുപ്പുപ്രകാരം തീവ്രവാദ പ്രവർത്തനമാണ്. കേസിന് ദേശീയ, അന്തർദേശീയ ബന്ധങ്ങളുണ്ട്. കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണം ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ടാകാമെന്നും പ്രാഥമിക അന്വേഷണങ്ങളിൽ വെളിപ്പെട്ടിട്ടുണ്ട്. ഇക്കാരണങ്ങളാലാണ് കേസ് ഏറ്റെടുത്തതെന്നും എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബുധനാഴ്‌ച ഔദ്യോഗിക വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സ്വർണം കടത്തിയത് ‘ഡിപ്ലോമാറ്റിക്ക് ബാഗേജിൽ’ അല്ലെന്ന് വി മുരളീധരൻ അവകാശപ്പെട്ടത്. ഔദ്യോഗികമായി അയക്കുന്ന പായ്ക്കറ്റുകൾക്ക് മാത്രമാണ് ‘ഡിപ്ലോമാറ്റിക്ക് ബാഗേജ്’ എന്ന വിശേഷണം എന്നുമായിരുന്നു മുരളീധരന്റെ വാദം.
കേന്ദ്രസർക്കാരിന്റെ ഭാഗമായ വി മുരളീധരന്റെ ഭീഷണി കാണുമ്പോൾ സഹതാപം തോന്നുന്നു; ഏജൻസികൾ അന്വേഷിച്ച പഴയ കേസുകളുടെ സ്ഥിതി എന്തായി?: തോമസ് ഐസക്
കേന്ദ്രസഹമന്ത്രിയെ പഴയ ചില കാര്യങ്ങൾ കൂടി ഓർമ്മപ്പെടുത്താം. 2019 മെയ് മാസത്തിൽ 25 കിലോ സ്വർണം തിരുവനന്തപുരം എയർപോർട്ടിൽ പിടിയിലായത് മറന്നിട്ടില്ലല്ലോ. ആ കേസിൽ കസ്റ്റംസ് സൂപ്രണ്ടിനെയാണ് റവന്യൂ ഇന്റലിജൻസ് അറസ്റ്റു ചെയ്‌തത്. മന്ത്രി തോമസ് ഐസകിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്:
അസംഖ്യം അന്വേഷണ ഏജൻസികളുടെ നിയന്ത്രണാധികാരമുള്ള കേന്ദ്രസർക്കാരിന്റെ ഭാഗമായ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പത്രസമ്മേളനം നടത്തി സ്വർണക്കടത്തു കേസിൽ ഭീഷണി മുഴക്കുന്നത് കാണുമ്പോൾ സത്യത്തിൽ സഹതാപമാണ് തോന്നുന്നത്. കള്ളക്കടത്തു നടത്തിയവരെയും ഒത്താശ ചെയ്തവരെയും കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ എല്ലാ അത്യന്താധുനിക സൌകര്യങ്ങളുമുള്ള എത്രയോ അന്വേഷണ ഏജൻസികൾ വിരൽത്തുമ്പിലിരിക്കുമ്പോൾ വെല്ലുവിളിയുടെയും ഭീഷണിയുടെയും കാര്യമില്ല. ഒരന്വേഷണത്തെയും കേരള സർക്കാരോ എൽഡിഎഫോ സിപിഎമ്മോ ഭയക്കുന്നില്ല. ഏതറ്റം വരെയും അന്വേഷിക്കാൻ നിലവിൽ ഒരു തടസവും കേന്ദ്രസർക്കാരിനു മുന്നിലില്ല. ഞങ്ങൾക്ക് ഏതായാലും ഒന്നും ഒളിക്കാനും മറയ്ക്കാനുമില്ല.
കേന്ദ്രസഹമന്ത്രിയെ പഴയ ചില കാര്യങ്ങൾ കൂടി ഓർമ്മപ്പെടുത്താം. 2019 മെയ് മാസത്തിൽ 25 കിലോ സ്വർണം തിരുവനന്തപുരം എയർപോർട്ടിൽ പിടിയിലായത് മറന്നിട്ടില്ലല്ലോ. ആ കേസിൽ കസ്റ്റംസ് സൂപ്രണ്ടിനെയാണ് റവന്യൂ ഇന്റലിജൻസ് അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതിയും ഇയാൾ തന്നെ. ചോദ്യം ചെയ്യലിൽ പുറത്തുവന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത് 680 കിലോ സ്വർണത്തിന്റെ കള്ളക്കടത്ത്. എയർപോർട്ടിലെ എക്സ്റേ പോയിന്റിൽ സൂപ്രണ്ട് നേരിട്ടു ചെന്നാണത്രേ കള്ളക്കടത്തു സ്വർണം വിട്ടുകൊടുത്തത്. സ്വർണം പരിശോധനയില്ലാതെ എയർപോർട്ടിൽ നിന്ന് കടത്താൻ സഹായിച്ചിരുന്ന താൽക്കാലിക ജീവനക്കാരും പിടിയിലായിട്ടുണ്ട്.
എവിടേയ്ക്കാണ് ഈ 680 കിലോ സ്വർണം പോയത്? കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ള കള്ളക്കടത്ത് ശൃംഖലയുടെ കണ്ണി എവിടേയ്ക്കൊക്കെയാണ് നീണ്ടു ചെന്നത്? ഇത്രയും സ്വർണം വിദേശത്തു നിന്ന് വാങ്ങിയത് ആരാണ്? തിരുവനന്തപുരത്ത് അതെത്തിക്കാൻ സഹായിച്ചത് ആരൊക്കെ? ഇവിടെ ആരാണ് കൈപ്പറ്റിയത്? വർഷം കുറേ ആയല്ലോ അന്വേഷണം? ആരെയൊക്കെ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്‌തിട്ടുണ്ട്?
ഇപ്പോൾ കൊണ്ടുവന്ന 30 കിലോ സ്വർണം, ഡിപ്ലോമാറ്റിക് ബാഗേജ് പദവിയോടെ എങ്ങനെ തിരുവനന്തപുരത്ത് എത്തി? പുറപ്പെട്ട സ്ഥലത്തെ പരിശോധനകളുടെ കണ്ണുവെട്ടിച്ചതെങ്ങനെ? ഇവിടെ ആർക്കാണ് ഈ സ്വർണം കൊണ്ടുവന്നത്?
ഇക്കാര്യങ്ങൾ അന്വേഷിക്കാനുള്ള അധികാരവും ചുമതലയും കേന്ദ്രസർക്കാർ ഏജൻസികൾക്കാണ്. ആ അന്വേഷണത്തിന് എന്തു സഹായവും ചെയ്യാൻ സംസ്ഥാന സർക്കാർ ഒരുക്കമാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്റർപോൾ അന്വേഷിച്ചാലും സ്വാഗതം ചെയ്യുമെന്ന് സിപിഐഎം നേതൃത്വവും വ്യക്തമാക്കിക്കഴിഞ്ഞു.
അതുകൊണ്ട്, എല്ലാ കാര്യങ്ങളും അന്വേഷിക്കുക. ഏതു വിധത്തിലുള്ള അന്വേഷണത്തിനും എന്തു സഹായവും ചെയ്യാൻ സംസ്ഥാന സർക്കാർ ഒരുക്കമാണെന്ന് ഉത്തരവാദിത്തത്തോടെ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
അന്വേഷിക്കുക. എല്ലാ കുറ്റക്കാരെയും നിയമത്തിനു മുന്നിലെത്തിക്കുക.
