Friday, December 2, 2011

മന്ത്രി ഗണേശ്കുമാറിന്റെ ഗുണ്ടാപ്രവര്‍ത്തനം അനുവദിക്കില്ല: എല്‍ഡിഎഫ്



മന്ത്രി ഗണേശ്കുമാറിന്റെ ഗുണ്ടാപ്രവര്‍ത്തനം അനുവദിക്കില്ല: എല്‍ഡിഎഫ്

കൊല്ലം: ജനപ്രതിനിധികളെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ച മന്ത്രി കെ ബി ഗണേശ്കുമാറിന്റെ ഗുണ്ടാസംഘത്തെ അറസ്റ്റ്ചെയ്യണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗുണ്ടാസംഘത്തെ ഉപയോഗിച്ച് ജനാധിപത്യപരമായ പ്രതിഷേധത്തെ നേരിടാമെന്നത് മന്ത്രിയുടെ വ്യാമോഹമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ആര്‍ രാമചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

തലവൂര്‍ ദേവിവിലാസം എച്ച്എസില്‍ കുളക്കട ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് എല്‍ഡിഎഫ് ജനപ്രതിനിധികളെ കൈയേറ്റംചെയ്യാന്‍ മന്ത്രിയുടെ ഇരുപതോളംവരുന്ന ഗുണ്ടാസംഘം ശ്രമിച്ചത്. പത്തനാപുരത്തെ യുഡിഎഫ് പൊതുയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ അസഭ്യവര്‍ഷം നടത്തിയ മന്ത്രി ഗണേശ്കുമാര്‍ പങ്കെടുക്കുന്ന പൊതുചടങ്ങുകള്‍ ബഹിഷ്കരിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് തലവൂര്‍ സ്കൂളിലെ ചടങ്ങില്‍നിന്ന് എല്‍ഡിഎഫ് ജനപ്രതിനിധികള്‍ വിട്ടുനിന്നത്.

പൊലീസ് അകമ്പടിയില്ലാതെ ഗുണ്ടകളുടെ സംരക്ഷണത്തില്‍ എത്തിയ മന്ത്രി പ്രശ്നം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആശാശശിധരനെ ഗുണ്ടകള്‍ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന സിപിഐ എം ഏരിയ സെക്രട്ടറി പി അജയകുമാര്‍ , ജനപ്രതിനിധികളായ ബിജു കെ മാത്യു, സുധാകരന്‍ , ആര്‍ എസ് ബീന, എല്‍ഡിഎഫ് നേതാക്കളായ മധുക്കുട്ടന്‍ , വാസുദേവന്‍ ഉണ്ണി എന്നിവര്‍ ഇടപെട്ടതോടെയാണ് ഗുണ്ടാസംഘം പിന്‍തിരിഞ്ഞത്.

deshabhimani 021211

1 comment:

  1. ജനപ്രതിനിധികളെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ച മന്ത്രി കെ ബി ഗണേശ്കുമാറിന്റെ ഗുണ്ടാസംഘത്തെ അറസ്റ്റ്ചെയ്യണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗുണ്ടാസംഘത്തെ ഉപയോഗിച്ച് ജനാധിപത്യപരമായ പ്രതിഷേധത്തെ നേരിടാമെന്നത് മന്ത്രിയുടെ വ്യാമോഹമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ആര്‍ രാമചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete