എ ഗ്രൂപ്പിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ് വീക്ഷണം. ചൊവ്വാഴ്ച അവധിയായതിനാല്‍ ബുധനാഴ്ച പത്രം പ്രസിദ്ധീകരിച്ചില്ല. എന്നാല്‍, ജന്മദിനത്തോട് അനുബന്ധിച്ച് ആഘോഷ പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നുമില്ല. പുതിയ കെപിസിസി പ്രസിഡന്റ് അധികാരമേല്‍ക്കുന്ന ദിവസം അവധി പാടില്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിച്ചില്ല. അതിനിടെ വീക്ഷണത്തിലെ എഡിറ്റോറിയല്‍ വിഭാഗത്തിലടക്കം മാറ്റങ്ങള്‍ക്ക് സുധീരന് ആലോചിക്കുന്നതായും സൂചനയുണ്ട്.
സുധീരന്റെ സ്വീകരണവും ഉമ്മന്‍ചാണ്ടി ബഹിഷ്കരിച്ചു
സ്ഥാനാരോഹണത്തിന് പിന്നാലെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ആദ്യ സ്വീകരണവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബഹിഷ്കരിച്ചു. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ ഡിസിസി സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് ഉമ്മന്‍ചാണ്ടി വിട്ടുനിന്നത്. സുധീരനെ പ്രസിഡന്റാക്കിയതിലുള്ള കടുത്ത അതൃപ്തി ഒരിക്കല്‍ കൂടി പ്രകടിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. ചൊവ്വാഴ്ച സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ് ബഹിഷ്കരിച്ച ഉമ്മന്‍ചാണ്ടി എല്ലാം കഴിഞ്ഞ് കെപിസിസി ഓഫീസിലെത്തി "അഭിനന്ദിച്ച്" പോയെങ്കിലും രോഷം അടങ്ങിയില്ലെന്നതിന്റെ തെളിവായി ബഹിഷ്കരണം. മന്ത്രിസഭായോഗം നടക്കുന്ന ബുധനാഴ്ചകളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അതീവപ്രധാന്യമുള്ള പരിപാടികള്‍ക്കേ തലസ്ഥാനം വിട്ടുപോകാറുള്ളൂ. എന്നാല്‍, മന്ത്രിസഭായോഗം കഴിഞ്ഞ ഉടനെ വാര്‍ത്താസമ്മേളനത്തിന് പോലും കാത്തുനില്‍ക്കാതെ മുഖ്യമന്ത്രി സ്ഥലം വിടുകയായിരുന്നു.
deshabhimani
No comments:
Post a Comment