ന്യൂഡല്‍ഹി: ചൈന-ഇന്ത്യ ബന്ധം ശക്തിപ്പെടുത്താന്‍ ഏറെ സാധ്യതകളുണ്ടെന്ന് ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോ. സഹകരണത്തിനായുള്ള പങ്കാളികളാണ് ഇരു രാജ്യങ്ങളും, മത്സരിക്കാനുള്ള എതിരാളികളല്ല. ഇന്ത്യക്കും ചൈനയ്ക്കും വികസിക്കാനും വളരാനും ആവശ്യമായ ഇടം ലോകത്തുണ്ട്. സഹകരിക്കാന്‍ ഏറെ മേഖലകളും- വെന്‍ജിയാബാവോ പറഞ്ഞു. മൂന്നു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ വെന്‍ജിയാബാവോ ഇന്ത്യന്‍ വ്യവസായ സംഘടനയുടെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.
ഇന്ത്യയും ചൈനയും സാമ്പത്തികരംഗത്ത് മത്സരിക്കുന്ന ശക്തികളെന്നാണ് ചിലര്‍ പറയുന്നത്. വ്യാളിയും ആനയും തമ്മില്‍ മത്സരമെന്നു വരുത്തിത്തീര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരം വീക്ഷണങ്ങളെ അംഗീകരിക്കുന്നില്ല. വ്യവസായസമൂഹവും ഇത് അംഗീകരിക്കില്ല. ലോകത്തിലെ അഞ്ചില്‍ രണ്ട് ജനസംഖ്യയുള്ള രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തില്‍നിന്ന് ഇരുകൂട്ടര്‍ക്കും നേട്ടമുണ്ടാകുമെന്നും സിഐഐയും ഫിക്കിയും അസോച്ചവും സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. 48 കരാറിലും ഇരുരാജ്യവും തമ്മില്‍ ഒപ്പുവച്ചു. ഇന്ത്യയിലെ റിലയന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികളും ചൈനീസ് കമ്പനികളും തമ്മിലുള്ള കരാറാണ് ഒപ്പുവച്ചത്.
ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് ജിയാബാവോ ന്യൂഡല്‍ഹിയിലെത്തിയത്. ചൈനീസ് പ്രധാനമന്ത്രിയെ പാലം വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ വാണിജ്യ സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മാത്രമാണുണ്ടായിരുന്നത്. പരസ്പര വിശ്വാസവും ധാരണയും വളര്‍ത്തുകയും വ്യാപാര-സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുകയുമാണ് തന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ഇന്ത്യയിലെത്തിയ ഉടന്‍ ഇറക്കിയ പ്രസ്താവനയില്‍ ജിയാബാവോ പറഞ്ഞു. ചൈനീസ് ഭാഷ പഠിപ്പിക്കുന്ന ഡല്‍ഹിയിലെ ടാഗോര്‍ ഇന്റര്‍നാഷനല്‍ സ്കൂളും വെന്‍ ജിയാബാവോ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ചൈനീസ് പ്രധാനമന്ത്രിക്ക് അത്താഴവിരുന്ന് നല്‍കി. വ്യാഴാഴ്ച രാവിലെ രാഷ്ട്രപതിഭവനില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി ഹൈദരാബാദ് ഹൌസില്‍ വെന്‍ ജിയാബാവോ ഉഭയകക്ഷി ചര്‍ച്ച നടത്തും. പശ്ചാത്തല വികസനം, ടെലികോം, ഊര്‍ജം എന്നീ മേഖലകളില്‍ നിരവധി കരാറുകളിലും ഇരു വിഭാഗവും ഒപ്പുവയ്ക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, യുപിഎ അധ്യക്ഷ സോണിയഗാന്ധി, ലോക്സഭയിലെ പ്രതിപക്ഷനേതാവ് സുഷമസ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ജവാഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ നടക്കുന്ന കലാപരിപാടികളിലും പങ്കെടുക്കും. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് വേള്‍ഡ് എഫയേഴ്സ് നടത്തുന്ന പരിപാടിയിലും വെന്‍ ജിയാബാവോ സംസാരിക്കും. ചൈനീസ് വിദേശമന്ത്രി യാങ് ജിയേച്ചി, വാര്‍ത്താവിനിമയ മന്ത്രി ലി ഷെങ്ലിന്‍, സാംസ്കാരികമന്ത്രി കായി വു, വാണിജ്യ സഹമന്ത്രി ഗാവോ ഹുചേങ്, പ്രധാനമന്ത്രി കാര്യാലയ ഡയറക്ടര്‍ ക്വിയു സിയോസിയോങ് എന്നിവര്‍ക്കു പുറമെ 400 പ്രമുഖ വ്യവസായികളും ചൈനീസ് പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
ദേശാഭിമാനി 161210
ചൈന-ഇന്ത്യ ബന്ധം ശക്തിപ്പെടുത്താന്‍ ഏറെ സാധ്യതകളുണ്ടെന്ന് ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോ. സഹകരണത്തിനായുള്ള പങ്കാളികളാണ് ഇരു രാജ്യങ്ങളും, മത്സരിക്കാനുള്ള എതിരാളികളല്ല. ഇന്ത്യക്കും ചൈനയ്ക്കും വികസിക്കാനും വളരാനും ആവശ്യമായ ഇടം ലോകത്തുണ്ട്. സഹകരിക്കാന്‍ ഏറെ മേഖലകളും- വെന്‍ജിയാബാവോ പറഞ്ഞു. മൂന്നു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ വെന്‍ജിയാബാവോ ഇന്ത്യന്‍ വ്യവസായ സംഘടനയുടെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.
