പരവന്‍ സമുദായം 1936 മുതല്‍ പട്ടികജാതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രശസ്ത നരവംശ ശാസ്ത്രജ്ഞനും കിര്‍ത്താഡ്സ് മുന്‍ ഡയറക്ടറുമായ പി ആര്‍ ജി മാത്തൂര്‍ പറഞ്ഞു. വസ്തുത മനസ്സിലാക്കാതെ സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ് നുണപ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരവന്‍ , തണ്ടാന്‍ സമുദായങ്ങളെ 1976ല്‍ പി ആര്‍ ജി മാത്തൂര്‍ കിര്‍ത്താഡ്സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് എസ്സി ആന്‍ഡ് എസ്ടി) ഡയറക്ടറായിരുന്നപ്പോള്‍ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തി എന്നാണ് പി സി ജോര്‍ജിന്റെ വാദം. 1973 മുതല്‍ 76 വരെ കോഴിക്കോട് പട്ടികവര്‍ഗ ഗവേഷണ പരിശീലനകേന്ദ്രത്തിന്റെ സ്പെഷ്യല്‍ ഓഫീസര്‍ ആയിരുന്ന താന്‍ 1979ല്‍ ആണ് കിര്‍ത്താഡ്സ് ഡയറക്ടര്‍ ആയത്. 1976ലോ അതിനു മുമ്പോ മലബാറിലെ പരവന്‍ , വേട്ടുവന്‍ എന്നീ സമുദായത്തെക്കുറിച്ച് പഠനറിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. റിപ്പോര്‍ട്ട് നല്‍കിയാല്‍ അത് അംഗീകരിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഭരണഘടനയിലെ 341-ാം വകുപ്പുപ്രകാരം സമുദായത്തെ പട്ടികജാതിയാക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 011211
പരവന്‍ സമുദായം 1936 മുതല്‍ പട്ടികജാതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രശസ്ത നരവംശ ശാസ്ത്രജ്ഞനും കിര്‍ത്താഡ്സ് മുന്‍ ഡയറക്ടറുമായ പി ആര്‍ ജി മാത്തൂര്‍ പറഞ്ഞു. വസ്തുത മനസ്സിലാക്കാതെ സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ് നുണപ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ReplyDelete