സ്വപ്‌ന കടന്നത് ട്രിപ്പിൾ ലോക്ക്ഡൗണിലെന്ന് മനോരമ വ്യാജവാർത്ത; നിഷേധിക്കുന്നത് സ്വന്തം വാർത്ത
കൊച്ചി > സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ അവസാനിപ്പിക്കാതെ മലയാള മനോരമ. ഓരോ ദിവസവും വ്യാജ വാർത്തകൾ പൊളിയുമ്പോഴും വീണ്ടും പുതിയ പ്രചരണങ്ങൾ നടത്തുകയാണ് മനോരമ പത്രവും ചാനലും. കേസിൽ പ്രതിയായ സ്വപ്‌ന സുരേഷ് ബംഗളൂരുവിലേക്ക് തിരുവനന്തപുരത്തുനിന്ന് കടന്നതുമായി ബന്ധപ്പെട്ടാണ് ഇന്ന് പത്രത്തിൽ വ്യാജ വാർത്ത നൽകിയിരിക്കുന്നത്.
തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച ശേഷം അത് മറികടന്നാണ് സ്വപ്‌ന ഒളിവിൽ പോയത് എന്നാണ് ഒന്നാം പേജിലെ വാർത്തയിൽ പറയുന്നത്. എന്നാൽ ജൂലൈ അഞ്ചിന് വൈകീട്ടാണ് സ്വർണക്കടത്ത് കണ്ടെത്തുന്നതെന്നും അന്നുതന്നെ ഉച്ചയ്‌ക്ക് ശേഷം 3.15 ന് സ്വപ്‌നയുടെ ഫോൺ ഓഫായിരുന്നതായും ഒമ്പതാം പേജിലെ "റൂട്ട് മാപ്പി' ൽ പറയുന്നു. ജൂലൈ ആറ് മുതലാണ് തിരുവനന്തപുരം നഗരത്തിൽ ഏഴ് ദിവസത്തേക്ക് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നത്. ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പേതന്നെ സ്വപ്‌ന നഗരത്തിൽനിന്ന് കടന്നെന്ന് ഇതിൽനിന്ന് തന്നെ മനോരമയ്‌ക്ക് വ്യക്തമാണ്. സത്യാവസ്ഥ ഇതായിരിക്കെയാണ് അത് മറച്ചുവച്ച് ഒന്നാംപേജിൽ നുണ എഴുതിയിരിക്കുന്നത്.
ജൂലൈ ആറിന് മലയാള മനോരമ നൽകിയ വാർത്തയിൽ രണ്ട് ദിവസം മുമ്പ് സ്വപ്‌ന തിരുവനന്തപുരത്തുനിന്ന് മുങ്ങിയെന്നാണ് പറയുന്നത്. സ്വർണക്കടത്ത് സ്ഥിരീകരിക്കുന്നതിന് ഒരുദിവസം മുമ്പ് സ്വപ്‌ന ഫ്ലാറ്റിൽ നിന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും വാർത്തയിൽ പറയുന്നു. അതായത് ജൂലൈ നാലിന് തന്നെ സ്വപ്‌ന നഗരത്തിൽനിന്ന് കടന്നെന്നാണ് വാർത്തയിൽ വ്യക്തമാക്കുന്നത്. ജൂൺ 30 നാണ് ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര ബാഗേജ് കള്ളക്കടത്ത് സംശയിച്ച് കസ്‌റ്റംസ് തടഞ്ഞ് വയ്‌ക്കുന്നത്.
സ്വപ്‌നയുടെ കരാർ നിയമനം ചീഫ് സെക്രട്ടറി അന്വേഷിക്കും; വ്യാജ രേഖ ചമച്ചതിനും കേസ്
തിരുവനന്തപുരം
സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്‌ന സുരേഷിന് ഐടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാർക്കിൽ കരാർ നിയമനം ലഭിച്ചതിനെ കുറിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്വപ്‌നയെ നിയമിച്ച സാഹചര്യം, അതിലെ ശരിതെറ്റ് എന്നിവയാണ് അന്വേഷിക്കുന്നത്. അതിനായി ചീഫ് സെക്രട്ടറിയെയും അഡീഷണൽ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
നിയമനത്തിനായി വ്യാജ രേഖ ചമച്ചതിന് സ്വപ്‌നയെ ഒന്നാം പ്രതിയാക്കി കന്റോൺമെന്റ് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. കേരള സ്‌റ്റേറ്റ് ഐടി ഇൻഫ്രാസ്‌ക്രച്ചർ ലിമിറ്റഡ്‌എംഡി നൽകിയ പരാതിയിലാണ് കേസ്. സ്വപ്‌നയെ തെരഞ്ഞെടുത്ത വിഷൻ ടെക്‌നോളജി രണ്ടാം പ്രതിയും നിയമിച്ച പ്രൈസ് വാട്ടർ ഹൗസ് കൂപ്പേർസ് മൂന്നാം പ്രതിയുമാണ്. വ്യാജ രേഖ ചമയ്‌ക്കൽ, വഞ്ചന എന്നീ തുടങ്ങിയ ആറു വകുപ്പുകൾ പ്രകാരമാണ് കേസ്. സ്വപ്‌നയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
അന്വേഷണത്തിൽ ശിവശങ്കറിനെതിരെ തെളിവുണ്ടെങ്കിൽ കർക്കശ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമനത്തിൽ വീഴ്‌ചകളുണ്ടോ എന്ന് അറിയട്ടെ. അല്ലാതെ സങ്കൽപ്പത്തിന്റെ പേരിൽ നടപടി എടുക്കാനാകില്ല. വിവാദ വനിതയുമായി ബന്ധപ്പെട്ടു എന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തെ മാറ്റി. യുഡിഎഫ് കാലത്ത് ഇങ്ങനെയൊരു നടപടി സ്വപ്‌നം കാണാനാകില്ല. എന്നാൽ ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ അങ്ങനെയൊരാൾ വേണ്ട എന്ന് തീരുമാനിച്ചു. അദ്ദേഹം പറഞ്ഞു.
കടത്തുകാരെല്ലാം സ്വന്തക്കാർ , പിടിവള്ളിയാക്കി പുകമറ
കെ ശ്രീകണ‌്ഠൻ
തിരുവനന്തപുരം
സ്വർണക്കടത്ത് കേസിലെ പ്രധാന കണ്ണി സ്വപ്‌ന സുരേഷിന് എയർ ഇന്ത്യയിലും യുഎഇ കോൺസുലേറ്റിലും ജോലി തരപ്പെടുത്തിയത് മുൻ കേന്ദ്രമന്ത്രികൂടിയായ കോൺഗ്രസ് എംപി. മറ്റൊരു മുഖ്യ കണ്ണി സന്ദീപ് നായർ കുമ്മനം രാജശേഖരനടക്കമുള്ള ഉന്നത ബിജെപി നേതാക്കളുടെ ഉറ്റ അനുയായി. സ്വർണം കടത്താൻ സകല ഒത്താശയും ചെയ്‌തത് യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരും. വസ്‌തുത ഇതായിരിക്കെ യുഡിഎഫും ബിജെപിയും തോളോടുതോൾ ചേർന്ന് സംസ്ഥാന സർക്കാരിനെ വേട്ടയാടുന്നത് രാഷ്‌ട്രീയ പരിഭ്രാന്തിമൂലം. സംസ്ഥാന സർക്കാരിനുള്ള വർധിച്ച ജനപിന്തുണയിൽ ഭയന്ന ഇരുകൂട്ടരും പിടിവള്ളി തേടവെയാണ് സ്വർണക്കടത്ത് കേസിൽ കുടുങ്ങിയവർ വേണ്ടപ്പെട്ടവരാണെന്ന് പുറത്തുവരുന്നത്.
