Friday, February 22, 2013

പുരോഗമന വായനശാല ടി പി ചന്ദ്രശേഖരന്റെ സ്മാരകമാക്കുന്നതില്‍ ജനങ്ങള്‍ക്ക് അമര്‍ഷം

ഒഞ്ചിയം: കാല്‍ നൂറ്റാണ്ട് മുമ്പ് സിപിഐ എം കുന്നുമ്മക്കര മണപ്പുറം ബ്രാഞ്ച് നേതൃത്വത്തില്‍ ആരംഭിച്ച പുരോഗമന വായനശാല ടി പി ചന്ദ്രശേഖരന്‍ സ്മാരകമാക്കുന്നതില്‍ ജനങ്ങള്‍ക്ക് അമര്‍ഷം. സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പരിശ്രമത്തിന്റെ ഫലമായാണ് വായനശാലക്ക് സ്വന്തം കെട്ടിടം ഉണ്ടായത്. ജീവിച്ചിരുന്നപ്പോള്‍ ഈ വായനശാലയുമായി ഒരു തരത്തിലും ബന്ധപ്പെടാതിരുന്ന ടി പി ചന്ദ്രശേഖരന്റെ സ്മാരകമായി വായനശാല മാറ്റുന്നത് വായനശാല കമ്മിറ്റിയിലെ സിപിഐ എം പ്രവര്‍ത്തകരുടെ എതിര്‍പ്പോടെയാണ്. തെറ്റിദ്ധരിപ്പിച്ച് കുടുംബശ്രീ പ്രവര്‍ത്തകരെ പരിപാടിയില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അറിയിച്ചു.

deshabhimani 220213

1 comment: