Monday, June 14, 2010

പിണറായി പറയുന്നത്

ആന്‍ഡേഴ്സനെ രക്ഷപ്പെടുത്തിയത്അന്വേഷിക്കണം: പിണറായി വിജയന്‍

ഭോപാല്‍ കുട്ടക്കൊലയുടെ മുഖ്യ ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡ് തലവന്‍ വാറന്‍ ആന്‍ഡേഴ്സന് രക്ഷപ്പെടാന്‍ സാഹചര്യം ഒരുക്കിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കല്യാശേരി കപ്പോത്ത്കാവി ല്‍ ഇ കെ നായനാര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദുരന്തസമയത്ത് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ സിങ്ങിനെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി ഫോണില്‍വിളിച്ചാണ് ആന്‍ഡേഴ്സനെ രക്ഷപ്പെടുത്തിയതെന്ന് രാജീവ് ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന പി സി അലക്സാണ്ടര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 25,000 പേര്‍ കൊല്ലപ്പെട്ട കേസ് നിസ്സാരമാക്കി 25,000 രൂപയുടെ ജാമ്യത്തില്‍ ആന്‍ഡേഴ്സനെ വിട്ടത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലപാടനുസരിച്ചാണ്. അന്നു തുടങ്ങിയ അമേരിക്കന്‍ വിധേയത്വം ഇന്നും കോണ്‍ഗ്രസ് തുടരുകയാണ്. ഇന്ത്യ ആവശ്യപ്പെട്ടാല്‍ ആന്‍ഡേഴ്സനെ അമേരിക്ക വിട്ടുകൊടുക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇന്ത്യ അക്കാര്യം ചിന്തിച്ചിട്ടുപോലുമില്ല. ഭോപാല്‍ ദുരന്ത കേസിന്റെ പശ്ചാത്തലത്തില്‍ ആണവബാധ്യതാ ബില്ല് പിന്‍വലിക്കണം. വിദേശ കമ്പനികളെ ആണവ ദുരന്തത്തിന്റെ ബാധ്യതയില്‍നിന്ന് നിയമപരമായി ഒഴിവാക്കി സംരക്ഷണം നല്‍കുന്നതാണ് ബില്ലിലെ വ്യവസഥ. യൂണിയന്‍ കാര്‍ബൈഡ് രക്ഷപ്പെട്ടതുപോലെ അമേരിക്കന്‍ ആണവ കമ്പനികള്‍ക്ക് എളുപ്പം നിയമവിധേയമായി രക്ഷപ്പെടാന്‍ ബില്ല് വഴിയൊരുക്കും.

പനിയുടെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കേരളം ഭരിച്ചപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ എന്തായിരുന്നു. അന്ന് ആശുപത്രിയില്‍ ഡോക്ടര്‍മാരോ, മരുന്നോ, രോഗികളോ ഉണ്ടായിരുന്നോയെന്ന് ചിന്തിക്കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പോലുമുണ്ടാവുമായിരുന്നില്ല.

ക്രമസമാധാനത്തിന്റെ കാര്യത്തിലും നാല്വര്‍ഷംമുമ്പുണ്ടായിരുന്ന അവസ്ഥ ഉമ്മന്‍ചാണ്ടി മറന്നാലും ജനങ്ങള്‍ മറക്കില്ല. തിരുവനന്തപുരത്ത ബിഷപ്ഹൌസിന് മുന്നില്‍ അക്രമം നടന്നത് യുഡിഎഫ് കാലത്തല്ലെ. തൃശൂരില്‍ പള്ളിമുറ്റത്ത് ഫാദര്‍ ചിറ്റിലപ്പള്ളി കൊലചെയ്യപ്പെട്ടതും അക്കാലത്ത് തന്നെ. വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയായിരുന്നില്ലെ അന്ന്. ഇന്നും വര്‍ഗീയ ശക്തികളുണ്ട്. എന്തുകൊണ്ടാണ് തലപൊക്കാന്‍ കഴിയാത്തത് എന്ന് ചിന്തിക്കണം.

