Thursday, December 1, 2011

ലോക്പാല്‍ : സിപിഐ എം വിയോജനക്കുറിപ്പെഴുതി

ലോക്പാല്‍ ബില്ലിന് അന്തിമരൂപം നല്‍കാന്‍ ചേര്‍ന്ന പാര്‍ലമെന്റിന്റെ നിയമ- നീതികാര്യ സ്ഥിരം സമിതിയോഗത്തില്‍ ഭിന്നത. സര്‍ക്കാര്‍ നേരത്തെ നല്‍കിയ ഉറപ്പുപോലും ലംഘിച്ച സാഹചര്യത്തിലാണ് അംഗങ്ങള്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയത്. പ്രധാനമന്ത്രിയെയും സിബിഐയെയും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താത്തതിലാണ് രൂക്ഷമായ ഭിന്നതയുണ്ടായത്. അതേസമയം, ലോക്പാലിന് പ്രാദേശിക ബെഞ്ച് രൂപീകരിക്കാന്‍ ധാരണയായി. ഗ്രൂപ്പ് എ, ബി, സി ഉദ്യോഗസ്ഥര്‍ ബില്ലിന്റെ പരിധിയില്‍ വരും. ഡി ഗ്രൂപ്പ് ഉദ്യോഗസ്ഥരെ ഒഴിവാക്കി. ബില്ല് ഏഴിന് സഭയില്‍ വച്ചേക്കും. സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് സമിതിയിലുള്ള എ സമ്പത്താണ് ആദ്യം അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയത്. വിശദമായ വിയോജനക്കുറിപ്പ് തിങ്കളാഴ്ച നല്‍കും. ആര്‍എസ്പിയിലെ പ്രശാന്ത് മജുംദാര്‍ ഉള്‍പ്പെടെ ആറ് എംപിമാര്‍ കൂടി വിയോജന കുറിപ്പെഴുതി.

കോണ്‍ഗ്രസിന് അനുകൂലമായി പറയുമെന്നേറ്റ ലാലുപ്രസാദ് യാദവ്, രാംവിലാസ് പസ്വാന്‍ തുടങ്ങിയവരെ കാത്ത് ബുധനാഴ്ച യോഗം വൈകിപ്പിച്ചെങ്കിലും അവര്‍ എത്തിയില്ല. എങ്കിലും തര്‍ക്കമുള്ള കാര്യങ്ങളില്‍ ഭൂരിപക്ഷം നേടാന്‍ യുപിഎക്കായി. രണ്ടു ദിവസം ചേരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും തര്‍ക്കംമൂലം ബുധനാഴ്ച തന്നെ അവസാനിപ്പിച്ചു. പരിശോധന സമിതിക്ക് മാനദണ്ഡം ഉണ്ടാക്കണമെന്നതിലും സമിതികളിലെ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിലും കോണ്‍ഗ്രസിലെ മീനാക്ഷി നടരാജനുള്‍പ്പെടെയുള്ളവര്‍ അനുകൂലമായ അഭിപ്രായമാണ് പറഞ്ഞത്. എന്നാല്‍ , സിങ്വിയും കൂട്ടരും ഇത് വകവച്ചില്ല. പ്രധാനമന്ത്രിയെ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാകില്ലയെന്ന ഉറച്ച നിലപാടാണ് കോണ്‍ഗ്രസ് എടുത്തത്. രാജ്യരക്ഷ പോലുള്ള പ്രധാന വകുപ്പുകള്‍ ഒഴിവാക്കി പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തി ശക്തമായ ലോക്പാല്‍ ബില്ല് കൊണ്ടുവരണമെന്നാണ് സമ്പത്ത് ആവശ്യപ്പെട്ടത്. ലോക്പാല്‍ ഡല്‍ഹിയില്‍ കേന്ദ്രീകരിക്കരുതെന്നും പ്രാദേശിക ബെഞ്ചുകള്‍ വേണമെന്നുമുള്ള ആവശ്യം സമ്പത്ത് ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ സമവായമുണ്ടായി.

deshabhimani 011211

1 comment:

  1. ലോക്പാല്‍ ബില്ലിന് അന്തിമരൂപം നല്‍കാന്‍ ചേര്‍ന്ന പാര്‍ലമെന്റിന്റെ നിയമ- നീതികാര്യ സ്ഥിരം സമിതിയോഗത്തില്‍ ഭിന്നത. സര്‍ക്കാര്‍ നേരത്തെ നല്‍കിയ ഉറപ്പുപോലും ലംഘിച്ച സാഹചര്യത്തിലാണ് അംഗങ്ങള്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയത്. പ്രധാനമന്ത്രിയെയും സിബിഐയെയും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താത്തതിലാണ് രൂക്ഷമായ ഭിന്നതയുണ്ടായത്. അതേസമയം, ലോക്പാലിന് പ്രാദേശിക ബെഞ്ച് രൂപീകരിക്കാന്‍ ധാരണയായി. ഗ്രൂപ്പ് എ, ബി, സി ഉദ്യോഗസ്ഥര്‍ ബില്ലിന്റെ പരിധിയില്‍ വരും. ഡി ഗ്രൂപ്പ് ഉദ്യോഗസ്ഥരെ ഒഴിവാക്കി. ബില്ല് ഏഴിന് സഭയില്‍ വച്ചേക്കും. സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് സമിതിയിലുള്ള എ സമ്പത്താണ് ആദ്യം അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയത്. വിശദമായ വിയോജനക്കുറിപ്പ് തിങ്കളാഴ്ച നല്‍കും. ആര്‍എസ്പിയിലെ പ്രശാന്ത് മജുംദാര്‍ ഉള്‍പ്പെടെ ആറ് എംപിമാര്‍ കൂടി വിയോജന കുറിപ്പെഴുതി

    ReplyDelete