Saturday, December 3, 2011

ഫെബ്രു. 28ന് ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്ക്

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളിദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ 2012 ഫെബ്രുവരി 28ന് അഖിലേന്ത്യാ പണിമുടക്ക് സംഘടിപ്പിക്കും. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടി അടക്കം അഞ്ച് ആവശ്യം മുന്നോട്ടുവച്ചാണ് പണിമുടക്ക്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ്, എച്ച്എംഎസ്, എഐയുടിയുസി, എഐസിസിടിയു, യുടിയുസി, ടിയുസിസി തുടങ്ങിയ പ്രധാന ട്രേഡ് യൂണിയനുകളുടെ നേതാക്കള്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്നാണ് പണിമുടക്ക് തീരുമാനിച്ചത്.

രാജ്യവ്യാപകമായി ജയില്‍നിറയ്ക്കല്‍ സമരമടക്കം ഒട്ടേറെ പ്രക്ഷോഭപരിപാടികള്‍ നടത്തിയെങ്കിലും ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക് സമരത്തിലേക്ക് തൊഴിലാളിസംഘടനകള്‍ നീങ്ങുന്നത്.

പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളയല്‍ , വൈദ്യുതി- യൂറിയ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുക തുടങ്ങി തൊഴിലാളിവിരുദ്ധ-ജനവിരുദ്ധനടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും ട്രേഡ്യൂണിയനുകള്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. തൊഴില്‍ നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് സാര്‍വത്രിക സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍ക്കല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ട്രേഡ് യൂണിയനുകള്‍ മുന്നോട്ടുവയ്ക്കുന്നത്. രാജ്യവ്യാപക പണിമുടക്ക് വന്‍വിജയമാക്കുന്നതിന് തൊഴിലാളികള്‍ ഒന്നടങ്കം രംഗത്തുവരണമെന്ന്ട്രേഡ് യൂണിയനുകള്‍ അഭ്യര്‍ഥിച്ചു.

deshabhimani 031211

1 comment:

  1. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളിദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ 2012 ഫെബ്രുവരി 28ന് അഖിലേന്ത്യാ പണിമുടക്ക് സംഘടിപ്പിക്കും. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നടപടി അടക്കം അഞ്ച് ആവശ്യം മുന്നോട്ടുവച്ചാണ് പണിമുടക്ക്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ്, എച്ച്എംഎസ്, എഐയുടിയുസി, എഐസിസിടിയു, യുടിയുസി, ടിയുസിസി തുടങ്ങിയ പ്രധാന ട്രേഡ് യൂണിയനുകളുടെ നേതാക്കള്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്നാണ് പണിമുടക്ക് തീരുമാനിച്ചത്.

    ReplyDelete