സ്വർണക്കടത്തിൽ ഫലപ്രദമായ അന്വേഷണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് യുഡിഎഫിന്റെയും ബിജെപിയുടെയും ആരോപണങ്ങളുടെ മുനയൊടിച്ചു. സർക്കാരിന് ഒന്നും ഒളിച്ചുവയ്‌ക്കാനില്ലെന്ന് അടിവരയിടുന്നതാണ് ഈ ആവശ്യം. കേന്ദ്രം എന്ത് നടപടി എടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും സ്വർണക്കടത്തിൽ കൂട്ടിക്കെട്ടാനാണ് പ്രതിപക്ഷ ശ്രമം. അന്വേഷണം നിർണായക തലത്തിലേക്ക് കടന്നാൽ കുന്തമുന തങ്ങൾക്കുനേരെ തിരിയുമെന്ന് കോൺഗ്രസിനും ബിജെപിക്കും അറിയാം. സ്വപ്‌ന സുരേഷുമായി അടുപ്പമുള്ള മുൻ കേന്ദ്രമന്ത്രിമാരും എംപിമാരും അടക്കമുള്ളവരെക്കുറിച്ച് വ്യക്തമായ സൂചനയാണ് പുറത്തുവന്നത്. അബുദാബിയിൽനിന്ന് വന്ന സ്വപ്‌നയെ എയർ ഇന്ത്യ സാറ്റ്‌സിൽ ജോലിക്ക് എടുത്തത് ശശി തരൂർ ഇടപെട്ടാണ്. യുഎഇ കോൺസുലേറ്റിലേക്ക് പോകാനും വഴിയൊരുക്കിയത് ഇദ്ദേഹത്തിന്റെ ശുപാർശയാണ്. സ്വപ്‌നയുടെ കോൺഗ്രസ് സൗഹൃദങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കും അറിയാം.
സന്ദീപ് നായരുടെ രാഷ്ട്രീയ പശ്ചാത്തലം കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ളവർക്കുമറിയാം. കള്ളക്കടത്ത് പിടികൂടിയതിന്റെ ആറാം ദിവസമാണ് വി മുരളീധരൻ പ്രതികരിച്ചത്. സംസ്ഥാന സർക്കാരിൽ കുറ്റം ചാർത്തിയ അദ്ദേഹം സിബിഐ അന്വേഷണമടക്കമുള്ള കാര്യങ്ങളിൽ ബോധപൂർവം ഒഴിഞ്ഞുമാറി. നയതന്ത്ര ബഗേജ് അല്ല, നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലുള്ളതാണെന്ന വ്യാഖ്യാനവും വിചിത്രമാണ്. ഈ പുതിയ വാദം ഗൗരവം ചോർത്താനാണോ എന്ന് സംശയമുണർത്തുന്നു.
സംസ്ഥാന സർക്കാരോ കോടതിയോ ആവശ്യപ്പെടാതെ സിബിഐ അന്വേഷണം സാധ്യമല്ലെന്ന ന്യായവും നിരർഥകമാണ്. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയെ ചോദ്യംചെയ്യാൻ അനുമതി തേടി കസ്റ്റംസ് കത്തയച്ചിട്ടും വിദേശമന്ത്രാലയം അനുവദിച്ചിട്ടില്ല. രാഷ്‌ട്രീയ മുതലെടുപ്പിനാണ് ഇവരുടെ നീക്കമെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമീഷണർ വ്യക്തമാക്കിയതോടെ പ്രതിപക്ഷ ആരോപണം നേരത്തെ പൊളിഞ്ഞിരുന്നു. തെറ്റുചെയ്യുന്നവർക്ക് ഓഫീസിൽ ലാവണം ഒരുക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും കേസിൽ നിയമപരമായ ബന്ധമില്ലാതിരുന്നിട്ടും സ്വപ്‌നയുമായുള്ള സൗഹൃദത്തിൽ സംശയനിഴലിലായ സെക്രട്ടറിയെ മാറ്റുകയുംചെയ്‌തു. ഇത്തരമൊരു അനുഭവം യുഡിഎഫിന്റെ ചരിത്രത്തിൽ പരതി നോക്കിയാൽ കാണില്ല.
സർട്ടിഫിക്കറ്റുകൾ വ്യാജം
സ്വപ്‌ന സുരേഷ് ജോലിക്കായി ഹാജരാക്കിയത് വ്യാജസർട്ടിഫിക്കറ്റുകളെന്ന് സംശയം. യുഎഇ കോൺസുലേറ്റിലെ ജോലിക്കും ഐടി വകുപ്പിൽ പ്ലേസ്‌മെന്റ് ഏജൻസിക്കുമുന്നിലും ഇത്തരത്തിൽ തിരിമറി നടത്തിയെന്നാണ് സൂചന. മഹാരാഷ്‌ട്രയിലെ ഡോ. ബാബാസാഹേബ് അംബേദ്‌കർ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് ബികോം ബിരുദം നേടിയതിന്റെ സർട്ടിഫിക്കറ്റാണ് ജോലിക്കായി സ്വപ്‌ന ഹാജരാക്കിയിരുന്നത്. എന്നാൽ, സ്വപ്‌ന പത്താംക്ലാസ് പാസായിട്ടില്ലെന്ന് വിദേശത്തുള്ള സഹോദരൻ ബ്രൈറ്റ് സുരേഷ് പ്രതികരിച്ചു. ഉന്നത സ്വാധീനത്തിലാകാം കോൺസുലേറ്റിൽ ജോലി ലഭിച്ചതെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
മികച്ച ഉദ്യോഗസ്ഥയാണെന്ന യുഎഇ കോൺസുലേറ്റിന്റെ സർട്ടിഫിക്കറ്റും വ്യാജമാണെന്ന് സൂചനയുണ്ട്. സാമ്പത്തിക തിരിമറി നടത്തിയതിന് പുറത്താക്കിയെന്നായിരുന്നു യുഎഇ കോൺസുലേറ്റിൽനിന്നുള്ള വിശദീകരണം. ഇതിനു പിന്നാലെയാണ് ‘ഗുഡ് സർട്ടിഫിക്കറ്റ്’ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. എയർ ഇന്ത്യ സാറ്റ്സിൽ ആറുമാസത്തോളം ട്രെയിനർ ആയിരുന്ന സ്വപ്നയ്ക്കെതിരെ അവിടെ വ്യാജരേഖ ചമച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.