അടച്ചുപൂട്ടാന്‍ നിശ്ചയിച്ച പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭത്തിലാക്കി. ആ ലാഭത്തില്‍നിന്ന് എട്ടു പുതിയ പൊതുമേഖലാസ്ഥാപനങ്ങള്‍ തുടങ്ങുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ വര്‍ഗീയ ശക്തികളെ മുഴുവന്‍ ഒരു കൂടാരത്തിലാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കാര്യങ്ങള്‍ തിരിച്ചറിയുന്ന ജനങ്ങള്‍ക്ക് മുന്നില്‍ അത് വിലപോവില്ല. ജോസഫും മാണിയും ലയിച്ചതിന് പിന്നില്‍ ചില കത്തോലിക്കാ പുരോഹിതന്മാരുടെ സമ്മര്‍ദമുണ്ടെന്നാണ് പറയുന്നത്. ഇത് മതനിരപേക്ഷതക്ക് ഗുണകരമാണോ എന്ന് എല്ലാവരം ചിന്തിക്കണം.

തീവ്രവാദികളായ എന്‍ഡിഎഫിനോടൊപ്പം ജമാഅത്തെ ഇസ്ളാമിയെ കൂടെകൂട്ടാനാണ് മുസ്ളിംലീഗ് നോക്കുന്നത്. പ്രബുദ്ധരായ മുസ്ളിം ജനവിഭാഗം ഇത് തിരിച്ചറിയുന്നുണ്ട്. തീവ്രവാദനിലപാട് തുറന്നുകാണിക്കുമ്പോള്‍ ഹിന്ദു പ്രീണനമെന്നാണ് ജമാഅത്തെ സംസ്ഥാന അമീര്‍ ടി ആരിഫലി പറയുന്നത്. ജമാഅത്തെയെ തുറന്നുകാട്ടിയാല്‍ എങ്ങനെയാണ് അത് ഹിന്ദു പ്രീണനമാവുക?

ശത്രുവിന്റെ ശത്രു മിത്രമെന്ന് ബിജെപി പ്രസിഡന്റ് വി മുരളീധരന്റെ പ്രസ്താവന വരുന്ന തെരഞ്ഞെടുപ്പില്‍ വോട്ടു കച്ചവടം ലക്ഷ്യമാക്കിയാണ്. വോട്ടുകച്ചവടത്തെ പരസ്യമായി ന്യായീകരിക്കുകയാണ് മുരളീധരന്‍- പിണറായി പറഞ്ഞു.

ദേശാഭിമാനി 13062010

5 comments:

  1. പനിയുടെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കേരളം ഭരിച്ചപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ എന്തായിരുന്നു. അന്ന് ആശുപത്രിയില്‍ ഡോക്ടര്‍മാരോ, മരുന്നോ, രോഗികളോ ഉണ്ടായിരുന്നോയെന്ന് ചിന്തിക്കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പോലുമുണ്ടാവുമായിരുന്നില്ല.

    ReplyDelete
  2. / /എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പോലുമുണ്ടാവുമായിരുന്നില്ല./ /

    അതെ, എല്‍ഡി‌എഫ് ഭരിക്കാത്ത മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെവിടെയും സര്‍ക്കാര്‍ ആശുപത്രികള്‍ ഇല്ലെന്നത് നമ്മള്‍ കാണണം. എല്‍ഡി‌എഫ് ഭരണത്തില്‍ വരുന്നത് കേരളത്തിന്റെ ഭാഗ്യം എന്ന് പറഞ്ഞാല്‍ മതിയല്ലൊ.

    ReplyDelete
  3. ഉള്ളതും ഇല്ലാത്തതും കണക്കായ അവസ്ഥയാവും അളുപുളു. അതല്ലേ അതിന്റെ ഒരു മീനിംഗ്?? ആ പാരഗ്രാഫ് മൊത്തം വായിച്ച് വിമര്‍ശിക്ക്. ഇടക്ക് നിന്ന് ചൊരണ്ടല്ലെ പ്ലീസ്..പൊതുമേഖലയൊക്കെ വിറ്റു കൊണ്ടിരിക്കുകയാണ്. സര്‍ക്കാരുകള്‍ എല്ലാ മേഖലയില്‍ നിന്ന് പിന്മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു....ആ നയത്തിനെതിരെയാണ് കേരളം ബദല്‍ പരിപാടികളുമായി മുന്നേറുന്നത്.

    ReplyDelete
  4. .പൊതുമേഖലയൊക്കെ വിറ്റു കൊണ്ടിരിക്കുകയാണ്... which public sector is working better than a private organization??? you guys always want to sit idle and loot money :)

    when LDF will teach its comrades to work harder for getting money?

    ReplyDelete
  5. http://jagrathablog.blogspot.com/2010/06/3.html ഇത് വായിക്കുക മുക്കുവന്‍

    ReplyDelete