രാജിവെക്കില്ലെന്ന് അഡ്വക്കറ്റ് ജനറല്‍
കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രാജിവെക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെറ്റായ റിപ്പോര്‍ട്ട് കോടതിക്ക് കൊടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിന് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാം. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ചൊവ്വാഴ്ച സാങ്കേതികവിദഗ്ദരെ കോടതിയില്‍ ഹാജരാക്കുമെന്നും എ ജി പറഞ്ഞു.
മുല്ലപ്പെരിയാര്‍ തകര്‍ന്നാലും കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ എ ജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. സമരരംഗത്തുള്ളവരും ഭരണപ്രതിപക്ഷഭേദമില്ലാതെ കേരളം ശക്തമായി പ്രതിഷേധിച്ചു. എ ജി യുടെ ഭാഗത്ത് തെറ്റായ നടഎടിയുണ്ടായെങ്കില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രിമാരായ ജോസഫും മാണിയും പറഞ്ഞു. അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. എ ജി യെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഹസനും സുധീരനും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് എ ജി മാധ്യമങ്ങളെ കണ്ട് താന്‍ രാജിവെക്കുന്ന പ്രശ്മില്ലെന്ന് പ്രഖ്യാപിച്ചത
എ ജിയുടെ നിലപാട് തെറ്റെന്ന് പറയാനാവില്ല: ബാലകൃഷ്ണപിള്ള
കോട്ടയം: അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി കോടതിയില്‍ നടത്തിയ പരാമര്‍ശം തെറ്റാണെന്ന് പറയാനാവില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ എന്ത് സുരക്ഷ നടപടി സ്വീകരിക്കും എന്ന കോടതിയുടെ ചോദ്യത്തിനാണ് അദ്ദേഹം ഉത്തരം നല്‍കിയത്. അതില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല. ഇടുക്കി ഡാമിലെ വെള്ളം പൂര്‍ണ്ണമായും ഒഴിപ്പിച്ചാല്‍ മുല്ലപ്പെരിയാറിലെ വെള്ളം താങ്ങാനുള്ള ശേഷിയുണ്ടെന്നുംഅദ്ദേഹം കൂട്ടിചേര്‍ത്തു.
deshabhimani news
No comments:
Post a Comment