സ്വപ്‌നയ്‌ക്കും സന്ദീപിനുമായി ലുക്കൗട്ട് നോട്ടീസ് വന്നേക്കും
സ്വർണക്കടത്തു കേസിൽ ഒളിവിൽ കഴിയുന്ന സ്വപ്‌നയെയും സന്ദീപ്‌നായരെയും കണ്ടെത്താൻ കസ്‌റ്റംസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഇരുവരും രാജ്യം വിടാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് ഇതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. സ്വർണക്കടത്തിൽ പ്രധാന കണ്ണി സന്ദീപ്‌നായരാണെന്നാണ് കസ്‌റ്റംസിന്റെ നിഗമനം. ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും പ്രമുഖ അഭിഭാഷകനെ സമീപിച്ചതായും വിവരമുണ്ട്. വ്യാഴാഴ്‌ചയും ഇവർ കീഴടങ്ങുകയോ പിടിയിലാകുകയോ ചെയ്‌തില്ലെങ്കിൽ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനാണ് കസ്‌റ്റംസ് നീക്കമെന്നും അറിയുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതിയെ യൂത്ത് ലീഗ് ഭാരവാഹിയാക്കി
എടക്കര > കോയമ്പത്തൂർ വിമാന താവളം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതിയെ യൂത്ത് ലീഗ് ഭാരവാഹിയാക്കി. യൂത്ത് ലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ചുങ്കത്തറ എടമല സ്വദേശി സി എച്ച് അബ്ദുൾ കരീമാണ് 2017ൽ സ്വർണ്ണം കടത്തവെ പിടിയിലായത്. പൊടി രൂപത്തിലാക്കിയ സ്വർണ്ണം കെമിക്കൽ കലർത്തി മരുന്നെന്ന വ്യാജേന ഇരുകാലുകളിലും കെട്ടിവെച്ചാണ് വിമാനതാവളത്തിലെത്തിയത്. എയർ അറേബ്യയുടെ ഷാർജ വിമാനത്തിലാണ് സ്വർണ്ണം കടത്തിയത്. 26,34,630 രൂപയുടെ 878.21 ഗ്രാം സ്വർണ്ണമാണ് കടത്തിയത്.
2017 നവംബർ 6 ന് പുലർച്ചെ 4.30 നാണ് കോയമ്പത്തൂർ വിമന താവളത്തിൽ സി എച്ച് അബ്ദുൾ കരീം പിടിയിലാവുന്നത്. സ്വർണ്ണ കടത്ത് കേസ് രജിസ്റ്റർ ചെയ്ത സമയത്തും സി എച്ച് അബ്ദുൾ കരീം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റായിരുന്നു. ഇടക്കാലത്ത് 6 മാസം മാറ്റിയെങ്കിലും ഒരു വർഷം മുമ്പ് വീണ്ടും ഇദ്ദേഹത്തെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ചുമതലപ്പെടുത്തി. മുസ്ലീം ലീഗ് സംസ്ഥാന നേതാക്കളുമായുള്ള അടുത്ത ബന്ധമാണ് അബ്ദുൾ കരീമിനെ വീണ്ടും പ്രസിഡൻ്റ് സ്ഥാനത്തെത്തിച്ചതെന്നാണ് യൂത്ത് ലീഗിലെ ഒരു വിഭാഗത്തിൻ്റെ ആരോപണം. പാണക്കാട് മുനവ്വറലി തങ്ങൾ, യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്, എംഎസ്എഫ് ദേശീയ പ്രസിഡൻ്റ് ടി പി അശ്റഫലി എന്നിവരുമായി കരീമിന് അടുത്ത ബന്ധമാണുള്ളത്.

സ്വർണക്കടത്തുകാർക്ക് കേന്ദ്ര ബോണസ്
ഒരു വനിത ഉൾപ്പെട്ട സ്വർണക്കടത്തും അതുമായി ബന്ധപ്പെട്ടവയുമാണ് ഇപ്പോൾ വാർത്താ മാധ്യമങ്ങളിലെ പ്രധാന തലക്കെട്ടുകൾ. ആസ്ഥാന ചാനലുകളും സാമൂഹ്യ മാധ്യമങ്ങളും വീണുകിട്ടിയ ചാകര കൊയ്യാൻ വള്ളവും വലയും എമ്പാടും നിരത്തിക്കഴിഞ്ഞു. കുറ്റമറ്റതും കൃത്യവുമായ അന്വേഷണവും മുഴുവൻ കുറ്റവാളികളും പിടിക്കപ്പെടുകയും വേണം. പക്ഷേ, ചില രാഷ്ട്രീയ നേതാക്കളുടെ രക്തംമാത്രം ലാക്കാക്കി മാധ്യമപ്രവർത്തനം എന്ന അധരവ്യായാമം അരങ്ങേറുമ്പോൾ മൂടിവയ്ക്കപ്പെടുന്നത് വസ്തുതകളാണ്. ആഗോളതലത്തിൽ നിയമ വിരുദ്ധമായ മാർഗങ്ങളിലൂടെ സ്വർണം കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സ്മഗ്ലിങ് ഹബ്ബായി കുറെ വർഷങ്ങളായി ഇന്ത്യ മാറിയിട്ടുണ്ട്. വിമാനത്താവളങ്ങൾ വഴിയും നേപ്പാൾ അതിർത്തി വഴിയും ടൺ കണക്കിന് സ്വർണം ഒഴുകുന്നു. സ്വർണ വിപണിയുടെ കണക്കുപ്രകാരം വർഷത്തിൽ 100‐ -120 ടൺ സ്വർണം അനധികൃതമായി എത്തുന്നുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യയിൽ സ്വർണക്കള്ളക്കടത്ത് ഇത്ര വ്യാപകമായത് എന്ന ഒരു അന്വേഷണം ഏതെങ്കിലും മാധ്യമങ്ങൾ നടത്തുന്നുണ്ടോ ?
എളുപ്പത്തിലുള്ള നിക്ഷേപമാർഗം
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം വിറ്റഴിയുന്ന മാർക്കറ്റുകളിൽ പ്രധാനപ്പെട്ട ഒന്ന് ഇന്ത്യയാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം വാർഷികമായി 800‐850 ടൺ സ്വർണം ഇന്ത്യയിൽ വിറ്റഴിയുന്നുണ്ട്. പരമ്പരാഗതമായി, ശരാശരി ഇന്ത്യക്കാരന്റെ ഏറ്റവും സുതാര്യവും എളുപ്പവുമായ ഒരു നിക്ഷേപ രീതിയാണ് സ്വർണം. ഇറക്കുമതി വഴിയും പഴയ ആഭരണങ്ങൾ റീസൈക്കിൾ ചെയ്യുന്നതിലൂടെയുമാണ് പ്രധാനമായും സപ്ലൈ ഉണ്ടാകുന്നത്. ഇന്ത്യൻ മാർക്കറ്റിലെ വിലനിർണയം മുഖ്യമായും ദുബായ്, ലണ്ടൻ, ന്യൂയോർക്ക് വിപണികളെ അടിസ്ഥാനമാക്കിയാണ്.
പക്ഷേ വില എല്ലായ്‌പ്പോഴും ആഗോള വിപണികളേക്കാൾ കൂടുതലായിരിക്കും. ഇതിന്റെ പ്രധാന കാരണം ഇന്ത്യയിൽ ഇറക്കുമതി തീരുവ കൂടുതലാണ് എന്നതാണ്. തീരുവ അടച്ച് സ്വർണം ഇറക്കുമതി ചെയ്യുന്നത് ഉയർന്ന വില നിലനിൽക്കുന്നതിന് മുഖ്യകാരണമാകുന്നതിന് പുറമെ, അത് വ്യാപാര മേഖലയ്‌ക്ക് വലിയ നഷ്ടം വരുത്തിവയ്ക്കുകയും ചെയ്യുന്നു. ഈ പ്രശ്നം ഒരളവോളം പരിഹരിക്കുന്നതിനും നിയമവിധേയമായ സ്വർണ വരവ് ഉയർത്തുന്നതിനും വിദഗ്ധരും സ്വർണ വ്യാപാര രംഗത്തുള്ളവരും നിർദേശിക്കുന്ന ഒരു പരിഹാരമാർഗം ഇന്ത്യ ഡ്യൂട്ടി കുറയ്ക്കുക എന്നതാണ്. കഴിഞ്ഞ ബജറ്റ് അവതരണവേളയിൽ ഈ ആവശ്യം വളരെ ശക്തമായി ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകൾ ഉന്നയിച്ചിരുന്നു. അതനുസരിച്ചുള്ള പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, സംഭവിച്ചത് ഇതാണ്: നിർമല സീതാരാമൻ ഇറക്കുമതി ഡ്യൂട്ടി പത്ത് ശതമാനത്തിൽനിന്ന് 12.5 ശതമാനമായി ഉയർത്തി.
