(വി ജയിന്‍)
മമതയുടെ 6 മാസത്തില്‍ വ്യവസായനിക്ഷേപം പൂജ്യം
കൊല്‍ക്കത്ത: പശ്ചിമബംഗാളിനെ പരിവര്‍ത്തനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന മമത ബാനര്‍ജിയുടെ ആറു മാസത്തെ ഭഭരണത്തില്‍ സംസ്ഥാനത്തേക്ക് വന്ന വ്യവസായനിക്ഷേപം പൂജ്യം. 2010-11 സാമ്പത്തികവര്‍ഷം 15052.2 കോടി രൂപയുടെ വ്യവസായനിക്ഷേപം സംസ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ ,2011 ഏപ്രില്‍മുതല്‍ നവമ്പര്‍വരെ നിക്ഷേപം പൂജ്യം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചയും നിക്ഷേപവും പരിശോധിച്ചു. വാഗ്ദാനങ്ങളല്ലാതെ കഴിഞ്ഞ ആറു മാസത്തിനിടയില്‍ നിക്ഷേപമൊന്നുമുണ്ടായില്ലെന്ന് യോഗം വിലയിരുത്തി. വ്യവസായമന്ത്രി പാര്‍ഥ ചാറ്റര്‍ജി, ധനമന്ത്രി അമിത് മിത്ര, ആസൂത്രണത്തിന്റെ ചുമതലയുള്ള മന്ത്രി മനീഷ് ഗുപ്ത എന്നിവരാണ് പങ്കെടുത്തത്. 56,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രിമാര്‍ അറിയിച്ചു. എന്നാല്‍ , ഒരു വാഗ്ദാനത്തിന്റെയും തുടര്‍നടപടി ഉണ്ടായില്ല. ധാരണപത്രംപോലും ഒപ്പിട്ടില്ല. വ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഭൂമി നല്‍കില്ലെന്നാണ് മമതയുടെ നിലപാട്. ഇടതുമുന്നണി ഭരണകാലത്ത് ഏറ്റെടുത്ത ഭൂമിയില്‍ സ്ഥാപിച്ച വ്യവസായങ്ങള്‍പോലും നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു മമതയുടെ പ്രഖ്യാപനം. ഹല്‍ദിയ, ഖരഗ്പുര്‍ , ദുര്‍ഗാപ്പുര്‍ തുടങ്ങിയ വ്യവസായ ക്ലസ്റ്ററുകളില്‍ പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ തയ്യാറാകുന്ന വ്യവസായികളില്‍നിന്ന് വന്‍ തുക തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ കോഴയായി ആവശ്യപ്പെടുന്നതായും പരാതിയുണ്ട്.
(വി ജയിന്‍)
ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭം ജിജെഎം ശക്തമാക്കുന്നു
കൊല്‍ക്കത്ത: മമത സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി കൊട്ടിഘോഷിച്ച ഗൂര്‍ഖാലാന്‍ഡ് പ്രവിശ്യാഭഭരണ കരാര്‍ അസ്ഥാനത്താക്കി ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായുള്ള പ്രക്ഷോഭം ശക്തമാക്കാന്‍ ഗൂര്‍ഖ ജനമുക്തി മോര്‍ച്ച ഒരുങ്ങുന്നു. ജിജെഎമ്മിന്റെ പോഷകസംഘടനകളെ രംഗത്തിറക്കിയാണ് പ്രക്ഷോഭത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. നേരത്തെ ജിജെഎമ്മിന്റെ യുവജനവിഭാഗം സംസ്ഥാനത്തിനായുള്ള പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ജിജെഎമ്മിന്റെ വനിതാസംഘടനയായ നാരി മോര്‍ച്ചയുടെ നേതാവ് ഊര്‍മിള റുംബ വാര്‍ത്താസമ്മേളനം നടത്തി പ്രത്യേക സംസ്ഥാനത്തിനായുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് അറിയിച്ചു. കരാറില്‍ ഒപ്പിട്ടെങ്കിലും ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടുപോയിട്ടില്ലെന്ന് ജിജെഎം നേതാവ് ബിമല്‍ ഗുരൂങ് നേരത്തെ പറഞ്ഞിരുന്നു. പ്രത്യേക സംസ്ഥാനം അനുവദിക്കില്ലെന്ന് മമത ബാനര്‍ജിയും വ്യക്തമാക്കി. ഗൂര്‍ഖാലാന്‍ഡ് പ്രവിശ്യയില്‍ ഉള്‍പ്പെടുത്തേണ്ട വില്ലേജുകള്‍ സംബന്ധിച്ച പഠനം ഇപ്പോള്‍ ഏറെക്കുറെ സ്തംഭനാവസ്ഥയിലാണ്. ജനുവരിയോടെ പ്രക്ഷോഭം ശക്തമാക്കി തെരുവിലിറങ്ങാനാണ് ജിജെഎമ്മിന്റെ പരിപാടി. ഡാര്‍ജിലിങ്ങിനെ പൂര്‍ണമായും ശാന്തമാക്കിയെന്ന മമതയുടെ അവകാശവാദം പൊളിയുകയാണ്.
deshabhimani 031211
പശ്ചിമബംഗാളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട ഗ്രാമവാസികള്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ രണ്ട് സ്ത്രീകളും ഒരു പെണ്‍കുട്ടിയും മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ മഗരാഹട്ടിലാണ് സംഭവം
ReplyDeleteമൂന്നുസ്ത്രീകള്‍ കൊല്ലപ്പെട്ട മാഗരാഹട്ട് വെടിവയ്പില്‍ പൊലീസിന് തെറ്റുപറ്റിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. വിശദമായി അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. വെടിവച്ച പൊലീസുകാര്‍ ഇടതുമുന്നണി ഭരണകാലത്ത് നിയമനം കിട്ടിയവരാണെന്ന് മമത തുടര്‍ന്നു. സംഭവത്തില്‍ 14 പൊലീസുകാരെ സസ്പെന്‍ഡുചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മാഗരാഹട്ടിനെയിലെ നൈനന്‍ മല്ലിക്പുര ഗ്രാമത്തില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് സംബന്ധിച്ച് ബോര്‍ഡ് ജീവനക്കാരുമായി സമാധാനപരമായി ചര്‍ച്ച നടത്തുകയായിരുന്നു നാട്ടുകാര്‍ . ഇളനീരും മധുരപലഹാരങ്ങളും നല്‍കിയാണ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ സല്‍ക്കരിച്ചത്. പെട്ടെന്ന് മുന്നറിയിപ്പില്ലാതെ ദ്രുതകര്‍മ്മസേന കടന്നുവന്നതെന്തിനാണെന്ന് ഗ്രാമവാസികള്‍ക്ക് മനസ്സിലായില്ല. വൈദ്യുതിബോര്‍ഡ് ആദ്യംതന്നെ വന്‍ പൊലീസ് സന്നാഹത്തിന് ഒരുക്കം ചെയ്തിരുന്നുവെന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്. പൊലീസ് സന്നാഹം എത്തിയതില്‍ സംശയം പ്രകടിപ്പിച്ച ഗ്രാമീണര്‍ക്കുനേരേ ആക്രമണം നടത്തുകയായിരുന്നു. ലാത്തിച്ചാര്‍ജും വെടിവയ്പും പെട്ടെന്നു കഴിഞ്ഞു. തലങ്ങുംവിലങ്ങും വെടിവയ്ക്കുകയായിരുന്നു. വെടിവച്ച പൊലീസുകാരെ നാട്ടുകാര്‍ പിന്തുടര്‍ന്നു. പൊലീസ് രണ്ട് കിലോമീറ്ററോളം ഓടി രക്ഷപ്പെടുകയായിരുന്നു. വെടിവയ്പ് നടന്ന സ്ഥലത്ത് പൊലീസ് ബന്തവസ് ഏര്‍പ്പെടുത്താന്‍പോലും കഴിഞ്ഞില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ശനിയാഴ്ച മാഗരഹട്ടില്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിച്ചു.
ReplyDelete