Monday, February 3, 2014

"മാധ്യമ"ത്തിന്റെ വിഷം തുപ്പല്‍സിപിഐ എമ്മിലേക്ക് ആളുകള്‍ പ്രവഹിക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമിക്ക് അസഹിഷ്ണുത

കണ്ണൂര്‍: ഫാസിസ്റ്റ് രാഷ്ട്രീയത്തോട് വിട പറഞ്ഞ് സിപിഐ എമ്മിലേക്ക് ആളുകള്‍ പ്രവഹിക്കുന്നതില്‍ ആര്‍എസ്സിന്റെ ഇസ്ലാം പതിപ്പായ ജമാഅത്തെ ഇസ്ലാമിക്ക് അസഹിഷ്ണുത. ജില്ലയില്‍ ബിജെപി-ആര്‍എസ് ശക്തികേന്ദ്രങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ സിപിഐ എമ്മിന് കീഴില്‍ അണിനിരക്കുന്നതിന് പിന്നിലെ വസ്തുതകള്‍ മനസില്ലാക്കാതെ സ്വന്തം നിലനില്‍പ്പിനായി വര്‍ഗീയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് സ്വന്തം പത്രത്തിലൂടെ. സിപിഐ എമ്മില്‍ ചേര്‍ന്നവരെ "സിപിഐ എം മോദി ഗ്രൂപ്പെ"ന്ന് വിശേഷിപ്പിക്കുന്നതുള്‍പ്പെടെയുള്ള ഹീനതന്ത്രങ്ങള്‍ ഇതിനായി പയറ്റുന്നു. ആര്‍എസ്എസ് ദുര്‍ബലമായാല്‍ വര്‍ഗീയ രാഷ്ട്രീയ കാര്‍ഡിറക്കിയുള്ള തങ്ങളുടെ കളി ക്ലച്ച്പിടിക്കില്ലെന്ന തിരിച്ചറിവിലാണ് "മാധ്യമ"ത്തിലൂടെയുള്ള വിഷം തുപ്പല്‍.

ആര്‍എസ്എസ്-ബിജെപിയുമായും നമോവിചാര്‍ മഞ്ചുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിച്ചാണ് ഒ കെ വാസുവുള്‍പ്പെടെയുള്ളവര്‍ സിപിഐ എമ്മിലെത്തിയത്. കെ സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൂടാരത്തിലേക്ക് ഇവരെ എത്തിക്കാന്‍ ശ്രമം നടന്നിരുന്നു. മന്ത്രി കെ പി മോഹനനും തന്റെ പാര്‍ടിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ ഇതെല്ലാം തിരസ്കരിച്ച് സിപിഐ എം തെരഞ്ഞെടുത്തതിന് പിന്നില്‍ പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ്. ഉള്‍പാര്‍ടി ജനാധിപത്യം, മൂല്യവ്യതിയാനത്തിനെതിരെ സ്വീകരിക്കുന്ന കര്‍ശന നടപടികള്‍ ഇതെല്ലാമാണ് സിപിഐ എമ്മിലേക്ക് ഇവരെ ആകര്‍ഷിച്ച മുഖ്യഘടകങ്ങള്‍. സിപിഐ എം വര്‍ഗ രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. പാര്‍ടിയിലേക്ക് എത്തിയവരെ പരിശോധിച്ചാല്‍ ഇവരില്‍ ഏറിയ പങ്കും കൃഷിക്കാരും സാധാരണ തൊഴിലാളികളുമാണെന്ന് കാണാം. ആര്‍എസ്എസില്‍നിന്ന് രാജിവച്ച് സിപിഐ എമ്മിലെത്തി ലോക്കല്‍ കമ്മിറ്റിയംഗമായും ലോക്കല്‍ സെക്രട്ടറിയുമായവര്‍ വരെയുണ്ട്. ബിജെപിയിലും ആര്‍എസ്എസിലും സംഭവിച്ചത് വൈരുധ്യങ്ങളുടെ പൊട്ടിത്തെറിയാണ്. എന്നാല്‍ ഇതൊന്നും മനസിലാക്കാന്‍ മെനക്കെടാതെ വര്‍ഗീയ അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമായി വിഷം ചുരത്തുകയാണ് "മാധ്യമം". ആര്‍എസ്എസ് തളര്‍ന്നാല്‍ ജമാഅത്തെ ഇസ്ലാമി തകരും. പരസ്പര പൂരകമായാണ് വര്‍ഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതാണ് സിപിഐ എമ്മിലേക്ക് ആളുകള്‍ എത്തുന്നതിലെ ഹാലിളക്കത്തിന് കാരണം.

deshabhimani

No comments:

Post a Comment