കള്ളക്കടത്തുകാർക്ക് കോടികൾ
ഈ നടപടി സ്വർണക്കള്ളക്കടത്തുകാർക്ക് ഒരു ഇൻസെന്റീവ് കൊടുക്കുന്നത് പോലെയാണെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഇന്ത്യ റീജിയൻ മാനേജിങ് ഡയറക്ടർ പി ആർ സോമസുന്ദരം അന്ന് ഒരു പ്രമുഖ സാമ്പത്തിക ദിനപത്രത്തോട് പറഞ്ഞത്. ഇത് വളരെ അപ്രതീക്ഷിതമായിരുന്നുവെന്നും കള്ളക്കടത്ത് ഗണ്യമായി ഉയരുന്നതിന് കാരണമാകുമെന്നും ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ എൻ അനന്തപദ്മനാഭൻ അഭിപ്രായപ്പെട്ടിരുന്നു. ഇറക്കുമതി തീരുവ ഉയർത്തിയാൽ അനധികൃത സ്വർണ വരവ് ഉയരുമെന്ന് വ്യക്തമായ ധാരണ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അത് ഉയർത്തിയത് ? ഇതിന്റെ പിന്നിലുള്ള ലക്ഷ്യമെന്താണ് ? ആരെയാണ് ഈ നടപടി സഹായിക്കുന്നത് ? എന്നതടക്കമുള്ള ഏതെങ്കിലും വിഷയങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ അന്വേഷിച്ചിട്ടുണ്ടോ. ഇറക്കുമതി തീരുവയ്ക്ക് പുറമെ മൂന്ന് ശതമാനം ജിഎസ്ടിയും സ്വർണ വ്യാപാരത്തിനുണ്ട്. അപ്പോൾ മൊത്തം നികുതി 15.5 ശതമാനമായി ഉയരും. ദുബായിൽനിന്ന് സ്വർണം വാങ്ങി അനധികൃത മാർഗത്തിലൂടെ ഇന്ത്യയിൽ എത്തിക്കുന്നതു വഴി ഇതിലെ കണ്ണികൾ കൊയ്യുന്നത് കോടികളാണ്. ഒരു തരത്തിൽ പറഞ്ഞാൽ ഈ ഇടപാടിന് ഒത്താശ ചെയ്തു കൊടുക്കുന്ന തരത്തിലുള്ളതാണ് കേന്ദ്ര സർക്കാർ നടപടി എന്ന് കാണാം.
വൻതോതിലുള്ള ഇറക്കുമതി കുറയ്ക്കുകയാണ് തീരുവ ഉയർത്തുന്നതിന്റെ ലക്ഷ്യം എന്നതാണ് ഇതിനുള്ള ഒരു ന്യായവാദം. പക്ഷേ, യാഥാർഥ്യം അതല്ല. തീരുവ ഉയർത്തിയതുകൊണ്ട് ഇന്ത്യയിലേക്കുള്ള സ്വർണ വരവ് കുറഞ്ഞതായി ഒരു സ്ഥിതിവിവരക്കണക്കുമില്ല. മറിച്ച് കള്ളക്കടത്ത് വർധിക്കുന്നു എന്നത് വളരെ വ്യക്തവുമാണ്. കോടികളുടെ നികുതി നഷ്ടം സംഭവിക്കുന്നതിനു പുറമെ ആഭ്യന്തര വിപണിയിൽ സ്വർണ വില കുതിച്ചുയരുന്നതിനും ഇത് കാരണമാണ്. അധോലോകം ശക്തിപ്പെടുന്നതിനും സമാന്തര സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്ന ആഘാതം ശക്തമാകാനും ഇത് വഴിയൊരുക്കുന്നു. ഇതിനു സുഗമമായ വഴി ഒരുക്കുകയല്ലേ കേന്ദ്ര സമീപനത്തിലൂടെ ഉണ്ടാകുന്നത് എന്നതാണ് പരിശോധിക്കപ്പെടേണ്ട കാതലായ വിഷയം. കഴിഞ്ഞ ബജറ്റ് അവതരണ വേളയിൽ ഇന്ത്യ ബുള്ളിയൻ ആൻഡ് ജൂവലറി അസോസിയേഷൻ തീരുവ രണ്ടു ശതമാനം എങ്കിലും കുറയ്ക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. കറന്റ് അക്കൗണ്ടിലെ കമ്മി കുറയ്ക്കുന്നതിന് 2013ൽ ഇറക്കുമതി തീരുവ മൂന്ന് തവണ വർധിപ്പിച്ചിരുന്നു. ഫലമോ 2014ൽ 250 ടൺ സ്വർണം കള്ളക്കടത്തായി എത്തി.
ഇംപാക്ട് എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ പറയുന്നത് ഇന്ത്യാ ഗവണ്മെന്റിന്റെ വിവിധ നയങ്ങൾ സ്വർണക്കള്ളക്കടത്തിന് കൃത്യമായ പ്രോത്സാഹനമായി മാറി എന്നാണ്. മാത്രവുമല്ല, ഹവാല പണം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നും പറയുന്നു. ലോകമാകെ വ്യാപിച്ചുകിടക്കുന്ന സ്വർണക്കടത്ത് ശൃംഖലയുടെ കേന്ദ്രം ഇന്ത്യയാണ് എന്നാണ് നിരവധി രാജ്യങ്ങളിലായി നടത്തിയ പഠനത്തിന്റെ നിഗമനമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ സ്വീകരിക്കുന്ന നയങ്ങളും നികുതി രംഗത്തെ നിലപാടുകളുമാണ് ഇതിന് കാരണമെന്ന് അടിവരയിട്ട് പറയുന്നു ഈ റിപ്പോർട്ട്. യുഎഇ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽനിന്ന് നടക്കുന്ന സ്വർണക്കടത്തിന്റെ വിശദാംശങ്ങൾ വ്യക്തികളുടെയും കുടുംബങ്ങളുടെയും പേരുകൾ സഹിതം റിപ്പോർട്ട് പ്രതിപാദിക്കുന്നുണ്ട്. പക്ഷേ, നാളിതുവരെ ഒന്നും സംഭവിച്ചിട്ടില്ല എന്നതും സത്യം.
