കര്‍ഷകര്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവരുടെ ഉള്ള ആനുകൂല്യങ്ങള്‍കൂടി ഇല്ലാതാക്കി. നെല്‍കര്‍ഷകര്‍ക്ക് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ച യു ഡി എഫ് സര്‍ക്കാര്‍ പിന്നീട് അവര്‍തന്നെ കൊണ്ടുവന്ന പെന്‍ഷന്‍ പദ്ധതിയെയും നാഥനില്ലാത്ത അവസ്ഥയിലുമാക്കി. കാര്‍ഷികക്ഷേമം പറഞ്ഞുനടക്കുന്ന സര്‍ക്കാരാണ് പിന്‍വാതിലിലൂടെ കര്‍ഷകരെ വഞ്ചിക്കുന്നത്.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നെല്‍കര്‍ഷകര്‍ക്കായി 1000 രൂപ പെന്‍ഷന്‍ പദ്ധതി പ്രഖ്യപിച്ചിരുന്നു. 14,000 ത്തോളം പേര്‍ക്ക് പ്രതിമാസം 1000 രൂപ പെന്‍ഷന്‍ നല്‍കുകുന്ന പദ്ധതിയായിരുന്നു ഇത്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പദ്ധതി. ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അതിനിടെയാണ് തിരഞ്ഞെടുപ്പു വന്നതും ഭരണമാറ്റം സംഭവിച്ചതും. അധികാരത്തിലെത്തിയ യു ഡി എഫ് സര്‍ക്കാര്‍ ഈ പദ്ധതിയുടെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു. പകരം നെല്‍കര്‍ഷകരേയും മറ്റ് കര്‍ഷകരേയും ഉള്‍പ്പെടുത്തി വിപുലമായ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പെന്‍ഷന്‍ തുക 1000 ല്‍ നിന്ന് 300 ആയി കുറച്ചുകൊണ്ടായിരുന്നു പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
പ്രഖ്യാപനത്തിനപ്പുറം യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇനിയും ഉണ്ടായിട്ടില്ല. ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ഇടക്കാല ബജറ്റിലാണ് ചെറുകിട കര്‍ഷകര്‍ക്കായുള്ള 300 രൂപ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചത്. ബജറ്റ് അവതരണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടു. അടുത്ത ബജറ്റ് സമ്മേളനം അടുക്കാറുമായി. എന്നിട്ടും ധനമന്ത്രിയുടെ പ്രഖ്യാപനം ബജറ്റ് രേഖയില്‍ ഉറങ്ങുകയാണ്.
പെന്‍ഷന്‍ നല്‍കുന്നതിനായി കര്‍ഷകരെ കണ്ടെത്തുന്നതിനും, പെന്‍ഷന്‍ പദ്ധതി എത്തരത്തില്‍ നടപ്പാക്കണമെന്നത് സംബന്ധിച്ചും സര്‍ക്കരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാകുന്നതേയുള്ളൂവെന്നാണ് കൃഷിമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.
ഏത് ഏജന്‍സി വഴി ഇത് നല്‍കുമെന്നത് സംബന്ധിച്ച് പോലും ഇതുവരെ വ്യക്തതയുണ്ടാക്കിയിട്ടില്ല. സര്‍ക്കാര്‍ ജോലിയോ മറ്റ് പെന്‍ഷനുകളുടെ ആനുകൂല്യങ്ങളോ ലഭിക്കാത്തവര്‍ക്കായിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ തന്നെ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം തന്നെ വളരെ കുറച്ച് പേര്‍ മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടൂ എന്നിരിക്കെ പെന്‍ഷന്‍ പദ്ധതി നലല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇതുവരെ ആരംഭിക്കാത്തത് കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ നിഷേധ സമീപനമാണ് വ്യക്തമാക്കുന്നത്.
പദ്ധതിക്കായി സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന തുക 25 കോടി മാത്രമാണ്. പദ്ധതി നടപ്പാക്കാന്‍ കുറഞ്ഞത് 150 കോടി രൂപയെങ്കിലും ആവശ്യമായ സാഹചര്യത്തിലാണ് 25 കോടി വകയിരുത്തിയിരിക്കുന്നത്. പെന്‍ഷന്‍ നല്‍കുന്നത് വില്ലേജ് ഓഫീസ് വഴിയോ, ബ്ലോക്ക് ഓഫീസ് വഴിയോ, കൃഷിഭവന്‍ വഴിയോ എന്നതിനെക്കുറിച്ചും, കര്‍ഷകര്‍ ഇതിനായി എവിടെയാണ് അക്കൗണ്ട് ആരംഭിക്കേണ്ടത്, പണം എ ടി എം വഴിയാണോ നല്‍കുന്നത് എന്നതിനെക്കുറിച്ചും സര്‍ക്കാരിന് ഇപ്പോഴും വ്യക്തമായ കാഴ്ചപ്പാടില്ല. പെന്‍ഷന് അര്‍ഹതയുള്ള കര്‍ഷകരെ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നതെന്നും എന്താണ് പരിധിയും മാനദണ്ഡവുമെന്നതിനെക്കുറിച്ചും ഇതുവരെ ചര്‍ച്ച പോലും ആരംഭിച്ചിട്ടില്ല.
