Wednesday, February 27, 2013

വളര്‍ച്ചനിരക്ക് താഴേക്ക് : സബ്സിഡിയൊഴിവാക്കി ഇന്ധനവില കൂട്ടണം


സബ്സിഡികള്‍ ഒഴിവാക്കി ഇന്ധനവിലകള്‍ വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഡീസലിനും പാചകവാതകത്തിനും ഇനിയും വില കൂട്ടണം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച തീര്‍ത്തും മന്ദഗതിയിലാണ്. നിലവില്‍ അഞ്ചു ശതമാനമാണ് വളര്‍ച്ചാനിരക്ക്. ഇത് രാജ്യത്തിന് സാമ്പത്തിക സ്ഥിതി തകരാറിലാക്കും. അടുത്ത സാമ്പത്തിക വര്‍ഷം 6.7 ശതമാനം സാമ്പത്തികവളര്‍ച്ച പ്രതീക്ഷിക്കുന്നത്. വളര്‍ച്ചാ ഇടിവ് നേരിടാന്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍.

നിലവില്‍ നല്‍കുന്ന സബ് സിഡികള്‍ ഇനിയും കുറക്കണം. ഡീസല്‍വിലയും പാചകവാതകവിലയും വിപണിക്കനസരിച്ച് വര്‍ധിപ്പിക്കേണ്ടി വരും. ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ അടുത്ത സാമ്പത്തികവര്‍ഷം 6.1 നും 6.7 നും ഇടയിലുള്ള വളര്‍ച്ച നിരക്ക് പ്രതീക്ഷിക്കുന്നു. ധനക്കമ്മി കുറക്കാന്‍ സ്വര്‍ണ്ണ ഇറക്കുമതി നിയന്ത്രിക്കും. നാണ്യപ്പെരുപ്പം 6.2 നും 6.6 നും ഇടയിലെത്തും. തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ കേരളത്തിലും ബീഹാറിലുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ളതും കേരളത്തിലാണ്. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment