കൊച്ചി > ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപെട്ടവരില്‍ 9 മലയാളികള്‍. എം സ്വരാജ്, എ എന്‍ ഷംസീര്‍, പി പി ദിവ്യ, നിതിന്‍ കണിച്ചേരിബിജു കണ്ടക്കൈ, എസ് സതീഷ്, എ എ റഹിം, വി പി റജീന വി പി സാനു എന്നിവരാണ് കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപെട്ട മലയാളികള്‍. 83 അംഗ കമ്മിറ്റിയില്‍ 70 അംഗങ്ങളെയാണ് നിലവില്‍ തെരഞ്ഞെടുത്തത്. ഒഴിവുള്ള അംഗങ്ങളെ പിന്നീട് തീരുമാനിക്കും. തെരഞ്ഞെടുക്കപെട്ട കമ്മിറ്റിയില്‍ 16 പേര്‍ വനിതകളാണ്.
സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍
എം സൂര്യ റാവു, (ആന്ധ്ര). റിതു നന്ദന്‍, റുസ്തം അലി(അസം), മനോജ്കുമാര്‍ ചന്ദ്രവംശി, ശശിഭൂഷന്‍ പ്രസാദ് (ബിഹാര്‍), പ്രമോദ് സിങ്, നീല്‍ ഗഗന്‍ (ഡല്‍ഹി), ജിസാങ് ഹോളിപത്ര (ഗുജറാത്ത്), കപില്‍ ഭരദ്വാജ്, അനില്‍ മങ്കോടിയ, വിന്‍ത (ഹിമാചല്‍). നരേഷ്, സന്ദീപ് (ഹരിയാന), അര്‍ഷദ് അലി ബാബ (ജമ്മു കശ്മീര്‍). സുരേഷ് മോണ്ട, സഞ്ജയ് പസ്വാന്‍ (ജാര്‍ഖണ്ഡ്), ബി രാജശേഖര്‍ മൂര്‍ത്തി, മുനീര്‍ കട്ടിപ്പല്യ (കര്‍ണാടകം), എം സ്വരാജ്, എ എന്‍ ഷംസീര്‍, നിതിന്‍ കണിച്ചേരി, ബിജു കണ്ടകൈ, എ സതീഷ്, എ എ റഹീം, പി പി ദിവ്യ, വി പി റജീന (കേരളം), റോമ ദേവി (മണിപ്പുര്‍), പ്രീതി ശേഖര്‍, സുനില്‍ ധന്‍വ, കൈലാസ് ബല്‍സാനെ (മഹാരാഷ്ട്ര), സരോജ് നായക്, ജതിന്‍ മൊഹന്തി (ഒഡിഷ). പരംജിത് സിങ് റോറി, സ്വരണ്‍ജിത് സിങ് ഡാലിയോ (പഞ്ചാബ്). ജാബര്‍ സിങ് റാര്‍, ജഗദീഷ് ജഗ്ഗി, മനീഷ (രാജസ്ഥാന്‍).
എം സെന്തില്‍, എസ് ബാല, ദീപ, ഡബ്ള്യു രാജേഷ് കുമാര്‍, ദാമോദരന്‍, കെ ജെന്നി (തമിഴ്നാട്). പങ്കജ് ഘോഷ്, അമല്‍ ചക്രവര്‍ത്തി, ജിന്‍വാര ബീഗം (ത്രിപുര). രാജേന്ദ്ര റിയാങ്, അമലേന്ദു ദേബ്ബര്‍മ, ജര്‍ന ദേബ് വര്‍മ (ടിവൈഎഫ്). രാധേശ്യാം, ഗുലാബ് ചന്ദ്, സയന്ദീപ് മിത്ര, ജമീര്‍ മൊള്ള, ഇന്ദ്രജിത് ഘോഷ്, സൌരാശിഷ് റോയ്, എസ് കെ ഇബ്രാഹിം അലി, പരമിത ഘോഷ് ചൌധരി, മീനാക്ഷി മുഖര്‍ജി, ജ്യോതിക ബിശ്വാസ് (പശ്ചിമ ബംഗാള്‍). വിപ്ളബ് കുമാര്‍, എ വിജയ്കുമാര്‍ (തെലങ്കാന). പ്രസാദ് ഝാ (ഛത്തീസ്ഗഢ്). വി എസ് നിധിന്‍, ബല്‍ബീര്‍ പ്രസാര്‍, മുഹമ്മദ് റിയാസ്, അവോയ് മുഖര്‍ജി (സെന്റര്‍). വി പി സാനു, വിക്രം സിങ് (എസ്എഫ്ഐ).
ആന്ധ്ര, ബിഹാര്‍, ജാര്‍ഖണ്ഡ്, കര്‍ണാടകം, നാഗാലാന്‍ഡ്, ഉത്തരാഖണ്ഡ്, യുപി, തെലങ്കാന, സിക്കിം എന്നിവടങ്ങളില്‍ നിന്നുള്ള അംഗങ്ങളെ പിന്നീട് കൂട്ടിച്ചേര്‍ക്കും.