പ്രഖ്യാപിച്ചിട്ടുള്ള പെന്‍ഷന്‍ പദ്ധതി എത്തരത്തില്‍ നടപ്പാക്കണമെന്നതിനെക്കുറിച്ച് സര്‍ക്കാരിന് വ്യക്തമായ ധാരണയില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. കര്‍ഷക സംഘടനകളുടെ പ്രധാന ആവശ്യമാണ് പെന്‍ഷന്‍ 2000 രൂപ ആക്കി വര്‍ധിപ്പിക്കുകയെന്നത്. എന്നാല്‍ എല്‍ ഡി എഫ് നടപ്പാക്കിയ പെന്‍ഷന്‍ 1000 രൂപയായി നിലനിര്‍ത്താന്‍ പോലും ആലോചനയില്ലെന്ന് സര്‍ക്കാര്‍ ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഏതെങ്കിലും ഒരു ക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുന്നതായിരുന്നു കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. എന്നാല്‍ നിലവിലുള്ള ആനുകൂല്യങ്ങള്‍കൂടി ഇല്ലാതാക്കുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കടക്കെണിയിലാകുന്ന കര്‍ഷകന് ഒരിറ്റ് ആശ്വാസം നല്‍കുന്ന കര്‍ഷക പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ച യു ഡി എഫ് സര്‍ക്കാരിനും കര്‍ഷകരെ ആത്മഹത്യയിലേക്ക് നയ്ക്കുന്നതില്‍ പ്രധാന പങ്കുണ്ടെന്നാണ് കര്‍ഷകരുടെ മതം. കൃഷി കേരളത്തിന്റെ തനത് സംസ്‌കാരമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശേഷിപ്പിച്ചത്. ഈ തനത് സംസ്‌കാരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍തന്നെയാണെന്നും കര്‍ഷകര്‍ പറയുന്നു.
ജി ഗിരീഷ്‌കുമാര്‍
കര്‍ഷകരക്ഷയ്ക്ക് മനുഷ്യത്വപരമായ സമീപനം വേണം: സി പി ഐ
കര്‍ഷകരക്ഷയ്ക്കുവേണ്ടി നിയമത്തിന്റെ നൂലാമാലകള്‍ക്കപ്പുറം മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സി പി ഐ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിലനില്‍പിനു വേണ്ടിയുള്ള കര്‍ഷക മുന്നേറ്റത്തോടൊപ്പം നിന്ന് ജനവിരുദ്ധനയങ്ങളെ ചെറുത്തുതോല്‍പിക്കുമെന്ന് ഇന്നലെ ഇവിടെ സമാപിച്ച പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് മുന്നറിയിപ്പ് നല്‍കി.
യു ഡി എഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവമായി മാറുകയാണ്. കാര്‍ഷികമേഖലയ്ക്ക് പുതുജീവന്‍ നല്‍കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച ഇച്ഛാശക്തിയുള്ള നിലപാടുകളെ ഒന്നൊന്നായി യു ഡി എഫ് കുഴിച്ചുമൂടുകയായിരുന്നു.
കോണ്‍ഗ്രസും സഖ്യകക്ഷികളും ബി ജെ പിയും ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കര്‍ഷക ആത്മഹത്യ പെരുകുമ്പോള്‍ അതിന് അന്ത്യം കുറിക്കാന്‍ കഴിയുമെന്ന് എല്‍ ഡി എഫ് ഭരണം തെളിയിച്ചു.
യു ഡി എഫ് ഗവണ്‍മെന്റ് തുടര്‍ന്നുവരുന്ന നയം തിരുത്തിയില്ലെങ്കില്‍ കേരളം കര്‍ഷകരുടെ ആത്മഹത്യാമുനമ്പായി മാറും. ജനസമ്പര്‍ക്ക മാമാങ്കങ്ങള്‍ക്ക് പകരം വയനാട്ടില്‍ കര്‍ഷക സമാശ്വാസസംഗമം സംഘടിപ്പിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്നദ്ധനാകേണ്ടതെന്ന് എക്‌സിക്യുട്ടീവ് അഭിപ്രായപ്പെട്ടു.
janayugom 121111
കര്‍ഷകര്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവരുടെ ഉള്ള ആനുകൂല്യങ്ങള്‍കൂടി ഇല്ലാതാക്കി. നെല്‍കര്‍ഷകര്‍ക്ക് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ച യു ഡി എഫ് സര്‍ക്കാര്‍ പിന്നീട് അവര്‍തന്നെ കൊണ്ടുവന്ന പെന്‍ഷന്‍ പദ്ധതിയെയും നാഥനില്ലാത്ത അവസ്ഥയിലുമാക്കി. കാര്‍ഷികക്ഷേമം പറഞ്ഞുനടക്കുന്ന സര്‍ക്കാരാണ് പിന്‍വാതിലിലൂടെ കര്‍ഷകരെ വഞ്ചിക്കുന്നത്.
ReplyDelete