* ഇന്നത്തെ യാംഗോണില്‍ 1945 ജൂണില്‍ ബര്‍മ്മന്‍ സ്വതന്ത്ര സമര നേതാവ് ജനറല്‍ ഓങ് സാന്റെയും കിന്‍ കിയുടെയും മകളായി ജനിച്ചു
* ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ രാഷ്ട്രമീമാംസ, ഓക്‌സ്‌ഫോഡ് സര്‍വകലാശലയില്‍ തത്വശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ വിഷയങ്ങളില്‍ പഠനം
* 1972 -ല്‍ ബ്രട്ടീഷുകാരനായ അധ്യാപകന്‍ മിഖായേല്‍ അരിയാസിനെ വിവാഹം ചെയ്തു.
* 1988-ല്‍ മാരണാസന്നയായ മാതാവിനെ പരിചരിക്കാന്‍ ബര്‍മ്മയിലേക്ക് മടങ്ങി. പട്ടാള ഭരണകൂടത്തിനെതിരെ സമരങ്ങള്‍ ശക്തിപ്പെട്ടു വരുന്ന സമയമായിരുന്നു അത്. പിതാവിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക്.
* നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണത്തില്‍ സജീവ പങ്കാളിത്തം
* പാര്‍ട്ടിയുടെ സ്ഥാപക സെക്രട്ടറി ജനറല്‍. പട്ടാള ഭരണത്തിന് വിരാമമിടാന്‍ ആഹ്വാനം
* 1989-ല്‍ 15 വര്‍ഷത്തെ തടവ് വിധിക്കുന്നു
* 1990-ല്‍ സമ്മര്‍ദത്തെ തുടര്‍ന്ന് പൊതുതിരഞ്ഞടുപ്പിന് സൈനിക ഭരണകൂടം സമ്മതിക്കുന്നു
* 485-ല്‍ 392 സീറ്റുകളും നേടി സൂകിയുടെ പാര്‍ട്ടി തിരഞ്ഞടുപ്പില്‍ വിജയിച്ചു. എന്നാല്‍ ഭരണകൂടം അധികാരം കൈമാറാന്‍ വിസമ്മതിച്ചു.
* 1991-ല്‍ സമാധാനത്തിനുളള നൊബേല്‍ സമ്മാനിച്ച് ലോകം ആദരം പ്രകടിപ്പിക്കുന്നു
* 1999-ല്‍ ഭര്‍ത്താവ് ലണ്ടനില്‍ കാന്‍സര്‍ ബാധയെ തുടര്‍ന്നു മരിച്ചു. അവസാനമായി കാണാനുളള സൂകിയുടെ ആഗ്രഹത്തിന് ഭരണകൂടം വിലങ്ങ് തടിയാവുന്നു
* 1995-ല്‍ യാത്രാവിലക്കോടെ മോചിപ്പിച്ചെങ്കിലും വിലക്ക് മറികടന്നതിനെ തുടര്‍ന്ന് വീണ്ടും വീട്ടുതടങ്കല്‍
* 2003-ല്‍ ഡെപ്പിയാന്‍ കൂട്ടകൊല-ഡെപ്പിയാന്‍ നഗരത്തില്‍ ജനാധിപത്യ അനുകുല യോഗം കലക്കിയ പട്ടാളം 70-ല്‍ അധികം പേരെ കൂട്ടക്കൊല ചെയ്തു
* 2009 ആഗസ്ത് 11-ല്‍ അമേരിക്കന്‍ മധ്യസ്ഥന്‍ ജോണ്‍ യെട്ടാവ സുകിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി.
* സ്വന്തം പാര്‍ട്ടിയെ വിലക്കിയതിനെ തുടര്‍ന്ന് പൊതുതിരഞ്ഞടുപ്പ് ബഹിഷ്‌കരിക്കുന്നു
* 2099 മേയ് 14ന് യു എന്‍ രാഷ്ട്രീയ തടവുകാര്‍ക്കുളള സമിതി സൂകിയുടെ തടവ് അനധികൃതമാണന്ന് പ്രഖ്യാപിക്കുന്നു
* 2009മേയ് 18ന് സൂകിയും ജോണ്‍ യോട്ടോവേയും വിചാരണ നേരിടുന്നു
* 2009 ജൂണ്‍26-ല്‍ യു എന്‍ ദൂതന്‍ ഇബ്രാഹിം ഗംബാരി സൂകിയുമായി ചര്‍ച്ച നടത്തി
* 2009 ആഗസ്ത് 11-ല്‍ യു എന്‍ സെക്രടറി ജനറല്‍ ബര്‍മ സന്ദര്‍ശിച്ചു പക്ഷെ സുകിയെ കാണാന്‍ ഭരണകൂടം അനുവദിച്ചില്ല
* 2010 മേയ്6-ല്‍ യുഎസ് സംഘം സുകിയെ സന്ദര്‍ശിക്കുന്നു. അസിസ്റ്റന്റ് സെക്രട്ടറി കോര്‍ട്ട് കാംബലുമായി സൂകി ചര്‍ച്ച നടത്തുന്നു
* 2010 നവംബര്‍ 12 സൂകിയുടെ തടവ് തീര്‍ന്നതിനെ തുടര്‍ന്ന് മോചിപ്പിക്കാനുളള ശ്രമങ്ങള്‍ പട്ടാള ഭരണകൂടം ആരംഭിക്കുന്നു
*2010 നവംബര്‍ 13 സുകിയെ മോചിപ്പിക്കുന്നു.
