പ്രതിരോധ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. ചില്ലറ വില്‍പ്പന മേഖല നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് തുറന്നു കൊടുക്കണമെന്ന ഇന്തോ-യു എസ് ഫോറത്തിന്റെ ശുപാര്‍ശയില്‍ പ്രതിരോധ മേഖലയും ഉള്‍പ്പെട്ടിട്ടുണ്ട്.
രാജ്യത്തെ തന്ത്ര പ്രധാന മേഖലകള്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് തുറന്നു കൊടുക്കണമെന്ന് ഇന്തോ- യു എസ് സി ഇ ഒ (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍) ഫോറം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്‍ഷുറന്‍സ്, സ്വകാര്യ മേഖലയിലെ ബാങ്കുകള്‍, ചില്ലറ വ്യാപാര മേഖല, പ്രതിരോധം എന്നീ മേഖലകള്‍ തുറന്നു നല്‍കണമെന്നാണ് ഫോറം ശുപാര്‍ശ ചെയ്തിരുന്നത്. ഇതില്‍ ചില്ലറ വില്‍പ്പന മേഖല തുറന്നുകൊടുത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവും പാര്‍ലമെന്റ് സ്തംഭിപ്പിക്കലും ശക്തമായി തുടരുമ്പോഴും തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷവും യു പി എ ഘടക കക്ഷികളായ തൃണമൂലും ഡി എം കെയും രംഗത്ത് എത്തിയത് സര്‍ക്കാരിനെ വെട്ടിലാക്കി. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ ഉപജീവനത്തിനായി ആശ്രയിക്കുന്നത് ചില്ലറ വില്‍പ്പന മേഖലയാണ്.
റെജി കുര്യന്‍
പ്രതിരോധ രംഗമത്ത് വിദേശ നിക്ഷേപം അനുവദിക്കില്ല: സുധാകര്‍ റെഡ്ഡി
ന്യൂഡല്‍ഹി: ചില്ലറ വില്‍പ്പന മേഖല നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് തുറന്നു കൊടുക്കാനുള്ള നീക്കത്തിന് പിന്നാലെ പ്രതിരോധ മേഖലയും വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് രാജ്യത്തെ അടിയറവയ്ക്കലാകുമെന്ന് സി പി ഐ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു.
രാജ്യം വാങ്ങുന്ന പ്രതിരോധ ഉപകരണങ്ങള്‍ പരിശോധിക്കാന്‍ അമേരിക്ക മുന്നോട്ടു വരുന്നത് അംഗീകരിക്കാനാകില്ല. അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ചില്ലറ വില്‍പ്പന മേഖല പോലെ പ്രതിരോധ മേഖലയും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് തുറന്നു കൊടുത്താല്‍ സി പി ഐ പ്രതിരോധം ശക്തമാക്കും. പാര്‍ട്ടി ഇതിനെ എതിര്‍ക്കുന്നു. അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് മന്‍മോമോഹന്‍ സിങ് മുന്‍ഗണന നല്‍കുന്നതെന്നും സുധാകര്‍ റെഡ്ഡി പ്രതികരിച്ചു.
ഇന്തോ-യു എസ് ഫോറത്തിന്റെ ശുപാര്‍ശകള്‍ പടിപടിയായി അംഗീകരിച്ചു മുന്നേറുന്ന സര്‍ക്കാര്‍ രാജ്യ സുരക്ഷതന്നെ അപകടത്തിലാക്കുന്ന പ്രതിരോധമേഖലയാകും അടുത്തതായി നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് തുറന്നു കൊടുക്കുക. കേന്ദ്ര ബജറ്റില്‍ ഏറ്റവും അധികം വകയിരുത്തലുള്ളതും പ്രതിരോധത്തിനാണ്.
ഫോറത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ചില്ലറ വ്യാപാര മേഖല വിദേശ നിക്ഷേപത്തിനായി തുറന്നു നല്‍കിയതെന്ന് രാജ്യസഭയില്‍ ചോദ്യത്തിന് രേഖാ മൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി ജ്യോതിറാദിത്യ സിന്ധ്യ വ്യക്തമാക്കി. ഫോറം ശുപാര്‍ശകള്‍ മുഴുവന്‍ അംഗീകരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നും കൂടുതല്‍ നിക്ഷേപ സൗഹൃദ കാഴ്ചപ്പാടാണ് സര്‍ക്കാരിന് ഉള്ളതെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
2005 ജൂലൈയിലാണ് പരസ്പര നിക്ഷേപ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ച് ഇന്തോ- അമേരിക്കന്‍ സി ഇ ഒ ഫോറം രൂപീകരിച്ചത്. 2009ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ചേര്‍ന്ന് ഇത് പുനസംഘടിപ്പിച്ചു. പുനസംഘടനയില്‍ ഇന്ത്യയില്‍നിന്ന് 12 സി ഇ ഒമാരും അമേരിക്കയില്‍നിന്നുള്ള 12 സി ഇ ഒ മാരെയും ഫോറത്തില്‍ ഉള്‍പ്പെടുത്തി.
കഴിഞ്ഞ സെപ്റ്റംബറില്‍ വാഷിങ്ടണില്‍ ചേര്‍ന്ന ഫോറത്തിന്റെ യോഗത്തില്‍ ഇന്ത്യന്‍ ഭാഗത്തെ നയിച്ചത് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയും അമേരിക്കന്‍ ഭാഗത്തെ നയിച്ചത് ഹണിവെല്‍ ചെയര്‍മാന്‍ ഡേവിഡ് കോറ്റെയുമാണ്. ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി, വാണിജ്യ വ്യവസായ മന്ത്രി ആനന്ദ് ശര്‍മ്മ, ആസുത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
janayugom 011211
പ്രതിരോധ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. ചില്ലറ വില്‍പ്പന മേഖല നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് തുറന്നു കൊടുക്കണമെന്ന ഇന്തോ-യു എസ് ഫോറത്തിന്റെ ശുപാര്‍ശയില്‍ പ്രതിരോധ മേഖലയും ഉള്‍പ്പെട്ടിട്ടുണ്ട്.
ReplyDelete