ReplyDeleteചൈന-ഇന്ത്യ സൌഹൃദപുരസ്കാരം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്ക് ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോ സമ്മാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൌഹൃദം ശക്തിപ്പെടുത്തുന്നതിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധം എക്കാലവും ശക്തമായിരുന്നെന്ന് പുരസ്കാരം ഏറ്റുവാങ്ങി യെച്ചൂരി പറഞ്ഞു. ഹുയാന്‍സാങ്ങും ഫാഹിയാനും മറ്റും ഇന്ത്യ സന്ദര്‍ശിച്ച കാലം മുതല്‍ രണ്ട് നാഗരികതകളും തമ്മില്‍ അടുത്ത ബന്ധമായിരുന്നു. 21-ാം നൂറ്റാണ്ടിലും ഇരു രാജ്യങ്ങളുമായിരിക്കും മനുഷ്യസംസ്കാരത്തിന് വന്‍ സംഭാവനകള്‍ നല്‍കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം പഞ്ചശീലതത്ത്വങ്ങളായിരിക്കും. ജിയാബാവോയുടെ സന്ദര്‍ശനം ഉഭയകക്ഷിബന്ധത്തില്‍ നാഴികക്കല്ലാകട്ടെയെന്നും യെച്ചൂരി ആശംസിച്ചു. ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരികളാണ് ബുദ്ധമതാശയങ്ങള്‍ ചൈനയിലെത്തിച്ചതെന്ന് ജിയാബോ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും സ്വാതന്ത്യ്രസമരകാലത്ത് ജനങ്ങള്‍ പുലര്‍ത്തിയ സഹകരണം സ്മരണീയമാണ്. ഇരുരാജ്യങ്ങളുടേയും ബന്ധംശക്തിപ്പെടുത്തുന്ന യെച്ചൂരിയെയും മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ReplyDeletenehru said india chnina bhai bhai,, they replied by attacking indian territories... china is more dangerous to india than even pakis
ReplyDeletenehru said india chnina bhai bhai,, they replied by attacking indian territories - ഇതൊന്ന് വിശദീകരിക്കാമോ? ഇന്ത്യയും ചൈനയും തമ്മില്‍ ഉഭയകക്ഷി സമ്മതപ്രകാരം അംഗീകരിച്ച അതിര്‍ത്തി ഉണ്ടോ എന്നൊക്കെ താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ? അറിയാമോ?
ReplyDeleteരഞ്ജിത് പറഞ്ഞതിനെന്താ തെറ്റ്. കശ്മീരിന്റെ ഭാഗമായ അക്സായിചിന്‍ ഇപ്പോള്‍ ചൈന പിടിച്ചടക്കി വച്ചിരിക്കുക അല്ലെ.
ReplyDeleteമുകളില്‍ ചോദിച്ച ചോദ്യത്തിനു ഉത്തരം മറുചോദ്യമല്ല. അതിനുത്തരം പറയുക ആദ്യം.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeletebtw,i asked u a question 3 times in an older post about china banning wikileaks,, didnt get an answer.,, can u enlightn me now?
ReplyDeleteജയദേവന്‍ കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണ് സംസാരിക്കുന്നതെങ്കില്‍ വിശദമായി എഴുതുക. ഡിക്ലറേറ്റീവ് സ്റ്റേറ്റ്മെന്റ്സ് ആര്‍ക്കും ആകാം.ചൈന ബ്ലോക്ക് ചെയ്യുന്ന കാര്യം. ചൈനീസ് പത്രമായ പീപ്പിള്‍സ് ഡെയ്ലിയില്‍ വിക്കിലീക്ക്സിനെക്കുറിച്ച് എത്രയോ വാര്‍ത്തകള്‍ വന്നിട്ടുണ്ട്.നോക്കുക.(http://english.people.com.cn/90001/90780/7230797.html). ചൈനയോ മറ്റേതെങ്കിലും രാജ്യമോ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും അനുകൂലിക്കാനോ പ്രതികൂലിക്കാനോ ഇവിടെ ആരും കൊട്ടേഷന്‍ എടുത്തിട്ടില്ലെന്ന് ഓര്‍മിപ്പിക്കട്ടെ. അത്തരം ചോദ്യങ്ങള്‍ ഒഴിവാക്കുമല്ലോ. ഒരു വിഷയം പറയുമ്പോള്‍ അതില്‍ ഊന്നി കൃത്യമായി സംസാരിക്കാമെങ്കില്‍ ചര്‍ച്ചക്ക് അര്‍ത്ഥമുണ്ട്. അതല്ലാത്തത് വെറുതെ സമയം കളയാനേ ഉപകരിക്കൂ.
ReplyDeleteam not a teacher. learn for urself.
ReplyDeleteohh i forgot, u only write abt americans or other so called capitalist countries and their evil plans..
i clearly know who writes on contract basis ... a look at ur blog is enuf for tht..
ഇനി സംസാരിക്കുന്നതില്‍ കാര്യമില്ല. താങ്കള്‍ക്ക് വിശദമായി ഒന്നും പറയാനില്ലെങ്കില്‍ വിട്ടു കളയൂ. ബാക്കി ആരോപണങ്ങള്‍ക്ക് താങ്കള്‍ എന്തെങ്കിലും മറുപടി പ്രതീക്ഷിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നില്ല. അപ്പോള്‍ നന്ദി.
ReplyDelete