Sunday, December 30, 2012

സെക്രട്ടറിയറ്റ് നടയിലെ ഉപവാസം വിജയിപ്പിക്കുക


കേരളത്തില്‍ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ സെക്രട്ടേറിയറ്റ് നടയില്‍ എല്‍ഡിഎഫ് നടത്തുന്ന ഉപവാസസമരവുമായി മുഴുവന്‍ ബഹുജനങ്ങളും സഹകരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വി.എസ്. അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, പന്ന്യന്‍ രവീന്ദ്രന്‍, സി. ദിവാകരന്‍, എ.എ. അസീസ്, എന്‍.കെ. പ്രേമചന്ദ്രന്‍, മാത്യു. ടി. തോമസ്, സി.കെ. നാണു, എ.കെ. ശശീന്ദ്രന്‍, പീതാംബരന്‍ മാസ്റ്റര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി.സി. തോമസ്, വി. സുരേന്ദ്രന്‍പിള്ള എന്നിവരും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ ഈ ഉപവാസ സമരത്തില്‍ അണിചേരും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളുടെ ഭാഗമായി അതിരൂക്ഷമായ വിലക്കയറ്റമാണ് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമായ കേര ളത്തിലാവട്ടെ സ്ഥിതിഗതികള്‍ അതീവഗുരുതരവുമാണ്. അരിയുടെ വില 38 മുതല്‍ 50 രൂപവരെയായി ഉയര്‍ന്നിരിക്കുകയാണ്. പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും നാളിതു വരെ ഇല്ലാത്ത വിലക്കയറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ക്ഷമ പ രീക്ഷിക്കുന്ന വിധത്തിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരാവട്ടെ ഇത് പരിഹരിക്കുന്നതിനുള്ള യാതൊരു തരത്തിലുള്ള നടപ ടിയും സ്വീകരിക്കുന്നില്ല. പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തിക്കൊണ്ട് ഇടപെ ടേണ്ട സംസ്ഥാന സര്‍ക്കാരാവട്ടെ അത്തരം സംവിധാനങ്ങളെ മുഴുവന്‍ തകര്‍ത്തുകളഞ്ഞിരിക്കുകയാണ്. റേഷന്‍ സബ്സിഡി തന്നെ എടുത്തുകളഞ്ഞുകൊണ്ട് ആ സംവിധാനത്തേയും തകര്‍ക്കുന്നതിനുള്ള നടപ ടികളും പൂര്‍ത്തിയായിരിക്കുകയാണ്. മാവേലി സ്റ്റോറിലും കണ്‍സ്യൂമര്‍ ഫെഡിന്റെ വിവിധ സ്റ്റോറുകളിലും അരിയും പലവ്യഞ്ജനവും കിട്ടാത്ത നിലയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. റേഷന്‍ കടകളില്‍ പോലും അരി ലഭിക്കാത്ത അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് ഉണ്ടാ യിട്ടുള്ളത്.

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭഭരിച്ചിരുന്ന കാലത്ത് സഹകരണമേഖലയെ ഉള്‍പ്പെടെ ഉപയോഗ പ്പെടുത്തിക്കൊണ്ട് പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തിയും നടത്തിയ ഇടപെടല്‍ രാജ്യത്തിനാകമാനം മാതൃകയായിട്ടുള്ളതായിരുന്നു. ഇന്ത്യയില്‍ ആകമാനം വിലക്ക യറ്റം രൂക്ഷമായപ്പോള്‍ അത് ഏറെയൊന്നും കേരളത്തില്‍ ബാധിക്കാതെപോയ സ്ഥിതിഗതികള്‍ ഇന്ന് പാടെ മാറിയിരിക്കുകയാണ്. രൂക്ഷമായ വിലക്കയറ്റത്തിന് പുറമെ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന, ബസ് ചാര്‍ജ്ജ് വര്‍ദ്ധന, പ ാലിനും വെള്ളത്തിനും ഉള്ള വില വര്‍ദ്ധനവും കൂടിയായതോടെ കേരളീയരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുകയാണ്. സംസ്ഥാനത്താകമാനം ഉയര്‍ന്നുവരാന്‍ പോകുന്ന ജനമുന്നേറ്റത്തിന്റെ ഭഭാഗമായി നടക്കുന്ന ഈ പ്രക്ഷോഭത്തില്‍ നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

deshabhimani 301212

No comments:

Post a Comment