ആഭ്യന്തര ചരക്കുനീക്കത്തില്‍ വിദേശ കപ്പലുകളെ വിലക്കുന്ന കബോട്ടാഷ് നിയമം വല്ലാര്‍പാടം ടെര്‍മിനലിനായി കഴിഞ്ഞ സെപ്തംബറിലാണ് ഭേദഗതിചെയ്തത്. ഇതിനുശേഷം ഞായറാഴ്ചകളില്‍ കൊളംബോവഴി ദുബായ് ജബല്‍അലി തുറമുഖത്തേക്കുള്ള എസ്ജിഇ സര്‍വീസ്, ചൊവ്വാഴ്ചകളില്‍ യൂറോപ്പിലേക്കുള്ള എഎംഇ സിംലൈന്‍ സര്‍വീസ്, ബുധനാഴ്ചകളില്‍ യൂറോപ്പിലേക്കുതന്നെയുള്ള നെമോ സര്‍വീസ് എന്നീ മെയിന്‍ ലൈന്‍ സര്‍വീസുകള്‍ മാത്രമാണ് വല്ലാര്‍പാടത്ത് എത്തിയത്. നിയമഭേദഗതിക്കുശേഷം തുറമുഖത്തെ ചരക്കുനീക്കത്തിലുണ്ടായ വര്‍ധനയാകട്ടെ, കേവലം ഒരുശതമാനവും. നേരത്തെ കൊളംബോയില്‍ കണ്ടെയ്നര്‍ ഇറക്കിയിരുന്നതിന് പകരം എസ്ജിഇ സര്‍വീസ് ജബല്‍അലിയിലും എഎംഇ സിംലൈന്‍ ഇസ്രയേലിലെ ഹൈഫയിലും ചരക്ക് ഇറക്കുകയാണ്. എന്നാല്‍ ഇത് മെയിന്‍ ലൈന്‍ സര്‍വീസാണെന്നത് അധികൃതരുടെ അവകാശവാദം മാത്രം.
കടുത്ത സമ്മര്‍ദത്തിന്റെ ഫലമായി കബോട്ടാഷ് നിയമം ഭേദഗതി ചെയ്തിട്ടും വലിയ കപ്പലുകളും അതിന്റെ ഭാഗമായ ഫീഡര്‍ കപ്പലുകളും കൂടുതലായി എത്തിക്കാന്‍ കഴിയുന്നില്ല. വല്ലാര്‍പാടത്തുനിന്ന് സര്‍വീസ് നടത്തുന്ന ഫീഡര്‍ കപ്പലുകള്‍ കേവലം ഏഴെണ്ണമാണ്. വല്ലാര്‍പാടം ടെര്‍മിനല്‍ 2013 അന്ത്യത്തോടെ ലാഭത്തിലാകുമെന്നായിരുന്നു ഉദ്ഘാടന വേളയില്‍ കൊച്ചി തുറമുഖ ട്രസ്റ്റ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഇനിയും അഞ്ചാറുവര്‍ഷമെടുക്കുമെന്നാണ് ഇപ്പോള്‍ വല്ലാര്‍പാടം ടെര്‍മിനല്‍ അധികൃതര്‍ പറയുന്നത്. ടെര്‍മിനല്‍ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് ഇപ്പോള്‍തന്നെ ലാഭമുണ്ടാക്കുന്നുണ്ട്. എന്നാല്‍ വല്ലാര്‍പാടത്തിനായി കോടികള്‍ മുടക്കിയ കൊച്ചി തുറമുഖത്തിന് അതിന്റെ നാലിലൊന്നുപോലും തിരിച്ചുകിട്ടിയില്ല. പ്രഖ്യാപിച്ച ചരക്ക് എത്തിക്കാതിരുന്നാല്‍ ഡിപി വേള്‍ഡില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാമെങ്കിലും ഈ വഴിക്കുള്ള നീക്കവും നടത്തുന്നില്ല.
deshabhimani
No comments:
Post a Comment