ധൂര്‍ത്തടിച്ചത് ലക്ഷങ്ങള്‍
കാസര്‍കോട്: മാധ്യമങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതോടെ വാര്‍ത്താ പ്രാധാന്യം കുറയുമെന്ന ഭീതിയില്‍ വെള്ളിയാഴ്ച നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മാറ്റി. പുതിയ തിയതി ഉടന്‍ അറിയിക്കുമെന്ന് ബുധനാഴ്ച പകല്‍ രണ്ടോടെ വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി അറിയിച്ചെങ്കിലും രാത്രി ഏറെ വൈകിയും പുതുക്കിയ തിയതി അറിയിച്ചിട്ടില്ല. ആര്‍ഭാടമായി നടത്താന്‍ തീരുമാനിച്ച പരിപാടി ഉപേക്ഷിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായത്. 20 ലക്ഷം രൂപയാണ് പന്തലിനും മറ്റു അനുബന്ധ സംവിധാനങ്ങള്‍ക്കുമായി ചെലവിട്ടത്. പത്തുലക്ഷത്തോളം രൂപ ചെലവിലാണ് കലക്ടറേറ്റ് വളപ്പില്‍ കൂറ്റന്‍ പന്തലിട്ടത്. ഇവിടെയിറക്കിയ ആറായിരത്തോളം കസേരകള്‍ കരാറുകാര്‍ ബുധനാഴ്ച വൈകിട്ട് തിരികെ കൊണ്ടുപോയി. പരിപാടി ഒരിക്കല്‍കൂടി സംഘടിപ്പിക്കണമെങ്കില്‍ വീണ്ടും ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വരും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കാണാന്‍ പോകണമെന്ന കാരണമാണ് മുഖ്യമന്ത്രി വിവരിച്ചത്. വ്യാഴാഴ്ച പ്രധാനമന്ത്രിയെ കണ്ടശേഷം തിരിച്ചെത്തുന്ന മുഖ്യമന്ത്രിക്ക് വെള്ളിയാഴ്ച നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാവുമെന്നത് ആര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ ഫൗസിയ മുസ്തഫ, ക്യാമറാമാന്‍ സുബിത്ത്, ഡ്രൈവര്‍ അബ്ദുള്‍സലാം എന്നിവരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ബഹിഷ്കരിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ യോഗം തീരുമാനിച്ചിരുന്നു. അന്നുരാത്രി ദേശാഭിമാനി ലേഖകന്‍ രാജേഷ് മാങ്ങാടിനെ പൊലീസ് ലോക്കപ്പിലിട്ട് മര്‍ദിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം പൊലീസ് അക്രമം നടക്കുന്നതില്‍ സംസ്ഥാനത്തെങ്ങും വ്യാപക പ്രതിഷേധമാണുണ്ടായത്. തിങ്കളാഴ്ചക്ക് ശേഷം മാധ്യമങ്ങള്‍ ജനസമ്പര്‍ക്ക പരിപാടി സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കാത്തത് ശ്രദ്ധയില്‍പെട്ടതാണ് പ്രധാനമായും പരിപാടി മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച പൊലീസുകാരെ ന്യായീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കനത്ത പ്രതിഷേധമാണ് ജില്ലയില്‍ ഉയര്‍ന്നിട്ടുള്ളത്.
deshabhimani 011211
മാധ്യമങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതോടെ വാര്‍ത്താ പ്രാധാന്യം കുറയുമെന്ന ഭീതിയില്‍ വെള്ളിയാഴ്ച നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മാറ്റി. പുതിയ തിയതി ഉടന്‍ അറിയിക്കുമെന്ന് ബുധനാഴ്ച പകല്‍ രണ്ടോടെ വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി അറിയിച്ചെങ്കിലും രാത്രി ഏറെ വൈകിയും പുതുക്കിയ തിയതി അറിയിച്ചിട്ടില്ല.
ReplyDelete