ഉയർന്ന ഇറക്കുമതി തീരുവ
2012ൽ അന്നത്തെ ധനമന്ത്രി പി ചിദംബരം ഇറക്കുമതി തീരുവ നാലു ശതമാനത്തിൽനിന്ന് ആറ് ശതമാനമാക്കി ഉയർത്തിയിരുന്നു. കറന്റ് അക്കൗണ്ടിലെ കമ്മി വളരെ ഉയർന്ന തോതിലായതാണ് ഇതിനു കാരണം. അന്ന് ജിഡിപിയുടെ 5.4 ശതമാനമായി കമ്മി ഉയർന്നിരുന്നു. 2014ൽ ഡ്യൂട്ടി എട്ടു ശതമാനത്തിലേക്കും പിന്നീട് പത്ത് ശതമാനമായും ഉയർത്തി. ഇതിനെ തുടർന്ന് സ്വർണത്തിന്റെ കടത്ത് ക്രമാതീതമായി ഉയരാൻ തുടങ്ങി. കാരണം ഒരു കിലോ സ്വർണം അനധികൃതമായി ഇന്ത്യൻ മാർക്കറ്റിലേക്ക് എത്തുമ്പോൾ കുറഞ്ഞത് 15 ലക്ഷം രൂപയുടെ നേട്ടം ഉണ്ടാക്കാൻ കഴിയുന്നു എന്നതാണ്. നിലവിലെ മാർക്കറ്റ് വില പരിഗണിക്കുമ്പോൾ ലാഭം ഇനിയും ഉയരും. ഇന്ത്യയിൽ സാധാരണക്കാരന് അപ്രാപ്യമായ വിധത്തിൽ സ്വർണ വില ഉയർന്നതിന്റെയും കള്ളക്കടത്തും ഹവാല ഇടപാടുകളും സമീപകാലത്ത് വലിയ അളവിൽ കൂടുന്നതിന്റെയും പിന്നിൽ തികച്ചും ദുരൂഹത നിറഞ്ഞ കേന്ദ്ര സർക്കാർ നയങ്ങൾ തന്നെയാണ് കാരണം. എന്നാൽ, രാജ്യം കൊള്ളയടിക്കപ്പെടുന്നത് നോക്കിനിൽക്കുകയും ചില സംഭവങ്ങൾമാത്രം എങ്ങനെ തങ്ങളുടെ ഉദ്ദിഷ്ടകാര്യങ്ങൾക്ക് ഉപയോഗിക്കാം എന്ന് ഗവേഷണം നടത്തുകയും ചെയ്യുന്ന മാധ്യമങ്ങൾക്ക് ഇതൊന്നും ഒരു പ്രശ്‌നമേയല്ല.
ജോർജ് ജോസഫ്

വിവാദവ്യവസായത്തിന്റെ രാഷ്ട്രീയം
യുഎഇ കോൺസുലേറ്റിലേക്ക് നയതന്ത്ര ബാഗേജിന്റെ മറവിൽ സർണക്കള്ളക്കടത്ത് നടത്തിയ സംഭവം സാധാരണഗതിയിൽ സംസ്ഥാന സർക്കാരിന് ഒരു തരത്തിലുമുള്ള അധികാരമില്ലാത്ത മേഖലയിൽ നടന്ന കാര്യമാണ്. എന്നാൽ, മഹാഭൂരിപക്ഷം മാധ്യമങ്ങളും യുഡിഎഫും ബിജെപിയും ചേർന്ന് മുഖ്യമന്ത്രിയെയും എൽഡിഎഫ് സർക്കാരിനെയും തെറ്റായ രീതിയിൽ ചിത്രീകരിക്കാനായി നുണനിർമാണങ്ങളിലൂടെ ശ്രമിക്കുകയാണ്. ഇതിനായി മാധ്യമങ്ങളിൽ ഒരുവിഭാഗം വിശ്രമരഹിതമായി നുണനിർമാണം നടത്തുന്നുണ്ട്. വ്യാജവാർത്തകളും ചിത്രങ്ങളും സ്വയം നിർമിച്ച് കോൺഗ്രസും ബിജെപിയും സങ്കുചിത രാഷ്ട്രീയതാൽപ്പര്യത്തിനായി കൈകോർത്ത് രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന് പ്രതികളുമായി ബന്ധമുണ്ടെന്ന വാർത്തയാണ് സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും ഈ കേസുമായി കൂട്ടിച്ചേർക്കാനുള്ള ചരടായി ഇവർ ഉപയോഗിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ സംബന്ധിച്ച വാർത്തകൾ പുറത്തുവന്ന സന്ദർഭത്തിൽത്തന്നെ അദ്ദേഹത്തെ ആ ചുമതലയിൽനിന്ന് ഒഴിവാക്കി. കുറ്റംചെയ്ത ഒരാളെയും സംരക്ഷിക്കുന്ന രീതി ഈ സർക്കാരിനില്ലെന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും അർഥശങ്കയ്‌ക്കിടയില്ലാത്തവിധം മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. കള്ളക്കടത്ത് സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിനായി ഉചിതമായ കേന്ദ്രഏജൻസിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. അതോടൊപ്പം ഐടിവകുപ്പിന്റെ കീഴിലുള്ള സ്‌പെയ്‌സ് പാർക്കിന്റെ മാർക്കറ്റിങ്ങിനായി ചുമതലപ്പെടുത്തിയ കൺസൾട്ടൻസിയുടെ ജീവനക്കാരെ സപ്ലൈ ചെയ്യാൻ ചുമതലപ്പെടുത്തിയ സ്ഥാപനത്തിന്റെ ഭാഗമായ ആറുമാസത്തേക്കുള്ള താൽക്കാലിക ജോലിക്കാരിയായിരുന്നു പ്രതികളിലൊരാൾ. അതിനായി അവർ ഉപയോഗിച്ച യോഗ്യതാ സർട്ടിഫിക്കറ്റുതന്നെ വ്യാജമായിരുന്നുവെന്ന ആക്ഷേപവും ഉയർന്നു. അത് അന്വേഷിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഏത് അന്വേഷണത്തിലും ആര് കുറ്റക്കാരാണെന്നു കണ്ടെത്തിയാലും അവരെ സംരക്ഷിക്കുന്ന ഒരു നിലപാടും സംസ്ഥാന സർക്കാരിനില്ലെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കി. കേന്ദ്രസർവീസിലെ ഈ ഉദ്യോഗസ്ഥൻ തെറ്റായ എന്തെങ്കിലും ചെയ്തെന്നു കണ്ടെത്തിയാൽ കടുത്ത നടപടി എടുക്കാനും സംസ്ഥാന സർക്കാർ മടിക്കില്ല.
ഈ കേസ് അന്വേഷിച്ചിരുന്ന കസ്റ്റംസും എൻഐഎയും അറസ്റ്റ് ചെയ്ത പ്രതികളിലൊരാൾക്ക് ബിജെപി ബന്ധമാണുള്ളത്. ഒടുവിൽ അറസ്റ്റ് ചെയ്തത് മുസ്ലിംലീഗിന്റെ പ്രമുഖനായ നേതാവിന്റെ അടുത്ത ബന്ധുവിനെയാണ്. ഈ കേസുമായി ഇടതുപക്ഷവുമായി ബന്ധമുള്ള ഒരാളുടെ പേരിലും ആരോപണം ഉയർന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണവിധേയനായ വ്യക്തി ഐഎഎസ് ഉദ്യോഗസ്ഥനാണ്. എന്നിട്ടും എന്തെല്ലാം നുണകളാണ് മാധ്യമങ്ങൾ പടച്ചുവിടുന്നത്. പ്രതികളിലൊരാൾ സിപിഐ എം അംഗമാണ് എന്ന വാർത്ത കൃത്രിമമായി സൃഷ്ടിച്ചു. ഏഷ്യാനെറ്റിന്റെ എഡിറ്റർ അത് തെറ്റാണെന്നു പറഞ്ഞ് ഖേദം പ്രകടിപ്പിച്ചെങ്കിലും ചില മാധ്യമങ്ങൾ അതിനുപോലും തയ്യാറായില്ല. പ്രതികൾക്കുവേണ്ടി സ്വർണം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസിൽ ബന്ധപ്പെട്ട യൂണിയൻ നേതാവിന്റെയും രാജ്യദ്രോഹകുറ്റമെന്ന് എൻഐഎ കണ്ടെത്തിയ പ്രതികൾക്കായി വാദിച്ച അഭിഭാഷകന്റെയും സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ വെറുതെ നോക്കിയാൽപ്പോലും ആർക്കും പിടികിട്ടുന്ന രാഷ്ട്രീയബന്ധം ഈ മാധ്യമങ്ങൾ കണ്ടതായിപ്പോലും നടിച്ചില്ല.
