മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്കാരവും 10 ലക്ഷം രൂപയും നാദര്‍ ആന്‍ഡ് സെമിന്‍ എ സെപറേഷന്‍ എന്ന ഇറാന്‍ സിനിമ സംവിധാനംചെയ്ത അസ്ഹര്‍ ഫറാദി നേടി. റസ്റ്ററേഷന്‍ എന്ന ഇസ്രയേല്‍ ചിത്രത്തിലെ മിന്നുന്ന പ്രകടനത്തിന്് സെസ്സണ്‍ ഗാബേ മികച്ച നടനുള്ള രജതമയൂരവും 10 ലക്ഷവും നേടി. റഷ്യന്‍ചിത്രം എലേനയില്‍ നായികയായ നഡേഷ്ഡ മര്‍ക്കിനയാണ് മികച്ച നടി. ഇവര്‍ക്കും 10 ലക്ഷം രൂപയും രജതമയൂരം പുരസ്കാരവും ലഭിച്ചു. മിഥ്യയും യാഥാര്‍ഥ്യവും കൂടിക്കുഴഞ്ഞ പശ്ചാത്തലത്തില്‍ മനുഷ്യത്വത്തിന്റെ ആഘോഷം വരച്ചുകാട്ടുന്ന സിനിമയാണ് സുവര്‍ണമയൂരം നേടിയ പോര്‍ഫ്യൂരിയോ എന്ന് ജൂറി വിലയിരുത്തി. കൊളംബിയയിലെ ബൊഗോട്ടയില്‍ 2005ലുണ്ടായ വിമാനറാഞ്ചലില്‍ വെടിയേറ്റ് വീല്‍ചെയറിലായ ഒരാളുടെ വ്യക്തിഗത അനുഭവങ്ങളാണ് സിനിമ പങ്കുവയ്ക്കുന്നത്. ആംസ്റ്റര്‍ഡാം മേളയിലും മികച്ച സിനിമയായിരുന്നു ഇത്.
പതിനാല് സിനിമയാണ് രാജ്യാന്തര മത്സരവിഭാഗത്തിലുണ്ടായിരുന്നത്. ഇന്ത്യയില്‍നിന്ന് അബുമാത്രം. കരുണത്തിനുശേഷം കഴിഞ്ഞവര്‍ഷം ഗൗതം ഘോഷിന്റെ മോനേര്‍ മാനുഷ് എന്ന ഇന്ത്യന്‍ ചിത്രവും സുവര്‍ണമയൂരം നേടിയിരുന്നു. അടൂരിനൊപ്പം ലോറന്‍സ് കര്‍ദിഷ് (അമേരിക്ക), ലീ യോങ് ക്വാന്‍ (കൊറിയ), തമീന മിലാനി (ഇറാന്‍), ഡാന്‍ വോള്‍മാന്‍ (ഇസ്രയേല്‍) എന്നിവരായിരുന്നു ജൂറി. പനാജി കലാ അക്കാദമിയില്‍ ചേര്‍ന്ന സമാപനച്ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി ജെ എന്‍ ജട്വ, തമിഴ്നടന്‍ സൂര്യ, മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് എന്നിവര്‍ സംസാരിച്ചു. മധു അമ്പാട്ട്, ഇര്‍ഫാന്‍ഖാന്‍ , കങ്കണ റാവത്ത് എന്നിവരെ ആദരിച്ചു.
(വിനോദ് പായം)
deshabhimani 041211
ഗോവമേളയില്‍ മലയാളസിനിമയ്ക്ക് രജതശോഭ. ഇന്ത്യയുടെ 42-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ സലിം അഹമ്മദ് സംവിധാനംചെയ്ത ആദാമിന്റെ മകന്‍ അബുവിന് പ്രത്യേക ജൂറി പരാമര്‍ശം. അലക്സാന്‍ഡ്രോ ലാന്‍ഡസ് സംവിധാനം ചെയ്ത കൊളംബിയന്‍ സിനിമ പോര്‍ഫ്യൂരിയോയ്ക്ക് മികച്ച സിനിമയ്ക്കുള്ള സുവര്‍ണമയൂരം ലഭിച്ചു. 40 ലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം
ReplyDelete