പ്രതിപക്ഷത്തിന് ഉയിര്‍ത്തെഴുന്നേല്‍പ്പ്
യാംഗോണ്‍: മ്യാന്‍മര്‍ പട്ടാളഭരണകൂടത്തിന്റെ മര്‍ക്കടമുഷ്ടി ഒടുവില്‍ ജനാധിപത്യത്തിന്റെ സഹനസമര നായികയ്ക്ക് മുന്നില്‍ കീഴടങ്ങി. ഒന്നരപതിറ്റാണ്ടായി പട്ടാളഭരണകൂടം തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന സൂകി ജയില്‍ മോചിതയായ വാര്‍ത്ത ആവേശത്തോടെയാണ് ലോകം ശ്രവിച്ചത്.
രാഷ്ട്രീയ പ്രവര്‍ ത്തനം പാടില്ല, വിദേശ മാധ്യമ ങ്ങളുമായി അഭിമുഖം പാടില്ല തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പട്ടാള ഭരണകൂടം ശ്രമിച്ചെങ്കിലും അന്തരത്തിലുളള ഒരു മോചനം തനിക്കാവശ്യമില്ലെന്ന സൂകിയുടെ ഉറച്ച നിലപാടിനു മുന്നില്‍ പട്ടാളഭരണകൂടം അടിയറവു പറയുകയായിരുന്നു.
ഏകപക്ഷീയമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തി തങ്ങള്‍ക്കനുകൂലമായ പാര്‍ട്ടികളെ ഭരണത്തിലവരോധിച്ച പട്ടാള ഭരണകൂടത്തിന് സൂകി പുറത്തുവരുന്നത് ഏറെ ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സൂകിയുടെ നേതൃത്യത്തിലുളള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയെ മ്യാന്‍മര്‍ ഭരണകൂടം നിരോധിച്ചെങ്കിലും സൂകിയുടെ തിരിച്ചുവരവാകും ഇനി രാജ്യത്തിന്റെ ഗതി നിര്‍ണയിക്കുക എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 37 പാര്‍ട്ടികളാണ് മല്‍സരിച്ചത്.
പട്ടാള ഭരണകൂടത്തെ പിന്താങ്ങുന്ന രാഷ്ട്രീയപാര്‍ട്ടികളാണ് കൂടുതലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും 80 ശതമാനം സീറ്റുകള്‍ നേടിയതും. സൂകിയുടെ പാര്‍ട്ടിയില്‍ നിന്നും പിരിഞ്ഞു പോയ ഏതാനും ചിലര്‍ തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നെങ്കിലും കാര്യമായ മത്‌സരം കാഴ്ച വയ്ക്കാനായില്ല.
സൂകിയുടെ തിരിച്ചുവരവ് പല പാര്‍ട്ടികളിലായി ചിതറിക്കിടക്കുന്ന ദേശീയ വാദികളെയും സ്വാതന്ത്ര്യമോഹികളായ ജനങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തുമെന്നും പോരാട്ടം ശക്തിപ്പെടുമെന്നും കണക്കുകൂട്ടുന്നു. മോചനത്തിന് ഉപാധികളുമായെത്തിയ പട്ടാള ഭരണകൂടത്തിന് മുന്നില്‍ കീഴടങ്ങാതിരുന്നതും സൂകിയുടെ പോരാട്ട വീര്യം വര്‍ധിതവീര്യത്തോടെ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതിന്റെ തെളിവാണ്.
എന്തായാലും പട്ടാള ഭരണകൂടത്തിന്റെ പുതിയ ഭരണഘടനയേയും സര്‍ക്കാരിനെയും സൂകി അംഗീകരിക്കില്ലെന്നും മ്യാന്‍മറില്‍ ഇനി നിരന്തര പ്രക്ഷോഭത്തിന്റെ നാളുകളാണ് വരാന്‍ പോകുന്നതെന്നും ഉറപ്പാണ്. പട്ടാള ഭരണകൂടത്തിനെതിരായ പാര്‍ട്ടികള്‍ സൂകിയുടെ കുടക്കീഴിലേയ്ക്ക് വന്ന് പിരിച്ചുവിടപ്പെട്ട നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയ്ക്ക് ബദലായി ഒരു ശക്തി രൂപപ്പെട്ടുവരുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. രാജ്യത്തിന് പുറത്തു താമസിക്കുന്ന മ്യാന്‍മര്‍ വംശജരും രാജ്യത്തെ പ്രതിപക്ഷത്തെ ഒരുമിപ്പിക്കാനുളള ശ്രമവുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.
ആയിരക്കണക്കിന് അനുയായികളുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ വീട്ടുതടങ്കലില്‍ നിന്നും പുറത്തുവന്ന സൂകി ഇന്ന് മാധ്യമപ്രവര്‍ത്തകരെ കാണുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ജനയുഗം 141110
മ്യാന്‍മര്‍ പട്ടാളഭരണകൂടത്തിന്റെ മര്‍ക്കടമുഷ്ടി ഒടുവില്‍ ജനാധിപത്യത്തിന്റെ സഹനസമര നായികയ്ക്ക് മുന്നില്‍ കീഴടങ്ങി. ഒന്നരപതിറ്റാണ്ടായി പട്ടാളഭരണകൂടം തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന സൂകി ജയില്‍ മോചിതയായ വാര്‍ത്ത ആവേശത്തോടെയാണ് ലോകം ശ്രവിച്ചത്.
ReplyDeleteരാഷ്ട്രീയ പ്രവര്‍ ത്തനം പാടില്ല, വിദേശ മാധ്യമ ങ്ങളുമായി അഭിമുഖം പാടില്ല തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പട്ടാള ഭരണകൂടം ശ്രമിച്ചെങ്കിലും അന്തരത്തിലുളള ഒരു മോചനം തനിക്കാവശ്യമില്ലെന്ന സൂകിയുടെ ഉറച്ച നിലപാടിനു മുന്നില്‍ പട്ടാളഭരണകൂടം അടിയറവു പറയുകയായിരുന്നു.