പ്രതികളെ പിടികൂടുന്നതിൽ കേരള പൊലീസ് പരാജയപ്പെട്ടെന്നും ആറുദിവസംകൊണ്ട് കേരള പൊലീസിന് കഴിയാത്തത് 24 മണിക്കൂർകൊണ്ട് എൻഐഎക്ക് കഴിഞ്ഞെന്നുവരെ തലക്കെട്ട് നൽകിയ മാധ്യമങ്ങളുണ്ട്. സംസ്ഥാന സർക്കാരിന്റെ നിസ്സഹകരണത്തെക്കുറിച്ച് മുഖപ്രസംഗത്തിൽ സൂചിപ്പിച്ചവരുമുണ്ട്. കഴിഞ്ഞ ദിവസം ഒരു ചർച്ചയിൽ കസ്റ്റംസിന്റെ സൂപ്രണ്ടായിരുന്ന വ്യക്തി ഇതുസംബന്ധിച്ച് വ്യക്തത വരുത്തുകയുണ്ടായി. ഒരു കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്ന കേസിൽ അവർ ആവശ്യപ്പെടാതെ സംസ്ഥാന പൊലീസിന് ആർക്കെങ്കിലും എതിരെ എഫ്ഐആർ ഇടുന്നതിനോ അറസ്റ്റ് രേഖപ്പെടുത്തുന്നതിനോ കഴിയില്ലെന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാക്കാവുന്നതാണെങ്കിലും പ്രചാരവേലയാൽ അന്ധരാക്കപ്പെടാൻ സാധ്യതയുള്ളതുകൊണ്ട് ഈ വിശദീകരണത്താൽ വ്യക്തത വരുത്താവുന്നതാണ്. പൊലീസിന്റെ ഉൾപ്പെടെ സഹായം തേടുന്നതിന് കസ്റ്റംസ് നിയമം കസ്റ്റംസിന് അവകാശം നൽകുന്നുണ്ട്. എന്നാൽ, അതനുസരിച്ച് കസ്റ്റംസ് പൊലീസിന്റെ സഹായം അഭ്യർഥിച്ചത് ജൂലൈ 11ന് ഉച്ചകഴിഞ്ഞുമാത്രമാണ്. ഉടൻതന്നെ സംസ്ഥാന പൊലീസ് വിപുലമായ അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തു.
ഇനി എൻഐഎ നിയമം നോക്കുകയാണെങ്കിൽ അതിന്റെ ആറാമത്തെ വകുപ്പിന്റെ ആറാം ഉപവകുപ്പ് പ്രകാരം സംസ്ഥാന പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസ് എൻഐഎക്ക് വിട്ടുകൊടുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചാൽത്തന്നെ സംസ്ഥാനസർക്കാരും പൊലീസും അടിയന്തരമായി അന്വേഷണം അവസാനിപ്പിച്ച് എല്ലാ രേഖകളും എൻഐഎക്ക് ഉടൻ കൈമാറണം. അങ്ങനെ ഒരു നിയമം നിലനിൽക്കുന്ന രാജ്യത്താണ് എൻഐഎയും അതിനുമുമ്പ് കസ്റ്റംസും അന്വേഷിക്കുന്ന കേസിൽ തങ്ങളുടെ അധികാരപരിധിയിൽ വരാത്ത കേസിൽ സംസ്ഥാന പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന പ്രചാരവേല നടത്തുന്നത്. ഇതിന്റെ തുടർച്ചയിലായിരുന്നു പ്രതികളെ കർണാടകത്തിലേക്ക് രക്ഷപ്പെടുന്നതിനായി സംസ്ഥാന പൊലീസ് സഹായിച്ചെന്ന അടുത്ത പ്രചാരവേല. ട്രിപ്പിൾ ലോക്‌ഡൗണിൽ എങ്ങനെ തലസ്ഥാനത്തുനിന്ന് രക്ഷപ്പെട്ടെന്ന ചോദ്യം ഒന്നാംപേജിൽ ചോദിച്ച മനോരമ പത്രംതന്നെ അവരുടെ വെബ് എഡിഷനിൽ ട്രിപ്പിൾ ലോക്‌ഡൗണിന് രണ്ടു ദിവസംമുമ്പുതന്നെ തലസ്ഥാനത്തുനിന്ന് രക്ഷപ്പെട്ടെന്ന വാർത്തയും നൽകി. സംസ്ഥാനത്തുനിന്ന് പുറത്തേക്ക് സഞ്ചരിക്കുന്നതിന് പുറപ്പെടുന്ന സംസ്ഥാനത്തിന്റെ അനുമതി വേണ്ടെന്ന കേന്ദ്ര ഉത്തരവ് നിലവിലുള്ളപ്പോഴാണ് ഈ യാത്രയെന്നത് ഇവരാരും കണ്ടതായി നടിക്കുന്നില്ല. കർണാടക സർക്കാരിന്റെ സേവാ സിന്ധു ആപ്പിൽ രജിസ്റ്റർ ചെയ്തതിന്റെ പ്രിന്റ് ഔട്ട് കാണിച്ചാൽമാത്രമേ അവർക്ക് ആ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ. എന്നുമാത്രമല്ല, ബംഗളൂരു നഗരത്തിൽമാത്രം 168 കണ്ടെയ്‌ൻമെന്റ് സോണുകളുണ്ടെന്ന് മാധ്യമങ്ങൾ വാർത്ത നൽകിയ ദിവസംതന്നെയാണ് ഈ പ്രതികൾ ആ നഗരത്തിൽ എത്തിയത്. ഏത് രാഷ്ട്രീയക്കാരനാണെന്ന് ഇതിനകം വ്യക്തമായിട്ടുള്ള ഒരു പ്രതി കർണാടകത്തിലേക്ക് എങ്ങനെ പ്രവേശിച്ചെന്ന് അന്വേഷിക്കാതിരിക്കുന്നവർ ആരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്. മാതൃഭൂമിയിലെതന്നെ മറ്റൊരു വാർത്തകൂടി ചേർത്തുവായിക്കുന്നത് കൗതുകകരമായിരിക്കും. സ്വപ്നയുടെ ജോലിക്ക് ക്ലീൻചിറ്റ് കർണാടകത്തിൽനിന്നാണെന്നാണ് ആ വാർത്ത. അപ്പോൾ ഈ കർണാടക ബന്ധത്തിന് മറുപടി പറയേണ്ടത് ആരായിരിക്കും.
