കൊച്ചി കപ്പല്‍ശാലയെ പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പ്രതിരോധമന്ത്രി ആന്റണി വ്യക്തമാക്കി. തീരദേശസേനയ്ക്കായി കൊച്ചി കപ്പല്‍ നിര്‍മാണശാല നിര്‍മിച്ച അതിവേഗ നിരീക്ഷണയാനം "അഭീഖ്" കമ്മീഷന്‍ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക സാമ്പത്തികപ്രതിസന്ധി ഇന്ത്യയിലെ കപ്പല്‍ നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയായി. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ കപ്പല്‍ശാലയില്‍ ശമ്പളം നല്‍കാനാകുന്നില്ല. ഗോവയിലും ഓര്‍ഡര്‍ ലഭിക്കാതെ പ്രതിസന്ധി രൂക്ഷമാണ്. സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് യൂറോപ്പില്‍നിന്നുള്ള ഓര്‍ഡര്‍ കുറഞ്ഞു. മറ്റ് വിദേശ ഓര്‍ഡറുകളും ലഭിക്കുന്നില്ല. കപ്പല്‍ശാലകള്‍ക്ക് ഇപ്പോള്‍ ആശ്രയം ഇന്ത്യന്‍ നാവികസേനയും തീരദേശ സേനയുമാണ്. അടുത്തവര്‍ഷത്തോടെ കൊച്ചിയിലേത് ഉള്‍പ്പെടെയുള്ള കപ്പല്‍ശാലകള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. കൊച്ചി കപ്പല്‍ശാലയ്ക്ക് കൂടുതല്‍ ഓര്‍ഡര്‍ ലഭ്യമാക്കാന്‍ കേന്ദ്രമന്ത്രി കെ വി തോമസും പി രാജീവ് എംപിയും നിവേദനം നല്‍കിയിരുന്നു. കൊച്ചി കപ്പല്‍ശാലയുടെ വികസനകാര്യത്തില്‍ പുറംതിരിഞ്ഞുനില്‍ക്കില്ലെന്നും ആന്റണി പറഞ്ഞു.
പ്രതിരോധവകുപ്പിന് കപ്പല്‍ നിര്‍മിച്ചുനല്‍കാനുള്ള ഓര്‍ഡര്‍ നല്‍കുന്നത് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതി കൊച്ചി കപ്പല്‍ശാലയെ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തുവെന്ന് ആന്റണി പറഞ്ഞു. പ്രതിരോധമേഖലയില്‍നിന്നുള്ള പുതിയ ഓര്‍ഡറുകള്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് നിഷേധിക്കുന്നതിനെ പരാമര്‍ശിച്ചാണ് ആന്റണി ഇക്കാര്യം സൂചിപ്പിച്ചത്. ഐന്‍എസ് വിക്രാന്തിന്റെ നിര്‍മാണവും കപ്പല്‍ശാലയുമായി സഹകരിക്കുന്ന കമ്പനികളുടെ സാങ്കേതികവൈദഗ്ധ്യക്കുറവും ചൂണ്ടിക്കാണിച്ചായിരുന്നു സമിതി റിപ്പോര്‍ട്ട്. ഇതോടെ പ്രതിരോധമേഖലയുടെ ഓര്‍ഡറുകള്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് ലഭിക്കാന്‍ തടസ്സമുണ്ടായതായും ആന്റണി പറഞ്ഞു. തീരസംരക്ഷണ സേനയ്ക്കായി നിര്‍മിക്കുന്ന 20 അതിവേഗ നിരീക്ഷണയാനങ്ങളില്‍ രണ്ടാമത്തേതാണ് അഭീഖ്(നിര്‍ഭയം). മൂന്നാമത്തെ യാനം ജനുവരി 15ന് പൂര്‍ത്തിയാകും. 50 മീറ്റര്‍ നീളമുള്ള യാനത്തില്‍ ആധുനിക നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 39 ജീവനക്കാരുണ്ടാകും. മദ്രാസ് യൂണിറ്റിന്റെ കീഴിലാകും അഭീഖ് പ്രവര്‍ത്തിക്കുക. മനീഷ്കുമാര്‍ നേഗിയാണ് കമാണ്ടന്റ്. കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി കെ വി തോമസ്, മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, എംപിമാരായ പി രാജീവ്, ഡോ. ചാള്‍സ് ഡയസ്, മേയര്‍ ടോണി ചമ്മണി, തീരസംരക്ഷണസേന ഡയറക്ടര്‍ ജനറല്‍ അനുരാഗ് ജി തപ്ലിയല്‍, സേന ഇന്‍സ്പെക്ടര്‍ ജനറല്‍ എസ് പി എസ് ബസ്റ, എംഎല്‍എമാരായ ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്റേഷന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, കപ്പല്‍ശാല സിഎംഡി കെ സുബ്രഹ്മണ്യം എന്നിവരും വിവിധ സേനാ ഉദ്യോഗസ്ഥരും കപ്പല്‍ശാലാ ജീവനക്കാരും കരാറുകാരും പങ്കെടുത്തു.
deshabhimani
No comments:
Post a Comment