ഡിവൈഎഫ്ഐ; എക്‌സിക്യൂട്ടീവില്‍ അഞ്ച് സ്ത്രീകള്‍
കൊച്ചി > ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റിലേക്ക് അഞ്ച് വനിത അംഗങ്ങളെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ആയ ദീപ, ജോയിന്റ് സെക്രട്ടറി പ്രീതി ശേഖര്‍, ജര്‍ന ദേബ് ബര്‍മ, മനീഷ, വിന്ത എന്നിവരാണ് വനിത അംഗങ്ങള്‍. വിവിധ കമ്മിറ്റികളില്‍ വനിതകള്‍ക്ക് 20 ശതമാനം പ്രാതിനിധ്യം നല്‍കുന്ന ഭരണഘടനാ ഭേദഗതി സമ്മേളനം ഇന്നലെ അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 25 അംഗ കേന്ദ്രസെക്രട്ടറിയേറ്റില്‍ അഞ്ച് വനിത അംഗങ്ങളെ ഉള്‍പെടുത്തിയത്.
കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങള്‍: മുഹമ്മദ് റിയാസ്(പ്രസിഡന്റ്). സഞ്ജയ് പസ്വാന്‍, സയന്ദീപ് മിത്ര, എ എന്‍ ഷംസീര്‍, പങ്കജ് ഘോഷ്, ദീപ( വൈസ് പ്രസിഡന്റ്). അവോയ് മുഖര്‍ജി(ജനറല്‍ സെക്രട്ടറി). പ്രീതി ശേഖര്‍, എം സ്വരാജ്, ജമീര്‍ മൊള്ള, അമല്‍ ചക്രവര്‍ത്തി, എസ് ബാല(ജോ. സെക്രട്ടറിമാര്‍). ബല്‍ബീര്‍ പ്രസാര്‍(ട്രഷറര്‍). ബി രാജശേഖരമൂര്‍ത്തി, ബിജോയ് കുമാര്‍, സൂര്യ റാവു, രാധേശ്യാം, ജാബര്‍ സിങ് റാര്‍, അമലേന്ദു ദേബ് ബര്‍മ, ശശി ഭൂഷണ്‍, ജര്‍ന ദേബ് ബര്‍മ, മനീഷ, വിന്ത
നോട്ട് പിന്‍വലിക്കല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ബജറ്റ് ഇരട്ടിആഘാതമായി: യെച്ചൂരി
ഫിദല്‍ കാസ്ട്രോ നഗര്‍ (കൊച്ചി) > നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇരട്ടി ആഘാതം നല്‍കുന്നതാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
നോട്ട് അസാധുവാക്കിയ പ്രത്യാഘാതങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ബജറ്റില്‍ ഒരു നിര്‍ദ്ദേശവും വെച്ചിട്ടില്ല. അതുമാത്രമല്ല പരോക്ഷ നികുതി വര്‍ധിപ്പിച്ചതിലൂടെ ജനങ്ങള്‍ക്ക് ഇരിട്ടി ഭാരവുമാണ് ബജറ്റ് നല്‍കുന്നതെന്നും യെച്ചൂരി പറഞ്ഞു. കൊച്ചിയില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന യെച്ചൂരി. രാജ്യത്തെ കൃഷിക്കാര്‍ ദുരിതം അനുഭവിക്കുകയാണ്. കാര്‍ഷിക ആത്മഹത്യ വര്‍ധിച്ചു. കൃഷിക്കാര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കുന്നില്ല. ഇത് അവരുടെ ജീവിത നിലവാരം തകര്‍ത്തു. ആത്ഹത്യയിലേക്ക് നയിക്കാതെ അവരെ സംരക്ഷിക്കേണ്ട നടപടികള്‍ കൈക്കൊള്ളുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും യെച്ചൂരി പറഞ്ഞു.
കറന്‍സിനിരോധനം വരുത്തിയ കെടുതിയുടെ കണക്കുകള്‍ ഉള്‍പ്പെടാത്ത സാമ്പത്തിക സര്‍വെയില്‍പ്പോലും ഇടിവ് കണക്കാക്കിയിരുന്നു. ഇതിനു പരിഹാരമായി ആഭ്യന്തരവിപണിയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കണമെന്നാണ് സാമ്പത്തിക സര്‍വെയില്‍ നിര്‍ദേശിച്ചത്. എന്നാല്‍, തൊഴിലും ജനങ്ങളുടെ വരുമാനവും വര്‍ധിപ്പിച്ച് ഡിമാന്റ് കൂട്ടാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലില്ലെന്നും യെച്ചൂരി പറഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രികൂടിയായ സഖാവ് പിണറായി വിജയന്‍ ഉള്‍പെടെയുള്ളവര്‍ സമരത്തിലാണ്. കേരളത്തിലെ സാധാരണക്കാര്‍ക്കുള്ള റേഷന്‍ വിഹിതം പുനസ്ഥാപിക്കാനാണ് സമരം. ഈ വിഷയംകൂടി ഏറ്റെടുത്ത് നടത്താന്‍ ഡിവൈഎഫ്ഐ ശ്രദ്ധിക്കണമെന്നും യെച്ചൂരി പറഞ്ഞു.
No comments:
Post a Comment