Wednesday, December 26, 2012

മഅദനിയുടെ മോചനം സര്‍ക്കാരിന് പരിമിതിയുണ്ട്: മുഖ്യമന്ത്രി

ബംഗളൂരു ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനക്കാര്യത്തില്‍ സംസ്ഥന സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ പരിമിതിക്കകത്ത് നിന്ന് വേണ്ടത് സര്‍ക്കാര്‍ ചെയ്യും. മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅദനിയുടെ ആരോഗ്യനില പരിശോധിക്കാന്‍ അഞ്ച് ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമായ നടപടികള്‍ ആലോചിച്ച് തീരുമാനിക്കും. ബംഗളൂരുവിലേക്ക് സര്‍വ്വകക്ഷിസംഘം പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും മഅദനിയുടെ ചികില്‍സ കാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി. സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ സമയപരിധി പാലിക്കണമെന്ന് ടീകോമിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കഴിഞ്ഞദിവസം നടന്ന രത്നാഭരണക്കവര്‍ച്ചയും ഹരിഹര വര്‍മ്മയുടെ കൊലപാതകവും സംബന്ധിച്ച പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


അറസ്റ്റിനു പിന്നില്‍ ലീഗെന്ന് മഅ്ദനി പറഞ്ഞു, പിടിഎ റഹീം

കോഴിക്കോട്: ലീഗിന്റെ ഇടപെടലാണ് തന്നെ അറസ്റ്റു ചെയ്യാന്‍ കാരണമെന്ന് മഅ്ദനി വെളിപ്പെടുത്തിയതായി പിടിഎ റഹീം എംഎല്‍എ. ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം തന്നോട് പറഞ്ഞതായി റഹീം ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ലീഗ് നേതാക്കള്‍ക്കെതിരേ ലഭിച്ച സുപ്രധാന തെളിവുകള്‍ പുറത്തുവിടുമെന്ന ഭഭയത്താലാണ് ലീഗ് തനിക്കെതിരേ തിരിഞ്ഞതെന്നും മഅ്ദനി പറഞ്ഞു. ഇതറിഞ്ഞ മുസ്ലിം ലീഗ് നേതാക്കള്‍ മധ്യസ്ഥശ്രമവും നടത്തി. പിടിഎ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവില്‍ ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിച്ചിരുന്നു.


deshabhimani

No comments:

Post a Comment