യഥാർഥത്തിൽ രാജ്യത്തിന്റെ സമ്പദ്ഘടനയെയും സുരക്ഷയെയും ബാധിക്കുന്ന ഒന്നായി മാറിയ സ്വർണക്കടത്തിൽ അടിസ്ഥാന പ്രശ്നത്തിൽനിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമം എന്തിനുവേണ്ടിയാണ്? ഒന്നാമതായി യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്. രണ്ട് സങ്കുചിത രാഷ്ട്രീയ താൽപ്പര്യത്തിനും അധികാരമോഹത്തിനുമായി ഏതറ്റവുംവരെ പോകുന്നതിനുള്ള അടങ്ങാത്ത ത്വര. ഇന്ത്യയിലേക്കുള്ള സ്വർണക്കള്ളക്കടത്തിന്റെ രണ്ടു ശതമാനംമാത്രമേ പിടികൂടുന്നുള്ളൂവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഗൂഗിളിൽ റത്ഗുന ത്രിവേദി എന്ന പേര് തിരയുകയാണെങ്കിൽ 1300 കോടി രൂപയുടെ മൂല്യംവരുന്ന നാലു ടൺ സ്വർണം ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളംവഴി കടത്തിക്കൊണ്ടു വന്ന കേസിൽ പിടിയിലായത് കാണാം. ഈ സ്വർണം എന്തിനാണെന്നും ആർക്കാണെന്നും എന്ന കാര്യത്തിൽ ഇപ്പോഴും അഭ്യൂഹങ്ങൾ തുടരുന്നു.
നയതന്ത്രവഴിയിലൂടെ ആദ്യ കള്ളക്കടത്ത് എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ മനോരമ ഓൺലൈനിൽത്തന്നെ ഒരു വാർത്ത കാണാൻ കഴിയും. 2013ൽ സിംഗപ്പുരിൽനിന്ന് ഡൽഹിയിൽവന്ന യുഎഇയുടെ ഡിപ്ലോമാറ്റിൽനിന്ന് 37 കിലോ സ്വർണം പിടിച്ചെന്നാണ് വാർത്ത. ഗൾഫ് രാജ്യങ്ങളിൽനിന്ന് വരുന്ന കള്ളക്കടത്തിന്റെ അമ്പരപ്പിക്കുന്ന ചിത്രം പല കോടതികളിലായി കസ്റ്റംസ് കൊടുത്ത സത്യവാങ്മൂലങ്ങളിൽനിന്ന് വായിച്ചെടുക്കാൻ കഴിയും. തിരുവനന്തപുരം വിമാനത്താവളത്തിൽത്തന്നെ കസ്റ്റംസിന്റെ ഉയർന്ന ഉദ്യോഗസ്ഥനെതിരെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മൂന്നിലധികം കേന്ദ്രഏജൻസിയാണ് അന്വേഷിക്കുന്നത്. കള്ളക്കടത്തുമായി ബന്ധമുള്ളതായി ഈ കേസിൽമാത്രമല്ല മറ്റു കേസുകളിലും കണ്ടെത്തിയവരുടെ രാഷ്ട്രീയബന്ധങ്ങൾ പലപ്പോഴും വലതുപക്ഷ രാഷ്ട്രീയത്തിന്റേതാണ്.
രണ്ടാമത്തേത് ഇടതുപക്ഷ വേട്ടയ്‌ക്ക് ഇതുവഴി കഴിയുമോ എന്ന വൃഥാശ്രമമാണ്. തെരഞ്ഞെടുപ്പിന് ജനങ്ങൾ നൽകിയ വാഗ്ദാനങ്ങളിൽ മഹാഭൂരിപക്ഷവും നടപ്പാക്കി ചരിത്രം സൃഷ്ടിച്ച സംസ്ഥാന സർക്കാരിന് പൊതുസമൂഹത്തിൽ നല്ല അംഗീകാരമാണുള്ളത്. പ്രകൃതിക്ഷോഭ സന്ദർഭങ്ങളിലും കോവിഡ് കാലത്തും പിണറായി നയിക്കുന്ന സർക്കാരിന്റെ അനിതരസാധാരണമായ നേതൃമികവ് ലോകത്തിന്റെതന്നെ അംഗീകാരം നേടി. ഭരണത്തുടർച്ച എന്ന് ചില മാധ്യമങ്ങൾതന്നെ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി. ഇതെല്ലാം കണ്ട് ഹാലിളകിയ പ്രതിപക്ഷം മഹാമാരിയുടെ സമൂഹവ്യാപനത്തിനായി നേരിട്ട് രംഗത്തിറങ്ങി. എന്നാൽ, ജനം അതെല്ലാം തള്ളിക്കളഞ്ഞു. അപ്പോഴാണ് സംസ്ഥാനത്തിന് ഒരു ബന്ധവുമില്ലെങ്കിലും വീണുകിട്ടിയ ഒരു കേസിനെ വഴിതിരിച്ചുവിട്ട് യഥാർഥ പ്രതികളെ രക്ഷപ്പെടുത്തുന്നതിനും സങ്കുചിത രാഷ്ട്രീയതാൽപ്പര്യത്തിനുമായി യുഡിഎഫ്–- ബിജെപി കൂട്ടുകെട്ട് ശ്രമിക്കുന്നത്. കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റായ വനിത ഉൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് കേരളത്തിന്റെ പൊതുബോധത്തോടുള്ള വെല്ലുവിളിയാണ്. രാഷ്ട്രീയമായി നേരിടാൻ കഴിയാത്ത പാപ്പരത്തമാണ് ഈ അധമവേലയ്‌ക്ക് പ്രേരിപ്പിക്കുന്നത്.
കേരളത്തിൽ സിപിഐ എം വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ അക്ഷീണം ശ്രമിക്കുന്ന ബിജെപിക്ക് കോൺഗ്രസ് വന്നാലും കുഴപ്പമില്ലെന്ന ചിന്തയാണ്. ഗോവയും മണിപ്പുരും തുടങ്ങി മധ്യപ്രദേശിൽവരെ അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസിന് ബിജെപിക്കാരായി മാറുന്നതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ജ്യോതിരാദിത്യ സിന്ധ്യയുടെ വഴിയിൽ സച്ചിൻപൈലറ്റും പോകുമെന്ന വാർത്തകൾ വരുമ്പോൾ മനസ്സുകൊണ്ട് ഇപ്പോൾത്തന്നെ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ ബിജെപിയായതറിയുന്നവരുടെ കണക്കൂകൂട്ടലുകൾ അറിയാൻ ഗണിക്കേണ്ടതില്ല. ഈ കേസിൽ ഇടതുപക്ഷത്തിന് ഒന്നും മറച്ചുവയ്ക്കാനില്ല. മെക്ക മസ്ജിദ് കേസുപോലുള്ള ചിലതിൽ വിമർശം ക്ഷണിച്ചുവരുത്തിയ ഏജൻസിയാണെങ്കിലും ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ അനുസരിച്ചാണെങ്കിൽ എൻഐഎപോലുള്ള ഒരു ഏജൻസിക്കായിരിക്കും ഫലപ്രദമായി ഈ കേസ് അന്വേഷിക്കാൻ കഴിയുക എന്നത് വസ്തുതയാണ്. നിഷ്പക്ഷമായി അന്വേഷണം നടത്തി ഈ കേസിലെ ശരിയായ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞാൽ, ഇപ്പോൾ അഹോരാത്രം നുണക്കഥകൾ നിർമിക്കുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടെയും തനിനിറം ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യും.

Subscribe to:
Posts (Atom)